x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാലടി സര്‍വകലാശാലയിലെ സമരം: 17 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും മുന്‍കൂര്‍ ജാമ്യം

കൊച്ചി ബ്യൂറോ
Published: September 11, 2026 03:47 PM IST | Updated: September 11, 2026 03:47 PM IST

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ എസ്എഫ്ഐ പ്രതിഷേധ സമരത്തിനിടെ നടത്തിയ പ്രതീകാത്മക ശവസംസ്‌കാരം (File photo)

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വിസി സിസ തോമസിനെതിരെ പ്രതിഷേധിച്ച 17 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. വിദ്യാര്‍ഥികള്‍ കയ്യേറ്റം ചെയ്‌തെന്ന് കാട്ടി വിസി നല്‍കിയ പരാതിയിലായിരുന്നു വിദ്യാര്‍ഥികള്‍ക്കെതിരായ കേസ്.

നേരത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിദ്യാര്‍ഥികളുടെ ജാമ്യം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയത്. സെപ്റ്റംബര്‍ മൂന്നിന് ഹര്‍ജി പരിഗണച്ചപ്പോള്‍ വിദ്യാര്‍ഥികളെ അറസ്റ്റ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇന്ന് വീണ്ടും പരിഗണിച്ചപ്പോള്‍ ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു.

വിസിയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ നാല് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. ഓഗസ്റ്റ് 13ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. സിസ തോമസ് സിന്‍ഡിക്കേറ്റ് യോഗത്തിനായി എത്തിയപ്പോഴായിരുന്നു വിദ്യാര്‍ഥികള്‍ പ്രതിഷേധം ഉയര്‍ത്തിയത്.

ഈ സംഭവത്തെ തുടര്‍ന്ന് ആലുവ പൊലിസ് കേസ് എടുത്തിരുന്നു. തന്നെ മുടിക്ക് കുത്തിപ്പിടിച്ചു ഭിത്തിയോട് ചേര്‍ത്തു നിര്‍ത്തി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും തന്‍റെ പ്രതീകാത്മക ശവസംസ്‌കാര പ്രതിഷേധം നടത്തിയെന്നുമുള്ള പരാതി വിസി ഗവര്‍ണര്‍ക്കും ആഭ്യന്തര മന്ത്രിക്കും നല്‍കിയിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ വീണ്ടും ഒരു എഫ്‌ഐആര്‍ കൂടി ഇട്ടിരുന്നു.

വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി എടുക്കാന്‍ വൈകിയതില്‍ ഗവര്‍ണര്‍ ഡിജിപിയെ വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഗുരുതര വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തത്. ഒരു കേസില്‍ രണ്ടു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം.

സര്‍ട്ടിഫിക്കറ്റ് വിതരണം വൈകിയത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ഥികള്‍ സമരം നടത്തിയിരുന്നത്. ഇതിനിടെ നാടക വിഭാഗം പ്രവര്‍ത്തിക്കാത്ത ലൈറ്റുകളുടെ ശവമഞ്ചമൊരുക്കി, പ്രതീകാത്മക ശവസംസ്‌കാരം നടത്തിയിരുന്നു. ഇത് വിസിയുടെ ശവസംസ്‌കാരമാണെന്ന പേരില്‍ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.

Tags : Protest KaladyUniversity SFI Activists Students AnticipatoryBail

Recent News

Corehub Up