താമരശേരി രൂപത മാതൃവേദി സംഘടിപ്പിച്ച മാർഗംകളിയിൽ രൂപത തലത്തിൽ ഒന്നാം സ്ഥാനം നേടിയ മുക്കം സേക്രട്ട് ഹാർട്ട് ഇടവക ടീമിന് പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്
കോടഞ്ചേരി: സീറോ മലബാർ താമരശേരി രൂപത മാതൃവേദി കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ രൂപത തല മാർഗംകളി മത്സരം സംഘടിപ്പിച്ചു.
രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി മത്സരിച്ച ടീമുകളിൽ മുക്കം സേക്രട്ട് ഹാർട്ട് പള്ളി, ദേവഗിരി സെന്റ് ജോസഫ്സ് പള്ളി, മരിയാപുരം ഫാത്തിമ മാതാ പള്ളി യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് അവാർഡും കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ വിതരണം ചെയ്തു.
രൂപതാ പ്രസിഡന്റ് എൽസമ്മ ചേർത്തലയ്ക്കൽ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. ജിനോയ് പനയ്ക്കൽ, ഫാ ജെറാൾഡ് പല്ലാട്ട്, സിസ്റ്റർ വിമല ജോസ് എസ്എച്ച്, സ്വപ്നാ ഗിരീഷ്, ഷേർളി ഷാജി, സീന തോമസ് എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham.DistricteNews