x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മണ്ഡല പുനർനിർണയ ബില്ലിനെ ശക്തമായി എതിർക്കുമെന്ന് രാഹുൽ ഗാന്ധി

വെബ് ഡെസ്ക്
Published: November 27, 2026 10:04 PM IST | Updated: November 27, 2026 10:04 PM IST

രാഹുൽ ഗാന്ധി

ന്യൂഡൽഹി: പാർലമെന്‍റിൽ ആവശ്യത്തിന് അംഗബലമുണ്ടെങ്കിലും ഇല്ലെങ്കിലും മണ്ഡല പുനർനിർണയ ബില്ലിനെ ശക്തമായി എതിർക്കുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സോണിയ ഗാന്ധിയുടെ വസതിയിൽ ചേർന്ന കോൺഗ്രസ് പാർലമെന്‍ററി തന്ത്രരൂപീകരണ സമിതി യോഗത്തിലാണ് അദ്ദേഹം പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയത്.

രാഷ്ട്രീയ നേട്ടം മാത്രം ലക്ഷ്യമിട്ടാണ് ബിജെപി ഈ ബിൽ വീണ്ടും കൊണ്ടുവരുന്നതെന്ന് രാഹുൽ ഗാന്ധി യോഗത്തിൽ കുറ്റപ്പെടുത്തി. ബില്ലിനെ എതിർക്കാനുള്ള തീരുമാനം സുവ്യക്തമാണെന്നും പാർലമെന്‍റിലെ അംഗബലം ഇതിനൊരു തടസമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതേത്തുടർന്ന് ബില്ലിനെ ഏതുവിധേനയും ചെറുത്തുതോൽപ്പിക്കാൻ കോൺഗ്രസ് നേതൃത്വം പാർട്ടി നേതാക്കൾക്കും എംപിമാർക്കും കർശന നിർദേശം നൽകി. യോഗത്തിലെ ചർച്ചകൾ സംബന്ധിച്ച വിവരങ്ങൾ പാർട്ടി വൃത്തങ്ങളാണ് പുറത്തുവിട്ടത്. അതേസമയം, വിഷയത്തിൽ രാഹുൽ ഗാന്ധി ഇതുവരെ പരസ്യപ്രതികരണം നടത്തിയിട്ടില്ല.

Tags : RahulGandhi Bil Constituency Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up