Sports
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോള്‍ 2025-26 സീസണ് കിരീടത്തിലേക്ക് അടുത്ത് എഫ്സി ബാഴ്സലോണ. 34-ാം റൗണ്ടില്‍ ബാഴ്സലോണ 2-1ന് ഒസാസുനയെ കീഴടക്കി. റോബര്‍ട്ട് ലെവന്ഡോവ്ക്സിയിലൂടെ (81) ബാഴ്സലോണ ലീഡ് നേടി. ഫെറാന്‍ ടോറസ് (86) ബാഴ്സയുടെ ലീഡ് ഉയര്‍ത്തി. എന്നാല്‍, റൗള്‍ ഗാര്സ്യയിലൂടെ (88) ഒസാസുന ഒരു ഗോള്‍ മടക്കി.
34 മത്സരങ്ങളില്‍നിന്ന് 88 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ്സ. രണ്ടാമതുള്ള റയല്‍ മാഡ്രിഡിന് 33 മത്സരങ്ങളില്‍നിന്ന് 74 പോയിന്റുണ്ട്.
Sports
സ്പെയിന്: സ്പാനിഷ് ലാ ലിഗയിൽ കുതിപ്പ് തുടർന്ന് ബാഴ്സലോണ. എസ്പാന്യോളിനെ ഒന്നിനെതിരേ നാല് ഗോളുകൾക്ക് ബാഴ്സലോണ പരാജയപ്പെടുത്തി. ബാഴ്സലോണയ്ക്ക് വേണ്ടി ഫെറാൻ ടോറസ് ഇരട്ട ഗോളുകൾ നേടിയപ്പോൾ രണ്ട് അസിസ്റ്റും ഒരു ഗോളുമായി ലാമിൻ യമാലും കളംനിറഞ്ഞതോടെ എതിരാളികൾ നിഷ്പ്രഭമായി.
ക്യാംപ്നൗവിൽ നടന്ന മത്സരത്തിൽ ഒന്‍പത്, 25 മിനിറ്റുകളിലാണ് ഫെറാൻ ടോറസ് ഗോളുകൾ നേടിയത്. ഇരുഗോളുകൾക്കും വഴിയൊരുക്കിയത് ലാമിൻ യമാലാണ്. മത്സരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോൾ യമാൽ (87’), മാർക്കസ് റാഷ്ഫോർഡ് (89’) എന്നിവരും ബാഴ്സയ്ക്കായി സ്കോർ ചെയ്തു. 56-ാം മിനിറ്റിൽ ലൊസാനോയാണ് എസ്പാന്യോളിന്റെ ആശ്വാസ ഗോൾ നേടിയത്.
വിജയത്തോടെ 31 മത്സരങ്ങളിൽ നിന്ന് 79 പോയിന്റുമായി ബാഴ്സലോണ കിരീടത്തിലേക്ക് ഒരു പടി കൂടി അടുത്തു. റയലുമായി ഒന്‍പത് പോയിന്റ് വ്യത്യാസത്തിൽ ബാഴ്സലോണ ഏകപക്ഷീയമായി കിരീടത്തിലേക്ക് അടുക്കുകയാണ്.
മറ്റൊരു മത്സരത്തിൽ സെവില്ല 2-1ന് അത്ലറ്റികോ മാഡ്രിഡിനെ വീഴ്ത്തി. എൽച്ചെ എതിരില്ലാത്ത ഒരു ഗോളിന് വാലൻസിയയെ പരാജയപ്പെടുത്തിയപ്പോൾ റയൽ സോസിയാഡ്- ആൽവ്സ് മത്സരം 3-3 സമനിലയിൽ അവസാനിച്ചു.
Sports
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളില്‍ ലാമിന് യമാലിന്റെ മിന്നും ഗോളില്‍ എഫ്സി ബാഴ്സലോണയ്ക്കു ജയം.
എവേ പോരാട്ടത്തില്‍ യമാല്‍ 68-ാം മിനിറ്റില്‍ നേടിയ ഉജ്വല ഗോളില്‍ ബാഴ്സലോണ 1-0ന് അത്ലറ്റിക് ബില്‍ബാവൊയെ തോല്‍പ്പിച്ചു. ജയത്തോടെ ലീഗ് ടേബിളില്‍ രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം ബാഴ്സലോണ നാലാക്കി. 27 മത്സരങ്ങളില്‍നിന്ന് ബാഴ്സയ്ക്ക് 67ഉം റയല്‍ മാഡ്രിഡിന് 63ഉം പോയിന്റ് വീതമാണുള്ളത്.
Sports
സ്പെയിൻ: സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയ്ക്ക് തകർപ്പന്‍ ജയം. ലവന്റയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് ഒന്നാം സ്ഥാനം പിടിച്ചു.
25 മത്സരത്തിൽ 61 പോയിന്റ് ബാഴ്സ നേടിയപ്പോൾ 25 മത്സരത്തിൽനിന്ന് 60 പോയിന്റുമായി റയൽ മാഡ്രിഡ് ഒരു പോയിന്റ് വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തുണ്ട്.
തുടക്കം മുതൽ ആക്രമിച്ചു കളിച്ച ബാഴ്സ നാലാം മിനിറ്റിൽ ആദ്യ ഗോൾ നേടി. മാർക് ബെർണൽ ആണ് മത്സരത്തിലെ ആദ്യ ഗോൾ സ്കോർ ചെയ്തത്. 32-ാം മിനിറ്റിൽ ഫ്രെങ്കി ഡി ജോംഗ് രണ്ടാം ഗോൾ ബാഴ്സയ്ക്കായി നേടി.
81-ാം മിനിറ്റിൽ ഫെർമിൻ ലോപസ് ബാഴ്സയുടെ ലീഡ് 3-0 ആയി ഉയർത്തി വൻ ജയമൊരുക്കി.
മറ്റ് മത്സരങ്ങളിൽ സെവില്ല 1-0ന് ഗറ്റാഫയെയും സെൽറ്റ വിഗോ 2-0ന് മല്ലോർക്കയെയും വില്ലാറയൽ 2-1ന് വലൻസിയയെയും പരാജയപ്പെടുത്തി.
Sports
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോള്‍ 2025-26 കിരീടത്തിലേക്കു ചുവടുവച്ച് എഫ്സി ബാഴ്സലോണ. 23-ാം റൗണ്ട് പോരാട്ടത്തില്‍ ബാഴ്സലോണ 3-0ന് മയ്യോര്‍ക്കയെ കീഴടക്കി. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്കി (29), ലാമിന് യമാല്‍ (61), മാര്‍ക് ബെര്‍ണല്‍ (83) എന്നിവരായിരുന്നു ബാഴ്സലോണയ്ക്കായി ഗോള്‍ നേടിയത്. 18കാരനായ ബെര്‍ണലിന്റെ കരിയറിലെ ആദ്യ ഗോളാണ്.
റയല്‍ സോസിഡാഡ് 3-1ന് എല്‍ചെയെ കീഴടക്കി. ലീഗില്‍ 23 മത്സരങ്ങളില്‍നിന്ന് 58 പോയിന്റുമായി ബാഴ്സലോണ ഒന്നാം സ്ഥാനത്ത് തുടരുന്നു. 22 മത്സരങ്ങളില്‍നിന്ന് 54 പോയിന്റുള്ള റയല്‍ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്.
Sports
സ്പെയിൻ: സ്പാനിഷ് ഫുട്ബോൾ ലീഗിൽ ബാഴ്സലോണയുടെ വിജയക്കുതിപ്പിന് തടയിട്ട് റയൽ സോസിഡാഡ്. ആവേശ പോരാട്ടത്തിൽ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് സോസിഡാഡ് ബാഴ്സയെ അട്ടിമറിച്ചു. ബാഴ്സലോണയുടെ തുടർച്ചയായ 12 വിജയങ്ങൾക്കാണ് സോസിഡാഡ് അവസാനം കുറിച്ചത്.
മത്സരത്തിലുടനീളം ബാഴ്സലോണ ആധിപത്യം പുലർത്തി. എന്നാൽ സോസിഡാഡ് ഗോൾകീപ്പർ അലക്സ് റെമിറോയുടെ അവിശ്വസനീയ പ്രകടനവും നിർഭാഗ്യവും ബാഴ്സയുടെ വഴി മുടക്കി. മത്സരത്തിന്റെ 32-ാം മിനിറ്റിൽ മൈക്കൽ ഒയാർസാബൽ സോസിഡാഡിനെ മുന്നിലെത്തിച്ചു. 70-ാം മിനിറ്റില്‍ സമനില പിടിച്ച ബാഴ്സയ്ക്ക് തൊട്ടടുത്ത മിനിറ്റില്‍ സോഡിഡാഡ് തിരിച്ചടി നല്കി.
പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡുമായി ഒരു പോയിന്റ് വ്യത്യാസം മാത്രമാണ് ബാഴ്സയ്ക്കുള്ളത്. 20 മത്സരങ്ങളിൽ 49 പോയിന്റ് ബാഴ്സ നേടിയപ്പോൾ റയൽ 48 പോയിന്റ് നേടി.
മറ്റ് മത്സരങ്ങളിൽ സെൽറ്റ വിഗോ 3-0ന് റയോ വാല്ല കാനോയെയും അത്ലറ്റികോ മാഡ്രിഡ് ആൽവ്സിനെയും വലൻസിയ ഗെറ്റാഫയെയും പരാജയപ്പെടുത്തി.
Sports
ജിദ്ദ: ആദ്യ പകുതിയുടെ സ്റ്റോപ്പേജ് ടൈം സൂപ്പര്‍ ത്രില്ലറായ സ്പാനിഷ് സൂപ്പര്‍ കോപ്പ ഫുട്ബോള്‍ ഫൈനലില്‍ റയല്‍ മാഡ്രിഡിനെ കീഴടക്കി എഫ്സി ബാഴ്സലോണ കപ്പുയര്‍ത്തി.
ചിരവൈരികളായ റയല്‍ മാഡ്രിഡിന് എതിരായ, 2026ലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ 3-2നായിരുന്നു എഫ്സി ബാഴ്സലോണയുടെ ജയം.
ബ്രസീല്‍ താരം റാഫീഞ്ഞ (36, 73) കറ്റലന്‍ ടീമിനായി ഇരട്ടഗോള്‍ സ്വന്തമാക്കി. റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയുടെ വകയായിരുന്നു (45+4) ബാഴ്സയുടെ മറ്റൊരു ഗോള്‍.
ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു റയല്‍ മാഡ്രിഡിന്റെ രണ്ട് ഗോളും. 45+2-ാം മിനിറ്റില്‍ വിനീഷ്യസ് ജൂണിയറും 45+7-ാം മിനിറ്റില്‍ ഗോണ്‍സാലോ ഗാര്‍സ്യയും റയല്‍ മാഡ്രിഡിനായി വലകുലുക്കി. ഇതിനിടെ ലെവന്‍ഡോവ്സ്കിയുടെ ഗോളും എത്തിയതോടെ ആദ്യപകുതിയുടെ സ്റ്റോപ്പേജ് ടൈം സൂപ്പര്‍ ത്രില്ലറായിമാറി. ലെവന്‍ഡോവ്സ്കിയുടെ കരിയറില്‍ റയല്‍ മാഡ്രിഡിന് എതിരായ 12-ാം ഗോളായിരുന്നു ജിദ്ദയില്‍ പിറന്നത്.
ഫ്ളിക്ക് ക്ലിക്ക്
കളിച്ച എല്ലാ ഫൈനലുകളിലും ട്രോഫി എന്ന നേട്ടത്തോടെയാണ് ബാഴ്സലോണ മാനേജര്‍ ഹന്‍സി ഫ്ളിക്ക് ജിദ്ദയില്‍നിന്നു മടങ്ങിയത്. മുഖ്യപരിശീലകനായി ഹന്‍സി ഫ്ളിക്ക് ഇറങ്ങിയ എട്ടാം ഫൈനലായിരുന്നു; ബാഴ്സലോണയ്ക്ക് ഒപ്പം മൂന്നും ജര്‍മന്‍ ക്ലബ്ബായ എഫ്സി ബയേണ്‍ മ്യൂണിക്കിനൊപ്പം അഞ്ചും.
വിവിധ കോമ്പറ്റീഷനുകളിലായി ബാഴ്സലോണയുടെ തുടര്‍ച്ചയായ 10-ാം ജയമാണ്. 2016നുശേഷം ക്ലബ്ബിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ വിജയക്കുതിപ്പാണിത്.
Sports
സെവില്ലെ: കോപ്പ ഡെൽ റേയിൽ ബാഴ്സലോണയ്ക്ക് തകർപ്പൻ വിജയം. സ്പാനിഷ് ക്ലബ്ബായ ഡിപോർട്ടീവോ ഗ്വാഡലഹാര എഫ്സിക്കെതിരായ മത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബാഴ്സലോണ വിജയം സ്വന്തമാക്കിയത്.
ക്രിസ്റ്റ്യൻസണ്‍, മാർകസ് റാഷ്ഫോർഡ് എന്നിവരാണ് ബാഴ്സലോണയ്ക്കായി ഗോളുകൾ നേടിയത്.
Sports
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളില്‍ എഫ്സി ബാഴ്സലോണ ജയത്തോടെ രണ്ടാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം വര്‍ധിപ്പിച്ചു.
ഹോം മത്സരത്തില്‍ ഒരു ഗോളിനു പിന്നില്‍നിന്നശേഷം മൂന്നെണ്ണം തിരിച്ചടിച്ച ബാഴ്സ 3-1ന് അത്ലറ്റിക്കോ മാഡ്രിഡിനെ കീഴടക്കി.
19-ാം മിനിറ്റില്‍ അലെക്സ് ബയ്നയിലൂടെ അത്ലറ്റിക്കോ ലീഡ് നേടി. എന്നാല്‍, റാഫീഞ്ഞ (26), ഡാനി ഓള്‍മോ (65), ഫെറാന്‍ ടോറസ് (90+6) എന്നിവരിലൂടെ കറ്റാലന്‍ ടീം ജയം സ്വന്തമാക്കി. മത്സരത്തിനിടെ ഷോള്‍ഡറിനു പരിക്കേറ്റ് ഓള്‍മോ മൈതാനംവിട്ടിരുന്നു.
15 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബാഴ്സയ്ക്ക് ഇതോടെ 37 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിനേക്കാള്‍ നാല് പോയിന്റ് മുന്നില്‍. 14 മത്സരങ്ങളില്‍നിന്ന് 33 പോയിന്റാണ് റയലിന്. 31 പോയിന്റുമായി അത്ലറ്റിക്കോ നാലാം സ്ഥാനത്താണ്. വിയ്യാറയലാണ് (32) മൂന്നാമത്.
Sports
ബാഴ്സലോണ: അര്‍ജന്റൈന്‍ സൂപ്പര്‍ ഫുട്ബോളര് ലയണല്‍ മെസി തന്റെ പഴയ ക്ലബ്ബായ എഫ്സി ബാഴ്സലോണയിലേക്കു തിരിച്ചെത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കു വിരാമം.
മെസി ബാഴ്സയിലേക്കു തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കു സ്ഥാനമില്ല. അത്തരമൊരു സംഭവം നടക്കില്ലെന്ന് ക്ലബ് പ്രസിഡന്റ് ഹ്വാന്‍ ലാപോര്‍ട്ട അറിയിച്ചു.
ഞായറാഴ്ച രാത്രിയില്‍ മെസി ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടായ കാമ്പ് നൗവില്‍ എത്തിയിരുന്നു. കാമ്പ് നൗവില്‍ നില്ക്കുന്ന ചിത്രത്തിനൊപ്പം “ഒരു ദിവസം എനിക്കു തിരിച്ചുവരാന്‍ കഴിയും, ഒരു കളിക്കാരന് എന്ന നിലയില്‍ വിടപറയാന്‍ മാത്രമല്ല, അങ്ങനെ ചെയ്യാന്‍ കഴിയില്ല’’ എന്ന കുറിപ്പും മെസി പങ്കുവച്ചിരുന്നു. ഇതോടെ മെസി ബാഴ്സയിലേക്കു തിരിച്ചെത്തിയേക്കുമെന്ന വാര്‍ത്ത പരന്നു.