ന്യൂകാസിൽ യുണൈറ്റഡിനെ പരാജയപ്പെടുത്തിയ എവർട്ടൺ താരങ്ങളുടെ ആഘോഷം
ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ എവർട്ടന് ആവേശ ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
തിയേർനോ ബാരിയാണ് എവർട്ടന് വേണ്ടി ഗോൾ നേടിയത്. 49-ാം മിനിറ്റിലാണ് ബാരി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ എവർട്ടന് 13 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഏഴാം സ്ഥാനത്താണ് എവർട്ടൺ.
Tags : English Premier League Football Match Everton beats new castle united