x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ച്ഛാ​ശ​ക്തി​യു​ടെ പ്ര​തീ​ക​മാ​യി ദു​ര​ന്ത​ഭൂ​മി

വെബ്ഡെസ്ക്
Published: September 11, 2026 03:58 AM IST | Updated: September 11, 2026 03:58 AM IST

ന്യൂ​​​യോ​​​ർ​​​ക്കി​​​ലെ ദു​​​ര​​​ന്ത​​​ഭൂ​​​മി​​​യി​​​ൽ പു​​​തി​​​യ കെ​​​ട്ടി​​​ട​​​സ​​​മു​​​ച്ച​​​യം

ന്യൂ​​​​യോ​​​​ർ​​​​ക്ക്: ത​​​​ക​​​​ർ​​​​ന്ന​​​​ടി​​​​ഞ്ഞ ‘ഗ്രൗ​​​​ണ്ട് സീ​​​​റോ’യി​​​​ൽ​​​​നി​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക​​​​ൻ ക​​​​രു​​​​ത്തി​​​​ന്‍റെ​​​​യും അ​​​​തി​​​​ജീ​​​​വ​​​​ന​​​​ത്തി​​​​ന്‍റെ​​​​യും പ്ര​​​​തീ​​​​ക​​​​മാ​​​​യി പു​​​​തി​​​​യ വേ​​​​ൾ​​​​ഡ് ട്രേ​​​​ഡ് സെ​​​​ന്‍റ​​​​ർ സ​​​​മു​​​​ച്ച​​​​യം ത​​​​ല​​​​യു​​​​യ​​​​ർ​​​​ത്തി നി​​​​ൽ​​​​ക്കു​​​​ന്നു. ഇ​​​​ര​​​​ട്ട ഗോ​​​​പു​​​​ര​​​​ങ്ങ​​​​ൾ നി​​​​ലം​​​​പൊ​​​​ത്തി​​​​യ മ​​​​ണ്ണി​​​​ൽ ഇ​​​​ന്ന് അ​​​​ത്യാ​​​​ധു​​​​നി​​​​ക അം​​​ബ​​​ര​​​ചും​​​​ബി​​​​ക​​​​ളാ​​​​യ കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളും ച​​​​രി​​​​ത്ര​​​സ്മാ​​​​ര​​​​ക​​​​ങ്ങ​​​​ളും സാം​​​​സ്കാ​​​​രി​​​​ക കേ​​​​ന്ദ്ര​​​​ങ്ങ​​​​ളു​​​​മാ​​​​ണ് പു​​​​ന​​​​ർ​​​​ജ​​​​നി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ദു​​​​ര​​​​ന്ത​​​​ഭൂ​​​​മി വാ​​​​ണി​​​​ജ്യാ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്ക് ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​ണോ അ​​​​തോ സ്മാ​​​​ര​​​​ക​​​​മാ​​​​ക്ക​​​​ണ​​​​മോ എ​​​​ന്ന​​​​തി​​​​നെ​​​​ച്ചൊ​​​​ല്ലി​​​​യു​​​​ള്ള ത​​​​ർ​​​​ക്ക​​​​ങ്ങ​​​​ൾ നി​​​​ർ​​​​മാ​​​​ണ​​​​ത്തെ അ​​​​ല്പം വൈ​​​​കി​​​​ച്ചി​​​​രു​​​​ന്നു. ഒ​​​​ടു​​​​വി​​​​ൽ വാ​​​​ണി​​​​ജ്യ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളും സ്മ​​​​ര​​​​ണ​​​​ക​​​​ളും സ​​​​മ​​​​ന്വ​​​​യി​​​​പ്പി​​​​ച്ച് ‘വ​​​​ൺ വേ​​​​ൾ​​​​ഡ് ട്രേ​​​​ഡ് സെ​​​​ന്‍റ​​​​ർ’പ​​​​ടു​​​​ത്തു​​​​യ​​​​ർ​​​​ത്താ​​​​ൻ അ​​​​ധി​​​​കൃ​​​​ത​​​​ർ ധാ​​​​ര​​​​ണ​​​​യി​​​​ലെ​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഇ​​​​ര​​​​ട്ട ഗോ​​​​പു​​​​ര​​​​ങ്ങ​​​​ൾ നി​​​​ലം​​​​പൊ​​​​ത്തി​​​​യ 17 ഏ​​​​ക്ക​​റി​​ൽ അ​​​ഞ്ച് അം​​​​ബ​​​​ര​​​​ചും​​​​ബി​​​​ക​​​​ളാ​​​​യ കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ൾ, മ്യൂ​​​​സി​​​​യം, കൂ​​​​റ്റ​​​​ൻ കൃ​​​​ത്രി​​​​മ അ​​​​രു​​​​വി​​​​ക​​​​ൾ, സാം​​​​സ്കാ​​​​രി​​​​ക​​​​കേ​​​​ന്ദ്രം, അ​​​​ത്യാ​​​​ധു​​​​നി​​​​ക റെ​​​​യി​​​​ൽ​​​​വേ ടെ​​​​ർ​​​​മി​​​​ന​​​​ൽ എ​​​​ന്നി​​​​വ​​​​യാ​​​​ണ് നി​​​​ർ​​​​മി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. ആ​​​റാ​​​മ​​​ത്തെ ബ​​​ഹു​​​നി​​​ല മ​​​ന്ദി​​​ര​​​ത്തി​​​ന്‍റെ നി​​​ർ​​​മാ​​​ണം പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്.

ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ ക​​​​റു​​​​ത്ത ഓ​​​​ർ​​​​മ​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു മാ​​​​റി, പ്ര​​​​തി​​​​രോ​​​​ധ​​​​ത്തി​​​​ന്‍റെ​​​​യും പു​​​​ന​​​​ർ​​​​നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ന്‍റെ​​​​യും ആ​​​​ഗോ​​​​ള ​​​​മാ​​​​തൃ​​​​ക​​​​യാ​​​​യി ന്യൂ​​​​യോ​​​​ർ​​​​ക്കി​​​​ലെ ദു​​​​ര​​​​ന്ത​​​​ ഭൂ​​​​മി ഇ​​​​ന്ന് മാ​​​​റി​​​​യി​​​​രി​​​​ക്കു​​​​ന്നു.

'ഫ്രീ​​​​ഡം ട​​​​വ​​​​ർ’

ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ത​​​​ക​​​​ർ​​​​ന്ന ഇ​​​​ര​​​​ട്ട ഗോ​​​​പു​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു പ​​​​ക​​​​ര​​​​മാ​​​​യി നി​​​​ർ​​​​മി​​​​ച്ച വ​​​​ൺ വേ​​​​ൾ​​​​ഡ് ട്രേ​​​​ഡ് സെ​​​​ന്‍റ​​​​ർ അ​​​​ഥ​​​​വ ‘ഫ്രീ​​​​ഡം ട​​​​വ​​​​ർ’ആ​​​​ണ് പു​​​​ന​​​​ർ​​​​നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ലെ പ്ര​​​​ധാ​​​​ന ആ​​​​ക​​​​ർ​​​​ഷ​​​​ണം. അ​​​​മേ​​​​രി​​​​ക്ക​​​​ൻ സ്വാ​​​​ത​​​​ന്ത്ര്യ വ​​​​ർ​​​​ഷ​​​​മാ​​​​യ 1776നെ ​​​​ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ചു​​​​കൊ​​​​ണ്ട് 1776 അ​​​​ടി (541 മീ​​​​റ്റ​​​​ർ) ഉ​​​​യ​​​​ര​​​​ത്തി​​​​ലാ​​​​ണ് ഈ ​​​​കെ​​​​ട്ടി​​​​ടം പ​​​​ണി​​​​തു​​​​യ​​​​ർ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. 2006ൽ ​​​​നി​​​​ർ​​​​മാ​​​​ണം ആ​​​​രം​​​​ഭി​​​​ച്ച് 2014 ന​​​​വം​​​​ബ​​​​ർ മൂ​​​​ന്നി​​​​ന് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്ത ഈ 104 ​​​​നി​​​​ല കെ​​​​ട്ടി​​​​ട​​​​സ​​​​മു​​​​ച്ച​​​​യം നി​​​​ല​​​​വി​​​​ൽ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ​​​​യും പാ​​​​ശ്ചാ​​​​ത്യ അ​​​​ർ​​​​ധ​​​​ഗോ​​​​ള​​​​ത്തി​​​​ലെ​​​​യും ഏ​​​​റ്റ​​​​വും ഉ​​​​യ​​​​രം കൂ​​​​ടി​​​​യ കെ​​​​ട്ടി​​​​ട​​​​മാ​​​​ണ്.

ഓ​​​​ർ​​​​മ​​​​ക​​​​ളു​​​​റ​​​​ങ്ങു​​​​ന്ന സ്മാ​​​​ര​​​​ക​​​​വും മ്യൂ​​​​സി​​​​യ​​​​വും

ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ജീ​​​​വ​​​​ൻ പൊ​​​​ലി​​​​ഞ്ഞ​​​​വ​​​​രു​​​​ടെ സ്മ​​​​ര​​​​ണ നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​ൻ നി​​​​ർ​​​​മി​​​​ച്ച ‘നാ​​​​ഷ​​​​ണ​​​​ൽ 9/11 മെ​​​​മ്മോ​​​​റി​​​​യ​​​​ൽ ആ​​​​ൻ​​​​ഡ് മ്യൂ​​​​സി​​​​യം’ ലോ​​​​ക​​​​ശ്ര​​​​ദ്ധ​​​​യാ​​​​ക​​​​ർ​​​​ഷി​​​​ക്കു​​​​ന്ന കേ​​​​ന്ദ്ര​​​​മാ​​​​ണ്.ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ണ പ​​​​ഴ​​​​യ ഇ​​​​ര​​​​ട്ട ഗോ​​​​പു​​​​ര​​​​ങ്ങ​​​​ൾ നി​​​​ല​​​​നി​​​​ന്നി​​​​രു​​​​ന്ന കൃ​​​​ത്യ​​​​മാ​​​​യ സ്ഥ​​​​ല​​​​ത്തു നി​​​​ർ​​​​മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന കൂ​​​​റ്റ​​​​ൻ കൃ​​​​ത്രി​​​​മ ത​​​​ടാ​​​​ക​​​​ങ്ങ​​​​ളാ​​​​യ റി​​​​ഫ്ല​​​​ക്‌​​​​ടിം​​​​ഗ് പൂ​​​​ളു​​​​ക​​​​ൾ ഏ​​​​വ​​​​രെ​​​​യും ആ​​​​ക​​​​ർ​​​​ഷി​​​​ക്കു​​​​ന്നു. ഇ​​​​തി​​​​ന്‍റെ വ​​​​ശ​​​​ങ്ങ​​​​ളി​​​​ലെ വെ​​​​ങ്ക​​​​ല ഫ​​​​ല​​​​ക​​​​ങ്ങ​​​​ളി​​​​ൽ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട മു​​​​ഴു​​​​വ​​​​ൻ ആ​​​​ളു​​​​ക​​​​ളു​​​​ടെ​​​​യും പേ​​​​രു​​​​ക​​​​ൾ കൊ​​​​ത്തി​​​​വ​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ത​​​​ക​​​​ർ​​​​ന്ന കെ​​​​ട്ടി​​​​ട​​​​ത്തി​​​​ന്‍റെ അ​​​​വ​​​​ശി​​​​ഷ്‌​​​​ട​​​​ങ്ങ​​​​ളും ത​​​​ക​​​​ർ​​​​ന്ന ഫ​​​​യ​​​​ർ എ​​​​ൻ​​​​ജി​​​​നു​​​​ക​​​​ളും ഇ​​​​ര​​​​യാ​​​​യ​​​​വ​​​​രു​​​​ടെ സ്മ​​​​ര​​​​ണ​​​​ക​​​​ളും സൂ​​​​ക്ഷി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ഭൂ​​​​ഗ​​​​ർ​​​​ഭ മ്യൂ​​​​സി​​​​യം 2014ലാ​​​​ണ് പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി തു​​​​റ​​​​ന്ന​​​​ത്.

വാ​​​​സ്തു​​​​വി​​​​ദ്യാ വി​​​​സ്മയം ‘ദ ​​​​ഒ​​​​ക്കു​​​​ല​​​​സ്’

പ്ര​​​​ശ​​​​സ്ത ആ​​​​ർ​​​​ക്കി​​​​ടെ​​​​ക്‌​​​​ട് സാ​​​​ന്‍റി​​​​യാ​​​​ഗോ കാ​​​​ലാ​​​​ട്രാ​​​​വ രൂ​​​​പ​​​​ക​​​​ല്പ​​​​ന ചെ​​​​യ്ത ‘ദ ​​​​ഒ​​​​ക്കു​​​​ല​​​​സ്’വേ​​​​ൾ​​​​ഡ് ട്രേ​​​​ഡ് സെ​​​​ന്‍റ​​​​ർ ട്രാ​​​​ൻ​​​​സ്പോ​​​​ർ​​​​ട്ടേ​​​​ഷ​​​​ൻ ഹ​​​​ബ്ബ് ദു​​​​ര​​​​ന്ത​​​​ഭൂ​​​​മി​​​​യി​​​​ലെ പ്ര​​​​ധാ​​​​ന ഗ​​​​താ​​​​ഗ​​​​ത​​​​കേ​​​​ന്ദ്ര​​​​മാ​​​​ണ്. ഒ​​​​രു കു​​​​ട്ടി​​​​യു​​​​ടെ കൈ​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് പ​​​​റ​​​​ന്നു​​​​യ​​​​രു​​​​ന്ന വെ​​​​ള്ള​​​​പ്പ​​​​ക്ഷി​​​​യു​​​​ടെ ആ​​​​കൃ​​​​തി​​​​യി​​​​ൽ നി​​​​ർ​​​​മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ഈ ​​​​മ​​​​നോ​​​​ഹ​​​​ര സ​​​​മു​​​​ച്ച​​​​യം റെ​​​​യി​​​​ൽ​​​​വേ/​​​​മെ​​​​ട്രോ ശൃം​​​​ഖ​​​​ല​​​​ക​​​​ളെ ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തോ​​​​ടൊ​​​​പ്പം വ​​​​ലി​​​​യൊ​​​​രു ഷോ​​​​പ്പിം​​​​ഗ് ഹ​​​​ബ്ബു​​​​കൂ​​​​ടി​​​​യാ​​​​ണ്.

പു​​​​തി​​​​യ ഗോ​​​​പു​​​​ര​​​​ങ്ങ​​​​ൾ

പ​​​​ഴ​​​​യ കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ൾ​​​​ക്കു പ​​​​ക​​​​രം 7 ഡ​​​​ബ്യു​​​​ടി​​​​സി (2006), 4 ഡ​​​​ബ്യു​​​​ടി​​​​സി (2013), 3 ഡ​​​​ബ്യു​​​​ടി​​​​സി (2018) എ​​​​ന്നീ ആ​​​​ധു​​​​നി​​​​ക വാ​​​​ണി​​​​ജ്യ സ​​​​മു​​​​ച്ച​​​​യ​​​​ങ്ങ​​​​ൾ നി​​​​ർ​​​​മാ​​​​ണം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ആ​​​​രം​​​​ഭി​​​​ച്ചു​​​​ക​​​​ഴി​​​​ഞ്ഞു. ഇ​​​​തി​​​​നു​​​​പു​​​​റ​​​​മെ 2000 പേ​​​​ർ​​​​ക്ക് ഇ​​​​രി​​​​ക്കാ​​​​വു​​​​ന്ന പെ​​​​ർ​​​​ഫോ​​​​മിം​​​​ഗ് ആ​​​​ർ​​​​ട്സ് സെ​​​​ന്‍റ​​​​ർ, ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ത​​​​ക​​​​ർ​​​​ന്ന​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പു​​​​ന​​​​ർ​​​​നി​​​​ർ​​​​മി​​​​ച്ച സെ​​​​ന്‍റ് നി​​​​ക്കോ​​​​ളാ​​​​സ് ഗ്രീ​​​​ക്ക് ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ് പ​​​​ള്ളി, ലി​​​​ബ​​​​ർ​​​​ട്ടി പാ​​​​ർ​​​​ക്ക് എ​​​​ന്നി​​​​വ​​​​യും ദു​​​​ര​​​​ന്ത​​​​ഭൂ​​​​മി​​​​ക്ക് പു​​​​തി​​​​യ മു​​​​ഖം ന​​​​ൽ​​​​കു​​​​ന്നു.

ത​​​​ക​​​​ർ​​​​ന്ന ഇ​​​​ര​​​​ട്ട ഗോ​​​​പു​​​​ര​​​​ങ്ങ​​​​ളി​​​​ൽ ര​​​​ണ്ടാ​​​​മ​​​​ത്തേ​​​​തി​​​​നു പ​​​​ക​​​​രം നി​​​​ർ​​​​മി​​​​ക്കു​​​​ന്ന ‘2 വേ​​​​ൾ​​​​ഡ് ട്രേ​​​​ഡ് സെ​​​​ന്‍റ​​​​ർ’നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ന്‍റെ പു​​​​തി​​​​യ ഘ​​​​ട്ട​​​​ത്തി​​​​ലേ​​​​ക്ക് ക​​​​ട​​​​ന്നി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. സാ​​​​മ്പ​​​​ത്തി​​​​ക-​​​​വാ​​​​ണി​​​​ജ്യ കേ​​​​ന്ദ്ര​​​​മാ​​​​യ ലോ​​​​വ​​​​ർ മാ​​​​ൻ​​​​ഹാ​​​​ട്ട​​​​ൻ പു​​​​ന​​​​ർ​​​​വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ലെ അ​​​​വ​​​​സാ​​​​ന​​​​ത്തെ പ്ര​​​​ധാ​​​​ന ഘ​​​​ട​​​​ക​​​​മാ​​​​ണ് ഈ ​​​​കെ​​​​ട്ടി​​​​ടം.

55 നി​​​​ല​​​​ക​​​​ളി​​​​ലാ​​​​യി 1226 അ​​​​ടി ഉ​​​​യ​​​​ര​​​​ത്തി​​​​ൽ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന ഈ ​​​​അം​​​​ബ​​​​ര​​​​ചും​​​​ബി പ്ര​​​​മു​​​​ഖ സാ​​​​മ്പ​​​​ത്തി​​​​ക സേ​​​​വ​​​​ന ക​​​​മ്പ​​​​നി​​​​യാ​​​​യ ‘അ​​​​മേ​​​​രി​​​​ക്ക​​​​ൻ എ​​​​ക്സ്പ്ര​​​​സി’ന്‍റെ ആ​​​​ഗോ​​​​ള ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി മാ​​​​റും. 2031ഓ​​​​ടെ കെ​​​​ട്ടി​​​​ട​​​​ത്തി​​​​ന്‍റെ നി​​​​ർ​​​​മാ​​​​ണം പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്.

Tags : Disaster Symbol willpower WorldTradeCentre Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up