അറസ്റ്റിലായ പ്രതി
പേരൂർക്കട: പെൺകുട്ടിക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവിനെ പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു. ആറ്റുകാൽ കൊഞ്ചിറവിള സ്വദേശി പ്രശാന്ത് (38) ആണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകുന്നേരം മൂന്നോടെ കൊഞ്ചിറവിള ഭാഗത്ത് റോഡിലൂടെ നടന്നു പോവുകയായിരുന്ന 12 വയസുകാരിയുടെ നേർക്കാണ് യുവാവ് നഗ്നത പ്രദർശിപ്പിച്ചത്. ഫോർട്ട് സിഐ ആർ.എസ്. ശ്രീകാന്ത്, എസ്ഐമാരായ ജഗ്മോഹൻ ദത്തൻ, സജികുമാർ, സിപിഒ ഷിബാൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത് അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.