x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മഹാരാജാസിലെ പ്രതിഷേധം: എട്ടു എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി ബ്യൂറോ
Published: November 12, 2026 03:55 PM IST | Updated: November 12, 2026 03:55 PM IST

മഹാരാജാസ് കോളജിൽ മന്ത്രി റോജി എം. ജോണിനെതിരേ നടന്ന പ്രതിഷേധം

കൊച്ചി: മഹാരാജാസ് കോളജില്‍ മന്ത്രി റോജി എം. ജോണിനെതിരെ പ്രതിഷേധിച്ച സംഭവത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് മുന്‍കൂര്‍ ജാമ്യം. കോളജ് ചെയര്‍മാന്‍ പ്രണീല്‍ രാജ്, വൈസ് ചെയര്‍പേഴ്‌സണ്‍ നഫീസത്തുല്‍ മിസ്രിയ എന്നിവരടക്കം എട്ടു പേര്‍ക്കാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

കാലടി സര്‍വകലാശാലയില്‍ സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മന്ത്രി പ്രസംഗിക്കുന്നത് തടഞ്ഞ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്ക നടപടിയും കേസും എടുത്തിരുന്നു.

വിദ്യാര്‍ഥികളെ പത്തു ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്നും ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന ദിവസം ഹാജരാകണമെന്ന നിര്‍ദേശത്തോടെയാണ് ജാമ്യം അനുവദിച്ചത്.

Tags : MaharajasCollege Protest AnticipatoryBail SFI Activists

Recent News

Corehub Up