x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ട് മ​ത്സ​രം


Published: June 22, 2026 11:17 PM IST | Updated: June 22, 2026 11:17 PM IST

പാ​ലാ: എ​സ്എം​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ രൂ​പ​ത​യി​ലെ യു​വ​തി​ക​ള്‍​ക്കാ​യി പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ട് മ​ത്സ​രം ന​ട​ത്തി. പാ​ലാ അ​ല്‍​ഫോ​ന്‍​സാ കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ രൂ​പ​ത​യി​ലെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ല്‍​നി​ന്നു​ള്ള ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്തു. പാ​ലാ മുനി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​റും ഓ​ഫ് റോ​ഡ് റൈ​ഡ​റു​മാ​യ റി​യ ചീ​രാം​കു​ഴി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. രൂ​പ​ത ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​മാ​ണി കൊ​ഴു​പ്പ​ന്‍​കു​റ്റി, പ്ര​സി​ഡ​ന്‍റ് മി​ജോ ജോ​യി കു​ന്ന​ത്താ​നി​യേ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മ​ത്സ​ര​ത്തി​ല്‍ ര​ത്‌​ന​ഗി​രി യൂ​ണി​റ്റ് ഒ​ന്നാം സ്ഥാ​ന​വും രാ​മ​പു​രം യൂ​ണി​റ്റ് ര​ണ്ടാം സ്ഥാ​ന​വും ഭ​ര​ണ​ങ്ങാ​നം ഫൊ​റോ​ന മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ര​ത്‌​ന​ഗി​രി യൂ​ണി​റ്റം​ഗം അ​ന്ന ആ​ന്‍റ​ണി മി​ക​ച്ച ഗോ​ള്‍ കീ​പ്പ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

Tags : match Nattuvishesham district news

Recent News

Corehub Up