x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ര​ക​യാ​ത​ന​യ്ക്കു വി​ട; ‘ന​ന്ദു’​വി​നു ദ​യാ​വ​ധം

വെബ് ഡെസ്‌ക്
Published: September 11, 2026 06:39 AM IST | Updated: September 11, 2026 06:39 AM IST

പു​​​​ത്തൂ​​​​ർ: തൃ​​​​ശൂ​​​​ർ സു​​​​വോ​​​​ള​​​​ജി​​​​ക്ക​​​​ൽ പാ​​​​ർ​​​​ക്കി​​​​ൽ അ​​​​ർ​​​​ബു​​​​ദ​​​​ത്തി​​​​ന് പ​​​​രി​​​​ച​​​​ര​​​​ണ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്ന ‘ന​​​​ന്ദു’ എ​​​​ന്ന ആ​​​​ണ്‍​ക​​​​ടു​​​​വ​​​​യ്ക്ക് നീ​​​​ണ്ട വേ​​​​ദ​​​​ന​​​​യ്ക്കൊ​​​​ടു​​​​വി​​​​ൽ ദ​​​​യാ​​​​വ​​​​ധം. വ​​​​യ​​​​നാ​​​​ട്ടി​​​​ൽ​​​​നി​​​​ന്നു പി​​​​ടി​​​​കൂ​​​​ടി പു​​​​ത്തൂ​​​​രി​​​​ലെ തൃ​​​​ശൂ​​​​ർ സു​​​​വോ​​​​ള​​​​ജി​​​​ക്ക​​​​ൽ പാ​​​​ർ​​​​ക്കി​​​​ൽ എ​​​​ത്തി​​​​ച്ച ന​​​​ന്ദു​​​​വി​​​നു വാ​​​​യ​​​​യി​​​​ൽ അ​​​​ർ​​​​ബു​​​​ദം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു.


വി​​​​ദ​​​​ഗ്ധ വെ​​​​റ്റ​​​​റി​​​​ന​​​​റി ഡോ​​​​ക്ട​​​​ർ​​​​മാ​​​​രു​​​​ടെ മേ​​​​ൽ​​​​നോ​​​​ട്ട​​​​ത്തി​​​​ൽ ചി​​​​കി​​​​ത്സ ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും രോ​​​​ഗം മൂ​​​​ർ​​​​ച്ഛി​​​​ക്കു​​​​ക​​​​യും ഭ​​​​ക്ഷ​​​​ണം ക​​​​ഴി​​​​ക്കാ​​​​ൻ​​​​പോ​​​​ലും സാ​​​​ധി​​​​ക്കാ​​​​ത്ത വി​​​​ധം ആ​​​​രോ​​​​ഗ്യ​​​​നി​​​​ല വ​​​​ഷ​​​​ളാ​​​​വു​​​​ക​​​​യും ചെ​​​​യ്തു.

രോ​​​​ഗ​​​​ത്തി​​​​ന്‍റെ തീ​​​​വ്ര​​​​ത മൂ​​​​ലം ക​​​​ടു​​​​വ അ​​​​നു​​​​ഭ​​​​വി​​​​ച്ച ക​​​​ടു​​​​ത്ത വേ​​​​ദ​​​​ന ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്തും ആ​​​​രോ​​​​ഗ്യ​​​​നി​​​​ല​​​​യി​​​​ൽ പു​​​​രോ​​​​ഗ​​​​തി​​​​ക്ക് സാ​​​​ധ്യ​​​​ത​​​​യി​​​​ല്ലെ​​​​ന്ന വെ​​​​റ്റ​​​​റി​​​​ന​​​​റി വി​​​​ദ​​​​ഗ്ധ​​​​രു​​​​ടെ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ലി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലും ചീ​​​​ഫ് വൈ​​​​ൽ​​​​ഡ് ലൈ​​​​ഫ് വാ​​​​ർ​​​​ഡ​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ് പ്ര​​​​കാ​​​​ര​​​​മാ​​​​ണ് ദ​​​​യാ​​​​വ​​​​ധം ന​​​​ട​​​​പ്പാ​​​​ക്കി​​​​യ​​​​ത്. മ​​​​ണ്ണു​​​​ത്തി വെ​​​​റ്റ​​​​റി​​​​ന​​​​റി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ടം ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​ശേ​​​​ഷം, ജഡം സു​​​​വോ​​​​ള​​​​ജി​​​​ക്ക​​​​ൽ പാ​​​​ർ​​​​ക്ക് വ​​​​ള​​​​പ്പി​​​​ൽ സം​​​​സ്ക​​​​രി​​​​ച്ചു.

Tags : Tiger Nandu mercy killing Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up