അപകടത്തിൽപ്പെട്ട ബസ്
ജനീവ: കിഴക്കൻ സ്വിറ്റ്സർലൻഡിലുണ്ടായ വാഹനാപകടത്തിൽ ഡച്ച് വിനോദയാത്രക്കാർ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേർ മരിച്ചു. അപകടത്തിൽ പലർക്കും പരിക്കേറ്റിട്ടുണ്ട്. ഗ്രാബ്യൂണ്ടൻ കന്റണിലെ സുഷ് ഗ്രാമത്തിന് സമീപമാണ് അപകടം സംഭവിച്ചത്.
നെതർലൻഡ്സിൽ നിന്നുള്ള 48 യാത്രക്കാരാണ് ഈ ബസിലുണ്ടായിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച നെതർലൻഡ്സിൽ നിന്ന് പുറപ്പെട്ട ബസ്, ഓസ്ട്രിയയിൽ നിന്ന് സ്വിറ്റ്സർലൻഡിലേക്ക് ഒരു ദിവസത്തെ സന്ദർശനത്തിനായി വരുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.
അപകടകാരണത്തെക്കുറിച്ചോ മരിച്ചവരുടെ വിവരങ്ങളെക്കുറിച്ചോ അധികൃതർ പുറത്തുവിട്ടിട്ടില്ല. യാത്രക്കാരുടെ കുടുംബങ്ങളെ വിവരമറിയിക്കുന്നതുവരെ ഔദ്യോഗിക വിവരങ്ങൾ പൂർണമായി പുറത്തുവിടാൻ കഴിയില്ലെന്ന് പൊലിസ് അറിയിച്ചു.
Tags : Deepika BreakingNews Dead TouristBus Accident