x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തീരശോഷണം: യുപിയിൽ ക്ഷേത്രം ഗംഗയിൽ ഒഴുകിപ്പോയി

വെബ്ഡെസ്ക്
Published: September 11, 2026 02:20 AM IST | Updated: September 11, 2026 02:20 AM IST

ബ​​​റേ​​​ലി(​​​യു​​​പി): ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ബ​​​റേ​​​ലി ജി​​​ല്ല​​​യി​​​ൽ രാം​​​ഗം​​​ഗാ ന​​​ദി​​​യി​​​ലു​​​ണ്ടാ​​​യ ശ​​​ക്ത​​​മാ​​​യ തീ​​​ര​​​ശോ​​​ഷ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് നൂ​​​റ്റാ​​​ണ്ടു​​​ക​​​ൾ പ​​​ഴ​​​ക്ക​​​മു​​​ള്ള ക്ഷേ​​​ത്രം ഒ​​​ഴു​​​കി​​​പ്പോ​​​യി.

ഇ​​​തി​​​നി​​​ടെ, കി​​​ച്ചാ ന​​​ദി​​​ക്ക​​​ര​​​യി​​​ൽ നി​​​ർ​​​മാ​​​ണ​​​ത്തി​​​ലി​​​രു​​​ന്ന ജ​​​ല​​​സം​​​ഭ​​​ര​​​ണി ന​​​ദി​​​യി​​​ലേ​​​ക്ക് ത​​​ക​​​ർ​​​ന്നു​​​വീ​​​ണു.​ ഇ​​​രു​​​സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ലും ആ​​​ള​​​പാ​​​യ​​​മി​​​ല്ലെ​​​ന്ന് ജി​​​ല്ലാ അ​​​ധി​​​കാ​​​രി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു. ക​​​പുർ​​​പു​​​ർ ഗ്രാ​​​മ​​​ത്തി​​​ലാ​​​ണ് നൂ​​​റ്റാ​​​ണ്ടു​​​ക​​​ൾ പ​​​ഴ​​​ക്ക​​​മു​​​ള്ള​​​തെ​​​ന്നു വി​​​ശ്വ​​​സി​​​ക്കു​​​ന്ന ഈ ​​​ക്ഷേ​​​ത്രം സ്ഥി​​​തി ചെ​​​യ്തി​​​രു​​​ന്ന​​​ത്.

ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി തു​​​ട​​​രു​​​ന്ന തീ​​​ര​​​ശോ​​​ഷ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ക്ഷേ​​​ത്രം പൂ​​​ർ​​​ണ​​​മാ​​​യും രാം​​​ഗം​​​ഗ​​​യു​​​ടെ ഒ​​​ഴു​​​ക്കി​​​ൽ അ​​​ക​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ബു​​​ധ​​​നാ​​​ഴ്ച രാ​​​വി​​​ലെ​​​യാ​​​ണ് ക്ഷേ​​​ത്രം ന​​​ദി​​​യി​​​ൽ ഒ​​​ഴു​​​കി​​​പ്പോ​​​കു​​​ന്ന​​​താ​​​യി ഗ്രാ​​​മ​​​വാ​​​സി​​​ക​​​ളു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​ത്.

ജ​​​ൽ ജീ​​​വ​​​ൻ മി​​​ഷ​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി നാ​​​ല് കോ​​​ടി രൂ​​​പ ചെ​​​ല​​​വി​​​ൽ നി​​​ർ​​​മി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന ഓ​​​വ​​​ർ​​​ഹെ​​​ഡ് ജ​​​ല​​​സം​​​ഭ​​​ര​​​ണി​​​യാ​​​ണ് നാ​​​ലു സെ​​​ക്ക​​​ൻ​​​ഡി​​​നു​​​ള്ളി​​​ൽ ന​​​ദി​​​യി​​​ലേ​​​ക്ക് പ​​​തി​​​ച്ച​​​തെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

ടാ​​​ങ്കി​​​ന്‍റെ ചു​​​റ്റു​​​മ​​​തി​​​ൽ നാ​​​ലു ദി​​​വ​​​സം മു​​​മ്പ് ത​​​ക​​​ർ​​​ന്നു​​​പോ​​​യി​​​രു​​​ന്നു. ന​​​ദി​​​യി​​​ൽ നി​​​ന്ന് എ​​​ട്ട് മു​​​ത​​​ൽ പ​​​ത്ത് മീ​​​റ്റ​​​ർ വ​​​രെ മാ​​​ത്രം അ​​​ക​​​ലെ​​​യു​​​ള്ള മ​​​റ്റൊ​​​രു ഓ​​​വ​​​ർ​​​ഹെ​​​ഡ് ടാ​​​ങ്കും ത​​​ക​​​ർ​​​ന്നു​​​വീ​​​ഴാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

Tags : Temple UttarPradesh Ganga River WashedAway Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up