x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ചോ​ര​യ്ക്ക് പ​ക​രം ചോ​ര'; മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ കേ​സെ​ടു​ക്കി​ല്ല

സ്വന്തം ലേഖകൻ
Published: November 27, 2026 09:00 PM IST | Updated: November 27, 2026 09:01 PM IST

വി.ഡി. സതീശൻ

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​രി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജെ​ൻ ഇ​ന്ത്യാ മൂ​വ്മെ​ന്‍റ് പ​ദ​യാ​ത്ര​യു​ടെ സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് ’ചോ​ര​യ്ക്ക് പ​ക​രം ചോ​ര’ എ​ന്ന മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ പ്ര​സം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പൊ​ലി​സ് കേ​സെ​ടു​ക്കി​ല്ല.

ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തെ അ​തി​ക്ര​മ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി നി​യ​മ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ്ര​സം​ഗി​ച്ച​തെ​ന്നാ​ണ് പൊ​ലി​സ് വി​ല​യി​രു​ത്ത​ൽ. കേ​സെ​ടു​ക്ക​ണ​മെ​ന്ന് ഡി​വൈ​എ​ഫ്ഐ ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യാ​ണ് പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

നി​യ​മ​പ​ര​മാ​യ മാ​ർ​ഗ​ങ്ങ​ളാ​ണ് മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി​യ​തെ​ന്നാ​ണ് പൊ​ലി​സി​നു ല​ഭി​ച്ച നി​യ​മോ​പ​ദേ​ശം. മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സം​ഗം: ’’ഈ ​സ​ർ​ക്കാ​രി​നെ സൃ​ഷ്ടി​ക്കാ​ൻ മ​ർ​ദ​ന​മേ​റ്റു​വാ​ങ്ങി​യ, ചോ​ര​പ്പു​ഴ താ​ണ്ടി വ​ന്ന എ​ന്‍റെ കൊ​ച്ച​നു​ജ​ന്മാ​രോ​ടും അ​നു​ജ​ത്തി​മാ​രോ​ടും ഞാ​ൻ പ​റ​യു​ന്നു, നി​ങ്ങ​ളു​ടെ കൂ​ടി​യാ​ണ് ഈ ​സ​ർ​ക്കാ​ർ. നി​ങ്ങ​ളെ പ്ര​യാ​സ​പ്പെ​ടു​ത്തി​ല്ല.

നി​ങ്ങ​ളു​ടെ ചോ​ര​യ്ക്ക് ഞ​ങ്ങ​ൾ പ​ക​രം ചോ​ദി​ക്കും. പ​ഴ​യ​തു പോ​ലെ​യ​ല്ല. ഒ​ന്നും മ​റ​ക്കി​ല്ല, മ​റ​ക്കാ​ൻ പ​റ്റി​ല്ല. അ​തു​കൊ​ണ്ടാ​ണ് അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ആ​രെ​ല്ലാം ഉ​ത്ത​ര​വാ​ദി​ക​ളാ​ണ് അ​വ​രെ​ല്ലാം അ​ക​ത്തു​പോ​കും. അ​തി​ൽ അ​വ​സാ​നം​വ​രെ പോ​രാ​ടും’’. ഇ​തി​ൽ പ്ര​കോ​പ​ന​പ​ര​മാ​യോ സ്പ​ർ​ദ്ധ വ​ള​ർ​ത്താ​നോ ആ​ഹ്വാ​ന​മി​ല്ലെ​ന്നു പൊ​ലി​സ് പ​റ​യു​ന്നു.

Tags : VDSatheesanBook ChiefMinister Case Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up