x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യ​മാ​ല്‍ കേ​മ​ൻ, സ്‌​പെ​യി​നും

യു​എ​സി​ല്‍​നി​ന്ന് ജി. ​ര​വീ​ന്ദ്ര​ന്‍ നാ​യ​ര്‍ (ഗോ​ളി ര​വി)
Published: June 23, 2026 12:28 AM IST | Updated: June 23, 2026 12:28 AM IST

ഫി​ഫ 2026 ലോ​ക​ക​പ്പി​ല്‍ എ​ന്‍റെ ഇ​ഷ്ട ടീം ​സ്‌​പെ​യി​നാ​ണ്. ഇ​ക്കാ​ര്യം ലോ​ക​ക​പ്പി​നു മു​മ്പു​ത​ന്നെ ഞാ​ന്‍ പ​ല​യി​ട​ങ്ങ​ളി​ലാ​യി തു​റ​ന്നു പ​റ​ഞ്ഞ​തു​മാ​ണ്. ഇ​ത്ത​വ​ണ ലോ​ക​ക​പ്പ് സ്വ​ന്ത​മാ​ക്കാ​നു​ള്ള ടീ​മു​മാ​യാ​ണ് സ്‌​പെ​യി​ന്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍, ഗ്രൂ​പ്പ് എ​ച്ചി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ കേ​പ് വെ​ര്‍​ദെ​യോ​ട് ഗോ​ള്‍​ര​ഹി​ത സ​മ​നി​ല വ​ഴ​ങ്ങി​യ​ത് സ്‌​പെ​യി​നി​ന്‍റെ ഞാ​ന​ട​ക്ക​മു​ള്ള ആ​രാ​ധ​ക​രെ നി​രാ​ശ​പ്പെ​ടു​ത്തി. ലോ​ക​ക​പ്പി​ലെ ക​ന്നി​ക്കാ​രാ​യ കേ​പ് വെ​ര്‍​ദെ​യു​ടെ വീ​റു​റ്റ പോ​രാ​ട്ട​ത്തെ ത​ള്ളി​ക്ക​ള​യാ​ന്‍ സാ​ധി​ക്കി​ല്ല. ഗ്രൂ​പ്പി​ല്‍ അ​വ​ര്‍ ഉ​റു​ഗ്വെ​യെ​യും സ​മ​നി​ല​യി​ല്‍ കു​ടു​ക്കി​ക്ക​ഴി​ഞ്ഞു.

കേ​പ് വെ​ര്‍​ദ​യോ​ട് സ​മ​നി​ല​യി​ല്‍ കു​ടു​ങ്ങി​യ സ്‌​പെ​യി​ന്‍ അ​ല്ലാ​യി​രു​ന്നു സൗ​ദി അ​റേ​ബ്യ​ക്ക് എ​തി​രാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​നാ​യി അ​റ്റ്‌‌​ലാ​ന്‍റ സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​റ​ങ്ങി​യ​ത്.

പ​രി​ക്കേ​റ്റു വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന കൗ​മാ​ര സൂ​പ്പ​ര്‍ താ​രം ലാ​മി​ന്‍ യ​മാ​ലി​നെ സ്റ്റാ​ര്‍​ട്ടിം​ഗ് ഇ​ല​വ​നി​ല്‍​ത്ത​ന്നെ ഉ​ള്‍​പ്പെ​ടു​ത്തി​യാ​യി​രു​ന്നു ലാ ​റോ​ജ എ​ന്ന​റി​യ​പ്പെ​ടു​ന്ന സ്‌​പെ​യി​ന്‍റെ വ​ര​വ്. 19 വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള ലാ​മി​ന്‍ യ​മാ​ലി​ന്‍റെ ക്ലാ​സ് മ​ത്സ​ര​ത്തി​ല്‍ വ്യ​ക്ത​മാ​യി.

മാ​ച്ച് ടെ​മ്പ​ര്‍​മെ​ന്‍റു​ള്ള താ​ര​മാ​ണ് യ​മാ​ല്‍. അ​യാ​ള്‍ എ​ത്തി​യ​തോ​ടെ ടീ​മി​ന്‍റെ ക​ളി​ത​ന്നെ മാ​റി​യെ​ന്ന​താ​ണ് ശ​രി. കേ​പ് വെ​ര്‍​ദ​യോ​ട് സ​മ​നി​ല​യി​ല്‍ കു​ട​ങ്ങി​യ ടീ​മേ അ​ല്ലാ​യി​രു​ന്നു സ്‌​പെ​യി​ന്‍. 10-ാം മി​നി​റ്റി​ല്‍ യ​മാ​ലാ​യി​രു​ന്നു സ്‌​പെ​യി​നി​ന്‍റെ ആ​ദ്യ ഗോ​ള്‍ നേ​ടി​യ​ത്.

തു​ട​ര്‍​ന്ന് മൈ​ക്ക​ല്‍ ഒ​യ​ര്‍​സ​ബാ​ല്‍ എ​ന്ന താ​ര​ത്തി​ന്‍റെ ഇ​ര​ട്ട​ഗോ​ള്‍. 21, 24 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ഒ​യ​ര്‍​സ​ബാ​ലി​ന്‍റെ എ​ണ്ണം പ​റ​ഞ്ഞ ഗോ​ളെ​ത്തി​യ​ത്. ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ല്‍ സൗ​ദി അ​റേ​ബ്യ സ്വ​ന്തം പോ​സ്റ്റി​ല്‍ ഒ​രു​ഗോ​ള്‍ നി​ക്ഷേ​പി​ച്ച​തോ​ടെ സ്‌​പെ​യി​നി​നു 4-0ന്‍റെ ​ആ​ധി​കാ​രി​ക ജ​യം.

2022 ഖ​ത്ത​ര്‍ ലോ​ക​ക​പ്പി​ലെ ജ​യ​ന്‍റ് കി​ല്ലേ​ഴ്‌​സാ​യി​രു​ന്നു സൗ​ദി അ​റേ​ബ്യ എ​ന്ന​തും വി​സ്മ​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. ല​യ​ണ​ല്‍ മെ​സി​യു​ടെ അ​ര്‍​ജ​ന്‍റീ​ന​യെ അ​ട്ടി​മ​റി​ച്ചാ​യി​രു​ന്നു സൗ​ദി അ​റേ​ബ്യ 2022 ലോ​ക​ക​പ്പി​ല്‍ ത​ങ്ങ​ളു​ടെ പോ​രാ​ട്ടം ആ​രം​ഭി​ച്ച​ത്.

എ​ന്നാ​ല്‍, ഇ​ത്ത​വ​ണ സ്‌​പെ​യി​നി​ന് എ​തി​രേ ച​ടു​ല​മാ​യി ഒ​രു നീ​ക്കം പോ​ലും ന​ട​ത്താ​ന്‍ സൗ​ദി​ക്കാ​ര്‍​ക്കു സാ​ധി​ച്ചി​ല്ല. അ​ര്‍​ജ​ന്‍റീ​ന​യെ വി​റ​പ്പി​ച്ച ടീ​മി​ന്‍റെ നി​ഴ​ല്‍​പോ​ലും ക​ള​ത്തി​ല്‍ കാ​ണാ​ന്‍ സാ​ധി​ച്ചി​ല്ലെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം.

സ്പാ​നി​ഷ് നി​ര​യി​ല്‍ യ​മാ​ലി​നൊ​പ്പം എ​ടു​ത്തു പ​റ​യേ​ണ്ട മ​റ്റൊ​രു ക​ളി​ക്കാ​ര​ന്‍ ലെ​ഫ്റ്റ് ബാ​ക്കാ​യ മാ​ര്‍​ക് കു​കു​റെ​യ്യ​യാ​ണ്. ന​ല്ല ക​രു​ത്തും സ്റ്റാ​മി​ന​യു​മു​ള്ള ക​ളി​ക്കാ​ര​ന്‍. ശ​രി​ക്കും ഒ​രു ഓ​ള്‍​റൗ​ണ്ട് താ​രം. ലാ ​ലി​ഗ​യി​ലെ വ​മ്പ​ന്‍ ക്ല​ബ്ബാ​യ റ​യ​ല്‍ മാ​ഡ്രി​ഡി​ന്‍റെ ഒ​രു ക​ളി​ക്കാ​ര​ന്‍ പോ​ലു​മി​ല്ലാ​തെ​യാ​ണ് സ്‌​പെ​യി​ന്‍ ലോ​ക​ക​പ്പി​ന് എ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യം.

Tags : Yamal Spain FIFA World Cup Football lamin yamal

Recent News

Corehub Up