കൃപാലയ സ്പെഷ്യല് സ്കൂളില് നടന്ന കായികമേളയിലെ വിജയികള്ക്ക് മാനേജര് സിസ്റ്റര് ടെസീന ട്രോഫി സമ്മാനിക്കുന്നു.
പുല്പ്പള്ളി: കൃപാലയ സ്പെഷ്യല് കായികമേള നടത്തി. 15 ഇനങ്ങളില് നടന്ന മത്സരങ്ങളില് നൂറോളം കുട്ടികള് പങ്കെടുത്തു. ജില്ലാതല മത്സരത്തിനുള്ള ടീം അംഗങ്ങളെ തെരഞ്ഞെടുത്തു.
സമാപന സമ്മേളനം മാനേജര് സിസ്റ്റര് ടെസീന ഉദ്ഘാടനം ചെയ്തു. പ്രിന്സിപ്പല് സിസ്റ്റര് ആന്ട്രീസ അധ്യക്ഷത വഹിച്ചു. സിസ്റ്റര് ആന്സീന, സിസ്റ്റര് ആന്സ് മരിയ, സിസ്റ്റര് ടെസിന്, ടി.യു. ഷിബു എന്നിവര് പ്രസംഗിച്ചു.
Tags : NattuVishesham.DistricteNews