x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബം​ഗാ​ളി​ൽ പ​ള്ളി​ക്കു​നേ​രേ ആ​ക്ര​മ​ണം; വൈ​ദി​ക​ർ​ക്കും വി​ശ്വാ​സി​ക​ൾ​ക്കും പ​രി​ക്ക്

വെബ്ഡെസ്ക്
Published: November 3, 2026 03:51 AM IST | Updated: November 3, 2026 03:51 AM IST

പ്രതീകാത്മക ചിത്രം - എഐ

കോ​​ൽ​​ക്ക​​ത്ത: ​​ബം​​ഗാ​​ളി​​ൽ കൂ​​ദാ​​ശാ​​ക​​ർ​​മ​​ങ്ങ​​ൾ​​ക്കി​​ടെ പ​​ള്ളി​​ക്കു​​നേ​​രേ ആ​​ക്ര​​മ​​ണം. സൗ​​ത്ത് 24 പ​​ർ​​ഗാ​​നാ​​സ് ജി​​ല്ല​​യി​​ലെ നാ​​രാ​​യ​​ൺ​​താ​​ല ഗ്രാ​​മ​​ത്തി​​ൽ പു​​തുതാ​​യി നി​​ർ​​മി​​ച്ച സിഎൻഐ പ​​ള്ളി​​യു​​ടെ കൂ​​ദാ​​ശാ ക​​ർ​​മ​​ങ്ങ​​ൾ​​ക്കി​​ടെ ശ​​നി​​യാ​​ഴ്ച​​യാ​​ണ് ഒ​​രുസം​​ഘ​​മാ​​ളു​​ക​​ൾ ക്രൂ​​ര​​മാ​​യ ആ​​ക്ര​​മ​​ണം അ​​ഴി​​ച്ചു​​വി​​ട്ട​​ത്.

ച​​ർ​​ച്ച് ഓ​​ഫ് നോ​​ർ​​ത്ത് ഇ​​ന്ത്യ (സി​​എ​​ൻ​​ഐ) ബാ​​ര​​ക്പു​​ർ ബി​​ഷ​​പ് സു​​ബ്ര​​തോ ച​​ക്ര​​വ​​ർ​​ത്തി, വൈ​​ദി​​ക​​ർ, സ്ത്രീ​​ക​​ളും കു​​ട്ടി​​ക​​ളും അ​​ട​​ക്ക​​മു​​ള്ള വി​​ശ്വാ​​സി​​ക​​ൾ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്ത ച​​ട​​ങ്ങി​​ലേ​​ക്ക് മുപ്പതോളം​​വ​​രു​​ന്ന അ​​ക്ര​​മി​​സം​​ഘം അ​​തി​​ക്ര​​മി​​ച്ചു​​ ക​​യ​​റു​​ക​​യാ​​യി​​രു​​ന്നു.

ബി​​ഷ​​പ്പി​​ന്‍റെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങ് അ​​ക്ര​​മി​​ക​​ൾ ത​​ട​​സ​​പ്പെ​​ടു​​ത്തു​​ക​​യും പ​​ള്ളിവ​​ള​​പ്പി​​ൽ നാ​​ശ​​ന​​ഷ്‌​​ട​​ങ്ങ​​ൾ വ​​രു​​ത്തു​​ക​​യും കു​​രി​​ശ് ത​​ക​​ർക്കുകയും ചെ​​യ്തു. ത​​ട​​യാ​​ൻ ശ്ര​​മി​​ച്ച വൈ​​ദി​​ക​​രെ​​യും വി​​ശ്വാ​​സി​​ക​​ളെ​​യും ക്രൂ​​ര​​മാ​​യി മ​​ർ​​ദി​​ച്ചു.

ദൃ​​ശ്യ​​ങ്ങ​​ൾ മൊ​​ബൈ​​ൽ ഫോ​​ണി​​ൽ പ​​ക​​ർ​​ത്താ​​ൻ ശ്ര​​മി​​ച്ച​​വ​​രു​​ടെ ഫോ​​ണു​​ക​​ൾ ത​​ക​​ർ​​ത്ത​​താ​​യി പൊ​​ലി​​സ് പ​​റ​​ഞ്ഞു. സ്ത്രീ​​ക​​ൾ​​ക്കു​​ നേ​​രേ​​യും ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യി. ഇ​​നി​​യി​​വി​​ടെ ഒ​​രു​​വി​​ധ​​ത്തി​​ലു​​ള്ള മ​​ത​​പ​​ര​​മാ​​യ ച​​ട​​ങ്ങു​​ക​​ളും ന​​ട​​ത്താ​​ൻ അ​​നു​​വ​​ദി​​ക്കി​​ല്ലെ​​ന്ന് ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി​​യ​​താ​​യും വി​​ശ്വാ​​സി​​ക​​ൾ പ​​റ​​ഞ്ഞു.

സം​​ഭ​​വ​​ത്തി​​ൽ പൊലി​​സ് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്. ആ​​ക്ര​​മ​​ണ​​ത്തെ ക്രി​​സ്ത്യ​​ൻ സം​​ഘ​​ട​​ന​​യാ​​യ ‘ബം​​ഗീ​​യ ക്രി​​സ്തീ​​യ പ​​രി​​സേ​​ബ’ (ബി​​സി​​പി) ശ​​ക്ത​​മാ​​യി അ​​പ​​ല​​പി​​ച്ചു. ന്യൂ​​ന​​പ​​ക്ഷ സ​​മു​​ദാ​​യ​​ത്തെ ഭ​​യ​​പ്പെ​​ടു​​ത്താ​​നു​​ള്ള ശ്ര​​മ​​മാ​​ണ് ഇ​​തി​​നു പി​​ന്നി​​ലെ​​ന്ന് അ​​വ​​ർ ആ​​രോ​​പി​​ച്ചു.
‌

ഓ​​ഗ​​സ്റ്റ്-​​സെ​​പ്റ്റം​​ബ​​ർ മാ​​സ​​ങ്ങ​​ളി​​ലും സം​​സ്ഥാ​​ന​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ സ​​മാ​​ന​​ സം​​ഭ​​വ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​ട്ടു​​ണ്ടെ​​ന്നും ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ൾ​​ക്കു​​ നേ​​രേ വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന ആ​​ക്ര​​മ​​ണ​​ങ്ങ​​ളി​​ൽ ആ​​ശ​​ങ്ക​​യു​​ണ്ടെ​​ന്നും എ​​ഐ​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കെ.​​സി. വേ​​ണു​​ഗോ​​പാ​​ൽ പറഞ്ഞു. ആക്രണത്തി​​നു പി​​ന്നി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ച​​വ​​ർ​​ക്കെ​​തി​​രേ ശ​​ക്ത​​മാ​​യ ന​​ട​​പ​​ടി വേ​​ണ​​മെ​​ന്ന് അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു.

പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ലെ​​ത​​ന്നെ ബു​​ർ​​ദ്വാ​​നി​​ലെ ട്രൂ ​​ലൈ​​റ്റ് ഹാ​​ർ​​വെ​​സ്റ്റേ​​ഴ്സ് പെ​​ന്ത​​ക്കോ​​സ്ത് പ​​ള്ളി​​യി​​ൽ ഞാ​​യ​​റാ​​ഴ്ച ന​​ട​​ന്ന പ്രാ​​ർ​​ഥ​​ന​​യ്ക്കി​​ട​​യി​​ലും അറുപതോളം വ​​രു​​ന്ന സം​​ഘം ആ​​ക്ര​​മ​​ണം ന​​ട​​ത്തി. പ്രാ​​ർ​​ഥ​​ന​​യ്ക്കു നേ​​തൃ​​ത്വം ന​​ൽ​​കി​​യ പാ​​സ്റ്റ​​ർ ഛട്ടു ​​ദാ​​സി​​ന് ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റു.

ആ​​റു മാ​​സ​​ത്തി​​നി​​ടെ സം​​സ്ഥാ​​ന​​ത്ത് ക്രി​​സ്ത്യ​​ൻ സ​​മൂ​​ഹ​​ത്തി​​നെ​​തി​​രേ 26 ആ​​ക്ര​​മ​​ണ സം​​ഭ​​വ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​ട്ടു​​ണ്ടെ​​ന്ന് ബം​​ഗീ​​യ ക്രി​​സ്തീ​​യ പ​​രി​​സേ​​ബ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ഹെ​​രോ​​ദ് മ​​ല്ലി​​ക് ചുണ്ടിക്കാട്ടി.

Tags : Attack church Bengal worshippers injured Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up