വിദ്യാര്ഥിക്ക് കണ്സഷന് നിഷേധിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത ബസ് ജീവനക്കാര്ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഏരൂരില് നാട്ടുകാരും പൊതുപ്രവര്
അഞ്ചല് : കണ്സഷന് ചോദിച്ച വിദ്യാര്ഥിയെ കഴുത്തിന് കുത്തിപ്പിടിച്ചു പുറതത്തിറക്കുകയും ഇത് ചോദ്യം ചെയ്ത യാത്രക്കാരനെ കണ്ടക്ടർ മര്ദിക്കുകയും ചെയ്തതായി പരാതി. പുനലൂര് - കുളത്തൂപ്പുഴ റൂട്ടിലോടുന്ന ‘ഡൊറാഡോ' ബസിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്.
ഏരൂര് ഹയര് സെക്കന്ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്ഥി ആലഞ്ചേരിയില് നിന്ന് ബസില് കയറി രണ്ട് രൂപ കണ്സഷനായി 10 രൂപ നല്കിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. കണ്സഷന് നല്കാതെ ഫുള് ടിക്കറ്റ് വിദ്യാര്ഥിക്കു നല്കിയെങ്കിലും വാങ്ങാന് കൂട്ടാക്കാതെ ബാലന്സ് തുക ആവശ്യപ്പെട്ടു. ഇതില് പ്രകോപിതനായ കണ്ടക്ടര് വിദ്യാര്ഥിയോട് കയര്ത്തു സംസാരിച്ചു. മാത്രമല്ല ബാക്കി തുക നല്കാന് തയാറായതുമില്ല. കൂടാതെ വിദ്യാര്ഥിയെ സ്കൂളിന് മുന്നിലെ സ്റ്റോപ്പില് ഇറക്കാതെ അരകിലോമീറ്റര് അകലെ ഏരൂര് ജംഗ്ഷനില് എത്തിയപ്പോള്, യാത്രക്കാരുടെ മുന്നില് വച്ച് കഴുത്തില് പിടിച്ച് പുറത്തേക്ക് തള്ളിയിടുകയായിരുന്നു. ഇതിനിടയില് അഞ്ചുരൂപ നാണയം കുട്ടിയുടെ നേര്ക്ക് വലിച്ചെറിയുകയും ചെയ്തു. സംഭവം ചോദ്യം ചെയ്ത ബസിലെ മറ്റൊരു യാത്രക്കാരനെ കണ്ടക്ടര് മര്ദിക്കുകയും ചെയ്തു. സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാരും ഇടതുപക്ഷ വിദ്യാര്ഥി-യുവജന സംഘടനകളും സംഘടിച്ച് ബസ് വഴിയില് തടഞ്ഞു.
പ്രതിഷേധം ഭയന്ന് ബസ് ഉടമ കൂടിയായ കണ്ടക്ടര് തിരികെയുള്ള ട്രിപ്പില് പകരം ജീവനക്കാരനെ ഏര്പ്പെടുത്തി തടിതപ്പി. ബസ് തടഞ്ഞതറിഞ്ഞ് എത്തിയ ഏരൂര് എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് നാട്ടുകാര്ക്ക് നേരെ തട്ടിക്കയറിയത് സംഘര്ഷത്തിന് വഴിവച്ചു. ഏറെ നേരത്തെ തര്ക്കത്തിനോടുവില് സംഭവം അന്വേഷിക്കുമെന്നും കുറ്റക്കാര്ക്കെതിരേ കര്ശന നടപടി സ്വീകരിക്കുമെന്നും അഞ്ചല് സര്ക്കിള് ഇന്സ്പെക്ടറുടെ ഉറപ്പിന്മേലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
Tags : NattuVishesham.DistricteNews