x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ധു​ര​യി​ൽ ജ്വ​ല​റി​യി​ൽ വ​ൻ ക​വ​ർ​ച്ച; 500 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു

വെബ് ഡെസ്ക്
Published: November 12, 2026 03:10 PM IST | Updated: November 12, 2026 03:10 PM IST

കവർച്ച നടന്ന ത​നി​ഷ്‌​ക് ജ്വ​ല​റി

ചെ​ന്നൈ: മ​ധു​ര​യി​ലെ ത​നി​ഷ്‌​ക് ജ്വ​ല​റി​യി​ൽ വ​ൻ ക​വ​ർ​ച്ച. ഏ​ക​ദേ​ശം 500 പ​വ​നോ​ളം വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ക​വ​ർ​ന്ന​ത്. തു​റ​ന്ന് 15 ദി​വ​സ​ങ്ങ​ൾ മാ​ത്രം പി​ന്നി​ട്ട പു​തി​യ ജ്വ​ല​റി​യി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്നി​രി​ക്കു​ന്ന​ത്. ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ന​ട​ക്കാ​നി​രി​ക്ക​ന്ന​തേ​യു​ള്ളൂ.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​നാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ ഒ​രാ​ൾ പി​ൻ​വാ​തി​ലി​ലൂ​ടെ ജ്വ​ല​റി​ക്കു​ള്ളി​ൽ പ്ര​വേ​ശി​ച്ചാ​ണ് ആ​ഭ​ര​ണ​ങ്ങ​ളു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ​ത്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്. ക​വ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണ​ത്തി​നാ​യി മ​ധു​ര സി​റ്റി പൊ​ലി​സ് മൂ​ന്ന് പ്ര​ത്യേ​ക സം​ഘ​ങ്ങ​ളെ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

ജ്വ​ല​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൊ​ത്തം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​ടെ ഏ​ക​ദേ​ശം 30 ശ​ത​മാ​ന​ത്തോ​ളം മോ​ഷ​ണം പോ​യ​താ​യി മ​ധു​ര സി​റ്റി പൊ​ലി​സ് ക​മ്മി​ഷ​ണ​ർ രാ​ജേ​ന്ദ്ര​ൻ സ്ഥി​രീ​ക​രി​ച്ചു. കൃ​ത്യ​മാ​യ ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ സ്റ്റോ​ക്ക് പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം മാ​ത്ര​മേ വ്യ​ക്ത​മാ​കൂ എ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

Tags : Jewelry Gold Stolen

Recent News

Corehub Up