Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Barcelona

മ​നു​ഷ്യാ​ന്ത​സി​നു പാ​സ്‌​പോ​ര്‍​ട്ടി​ല്ല: മാ​ര്‍​പാ​പ്പ

ബാ​​ഴ്‌​​സ​​ലോ​​ണ: അ​​ഭ​​യാ​​ര്‍​ഥി​​ക​​ളു​​ടെ ദു​​രി​​ത​​ങ്ങ​​ള്‍​ക്കു​​നേ​​രേ ലോ​​കം ക​​ണ്ണ​​ട​​യ്ക്ക​​രു​​തെ​​ന്ന് ലെ​​യോ പ​​തി​​നാ​​ലാ​​മ​​ന്‍ മാ​​ര്‍​പാ​​പ്പ. മ​​നു​​ഷ്യ​ന്‍റെ അ​​ന്ത​​സി​​ന് പാ​​സ്പോ​​ര്‍​ട്ടി​​ല്ലെ​​ന്നും അ​​തി​​ര്‍​ത്തി​​ക​​ള്‍ ക​​ട​​ക്കു​​മ്പോ​​ള്‍ അ​​തി​ന്‍റെ മൂ​​ല്യം ന​​ഷ്‌​ട​പ്പെ​​ടു​​ന്നി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം ഓ​​ര്‍​മി​​പ്പി​​ച്ചു.

യൂ​​റോ​​പ്പി​​ലെ കു​​ടി​​യേ​​റ്റ​​ത്തി​​ന്‍റെ ഏ​​റ്റ​​വും ഹൃ​​ദ​​യ​​ഭേ​​ദ​​ക​​മാ​​യ പ്ര​​തീ​​ക​​ങ്ങ​​ളി​​ലൊ​​ന്നാ​​യി മാ​​റി​​യ സ്‌​​പെ​​യി​​നി​​ലെ ഗ്രാ​​ന്‍ഡ് കാ​​ന​​റി ദ്വീ​​പു​​ക​​ളു​​ടെ തെ​​ക്ക​​ന്‍ തീ​​ര​​ത്തു​​ള്ള ആ​​ര്‍​ഗ്വി​​നെ​​ഗ്വി​​ന്‍ തു​​റ​​മു​​ഖ​​ത്ത് അ​​ഭ​​യാ​​ര്‍​ഥി​​ക​​ളു​​മാ​​യും അ​​വ​​രെ ര​​ക്ഷ​​പ്പെ​​ടു​​ത്തു​​ക​​യും സ​​ഹാ​​യി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന സം​​ഘ​​ട​​നാ​​പ്ര​​വ​​ര്‍​ത്ത​​ക​​രു​​മാ​​യും ന​​ട​​ത്തി​​യ കൂ​​ടി​​ക്കാ​​ഴ്ച​​യി​​ല്‍ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു മാ​​ര്‍​പാ​​പ്പ.

നി​​യ​​മ​​പ​​ര​​വും സു​​ര​​ക്ഷി​​ത​​വു​​മാ​​യ കു​​ടി​​യേ​​റ്റ പാ​​ത​​ക​​ള്‍ വേ​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട മാ​​ര്‍​പാ​​പ്പ, മ​​നു​​ഷ്യ​​ക്ക​​ട​​ത്തി​​നെ​​യും ചൂ​​ഷ​​ണ​​ത്തെ​​യും അ​​പ​​ല​​പി​​ച്ചു.

കു​​ടി​​യേ​​റ്റ ന​​യം മ​​നു​​ഷ്യ​​ന്‍റെ അ​​ന്ത​​സി​​നോ​​ടു​​ള്ള ആ​​ദ​​ര​​വി​​ല്‍ അ​​ധി​​ഷ്ഠി​​ത​​മാ​​യി​​രി​​ക്ക​​ണം. നി​​യ​​മ​​പ​​ര​​വും സു​​ര​​ക്ഷി​​ത​​വു​​മാ​​യ പാ​​ത​​ക​​ള്‍ വേ​​ണം. മ​​നു​​ഷ്യ​​ക്ക​​ട​​ത്തി​​ന് ഇ​​ര​​യാ​​യ​​വ​​ര്‍​ക്ക് ഫ​​ല​​പ്ര​​ദ​​മാ​​യ സം​​ര​​ക്ഷ​​ണം ന​​ല്‍​ക​​ണം. ക​​ള്ള​​ക്ക​​ട​​ത്തു​​കാ​​ര്‍​ക്കെ​​തി​​രേ അ​​ന്താ​​രാ​​ഷ്‌​ട്ര​​ത​​ല​​ത്തി​​ല്‍ സ​​ഹ​​ക​​ര​​ണം ഉ​​റ​​പ്പാ​​ക്ക​​ണം. അ​​ഭ​​യാ​​ര്‍​ഥി​​ക​​ളെ സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​നും സ​​മൂ​​ഹ​​ത്തി​​ല്‍ ഉ​​ള്‍​ക്കൊ​​ള്ളു​​ന്ന​​തി​​നും അ​​ര്‍​ഥ​​വ​​ത്താ​​യ ന​​ട​​പ​​ടി​​ക​​ള്‍ ഉ​​ണ്ടാ​​ക​​ണം-​​ മാ​​ര്‍​പാ​​പ്പ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

അ​​ഭ​​യം തേ​​ടി ക​​ട​​ലി​​ലൂ​​ടെ സ​​ഞ്ച​​രി​​ക്കു​​ന്ന​​തി​​നി​​ടെ മ​​രി​​ച്ച​​വ​​രു​​ടെ സ്മ​​ര​​ണ​​യ്ക്കാ​​യി പു​​ഷ്പാ​​ര്‍​ച്ച​​ന​​യും ഒ​​രു മി​​നി​​റ്റ് മൗ​​നാ​​ച​​ര​​ണ​​വും ന​​ട​​ത്തി​​ക്കൊ​​ണ്ടാ​​ണ് ച​​ട​​ങ്ങ് സ​​മാ​​പി​​ച്ച​​ത്.

കോ​​വി​​ഡ് മ​​ഹാ​​മാ​​രി പ​​ട​​ര്‍​ന്നു​​പി​​ടി​​ച്ച 2020ല്‍ ​​ദി​​വ​​സ​​ങ്ങ​​ള്‍​ക്കു​​ള്ളി​​ല്‍ ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് അ​​ഭ​​യാ​​ര്‍​ഥി​​ക​​ള്‍ വ​​ന്നെ​​ത്തി​​യ​​തി​​നെ​​ത്തു​​ട​​ര്‍​ന്ന് ‘നാ​​ണ​​ക്കേ​​ടി​​ന്‍റെ തു​​റ​​മു​​ഖം’ എ​​ന്നു വി​​ളി​​ക്ക​​പ്പെ​​ട്ട സ്ഥ​​ല​​ത്താ​​ണ് കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ന്ന​​ത്. പ​​ടി​​ഞ്ഞാ​​റ​​ന്‍ ആ​​ഫ്രി​​ക്ക​​യി​​ലെ ദാ​​രി​​ദ്ര്യം, സം​​ഘ​​ര്‍​ഷ​​ങ്ങ​​ള്‍, ചൂ​​ഷ​​ണം എ​​ന്നി​​വ​​യി​​ല്‍​നി​​ന്നു ര​​ക്ഷ​​തേ​​ടി പ​​ലാ​​യ​​നം ചെ​​യ്യു​​ന്ന പ​​ല​​ര്‍​ക്കും കാ​​ന​​റി ദ്വീ​​പു​​ക​​ളാ​​ണ് യൂ​​റോ​​പ്പി​​ലേ​​ക്കു​​ള്ള ഏ​​റ്റ​​വും അ​​ടു​​ത്തു​​ള്ള പ്ര​​വേ​​ശ​​ന ക​​വാ​​ടം.

ഗ്രാ​​ന്‍ഡ് കാ​​ന​​റി ദ്വീ​​പു​​ക​​ളു​​ടെ ത​​ല​​സ്ഥാ​​ന​​മാ​​യ ലാ​​സ് പാ​​ല്‍​മാ​​സ് ഡി ​​ഗ്രാ​​ന്‍ കാ​​ന​​റി​​യി​​ലെ സെ​ന്‍റ് ആ​​ന്‍​സ് ക​​ത്തീ​​ഡ്ര​​ലി​​ല്‍ മെ​​ത്രാ​​ന്മാ​​ര്‍, വൈ​​ദി​​ക​​ര്‍, സ​​ന്യ​​സ്ത​​ര്‍, വൈ​​ദി​​ക വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ എ​​ന്നി​​വ​​രു​​മായും മാ​​ര്‍​പാ​​പ്പ കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി. ഏ​​ഴു ദി​​വ​​സ​​ത്തെ സ്‌​​പെ​​യി​​ന്‍ സ​​ന്ദ​​ര്‍​ശ​​ന​​ത്തി​​നു​​ശേ​​ഷം മാ​​ര്‍​പാ​​പ്പ ഇ​​ന്ന് വ​​ത്തി​​ക്കാ​​നി​​ലേ​​ക്ക് മ​​ട​​ങ്ങും.

Sports

ക​​പ്പി​​ലേ​​ക്ക് ബാ​​ഴ്‌​​സ​​

ബാ​​ഴ്‌​​സ​​ലോ​​ണ: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്‌​​ബോ​​ള്‍ 2025-26 സീ​​സ​​ണ്‍ കി​​രീ​​ട​​ത്തി​​ലേ​​ക്ക് അ​​ടു​​ത്ത് എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ. 34-ാം റൗ​​ണ്ടി​​ല്‍ ബാ​​ഴ്‌​​സ​​ലോ​​ണ 2-1ന് ​​ഒ​​സാ​​സു​​ന​​യെ കീ​​ഴ​​ട​​ക്കി. റോ​​ബ​​ര്‍​ട്ട് ലെ​​വ​​ന്‍​ഡോ​​വ്ക്‌​​സി​​യി​​ലൂ​​ടെ (81) ബാ​​ഴ്‌​​സ​​ലോ​​ണ ലീ​​ഡ് നേ​​ടി. ഫെ​​റാ​​ന്‍ ടോ​​റ​​സ് (86) ബാ​​ഴ്‌​​സ​​യു​​ടെ ലീ​​ഡ് ഉ​​യ​​ര്‍​ത്തി. എ​​ന്നാ​​ല്‍, റൗ​​ള്‍ ഗാ​​ര്‍​സ്യ​​യി​​ലൂ​​ടെ (88) ഒ​​സാ​​സു​​ന ഒ​​രു ഗോ​​ള്‍ മ​​ട​​ക്കി.

34 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 88 പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ക​​യാ​​ണ് ബാ​​ഴ്‌​​സ. ര​​ണ്ടാ​​മ​​തു​​ള്ള റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​ന് 33 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 74 പോ​​യി​​ന്‍റു​​ണ്ട്.

Sports

ബാ​​ഴ്സ​​ലോ​​ണ​​യ്ക്ക് മി​​ന്നും ജ​​യം

സ്‌പെയിന്‍: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ​​യി​​ൽ കു​​തി​​പ്പ് തു​​ട​​ർ​​ന്ന് ബാ​​ഴ്സ​​ലോ​​ണ. എ​​സ്പാ​​ന്യോ​​ളി​​നെ ഒ​​ന്നി​​നെ​​തി​​രേ നാ​​ല് ഗോ​​ളു​​ക​​ൾ​​ക്ക് ബാ​​ഴ്സ​​ലോ​​ണ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. ബാ​​ഴ്സ​​ലോ​​ണ​​യ്ക്ക് വേ​​ണ്ടി ഫെ​​റാ​​ൻ ടോ​​റ​​സ് ഇ​​ര​​ട്ട ഗോ​​ളു​​ക​​ൾ നേ​​ടി​​യ​​പ്പോ​​ൾ ര​​ണ്ട് അ​​സി​​സ്റ്റും ഒ​​രു ഗോ​​ളു​​മാ​​യി ലാ​​മി​​ൻ യ​​മാ​​ലും ക​​ളം​​നി​​റ​​ഞ്ഞ​​തോ​​ടെ എ​​തി​​രാ​​ളി​​ക​​ൾ നി​​ഷ്പ്രഭ​​മാ​​യി.

ക്യാം​​പ്നൗ​​വി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ഒ​​ന്പ​​ത്, 25 മി​​നി​​റ്റു​​ക​​ളി​​ലാ​​ണ് ഫെ​​റാ​​ൻ ടോ​​റ​​സ് ഗോ​​ളു​​ക​​ൾ നേ​​ടി​​യ​​ത്. ഇ​​രു​​ഗോ​​ളു​​ക​​ൾ​​ക്കും വ​​ഴി​​യൊ​​രു​​ക്കി​​യ​​ത് ലാ​​മി​​ൻ യ​​മാ​​ലാ​​ണ്. മ​​ത്സ​​രം അ​​വ​​സാ​​നി​​ക്കാ​​ൻ മി​​നി​​റ്റു​​ക​​ൾ ബാ​​ക്കി​​യു​​ള്ള​​പ്പോ​​ൾ യ​​മാ​​ൽ (87’), മാ​​ർ​​ക്ക​​സ് റാ​​ഷ്ഫോ​​ർ​​ഡ് (89’) എ​​ന്നി​​വ​​രും ബാ​​ഴ്സ​​യ്ക്കാ​​യി സ്കോ​​ർ ചെ​​യ്തു. 56-ാം മി​​നി​​റ്റി​​ൽ ലൊ​​സാ​​നോ​​യാ​​ണ് എ​​സ്പാ​​ന്യോ​​ളി​​ന്‍റെ ആ​​ശ്വാ​​സ ഗോ​​ൾ നേ​​ടി​​യ​​ത്.

വി​​ജ​​യ​​ത്തോ​​ടെ 31 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ നി​​ന്ന് 79 പോ​​യി​​ന്‍റു​​മാ​​യി ബാ​​ഴ്സ​​ലോ​​ണ കി​​രീ​​ട​​ത്തി​​ലേ​​ക്ക് ഒ​​രു പ​​ടി കൂ​​ടി അ​​ടു​​ത്തു. റ​​യ​​ലു​​മാ​​യി ഒ​​ന്പ​​ത് പോ​​യി​​ന്‍റ് വ്യ​​ത്യാ​​സ​​ത്തി​​ൽ ബാ​​ഴ്സ​​ലോ​​ണ ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യി കി​​രീ​​ട​​ത്തി​​ലേ​​ക്ക് അ​​ടു​​ക്കു​​ക​​യാ​​ണ്.

മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ സെ​​വി​​ല്ല 2-1ന് ​​അത്‌ലറ്റികോ മാ​​ഡ്രി​​ഡി​​നെ വീ​​ഴ്ത്തി. എ​​ൽ​​ച്ചെ എ​​തി​​രി​​ല്ലാ​​ത്ത ഒ​​രു ഗോ​​ളി​​ന് വാ​​ല​​ൻ​​സി​​യ​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​പ്പോ​​ൾ റ​​യ​​ൽ സോ​​സി​​യാ​​ഡ്- ആ​​ൽ​​വ്സ് മ​​ത്സ​​രം 3-3 സ​​മ​​നി​​ല​​യി​​ൽ അ​​വ​​സാ​​നി​​ച്ചു.

Sports

യ​​മാ​​ല്‍ ഗോ​​ളി​​ല്‍ ബാ​​ഴ്‌​​സലോണ

മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്‌​​ബോ​​ളി​​ല്‍ ലാ​​മി​​ന്‍ യ​​മാ​​ലി​​ന്‍റെ മി​​ന്നും ഗോ​​ളി​​ല്‍ എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ​​യ്ക്കു ജ​​യം.

എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ യ​​മാ​​ല്‍ 68-ാം മി​​നി​​റ്റി​​ല്‍ നേ​​ടി​​യ ഉ​​ജ്വ​​ല ഗോ​​ളി​​ല്‍ ബാ​​ഴ്‌​​സ​​ലോ​​ണ 1-0ന് ​​അ​​ത്‌​ല​​റ്റി​​ക് ബി​​ല്‍​ബാ​​വൊ​​യെ തോ​​ല്‍​പ്പി​​ച്ചു. ജ​​യ​​ത്തോ​​ടെ ലീ​​ഗ് ടേ​​ബി​​ളി​​ല്‍ ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള റ​​യ​​ല്‍ മാ​​ഡ്രി​​ഡു​​മാ​​യു​​ള്ള പോ​​യി​​ന്‍റ് വ്യ​​ത്യാ​​സം ബാ​​ഴ്‌​​സ​​ലോ​​ണ നാ​​ലാ​​ക്കി. 27 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് ബാ​​ഴ്‌​​സ​​യ്ക്ക് 67ഉം ​​റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​ന് 63ഉം ​​പോ​​യി​​ന്‍റ് വീ​​ത​​മാ​​ണു​​ള്ള​​ത്.

Sports

ബാ​​ഴ്സ നമ്പർ വ​​ണ്‍

സ്പെ​​യി​​ൻ: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ​​യി​​ൽ ബാ​​ഴ്സ​​ലോ​​ണ​​യ്ക്ക് ത​​ക​​ർ​​പ്പന്‍ ജ​​യം. ല​​വ​​ന്‍റ​​യെ എ​​തി​​രി​​ല്ലാ​​ത്ത മൂ​​ന്ന് ഗോ​​ളി​​ന് ത​​ക​​ർ​​ത്ത് ഒ​​ന്നാം സ്ഥാ​​നം പി​​ടി​​ച്ചു.

25 മ​​ത്സ​​ര​​ത്തി​​ൽ 61 പോ​​യി​​ന്‍റ് ബാ​​ഴ്സ നേ​​ടി​​യ​​പ്പോ​​ൾ 25 മ​​ത്സ​​ര​​ത്തി​​ൽ​​നി​​ന്ന് 60 പോ​​യി​​ന്‍റു​​മാ​​യി റ​​യ​​ൽ മാ​​ഡ്രി​​ഡ് ഒ​​രു പോ​​യി​​ന്‍റ് വ്യത്യാസ​​ത്തി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ണ്ട്.

തു​​ട​​ക്കം മു​​ത​​ൽ ആ​​ക്ര​​മി​​ച്ചു ക​​ളി​​ച്ച ബാ​​ഴ്സ നാ​​ലാം മി​​നി​​റ്റി​​ൽ ആ​​ദ്യ ഗോ​​ൾ നേ​​ടി. മാ​​ർ​​ക് ബെ​​ർ​​ണ​​ൽ ആ​​ണ് മ​​ത്സ​​ര​​ത്തി​​ലെ ആ​​ദ്യ ഗോ​​ൾ സ്കോ​​ർ ചെ​​യ്ത​​ത്. 32-ാം മി​​നി​​റ്റി​​ൽ ഫ്രെ​​ങ്കി ഡി ​​ജോം​​ഗ് ര​​ണ്ടാം ഗോ​​ൾ ബാ​​ഴ്സ​​യ്ക്കാ​​യി നേ​​ടി.

81-ാം മി​​നി​​റ്റി​​ൽ ഫെ​​ർ​​മി​​ൻ ലോ​​പ​​സ് ബാ​​ഴ്സ​​യു​​ടെ ലീ​​ഡ് 3-0 ആ​​യി ഉ​​യ​​ർ​​ത്തി വ​​ൻ ജ​​യ​​മൊ​​രു​​ക്കി.

മ​​റ്റ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ സെ​​വി​​ല്ല 1-0ന് ​​ഗ​​റ്റാ​​ഫ​​യെ​​യും സെ​​ൽ​​റ്റ വി​​ഗോ 2-0ന് ​​മ​​ല്ലോ​​ർ​​ക്ക​​യെ​​യും വി​​ല്ലാ​​റ​​യ​​ൽ 2-1ന് ​​വല​​ൻ​​സി​​യ​​യെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

Sports

വ​ണ​ക്കം ബാ​ഴ്‌​സ

ബാ​ഴ്‌​സ​ലോ​ണ: സ്പാ​നി​ഷ് ലാ ​ലി​ഗ ഫു​ട്‌​ബോ​ള്‍ 2025-26 കി​രീ​ട​ത്തി​ലേ​ക്കു ചു​വ​ടു​വ​ച്ച് എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ. 23-ാം റൗ​ണ്ട് പോ​രാ​ട്ട​ത്തി​ല്‍ ബാ​ഴ്‌​സ​ലോ​ണ 3-0ന് ​മ​യ്യോ​ര്‍ക്ക​യെ കീ​ഴ​ട​ക്കി. ഹോം ​ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ റോ​ബ​ര്‍ട്ട് ലെ​വ​ന്‍ഡോ​വ്‌​സ്‌​കി (29), ലാ​മി​ന്‍ യ​മാ​ല്‍ (61), മാ​ര്‍ക് ബെ​ര്‍ണ​ല്‍ (83) എ​ന്നി​വ​രാ​യി​രു​ന്നു ബാ​ഴ്‌​സ​ലോ​ണ​യ്ക്കാ​യി ഗോ​ള്‍ നേ​ടി​യ​ത്. 18കാ​ര​നാ​യ ബെ​ര്‍ണ​ലി​ന്‍റെ ക​രി​യ​റി​ലെ ആ​ദ്യ ഗോ​ളാ​ണ്.

റ​യ​ല്‍ സോ​സി​ഡാ​ഡ് 3-1ന് ​എ​ല്‍ചെ​യെ കീ​ഴ​ട​ക്കി. ലീ​ഗി​ല്‍ 23 മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് 58 പോ​യി​ന്‍റു​മാ​യി ബാ​ഴ്‌​സ​ലോ​ണ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു. 22 മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് 54 പോ​യി​ന്‍റു​ള്ള റ​യ​ല്‍ മാ​ഡ്രി​ഡാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്.

Sports

ബാ​​ഴ്സ​​ലോ​​ണ​​യു​​ടെ വി​​ജ​​യ​​ക്കു​​തി​​പ്പി​​ന് ത​​ട​​യി​​ട്ട് റ​​യ​​ൽ സോ​​സി​​ഡാ​​ഡ്

സ്പെ​​യി​​ൻ: സ്പാ​​നി​​ഷ് ഫു​​ട്ബോ​​ൾ ലീ​​ഗി​​ൽ ബാ​​ഴ്സ​​ലോ​​ണ​​യു​​ടെ വി​​ജ​​യ​​ക്കു​​തി​​പ്പി​​ന് ത​​ട​​യി​​ട്ട് റ​​യ​​ൽ സോ​​സി​​ഡാ​​ഡ്. ആ​​വേ​​ശ പോ​​രാ​​ട്ട​​ത്തി​​ൽ ഒ​​ന്നി​​നെ​​തി​​രേ ര​​ണ്ട് ഗോ​​ളു​​ക​​ൾ​​ക്ക് സോ​​സി​​ഡാ​​ഡ് ബാ​​ഴ്സ​​യെ അ​​ട്ടി​​മ​​റി​​ച്ചു. ബാ​​ഴ്സ​​ലോ​​ണ​​യു​​ടെ തു​​ട​​ർ​​ച്ച​​യാ​​യ 12 വി​​ജ​​യ​​ങ്ങ​​ൾ​​ക്കാ​​ണ് സോ​​സി​​ഡാ​​ഡ് അ​​വ​​സാ​​നം കു​​റി​​ച്ച​​ത്.

മ​​ത്സ​​ര​​ത്തി​​ലു​​ട​​നീ​​ളം ബാ​​ഴ്സ​​ലോ​​ണ ആ​​ധി​​പ​​ത്യം പു​​ല​​ർ​​ത്തി. എ​​ന്നാ​​ൽ സോ​​സി​​ഡാ​​ഡ് ഗോ​​ൾ​​കീ​​പ്പ​​ർ അ​​ല​​ക്സ് റെ​​മി​​റോ​​യു​​ടെ അ​​വി​​ശ്വ​​സ​​നീ​​യ​​ പ്ര​​ക​​ട​​ന​​വും നി​​ർ​​ഭാ​​ഗ്യ​​വും ബാ​​ഴ്സ​​യു​​ടെ വ​​ഴി മു​​ട​​ക്കി. മ​​ത്സ​​ര​​ത്തി​​ന്‍റെ 32-ാം മി​​നി​​റ്റി​​ൽ മൈ​​ക്ക​​ൽ ഒ​​യാ​​ർ​​സാ​​ബ​​ൽ സോ​​സി​​ഡാ​​ഡി​​നെ മു​​ന്നി​​ലെ​​ത്തി​​ച്ചു. 70-ാം മി​നി​റ്റി​ല്‍ സ​മ​നി​ല പി​ടി​ച്ച ബാ​ഴ്‌​സ​യ്ക്ക് തൊ​ട്ട​ടു​ത്ത മി​നി​റ്റി​ല്‍ സോ​ഡി​ഡാ​ഡ് തി​രി​ച്ച​ടി ന​ല്‍​കി.

പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള റ​​യ​​ൽ മാ​​ഡ്രി​​ഡു​​മാ​​യി ഒ​​രു പോ​​യി​​ന്‍റ് വ്യ​​ത്യാ​​സം മാ​​ത്ര​​മാ​​ണ് ബാഴ്‌സയ്ക്കുള്ളത്‌. 20 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 49 പോ​​യി​​ന്‍റ് ബാ​​ഴ്സ നേ​​ടി​​യ​​പ്പോ​​ൾ റ​​യ​​ൽ 48 പോ​​യി​​ന്‍റ് നേ​​ടി.

മ​​റ്റ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ സെ​​ൽ​​റ്റ വി​​ഗോ 3-0ന് ​​റ​​യോ വാല്ല ​​കാ​​നോ​​യെ​​യും അത്‌ലറ്റികോ മാ​​ഡ്രി​​ഡ് ആ​​ൽ​​വ്സി​​നെ​​യും വ​​ല​​ൻ​​സി​​യ ഗെ​​റ്റാ​​ഫ​​യെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

Sports

സൂ​പ്പ​ര്‍ കോ​പ്പ ബാ​ഴ്‌​സ​ലോ​ണ​യ്ക്ക്

ജി​ദ്ദ: ആ​ദ്യ പ​കു​തി​യു​ടെ സ്റ്റോ​പ്പേ​ജ് ടൈം ​സൂ​പ്പ​ര്‍ ത്രി​ല്ല​റാ​യ സ്പാ​നി​ഷ് സൂ​പ്പ​ര്‍ കോ​പ്പ ഫു​ട്‌​ബോ​ള്‍ ഫൈ​ന​ലി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡി​നെ കീ​ഴ​ട​ക്കി എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ ക​പ്പു​യ​ര്‍​ത്തി.

ചി​ര​വൈ​രി​ക​ളാ​യ റ​യ​ല്‍ മാ​ഡ്രി​ഡി​ന് എ​തി​രാ​യ, 2026ലെ ​ആ​ദ്യ എ​ല്‍ ക്ലാ​സി​ക്കോ​യി​ല്‍ 3-2നാ​യി​രു​ന്നു എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ​യു​ടെ ജ​യം.

ബ്ര​സീ​ല്‍ താ​രം റാ​ഫീ​ഞ്ഞ (36, 73) ക​റ്റ​ല​ന്‍ ടീ​മി​നാ​യി ഇ​ര​ട്ട​ഗോ​ള്‍ സ്വ​ന്ത​മാ​ക്കി. റോ​ബ​ര്‍​ട്ട് ലെ​വ​ന്‍​ഡോ​വ്‌​സ്‌​കി​യു​ടെ വ​ക​യാ​യി​രു​ന്നു (45+4) ബാ​ഴ്‌​സ​യു​ടെ മ​റ്റൊ​രു ഗോ​ള്‍.

ആ​ദ്യ​പ​കു​തി​യു​ടെ ഇ​ഞ്ചു​റി ടൈ​മി​ലാ​യി​രു​ന്നു റ​യ​ല്‍ മാ​ഡ്രി​ഡി​ന്‍റെ ര​ണ്ട് ഗോ​ളും. 45+2-ാം മി​നി​റ്റി​ല്‍ വി​നീ​ഷ്യ​സ് ജൂ​ണി​യ​റും 45+7-ാം മി​നി​റ്റി​ല്‍ ഗോ​ണ്‍​സാ​ലോ ഗാ​ര്‍​സ്യ​യും റ​യ​ല്‍ മാ​ഡ്രി​ഡി​നാ​യി വ​ല​കു​ലു​ക്കി. ഇ​തി​നി​ടെ ലെ​വ​ന്‍​ഡോ​വ്‌​സ്‌​കി​യു​ടെ ഗോ​ളും എ​ത്തി​യ​തോ​ടെ ആ​ദ്യ​പ​കു​തി​യു​ടെ സ്റ്റോ​പ്പേ​ജ് ടൈം ​സൂ​പ്പ​ര്‍ ത്രി​ല്ല​റാ​യി​മാ​റി. ലെ​വ​ന്‍​ഡോ​വ്‌​സ്‌​കി​യു​ടെ ക​രി​യ​റി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡി​ന് എ​തി​രാ​യ 12-ാം ഗോ​ളാ​യി​രു​ന്നു ജി​ദ്ദ​യി​ല്‍ പി​റ​ന്ന​ത്.
ഫ്‌​ളി​ക്ക് ക്ലി​ക്ക്

ക​ളി​ച്ച എ​ല്ലാ ഫൈ​ന​ലു​ക​ളി​ലും ട്രോ​ഫി എ​ന്ന നേ​ട്ട​ത്തോ​ടെ​യാ​ണ് ബാ​ഴ്‌​സ​ലോ​ണ മാ​നേ​ജ​ര്‍ ഹ​ന്‍​സി ഫ്‌​ളി​ക്ക് ജി​ദ്ദ​യി​ല്‍​നി​ന്നു മ​ട​ങ്ങി​യ​ത്. മു​ഖ്യ​പ​രി​ശീ​ല​ക​നാ​യി ഹ​ന്‍​സി ഫ്‌​ളി​ക്ക് ഇ​റ​ങ്ങി​യ എ​ട്ടാം ഫൈ​ന​ലാ​യി​രു​ന്നു; ബാ​ഴ്‌​സ​ലോ​ണ​യ്ക്ക് ഒ​പ്പം മൂ​ന്നും ജ​ര്‍​മ​ന്‍ ക്ല​ബ്ബാ​യ എ​ഫ്‌​സി ബ​യേ​ണ്‍ മ്യൂ​ണി​ക്കി​നൊ​പ്പം അ​ഞ്ചും.

വി​വി​ധ കോ​മ്പ​റ്റീ​ഷ​നു​ക​ളി​ലാ​യി ബാ​ഴ്‌​സ​ലോ​ണ​യു​ടെ തു​ട​ര്‍​ച്ച​യാ​യ 10-ാം ജ​യ​മാ​ണ്. 2016നു​ശേ​ഷം ക്ല​ബ്ബി​ന്‍റെ ഏ​റ്റ​വും ദൈ​ര്‍​ഘ്യ​മേ​റി​യ വി​ജ​യ​ക്കു​തി​പ്പാ​ണി​ത്.

Sports

ലീ​ഡ് ഉ​യ​ര്‍ത്തി ബാ​ഴ്‌​സ

ബാ​ഴ്‌​സ​ലോ​ണ: സ്പാ​നി​ഷ് ലാ ​ലി​ഗ ഫു​ട്‌​ബോ​ളി​ല്‍ എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ ജ​യ​ത്തോ​ടെ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ റ​യ​ല്‍ മാ​ഡ്രി​ഡു​മാ​യു​ള്ള പോ​യി​ന്‍റ് വ്യ​ത്യാ​സം വ​ര്‍ധി​പ്പി​ച്ചു.

ഹോം ​മ​ത്സ​ര​ത്തി​ല്‍ ഒ​രു ഗോ​ളി​നു പി​ന്നി​ല്‍നി​ന്ന​ശേ​ഷം മൂ​ന്നെ​ണ്ണം തി​രി​ച്ച​ടി​ച്ച ബാ​ഴ്‌​സ 3-1ന് ​അ​ത്‌ല​റ്റി​ക്കോ മാ​ഡ്രി​ഡി​നെ കീ​ഴ​ട​ക്കി.

19-ാം മി​നി​റ്റി​ല്‍ അ​ലെ​ക്‌​സ് ബ​യ്‌​ന​യി​ലൂ​ടെ അ​ത്‌ല​റ്റി​ക്കോ ലീ​ഡ് നേ​ടി. എ​ന്നാ​ല്‍, റാ​ഫീ​ഞ്ഞ (26), ഡാ​നി ഓ​ള്‍മോ (65), ഫെ​റാ​ന്‍ ടോ​റ​സ് (90+6) എ​ന്നി​വ​രി​ലൂ​ടെ ക​റ്റാ​ല​ന്‍ ടീം ​ജ​യം സ്വ​ന്ത​മാ​ക്കി. മ​ത്സ​ര​ത്തി​നി​ടെ ഷോ​ള്‍ഡ​റി​നു പ​രി​ക്കേ​റ്റ് ഓ​ള്‍മോ മൈ​താ​നം​വി​ട്ടി​രു​ന്നു.

15 മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ ബാ​ഴ്‌​സ​യ്ക്ക് ഇ​തോ​ടെ 37 പോ​യി​ന്‍റാ​യി. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള റ​യ​ല്‍ മാ​ഡ്രി​ഡി​നേ​ക്കാ​ള്‍ നാ​ല് പോ​യി​ന്‍റ് മു​ന്നി​ല്‍. 14 മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് 33 പോ​യി​ന്‍റാ​ണ് റ​യ​ലി​ന്. 31 പോ​യി​ന്‍റു​മാ​യി അ​ത്‌ല​റ്റി​ക്കോ നാ​ലാം സ്ഥാ​ന​ത്താ​ണ്. വി​യ്യാ​റ​യ​ലാ​ണ് (32) മൂ​ന്നാ​മ​ത്.

Sports

“മെ​​സി ബാ​​ഴ്‌​​സ​​യി​​ലേ​​ക്കി​​ല്ല”

ബാ​​ഴ്‌​​സ​​ലോ​​ണ: അ​​ര്‍​ജ​​ന്‍റൈ​​ന്‍ സൂ​​പ്പ​​ര്‍ ഫു​​ട്‌​​ബോ​​ള​​ര്‍ ല​​യ​​ണ​​ല്‍ മെ​​സി ത​​ന്‍റെ പ​​ഴ​​യ ക്ല​​ബ്ബാ​​യ എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ​​യി​​ലേ​​ക്കു തി​​രി​​ച്ചെ​​ത്തി​​യേ​​ക്കു​​മെ​​ന്ന അ​​ഭ്യൂ​​ഹ​​ങ്ങ​​ള്‍​ക്കു വി​​രാ​​മം.

മെ​​സി ബാ​​ഴ്‌​​സ​​യി​​ലേ​​ക്കു തി​​രി​​ച്ചെ​​ത്തു​​മെ​​ന്ന അ​​ഭ്യൂ​​ഹ​​ങ്ങ​​ള്‍​ക്കു സ്ഥാ​​ന​​മി​​ല്ല. അ​​ത്ത​​ര​​മൊ​​രു സം​​ഭ​​വം ന​​ട​​ക്കി​​ല്ലെന്ന് ക്ല​​ബ് പ്ര​​സി​​ഡ​​ന്‍റ് ഹ്വാ​​ന്‍ ലാ​​പോ​​ര്‍​ട്ട അ​​റി​​യി​​ച്ചു.

ഞാ​​യ​​റാ​​ഴ്ച രാ​​ത്രി​​യി​​ല്‍ മെ​​സി ബാ​​ഴ്‌​​സ​​ലോ​​ണ​​യു​​ടെ ഹോം ​​ഗ്രൗ​​ണ്ടാ​​യ കാ​​മ്പ് നൗ​​വി​​ല്‍ എ​​ത്തി​​യി​​രു​​ന്നു. കാ​​മ്പ് നൗ​​വി​​ല്‍ നി​​ല്‍​ക്കു​​ന്ന ചി​​ത്ര​​ത്തി​​നൊ​​പ്പം “ഒ​​രു ദി​​വ​​സം എ​​നി​​ക്കു തി​​രി​​ച്ചു​​വ​​രാ​​ന്‍ ക​​ഴി​​യും, ഒ​​രു ക​​ളി​​ക്കാ​​ര​​ന്‍ എ​​ന്ന നി​​ല​​യി​​ല്‍ വി​​ട​​പ​​റ​​യാ​​ന്‍ മാ​​ത്ര​​മ​​ല്ല, അ​​ങ്ങ​​നെ ചെ​​യ്യാ​​ന്‍ ക​​ഴി​​യി​​ല്ല’’ എ​​ന്ന കു​​റി​​പ്പും മെ​​സി പ​​ങ്കു​​വ​​ച്ചി​​രു​​ന്നു. ഇ​​തോ​​ടെ മെ​​സി ബാ​​ഴ്‌​​സ​​യി​​ലേ​​ക്കു തി​​രി​​ച്ചെ​​ത്തി​​യേ​​ക്കു​​മെ​​ന്ന വാ​​ര്‍​ത്ത പ​​ര​​ന്നു.

Latest News

Corehub Up