x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി :ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ലേ​ക്കും വ്യാപിപ്പിക്കാൻ തയാർ: മ​ന്ത്രി

വെബ്ഡെസ്ക്
Published: August 20, 2026 04:14 AM IST | Updated: August 20, 2026 04:14 AM IST

സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള അ​​​രി വി​​​ത​​​ര​​​ണ​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം എ​​​ൻ.​​​ ഷം​​​സു​​​ദീ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്നു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ്കൂ​​​ളു​​​ക​​​ളി​​​ലെ ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ പ​​​ദ്ധ​​​തി ഹ​​​യ​​​ർ​​​ സെ​​​ക്ക​​​ൻ​​​ഡ​​​റി ത​​​ല​​​ത്തി​​​ലേ​​​ക്ക് വ്യാ​​​പി​​​പ്പി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സ​​​ന്ന​​​ദ്ധ​​​മെ​​​ന്നു പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി എ​​​ൻ.​​​ ഷം​​​സു​​​ദീ​​​ൻ.

സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള ഓ​​​ണം സ്പെ​​​ഷ​​​ൽ അ​​​രി വി​​​ത​​​ര​​​ണ​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ​​​ട്ടം ഗ​​​വ. ഗേ​​​ൾ​​​സ് എ​​​ച്ച്എ​​​സ്എ​​​സി​​​ൽ നി​​​ർ​​​വ​​​ഹി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.​​

നി​​​ല​​​വി​​​ൽ എ​​​ട്ടാം ക്ലാ​​​സ് വ​​​രെ​​​യു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ന​​​ട​​​പ്പാ​​​ക്കി​​​യി​​​ട്ടു​​​ള്ള സ്കൂ​​​ൾ ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ പ​​​ദ്ധ​​​തി പ്ല​​​സ് ടു ​​​ത​​​ല​​​ത്തി​​​ലേ​​​ക്ക് കൂ​​​ടി വ്യാ​​​പി​​​പ്പി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സ​​​ന്ന​​​ദ്ധ​​​മാ​​​ണ്.

കേ​​​ന്ദ്രാ​​​വി​​​ഷ്കൃ​​​ത പിഎം പോ​​​ഷ​​​ണ്‍ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ഒ​​​ൻ​​​പ​​​തു മു​​​ത​​​ൽ പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സ് വ​​​രെ​​​യു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണം ന​​​ൽ​​​കു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച് കേ​​​ന്ദ്രം സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ അ​​​ഭി​​​പ്രാ​​​യം തേ​​​ടി​​​യി​​​രു​​​ന്നു. കേ​​​ര​​​ളം ഇ​​​തി​​​ന് സ​​​മ്മ​​​തം അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

പൊ​​​തു​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ 23.5 ല​​​ക്ഷ​​​ത്തോ​​​ളം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് നാ​​​ല് കി​​​ലോ വീ​​​തം സൗ​​​ജ​​​ന്യ അ​​​രി വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​ലൂ​​​ടെ അ​​​ത്ര​​​യും കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കാ​​​ണ് അ​​​തി​​​ന്‍റെ ഗു​​​ണം ല​​​ഭി​​​ക്കു​​​ന്ന​​​തെ​​​ന്ന് ച​​​ട​​​ങ്ങി​​​ൽ വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്ന ഭ​​​ക്ഷ്യ മ​​​ന്ത്രി അ​​​നൂ​​​പ് ജേ​​​ക്ക​​​ബ് പ​​​റ​​​ഞ്ഞു.

എ​​​എ​​​വൈ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ഓ​​​ണ​​​ക്കി​​​റ്റ് വി​​​ത​​​ര​​​ണം 90 ശ​​​ത​​​മാ​​​നം പൂ​​​ർ​​​ത്തി​​​യാ​​​യ​​​താ​​​യും അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ എ​​​ല്ലാ റേ​​​ഷ​​​ൻ ക​​​ട​​​ക​​​ളി​​​ലും കി​​​റ്റു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.​​ പ​​​ട്ടം ഗ​​​വ. ഗേ​​​ൾ​​​സ് എ​​​ച്ച്എ​​​സ്എ​​​സി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

Tags : MealScheme HigherSecondaryLevel NShamsudeen Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up