മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ എഫ്സി ബാഴ്സലോണയെ വീഴ്ത്തി വലൻസിയ. ശനിയാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വലൻസിയ വിജയിച്ചത്.
വലൻസിയയ്ക്ക് വേണ്ടി സാവി ഗുയേരയും ലൂയിസ് റിയോജയും ഗയ്ഡോ റോഡ്രിഗസുമാണ് ഗോളുകൾ നേടിയത്. ബാഴ്സയ്ക്ക് വേണ്ടി സൂപ്പർ താരം റോബർട്ട് ലെവാൻഡോസ്ക്കിയാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ 49 പോയിന്റുമായി ഒമ്പതാം സ്ഥാനത്ത് വലൻസിയ സീസൺ അവസാനിപ്പിച്ചു. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും 94 പോയിന്റുമായി ലീഗ് ചാമ്പ്യൻമാരായാണ് ബാഴ്സ സീസൺ അവസാനിപ്പിച്ചത്.
Tags : laliga football match valencia beats barcelona