Kerala
ആലപ്പുഴ: കായംകുളത്തെ എസ്എഫ്ഐ-കെഎസ്യു സംഘർഷത്തിൽ നാല് എസ്എഫ്ഐ പ്രവർത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു. 50 ലേറെ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തതായി പൊലിസ് അറിയിച്ചു.
പൊലീസിനെ ആക്രമിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനും ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് കേസ്. എംഎസ്എം കോളജിലെ തെരഞ്ഞെടുപ്പ് വിജയാഘോഷ പ്രകടനത്തിനിടയായിരുന്നു സംഘർഷമുണ്ടായത്.
കോൺഗ്രസ് ഓഫീസിലേക്ക് കല്ലെറിഞ്ഞതിനെ തുടർന്നാണ് എസ്എഫ്ഐ -കെഎസ്യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്.
Kerala
കോഴിക്കോട്: പാര്ട്ടി പ്രവര്ത്തകര് സ്വയം വിമര്ശനത്തിലൂടെ തിരുത്തല് നടപടികള്ക്ക് വിധേയരാകണമെന്ന് സിപിഎം ജനറല് സെക്രട്ടറി എം.എ. ബേബി.
കോഴിക്കോട്ട് ആരംഭിച്ച സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റിദ്ധാരണകള് ഒഴിവാക്കി പാര്ട്ടി ശക്തമായി മുന്നോട്ട് പോകുമെന്നും എം.എ. ബേബി വ്യക്തമാക്കി.
സിപിഎമ്മിനെ തകര്ക്കാന് നിരന്തരമായി കള്ളപ്രചാരണങ്ങള് നടക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വ്യാജ നിര്മിതികളുണ്ടായി. നിയമസഭാ തെരഞ്ഞെടുപ്പില് പാര്ട്ടിക്കെതിരേയുള്ള വ്യാജ പ്രതീതി നിര്മാണം തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തുന്നതില് ജാഗ്രതക്കുറവുണ്ടായി. വീഴ്ചകളും പോരായ്മകളും തിരിച്ചറിഞ്ഞ് തിരുത്തി ജനവിശ്വാസം വീണ്ടെടുത്തു മുന്നോട്ടുപോകാന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിലെ പരാജയം സ്വയം വിമര്ശനപരമായി സംസാരിക്കേണ്ടതില്ല.
ജനങ്ങള് പറയുന്നതില് എന്തെങ്കിലും സ്വീകരിക്കാന് ഉണ്ടെങ്കില് അത് ഉള്ക്കൊണ്ടുകൊണ്ടു മുന്നോട്ടുപോകും. ഒരുപാട് ശരികള് ചെയ്യുന്നതിനിടയ്ക്കാണ് ചെറിയ ചില തെറ്റുകള് പ്രത്യേക സാഹചര്യത്തില് സംഭവിച്ചുപോകുന്നത്. അത് തുറന്നുപറഞ്ഞ് തിരുത്തും.
അപ്പോള് തെറ്റ് ചെയ്തെന്ന് സമ്മതിച്ചല്ലോ എന്ന് പരിഹസിക്കുന്നവര് തെറ്റുമാത്രം ചെയ്തുകൊണ്ടിരിക്കുന്നവരാണ്. ചില ജനവിഭാഗങ്ങള്ക്കിടയിലുണ്ടായ അവിശ്വാസങ്ങളും സംശയങ്ങളും ദൂരീകരിക്കാന് ഇനിയുള്ള നാളുകളിലെ പ്രവര്ത്തനത്തിലൂടെ സാധിക്കണം.
സമഗ്രമേഖലകളിലും ആര്എസ്എസ് സ്ഥാനമുറപ്പിക്കുകയാണ്. അന്വേഷണ എജന്സികളില്പോലും ആര്എസ്എസ് കടന്നുകയറുന്നു. കേരളത്തിലെ അന്വേഷണ എജന്സികളിലും ആര്എസ്എസ് കടന്നുകയറിയിട്ടുണ്ട്. ആര്എസ്എസിന്റെ കൊലപാതക രാഷ്ട്രീയത്തെ പ്രതിരോധിച്ചത് സിപിഎമ്മാണ്.
കമ്മ്യൂണിസ്റ്റ് പാര്ട്ടി തകര്ന്നുവെന്ന് ആരും വ്യാമോഹിക്കേണ്ട. പാര്ട്ടി പ്രവര്ത്തകര് സ്വയം വിമര്ശനം നടത്തും. ചില വിഭാഗങ്ങളില് ഉണ്ടായ തെറ്റിധാരണയും മറ്റു വിഷയങ്ങളും ഒഴിവാക്കാന് കഴിയണമെന്നും എം.എ. ബേബി പറഞ്ഞു.
Kerala
കൊച്ചി: കാലടി സംസ്കൃത സര്വകലാശാലയില് വിസി സിസ തോമസിനെതിരെ പ്രതിഷേധിച്ച 17 എസ്എഫ്ഐ പ്രവര്ത്തകര്ക്കും മുന്കൂര് ജാമ്യം അനുവദിച്ച് ഹൈക്കോടതി. വിദ്യാര്ഥികള് കയ്യേറ്റം ചെയ്തെന്ന് കാട്ടി വിസി നല്കിയ പരാതിയിലായിരുന്നു വിദ്യാര്ഥികള്ക്കെതിരായ കേസ്.
നേരത്തെ എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതി വിദ്യാര്ഥികളുടെ ജാമ്യം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയില് ജാമ്യഹര്ജി നല്കിയത്. സെപ്റ്റംബര് മൂന്നിന് ഹര്ജി പരിഗണച്ചപ്പോള് വിദ്യാര്ഥികളെ അറസ്റ്റ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇന്ന് വീണ്ടും പരിഗണിച്ചപ്പോള് ഉപാധികളോടെ മുന്കൂര് ജാമ്യം അനുവദിക്കുകയായിരുന്നു.
വിസിയെ കൈയേറ്റം ചെയ്ത സംഭവത്തില് നാല് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാന്ഡ് ചെയ്തിരുന്നു. ഓഗസ്റ്റ് 13ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. സിസ തോമസ് സിന്ഡിക്കേറ്റ് യോഗത്തിനായി എത്തിയപ്പോഴായിരുന്നു വിദ്യാര്ഥികള് പ്രതിഷേധം ഉയര്ത്തിയത്.
ഈ സംഭവത്തെ തുടര്ന്ന് ആലുവ പൊലിസ് കേസ് എടുത്തിരുന്നു. തന്നെ മുടിക്ക് കുത്തിപ്പിടിച്ചു ഭിത്തിയോട് ചേര്ത്തു നിര്ത്തി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും തന്റെ പ്രതീകാത്മക ശവസംസ്കാര പ്രതിഷേധം നടത്തിയെന്നുമുള്ള പരാതി വിസി ഗവര്ണര്ക്കും ആഭ്യന്തര മന്ത്രിക്കും നല്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില് വീണ്ടും ഒരു എഫ്ഐആര് കൂടി ഇട്ടിരുന്നു.
വിദ്യാര്ഥികള്ക്കെതിരെ നടപടി എടുക്കാന് വൈകിയതില് ഗവര്ണര് ഡിജിപിയെ വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഗുരുതര വകുപ്പുകള് ചേര്ത്ത് കേസ് എടുത്തത്. ഒരു കേസില് രണ്ടു എഫ്ഐആര് രജിസ്റ്റര് ചെയ്തുവെന്നാണ് വിദ്യാര്ഥികളുടെ ആരോപണം.
സര്ട്ടിഫിക്കറ്റ് വിതരണം വൈകിയത് ഉള്പ്പെടെ വിവിധ ആവശ്യങ്ങള് ഉന്നയിച്ചാണ് വിദ്യാര്ഥികള് സമരം നടത്തിയിരുന്നത്. ഇതിനിടെ നാടക വിഭാഗം പ്രവര്ത്തിക്കാത്ത ലൈറ്റുകളുടെ ശവമഞ്ചമൊരുക്കി, പ്രതീകാത്മക ശവസംസ്കാരം നടത്തിയിരുന്നു. ഇത് വിസിയുടെ ശവസംസ്കാരമാണെന്ന പേരില് വിവാദങ്ങള് ഉയര്ന്നിരുന്നു.
Kerala
കൊച്ചി: കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. സിസ തോമസിനെ തടഞ്ഞുവച്ച് അതിക്രമിച്ചെന്ന കേസിൽ 17 എസ്എഫ്ഐ പ്രവർത്തകരെ 11 വരെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി വിലക്കി.
കാലടി പൊലിസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി പി.എസ്. അർച്ചനയടക്കം നൽകിയ ഹർജി 11ന് പരിഗണിക്കാനായി മാറ്റിയതിനെത്തുടർന്നാണ് അതുവരെ അറസ്റ്റ് തടഞ്ഞു ജസ്റ്റീസ് കൗസർ എടപ്പഗത്ത് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
Kerala
കളമശേരി: സ്കൂൾ വിദ്യാർഥികൾക്കായുള്ള കതിർ കാർഷിക ക്ലബ്ബുകളിൽ സജീവമായി പ്രവർത്തിക്കുന്ന വിദ്യാർഥികൾക്കു ഗ്രേസ് മാർക്ക് നൽകുന്നതിനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് പുരോഗമിക്കുകയാണെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്.
കതിർ കാർഷിക ക്ലബ്ബുകളുടെ ഭാഗമായി കതിർ സഞ്ചാരം എന്നപേരിൽ കാർഷിക പഠനയാത്രകളും സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെടുത്തി കതിർ മാർക്കറ്റുകളും സംഘടിപ്പിക്കും.
വനിതാ കർഷകരെ ഉത്പാദനം മുതൽ വിപണനം വരെ ശക്തിപ്പെടുത്തുന്നതിനായി അഞ്ചുവർഷ ദൈർഘ്യമുള്ള കൃഷിസഖി, പ്രളയബാധിതർക്കായുള്ള പ്രത്യേക പുനർനടീൽ പദ്ധതി, സംസ്ഥാനത്തെ മികച്ച കുട്ടി കർഷകനുള്ള പുരസ്കാരം നേടിയ ആദിത്യന് പുതിയ വീട് , ഹോർട്ടികോർപ് കുടിശിക തീർപ്പാക്കൽ എന്നീ പദ്ധതികൾ നടപ്പാക്കും.
പ്രളയബാധിത കർഷകർക്ക് ആവശ്യമായ വിത്ത്, നടീൽ വസ്തുക്കൾ, വളം എന്നിവ സൗജന്യമായി ലഭ്യമാക്കുന്നതിനും പുനർനടീൽ വേഗത്തിലാക്കുന്നതിനുമായി സംസ്ഥാനതലത്തിൽ ക്രോപ് ലോസ് അസസ്മെന്റും റീപ്ലാന്റിംഗ് സ്പെഷൽ ഡ്രൈവും ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
District News
കടുത്തുരുത്തി: എഴുമാന്തുരുത്ത് ഗ്രാമത്തിന് താങ്ങും തണലുമായി വികസനസമിതി പ്രവര്ത്തകര്. വെള്ളപ്പൊക്കത്തില് ഗ്രാമം ഒറ്റപെട്ടപ്പോള് ഉള്പ്പെടെ നാടിന് കരുത്തായി ഒപ്പം നില്ക്കുകയാണ് വികസന സമിതി. കടുത്തുരുത്തി പഞ്ചായത്തിലെ പടിഞ്ഞാറന് പ്രദേശമായ, കൂടുതലും കര്ഷകരും കര്ഷക തൊഴിലാളികളും ഉള്പ്പെടെയുള്ള സാധാരണക്കാര് തിങ്ങി പാര്ക്കുന്ന ഗ്രാമപ്രദേശമാണ് എഴുമാന്തുരുത്ത് ഗ്രാമം.
രാഷ്ട്രീയം മറന്ന് ജാതി, മത ഭേദമന്യേ ഏല്ലാ വിഭാഗത്തില്പെട്ട ആളുകളും സംഘടിച്ചു നാടിന്റെ നന്മയ്ക്കായി ഒത്തൊരുമിച്ചു പ്രവര്ത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗ്രാമ വികസന സമിതിക്ക് രൂപം നല്കുന്നത്. എഴുമാന്തുരുത്ത്, പുലിത്തുരുത്ത്, തുരുത്ത് എന്നിവിടങ്ങളില്നിന്നുള്ള 400 ഓളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഈ കുടുംബങ്ങളില് നിന്നുള്ള 50 ഓളം പേരാണ് സമിതിയിലെ സജീവ അംഗങ്ങള്. സമിതി രൂപം കൊണ്ട ശേഷം ആദ്യം തന്നെ പ്രവര്ത്തകരുടെ നേതൃത്വത്തില് ഗ്രാമത്തില് നല്ലൊരു അങ്കണവാടി കെട്ടിടം പൂര്ത്തിയാക്കി. ശോച്യാവസ്ഥയിലായിരുന്നതുമായ പോസ്റ്റ് ഓഫീസ് കെട്ടിടം നവീകരിച്ചു.
കാലങ്ങളായി പായലും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ഉള്പ്പെടെ നിറഞ്ഞു മലിനമായി കിടന്ന കരിയാര്, സമിതി പ്രവര്ത്തകരുടെ നേതൃത്വത്തില് വൃത്തിയാക്കി. ഗവണ്മെന്റ് യുപി സ്കൂളും പരിസരവും സമിതി പ്രവര്ത്തകര് പണം മുടക്കി ശുചീകരണം നടപ്പാക്കി. വെള്ളത്തിലായ കുടുംബാംഗങ്ങളെ ഗവണ്മെന്റ് യുപി സ്കൂളില് പ്രവര്ത്തിക്കുന്ന ക്യാമ്പില് എത്തിക്കാന് സഹായിച്ചതും ക്യാമ്പില് ആവശ്യമായ സൗകര്യങ്ങളും സഹായങ്ങളും പഞ്ചായത്തിനൊപ്പം ലഭ്യമാക്കുന്നതും സമിതി പ്രവര്ത്തകരാണ്. വീടുകളില് രോഗികളായി കഴിയുന്നവരെ ആശുപത്രിയിലെത്തിക്കുന്നതും സമിതിയുടെ പ്രവര്ത്തകര് തന്നെയാണ്.
വെള്ളപ്പൊക്കത്തില് കഷ്ടത്തിലായ ക്ഷീരകര്ഷകര്ക്കു തീറ്റ ഉൾപ്പെടെയുള്ള സഹായങ്ങള് നല്കാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വെള്ളപ്പൊക്കത്തില് ഒറ്റപ്പെട്ട ഗ്രാമത്തിലേക്കു പഞ്ചായത്തുമായി സഹകരിച്ചു കടത്തുവള്ളം ക്രമീകരിച്ചിരിക്കുന്നതും നാടിന് വലിയ സഹായമാണ്. 21ന് ഗ്രാമത്തില് സമിതിയുടെ നേതൃത്വത്തില് മെഗാ മെഡിക്കല് ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് റോയി ജോര്ജിന്റെയും വാര്ഡ് മെംബർ പി.ഡി. ബാബുവിന്റെയും നേതൃത്വത്തിലാണ് ഗ്രാമവികസന സമിതിയുടെ പ്രവര്ത്തനങ്ങൾ.
Kerala
കൊച്ചി: തുടര്ച്ചയായി പെയ്യുന്ന മഴയില് കൊച്ചി നഗരത്തില് വെള്ളക്കെട്ട് രൂപപ്പെട്ടതോടെ കോര്പ്പറേഷനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. വെള്ളക്കെട്ട് പരിഹരിക്കാന് വേണ്ട നടപടികള് കൊച്ചി കോര്പ്പറേഷന് എടുത്തില്ലെന്ന് ആരോപിച്ചാണ് ഡിവൈഎഫ്ഐയുടെ പ്രതിഷേധ മാര്ച്ച്.
ഹൈക്കോടതി ജംഗ്ഷനില് നിന്നും കോര്പ്പറേഷന് ഓഫീസിലേക്കാണ് മാര്ച്ച് നടത്തിയത്. ഓഫീസിന് മുന്നില് പ്രതിഷേധിച്ച പ്രവര്ത്തകര് മേയറുടെ ഓഫീസിലെത്തി സ്റ്റാന്ഡിംഗ് കമ്മിറ്റി അംഗങ്ങളുമായി ചര്ച്ച നടത്തി. പുതിയ ഭരണസമിതി അധികാരത്തില് എത്തിയ ശേഷം നഗരത്തില് ശുചീകരണ പ്രവര്ത്തനങ്ങള് നടക്കുന്നില്ലെന്ന് ആക്ഷേപം ഉയര്ന്നിരുന്നു.
ഓടകള് നന്നാക്കുകയോ മഴക്കാല ശുചീകരണം നടത്തുകയോ ചെയ്തിട്ടില്ല എന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം. ആദ്യ മഴയില് തന്നെ കൊച്ചി നഗരത്തില് വെള്ളക്കെട്ട് രൂപപ്പെട്ടതോടെയാണ് ഡിവൈഎഫ്ഐ പ്രവര്ത്തകര് മഴക്കാല പൂര്വ ശുചീകരണം പാളിയെന്ന് ആരോപിച്ച് പ്രതിഷേധവുമായി എത്തിയത്.
മെട്രോ പിങ്ക്ലൈനിന്റെ നിര്മാണം നടക്കുന്നതിനാല് കനത്ത മഴയില് കൊച്ചി നഗരത്തില് ഗതാഗത കുരുക്കും രൂക്ഷമായിരിക്കുകയാണ്. എറണാകുളത്ത് തൃപ്പൂണിത്തുറ, മരട് എന്നീ പ്രദേശങ്ങളില് വെള്ളം കയറി. തൃപ്പൂണിത്തുറയില് 20ല് അധികം വീടുകളും വെള്ളത്തിലായി.
National
പെരമ്പലൂര്: തമിഴ്നാട്ടിലെ കുന്നം ബസ് സ്റ്റാന്ഡില് വിസികെ, ഡിഎംകെ അംഗങ്ങള് തമ്മില് ഏറ്റുമുട്ടി. സംഭവത്തിൽ നിരവധി പേര്ക്ക് പരിക്കേറ്റു.
നേരത്തേഡിഎംകെ മുന്നണിയുടെ ഭാഗമായിരുന്ന വിസികെ ടിവികെ സര്ക്കാരിന്റെ ഭാഗമായതിനെത്തുടര്ന്ന് ഇരുപാര്ട്ടികളും തമ്മില് അസ്വാരസ്യങ്ങള് ഉടലെടുത്തിരുന്നു. ക്രമസമാധാന പ്രശ്നങ്ങള് മുന്നിര്ത്തി ഇരുപാര്ട്ടികള്ക്കും പ്രതിഷേധം നടത്താനുള്ള അനുമതി പോലീസ് നേരത്തേനിഷേധിച്ചിരുന്നു.
ഇത് അവഗണിച്ച് പ്രവര്ത്തകര് ബസ് സ്റ്റാന്ഡിനു സമീപം ഒത്തുകൂടുകയായിരുന്നു. സ്ഥലത്ത് തടിച്ചുകൂടിയ പ്രവര്ത്തകരെ പോലീസ് ഇടപെട്ട് പിരിച്ചുവിടുകയും രംഗം ശാന്തമാക്കുകയും ചെയ്തതായി മുതിര്ന്ന പോലീസ് ഉദ്യോഗസ്ഥന് അറിയിച്ചു.
ഇരുവിഭാഗവും പരസ്പരം കല്ലെറിഞ്ഞെന്നും ചിലര് കൈയാങ്കളിയില് ഏര്പ്പെട്ടതോടെ സ്ഥിതിഗതികള് കൂടുതല് വഷളാകുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
Kerala
കണ്ണൂർ: ആശുപത്രിയിൽ ചികിത്സയിലിരിക്കെ രക്ഷപ്പെട്ട സിപിഎം പ്രവർത്തകരായ പ്രതികൾ പിടിയിൽ. പെരളശേരി വടക്കുമ്പാട് സ്വദേശികളായ അമൽ, ജിനേഷ് എന്നിവരാണ് രക്ഷപ്പെട്ടത്. കണ്ണൂർ നഗരത്തിൽനിന്നുമാണ് ഇരുവരെയും പിടികൂടിയത്. സംഭവത്തിൽ പ്രതികളുടെ സുഹൃത്തുക്കളായ എട്ടുപേർക്കെതിരേ ടൗൺ പോലീസ് കേസെടുത്തിരുന്നു.
അഴീക്കോട് മൂന്നുനിരത്തിൽ കഴിഞ്ഞദിവസമുണ്ടായ അക്രമത്തിൽ പരിക്കേറ്റാണ് രണ്ടുപേരും കണ്ണൂരിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിലായത്. ഈ സംഭവത്തിൽ ബിജെപി പ്രവർത്തകരെ ആക്രമിച്ചതിന് ഇവർക്കെതിരേ വളപട്ടണം പോലീസ് കേസെടുത്തിരുന്നു.
ചികിത്സയിലായതുകൊണ്ട് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. ആശുപത്രിയിൽ ചികിത്സയിലിരിക്കെ പ്രതികളെ കാണാൻ തിങ്കളാഴ്ച വൈകീട്ട് 3.15-ഓടെ സുഹൃത്തുകൾ ആശുപത്രിയിലെത്തിയിരുന്നു. മുറിക്ക് പുറത്ത് കാവലുണ്ടായിരുന്ന മഫ്ത്തി പോലീസുകാരെ പ്രതികളുടെ സുഹൃത്തുക്കൾ തടയുകയും ദേഹോപദ്രവം ഏൽപ്പിച്ച് രക്ഷപ്പെടാൻ അനുവദിക്കുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.
Kerala
കണ്ണൂർ: ആശുപത്രിയിൽ ചികിത്സയിലിരിക്കെ സിപിഎം പ്രവർത്തകരായ പ്രതികൾ രക്ഷപ്പെട്ട സംഭവത്തിൽ തെരച്ചിൽ തുടരുന്നു. പെരളശേരി വടക്കുമ്പാട് സ്വദേശികളായ അമൽ, ജിനേഷ് എന്നിവരാണ് രക്ഷപ്പെട്ടത്. സംഭവത്തിൽ പ്രതികളുടെ സുഹൃത്തുക്കളായ എട്ടുപേർക്കെതിരേ ടൗൺ പോലീസ് കേസെടുത്തു.
അഴീക്കോട് മൂന്നുനിരത്തിൽ കഴിഞ്ഞദിവസമുണ്ടായ അക്രമത്തിൽ പരിക്കേറ്റാണ് രണ്ടുപേരും കണ്ണൂരിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിലായത്. ഈ സംഭവത്തിൽ ബിജെപി പ്രവർത്തകരെ ആക്രമിച്ചതിന് ഇവർക്കെതിരേ വളപട്ടണം പോലീസ് കേസെടുത്തിരുന്നു.
ചികിത്സയിലായതുകൊണ്ട് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. ആശുപത്രിയിൽ ചികിത്സയിലിരിക്കെ പ്രതികളെ കാണാൻ തിങ്കളാഴ്ച വൈകീട്ട് 3.15-ഓടെ സുഹൃത്തുകൾ ആശുപത്രിയിലെത്തി.
മുറിക്ക് പുറത്ത് കാവലുണ്ടായിരുന്ന മഫ്ത്തി പോലീസുകാരെ പ്രതികളുടെ സുഹൃത്തുക്കൾ തടയുകയും ദേഹോപദ്രവം ഏൽപ്പിച്ച് രക്ഷപ്പെടാൻ അനുവദിക്കുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.
എന്നാൽ സുഹൃത്തുകൾ തന്ത്രപൂർവം പ്രതികളെ കടത്തിക്കൊണ്ടുപോയതായും ആരോപണമുണ്ട്. അനുമതിയില്ലാതെ ഇറങ്ങിപ്പോയതിന് ആശുപത്രി അധികൃതരും പരാതി നൽകിയിട്ടുണ്ട്.
Kerala
കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിന് പിന്തുണ നല്കിയതില് കോൺഗ്രസ് നിയുക്ത എംഎൽഎയ്ക്കുനേരേ പരസ്യപ്രതിഷേധവുമായി പ്രവർത്തകർ. നാദാപുരം എംഎൽഎ കെ.എം. അഭിജിത്തിനെയാണ് പ്രവർത്തകർ പ്രതിഷേധം അറിയിച്ചത്.
നാദാപുരത്തെ സ്വകാര്യ പരിപാടിയിലാണ് എതിർപ്പ് അറിയിച്ചത്. അതേസമയം പ്രതിഷേധം ഉണ്ടായിട്ടില്ലെന്ന് അഭിജിത് അറിയിച്ചു.
മുകുൾ വാസിനികിന്റെ ഫോട്ടോയിൽ തന്റെ പേരും എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചുവെന്നും ആ എഐ ചിത്രം ശരിയല്ലെന്ന് അറിയിക്കുകയാണ് ചെയ്തതെന്നും അഭിജിത് പറഞ്ഞു. 15 മിനിട്ടുനേരത്തെ സംസാരത്തിന്റെ 15 സെക്കന്ഡ് മാത്രമാണ് പ്രചരിപ്പിക്കുന്നതെന്നും അഭിജിത് പറഞ്ഞു.
Kerala
കണ്ണൂർ: റിയാസിനെതിരേ വ്യക്തിപരമായ അധിക്ഷേപമില്ലെന്നും പ്രവർത്തകരുടെ ആത്മവിശ്വാസം ഉയർത്താനാണ് ബെറ്റ് പ്രസ്താവനയെന്നും പി.വി. അൻവർ പറഞ്ഞു.
ബെറ്റിൽനിന്ന് യു ടേൺ ഇല്ല. തെരഞ്ഞെടുപ്പിൽ പിണറായിസം വലിയ ചർച്ചയായി. കണ്ണൂരിൽ ഭരണവിരുദ്ധ വികാരമല്ല, സുനാമിയായിരിക്കും സംഭവിക്കുകയെന്നും അൻവർ പറഞ്ഞു.
Kerala
തലശേരി: സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്തെത്തിയ പോലീസ് സംഘത്തെ തടഞ്ഞ് കൈയേറ്റശ്രമം നടത്തുകയും പോലീസ് ജീപ്പ് അടിച്ചുതകർക്കുകയും ചെയ്ത കേസിൽ മൂന്നു സിപിഎം പ്രവർത്തകർക്കു തടവും പിഴയും.
കൂത്തുപറമ്പ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ ആമ്പിലാട്ടെ സങ്കീർത്തനത്തിൽ പി. ബാബു (49), മാങ്ങാട്ടിടത്തെ കലശപറമ്പത്ത് കെ. പദ്മനാഭൻ (57), കൈതേരിയിലെ കെ. നിജിൽ (42) എന്നിവരെയാണ് വിവിധ വകുപ്പുകൾ പ്രകാരം അഞ്ചരവർഷം തടവിനും 25000 രൂപ വീതം പിഴ അടയ്ക്കാനും രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി ടിറ്റി ജോർജ് ശിക്ഷിച്ചത്.
2015 നവംബർ 15ന് രാത്രി ഒമ്പതരയോടെ മാങ്ങാട്ടിടം കിണറ്റിന്റവിടയാണ് കേസിനാസ്പദമായ സംഭവം. സിഐ പ്രേം സദനും സംഘവും സ്ഥലത്തെത്തിയപ്പോൾ ആയുധങ്ങളുമായി സംഘടിച്ച് നിൽക്കുന്ന പ്രവർത്തകർ പോലീസിനെ അപായപ്പെടുത്താൻ ശ്രമിച്ച് പോലീസ് ജീപ്പിനു നേരേ അതിക്രമം നടത്തിയെന്നാണ് കേസ്.
പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ ജില്ലാ ഗവ. പ്ലീഡർ അഡ്വ. വി.എസ്. ജയശ്രീയാണ് ഹാജരായത്. അന്നത്തെ തലശേരി കോസ്റ്റൽ പോലീസ് സ്റ്റേഷൻ സിഐയും റിട്ട. എസിപിയുമായ ടി.കെ. രത്നകുമാറാണു കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
International
ടെഹ്റാൻ: ഇറാനിൽ സർക്കാർ ഇന്റർനെറ്റ് നിരോധിച്ചിരിക്കേ ഇതു മറികടക്കാൻ സ്റ്റാർലിങ്ക് സാങ്കേതികവിദ്യയുമായി അമേരിക്കൻ ആക്ടിവിസ്റ്റുകൾ രംഗത്ത്. രാജ്യത്തു പൊട്ടിപ്പുറപ്പെട്ട സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെത്തുടർന്ന് നാളുകളായി ഇറാൻ ഭരണകൂടം ഇന്റർനെറ്റ് പൂർണമായും വിച്ഛേദിച്ചിരിക്കുകയാണ്.
ഇതുമൂലം പുറംലോകവുമായി ബന്ധപ്പെടാനാകാതെയും മറ്റും ജനം അനുഭവിക്കുന്ന ദുരിതം വിവരണാതീതമാണ്. ഈ സാഹചര്യത്തിലാണ് ഉപഗ്രഹ ഇന്റർനെറ്റ് സംവിധാനമായ സ്റ്റാർലിങ്ക് എത്തിക്കാൻ സന്നദ്ധ പ്രവർത്തകർ ശ്രമിക്കുന്നത്.
ആയിരക്കണക്കിന് സ്റ്റാർലിങ്ക് ടെർമിനലുകൾ ഇറാനിലേക്കു രഹസ്യമായി കടത്താൻ ഇവർ പദ്ധതിയിടുന്നു. അതിർത്തികൾ വഴി ചെറിയ പാഴ്സലുകളായി ഇവ എത്തിക്കാനാണ് ആക്ടിവിസ്റ്റുകളുടെ ശ്രമം. കാനഡയിലുള്ള ഇറേനിയൻ പ്രവാസികളും ഈ ദൗത്യത്തിന് സാമ്പത്തിക സഹായം നൽകുന്നുണ്ട്. ഇന്റർനെറ്റ് ലഭിക്കുന്നതോടെ ഇറാനിലെ ആഭ്യന്തര പ്രതിഷേധങ്ങൾ കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ട്.
വിവരങ്ങൾ തടഞ്ഞുവച്ച് ഭരണം തുടരാമെന്ന ഇറാന്റെ മോഹത്തിന് സ്റ്റാർലിങ്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. യുദ്ധഭൂമിയിൽനിന്നുള്ള തത്സമയ ദൃശ്യങ്ങൾ ലോകത്തിനു മുന്നിലെത്താൻ ഇതു സഹായിക്കും. ഇന്റർനെറ്റ് സേവനം നൽകുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമല്ലെന്ന് ആക്ടിവിസ്റ്റുകൾ വാദിക്കുന്നു.
എന്നാൽ ഇതു തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഇറാൻ ആരോപിച്ചു. നിലവിൽ ഇറാന്റെ പല നഗരങ്ങളിലും വാർത്താവിനിമയ സംവിധാനങ്ങൾ പൂർണമായും തകർന്ന നിലയിലാണ്. ഈ സാഹചര്യത്തിൽ ഉപഗ്രഹ ഇന്റർനെറ്റ് വലിയ സഹായമായി മാറുമെന്ന് വിദഗ്ധർ കരുതുന്നു. ഇത് ഇറാനിലെ ജനങ്ങൾക്കു വിവരങ്ങൾ കൈമാറാൻ വലിയ സഹായമാകും.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈ നീക്കത്തിനു പരോക്ഷമായ പിന്തുണ നൽകുന്നതായാണ് സൂചനകൾ. ഇറാൻ ഭരണകൂടത്തിന്റെ ക്രൂരതകൾ ലോകമറിയണമെങ്കിൽ അവിടത്തെ ജനങ്ങൾക്ക് ഇന്റർനെറ്റ് സൗകര്യം അനിവാര്യമാണെന്ന് ട്രംപ് ഭരണകൂടം വിശ്വസിക്കുന്നു. ഇറാനിലെ മനുഷ്യാവകാശ പ്രവർത്തകർക്കും സാധാരണക്കാർക്കും സത്യസന്ധമായ വാർത്തകൾ അറിയാൻ ഇതിലൂടെ സാധിക്കും.
ഉപഗ്രഹ ഇന്റർനെറ്റ് സംവിധാനം ചിലയിടങ്ങളിൽ സ്റ്റാർ ലിങ്ക് ലഭ്യമാക്കിയെങ്കിലും സർക്കാർ ഇവ കണ്ടുകെട്ടിയിരുന്നു. യുക്രെയ്നിൽ അധിനിവേശം നടത്തുന്ന റഷ്യ ആദ്യം തകർത്തത് അവിടത്തെ വാർത്താവിനിമയ ബന്ധങ്ങളായിരുന്നു. എന്നാൽ, ഉപഗ്രഹ ഇന്റർനെറ്റ് സേവനവുമായി സ്റ്റാർ ലിങ്ക് രംഗത്തെത്തിയതോടെ ഈ പ്രതിസന്ധി മറികടക്കാൻ യുക്രെയ്ൻ സർക്കാരിനായി.
District News
പത്തനംതിട്ട: കേരള അസോസിയേഷന് ഓഫ് പ്രഫഷണല് സോഷ്യല് വര്ക്കേഴ്സ് പത്തനംതിട്ട ചാപ്റ്ററിന്റെ ആഭിമുഖ്യത്തില് ലോക സാമൂഹിക പ്രവര്ത്തക ദിനാചരണവും സെമിനാറും പത്തനംതിട്ട മാര് യൗസേബിയസ് ഹാളില് സംഘടിപ്പിച്ചു.
ചാപ്റ്റര് പ്രസിഡന്റ് ഷാന് രമേശ് ഗപന്റെ അധ്യക്ഷതയില് കൂടിയ യോഗം പത്തനംതിട്ട ചീഫ് ജുഡീഷല് മജിസ്ട്രേറ്റ് ഡോ. ജോണ് വര്ഗീസ് ഉദ്ഘാടനം നിര്വഹിച്ചു.
ജില്ലാ മെഡിക്കല് ഓഫീസര് ഡോ. എൽ. അനിതാ കുമാരി, വനിതാ ശിശു ജില്ലാ ഓഫീസര് കെ.വി. ആശാ മോൾ, ജില്ലാ ചൈല്ഡ് പ്രൊട്ടക്ഷന് ഓഫീസര് ഫെബ്ന റെഹീം, ജില്ലാ ആശുപത്രി ക്ലിനിക്കല് സൈക്കോളജിസ്റ്റ് ഡോ. പി.റ്റി. സന്ദീഷ, ആന്റി ട്രാഫിക്കിംഗ് ക്ലബ് സ്റ്റേറ്റ് കോഓര്ഡിനേറ്റര് റെനി കെ.ജേക്കബ്, ക്യാപ്സ് ജില്ലാ സെക്രട്ടറി അജിന് വര്ഗീസ്, ട്രഷറാര് ഷിജു എം. സാംസൺ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രിന്സ് ഫിലിപ്പ്, ബിനി മറിയം ജേക്കബ്, സുകന്യാ ചിന്തുരാജ് തുടങ്ങിയവര് പ്രസംഗിച്ചു.
Kerala
ന്യൂഡൽഹി: ലൗ ജിഹാദിന്റെ ഇരകളെന്ന് അവകാശപ്പെടുന്ന 37 ഉത്തരേന്ത്യക്കാർക്കൊപ്പം സിനിമാ പ്രമോഷനെത്തി "കേരള സ്റ്റോറി 2' യുടെ അണിയറ പ്രവർത്തകർ.
കേരളത്തിലെ കഥയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും കേരളത്തിൽ നിന്നുള്ള ഇരകളാരും പരിപാടിയിലുണ്ടായിരുന്നില്ല. ഒരാഴ്ചമുന്പ് സിനിമയുടെ ട്രെയ്ലർ ഇറങ്ങിയപ്പോൾ വലിയ തോതിലുള്ള പ്രതിഷേധവും ട്രോളുകളും ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് ഇരകളെന്ന് അവകാശം ഉന്നയിച്ചവരുമായി സിനിമയുടെ പ്രമോഷന് അണിയറപ്രവർത്തകർ എത്തിയത്.
കേരളവുമായി എന്തു ബന്ധമാണ് സിനിമയ്ക്കുള്ളത് എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നിർമാതാവ് വിപുൽ അമൃത്ലാൽ ഷായ്ക്ക് ഉണ്ടായിരുന്നില്ല. സത്യം അംഗീകരിക്കാൻ തയാറാകുന്നില്ല എന്ന മറുപടിയിൽ മാത്രം ഉത്തരം ഒതുക്കി.
കേരളത്തിൽനിന്ന് ലൗ ജിഹാദ് എങ്ങനെ രാജ്യവ്യാപകമായി പടർന്നു എന്നാണു ചിത്രം വിശദീകരിക്കുന്നതെന്നാണ് സംവിധായകൻ കാമാഖ്യ നാരായണ് സിംഗിന്റെ അവകാശവാദം. എന്നാൽ കേരളത്തിലെ ഇരകളെക്കുറിച്ച് വ്യക്തമായ മറുപടി സംവിധായകന് ഉണ്ടായിരുന്നില്ല.
Kerala
പാലക്കാട്: എൻഡിഎയിൽ ചേരാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ജില്ലയിലെ ട്വന്റി 20യിലും കൂട്ടരാജി. മുതലമടയിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് കല്പനാദേവിയടക്കം അൻപതോളംപേർ പാർട്ടിവിട്ടു.
നെൻമാറ, നെല്ലിയാന്പതി മേഖലകളിലും പ്രവർത്തകർ കൂട്ടത്തോടെ രാജിവച്ചു. ജനകീയ വികസനസമിതിയായി പ്രവർത്തിക്കാനാണു പാർട്ടിവിട്ടവരുടെ തീരുമാനം. മുതലമടയിൽ ചേർന്ന യോഗത്തിനുശേഷമാണ് പ്രവർത്തകർ രാജി പ്രഖ്യാപിച്ചത്.
പാർട്ടിയിൽ വിശദമായ കൂടിയാലോചന നടത്താതെയാണ് സാബു എം. ജേക്കബ് ട്വന്റി 20യെ എൻഡിഎ ഘടകകക്ഷിയാക്കാൻ തീരുമാനിച്ചതെന്നു നേതാക്കൾ കുറ്റപ്പെടുത്തി.
International
ദുബായ്: ഇറാനിലെ ജനകീയ പ്രക്ഷോഭത്തിൽ മരിച്ചത് 3090 പേരാണെന്ന് ഇറാനിലെ മനുഷ്യാവകാശ കാര്യങ്ങൾ നിരീക്ഷിക്കുന്ന അമേരിക്കൻ സംഘടന ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ഇൻ ഇറാൻ അറിയിച്ചു. ഇതിൽ 2885 പേർ പ്രതിഷേധക്കാരാണ്.
ഇറേനിയൻ ഭരണകൂടം ഉരുക്കുമുഷ്ടി ഉപയോഗിച്ച് പ്രക്ഷോഭത്തെ അടിച്ചമർത്തിയെന്നും സംഘടന ചൂണ്ടിക്കാട്ടി. കുറച്ചു ദിവസങ്ങളായി രാജ്യത്ത് പ്രകടനങ്ങൾ ഇല്ല. തലസ്ഥാനമായ ടെഹ്റാൻ നാലു ദിവസമായി ശാന്തമാണെന്ന് ഇന്നലെ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, പ്രതിഷേധത്തിൽ നുഴഞ്ഞുകയറിയ സായുധ കലാപകാരികളാണ് അക്രമം അഴിച്ചുവിട്ടതെന്ന് ഇറേനിയൻ ഭരണകൂടം അവകാശപ്പെട്ടു. അമേരിക്കയും ഇസ്രയേലുമാണ് ഈ തീവ്രവാദികൾക്കു പിന്തുണ നല്കിയതെന്നും കൂട്ടിച്ചേർത്തു.
എട്ടു ദിവസത്തിനുശേഷം ഇറാന്റെ പല ഭാഗങ്ങളിലും ഇന്റർനെറ്റ് ലഭ്യമായിത്തുടങ്ങി. പ്രക്ഷോഭത്തെ നേരിടാനായി ഭരണകൂടം ഇന്റർനെറ്റ് നിരോധിച്ചിരിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ ടെഹ്റാനിലടക്കം പരിമിതമായ തോതിൽ ഇന്റർനെറ്റ് ലഭ്യമായി. വിദേശത്തുള്ള ഇറേനിയൻ വംശജർക്ക് സോഷ്യൽ മീഡിയയിലൂടെ നാട്ടിലുള്ളവരെ ബന്ധപ്പെടാൻ കഴിഞ്ഞു.
സാന്പത്തിക തകർച്ചയ്ക്കെതിരേ ഡിസംബർ 28ന് ടെഹ്റാനിൽ ആരംഭിച്ച പ്രകടനം രാജ്യമൊട്ടാകെ ഭരണകൂടവിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു.
Kerala
തൃശൂർ: ജീവകാരുണ്യപ്രവർത്തകർ ചമഞ്ഞ് ഫേസ്ബുക്കിൽ വിദേശികളുടെ സൈബർ തട്ടിപ്പ്. മലയാളികളുടെ പ്രൊഫൈൽ കണ്ടെത്തി പരിചയം സ്ഥാപിച്ചാണു തട്ടിപ്പുസംഘങ്ങൾ പണം തട്ടിയെടുക്കുന്നത്.
അഗതികൾ, കറുത്ത വർഗക്കാരായ നിർധനകുടുംബങ്ങളിലെ കുട്ടികൾ, രോഗികളായ കുട്ടികൾ എന്നിവരെ സഹായിക്കുന്ന വിധത്തിലുള്ള നിരവധി ചിത്രങ്ങൾ, പുരസ്കാരദാന ചടങ്ങുകൾ, കിടപ്പുരോഗികളെ ദയാപൂർവം ശുശ്രൂഷിക്കുന്ന ചിത്രങ്ങൾ, വീഡിയോകൾ എന്നിവ തട്ടിപ്പുകാരുടെ പ്രൊഫൈലിൽ പോസ്റ്റു ചെയ്തിട്ടുണ്ടാകും. ഇതുകാണിച്ച് ഇരകളെ വിശ്വസിപ്പിക്കുകയാണു പ്രാരംഭരീതി. തുടർന്ന് ഇരകളുടെ നന്പർ വാങ്ങി സംഭാഷണം വാട്സാപ്പിലെത്തിക്കും.
താൻ ജീവകാരുണ്യമേഖലയിൽ അറിയപ്പെടുന്ന ആളാണെന്നും നിരവധി പുരസ്കാരങ്ങൾ തനിക്കു ലഭിക്കാറുണ്ടെന്നും അവകാശപ്പെട്ടാണ് സൗഹൃദം വളർത്തുക. ജീവകാരുണ്യപ്രവർത്തനങ്ങൾക്കു ബഹുമതിയായി ലക്ഷക്കണക്കിനു രൂപയും സ്വർണമെഡലുകളും മറ്റുമാണ് തനിക്കു ലഭിക്കാറുള്ളതെന്നു വ്യക്തമാക്കും. ഈ പണവും സ്വർണവും തന്റെ ഏറ്റവും പ്രിയപ്പെട്ട ഇന്ത്യൻ സുഹൃത്തിന് അയച്ച് സുഹൃദ്ബന്ധം കൂടുതൽ ശക്തമാക്കാൻ താൻ ആഗ്രഹിക്കുന്നതായി വിശ്വസിപ്പിച്ചാണ് തട്ടിപ്പിനു തുടക്കമിടുന്നത്.
ഇരയുടെ അഡ്രസ് വാങ്ങി സമ്മാനങ്ങളടങ്ങുന്ന പെട്ടി തയാറാക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും അയച്ചുനൽകുകയാണ് അടുത്തപടി. ഏതാനും ദിവസങ്ങൾക്കുശേഷം ഡൽഹി കസ്റ്റംസിൽനിന്ന് ഇവ എത്തിയതായി അറിയിപ്പെത്തും.
സർവീസ് ചാർജ് ഇനത്തിൽ കസ്റ്റംസിന് ഒരു തുക അയയ്ക്കാനായി അറിയിച്ചതിനുശേഷം ഒരു ഇന്ത്യൻ നന്പർ കൈമാറുകയാണ് പതിവ്. സർവീസ് ചാർജ് ലഭിച്ചാൽമാത്രമേ വിദേശി അയച്ച സമ്മാനം ലഭിക്കൂ എന്ന സമ്മർദത്തിലാണ് ഇരകൾ വീഴുന്നത്. പണം ഒരുതവണ അയച്ചാൽ വീണ്ടും ഓരോ കാരണങ്ങൾ പറഞ്ഞ് ആവശ്യപ്പെട്ടുകൊണ്ടിരിക്കും.
ഇത്തരം തട്ടിപ്പുകൾക്കും ഫേസ്ബുക്ക് അക്കൗണ്ടുകൾക്കുമെതിരേ ജാഗ്രത വേണമെന്നു പോലീസ് മുന്നറിയിപ്പ് നൽകി. തട്ടിപ്പിനിരയായാൽ ഉടനെ സൈബർ പോലീസ് ഹെൽപ്ലൈൻ നന്പറായ 1930ൽ വിളിക്കണം.