x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ദി​നാ​ച​ര​ണം ന​ട​ന്നു


Published: March 18, 2026 02:07 AM IST | Updated: March 18, 2026 02:07 AM IST

പ​ത്ത​നം​തി​ട്ട: കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പ്ര​ഫ​ഷ​ണ​ല്‍ സോ​ഷ്യ​ല്‍ വ​ര്‍​ക്കേ​ഴ്‌​സ് പ​ത്ത​നം​തി​ട്ട ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ലോ​ക സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക ദി​നാ​ച​ര​ണ​വും സെ​മി​നാ​റും പ​ത്ത​നം​തി​ട്ട മാ​ര്‍ യൗ​സേ​ബി​യ​സ് ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ചു.

ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്‍റ് ഷാ​ന്‍ ര​മേ​ശ് ഗ​പ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗ​ം പ​ത്ത​നം​തി​ട്ട ചീ​ഫ് ജു​ഡീ​ഷ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് ഡോ. ​ജോ​ണ്‍ വ​ര്‍​ഗീ​സ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ​ൽ. അ​നി​താ കു​മാ​രി, വ​നി​താ ശി​ശു ജി​ല്ലാ ഓ​ഫീ​സ​ര്‍ കെ.​വി. ആ​ശാ മോ​ൾ, ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്‌​ഷ​ന്‍ ഓ​ഫീ​സ​ര്‍ ഫെ​ബ്‌​ന റെ​ഹീം, ജി​ല്ലാ ആ​ശു​പ​ത്രി ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​സ്റ്റ് ഡോ. ​പി.​റ്റി. സ​ന്ദീ​ഷ, ആ​ന്‍റി ട്രാ​ഫി​ക്കിം​ഗ് ക്ല​ബ് സ്റ്റേ​റ്റ് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ റെ​നി കെ.​ജേ​ക്ക​ബ്, ക്യാ​പ്‌​സ് ജി​ല്ലാ സെ​ക്ര​ട്ട​റി അ​ജി​ന്‍ വ​ര്‍​ഗീ​സ്, ട്ര​ഷ​റാ​ര്‍ ഷി​ജു എം. ​സാം​സ​ൺ, എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പ്രി​ന്‍​സ് ഫി​ലി​പ്പ്, ബി​നി മ​റി​യം ജേ​ക്ക​ബ്, സു​ക​ന്യാ ചി​ന്തു​രാ​ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Social Activists

Recent News

Corehub Up