x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാന്പ്യൻസ് ലീഗിൽ ബാ​ഴ്‌​സ​ലോ​ണ​യ്ക്കു മി​ന്നും ജ​യം

വെബ്ഡെസ്ക്
Published: November 27, 2026 02:41 AM IST | Updated: November 27, 2026 02:41 AM IST

ആന്‍റണി ഗോർഡൻ

ബാ​കു/​മാ​ഡ്രി​ഡ്: യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ ബി​ഗ് ബി​യാ​യി ബാ​ഴ്‌​സ​ലോ​ണ. അ​സ​ര്‍​ബൈ​ജാ​നി​ലെ ബാ​കു ഒ​ളി​മ്പി​ക്‌​സ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന അ​ഞ്ചാം റൗ​ണ്ട് പോ​രാ​ട്ട​ത്തി​ല്‍ എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ 4-1നു ​സ​ബാ​ഹ് എ​ഫ്‌​കെ​യെ തോ​ല്‍​പി​ച്ചു. ആ​ന്‍റ​ണി ഗോ​ര്‍​ഡ​ന്‍റെ ഇ​ര​ട്ട​ഗോ​ളാ​ണ് ബാ​ഴ്‌​സ​യ്ക്കു മി​ന്നും ജ​യ​മൊ​രു​ക്കി​യ​ത്. 31, 51 മി​നി​റ്റു​ക​ളി​ല്‍ ഗോ​ര്‍​ഡ​ന്‍ അ​സ​ര്‍​ബൈ​ജാ​ന്‍ ക്ല​ബ്ബി​ന്‍റെ വ​ല കു​ലു​ക്കി.

ക​രിം അ​ഡെ​യെ​മി (55-ാം മി​നി​റ്റ്), ഗ​ബ്രി​യേ​ല്‍ ജെ​സ്യൂ​സ് (60-ാം മി​നി​റ്റ്) എ​ന്നി​വ​രും ബാ​ഴ്‌​സ​യ്ക്കു​വേ​ണ്ടി ഗോ​ള്‍ സ്വ​ന്ത​മാ​ക്കി. ജോ​യ് ലാ​ന്‍​സ് മൈ​ക്ക​ള്‍​സി​ന്‍റെ (63-ാം മി​നി​റ്റ്) വ​ക​യാ​യി​രു​ന്നു സ​ബാ​ഹ് എ​ഫ്‌​കെ​യു​ടെ ആ​ശ്വാ​സ ഗോ​ള്‍.

പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്നു സൂ​പ്പ​ര്‍ താ​രം ലാ​മി​ന്‍ യ​മാ​ല്‍ ബാ​ഴ്‌​സ​ലോ​ണ​യു​ടെ സം​ഘ​ത്തി​ല്‍ ഇ​ല്ലാ​യി​രു​ന്നു. റാ​ഫീ​ഞ്ഞ, ജൊ​വാ​വൊ കാ​ന്‍​സെ​ലൊ, എ​റി​ക് ഗാ​ര്‍​സ്യ എ​ന്നീ മു​ന്‍​നി​ര​ക്കാ​രെ സൈ​ഡ് ബെ​ഞ്ചി​ല്‍ ഇ​രു​ത്തി​യാ​ണ് ഹ​ന്‍​സി ഫ്‌​ളി​ക്ക് സ്റ്റാ​ര്‍​ട്ടിം​ഗ് ഇ​ല​വ​നെ ഇ​റ​ക്കി​യ​ത്.

ക​ഴി​ഞ്ഞ സീ​സ​ണ്‍ മു​ത​ലു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് ആ​ന്‍റ​ണി ഗോ​ര്‍​ഡ​ന്‍ ചാ​മ്പ്യ​ന്‍​സ് ലീ​ഗി​ല്‍ 12 ഗോ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി. അ​സ​ര്‍​ബൈ​ജാ​നി​ല്‍ ഈ ​ഇം​ഗ്ലീ​ഷ് താ​രം ആ​റു ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഗോ​ള്‍ നേ​ടി​യെ​ന്ന​തും ശ്ര​ദ്ധേ​യം. ഒ​രു ഇം​ഗ്ലീ​ഷ് താ​രം ഏ​തെ​ങ്കി​ലും രാ​ജ്യ​ത്തു നേ​ടു​ന്ന ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ളാ​ണി​ത്.

ചാ​മ്പ്യ​ന്‍​സ് ലീ​ഗി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ളു​ള്ള ബ്ര​സീ​ല്‍ താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ റി​വാ​ള്‍​ഡോ​യെ (27 ഗോ​ള്‍) പി​ന്ത​ള്ളി ഗ​ബ്രി​യേ​ല്‍ ജെ​സ്യൂ​സ് (28) നാ​ലാം സ്ഥാ​ന​ത്തെ​ത്തി. നെ​യ്മ​ര്‍ (43), വി​നി​സ്യൂ​സ് ജൂ​നി​യ​ര്‍ (35), ക​ക്ക (30) എ​ന്നി​വ​രാ​ണ് ആ​ദ്യ മൂ​ന്നു സ്ഥാ​ന​ങ്ങ​ളി​ല്‍.

ലി​വ​ര്‍​പൂ​ള്‍, ഇ​ന്‍റ​ര്‍ ജ​യം

ഇം​ഗ്ലീ​ഷ് ക്ല​ബ് ലി​വ​ര്‍​പൂ​ള്‍ എ​ഫ്‌​സി എ​വേ പോ​രാ​ട്ട​ത്തി​ല്‍ ക്ല​ബ് ബ്രൂ​ഗ​യെ മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​നു കീ​ഴ​ട​ക്കി. അ​ല​ക്‌​സാ​ണ്ട​ര്‍ ഇ​സാ​ക്ക് (13, 82 മി​നി​റ്റ്) ഇ​രു​പ​കു​തി​യി​ലു​മാ​യി നേ​ടി​യ ഇ​ര​ട്ട​ഗോ​ളാ​ണ് ചെ​മ്പ​ട​യു​ടെ ജ​യ​ത്തി​ന്‍റെ ഇ​ന്ധ​നം.

ഫ്‌​ളോ​റി​യ​ന്‍ വി​റ്റ്‌​സി​ന്‍റെ (79-ാം മി​നി​റ്റ്) വ​ക​യാ​യി​രു​ന്നു ബെ​ല്‍​ജി​യം ക്ല​ബ്ബി​ന്‍റെ വ​ല​യി​ലെ മ​റ്റൊ​രു ഗോ​ള്‍. 2026-27 സീ​സ​ണി​ല്‍ ക​ളി​ക്കു​ന്ന അ​ഞ്ച് ഇം​ഗ്ലീ​ഷ് ക്ല​ബ്ബു​ക​ളി​ല്‍, അ​ഞ്ചാം റൗ​ണ്ടി​ല്‍ ജ​യം നേ​ടി​യ ഏ​ക ടീ​മാ​ണ് ലി​വ​ര്‍​പൂ​ള്‍ എ​ഫ്‌​സി.

ഇ​റ്റാ​ലി​യ​ന്‍ ക​രു​ത്ത​രാ​യ ഇ​ന്‍റ​ര്‍ മി​ലാ​ന്‍, സ്വ​ന്തം ത​ട്ട​ക​മാ​യ സാ​ന്‍ സി​റൊ​യി​ല്‍ 2-0നു ​വി​എ​ഫ്ബി സ്റ്റ​ഡ്ഗ​ഡി​നെ കീ​ഴ​ട​ക്കി. പീ​റ്റ​ര്‍ സു​സി​ക് (57, പെ​നാ​ല്‍​റ്റി), ലൗ​താ​രൊ മാ​ര്‍​ട്ടി​നെ​സ് (74-ാം മി​നി​റ്റ്) എ​ന്നി​വ​രാ​യി​രു​ന്നു ജ​ര്‍​മ​ന്‍ ക്ല​ബ്ബി​ന്‍റെ വ​ല​യി​ല്‍ പ​ന്ത് നി​ക്ഷേ​പി​ച്ച​വ​ര്‍.

Tags : Barcelona Win Champions League Sports Football

Recent News

Corehub Up