x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വനിതാ കളക്ടർക്ക് അശ്ലീലസന്ദേശം: ടിവികെ എംഎൽഎ അരുൾ വിഘ്നേഷ് അറസ്റ്റിൽ

വെബ് ഡെസ്ക്
Published: November 27, 2026 08:07 PM IST | Updated: November 27, 2026 08:08 PM IST

അരുൾ വിഘ്നേഷ്

ചെന്നൈ: ജില്ലാ കളക്ടർക്ക് അശ്ലീലസന്ദേശം അയക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്ന കേസിൽ ടിവികെ എംഎൽഎ അരുൾ വിഘ്നേഷ് (36) അറസ്റ്റിൽ. കള്ളക്കുറിച്ചി എംഎൽഎയായ ഇയാളെ വെള്ളിയാഴ്ചയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈയിൽ നടന്ന സംഭവത്തിൽ നാലുമാസത്തിന് ശേഷമാണ് പൊലിസ് നടപടി.

കള്ളക്കുറിച്ചി വനിതാ കളക്ടർ നവംബർ 23-ന് ജില്ലാ പൊലിസ് സൂപ്രണ്ടിന് രേഖാമൂലം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പരാതി ലഭിച്ചതിന് പിന്നാലെ കള്ളക്കുറിച്ചി ഓൾ വിമൻ പൊലിസ് വിവിധ വകുപ്പുകൾ പ്രകാരം എംഎൽഎയ്‌ക്കെതിരേ കേസെടുത്തിരുന്നു.

വസ്ത്രധാരണത്തെക്കുറിച്ച് ഉൾപ്പെടെ വാട്സാപ്പിലൂടെ അശ്ലീലച്ചുവയോടെ സന്ദേശങ്ങൾ അയച്ചു, പൊതുപരിപാടികൾക്കിടെ ശരീരത്തിൽ മോശമായി സ്പർശിക്കാൻ ശ്രമിച്ചു, പല രാത്രികളിലും ദുരുദ്ദേശ്യത്തോടെ ഔദ്യോഗിക വസതിയിലെത്തി ശല്യപ്പെടുത്തി എന്നിങ്ങനെയാണ് കളക്ടറുടെ പരാതിയിലുള്ള ഗുരുതരമായ ആരോപണങ്ങൾ.

വിഷയത്തിൽ മദ്രാസ് ഹൈക്കോടതി സ്വീകരിച്ച കർശന നിലപാടാണ് കേസിൽ നിർണായകമായത്. നേരത്തെ ഡിഎംകെ നേതാവ് കനിമൊഴിയാണ് എംഎൽഎയ്‌ക്കെതിരായ ആരോപണം ആദ്യം പരസ്യമായി ഉന്നയിച്ചത്. എന്നാൽ എംഎൽഎയും പാർട്ടിയും മന്ത്രിമാരും ആരോപണങ്ങൾ നിഷേധിച്ചിരുന്നു.

ഇതിനിടെ എംഎൽഎയ്‌ക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ആർ. ത്രിശൂലി ഹൈക്കോടതിയെ സമീപിച്ചു. രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.

മാധ്യമവാർത്തകളുടെ മാത്രം അടിസ്ഥാനത്തിൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, പരാതിയുണ്ടോ എന്ന് കളക്ടറോട് അന്വേഷിച്ച് മറുപടി നൽകാൻ പബ്ലിക് പ്രോസിക്യൂട്ടർക്ക് നിർദേശം നൽകി. വിഷയത്തിൽ ചീഫ് സെക്രട്ടറിയിൽനിന്നടക്കം വ്യക്തത വരുത്താനും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് കളക്ടർ പൊലിസിൽ പരാതി നൽകിയതും അറസ്റ്റിലേക്ക് നീങ്ങിയതും. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷനും ഇടപെട്ടിരുന്നു.

Tags : MLA ArulVignesh Collector Arrested Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up