Sports
റാഞ്ചി: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 245 റൺസാണെടുത്തത്.
സഞ്ജു സാംസണിന്റെ അർധ സെഞ്ചുറിയുടെയും ഇഷാൻ കിഷന്റെയും തിലക് വർമയുടെയും ശ്രേയസ് അയ്യരുടെയും വെടിക്കെട്ട് ബാറ്റിംഗിന്റെയും ബലത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
സഞ്ജു 81 റൺസാണെടുത്തത്. 41 പന്തിൽ ഒമ്പത് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. തിലക് 44 റൺസും ഇഷാൻ 43 റൺസും ശ്രേയസ് 40 റൺസുമെടുത്തു.
വെസ്റ്റ് ഇൻഡീസിന് വേണ്ടി റോസ്റ്റൺ ചെയ്സ് മൂന്ന് വിക്കറ്റെടുത്തു. ഷമാർ സ്പ്രിംഗർ രണ്ട് വിക്കറ്റ് വീഴ്ത്തി.
Sports
തെസലൊനികി: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ജർമനിയെ സമനിലയിൽ തളച്ച് ഗ്രീസ്. ഞായറാഴ്ച നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല.
മത്സരം സമനിലയായതോടെ ഗ്രീസിന് എട്ട് പോയിന്റും ജർമനിക്ക് അഞ്ച് പോയിന്റും ആയി. നിലവിൽ ഗ്രൂപ്പ് ബിയിൽ ഗ്രീസ് രണ്ടാം സ്ഥാനത്തും ജർമനി മൂന്നാമതുമാണ്.
Sports
നഗോയ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലിൽ ചിരവൈരികളായ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 211 റൺസാണെടുത്തത്.
അഭിഷേക് ശർമയുടെയും തിലക് വർമയുടെയും അർധ സെഞ്ചുറികളുടെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. അഭിഷേക് 61 റൺസും തിലക് 51 റൺസുമാണെടുത്തത്. ശിവം ദുബെ 27 റൺസും ശ്രേയസ് അയ്യർ 21 റൺസും ഇഷാൻ കിഷൻ 20 റൺസുമെടുത്തു.
പാക്കിസ്ഥാന് വേണ്ടി അഹ്മദ് ഡാനിയലും അരാഫത്ത് മിൻഹാസും രണ്ട് വിക്കറ്റ് വീതമെടുത്തു. സയിം അയൂബും അബ്രാർ അഹ്മദും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ന്യൂജേഴ്സി: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ കൊളംബിയയെ വീഴ്ത്തി പരാഗ്വെ. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരുഗോളിനാണ് പരാഗ്വെ വിജയിച്ചത്.
ഹ്യൂഗോ ബെനിറ്റെസാണ് പരാഗ്വെയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്. മത്സരത്തിന്റെ 56-ാം മിനിറ്റിലാണ് ബെനിറ്റെസ് ഗോൾ സ്കോർ ചെയ്തത്.
Sports
പാരീസ്: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ഫ്രാൻസ്-ഇറ്റലി മത്സരം സമനിലയിൽ. വെള്ളിയാഴ്ച നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
ഫ്രാൻസിന് വേണ്ടി മൈക്കൽ ഒലീസെ ആണ് ഗോൾ നേടിയത്. അലെസാൻട്രോ ബസ്റ്റോണിയാണ് ഇറ്റലിക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ഫ്രാൻസിന് ഏഴ് പോയിന്റായി. നിലവിൽ ഗ്രൂപ്പ് എയിൽ ഒന്നാമതാണ് ഫ്രാൻസ്.
Sports
വാഷിംഗ്ടൺ: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ചിലിയെ തകർത്ത് യുഎസ്എ. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് യുഎസ്എ വിജയിച്ചത്.
സെബാസ്റ്റ്യൻ ബെർഹാൾട്ടർ, ജൂലിയൻ ഹാൾ, ക്രിസ് റിച്ചാർഡ്സ്, മാതിസ് ആൽബർട്ട് എന്നിരാണ് യുഎസ്എയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ഡിയഗോ ഉല്ലോവയും മാക്സിമിലാനോ ഗുട്ടെരസുമാണ് ചിലിക്ക് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.
Sports
ലണ്ടൻ: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 355 റൺസാണെടുത്തത
ടോം ബാന്റണിന്റെ സെഞ്ചുറിയുടെയും ഹാരി ബ്രൂക്കിന്റെയും ജോർദാൻ കോക്സിന്റെയും അർധ സെഞ്ചുറിയുടെയും മികവിലാണ് ഇംഗ്ലണ്ട് മികച്ച സ്കോർ പടുത്തുയർത്തിയത്. ബാന്റൺ 126 റൺസും ബ്രൂക്ക് 77 റൺസും കോക്സ് 76 റൺസുമാണെടുത്തത്.
ശ്രീലങ്കയ്ക്ക് വേണ്ടി അഷിത ഫെർണാണ്ടോ മൂന്ന് വിക്കറ്റെടുത്തു. സചിന്ദു കൊളംബെയ്ജ് രണ്ട് വിക്കറ്റും ദിൽഷൻ മധുഷങ്കയും ജനിത് ലിയാനജെയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
തിരുവനന്തപുരം: ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് മികച്ച സ്കോർ. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 295 റൺസാണെടുത്തത്.
ജസ്റ്റിൻ ഗ്രീവ്സിന്റെ സെഞ്ചുറിയുടെയും ജോൺ കാംപ്ബെല്ലിന്റെയും അമീർ ജംഗോയുടെയും അർധ സെഞ്ചുറികളുടെയും ബലത്തിലാണ് വെസ്റ്റ് ഇൻഡീസ് മികച്ച സ്കോർ പടുത്തുയർത്തിയത്. ഗ്രീവ്സ് 101 റൺസും കാംപ്ബെൽ 62 റൺസും ജാംഗോ 58 റൺസുമാണെടുത്തത്.
ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് നാല് വിക്കറ്റെടുത്തു. പ്രസിദ് കൃഷ്ണ രണ്ട് വിക്കറ്റും നിതീഷ് കുമാർ റെഡ്ഡി ഒരു വിക്കറ്റും വീഴ്ത്തി.
Sports
ജൊഹാന്നസ്ബർഗ്: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് വമ്പൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 365 റൺസാണെടുത്തത്.
ഡേവിഡ് മില്ലറിന്റെയും ക്യാപ്റ്റൻ തെംബ ഭാവുമയുടെയും സെഞ്ചുറികളുടെ മികവിലാണ് ദക്ഷിണാഫ്രിക്ക കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. മില്ലർ 142 റൺസും ഭാവുമ 103 റൺസുമാണെടുത്തത്. മാത്യു ബ്രീറ്റ്സ്ക് 34 റൺസും ഡുവാൻ യാൻസൻ 27 റൺസുമെടുത്തു.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ജാക്ക് എഡ്വാർഡ്സ് അഞ്ച് വിക്കറ്റെടുത്തു. ജോഷ് ഹേസൽവുഡ് മൂന്ന് വിക്കറ്റും സേവിയർ ബാർട്ട്ലറ്റ് ഒരു വിക്കറ്റുമെടുത്തു.
Sports
ബംഗളൂരു: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ പാനമയെ സമനിലയിൽ തളച്ച് ഇന്ത്യ. ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡയിത്തലിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
റാങ്കിംഗിൽ വളരെ മുന്നിലുള്ള പാനമയ്ക്കെതിരെ ഇന്ത്യയാണ് ആദ്യം മുന്നിലെത്തിയത്. 41-ാം മിനിറ്റിൽ റയാൻ വില്ല്യംസ് ആണ് ഇന്ത്യയെ മുന്നിലെത്തിച്ചത്.
പിന്നീട് ഗോൾ മടക്കാൻ ശ്രമിക്കുന്ന പാനമയെ ആണ് കണ്ടത്. 68-ാം മിനിറ്റിൽ പാനമ ഒപ്പമെത്തി. വലൻസിയ ആണ് പാനമയെ ഒപ്പമെത്തിച്ചത്. പിന്നീട് ഗോൾ നേടാൻ ഇരു ടീമുകളും ശ്രമിച്ചെങ്കിലും നടന്നില്ല.
ഒടുവിൽ 1-1ന് മത്സരം അവസാനിക്കുകയായിരുന്നു. ഫിഫ റാങ്കിംഗിൽ ഇന്ത്യ 138-ാം സ്ഥാനത്തും പാനമ 44-ാം സ്ഥാനത്തുമാണുള്ളത്.
Sports
മെൽബൺ: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ കരുത്തരായ ബ്രസീലിനെ സമനിലയിൽ തളച്ച് ഓസ്ട്രേലിയ. ഇന്ന് നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
നെസ്റ്റോറി ഇറാൻകുണ്ഡയുടെ ഗോളിലൂടെ ഓസ്ട്രേലിയ ആണ് ആദ്യം മുന്നിലെത്തിയത്. 68-ാം മിനിറ്റിലാണ് നെസ്റ്റോറി ഗോൾ കണ്ടെത്തിയത്.
പരാജയത്തിലേയ്ക്ക് നീങ്ങുകയായിരുന്ന ബ്രസീലിനെ റയാൻ ആണ് രക്ഷിച്ചത്. ഇഞ്ചുറി ടൈമിൽ റയാൻ നേടിയ ഗോളിലാണ് ബ്രസീൽ സമനില പിടിച്ചത്.
Sports
മൊണാക്കോ: ഫ്രഞ്ച് ലീഗ് വൺ ഫുട്ബോളിൽ ലെൻസിനെതിരെ എഎസ് മൊണാക്കോയ്ക്ക് ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മൊണാക്കോ വിജയിച്ചത്.
പാരിസ് ബ്രണറുടെ ഗോളും ലെൻസ് താരം ജോനാഥൻ ഗ്രാഡിറ്റിന്റെ ഓൺ ഗോളും ആണ് മൊണാക്കോയുടെ ഗോളുകൾ. മാത്തിയു ഉഡോൾ ആണ് ലെൻസിന് വേണ്ടി ഗോൽ സ്കോർ ചെയ്തത്.
വിജയത്തോടെ മൊണാക്കോ ലീഗ് ടേബിളിൽ തലപ്പത്തെത്തി. അഞ്ച് മത്സരങ്ങളിൽ നിന്ന് 13 പോയിന്റാണ് മൊണാക്കോയ്ക്കുള്ളത്.
Sports
ബാഴ്സലോണ: ലാലീഗ ഫുട്ബോളിൽ എൽഷെയ്ക്ക് ആവേശ ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ എസ്പാന്യോളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു
എൽഷെയ്ക്ക് വേണ്ടി ഫെർ നിനോ രണ്ട് ഗോളുകളും ജെർമൻ വലേര ഒരു ഗോളും നേടി. എൽ,െ താരം വിക്ടർ ചസ്റ്റിന്റെ ഓൺ ഗോളാണ് എസ്പാന്യോളിന്റെ ആശ്വാസ ഗോൾ.
വിജയത്തോടെ എൽഷെയ്ക്ക് അഞ്ച് പോയിന്റായി. ലീഗ് ടേബിളിൽ 17-ാം സ്ഥാനത്താണ് എൽഷെ.
Sports
മലാഗ: ലാലീഗ ഫുട്ബോളിൽ വിയാറയലിന് തകർപ്പൻ ജയം. വ്യാഴാഴ്ച നടന്ന മത്സരത്തിൽ മലാഗയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
വിയാറയലിന് വേണ്ടി പാപെ ഗുയെ രണ്ട് ഗോളുകളും ആൽബെർട്ടോ മൊളെരോ ഒരു ഗോളും നേടി. കാർലോസ് ഡോറ്റർ ആണ് മലാഗയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
ജയത്തോടെ വിയാറയലിന് അഞ്ച് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ 14-ാം സ്ഥാനത്താണ് വിയാറയൽ.
Sports
ബുവാനോസ് ആരീസ്: അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇതിഹാസതാരം ലയണൽ മെസി അവസാനമായി അർജന്റീനയ്ക്കായി ബൂട്ടണിയുന്നു. ഒക്ടോബർ ആറിന് സ്വന്തം തട്ടകമായ ബുവാനോസ് ആരീസിലെ വിഖ്യാതമായ മോണ്യുമെന്റൽ സ്റ്റേഡിയത്തിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ ആഫ്രിക്കൻ ടീമായ ബെനിനാണ് എതിരാളികൾ. ദേശീയ ടീമിനായി മെസിയുടെ 208-ാമത്തെ മത്സരമാണിത്.
സെപ്റ്റംബർ 21 മുതൽ ഒക്ടോബർ ആറു വരെയുള്ള ഫിഫ അന്താരാഷ്ട്ര വിൻഡോയിൽ അർജന്റീന നാട്ടിൽ മൂന്ന് സൗഹൃദ മത്സരങ്ങൾ കളിക്കുന്നുണ്ട്. ഇവയിൽ ഒന്നിലാണ് മെസി ഇറങ്ങുന്നത്.
രാജ്യത്തിന്റെ എക്കാലത്തെയും മികച്ച താരത്തിന് അർഹമായ യാത്രയയപ്പ് നൽകുമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കി. മെസിയുടെ വിടവാങ്ങൽ മത്സരത്തിന് സാക്ഷികളാവാൻ 2022-ൽ ലോകകപ്പ് നേടിയ മുഴുവൻ ടീമംഗങ്ങളെയും കുടുംബാംഗങ്ങളെയും മത്സരത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ എസ്പാന്യോളിന് ആവേശ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ഒസാസൂനയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
റോബർട്ടോ ഫെർണാണ്ടസാണ് എസ്പാന്യോളിന് വേണ്ടി ഗോളുകൾ നേടിയത്. മൂന്നാം മിനിറ്റിലും 17-ാം മിനിറ്റിലുമാണ് റോബർട്ടോ ഫെർണാണ്ടസ് ഗോളുകൾ സ്കോർ ചെയ്തത്.
വിജയത്തോടെ എസ്പാന്യോളിന് ഏഴ് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഏഴാമതാണ് എസ്പാന്യോൾ.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോൾ മത്സരത്തിൽ കരുത്തരായ അത്ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി അത്ലറ്റിക്ക് ബിൽബാവോ. ശനിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അത്ലറ്റിക്ക് ബിൽബാവോ വിജയിച്ചത്.
നിക്കോ വില്ല്യംസ്, റോബർട്ട് നവാരോ, ഒയ്ഹാൻ സാൻസെറ്റ് എന്നിവരാണ് അത്ലറ്റിക്ക് ബിൽബാവോയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. വില്ല്യംസ് 46-ാം മിനിറ്റിലും നവാരോ 48-ാം മിനിറ്റിലും സാൻസെറ്റ് 90-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ അത്ലറ്റിക്ക് ബിൽബാവോയ്ക്ക് ആറ് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ എട്ടാം സ്ഥാനത്താണ് ബിൽബാവോ.
Sports
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ആവേശ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ കൊവെൻട്രിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
സൂപ്പർതാരം എർലിംഗ് ഹാളണ്ടാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ 26-ാം മിനിറ്റിലാണ് ഹാളണ്ട് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് ഒമ്പത് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് സിറ്റി.
Kerala
പാരീസ്: ഫ്രഞ്ച് ലീഗ് വൺ ഫുട്ബോൾ മത്സരത്തിൽ കരുത്തരായ പിഎസ്ജിക്കെതിരെ മൊണാക്കോയ്ക്ക് ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മൊണാക്കോ വിജയിച്ചത്.
മൊണാക്കോയ്ക്ക് വേണ്ടി ഫ്ലാവിനോ നസീഞ്ഞ്യോയും സ്റ്റാനിസ് ഇഡുന്പോയും ആണ് ഗോളുകൾ നേടിയത്. മാർക്വിനോസ് ആണ് പിഎസ്ജിക്കായി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ മൊണാക്കോയ്ക്ക് ഒമ്പത് പോയന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് മൊണാക്കോ.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോൾ മത്സരത്തിൽ റയൽ മാഡ്രിഡിനെ വീഴ്ത്തി റയൽ ബെറ്റീസ്. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് റയൽ ബെറ്റീസ് വിജയിച്ചത്.
ട്രോയ് പാരറ്റാണ് റയൽ ബെറ്റീസിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്. 81-ാം മിനിറ്റിലാണ് പാരറ്റ് ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ റയൽ ബെറ്റീസിന് ഒമ്പത് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് റയൽ ബെറ്റീസ്.
Sports
കൊച്ചി: ബ്രസീൽ ലെജൻഡ്സും ഇന്ത്യൻ ഓൾ സ്റ്റാർസും തമ്മിലുള്ള രാജ്യാന്തര മത്സരം സെപ്റ്റംബർ 23-ലേക്ക് മാറ്റി. സെപ്റ്റംബർ 20-ന് കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന മത്സരമാണ് പുതിയ തീയതിയിലേക്ക് പുനഃക്രമീകരിച്ചത്.
ഫുട്ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ പ്രത്യേക വിഡിയോ സന്ദേശത്തിലൂടെയാണ് മത്സരത്തിന്റെ തീയതി മാറിയ വിവരവും കൊച്ചിയിലെ മത്സരത്തിനായി കാത്തിരിക്കുന്നു എന്നും ഔദ്യോഗികമായി അറിയിച്ചത്. 2002 ലോകകപ്പ് ജേതാക്കളായ റൊണാൾഡീഞ്ഞോ ഗൗച്ചോ (റൊണാൾഡോ ഡി അസ്സീസ് മൊറെയ്റ), റിവാൾഡോ വിറ്റോർ ബോർബ ഫെറെയ്റ എന്നിവരുടെ വരവാണ് ഈ വമ്പൻ പോരാട്ടത്തിന്റെ പ്രധാന ആകർഷണം.
ഇവർക്കൊപ്പം എഡ്മിൽസൺ ജോസ് ഗോമസ് ഡി മൊറായസ്, പൗലോ സെർജിയോ സിൽവെസ്ട്രെ ദോ നാസിമെന്റോ, ജിയോവാനി സിൽവ ഡി ഒലിവെയ്റ, ജെനിൽസൺ ആഞ്ചലോ ഡിസൂസ (ജൂനിയർ), പൗലോ സെർജിയോ റോസ (വിയോള), ഗോൾകീപ്പർ ഹ്യൂറെൽഹോ ദ സിൽവ ഗോമസ്, അലക്സാന്ദ്രെ ദ സിൽവ മരിയാനോ (അമാരൽ), ഗുസ്താവോ നെറി ഡി സാ ദ സിൽവ, റിക്കാർഡോ ഡി ഒലിവെയ്റ, ജോർജ്ജ് ഡി അമൊറിം കാമ്പോസ് (ജോർജീഞ്ഞോ), മാർസെലോ ഫെറെയ്റ ഫെർണാണ്ടസ് (കമാൻഡുകായ), എലിവെൽട്ടൺ ആൽവസ് റൂഫിനോ, എൽസൺ റൊഡ്രിഗസ് ഡി സൂസ, മാർക്കോസ് അന്റോണിയോ ഡി ലിമ (പാരാ), ഡിയോഗോ കോറിയ ഡി ഒലിവെയ്റ എന്നിവരടങ്ങുന്ന പ്രമുഖ താരനിര ബ്രസീലിനായി കൊച്ചിയിൽ പന്തുതട്ടും.
ഇന്ത്യൻ ഫുട്ബോളിന്റെ പ്രശസ്ത താരങ്ങളായ ഐ.എം. വിജയൻ, ജോ പോൾ അഞ്ചേരി, സി.കെ. വിനീത്, കെ.ടി. ചാക്കോ തുടങ്ങിയവർ അണിനിരക്കുന്ന ശക്തമായ നിരയാണ് ഇന്ത്യൻ ഓൾ സ്റ്റാർസിനായി കളത്തിലിറങ്ങുന്നത്. ഗാമൻ വേൾഡ് സ്പോർട്സ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, എ ടു ഇസെഡ് ലോജിസ്റ്റിക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എ സാബാ ഡോസ് ഇനിഷ്യേറ്റീവ് എന്നിവർ സംയുക്തമായാണ് ഈ അന്താരാഷ്ട്ര കായികമാമാങ്കം സംഘടിപ്പിക്കുന്നത്.
ചെന്നൈ, കൊച്ചി, ഹൈദരാബാദ്, മുംബൈ, ദുബായ് എന്നീ അഞ്ച് പ്രമുഖ അന്താരാഷ്ട്ര നഗരങ്ങളിലായി നടക്കുന്ന ബ്രസീൽ മുൻ താരങ്ങളുടെ ഗ്ലോബൽ ടൂറിലെ രണ്ടാമത്തെ മത്സരത്തിനാണ് കൊച്ചി സാക്ഷ്യം വഹിക്കുക.
Sports
ബാഴ്സലോണ: ലാലീഗ ഫുട്ബോളിൽ എഫ്സി ബാഴ്സലോണയ്ക്ക് ഗംഭീര ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ റയോ വല്ലെകാനോയെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തു.
ബാഴ്സയ്ക്ക് വേണ്ടി സൂപ്പർ താരങ്ങളായ റാഫീഞ്ഞയും ലമൈൻ യമാലും രണ്ട് ഗോളുകൾ വീതം നേടി. റയോ വല്ലെക്കാനോ താരം ഫ്ലോറിയൻ ലെജെവുനെയുടെ ഓൺ ഗോളും ബാഴ്സയുടെ ഗോൾപട്ടികയിലുണ്ട്.
സെർജിയോ കാമെല്ലോയാണ് റയോ വല്ലെക്കാനോയ്ക്ക് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്. വിജയത്തോടെ ബാഴ്സലോണയ്ക്ക് ഒമ്പത് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ.
Sports
മിലാൻ: ഇറ്റാലിയൻ സീരി എ ലീഗ് ഫുട്ബോളിൽ കരുത്തരായ ഇന്റർമിലാന് ആവേശ ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ കാഗ്ലിയാരിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
ഹാകന് കൽഹാനോഗ്ലു ആണ് ഇന്റർമിലാന് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ ഒമ്പതാം മിനിറ്റിലാണ് ഹാകൻ ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ ഇന്റർമിലാന് ആറ് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ഇന്റർമിലാൻ.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോൾ മത്സരത്തിൽ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ മലാഗയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽപ്പിച്ചു.
ജൂഡ് ബെല്ലിംഗാം, കിലിയൻ എംബാപ്പെ, ആർഡ ഗുലർ എന്നിവരാണ് റയലിന് വേണ്ടി ഗോളുകൾ നേടിയത്. മലാഗ താരം അൽഫോൺസോ ഹെരേരോയുടെ ഓൺ ഗോളും റയലിന്റെ ഗോൾപട്ടികയിലുണ്ട്.
വിജയത്തോടെ റയൽ മാഡ്രിഡിന് ഒമ്പത് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് റയൽ.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിക്ക് ആവേശ ജയം. ഇന്ന് നടന്ന മത്സരത്തിൽ ബ്രൈറ്റണെ മൂന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു.
റോമിയോ ലാവിയയും പെഡ്രോ നെറ്റോയും ജാവോ പെഡ്രോയും കോൽ പാൽമറും ആണ് ചെൽസിക്ക് വേണ്ടി ഗോളുകൾ നേടിയത്. മാലിക്ക് യാൽകൗയെയും പാസ്കൽ ഗ്രോയും ആണ് ബ്രൈറ്റണ് വേണ്ടി ഗോൾ സ്കോർ ചെയ്തത്. ചെൽസി താരം താരം ജാവോ പെഡ്രോയുടെ ഓൺ ഗോളും ബ്രൈറ്റണിന്റെ ഗോൾപട്ടികയിലുണ്ട്.
വിജയത്തോടെ ചെൽസിക്ക് ആറ് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് ചെൽസി.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ അത്ലറ്റിക്കോ മാഡ്രിഡിന് തകർപ്പൻ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ സെവിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
അത്ലറ്റിക്കോയ്ക്ക് വേണ്ടി അലക്സ് ബയേന രണ്ട് ഗോളുകളും അഡെമോല ലുക്ക്മാൻ ഒരു ഗോളും നേടി. സെവിയയ്ക്കായി മിഗുവൽ സിയേറയാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ അത്ലറ്റിക്കോ മാഡ്രിഡിന് ഏഴ് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് അത്ലറ്റിക്കോ.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോൾ മത്സരത്തിൽ ഡിപോർട്ടീവോ അലാവസിന് ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ വിയാറയലിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
ലൂക്കായ് ബോയെ ആണ് ഡിപോർട്ടീവോയ്ക്ക് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ 31-ാം മിനിറ്റിലാണ് ബോയെ ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ ഡിപോർട്ടീവോയ്ക്ക് ഏഴ് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ഡിപോർട്ടീവോ.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ റയൽ ബെറ്റീസിന് ആവേശ ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ വലൻസിയയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
പാബ്ലോ ഗാർസിയയാണ് റയൽ ബെറ്റീസിന് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ 83-ാം മിനിറ്റിലാണ് താരം പാബ്ലോ ഗാർസിയ ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ റയൽ ബെറ്റീസിന് ആറ് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് റയൽ ബെറ്റീസ്.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ അത്ലറ്റിക്കോ മാഡ്രിഡിന് തകർപ്പൻ ജയം. ബുധനാഴ്ച നടന്ന മത്സരത്തിൽ മലാഗയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ലീ കാംഗ് ഇനും അലക്സ് ബയേനയും ആണ് അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടി ഗോളുകൾ നേടിയത്. ലീം കാംഗ് 70-ാം മിനിറ്റിലും ബയേന 85-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
Sports
മാഡ്രിഡ്: സൗഹൃദ ഫുട്ബോൾ മത്സരത്തിൽ എഫ്സി ബാഴ്സലോണയ്ക്ക് ആവേശ ജയം. ബുധനാഴ്ച നടന്ന മത്സരത്തിൽ അൽ അഹ്ലിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ഹംസ അബ്ദെൽകരീമും റാഫീഞ്ഞയും ആണ് ബാഴ്സയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. സിയോയാണ് അൽ അഹ്ലിക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
Sports
ബെർലിൻ: സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ബയേൺ മ്യൂണിക്കിന് തകർപ്പൻ ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഹെയ്ഡൻഹെയിമിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തകർത്തു.
ഫെലിപ്പ് ഷാവെസും അരിജോൺ ഇബ്രാഹിമോവിച്ചും ലൂയിസ് ഡയസും നതാനിയേൽ ബ്രൗണും ആണ് ബയേൺ മ്യൂണിക്കിന് വേണ്ടി ഗോളുകൾ നേടിയത്. ജൂലിയൻ നിയേഹുയേസും യാനിക്ക് വാഗ്നറും ആണ് ഹെയ്ഡൻഹെയിമിന് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.
District News
ഭരണങ്ങാനം: ജില്ലാ സീനിയര് ഗുസ്തി മത്സരങ്ങള് ഭരണങ്ങാനം എഎസ് റസ്ലിംഗ് അക്കാദമിയില് നടന്നു. രാവിലെ ഒമ്പതിന് ശരീരഭാര നിര്ണയത്തോടെ മത്സരങ്ങള് ആരംഭിച്ചു. ജില്ലാ അസോസിയേഷന് പ്രസിഡന്റ് അവിനാഷ് ജെ. മാത്യു അധ്യക്ഷത വഹിച്ചു. ദേശീയ റസ്ലിംഗ് ഫെഡറേഷന് അത്ലറ്റിക് കമ്മീഷന് മെംബര് സ്മിത മത്സരങ്ങള് ഉദ്ഘാടനം ചെയ്തു.
ദേശീയ റഫറി അഞ്ജനാ യു. രാജൻ, സെക്രട്ടറിയും ഇന്ത്യന് ടീം പരിശീലകനുമായ ബിജു കുഴുമുള്ളിൽ, ജില്ലാ ട്രഷറര് നെല്സന് മാത്യു എന്നിവര് പ്രസംഗിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്ത് മെംബറും സംസ്ഥാന വൈസ് പ്രസിഡന്റുമായ സാജന് മണിയങ്ങാട്ട് വിജയികള്ക്കുള്ള സമ്മാനങ്ങള് വിതരണം ചെയ്തു.
29, 30 തീയതികളില് കോഴിക്കോടു നടക്കുന്ന സംസ്ഥാനമത്സരത്തില് കോട്ടയം ജില്ലയെ നിധിന് ഗോപാൽ, ദീപു ഉമേഷ്, ശ്രീജിത്ത് ആർ., ജയേഷ് ഷാജി, അമല് സന്തോഷ്, ജോയല് വര്ഗീസ്, ടി.ടി. അരുൺ, ജോയല് മനോജ് കുര്യന് പ്രതിനിധീകരിക്കും.ചാമ്പ്യന്ഷിപ്പില് 20 പോയിന്റോടെ എ.എസ്. അക്കാദമി ഓവറോള് ഒന്നാം സ്ഥാനവും 15 പോയിന്റോടെ ആര്ആര്സി കല്ലൂര്ക്കുളം രണ്ടാം സ്ഥാനവും 10 പോയിന്റോടെ കെപിആര് നട്ടാശേരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മിനി, സബ് ജൂനിയർ, ജൂനിയര്, അണ്ടർ 23 മത്സരങ്ങള് തുടര് മാസങ്ങളിലും സ്കൂള് ഗുസ്തി മത്സരങ്ങള് സെപ്റ്റം ബര് ഏഴിന് കോട്ടയം ഇന്ഡോര് സ്റ്റേഡിയത്തിലും നടത്തും.
Tech
ന്യൂഡൽഹി: ജനപ്രിയ ഡേറ്റിംഗ് ആപ്പായ ബംബിൾ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സന്ദേശമയക്കൽ നിയമത്തിൽ വലിയ മാറ്റം വരുത്തി. ഇനി മുതൽ സ്ത്രീകൾക്ക് പുറമെ പുരുഷന്മാർക്കും ആദ്യം സന്ദേശമയക്കാൻ അവസരം നൽകുമെന്ന് കമ്പനി അറിയിച്ചു.
2014ൽ പ്രവർത്തനം ആരംഭിച്ചത് മുതൽ സ്ത്രീകൾക്ക് മാത്രം ആദ്യ സന്ദേശമയക്കാൻ അനുവാദം നൽകിയിരുന്ന 'വുമൺ ഫസ്റ്റ്' നയത്തിനാണ് ഇതിലൂടെ മാറ്റം വരുന്നത്.
ഡേറ്റിംഗ് ആപ്പുകളിൽ ഉപയോക്താക്കളുടെ പങ്കാളിത്തം കുറയുന്നതും വളർച്ച മന്ദഗതിയിലാകുന്നതും കണക്കിലെടുത്താണ് ഈ പുതിയ പരിഷ്കാരം. ആപ്പിൽ നടത്തിയ സർവേയിൽ 66 ശതമാനം സ്ത്രീകളും പുരുഷന്മാർ ആദ്യം സംഭാഷണം തുടങ്ങുന്നതാണ് തങ്ങൾ ഇഷ്ടപ്പെടുന്നതെന്നും, ഇത് മാനസിക സമ്മർദ്ദം കുറയ്ക്കുമെന്നും അഭിപ്രായപ്പെട്ടിരുന്നു.
സ്ത്രീകളുടെ ആവശ്യങ്ങൾ മുൻനിർത്തിയാണ് ആപ്പ് രൂപകല്പന ചെയ്തിരിക്കുന്നതെന്നും, അത് ഒരു പ്രത്യേക രീതിയിൽ മാത്രം പരിമിതപ്പെടുത്താനല്ല ഉദ്ദേശിക്കുന്നതെന്നും ബംബിൾ സിഇഓ വിറ്റ്നി വുൾഫ് ഹെർഡ് വ്യക്തമാക്കി.
ആദ്യ സന്ദേശത്തിന് മറുപടി നൽകാനുള്ള സമയം 24 മണിക്കൂറിൽ നിന്ന് 72 മണിക്കൂറായി ഉയർത്തി. കാനഡയിൽ നടത്തിയ പരിശോധനയിൽ ഈ മാറ്റം ചാറ്റുകളുടെ എണ്ണം കൂട്ടാനും സംഭാഷണങ്ങൾ കൂടുതൽ സജീവമാക്കാനും സഹായിച്ചതായി കമ്പനി അവകാശപ്പെടുന്നു.
സ്വൈപ്പിംഗ് ഒഴിവാക്കിയുള്ള പുതിയ ഫീച്ചറുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ, നേരിട്ടുള്ള കൂടിക്കാഴ്ചകൾ എന്നിവയും ബംബിൾ പരീക്ഷിക്കുന്നുണ്ട്. രണ്ടാം പാദത്തിൽ കമ്പനിയുടെ വരുമാനത്തിൽ 15.2 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ബംബിൾ പുതിയ മാറ്റങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
Kerala
തിരുവനന്തപുരം:അർജന്റൈൻ ഫുട്ബോൾ ടീമിന്റെ മത്സരം സംഘടിപ്പിക്കാൻ ശ്രമിച്ചത് സർക്കാർ തലത്തിലുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചാണെന്ന് മുൻ കായികമന്ത്രി വി അബ്ദുറഹ് മാൻ പറഞ്ഞു. ഇൗ വിഷയത്തിൽ ഒരു ചില്ലിക്കാശ് പോലും സംസ്ഥാന സർക്കാരിനു നഷ്ടമുണ്ടായിട്ടില്ല.
മത്സരം നടത്താൻ അർജന്റൈൻ ഫുട്ബോൾ അസോസിയേഷനും സ്പോൺസറും തമ്മിലാണ് കരാറൊപ്പിട്ടത്. ഇൗ കരാറുമായി ബന്ധപ്പെട്ട് സർക്കാരിന് ഒരു ബാധ്യതയും ഉണ്ടാക്കിയിട്ടില്ലെന്നും വി. അബ്ദുറഹ് മാൻ വ്യക്തമാക്കി.
Kerala
മിലാൻ: സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇറ്റാലിയൻ വമ്പൻമാരായ യുവന്റസിന് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ പാലെർമോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തു.
കെനാൻ യിൽഡിസും അർകാഡിയുഷ് മിലിക്കുമാണ് യുവന്റസിന് വേണ്ടി ഗോളുകൾ നേടിയത്. യിൽഡിസ് 45-ാം മിനിറ്റിലും മിലിക്ക് 86-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
Sports
ലണ്ടൻ: സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ലിവർപൂൾ എഫ്സിയെ വീഴ്ത്തി എഎസ് മൊണാക്കോ. ഇന്ന് നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് മൊണാക്കോ വിജയിച്ചത്.
അലക്സാണ്ടർ ഗോളോവിനും മൈക്ക ബയേരെതും പാരിസ് ബ്രണ്ണറും ആണ് ലിവർപൂളിന് വേണ്ടി ഗോളുകൾ നേടിയത്. അലക്സാണ്ടർ ഐസക്കും ഫ്ലോറിയൻ വിർട്ട്സുമാണ് ലിവർപൂളിന് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.
Sports
മാഞ്ചസ്റ്റർ: സൗഹൃദ ഫുട്ബോൾ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഗംഭീര ജയം. ഇന്ന് നടന്ന മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഒമർ മർമൗഷ് രണ്ട് ഗോളുകളും റയാൻ എയ്ത് നൗറി ഒരു ഗോളും നേടി. യോഗർഗെ ഡോമിൻഗസ് ആണ് അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
Sports
മാഞ്ചസ്റ്റർ: പിഎസ്ജി-മാഞ്ചസ്റ്റർ യുണൈറ്റഡ് സൗഹൃദ ഫുട്ബോൾ മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
പിഎസ്ജിക്ക് വേണ്ടി ഇബ്രാഹിം എംബായെ ആണ് ഗോൾ നേടിയത്. ബ്രയാൻ എംബയോമയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
Sports
ലണ്ടൻ: സൗഹൃദ ഫു്ടബോൾ മത്സരത്തിൽ ഇംഗ്ലീഷ് കരുത്തരായ ചെൽസിക്ക് ഗംഭീര ജയം. ഇന്ന് നടന്ന മത്സരത്തിൽ ഇറ്റാലിയൻ വമ്പൻമാരായ എസി മിലാനെ തകർത്തു.
എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചെൽസി വിജയിച്ചത്. ചെൽസിക്ക് വേണ്ടി ജാവോ പെഡ്രോ രണ്ട് ഗോളുകളും മോയ്സസ് കായ്സെഡോ ഒരു ഗോളും നേടി.
Sports
മിലാൻ: സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇന്റർമിലാന് ആവേശ ജയം. ഇന്ന് നടന്ന മത്സരത്തിൽ യുവന്റസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ഇന്റർമിലാന് വേണ്ടി ഫെഡെറിക്കോ ഡിമാർക്കോയും ആന്ഡി ഡിയോഫും ആണ് ഗോളുകൾ നേടിയത്. ഡിമാർക്കോ 20-ാം മിനിറ്റിലും ഡിയോഫ് 62-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
ഫ്രാൻസിസ്ക്കോ കോൺസെയ്കാവോയാണ് യുവന്റസിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്. 85-ാം മിനിറ്റിലാണ് കോൺസെയ്കാവോ ഗോൾ കണ്ടെത്തിയത്.
Sports
കൊളംബോ: ശ്രീലങ്കന് പര്യടനത്തിലെ ഏക വാം അപ്പ് മത്സരത്തിന്റെ ആദ്യദിനം ടീം ഇന്ത്യ നിറംമങ്ങിയ പ്രകടനവുമായി കളംവിട്ടു. ത്രിദിന സന്നാഹ മത്സരത്തില് ശ്രീലങ്ക ഇലവന് ഭേദപ്പെട്ട സ്കോര്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക ഇലവന് ആദ്യദിനം മത്സരം അവസാനിപ്പിക്കുമ്പോള് എട്ട് വിക്കറ്റ് നഷ്ടത്തില് 363 റണ്സ് നേടി. കൈവിരലിനു പരിക്കേറ്റ ക്യാപ്റ്റന് ശുഭ്മാന് ഗില് കരയ്ക്കിരുന്നപ്പോള്, കെ.എല്. രാഹുലാണ് ഇന്ത്യയെ നയിച്ചത്. സ്കോര്: ശ്രീലങ്ക ഇലവന് 90 ഓവറില് 363/8.
മികച്ച തുടക്കം
ശ്രീലങ്ക ഇലവനുവേണ്ടി ഓപ്പണര്മാരായ നിഷാന് ഫെര്ണാണ്ടോ (66), രവീന്ദു രസന്ദ (71) സഖ്യം 110 റണ്സിന്റെ കൂട്ടുകെട്ടു പടുത്തുയര്ത്തി. തുടര്ന്നെത്തിയ പസീന്ദു സൂരിയബണ്ഡാര (35), പവന് രത്നായക് (39), അഹാന് വിക്രമസിംഗെ (31) എന്നിവര് പൊരുതി.
ക്യാപ്റ്റന് സോണാള് ദിനുഷ (52) അര്ധസെഞ്ചുറിയുമായി മുന്നേറിയപ്പോള് രമേശ് മെന്ഡിസ് (32) ഭേദപ്പെട്ട പ്രകടനം നടത്തി. അന്ജല ബണ്ഡാര (13) വേഗത്തില് മടങ്ങി. കേശര നുവാന്തയും (9*) ദിലും സുദീരയും (1*) രണ്ടാംദിനമായ ഇന്നു ക്രീസിലെത്തും.
ഇന്ത്യക്കുവേണ്ടി രവീന്ദ്ര ജഡേജയും കുല്ദീപ് യാദവും മാനവ് സുഥാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഗുര്നൂര് ബ്രാര് ഒരു വിക്കറ്റ് വീഴ്ത്തി. പേസര്മാരായ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്ക്ക് വിക്കറ്റ് നേടാനായില്ലെന്നത് നിരാശ പകര്ന്നു.
ശ്രീലങ്കന് ടൂറിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരം 15ന് ഗാല്ലെയില് നടക്കും. രണ്ടാം മത്സരം 23ന് കൊളംബോയിലാണ്.
ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്ഷിപ്പ് സൈക്കിളിലെ മത്സരങ്ങളാണ് ഇന്ത്യ, ശ്രീലങ്കയില് കളിക്കാനൊരുങ്ങുന്നത്. വാം അപ്പ് മത്സരത്തിനു മുന്നോടിയായി നടന്ന പരിശീലനത്തിനിടെ ക്യാപ്റ്റന് ശുഭ്മാന് ഗില്ലിന്റെ കൈവിരലിനു പരിക്കേറ്റത് ഇന്ത്യന് ക്യാമ്പില് ആശങ്കപടര്ത്തി.
സന്നാഹ മത്സരത്തിന്റെ ആദ്യദിനം ശുഭ്മാന് ഗില് പരിക്കിനെത്തുടര്ന്ന് കളത്തിലിറങ്ങിയില്ല. ഗില്ലിന്റെ അഭാവത്തില് വൈസ് ക്യാപ്റ്റനായ കെ.എല്. രാഹുലാണ് ടീമിനെ നയിക്കുന്നത്.
രണ്ടാംദിനമായ ഇന്ന് ഗില് മൈതാനത്ത് എത്തുമോ എന്നതില് ഉറപ്പില്ല. അതേസമയം, പേസര് ജസ്പ്രീത് ബുംറ പരിക്കേറ്റു പുറത്തായിരുന്നു. ബി. സായ്സുദര്ശനും പരിക്കിന്റെ നിഴലിലാണ്. ഇതിനു പിന്നാലെ ഗില്ലും പുറത്തിരുന്നാല് ഇന്ത്യന് പ്രതീക്ഷകള്ക്കു ലങ്കന് മണ്ണില് മങ്ങലേല്ക്കും.
Sports
മാഡ്രിഡ്: സൗഹൃദ ഫുട്ബോൾ മത്സരത്തിൽ വിയാറയലിന് ആവേശ ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ലെവാന്റെക്കെതിരെ
വിയാറയലിന് വേണ്ടി ലോഗൻ കോസ്റ്റയാണ് ഗോൾ നേടിയത്. 63-ാം മിനിറ്റിലാണ് താരം ഗോൾ കണ്ടെത്തിയത്.
Sports
മാഡ്രിഡ്: സൗഹൃദ ഫുട്ബോൾ മത്സരത്തിൽ റയൽ മാഡ്രിഡിനെ സമനിലയിൽ തളച്ച് ഫിയോറന്റീന. ശനിയാഴ്ച നടന്ന മത്സരത്തിൽ ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി.
റയലിന് വേണ്ടി എൻഡ്രിക്കും അലക്സിസ് സിറിയയും ആണ് ഗോളുകൾ നേടിയത്. റോബെർട്ടൊ പിക്കോളിയും മോയിസ് കീനുമാണ് ഫിയോറന്റീനയ്ക്ക് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.
Sports
ബാഴ്സലോണ: സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ ആഴ്സണലിന് ഗംഭീര ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ജിറോണയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചു.
ആഴ്സണലിന് വേണ്ടി കായ് ഹാവെർട്സ്, ക്രിസ്റ്റോസ് ടിസോലിസ്, മാക്സ് ഡോവ്മാൻ, ഗബ്രിയേൽ ജെസൂസ് എന്നിവരാണ് ഗോളുകൾ നേടിയത്. അർനൗ മാർട്ടിനെസ് ആണ് ജിറോണയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
Sports
ലണ്ടൻ: സൗഹൃദ ഫുട്ബോൾ മത്സരത്തിൽ സ്പോർട്ടിംഗ് സിപിക്ക് ഗംഭീര ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചു.
സ്പോർട്ടിംഗ് സിപിക്ക് വേണ്ടി റാഫെൽ നെൽ രണ്ട് ഗോളുകളും ഇസ ഡൗന്പിയയും ഗോൺസാലോ ഇനോസിയോയും ഓരോ ഗോൾ വീതവും നേടി.
ഇഗോർ ജെസൂസ് ആണ് നോട്ടിംഗാമിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
Sports
ലണ്ടൻ: സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ലീഡ്സ് യുണൈറ്റഡിന് ജയം. വ്യാഴാഴ്ച നടന്ന മത്സരത്തിൽ സണ്ടർലൻഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
ലൂക്കാസ് എൻമേച്ചയാണ് ലീഡ്സിന് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ എട്ടാം മിനിറ്റിലാണ് എൻമേച്ച ഗോൾ കണ്ടെത്തിയത്.
Sports
ഹരാരെ: സിംബാബ്വെയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിക്കറ്റ് നഷ്ടത്തിൽ 192 റൺസാണെടുത്തത്.
വൈഭവ് സൂര്യവൻഷിയുടെ അർധ സെഞ്ചുറിയുടെയും ഇഷാൻ കിഷന്റെയും ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും റിംഗു സിംഗിന്റെയും ഇന്നിംഗ്സുകളുടെയും ബലത്തിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്. വൈഭവ് 81 റൺസാണെടുത്തത്. 49 പന്തിൽ എട്ട് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിംഗ്സ്.
ഇഷാൻ കിഷൻ 29 റൺസും ശ്രേയസ് അയ്യർ 27 റൺസും റിംഗു സിംഗ് 25 റൺസും എടുത്തു. സിംബാബ്വെയ്ക്ക് വേണ്ടി ബ്രാഡ് ഇവാൻസ് രണ്ട് വിക്കറ്റും സിക്കന്ദർ റാസയും ബ്ലെസിംഗ് മുസാറബനിയും വെസ്ലി മധേവരെയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ലണ്ടൻ: സൗഹൃദ മത്സരത്തിൽ ടോട്ടൻഹാമിന് മിന്നും ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ഓക്ലൻഡ് എഫ്സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ടോട്ടൻഹാമിന് വേണ്ടി സ്കാർലറ്റും റിച്ചാർലിസണും ആണ് ഗോളുകൾ നേടിയത്. സ്കാർലറ്റ് 12-ാം മിനിറ്റിലും റിച്ചാർലിസൺ 70-ാം മിനിറ്റിലുമാണ് ഗോൾ കണ്ടെത്തിയത്.
Sports
ഹരാരെ: സിംബാബ്വെയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഹരാരെയിലെ ഹരാരെ സ്പോർട്സ് ക്ലബിലാണ് മത്സരം.
ടീം ഇന്ത്യ: വൈഭവ് സൂര്യവൻഷി, അഭിഷേക് ശർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ, റിംഗു സിംഗ്, സൂര്യാൻഷ് ഷെഡ്ജ്, രവി ബിഷ്ണോയ്, യഷ് താക്കൂർ, മായങ്ക് യാദവ്, അശോക് ശർമ.
ടീം സിംബാബ്വെ: ബ്രയാൻ ബെന്നറ്റ്, ബെൻ കരൺ, ഡിയോൺ മയേഴ്സ്, സിക്കന്ദർ റാസ (ക്യാപ്റ്റൻ), റയാൻ ബേൾ, വെസ്ലി മധേവെരെ, തഡിവനഷെ മറുമണി (വിക്കറ്റ് കീപ്പർ), ബ്രാഡ് ഇവാൻസ്, ന്യൂമാൻ എൻയാംഹുരി, വെല്ലിംഗ്ടൺ മസകാഡ്സ, ബ്ലെസിംഗ് മുസാരാബനി.
Sports
ലണ്ടൻ: സൗഹൃദ മത്സരത്തിൽ ആസ്റ്റൺ വില്ലയെ വീഴ്ത്തി എഫ്സി പോർട്ടോ. ശനിയാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് എഫ്സി പോർട്ടോ വിജയിച്ചത്.
വില്ല്യം ഗോമസും പെപെയും ആണ് പോർട്ടോയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ഗോമസ് അഞ്ചാം മിനിറ്റിലും പെപെ 41 -ാം മിനിറ്റിലും ആണ് ഗോൾ നേടിയത്.
ലൂക്ക ലിഞ്ച് ആണ് ആസ്റ്റൺ വില്ലയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്. 12-ാം മിനിറ്റിലാണ് ലൂക്ക ഗോൾ സ്കോർ ചെയ്തത്.
Sports
ലണ്ടൻ: സണ്ടർലൻഡിനെതിരായ സൗഹൃദ മത്സരത്തിൽ ലിവർപൂൾ എഫ്സിക്ക് തകർപ്പൻ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ലിവർപൂൾ വിജയിച്ചത്.
കൈറാൻ മോറിസൺ, ഡൊമിനിക്ക് ഷോബോസ്ലായ്, ഫെഡറിക്കോ ചിയേസ, ലെവിസ് കൗമാസ് എന്നിവരാണ് ലിവർപൂളിന് വേണ്ടി ഗോളുകൾ നേടിയത്. മോറിസൺ 13-ാം മിനിറ്റിലും ഷോബോസ്ലായ് 56-ാം മിനിറ്റിലും ചിയേസ 72-ാം മിനിറ്റിലും കൗമാസ് 85-ാം മിനിറ്റിലും ആണ് ഗോൾ നേടിയത്.
എൻസോ ലീ ഫീയും ടിമർ ടൂട്ടിറോവും ആണ് സണ്ടർലൻഡിന് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്. ലീ ഫീ 28-ാം മിനിറ്റിലും ടൂട്ടിറോവ് 49-ാം മിനിറ്റിലും ആണ് ഗോൾ കണ്ടെത്തിയത്.
Sports
ലണ്ടൻ: ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 387 റൺസാണെടുത്തത്.
ബെൻ ഡക്കറ്റിന്റെ സെഞ്ചുറിയുടെയും ജേക്കബ് ബെതലിന്റെയും ജോ റൂട്ടിന്റെയും അർധ സെഞ്ചുറികളുടെയും ജോസ് ബട്ട്ലറിന്റെ വെടിക്കെട്ട് ഇന്നിംഗ്സിന്റെയും മികവിലാണ് ഇംഗ്ലണ്ട് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
ഡക്കറ്റ് 141 റൺസും ബെതൽ 91 റൺസും റൂട്ട് 74 റൺസും ബട്ട്ലർ 41 റൺസുമാണെടുത്തത്. ഇന്ത്യയ്ക്ക് വേണ്ടി പ്രസിദ് കൃഷ്ണ രണ്ട് വിക്കറ്റും പ്രിൻസ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.
Sports
ബുലാവായോ: സിംബാബ്വെയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിന് തകർപ്പൻ ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ 34 റൺസിനാണ് ബംഗ്ലാദേശ് വിജയിച്ചത്.
ബംഗ്ലാദേശ് ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്വെ 19.4 ഓവറിൽ 152 റൺസിൽ ഓൾഔട്ടായി. 29 റൺസെടുത്ത റയാൻ ബേളും 28 റൺസെടുത്ത സിക്കന്ദർ റാസയും 25 റൺസെടുത്ത ബ്രാഡ് ഇവാൻസും പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ബംഗ്ലാദേശിന് വേണ്ടി റിഷാദ് ഹൊസെയ്ൻ നാല് വിക്കറ്റെടുത്തു. മഹെദി ഹസൻ മൂന്ന് വിക്കറ്റും നഹിദ് റാണയും മുഹമ്മദ് സൈഫുദ്ദീനും സൈഫ് ഹസനും മൂന്ന് വിക്കറ്റ് വീതമെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 186 റൺസെടുത്തത്. 58 റൺസെടുത്ത തൻസിദ് ഹസൻ തമീന്റെയും 55 റൺസെടുത്ത സൈഫ് ഹസന്റെയും 31 റൺസെടുത്ത മുഹമ്മദ് സൈഫുദ്ദിന്റെയും മികവിലാണ് ബംഗ്ലാദേശ് മികച്ച സ്കോർ പടുത്തുയർത്തിയത്.
സിംബാബ്വെയ്ക്ക് വേണ്ടി റിച്ചാർഡ് എൻഗാരവയും ബ്രാഡ് ഇവാൻസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സിക്കന്ദർ റാസ ഒരു വിക്കറ്റെടുത്തു.
വിജയത്തോടെ പരമ്പരയിൽ ബംഗ്ലാദേശ് ഒപ്പമെത്തി. ആദ്യ മത്സരത്തിൽ സിംബാബ്വെയാണ് വിജയിച്ചത്.
Kerala
ബുലാവായോ: ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ സിംബാബ്വെയ്ക്ക് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ 32 റൺസിനാണ് സിംബാബ്വെ വിജയിച്ചത്.
സിംബാബ്വെ ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 19 ഓവറിൽ 138 റൺസിൽ ഓൾഔട്ടായി. 54 റൺസെടുത്ത യാസിർ അലിക്ക് മാത്രമാണ് ബംഗ്ലാദേശ് നിരയിൽ തിളങ്ങാനായത്.
സിംബാബ്വെയ്ക്ക് വേണ്ടി റിച്ചാർഡ് എൻഗാരവയും ബ്ലെസിംഗ് മുസാറബനിയും നാല് വിക്കറ്റ് വീതം എടുത്തു. മിൽട്ടൺ ഷുംബ ഒരു വിക്കറ്റ് വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 170 റൺസെടുത്തത്. 44 റൺസെടുത്ത ബ്രയാൻ ബെന്നറ്റിന്റെയും 30 റൺസെടുത്ത റയാൻ ബേളിന്റെയും 20 റൺസ് വീതമെടുത്ത ഡിയോൺ മയേർസിന്റെയും സിക്കന്ദർ റാസയുടെയും മികവിലാണ് സിംബാബ്വെ മികച്ച സ്കോർ പടുത്തുയർത്തിയത്.
ബംഗ്ലാദേശിന് വേണ്ടി നഹിദ് റാണ നാല് വിക്കറ്റെടുത്തു. മുഹമ്മദ് സൈഫുദ്ദീൻ രണ്ട് വിക്കറ്റ് വീഴ്ത്തി.
Sports
ബിർമിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.
ഇംഗ്ലണ്ട് ഉയർത്തിയ 259 റൺസ് വിജയലക്ഷ്യം ഇന്ത്യ 45.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 80 റൺസെടുത്ത ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും 57 റൺസെടുത്ത അക്സർ പട്ടേലിന്റെയും 52 റൺസെടുത്ത വാഷിംഗ്ടൺ സുന്ദറിന്റെയും 35 റൺസെടുത്ത ശ്രേയസ് അയ്യരുടെയും മികവിലാണ് ഇന്ത്യ ലക്ഷ്യം മറികടന്നത്.
ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആർച്ചറും ജോഷ് ടംഗും സാം കരണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 47.5 ഓവറിൽ 258 റൺസിൽ ഓൾഔട്ടാവുകയായിരുന്നു.
ജോ റൂട്ടിന്റെയും ലിയാം ഡോവ്സണിന്റെയും അർധ സെഞ്ചുറികളുടെയും ബെൻ ഡക്കറ്റിന്റെ മികച്ച ഇന്നിംഗ്സിന്റെയും ബലത്തിലാണ് ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോറിലെത്തിയത്. റൂട്ട് 76 റൺസും ഡോവ്സൺ 68 റൺസും ഡക്കറ്റ് 43 റൺസുമാണെടുത്തത്.
ഇന്ത്യയ്ക്ക് വേണ്ടി അക്സർ പട്ടേൽ നാല് വിക്കറ്റെടുത്തു. പ്രസിദ് കൃഷ്ണയും ഗുർണൂർ ബ്രാറും രണ്ട് വിക്കറ്റ് വീതവും ജസ്പ്രീത് ബുംറയും ശിവം ദുബെയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. വിജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.
Sports
ഫിഫ 2026 ലോകകപ്പില് നോര്വീജിയന് വൈക്കിംഗ്സും ഇംഗ്ലീഷ് നൈറ്റുകളും തമ്മിലുള്ള യുദ്ധം. ചരിത്രത്തിന്റെ അകമ്പടിയുള്ള വൈക്കിംഗ് x നൈറ്റ്സ് പോരാട്ടമാണ് ഇന്ത്യന് സമയം ഞായര് പുലര്ച്ചെ 2.30ന് മയാമിയിലെ ഹാര്ഡ് റോക്ക് സ്റ്റേഡിയത്തില് അരങ്ങേറുന്നത്. ലോകകപ്പ് സെമി മോഹവുമായി എര്ലിംഗ് ഹാലണ്ട് നയിക്കുന്ന നോര്വെയും ഹാരി കെയ്ന്റെ ക്യാപ്റ്റന്സിയില് ഇറങ്ങുന്ന ഇംഗ്ലണ്ടും കൊമ്പുകോര്ക്കും.
ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര് സിറ്റിക്കുവേണ്ടി കളിക്കുന്ന നോര്വീജിയന് സൂപ്പര് താരം എര്ലിംഗ് ഹാലണ്ട്, ഇംഗ്ലണ്ടിനെതിരേ ഇറങ്ങുന്നതാണ് ഈ ക്വാര്ട്ടര് പോരാട്ടത്തിന്റെ ഹൈലൈറ്റ്. ജൂഡ് ബെല്ലിങ്ഗം, ബുകായൊ സാക്ക, മാര്ക്കസ് റാഷ്ഫോഡ് തുടങ്ങിയവര് അണിനിരക്കുന്ന ഇംഗ്ലണ്ട് ലോകകിരീടം നേടാന് കരുത്തുള്ളവരാണ്.
2026 ലോകകപ്പില് ഗ്രൂപ്പ് എല് ചാമ്പ്യന്മാരായാണ് റൗണ്ട് ഓഫ് 32ല് എത്തിയത്. റൗണ്ട് ഓഫ് 32ല് കോംഗോയെ (2-1) മറികടന്നു. പ്രീക്വാര്ട്ടറില് സഹആതിഥേയരായ മെക്സിക്കോയെയും (3-2) തോല്പ്പിച്ചു. 1966 ലോകകപ്പ് ജേതാക്കളാണ്.
ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പിലൂടെയാണ് നോര്വെ ക്വാര്ട്ടറില് എത്തിനില്ക്കുന്നത്. എര്ലിംഗ് ഹാലണ്ട്, ക്യാപ്റ്റന് മാര്ട്ടിന് ഒഡെഗാഡ്, അലക്സാണ്ടര് സോര്ലോത്ത് എന്നിങ്ങനെ നീളുന്ന താരങ്ങള്. കന്നി ലോകകപ്പില്ത്തന്നെ തരംഗം സൃഷ്ടിച്ച എര്ലിംഗ് ഹാലണ്ടിന്റെ ക്ലിനിക്കല് ഫിനിഷിംഗ് മികവാണ് നോര്വെയുടെ കരുത്ത്.
2026 ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഐ രണ്ടാം സ്ഥാനക്കാരായി റൗണ്ട് ഓഫ് 32ല്. റൗണ്ട് ഓഫ് 32ല് ഐവറികോസ്റ്റിനെ (2-1) കീഴടക്കി. പ്രീക്വാര്ട്ടറില് നെയ്മര്, വിനിസ്യൂസ് ജൂണിയര് തുടങ്ങിയവര് അണിനിരന്ന ബ്രസീലിനെ (2-1) വീഴ്ത്തി. അതേപ്രകടനം ഇംഗ്ലണ്ടിന് എതിരേയും കാഴ്ചവയ്ക്കാന് ഹാലണ്ടിനും സംഘത്തിനും സാധിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.
Sports
മാഞ്ചസ്റ്റർ: ഇന്ത്യയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിന് ജയം. മാഞ്ചസ്റ്ററിൽ നടന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയിച്ചത്.
ഇന്ത്യ ഉയർത്തിയ 191 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് ഓരോവർ ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു. 76 റൺസെടുത്ത ജേക്കബ് ബെതലിന്റെയും 39 റൺസ് വീതമെടുത്ത ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്റെയും ടോം ബാന്റന്റെയും മികവിലാണ് ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നത്.
ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റെടുത്തു. ഹർഷിത് റാണയും അക്സർ പട്ടേലും വരുൺ ചക്രവർത്തിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 190 റൺസെടുത്തത്. 49 റൺസെടുത്ത വിക്കറ്റ് കീപ്പർ ഇഷാൻ കിഷന്റെയും 43 റൺസെടുത്ത ഓപ്പണർ അഭിഷേക് ശർമയുടെയും 37 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും ബലത്തിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്.
അവസാന ഓവറുകളിലെ തിലക് വർമയുടെ വെടിക്കെട്ട് ബാറ്റിംഗും നിർണായകമായി. 11 പന്തിൽ നിന്ന് 24 റൺസാണ് തിലക് എടുത്തത്. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ കൗമാര താരം വൈഭവ് സൂര്യവൻഷിക്ക് തിളങ്ങാനായില്ല. 10 പന്തിൽ 14 റൺസെടുത്ത് താരം പുറത്താവുകയായിരുന്നു.
ഇംഗ്ലണ്ടിന് വേണ്ടി സാം കരൺ മൂന്ന് വിക്കറ്റെടുത്തു. ജോഫ്ര ആർച്ചർ, വിൽ ജാക്ക്സ്, ലിയാം ഡോവ്സൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
വിജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലെത്തി. ആദ്യ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. ചൊവ്വാഴ്ചയാണ് പരമ്പരയിലെ മൂന്നാം മത്സരം.
Sports
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 190 റൺസാണെടുത്തത്.
49 റൺസെടുത്ത വിക്കറ്റ് കീപ്പർ ഇഷാൻ കിഷന്റെയും 43 റൺസെടുത്ത ഓപ്പണർ അഭിഷേക് ശർമയുടെയും 37 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും ബലത്തിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്. അവസാന ഓവറുകളിലെ തിലക് വർമയുടെ വെടിക്കെട്ട് ബാറ്റിംഗും നിർണായകമായി. 11 പന്തിൽ നിന്ന് 24 റൺസാണ് തിലക് എടുത്തത്.
അരങ്ങേറ്റ മത്സരത്തിനിറങ്ങിയ കൗമാര താരം വൈഭവ് സൂര്യവൻഷിക്ക് തിളങ്ങാനായില്ല. 10 പന്തിൽ 14 റൺസെടുത്ത് താരം പുറത്താവുകയായിരുന്നു.
ഇംഗ്ലണ്ടിന് വേണ്ടി സാം കരൺ മൂന്ന് വിക്കറ്റെടുത്തു. ജോഫ്ര ആർച്ചർ, വിൽ ജാക്ക്സ്, ലിയാം ഡോവ്സൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. മാഞ്ചസ്റ്ററിലെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ഏഴ് മുതലാണ് മത്സരം.
ആദ്യ മത്സരത്തിലെ ടീമിൽ ഒരു മാറ്റവുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണ് പകരം കൗമാര താരം വൈഭവ് സൂര്യവൻഷി ആദ്യ ഇലവണിലെത്തി. ഇതോടെ സീനിയർ ടീമിലെ വൈഭവിന്റെ അരങ്ങേറ്റ മത്സരമായി ഇന്നത്തേത്.
Sports
ചെസ്റ്റര് ലെ സ്ട്രീറ്റ്: ഇന്ത്യ x ഇംഗ്ലണ്ട് ആദ്യ ട്വന്റി-20 ക്രിക്കറ്റ് മത്സരം മഴയെത്തുടന്ന് ഉപേക്ഷിച്ചു. മത്സരം പകുതി പിന്നിട്ടശേഷമാണ് മഴ വില്ലനായത്. ടോസ് നേടിയ ഇന്ത്യന് ക്യാപ്റ്റന് ശ്രേയസ് അയ്യര് ബാറ്റിംഗ് തെരഞ്ഞെടുത്തു.
നിശ്ചിത 20 ഓവറില് ഏഴ് വിക്കറ്റ് നഷ്ടത്തില് ഇന്ത്യ 189 റണ്സ് നേടി. അഭിഷേക് ശര്മ (24 പന്തില് 59), ശ്രേയസ് അയ്യര് (47 പന്തില് 68), ശിവം ദുബെ (21 പന്തില് 42 നോട്ടൗട്ട്) എന്നിവര് ഇന്ത്യക്കായി തിളങ്ങി.
ഇംഗ്ലണ്ടിനായി സാക്വിബ് മഹ്മൂദ് 33 റണ്സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. സഞ്ജു സാംസണ് (1), ഇഷാന് കിഷന് (0), തിലക് വര്മ (13) എന്നിവര് നിരാശപ്പെടുത്തി. അഞ്ച് മത്സര പരമ്പരയിലെ രണ്ടാം മത്സരം നാളെ നടക്കും.