കൊച്ചി: പിഒസി യിലെ സാഹിത്യചർച്ച കൂട്ടായ്മയായ വാങ്മയത്തിന്റെ ഭാഗമായി പുസ്തക ചർച്ച 30ന് നടക്കും.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ പുസ്തകം ആദം നീ എവിടെ ആകുന്നു? സംബന്ധിച്ച ചർച്ച വൈകുന്നേരം അഞ്ചിന് പിഒസി ലിറ്റിൽ ഫ്ലവർ ഹാളിലാണ് നടക്കുക.
മഹാരാജാസ് കോളജ് പ്രഫസർ ഡോ. ധന്യ എസ്. പണിക്കർ, സെന്റ് പോൾസ് കോളജ് അസി.പ്രഫസർ ബി.എസ്. ശരത്, ഹൈക്കോടതി അഭിഭാഷകൻ ലിറ്റോ പാലത്തിങ്കൽ എന്നിവർ പങ്കെടുക്കും.