Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Church

സ​​​​​​​ഭ​​​​​​​യു​​​​​​​ടെ മി​​​​​​​ഷ​​​​​​​ന​​​​​​​റിദൗ​​​​​​​ത്യം

പ​​​​​​​ര​​​​​​​സ്പ​​​​​​​ര ബ​​​​​​​ഹു​​​​​​​മാ​​​​​​​ന​​​​​​​ത്തി​​​​​​​ലും സാ​​​​​​​ഹോ​​​​​​​ദ​​​​​​​ര്യ​​​​​​​ത്തി​​​​​​​ലും അ​​​​​​​ധി​​​​​​​ഷ്ഠി​​​​​​​ത​​​​​​​മാ​​​​​​​യ ഈ ​​​​​​​സം​​​​​​​വാ​​​​​​​ദ സം​​​​​​​സ്കാ​​​​​​​രം സ​​​​​​​ഭ​​​​​​​യു​​​​​​​ടെ മി​​​​​​​ഷ​​​​​​​ന​​​​​​​റി ദൗ​​​​​​​ത്യ​​​​​​​ത്തി​​​​​​​ന് എ​​​​​​​തി​​​​​​​ര​​​​​​​ല്ല; മ​​​​​​​റി​​​​​​​ച്ച്, അ​​​​​​​തി​​​​​​​ന്‍റെ അ​​​​​​​വി​​​​​​​ഭാ​​​​​​​ജ്യ ഘ​​​​​​​ട​​​​​​​ക​​​​​​​മാ​​​​​​​ണ്. സ്വ​​​​​​​ന്തം വി​​​​​​​ശ്വാ​​​​​​​സപാ​​​​​​​ര​​​​​​​മ്പ​​​​​​​ര്യ​​​​​​​ത്തി​​​​​​​ൽ പൂ​​​​​​​ർ​​​​​​​ണ​​​​​​​മാ​​​​​​​യി വേ​​​​​​​രൂ​​​​​​​ന്നി​​​​​​​ക്കൊ​​​​​​​ണ്ടു​​​ത​​​​​​​ന്നെ, മ​​​​​​​റ്റ് പാ​​​​​​​ര​​​​​​​മ്പ​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലു​​​​​​​ള്ള ന​​​​​​​ന്മ​​​​​​​യെ​​​​​​​യും ആ​​​​​​​ദ​​​​​​​രി​​​​​​​ക്കാ​​​​​​​നും സ്നേ​​​​​​​ഹി​​​​​​​ക്കാ​​​​​​​നും ഈ ​​​​​​​പ്ര​​​​​​​ബോ​​​​​​​ധ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ വി​​​​​​​ശ്വാ​​​​​​​സി​​​​​​​ക​​​​​​​ളെ പ്ര​​​​​​​ചോ​​​​​​​ദി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന​​​​​​​തോ​​​​​​​ടൊ​​​​​​​പ്പം, പൊ​​​​​​​തു​​​​​​​സ​​​​​​​മൂ​​​​​​​ഹ​​​​​​​ത്തി​​​​​​​നും കൃ​​​​​​​ത്യ​​​​​​​മാ​​​​​​​യ സ​​​​​​​ന്ദേ​​​​​​​ശവും ന​​​​​​​ൽ​​​​​​​കു​​​​​​​ന്നു. സ​​​​​​​മാ​​​​​​​ധാ​​​​​​​ന​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ സ​​​​​​​ഹ​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​ത്വ​​​​​​​ത്തി​​​​​​​നും മ​​​​​​​നു​​​​​​​ഷ്യ​​​​​​​രാ​​​​​​​ശി​​​​​​​യു​​​​​​​ടെ പൊ​​​​​​​തു​​​​​​​ന​​​​​​​ന്മ​​​​​​​യ്ക്കുംവേ​​​​​​​ണ്ടി എ​​​​​​​ല്ലാ മ​​​​​​​നു​​​​​​​ഷ്യ​​​​​​​രും കൈ​​​​​​​കോ​​​​​​​ർ​​​​​​​ത്തു പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​ക്കേ​​​​​​​ണ്ട​​​​​​​തി​​​ന്‍റെ ആ​​​​​​​വ​​​​​​​ശ്യ​​​​​​​ക​​​​​​​ത​​​​​​​യാ​​​​​​​ണ് സ​​​​​​​ഭ​​​​​​​യു​​​​​​​ടെ പ്ര​​​​​​​ബോ​​​​​​​ധ​​​​​​​ന രേ​​​​​​​ഖ​​​​​​​ക​​​​​​​ൾ ഏ​​​​​​​വ​​​​​​​രെ​​​​​​​യും ഓ​​​​​​​ർ​​​​​​​മി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. മ​​​​​​​താ​​​​​​​ന്ത​​​​​​​ര സം​​​​​​​വാ​​​​​​​ദ​​​​​​​മെ​​​​​​​ന്നാ​​​​​​​ൽ, സ്വ​​​​​​​ന്തം വി​​​​​​​ശ്വാ​​​​​​​സം ഉ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്ക​​​​​​​ലോ മ​​​​​​​റ്റെ​​​​​​​ല്ലാ വി​​​​​​​ശ്വാ​​​​​​​സ​​​​​​​ങ്ങ​​​​​​​ളെ​​​​​​​യും ഒ​​​​​​​ന്നാ​​​​​​​ക്കി ഒ​​​​​​​രു പു​​​​​​​തി​​​​​​​യ മ​​​​​​​തം സൃ​​​​​​​ഷ്ടി​​​​​​​ക്ക​​​​​​​ലോ അ​​​​​​​ല്ല എ​​​​​​​ന്ന് ‘പ്ര​​​​​​​ത്യാ​​​​​​​ശ​​​​​​​യു​​​​​​​ടെ യാ​​​​​​​ത്ര’ ഊ​​​​​​​ന്നി​​​​​​​പ്പ​​​​​​​റ​​​​​​​യു​​​​​​​ന്നു​​​​​​​ണ്ട്.

എ​ന്നാ​ൽ, ഈ ​തു​റ​വി​യും സാ​ഹോ​ദ​ര്യ മ​നോ​ഭാ​വ​വും ലോ​ക​ത്തി​ന്‍റെ എ​ല്ലാ കോ​ണു​ക​ളി​ലും തു​ല്യ​മാ​യി പ്ര​തി​ഫ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന​ത് പ്ര​സ​ക്ത​മാ​യ ഒ​രു ചോ​ദ്യ​മാ​ണ്. ക്രൈ​സ്ത​വ ഭൂ​രി​പ​ക്ഷ​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ മ​റ്റ് മ​ത​സ്ഥ​ർ​ക്ക് പൂ​ർ​ണ​മാ​യ സ്വാ​ത​ന്ത്ര്യ​വും ആ​ദ​ര​വും ന​ൽ​കു​മ്പോ​ൾ​ത​ന്നെ, ക്രൈ​സ്ത​വ​ർ ന്യൂ​ന​പ​ക്ഷ​മാ​യ രാ​ജ്യ​ങ്ങ​ളി​ൽ ക്രി​സ്തീ​യ സ​മൂ​ഹ​ങ്ങ​ളും ഇ​തേ അ​വ​കാ​ശ​ങ്ങ​ളും മ​ത​സ്വാ​ത​ന്ത്ര്യ​വും അ​ർ​ഹി​ക്കു​ന്നു​ണ്ടെ​ന്ന യാ​ഥാ​ർ​ഥ്യം പു​തി​യ രേ​ഖ ശ​ക്ത​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. പാ​ശ്ചാ​ത്യ​രാ​ജ്യ​ങ്ങ​ളി​ൽ മ​റ്റു​ള്ള​വ​ർ​ക്കു​ള്ള മ​ത​സ്വാ​ത​ന്ത്ര്യം​പോ​ലെ​ത​ന്നെ, മ​റ്റു​ള്ള രാ​ജ്യ​ങ്ങ​ളി​ലും ക്രി​സ്ത്യാ​നി​ക​ൾ​ക്ക് സ്വ​ന്തം വി​ശ്വാ​സം ആ​ച​രി​ക്കാ​നും അ​ത​നു​സ​രി​ച്ച് ജീ​വി​ക്കാ​നു​മു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ട്.

പ​ര​സ്പ​ര​മു​ള്ള ഈ ​നീ​തി​യും ആ​ദ​ര​വും ഉ​റ​പ്പു​വ​രു​ത്താ​തെ യ​ഥാ​ർ​ഥ മാ​ന​വി​ക സൗ​ഹാ​ർ​ദം സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ടു​ക​യി​ല്ലെ​ന്ന് സ​ഭ ഓ​ർ​മി​പ്പി​ക്കു​ന്നു. വി​ദ്വേ​ഷ​ത്തി​ന്‍റെ​യും ഭി​ന്ന​ത​ക​ളു​ടെ​യും സ്വ​ര​ങ്ങ​ൾ ലോ​ക​ത്ത് ശ​ക്തി​പ്പെ​ടു​ന്ന ഇ​ക്കാ​ല​ത്ത്, മ​ത​പ​ര​മാ​യ അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ളെ​യും അ​ക്ര​മ​ങ്ങ​ളെ​യും ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു​കൊ​ണ്ട്, സ്നേ​ഹ​ത്തി​ന്‍റെ​യും ക്ഷ​മ​യു​ടെ​യും പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ ഈ ​പു​തി​യ പ്ര​ബോ​ധ​ന​രേ​ഖ ലോ​ക​ത്തോ​ട് ആ​ഹ്വാ​നം ചെ​യ്യു​ന്നു.

►മ​​​​​​​ത​​​​​​​സ്വാ​​​​​​​ത​​​​​​​ന്ത്ര്യം

ര​​​​​​​ണ്ടാം വ​​​​​​​ത്തി​​​​​​​ക്കാ​​​​​​​ൻ കൗ​​​​​​​ൺ​​​​​​​സി​​​​​​​ലി​​​​​​​ന്‍റെ മ​​​​​​​നു​​​​​​​ഷ്യമാ​​​​​​​ഹാ​​​​​​​ത്മ്യം എ​​​​​​​ന്ന മ​​​​​​​ത​​​​​​​സ്വാ​​​​​​​ത​​​​​​​ന്ത്ര്യ പ്ര​​​​​​​ഖ്യാ​​​​​​​പ​​​​​​​ന​​​​​​​ത്തി​​​​​​​ൽ വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കു​​​​​​​ന്ന​​​​​​​തു​​​​​​​പോ​​​​​​​ലെ, മ​​​​​​​നു​​​​​​​ഷ്യ​​​​​​​ന് അ​​​​​​​ത്യ​​​​​​​ന്താ​​​​​​​പേ​​​​​​​ക്ഷി​​​​​​​ത​​​​​​​മാ​​​​​​​യ മ​​​​​​​ത​​​​​​​സ്വാ​​​​​​​ത​​​​​​​ന്ത്ര്യം ഭൂ​​​​​​​രി​​​​​​​പ​​​​​​​ക്ഷ വി​​​​​​​ഭാ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ നി​​​​​​​ർ​​​​​​​ബ​​​​​​​ന്ധ​​​​​​​ബു​​​​​​​ദ്ധി​​​​​​​യി​​​​​​​ൽ നി​​​​​​​ന്നു​​​​​​​മു​​​​​​​ള്ള സ്വാ​​​​​​​ത​​​​​​​ന്ത്ര്യം അ​​​​​​​ർ​​​​​​​ഹി​​​​​​​ക്കു​​​​​​​ന്നു. എ​​​​​​​ന്നാ​​​​​​​ൽ, ആ​​​​​​​ധു​​​​​​​നി​​​​​​​കലോ​​​​​​​ക​​​​​​​ത്ത് പ​​​​​​​ല രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും ഈ ​​​​​​​മൗ​​​​​​​ലി​​​​​​​കാ​​​​​​​വ​​​​​​​കാ​​​​​​​ശം ചോ​​​​​​​ദ്യം ചെ​​​​​​​യ്യ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന പ്ര​​​​​​​വ​​​​​​​ണ​​​​​​​ത​​​​​​​ക​​​​​​​ൾ വ​​​​​​​ർ​​​​​​​ധി​​​​​​​ച്ചു​​​​​​​വ​​​​​​​രു​​​​​​​ന്നു​​​​​​​ണ്ട്. ഇ​​​​​​​ന്ത്യ​​​​​​​യി​​​​​​​ലെ പു​​​​​​​തി​​​​​​​യ നി​​​​​​​യ​​​​​​​മനി​​​​​​​ർ​​​​​​​മാ​​​​​​​ണ​​​​​​​ങ്ങ​​​​​​​ളെ​​​​​​​യോ പ്ര​​​​​​​ത്യേ​​​​​​​ക സം​​​​​​​ഭ​​​​​​​വ​​​​​​​ങ്ങ​​​​​​​ളെ​​​​​​​യോ രേ​​​​​​​ഖ നേ​​​​​​​രി​​​​​​​ട്ട് പ​​​​​​​രാ​​​​​​​മ​​​​​​​ർ​​​​​​​ശി​​​​​​​ക്കു​​​​​​​ന്നി​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ലും, വി​​​​​​​വി​​​​​​​ധ സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ലെ മ​​​​​​​ത​​​​​​​പ​​​​​​​രി​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​നി​​​​​​​രോ​​​​​​​ധ​​​​​​​ന നി​​​​​​​യ​​​​​​​മ​​​​​​​ങ്ങ​​​​​​​ളും അ​​​​​​​നു​​​​​​​ബ​​​​​​​ന്ധ പ്ര​​​​​​​തി​​​​​​​സ​​​​​​​ന്ധി​​​​​​​ക​​​​​​​ളും പ​​​​​​​രി​​​​​​​ഗ​​​​​​​ണി​​​​​​​ക്കു​​​​​​​മ്പോ​​​​​​​ൾ, രേ​​​​​​​ഖ മു​​​​​​​ന്നോ​​​​​​​ട്ടു​​​​​​​വ​​​​​​​യ്ക്കു​​​​​​​ന്ന മ​​​​​​​ത​​​​​​​സ്വാ​​​​​​​ത​​​​​​​ന്ത്ര്യ​​​​​​​ത്തി​​​​​​​ന്‍റെ ത​​​​​​​ത്വ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് പ്ര​​​​​​​ത്യേ​​​​​​​ക പ്ര​​​​​​​സ​​​​​​​ക്തി​​​​​​​യു​​​​​​​ണ്ട്. ഭ​​​​​​​ര​​​​​​​ണ​​​​​​​ഘ​​​​​​​ട​​​​​​​നാ​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​ങ്ങ​​​​​​​ൾ ലം​​​​​​​ഘി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന​​​​​​​തും വി​​​​​​​ശ്വാ​​​​​​​സം ആ​​​​​​​ച​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ന്‍റെ പേ​​​​​​​രി​​​​​​​ൽ അ​​​​​​​ടി​​​​​​​ച്ച​​​​​​​മ​​​​​​​ർ​​​​​​​ത്ത​​​​​​​ലു​​​​​​​ക​​​​​​​ൾ നേ​​​​​​​രി​​​​​​​ടേ​​​​​​​ണ്ടിവ​​​​​​​രു​​​​​​​ന്ന​​​​​​​തും യ​​​​​​​ഥാ​​​​​​​ർ​​​​​​​ഥ മാ​​​​​​​ന​​​​​​​വി​​​​​​​ക സൗ​​​​​​​ഹാ​​​​​​​ർ​​​​​​​ദ​​​​​​​ത്തി​​​​​​​ന് ഏ​​​​​​​ൽ​​​​​​​ക്കു​​​​​​​ന്ന ആ​​​​​​​ഘാ​​​​​​​ത​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണെ​​​​​​​ന്ന് സ​​​​​​​ഭ ഓ​​​​​​​ർ​​​​​​​മി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്നു.

ലോ​​​​​​​ക​​​​​​​ത്തി​​​​​​​ന്‍റെ പ​​​​​​​ല ഭാ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും വി​​​​​​​വി​​​​​​​ധ സ​​​​​​​മൂ​​​​​​​ഹ​​​​​​​ങ്ങ​​​​​​​ൾ നേ​​​​​​​രി​​​​​​​ടു​​​​​​​ന്ന ഇ​​​​​​​ത്ത​​​​​​​രം പ്ര​​​​​​​തി​​​​​​​സ​​​​​​​ന്ധി​​​​​​​ക​​​​​​​ളെ​​​​​​​യും പീ​​​​​​​ഡ​​​​​​​ന​​​​​​​ങ്ങ​​​​​​​ളെ​​​​​​​യും അ​​​​​​​ങ്ങേ​​​​​​​യ​​​​​​​റ്റം സം​​​​​​​യ​​​​​​​മ​​​​​​​ന​​​​​​​ത്തോ​​​​​​​ടും എ​​​​​​​ന്നാ​​​​​​​ൽ വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​യ നി​​​​​​​ല​​​​​​​പാ​​​​​​​ടു​​​​​​​ക​​​​​​​ളോ​​​​​​​ടുംകൂ​​​​​​​ടി​​​​​​​യാ​​​​​​​ണ് ഈ ​​​​​​​പ്ര​​​​​​​ബോ​​​​​​​ധ​​​​​​​ന​​ക്കു​​റി​​​​​​​പ്പ് സ​​​​​​​മീ​​​​​​​പി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. തീ​​​​​​​വ്ര​​​​​​​വാ​​​​​​​ദ ഗ്രൂ​​​​​​​പ്പു​​​​​​​ക​​​​​​​ളു​​​​​​​ടെ​​​​​​​യും സ​​​​​​​ങ്കു​​​​​​​ചി​​​​​​​ത ചി​​​​​​​ന്താ​​​​​​​ഗ​​​​​​​തി​​​​​​​ക്കാ​​​​​​​രു​​​​​​​ടെ​​​​​​​യും ഭാ​​​​​​​ഗ​​​​​​​ത്തു​​​​​​​നി​​​​​​​ന്ന് ഉ​​​​​​​ണ്ടാ​​​​​​​കു​​​​​​​ന്ന ഇ​​​​​​​ത്ത​​​​​​​രം പീ​​​​​​​ഡ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ മ​​​​​​​നു​​​​​​​ഷ്യ​​​​​​​ന്‍റെ അ​​​​​​​ന്ത​​സി​​​​​​​നെ നേ​​​​​​​രി​​​​​​​ട്ട് ലം​​​​​​​ഘി​​​​​​​ക്കു​​​​​​​ന്ന​​​​​​​താ​​​​​​​ണെ​​​​​​​ന്ന് രേ​​​​​​​ഖ ചൂ​​​​​​​ണ്ടി​​​​​​​ക്കാ​​​​​​​ണി​​​​​​​ക്കു​​​​​​​ന്നു. ഇ​​​​​​​തോ​​​​​​​ടൊ​​​​​​​പ്പം, മ​​​​​​​ത​​​​​​​സ്വാ​​​​​​​ത​​​​​​​ന്ത്ര്യ​​​​​​​ത്തി​​ന്‍റെ സം​​​​​​​ര​​​​​​​ക്ഷ​​​​​​​ണം ഒ​​​​​​​രു മ​​​​​​​ത​​​​​​​സ​​​​​​​മൂ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ മാ​​​​​​​ത്രം അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​സം​​​​​​​ര​​​​​​​ക്ഷ​​​​​​​ണ​​​​​​​മാ​​​​​​​യി ചു​​​​​​​രു​​​​​​​ക്ക​​​​​​​രു​​​​​​​തെ​​​​​​​ന്നും രേ​​​​​​​ഖ വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കു​​​​​​​ന്നു. ഏ​​​​​​​തെ​​​​​​​ങ്കി​​​​​​​ലു​​​​​​​മൊ​​​​​​​രു മ​​​​​​​ത​​​​​​​വി​​​​​​​ഭാ​​​​​​​ഗ​​​​​​​ത്തി​​​​​​​നെ​​​​​​​തി​​​​​​​രാ​​​​​​​യ വി​​​​​​​ദ്വേ​​​​​​​ഷ​​​​​​​വും വി​​​​​​​വേ​​​​​​​ച​​​​​​​ന​​​​​​​വും മ​​​​​​​നു​​​​​​​ഷ്യാ​​​​​​​ന്ത​​​​​​​സി​​​​​​​നെ​​​​​​​തി​​​​​​​രാ​​​​​​​​​​​​​​ണ്. മ​​​​​​​ത​​​​​​​വി​​​​​​​ദ്വേ​​​​​​​ഷ പ്ര​​​​​​​വ​​​​​​​ണ​​​​​​​ത​​​​​​​ക​​​​​​​ളെ​​​​​​​യും ഏ​​​​​​​തെ​​​​​​​ങ്കി​​​​​​​ലും മ​​​​​​​ത​​​​​​​ത്തി​​​​​​​ന്‍റെ പേ​​​​​​​രി​​​​​​​ൽ ന​​​​​​​ട​​​​​​​ക്കു​​​​​​​ന്ന അ​​​​​​​ക്ര​​​​​​​മ​​​​​​​ത്തെ​​​​​​​യും ഒ​​​​​​​രു​​​​​​​പോ​​​​​​​ലെ നി​​​​​​​രാ​​​​​​​ക​​​​​​​രി​​​​​​​ക്കേ​​​​​​​ണ്ട​​​​​​​തു​​​​​​​ണ്ട്. എ​​​​​​​ന്നാ​​​​​​​ൽ, ഒ​​​​​​​രു മ​​​​​​​ത​​​​​​​ത്തി​​​​​​​ലെ ചി​​​​​​​ല തീ​​​​​​​വ്ര​​​​​​​വാ​​​​​​​ദ പ്ര​​​​​​​വ​​​​​​​ണ​​​​​​​ത​​​​​​​ക​​​​​​​ളെ വി​​​​​​​മ​​​​​​​ർ​​​​​​​ശി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത് ആ ​​​​​​​മ​​​​​​​ത​​​​​​​ത്തി​​​​​​​ലെ മു​​​​​​​ഴു​​​​​​​വ​​​​​​​ൻ വി​​​​​​​ശ്വാ​​​​​​​സി​​​​​​​ക​​​​​​​ളെ​​​​​​​യും സം​​​​​​​ശ​​​​​​​യ​​​​​​​ത്തി​​​​​​​ന്‍റെ നി​​​​​​​ഴ​​​​​​​ലി​​​​​​​ൽ നി​​​​​​​ർ​​​​​​​ത്തു​​​​​​​ന്ന​​​​​​​തി​​​​​​​നു​​​​​​​ള്ള ന്യാ​​​​​​​യീ​​​​​​​ക​​​​​​​ര​​​​​​​ണ​​​​​​​മാ​​​​​​​ക​​​​​​​രു​​​​​​​ത്. അ​​​​​​​തു​​​​​​​പോ​​​​​​​ലെ, മ​​​​​​​ത​​​​​​​സ്വാ​​​​​​​ത​​​​​​​ന്ത്ര്യ​​​​​​​ത്തി​​​​​​​ന്‍റെ പേ​​​​​​​രി​​​​​​​ൽ അ​​​​​​​ക്ര​​​​​​​മ​​​​​​​ത്തെ​​​​​​​യോ വി​​​​​​​ദ്വേ​​​​​​​ഷ​​​​​​​ത്തെ​​​​​​​യോ ന്യാ​​​​​​​യീ​​​​​​​ക​​​​​​​രി​​​​​​​ക്കാ​​​​​​​നും ക​​​​​​​ഴി​​​​​​​യി​​​​​​​ല്ല. വ്യ​​​​​​​ക്തി​​​​​​​യു​​​​​​​ടെ അ​​​​​​​ന്തസി​​​​​​​നെ​​​​​​​യും മ​​​​​​​ത​​​​​​​സ്വാ​​​​​​​ത​​​​​​​ന്ത്ര്യ​​​​​​​ത്തെ​​​​​​​യും ഒ​​​​​​​രു​​​​​​​പോ​​​​​​​ലെ സം​​​​​​​ര​​​​​​​ക്ഷി​​​​​​​ക്കു​​​​​​​ന്ന​​​​​​​താ​​​​​​​ണ് സ​​​​​​​ഭ മു​​​​​​​ന്നോ​​​​​​​ട്ടു​​​​​​​വ​​​​​​​യ്ക്കു​​​​​​​ന്ന സ​​​​​​​മീ​​​​​​​പ​​​​​​​നം.

ബ​​​​​​​ല​​​​​​​പ്ര​​​​​​​യോ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളോ അ​​​​​​​ടി​​​​​​​ച്ചേ​​​​​​​ൽ​​​​​​​പി​​​​​​​ക്ക​​​​​​​ലു​​​​​​​ക​​​​​​​ളോ ഇ​​​​​​​ല്ലാ​​​​​​​തെ​​​​​​​യു​​​​​​​ള്ള സ​​​​​​​മാ​​​​​​​ധാ​​​​​​​ന​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ സ​​​​​​​ഹ​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​ത്വ​​​​​​​മാ​​​​​​​ണ് ക​​​​​​​ത്തോ​​​​​​​ലി​​​​​​​ക്കാ​​​​​​​സ​​​​​​​ഭ എ​​​​​​​ക്കാ​​​​​​​ല​​​​​​​വും ആ​​​​​​​ഗ്ര​​​​​​​ഹി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. എ​​​​​​​ല്ലാ മ​​​​​​​ത​​​​​​​വി​​​​​​​ശ്വാ​​​​​​​സി​​​​​​​ക​​​​​​​ൾ​​​​​​​ക്കും ഒ​​​​​​​രു​​​​​​​പോ​​​​​​​ലെ ബാ​​​​​​​ധ​​​​​​​ക​​​​​​​മാ​​​​​​​യ മ​​​​​​​ത​​​​​​​സ്വാ​​​​​​​ത​​​​​​​ന്ത്ര്യ​​​​​​​ത്തി​​ന്‍റെ ത​​​​​​​ത്വ​​​​​​​മാ​​​​​​​ണ് രേ​​​​​​​ഖ ഉ​​​​​​​യ​​​​​​​ർ​​​​​​​ത്തി​​​​​​​പ്പി​​​​​​​ടി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. അ​​​​​​​തി​​​​​​​നാ​​​​​​​ൽ​​​​​​​ത​​​​​​​ന്നെ, ഇ​​​​​​​ന്ത്യ​​​​​​​യി​​​​​​​ലെ​​​​​​​യും മ​​​​​​​റ്റു രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലെ​​​​​​​യും മ​​​​​​​ത​​പീ​​​​​​​ഡ​​​​​​​ന​​​​​​​ങ്ങ​​​​​​​ളെ പ​​​​​​​രോ​​​​​​​ക്ഷ​​​​​​​മാ​​​​​​​യി ചോ​​​​​​​ദ്യം ചെ​​​​​​​യ്തു​​​​​​​കൊ​​​​​​​ണ്ട്, എ​​​​​​​ല്ലാ മ​​​​​​​നു​​​​​​​ഷ്യ​​​​​​​രു​​​​​​​ടെ​​​​​​​യും മ​​​​​​​ത​​​​​​​സ്വാ​​​​​​​ത​​​​​​​ന്ത്ര്യം സം​​​​​​​ര​​​​​​​ക്ഷി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടേ​​​​​​​ണ്ട​​​​​​​ത് ഒ​​​​​​​രു സാ​​​​​​​മൂ​​​​​​​ഹി​​​​​​​ക ബാ​​​​​​​ധ്യ​​​​​​​ത​​​​​​​യാ​​​​​​​ണെ​​​​​​​ന്ന് സ​​​​​​​ഭ ഇ​​​​​​​വി​​​​​​​ടെ ഓ​​​​​​​ർ​​​​​​​മി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്നു. വി​​​​​​​ദ്വേ​​​​​​​ഷ​​​​​​​ത്തി​​​​​​​ന്‍റെ​​​​​​​യും അ​​​​​​​ടി​​​​​​​ച്ച​​​​​​​മ​​​​​​​ർ​​​​​​​ത്ത​​​​​​​ലു​​​​​​​ക​​​​​​​ളു​​​​​​​ടെ​​​​​​​യും രാ​​​​​​​ഷ്‌​​ട്രീ​​​​​​​യ​​​​​​​ത്തി​​​​​​​ന് മ​​​​​​​റു​​​​​​​പ​​​​​​​ടി​​​​​​​യാ​​​​​​​യി, സ്നേ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ​​​​​​​യും സം​​​​​​​ഭാ​​​​​​​ഷ​​​​​​​ണ​​​​​​​ത്തി​​​​​​​ന്‍റെ​​​​​​​യും സ​​​​​​​ഹ​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​ത്വ​​​​​​​ത്തി​​​​​​​ന്‍റെ​​​​​​​യും പാ​​​​​​​ത​​​​​​​യി​​​​​​​ലൂ​​​​​​​ടെ മാ​​​​​​​ത്ര​​​​​​​മേ നീ​​​​​​​തി​​​​​​​യു​​​​​​​ക്ത​​​​​​​മാ​​​​​​​യ ഒ​​​​​​​രു ലോ​​​​​​​കം കെ​​​​​​​ട്ടി​​​​​​​പ്പ​​​​​​​ടു​​​​​​​ക്കാ​​​​​​​ൻ സാ​​​​​​​ധി​​​​​​​ക്കൂ എ​​​​​​​ന്ന ശ​​​​​​​ക്ത​​​​​​​മാ​​​​​​​യ സ​​​​​​​ന്ദേ​​​​​​​ശ​​​​​​​മാ​​​​​​​ണ് ഇ​​​​​​​ത് ന​​​​​​​ൽ​​​​​​​കു​​​​​​​ന്ന​​​​​​​ത്.

►പാ​​​​​​​വ​​​​​​​പ്പെ​​​​​​​ട്ട​​​​​​​വ​​​​​​​രിലേ​​​​​​​ക്കു​​​​​​​ള്ള ക​​​​​​​ട​​​​​​​ന്നു​​​​​​​ചെ​​​​​​​ല്ല​​​​​​​ൽ

മ​​​​​​​താ​​​​​​​ന്ത​​​​​​​ര സം​​​​​​​വാ​​​​​​​ദ​​​​​​​ത്തി​​​​​​​ന്‍റെ വി​​​​​​​ജ​​​​​​​യ​​​​​​​ത്തെ മ​​​​​​​ത​​​​​​​നേ​​​​​​​താ​​​​​​​ക്ക​​​​​​​ളു​​​​​​​ടെ കൂ​​​​​​​ടി​​​​​​​ക്കാ​​​​​​​ഴ്ച​​​​​​​ക​​​​​​​ളു​​​​​​​ടെ എ​​​​​​​ണ്ണ​​​​​​​ത്തി​​​​​​​ലൂ​​​​​​​ടെ​​​​​​​യോ സം​​​​​​​യു​​​​​​​ക്ത പ്ര​​​​​​​സ്താ​​​​​​​വ​​​​​​​ന​​​​​​​ക​​​​​​​ളു​​​​​​​ടെ വ​​​​​​​ലു​​​​​​​പ്പ​​​​​​​ത്തി​​​​​​​ലൂ​​​​​​​ടെ​​​​​​​യോ മാ​​​​​​​ത്രം അ​​​​​​​ള​​​​​​​ക്കാ​​​​​​​നാ​​​​​​​വി​​​​​​​ല്ലെ​​​​​​​ന്ന ഒ​​​​​​​രു പ്ര​​​​​​​ധാ​​​​​​​ന നി​​​​​​​രീ​​​​​​​ക്ഷ​​​​​​​ണ​​​​​​​വും ‘പ്ര​​​​​​​ത്യാ​​​​​​​ശ​​​​​​​യു​​​​​​​ടെ യാ​​​​​​​ത്ര’ മു​​​​​​​ന്നോ​​​​​​​ട്ടു​​​​​​​വ​​​​​​​യ്ക്കു​​​​​​​ന്നു. സ​​​​​​​മൂ​​​​​​​ഹ​​​​​​​ത്തി​​​​​​​ലെ ഏ​​​​​​​റ്റ​​​​​​​വും ദു​​​​​​​ർ​​​​​​​ബ​​​​​​​ല​​​​​​​രും മു​​​​​​​റി​​​​​​​വേ​​​​​​​റ്റ​​​​​​​വ​​​​​​​രു​​​​​​​മാ​​​​​​​യ മ​​​​​​​നു​​​​​​​ഷ്യ​​​​​​​രോ​​​​​​​ടു​​​​​​​ള്ള സ​​​​​​​മീ​​​​​​​പ​​​​​​​ന​​​​​​​മാ​​​​​​​ണ് മ​​​​​​​ത​​​​​​​വി​​​​​​​ശ്വാ​​​​​​​സ​​​​​​​ത്തി​​​​​​​ന്‍റെ യ​​​​​​​ഥാ​​​​​​​ർ​​​​​​​ഥ ഫ​​​​​​​ല​​​​​​​പ്രാ​​​​​​​പ്തി​​​​​​​യു​​​​​​​ടെ അ​​​​​​​ള​​​​​​​വു​​​​​​​കോ​​​​​​​ൽ. ത​​​​​​​ള​​​​​​​ർ​​​​​​​ന്നു​​​​​​​കി​​​​​​​ട​​​​​​​ക്കു​​​​​​​ന്ന മ​​​​​​​നു​​​​​​​ഷ്യ​​​​​​​നെ നാം ​​​​​​​സ്വീ​​​​​​​ക​​​​​​​രി​​​​​​​ക്കു​​​​​​​ന്നു​​​​​​​വോ, അ​​​​​​​തോ അ​​​​​​​വ​​​​​​​ഗ​​​​​​​ണി​​​​​​​ക്കു​​​​​​​ന്നു​​​​​​​വോ എ​​​​​​​ന്ന ചോ​​​​​​​ദ്യ​​​​​​​മാ​​​​​​​ണ് മ​​​​​​​ത​​​​​​​ത്തി​​​​​​​ന്‍റെ സാ​​​​​​​മൂ​​​​​​​ഹി​​​​​​​കസാ​​​​​​​ക്ഷ്യ​​​​​​​ത്തെ പ​​​​​​​രി​​​​​​​ശോ​​​​​​​ധി​​​​​​​ക്കു​​​​​​​ന്ന അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന മാ​​​​​​​ന​​​​​​​ദ​​​​​​​ണ്ഡ​​​​​​​മാ​​​​​​​കേ​​​​​​​ണ്ട​​​​​​​ത്. അ​​​​​​​തു​​​​​​​കൊ​​​​​​​ണ്ടു​​​​​​​ത​​​​​​​ന്നെ ദ​​​​​​​രി​​​​​​​ദ്ര​​​​​​​രും പാ​​​​​​​ർ​​​​​​​ശ്വ​​​​​​​വ​​​​​​​ത്ക​​​​​​​രി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ട​​​​​​​വ​​​​​​​രും പീ​​​​​​​ഡി​​​​​​​ത​​​​​​​രും മ​​​​​​​താ​​​​​​​ന്ത​​​​​​​ര സം​​​​​​​വാ​​​​​​​ദ​​​​​​​ത്തി​​​​​​​ന്‍റെ മു​​​​​​​ഖ്യ​​​​​​​ധാ​​​​​​​ര​​​​​​​യി​​​​​​​ലേ​​ക്കു ക​​​​​​​ട​​​​​​​ന്നു​​വ​​​​​​​രേ​​​​​​​ണ്ട​​​​​​​തു​​​​​​​ണ്ട്. വ്യ​​​​​​​ത്യ​​​​​​​സ്ത മ​​​​​​​ത​​​​​​​വി​​​​​​​ശ്വാ​​​​​​​സി​​​​​​​ക​​​​​​​ൾ ഒ​​​​​​​രു​​​​​​​മി​​​​​​​ച്ച് മ​​​​​​​നു​​​​​​​ഷ്യ​​​​​​​ന്‍റെ അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന പ്ര​​​​​​​തി​​​​​​​സ​​​​​​​ന്ധി​​​​​​​ക​​​​​​​ൾ​​​​​​​ക്ക് പ​​​​​​​രി​​​​​​​ഹാ​​​​​​​രം ക​​​​​​​ണ്ടെ​​​​​​​ത്തു​​​​​​​മ്പോ​​​​​​​ഴാ​​​​​​​ണ് സം​​​​​​​വാ​​​​​​​ദം യ​​​​​​​ഥാ​​​​​​​ർ​​​​​​​ഥ സാ​​​​​​​ഹോ​​​​​​​ദ​​​​​​​ര്യ​​​​​​​മാ​​​​​​​യി മാ​​​​​​​റു​​​​​​​ന്ന​​​​​​​ത്.

 

International

പ​ള്ളി​യി​ൽ ക​ത്തി​യു​മാ​യി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്‌​ടി​ച്ച​യാ​ൾ ഫ്രാ​ൻ​സി​ൽ പി​ടി​യി​ൽ

പാ​​​​​രീ​​​​​സ്: ഫ്രാ​​​​​ൻ​​​​​സി​​​​​ലെ ഫോ​​​​​ർ​​​​​ബാ​​​​​ക്ക് ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ൽ പ​​​​​ള്ളി​​​​​യി​​​​​ൽ ക​​​​​ത്തി​​​​​യു​​​​​മാ​​​​​യി ക​​​​​ട​​​​​ന്നു​​​​​ക​​​​​യ​​​​​റി ഭീ​​​​​ക​​​​​രാ​​​​​ന്ത​​​​​രീ​​​​​ക്ഷം സൃ​​​​​ഷ്‌​​​​​ടി​​​​​ക്കു​​​​​ക​​​​​യും മു​​​​​ദ്രാ​​​​​വാ​​​​​ക്യം വി​​​​​ളി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്ത അ​​​​​ക്ര​​​​​മി​​​​​യെ സു​​​​​ര​​​​​ക്ഷാ​​​​​സേ​​​​​ന പി​​​​​ടി​​​​​കൂ​​​​​ടി.

ചൊ​​​​​വ്വാ​​​​​ഴ്ച​​​​​യാ​​​​​യി​​​​​രു​​​​​ന്നു സം​​​​​ഭ​​​​​വം.‘അ​​​​​ള്ളാ​​​​​ഹു അ​​​​​ക്ബ​​​​​ർ’ എ​​​​​ന്ന് ഉ​​​​​റ​​​​​ക്കെ വി​​​​​ളി​​​​​ച്ചു​​​​​കൊ​​​​​ണ്ടാ​​​​​ണ് 35കാ​​​​​ര​​​​​നാ​​​​​യ പ്ര​​​​​തി പ​​​​​ള്ളി​​​​​ക്കു​​​​​ള്ളി​​​​​ലേ​​​​​ക്ക് അ​​​​​തി​​​​​ക്ര​​​​​മി​​​​​ച്ചു​​​​​ക​​​​​യ​​​​​റി പ്രാ​​​​​ർ​​​​​ഥി​​​​​ച്ചു​​​​​കൊ​​​​​ണ്ടി​​​​​രു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്കു​​​​​നേ​​​​​രേ ക​​​​​ത്തി​​​​​ വീ​​​​​ശി അ​​​​​ക്ര​​​​​മം അ​​​​​ഴി​​​​​ച്ചു​​​​​വി​​​​​ട്ട​​​​​ത്.

വി​​​​​വ​​​​​ര​​​​​മ​​​​​റി​​​​​ഞ്ഞ് ഉ​​​​​ട​​​​​ൻ​​​​​ത​​​​​ന്നെ സ്ഥ​​​​​ല​​​​​ത്തെ​​​​​ത്തി​​​​​യ പൊ​​​​​ലി​​​​​സ് സം​​​​​ഘം അ​​​​​ക്ര​​​​​മി​​​​​യെ വെ​​​​​ടി​​​​​വ​​​​​ച്ച് വീ​​​​​ഴ്ത്തു​​​​​ക​​​​​യും ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലെ​​​​​ടു​​​​​ക്കു​​​​​ക​​​​​യു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. പ​​​​​രി​​​​​ക്കേ​​​​​റ്റ അ​​​​​ക്ര​​​​​മി​​​​​യെ നി​​​​​ല​​​​​വി​​​​​ൽ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​പ്പി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. സം​​​​​ഭ​​​​​വ​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ച് ഫ്ര​​​​​ഞ്ച് ഭീ​​​​​ക​​​​​ര​​​​​വി​​​​​രു​​​​​ദ്ധ സേ​​​​​ന അ​​​​​ന്വേ​​​​​ഷ​​​​​ണം ആ​​​​​രം​​​​​ഭി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. പ്ര​​​​​തി​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ പൊ​​​​​ലി​​​​​സ് പു​​​​​റ​​​​​ത്തു​​​​​വി​​​​​ട്ടി​​​​​ട്ടി​​​​​ല്ല.

നാ​​​​​ലു ദി​​​​​വ​​​​​സ​​​​​ത്തെ ഫ്രാ​​​​​ൻ​​​​​സ് സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​നാ​​​​​യി ലെ​​​​​യോ പ​​​​​തി​​​​​നാ​​​​​ലാ​​​​​മ​​​​​ൻ മാ​​​​​ർ​​​​​പാ​​​​​പ്പ ഈ​​​​​മാ​​​​​സം 25ന് ​​​​​പാ​​​​​രീ​​​​​സി​​​​​ലെ​​​​​ത്താ​​​​​നി​​​​​രി​​​​​ക്കേയു​​​​​ണ്ടാ​​​​​യ ഈ ​​​​​സം​​​​​ഭ​​​​​വ​​​​​ത്തെ അ​​​​​ത്യ​​​​​ന്തം ഗൗ​​​​​ര​​​​​വ​​​​​ത്തോ​​​​​ടെ​​​​​യാ​​​​​ണ് സു​​​​​ര​​​​​ക്ഷാ ഏ​​​​​ജ​​​​​ൻ​​​​​സി​​​​​ക​​​​​ൾ കാ​​​​​ണു​​​​​ന്ന​​​​​ത്.

സം​​​ഭ​​​വ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ രാ​​​​​ജ്യ​​​​​ത്തെ ആ​​​​​രാ​​​​​ധ​​​​​നാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ളി​​​​​ലും പൊ​​​​​തു​​​​​സ്ഥ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലും സു​​​​​ര​​​​​ക്ഷ ശ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യ​​​​​താ​​​​​യി അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ അ​​​​​റി​​​​​യി​​​​​ച്ചു.

District News

കു​ട​മാ​ളൂർ പള്ളിയിൽ എ​ട്ടു​നോ​മ്പ് തി​രു​നാ​ൾ നാ​ളെ മു​ത​ൽ

കു​​ട​​മാ​​ളൂ​​ർ: സെ​​ന്‍റ് മേ​​രീ​​സ് മേ​​ജ​​ർ ആ​​ർ​​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ൽ ദേ​​വാ​​ല​​യ​​ത്തി​​ൽ എ​​ട്ടു​​നോ​​മ്പാ​​ച​​ര​​ണം നാ​​ളെ ആ​​രം​​ഭി​​ക്കും. എ​​ല്ലാ ദി​​വ​​സ​​വും രാ​​വി​​ലെ 5.30നും ​​ഏ​​ഴി​​നും 11നും ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. രാ​​വി​​ലെ 5.30 ന്‍റെ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ്ക്കു ശേ​​ഷം വ്യാ​​കു​​ല​​മാ​​താ​​വി​​ന്‍റെ തി​​രു​​നാ​​ൾ തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ളും ഉ​​ണ്ടാ​​യി​​രി​​ക്കും.

വൈ​​കു​​ന്നേ​​രം 5.00ന് ​​ജ​​പ​​മാ​​ല, 5.30ന് ​​ആ​​രാ​​ധ​​ന, മ​​ധ്യ​​സ്ഥ​​പ്രാ​​ർ​​ഥ​​ന, 6.30ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന എ​​ന്നീ ശു​​ശ്രൂ​​ഷ​​ക​​ളോ​​ടെ​​യു​​മാ​​യി​​രി​​ക്കും എ​​ട്ടു​​നോ​​മ്പ് ആ​​ച​​ര​​ണം. ഇ​​ട​​വ​​ക​​യി​​ലെ വി​​വി​​ധ വാ​​ർ​​ഡു​​ക​​ൾ ഓ​​രോ ദി​​വ​​സ​​ത്തെ​​യും തി​​രു​​നാ​​ളി​​ന് നേ​​തൃ​​ത്വം ന​​ൽ​​കും. ആ​​ർ​​ച്ച്പ്രീ​​സ്റ്റ് ഫാ.​​ഡോ. ജോ​​ർ​​ജ് മം​​ഗ​​ല​​ത്തി​​ൽ, ഫാ. ​​ജേ​​ക്ക​​ബ് ക​​ള​​രി​​ക്ക​​ൽ, ഫാ. ​​ജോ​​ൺ പു​​ത്ത​​ൻ​​പ​​റ​​മ്പി​​ൽ, ഫാ. ​​തോ​​മ​​സ് പാ​​റ​​ത്തോ​​ട്ടാ​​ൽ എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കും.

പാ​മ്പാ​ടി സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ

പാ​​മ്പാ​​ടി: സെ​​ന്‍റ് മേ​​രീ​​സ് സി​​റി​യ​​ൻ സിം​​ഹാ​​സ​​ന ക​​ത്തീ​​ഡ്ര​​ലി​​ൽ എ​​ട്ടു​​നോ​​മ്പു പെ​​രു​​ന്നാ​​ൾ നാ​​ളെ മു​​ത​​ൽ എ​​ട്ടു വ​​രെ ആ​​ച​​രി​​ക്കും. നാ​​ളെ മു​​ത​​ൽ എ​​ല്ലാ ദി​​വ​​സ​​വും രാ​​വി​​ലെ 7.30ന് ​​വി​​ശു​​ദ്ധ കു​​ർ​ബാ​​ന.​വൈ​​കു​​ന്നേ​​രം ആ​​റി​​ന് സ​​ന്ധ്യാ പ്രാ​​ർ​​ഥ​​ന.
ബ​​സേ​​ലി​​യോ​​സ് പൗലോ​​സ് ദ്വി​​തീ​​യ​​ൻ കാ​​തോ​​ലി​​ക്കാ ബാ​​വയു​​ടെ ഓ​​ർ​​മ​​ദി​​ന​​ത്തോ​​ട​നു ബ​​ന്ധി​​ച്ചു നാ​​ളെ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യെ​ത്തു​​ട​​ർ​​ന്നു മ​​ധ്യ​​സ്ഥ പ്രാ​​ർ​​ഥ​​ന, ധൂ​​പ​​പ്രാ​​ർ​​ഥ​​ന, നേ​​ർ​​ച്ച​​വി​​ള​​മ്പ് എ​​ന്നി​​വ​​യു​​ണ്ടാ​​കും.

എ​​ട്ടി​​ന് രാ​​വി​​ലെ എ​​ട്ടി​​ന് വി​​ശു​​ദ്ധ മൂ​​ന്നി​​ൻ​​മേ​​ൽ കു​​ർ​​ബാ​​ന, തു​​ട​​ർ​​ന്ന് പ്ര​​സം​​ഗം, പ്ര​​ദ​​ക്ഷി​​ണം, ആ​​ശീ​​ർ​​വാ​​ദം, നേ​​ർ​ച്ച​​വി​​ള​​മ്പ് എ​ന്നി​വ​യു​ണ്ടാ​കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

International

സഭയുടെ സംഗീതപാരമ്പര്യം സംരക്ഷിക്കപ്പെടണം: മാർപാപ്പ

വ​​​​​ത്തി​​​​​ക്കാ​​​​​ൻ സി​​​​​റ്റി: പ്രാ​​​​​ദേ​​​​​ശി​​​​​ക പാ​​​​​ര​​​​​മ്പ​​​​​ര്യ​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​നു​​​​​യോ​​​​​ജ്യ​​​​​മാ​​​​​യ കൂ​​​​​ടി​​​​​ച്ചേ​​​​​ര​​​​​ലു​​​​​ക​​​​​ൾ പ്രോ​​​​​ത്സാ​​​​​ഹി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തോ​​​​​ടൊ​​​​​പ്പം ത​​​​​ന്നെ ക​​​​​ത്തോ​​​​​ലി​​​​​ക്കാ​​​​​സ​​​​​ഭ​​​​​യു​​​​​ടെ പ​​​​​വി​​​​​ത്ര​​​​​മാ​​​​​യ സം​​​​​ഗീ​​​​​ത​​​​​പാ​​​​​ര​​​​​മ്പ​​​​​ര്യം വ​​​​​രും​​​​​ത​​​​​ല​​​​​മു​​​​​റ​​​​​ക​​​​​ൾ​​​​​ക്കാ​​​​​യി സം​​​​​ര​​​​​ക്ഷി​​​​​ക്ക​​​​​പ്പെ​​​​​ട​​​​​ണ​​​​​മെ​​​​​ന്നു ലെ​​​​​യോ പ​​​​​തി​​​​​നാ​​​​​ലാ​​​​​മ​​​​​ൻ മാ​​​​​ർ​​​​​പാ​​​​​പ്പ.

ആ​​​​​രാ​​​​​ധ​​​​​ന​​​​​ക്ര​​​​​മ​​​​​ത്തി​​​​​ൽ വി​​​​​ശു​​​​​ദ്ധ സം​​​​​ഗീ​​​​​ത​​​​​ത്തി​​​​​ന് വ​​​​​ലി​​​​​യ പ്രാ​​​​​ധാ​​​​​ന്യ​​​​​മു​​​​​ണ്ടെ​​​​​ന്നും വ​​​​​ത്തി​​​​​ക്കാ​​​​​നി​​​​​ലെ സെ​​​​​ന്‍റ് പീ​​​​​റ്റേ​​​​​ഴ്‌​​​​​സ് ബ​​​​​സി​​​​​ലി​​​​​ക്ക​​​​​യി​​​​​ൽ ന​​​​​ട​​​​​ന്ന പ്ര​​​​​തി​​​​​വാ​​​​​ര കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ളെ അ​​​​​ഭി​​​​​സം​​​​​ബോ​​​​​ധ​​​​​ന ചെ​​​​​യ്യ​​​​​വേ മാ​​​​​ർ​​​പാ​​​​​പ്പ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

ര​​​​​ണ്ടാം വ​​​​​ത്തി​​​​​ക്കാ​​​​​ൻ കൗ​​​​​ൺ​​​​​സി​​​​​ലി​​​​​ന്‍റെ ‘സാ​​​​​ക്രോ​​​​​സാ​​​​​ങ്തം കോ​​​​​ൺ​​​​​സി​​​​​ലി​​​​​യം’ എ​​​​​ന്ന പ്ര​​​​​മാ​​​​​ണ​​​​​രേ​​​​​ഖ​​​​​യെ ആ​​​​​സ്പ​​​​​ദ​​​​​മാ​​​​​ക്കി​​​​​യു​​​​​ള്ള പ്ര​​​​​ബോ​​​​​ധ​​​​​ന പ​​​​​ര​​​​​മ്പ​​​​​ര​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യാ​​​​​ണ് മാ​​​​​ർ​​​​​പാ​​​​​പ്പ വി​​​​​ശു​​​​​ദ്ധ സം​​​​​ഗീ​​​​​ത​​​​​ത്തി​​​​​ന്‍റെ പ്രാ​​​​​ധാ​​​​​ന്യ​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ച് വി​​​​​ശ​​​​​ദീ​​​​​ക​​​​​രി​​​​​ച്ച​​​​​ത്.

"പാ​​​​​ടു​​​​​ന്ന​​​​​ത് സ്‌​​​​​നേ​​​​​ഹി​​​​​ക്കു​​​​​ന്ന​​​​​വ​​​​​രു​​​​​ടെ ല​​​​​ക്ഷ​​​​​ണ​​​​​മാ​​​​​ണ്'' എ​​​​​ന്ന വി​​​​​ശു​​​​​ദ്ധ അ​​​​​ഗ​​​​​സ്റ്റി​​​​​ന്‍റെ വാ​​​​​ക്കു​​​​​ക​​​​​ൾ ഉ​​​​​ദ്ധ​​​​​രി​​​​​ച്ച മാ​​​​​ർ​​​​​പാ​​​​​പ്പ, സം​​​​​ഗീ​​​​​തം വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ൽ ഐ​​​​​ക്യ​​​​​വും ദൈ​​​​​വ​​​​​സ്തു​​​​​തി​​​​​യും വ​​​​​ള​​​​​ർ​​​​​ത്തു​​​​​ന്നു​​​​​വെ​​​​​ന്നും ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി.

സ​​​​​ഭ​​​​​യു​​​​​ടെ സം​​​​​ഗീ​​​​​ത​​​​പാ​​​​​ര​​​​​മ്പ​​​​​ര്യ​​​​​ത്തി​​​​​ന് വ​​​​​ലി​​​​​യ വി​​​​​ല​​​​​യു​​​​​ണ്ട്. ഗ്രി​​​​​ഗോ​​​​​റി​​​​​യ​​​​​ൻ സം​​​​​ഗീ​​​​​ത​​​​​ത്തി​​​​​നും പൈ​​​​​പ്പ് ഓ​​​​​ർ​​​​​ഗ​​​​​നും ആ​​​​​രാ​​​​​ധ​​​​​ന​​​​​ക്ര​​​​​മ​​​​​ത്തി​​​​​ൽ പ്ര​​​​​ത്യേ​​​​​ക സ്ഥാ​​​​​ന​​​​​മു​​​​​ണ്ട്. എ​​​​​ങ്കി​​​​​ലും പ്രാ​​​​​ദേ​​​​​ശി​​​​​ക​​​​​വും അ​​​​​നു​​​​​യോ​​​​​ജ്യ​​​​​വു​​​​​മാ​​​​​യ മ​​​​​റ്റ് വാ​​​​​ദ്യോ​​​​​പ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളും സം​​​​​ഗീ​​​​​ത​​​​​രൂ​​​​​പ​​​​​ങ്ങ​​​​​ളും ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കാ​​​​​മെ​​​​​ന്നും മാ​​​​​ർ​​​​​പാ​​​​​പ്പ കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു.

International

പോ​​​​ള​​​​ണ്ടി​​​​ലെ പ​ള്ളി​യി​ൽ തീ​പി​ടി​ത്തം

വാ​​​​ഴ്സോ: പോ​​​​ള​​​​ണ്ടി​​​​ലെ സാ​​​നോ​​​​ക് ന​​​​ഗ​​​​ര​​​​ത്തി​​​​ലു​​​​ള്ള ച​​​​രി​​​​ത്ര​​​​പ്ര​​​​സി​​​​ദ്ധ​​​​മാ​​​​യ ഓ​​​​പ്പ​​​​ൺ എ​​​​യ​​​​ർ മ്യൂ​​​​സി​​​​യ​​​​ത്തി​​​​ൽ സ്ഥി​​​​തി​​​​ചെ​​​​യ്തി​​​​രു​​​​ന്ന പു​​​​രാ​​​​ത​​​​ന​ പ​​​ള്ളി ക​​​​ത്തി​​​​ന​​​​ശി​​​​ച്ചു.

പ​​​​തി​​​​നേ​​​​ഴാം നൂ​​​​റ്റാ​​​​ണ്ടി​​​​ൽ ത​​​​ടി​​​​കൊ​​​​ണ്ടു​ നി​​​​ർ​​​​മി​​​​ച്ച പ​​​​ള്ളി​​​​യാ​​​​ണു ക​​​​ത്തി​​​​ന​​​​ശി​​​​ച്ച​​​​ത്. ക​​​​ഴി​​​​ഞ്ഞ 16ന് ​​​​പു​​​​ല​​​​ർ​​​​ച്ചെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.

പോ​​​​ള​​​​ണ്ടി​​​​ലെ ഏ​​​​റ്റ​​​​വും പ​​​​ഴ​​​​ക്കം ചെ​​​​ന്ന ഈ ​​​പ​​​ള്ളി​​​യി​​​ൽ അ​​​​ടു​​​​ത്തി​​​​ടെ​​​​യാ​​​​ണ് വ​​​​ൻ​​​​തോ​​​​തി​​​​ലു​​​​ള്ള പു​​​​ന​​​​രു​​​​ദ്ധാ​​​​ര​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​ത്.

120 ഓ​​​​ളം അ​​​​ഗ്‌​​​നി​​​​ര​​​ക്ഷ സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ൾ സ്ഥ​​​​ല​​​​ത്തെ​​​​ത്തി മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ളോ​​​​ളം പ​​​​രി​​​​ശ്ര​​​​മി​​​​ച്ചാ​​​​ണ് തീ ​​​​നി​​​​യ​​​​ന്ത്ര​​​​ണ​​​​വി​​​​ധേ​​​​യ​​​​മാ​​​​ക്കി​​​​യ​​​​ത്. സ​​​​മീ​​​​പ​​​​ത്തെ മ​​​​റ്റു ച​​​​രി​​​​ത്ര​​​​സ്മാ​​​​ര​​​​ക​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് തീ ​​​​പ​​​​ട​​​​രു​​​​ന്ന​​​​ത് ത​​​​ട​​​​യാ​​​​നാ​​​​യെ​​​​ങ്കി​​​​ലും പ​​​​ള്ളി പൂ​​​​ർ​​​​ണ​​​​മാ​​​​യി ക​​​​ത്തി​​​​യ​​​​മ​​​​ർ​​​​ന്നു.

പ​​​​ള്ളി​​​​ക്കു​​​​ള്ളി​​​​ൽ സൂ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്ന അ​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ ച​​​​രി​​​​ത്ര-​​​​ക​​​​ലാ ശേ​​​​ഖ​​​​ര​​​​ങ്ങ​​​​ളും തി​​​​രു​​​​ശേ​​​​ഷി​​​​പ്പു​​​​ക​​​​ളും തീ​​​​യെ​​​​ടു​​​​ത്തു.

District News

സ​ഭ​യെ ഊ​മ​യാ​ക്കാ​തി​രി​ക്കാ​ൻ തി​രു​ഹൃ​ദ​യ ഭ​ക്തി​യു​ടെ പ്ര​ചാ​ര​ക​രാ​ക​ണം: മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്

കു​റ​വി​ല​ങ്ങാ​ട്: സ​ഭ​യെ ഊ​മ​യാ​ക്കാ​തി​രി​ക്കാ​ൻ തി​രു​ഹൃ​ദ​യ ഭ​ക്തി​യു​ടെ പ്ര​ചാ​ര​ക​രാ​യി മാ​റ​ണ​മെ​ന്ന് പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന ഇ​ട​വ​ക​യി​ലെ ന​വീ​ക​രി​ച്ച ചെ​റു​ക​ര​പ്പാ​റ തി​രു​ഹൃ​ദ​യ ക​പ്പേ​ള​യു​ടെ ആ​ശീ​ർ​വാ​ദം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. സു​വി​ശേ​ഷം പ​റ​യാ​തി​രി​ക്കു​ന്ന വീ​ടു​ക​ൾ മൗ​ന​മാ​യി മാ​റും. സു​വി​ശേ​ഷം നി​ര​ന്ത​രം വാ​യി​ക്ക​പ്പെ​ട​ണം. സു​വി​ശേ​ഷ​ങ്ങ​ളു​ടെ സാ​ര​സം​ഗ്ര​ഹ​മാ​ണ് തി​രു​ഹൃ​ദ​യം. വേ​ദ​പാ​ഠം ഈ​ശോ​യു​ടെ സ്വ​ര​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. തി​രു​സ​ഭ​യു​ടെ ആ​ധ്യാ​ത്മി​ക​ത​യു​ടെ അ​ടി​സ്ഥാ​ന ശി​ല​യാ​ണ് തി​രു​ഹൃ​ദ​യ ഭ​ക്തി എ​ന്നും മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞു.

ആ​ർ​ച്ച്പ്രീ​സ്റ്റ് ഫാ. ​ഡോ. തോ​മ​സ് മേ​നാ​ച്ചേ​രി, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​സ​ഫ് മ​ണി​യ​ൻ​ചി​റ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​ജോ​സ​ഫ് ചൂ​ര​ക്ക​ൽ, ഫാ. ​ജോ​വാ​നി കു​റു​വാ​ച്ചി​റ , ഫാ. ​ജോ​ർ​ജ് ചാ​ത്ത​ൻ​കു​ന്നേ​ൽ , ഫാ. ​മാ​ത്യു ക​വ​ളം​മാ​ക്ക​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി.

District News

മാ​ന്ദാ​മം​ഗ​ലം പ​ള്ളി​യി​ലേ​ക്ക് പ​ദ​യാ​ത്ര ഇ​ന്ന്

പു​ത്തൂ​ർ: പു​രോ​ഹി​ത​രു​ടെ വി​ശു​ദ്ധ​നാ​യ വി​ശു​ദ്ധ ജോ​ൺ മ​രി​യ വി​യാ​നി​യു​ടെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് തൃ​ശൂ​ർ അ​തി​രൂ​പ​ത പുത്തൂ​ർ ഫൊ​റോ​ന കൗ​ൺ​സി​ലി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ മൂ​ന്നാമ​ത് പ​ദ​യാ​ത്ര​ ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ പത്തിന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ശേ​ഷം പു​ത്തൂ​ർ ഫൊ​റോ​ന പ​ള്ളി അ​ങ്ക​ണ​ത്തി​ൽ നി​ന്ന് പ​ദ​യാ​ത്ര ആ​രം​ഭി​ക്കും. മാ​ർ ബോ​സ്കോ പു​ത്തൂ​ർ പ​ദ​യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും.

പു​ത്തൂ​ർ ഫൊ​റോ​ന വി​കാ​രി ഫാ. ജോ​ജു പ​ന​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രാ​ജ​ൻ പ​ല്ല​ൻ എംഎ​ൽ​എ, ഫാ​. പ്രി​ൻ​സ് നാ​യ​ങ്ക​ര തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. വി​ശു​ദ്ധ ജോ​ൺ മ​രി​യ വി​യാ​നി​യു​ടെ നാ​മ​ധേ​യ​ത്തി​ലു​ള്ള തൃ​ശൂ​ർ രൂ​പ​ത​യി​ലെ ഏ​ക ഇ​ട​വ​ക​യാ​യ മാ​ന്ദാ​മം​ഗ​ലം സെന്‍റ് ജോ​ൺ മ​രി​യ വി​യാ​നി പ​ള്ളി​യി​ലേ​ക്കാ​ണ് പ​ദ​യാ​ത്ര. പ​ദ​യാ​ത്ര ഉ​ച്ച​യ്ക്ക് 12ന് മാ​ന്ദാ​മം​ഗ​ലം പ​ള്ളി​യി​ൽ എ​ത്തി​ച്ചേ​രും. പു​ത്തൂ​ർ ഫൊ​റോ​ന വി​കാ​രി ഫാ. ജോ​ജു പ​ന​യ്ക്ക​ൽ, മാ​ന്ദാ​മം​ഗ​ലം പ​ള്ളി വി​കാ​രി ഫാ.​സെ​ബി വെ​ളി​യ​ൻ, അ​ഡ്വ.​ഡേ​വീ​സ് ക​ണ്ണൂ​ക്കാ​ട​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.

District News

ചുറ്റു​മു​ള്ള ഭൂ​മി അ​ള​ന്നു, പ​ള്ളി​ക്ക് ന​ല്‍​കി​യ സ്ഥ​ലം അ​ള​ക്കാ​ന്‍ എ​ന്തേ ഇ​ത്ര വി​മു​ഖ​ത?


തൊ​മ്മ​ന്‍​കു​ത്ത്: കൈ​വ​ശ ഭൂ​മി​യി​ല്‍ തൊ​മ്മ​ന്‍​കു​ത്ത് സെ​ന്‍റ് തോ​മ​സ് പ​ള്ളി സ്ഥാ​പി​ച്ച കു​രി​ശ് വ​നം​വ​കു​പ്പ് പി​ഴു​തുമാ​റ്റി​യ ഭാ​ഗ​ത്തെ ​സ്ഥ​ലം അ​ള​ക്കാ​ന്‍ റ​വ​ന്യു വ​കു​പ്പ് കാ​ണി​ക്കു​ന്ന അ​നാ​സ്ഥ​യി​ല്‍ വി​ശ്വാ​സി​ക​ള്‍​ക്കി​ട​യി​ല്‍ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു.

വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ര്‍​ഡി​ലാ​ണ് കു​രി​ശ് പി​ഴു​തുമാ​റ്റി​യ അ​ഞ്ചു സെ​ന്‍റ് സ്ഥ​ലം സ്ഥി​തി​ചെ​യ്യു​ന്ന​ത്. വ​ര്‍​ഷ​ങ്ങ​ളാ​യി സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ കൈ​വ​ശ​ത്തി​ലു​ള്ള ഈ ​സ്ഥ​ലം രേ​ഖാ​മൂ​ല​മാ​ണ് പ​ള്ളി​ക്ക് കൈ​മാ​റി​യി​രു​ന്ന​ത്.​ വ​നംവ​കു​പ്പ് സ്ഥാ​പി​ച്ച ജ​ണ്ട​യ്ക്ക് പു​റ​ത്ത് ക​ര്‍​ഷ​ക​ര്‍ ആ​റു പ​തി​റ്റാ​ണ്ടാ​യി കൃ​ഷി ചെ​യ്തു കൈ​വ​ശം വ​ച്ചി​രു​ന്ന​താ​ണ് ഈ ​ഭൂ​മി. ഇ​തേ സ്ഥ​ല​ത്ത് ഇ​എം​എ​സ് ഭ​വ​നപ​ദ്ധ​തി​യി​ല്‍ അ​നു​വ​ദി​ച്ച വീ​ടും ഉ​ള്‍​പ്പെ​ടു​ന്നു. വാ​ര്‍​ഡി​ലെ ഭൂ​രി​പ​ക്ഷം കു​ടും​ബ​ങ്ങ​ളു​ടെയും ഭൂ​മി അ​ള​ന്നി​രു​ന്നു. എ​ന്നാ​ല്‍ പ​ള്ളി​യു​ടെ സ്ഥ​ലം മാ​ത്രം അ​ള​ക്കാ​ന്‍ ന​ട​പ​ടി​യാ​യി​ട്ടി​ല്ല.

ഇ​താ​ണ് പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്. എ​ന്തു​ കാ​ര​ണ​ത്താ​ലാ​ണ് സ്ഥ​ലം അ​ള​ക്കാ​ത്ത​തെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്നി​ല്ല.പ​ള്ളി​ക്ക് ഭൂ​മി ന​ല്‍​കി​യ ക​ര്‍​ഷ​ക​ന്‍റെ ഭൂ​മി​യും അ​ള​ന്നി​ട്ടും പ​ള്ളി​യു​ടെ ഭൂ​മി മാ​ത്രം അ​ള​ക്കാ​തെ റ​വ​ന്യു വ​കു​പ്പ് മാ​റ്റി​യി​ട്ടി​രി​ക്കു​ക​യാ​ണ്.

ക​ള​ക്ട​റേ​റ്റി​ല്‍നി​ന്നു നി​ര്‍​ദേ​ശം ല​ഭി​ച്ചാ​ല്‍ പ​ള്ളി​യു​ടെ ഭൂ​മി​യും അ​ള​ക്കു​മെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ല​പാ​ട്.​ ഈ ഭൂ​മി അ​ള​ക്കാ​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്‌ട്രീയ നേ​തൃ​ത്വ​വും ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

വ​നം​വ​കു​പ്പി​നെ സം​ര​ക്ഷി​ക്കാ​നാ​ണോ ഈ ​ന​ട​പ​ടി​യെ​ന്നും സം​ശ​യി​ക്കു​ന്നു​ണ്ട്.​ ഇ​തി​നുപു​റ​മേ കൈ​വ​ശ ഭൂ​മി​യി​ല്‍ കു​രി​ശ് സ്ഥാ​പി​ച്ച​തി​ന് തൊ​മ്മ​ന്‍​കു​ത്ത് പ​ള്ളി​വി​കാ​രി​ക്കും 35 പേ​ര്‍​ക്കു​മെ​തി​രേയും കു​രി​ശി​ന്‍റെ വ​ഴി ന​ട​ത്തി​യ​തി​നു കോ​ത​മം​ഗ​ലം രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ ഉ​ള്‍​പ്പെ​ടെ 250 പേ​ര്‍​ക്കെ​തി​രേയും എ​ടു​ത്ത കേ​സു​ക​ളും പി​ന്‍​വ​ലി​ക്കാ​ന്‍ ഒ​രു ന​ട​പ​ടി​യും സ​ര്‍​ക്കാ​ര്‍ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കാ​ത്ത​തും പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

District News

കോ​ള​ങ്ങാ​യി പ​ള്ളി​യി​ൽ തി​രു​ശേ​ഷി​പ്പ് പ്ര​തി​ഷ്ഠ നാ​ളെ

പി​റ​വം: ക​ള​മ്പൂ​ർ കോ​ട്ട​പ്പു​റം കോ​ള​ങ്ങാ​യി സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ മി​ഖാ​യേ​ൽ മാ​ലാ​ഖ​യു​ടെ തി​രു​ശേ​ഷി​പ്പ് നാ​ളെ പ്ര​തി​ഷ്ഠി​ക്കും. എ​ഡി 492-ൽ ​ഇ​റ്റ​ലി​യി​ലെ മോ​ണ്ടേ ഗാ​ർ​ഗാ​നോ മ​ല​നി​ര​യി​ലെ ഗു​ഹ​യി​ൽ വി​ശു​ദ്ധ മി​ഖാ​യേ​ൽ മാ​ലാ​ഖ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​താ​യാ​ണ് സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​ത്. പി​ന്നി​ട് ഇ​വി​ടെ ദേ​വാ​ല​യ​വും സ്ഥാ​പി​ച്ചു. ഈ ​ഗു​ഹ​യി​ൽ നി​ന്നും ല​ഭി​ച്ച തി​രു​ശേ​ഷി​പ്പാ​ണ് എ​റ​ണാ​കു​ളം അ​തി​രു​പ​ത​യി​ൽ 1839ൽ ​സ്ഥാ​പി​ച്ച പി​റ​വ​ത്തെ കോ​ള​ങ്ങാ​യി പ​ള്ളി​യി​ൽ പ്ര​തി​ഷ്ഠി​ക്കു​ന്ന​ത്.

ഇ​റ്റ​ലി​യി​ൽ നി​ന്നും വൈ​ദി​ക​ർ തി​രു​ശേ​ഷി​പ്പ് പി​റ​വ​ത്ത് എ​ത്തി​ക്കും. നാ​ളെ രാ​വി​ലെ 8.30 വ​രെ പി​റ​വം ഹോ​ളി കിം​ഗ്സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഫൊ​റോ​ന പ​ള്ളി​യി​ൽ പൊ​തു​ദ​ർ​ശ​ന​വും വ​ണ​ക്ക​വും ന​ട​ത്തും. തു​ട​ർ​ന്ന് 8.30ന് ​തി​രു​ശേ​ഷി​പ്പ് പ്ര​യാ​ണം ആ​രം​ഭി​ച്ച്, 9.30ന് ​കോ​ള​ങ്ങാ​യി സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ലെ മാ​ലാ​ഖ സ​ന്നി​ധി​യി​ൽ തി​രു​ശേ​ഷി​പ്പ് പ്ര​തി​ഷ്ഠി​ക്കും. ഇ​തി​നു​ശേ​ഷം വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സ്, വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ്, വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ എ​ന്നി​വ​രു​ടെ സം​യു​ക്ത തി​രു​നാ​ൾ ന​ട​ക്കും. 10ന് ​ആ​രം​ഭി​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​വി​പി​ൻ കു​രി​ശു​ത​റ, ഫാ. ​വി​നി​ൽ കു​രി​ശു​ത​റ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

District News

കണ്ട​ശാം​ക​ട​വ് പ​ള്ളി​യി​ൽ തി​രു​നാ​ൾ

ക​ണ്ട​ശാം​ക​ട​വ്: സെന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ലെ വി​ശു​ദ്ധ യാ​ക്കോ​ബ് ശ്ലീ​ഹാ​യു​ടെ തി​രു​നാ​ളി​ന് കൂ​ടു​തു​റ​ക്ക​ൽക​ർ​മ​ത്തോ​ടെ ഭ​ക്തി​സാ​ന്ദ്ര​മാ​യ തു​ട​ക്ക​മാ​യി. വൈ​കീ​ട്ട് ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക്ശേ​ഷം ന​ട​ന്ന കൂ​ടു​തു​റ​ക്ക​ൽ ക​ർ​മ​ത്തി​ന് ഫാ. ​ജോ​സ് ചാ​ല​യ്ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

തി​രു​നാ​ൾ ദി​ന​മാ​യ ഇ​ന്ന് രാ​വി​ലെ ആറിനും എട്ടിനും വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നി​വ ന​ട​ക്കും. രാ​വി​ലെ പത്തിന് ​ആ​ഘോ​ഷ​മാ​യ തി​രു​നാൾ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ഡേ​വി​സ് പു​ലി​ക്കോ​ട്ടി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും. ഫാ. ​മ​നോ​ജ് താ​ണി​ക്ക​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, നൊ​വേ​ന, തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച വി​ത​ര​ണം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

വൈ​കീ​ട്ട് അഞ്ചുമു​ത​ൽ രാ​ത്രി പത്തുവ​രെ റോ​യ​ൽ വോ​യ്സ് ആ​മ്പ​ല്ലൂ​ർ, കൈ​ര​ളി ചാ​ല​ക്കു​ടി എ​ന്നീ ടീ​മു​ക​ളു​ടെ പ്ര​ത്യേ​ക ബാ​ൻ​ഡ്മേ​ളം ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​റാ​ഫേ​ൽ ആ​ക്കാ​മ​റ്റ​ത്തി​ൽ അ​റി​യി​ച്ചു.

അ​സി. വി​കാ​രി ഫാ. ​ഇ​ലോ​യ് ചി​റ​മ്മ​ൽ, ട്ര​സ്റ്റി​മാ​രാ​യ സി.​ഒ.ജിന്‍റോ, ജെ​യ്സ​ൺ പോ​ൾ, ജോ​സ​ഫ് അ​റ​ക്ക​ൽ, വി.​കെ. വി​ൻ​സെ​ൻ എ​ന്നി​വ​ർ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

District News

തി​ട​നാ​ട് പ​ള്ളിയി​ൽ തി​രുനാ​ൾ

തി​ട​നാ​ട്: സെ​ന്‍റ് ജോ​സ​ഫ് തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ൾ 26ന് ​ആ​ഘോഷി​ക്കും. രാ​വി​ലെ 6.45ന് ​തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ഏ​ഴി​ന് തി​രു​നാ​ൾ കു​ർ​ബാ​ന, 8.30ന് പ്ര​ദ​ക്ഷി​ണം, തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്ന്.

തി​രു​നാ​ളി​നു മു​ന്നോ​ടി​യാ​യി ഇ​ന്നു വ​യോ​ജ​ന ദി​ന​മാ​യി ആ​ച​രി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ഇ​ട​വ​ക​യി​ലെ 70 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യം​വ​രു​ന്ന ഇ​രു​നൂ​റോ​ളം വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി വി​ശു​ദ്ധ കു​ർ​ബാ​ന​യും തു​ട​ർ​ന്ന് ആ​ദ​രി​ക്ക​ലും ന​ട​ക്കും. സ​മ്മേ​ള​ന​ത്തി​ൽ വി​കാ​രി ഫാ.​ സെ​ബാ​സ്റ്റ്യ​ൻ എ​ട്ടു​പ​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫാ.​ ജോ​ർ​ജ് മു​ള​ങ്ങാ​ട്ടി​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​പോ​ൾ ഇ​ര​ട്ട​മാ​ക്കി​ൽ​എ​ന്നി​വ​ർ പ്ര ​സം​ഗി ക്കും.

International

അയർലൻഡിൽ പള്ളിക്കുള്ളിൽ സ്ത്രീക്ക് കുത്തേറ്റു

ഡ​​​ബ്ലി​​​ൻ: അ​​​യ​​​ർ​​​ല​​​ൻ​​​ഡി​​​ൽ പ​​​ള്ളി​​​ക്കു​​​ള്ളി​​​ൽ പ്രാ​​​ർ​​​ഥി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കേ സ്ത്രീ​​​യെ കു​​​ത്തി​​​പ്പ​​​രി​ക്കേ​​​ൽ​​​പ്പി​​​ച്ചു.

കൗ​​​ണ്ടി വാ​​​ട്ട​​​ർ​​​ഫോ​​​ർ​​​ഡി​​​ലു​​​ള്ള ട്രാ​​​മോ​​​ർ ഹോ​​​ളി​​​ക്രോ​​​സ് പ​​​ള്ളി​​​യി​​​ൽ ചൊ​​​വ്വാ​​​ഴ്ച രാ​​​വി​​​ലെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

രാ​​​വി​​​ലെ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ്ക്കു​​​മു​​​ന്പ് അ​​​ൾ​​​ത്താ​​​ര​​​യ്ക്കു സ​​​മീ​​​പം ജ​​​പ​​​മാ​​​ല ചൊ​​​ല്ലി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന മേ​​​രി മ​​​ക്‌​​​ന​​​മാ​​​റ (50) എ​​​ന്ന സ്ത്രീ​​​ക്കാ​​​ണു കു​​​ത്തേ​​​റ്റ​​​ത്.

ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ ഇ​​​വ​​​രെ വാ​​​ട്ട​​​ർ​​​ഫോ​​​ർ​​​ഡ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഇ​​​വ​​​രു​​​ടെ പ​​​രി​​​ക്ക് ഗു​​​രു​​​ത​​​ര​​​മാ​​​ണെ​​​ങ്കി​​​ലും അ​​​പ​​​ക​​​ട​​​നി​​​ല ത​​​ര​​​ണം ചെ​​​യ്ത​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 36 വ​​​യ​​​സു​​​കാ​​​ര​​​നെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

National

പശ്ചിമബംഗാളിൽ നിർമാണത്തിലിരുന്ന പള്ളി തകർത്തു

കോ​​​​ൽ​​​​ക്ക​​​​ത്ത: പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ളി​​​​ൽ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ലി​​​​രു​​​​ന്ന പ​​​​ള്ളി​​​​ക്കു​​​​ നേ​​​​രേ തീ​​​​വ്ര​​​​ഹി​​​​ന്ദു​​​​ത്വ​​​​വാ​​​​ദി​​​​ക​​​​ളു​​​​ടെ ആ​​​​ക്ര​​​​മ​​​​ണം.

കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ൽ​​​​നി​​​​ന്നു 30 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ സൗ​​​​ത്ത് 24 പ​​​​ർ​​​​ഗാ​​​​നാ​​​​സ് ജി​​​​ല്ല​​​​യി​​​​ലെ സോ​​​​നാ​​​​ർ​​​​പു​​​​ർ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ൻ പ​​​​രി​​​​ധി​​​​യി​​​​ലു​​​​ള്ള സു​​​​ഭാ​​​​ഷ് ഗ്രാ​​​​മി​​​​ൽ പ്ര​​​​സ്ബി​​​​റ്റീ​​​​രി​​​​യ​​​​ൻ ച​​​​ർ​​​​ച്ച് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ കീ​​​​ഴി​​​​ല്‍ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന പ​​​​ള്ളി​​​​ക്കു​​​​ നേ​​​​രേ ക​​​​ഴി​​​​ഞ്ഞ ഞാ​​​​യ​​​​റാ​​​​ഴ്ച​​​​യാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണം. ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് മൂ​​​​ന്നോ​​​​ടെ നൂ​​​​റോ​​​​ളം വ​​​​രു​​​​ന്ന ‘ഹി​​​​ന്ദു ജാ​​​​ഗ​​​​ര​​​​ൺ മ​​​​ഞ്ച് ’ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ, നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ലി​​​​രു​​​​ന്ന പ​​​​ള്ളി​​​​യി​​​​ലേ​​​​ക്ക് അ​​​​തി​​​​ക്ര​​​​മി​​​​ച്ചു ക​​​​യ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ൾ പ​​​​റ​​​​യു​​​​ന്നു.

പെ​​​​യി​​​​ന്‍റിം​​​​ഗ് ജോ​​​​ലി​​​​ക​​​​ൾ ന​​​​ട​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന പ​​​​ള്ളി​​​​യു​​​​ടെ ത​​​​ടി​​​​വാ​​​​തി​​​​ൽ അ​​​​ക്ര​​​​മി​​​​ക​​​​ൾ ച​​​​വി​​​​ട്ടി​​​​പ്പൊ​​​​ളി​​​​ച്ചു. തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്ന ഏ​​​​ണി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് പ​​​​ള്ളി​​​​ക്കു​​​​ മു​​​​ക​​​​ളി​​​​ൽ ക​​​​യ​​​​റി മേ​​​​ൽ​​​​ക്കൂ​​​​ര​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന മൂ​​​​ന്ന് കു​​​​രി​​​​ശു​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ത്തു. കു​​​​രി​​​​ശ് ത​​​​ക​​​​ര്‍ത്ത​​​​പ്പോ​​​​ള്‍ താ​​​​ഴെ നി​​​​ന്ന തീ​​​​വ്ര​​​​ ഹി​​​​ന്ദു​​​​ത്വ​​​​വാ​​​​ദി​​​​ക​​​​ള്‍ ക​​​​ര​​​​ഘോ​​​​ഷം മു​​​​ഴ​​​​ക്കു​​​​ന്ന ദൃ​​​​ശ്യ​​​​ങ്ങ​​​​ളും പു​​​​റ​​​​ത്തു​​​​ വ​​​​ന്നി​​​​ട്ടു​​​​ണ്ട്.

പ്ര​​​​ദേ​​​​ശ​​​​ത്തു പ​​​​ണം ന​​​​ൽ​​​​കി മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്തു​​​​ന്നു​​​​വെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ചാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണം. എ​​​​ന്നാ​​​​ൽ, ത​​​​ങ്ങ​​​​ൾ 2017 മു​​​​ത​​​​ൽ ഇ​​​​വി​​​​ടെ താ​​​​മ​​​​സി​​​​ക്കു​​​​ന്ന​​​​വ​​​​രാ​​​​ണെ​​​​ന്നും പാ​​​​വ​​​​പ്പെ​​​​ട്ട കു​​​​ടും​​​​ബ​​​​ങ്ങ​​​​ളാ​​​​യ ത​​​​ങ്ങ​​​​ൾ​​​​ക്ക് മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്താ​​​​ൻ എ​​​​വി​​​​ടെ​​​​നി​​​​ന്നാ​​​​ണു പ​​​​ണ​​​​മെ​​​​ന്നും വി​​​​ശ്വാ​​​​സി​​​​ക​​​​ൾ ചോ​​​​ദി​​​​ക്കു​​​​ന്നു. സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ സോ​​​​നാ​​​​ർ​​​​പു​​​​ർ പോ​​​​ലീ​​​​സ് കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു.

ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​ക്കു​​​ന്ന​​​തി​​​ൽ ആ​​​ശ​​​ങ്ക

പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ളി​​​​ൽ ബി​​​​ജെ​​​​പി സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​മേ​​​​റ്റ​​​​തി​​​​നു പി​​​​ന്നാ​​​​ലെ ക്രൈ​​​​സ്ത​​​​വ സ​​​​മൂ​​​​ഹ​​​​ത്തി​​​​നും പ​​​​ള്ളി​​​​ക​​​​ൾ​​​​ക്കും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും നേ​​​​രേ ആ​​​​ക്ര​​​​മ​​​​ണം വ​​​​ർ​​​​ധി​​​​ച്ച​​​​താ​​​​യാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ട്.

ക​​​​ഴി​​​​ഞ്ഞ നാ​​​​ലി​​​​ന് പ​​​​ശ്ചി​​​​മ മേ​​​​ദി​​​​നി​​​​പു​​​​രി​​​​ലെ പാ​​​​ൽ​​​​ബാ​​​​രി പ്ര​​​​ദേ​​​​ശ​​​​ത്തു ന​​​​ട​​​​ത്തി​​​​യ പ്രാ​​​​ർ​​​​ഥ​​​​നാ​​​​സ​​​​മ്മേ​​​​ള​​​​നം തീ​​​​വ്ര ഹി​​​​ന്ദു​​​​ത്വ സം​​​​ഘ​​​​ട​​​​ന ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു. സ്ഥ​​​​ല​​​​ത്തു പോ​​​​ലീ​​​​സ് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ട്ടും അ​​​​ക്ര​​​​മി​​​​ക​​​​ളെ ത​​​​ട​​​​യു​​​​ന്ന​​​​തി​​​​ൽ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്നും പ​​​​ക​​​​രം സ​​​​ഭ​​​​യി​​​​ലെ പാ​​​​സ്റ്റ​​​​റാ​​​​യ അ​​​​നൂ​​​​പ് ഘോ​​​​ഷി​​​​നെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ര​​​​ഹി​​​​ത​​​​മാ​​​​യ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ ഉ​​​​ന്ന​​​​യി​​​​ച്ച് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​ണു ചെ​​​​യ്ത​​​​തെ​​​​ന്നും സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ ആ​​​​രോ​​​​പി​​​​ച്ചു.

ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചി​​​​ന് ക​​​​ത്വ സ​​​​ബ്ഡി​​​​വി​​​​ഷ​​​​നു കീ​​​​ഴി​​​​ലു​​​​ള്ള ഫ​​​​രീ​​​​ദ്പു​​​​ർ കോ​​​​ള​​​​നി​​​​യി​​​​ലെ ഗ്രേ​​​​സ് പ​​​​ള്ളി​​​​യി​​​ൽ ആ​​​​രാ​​​​ധ​​​​ന​​​​യ്ക്കി​​​​ടെ സാ​​​​യു​​​​ധ​​​​സം​​​​ഘം ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന് ഒ​​​​രു ദി​​​​വ​​​​സം മു​​​​ന്പ് പ​​​​ള്ളി​​​​യി​​​​ലെ​​​​ത്തി ര​​​​ണ്ടു ല​​​​ക്ഷം രൂ​​​​പ ഗു​​​​ണ്ടാ​​​​പ്പി​​​​രി​​​​വ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു​​​​വെ​​​​ന്നും പോ​​​​ലീ​​​​സി​​​​നെ അ​​​​റി​​​​യി​​​​ച്ചി​​​​ട്ടും ന​​​​ട​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​യി​​​​ല്ലെ​​​​ന്നും ബ​​​​ന്ധ​​​​പ്പെ​​​​ട്ട​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു.

14ന് ​​​കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധ​​​പ്ര​​​ക​​​ട​​​നം

പ​​​​ള്ളി​​​​ക​​​​ൾ​​​​ക്കും വി​​​​ശ്വാ​​​​സി​​​​ക​​​​ൾ​​​​ക്കും നേ​​​​രേ​​​​യു​​​​ണ്ടാ​​​​കു​​​​ന്ന അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് ഈ​​​​ മാ​​​​സം 14ന് ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ൽ പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്താ​​​​ൻ ബം​​​​ഗാ​​​​ൾ ക്രി​​​​സ്ത്യ​​​​ൻ കൗ​​​​ൺ​​​​സി​​​​ൽ തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Kerala

വാണിയപ്പാറ പള്ളി കല്ലറയിലെ ദുരൂഹത നീങ്ങി; മൂന്നാമതൊരു മൃതദേഹമില്ല

കണ്ണൂർ: വാണിയപ്പാറ ഇൻഫന്‍റ് ജീസസ് പള്ളി സെമിത്തേരിയിലെ ദുരൂഹതകൾ നീങ്ങി. കല്ലറയിൽ രേഖകളിലില്ലാത്ത മൃതദേഹം അടക്കിയിട്ടില്ലെന്ന് കല്ലറ തുറന്നുള്ള പരിശോധനയിൽ വ്യക്തമായി.

വൻ പോലീസ് സംഘത്തിന്‍റെയും, ഫോറൻസിക് ഉദ്യോഗസ്ഥരുടെയും, പോലീസ് സർജന്‍റെയും പള്ളി വികാരി ഉൾപ്പെടെയുള്ളവരുടെയും സാന്നിധ്യത്തിലായിരുന്നു 38-ാം നമ്പർ കല്ലറ തുറന്നത്. കല്ലറയിൽ നിന്ന് ലഭിച്ച മൃതദേഹാവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് പറഞ്ഞു.

കല്ലറയിലെ പെട്ടി 2015 ൽ അടക്കം ചെയ്ത ജെയിംസ് കൂമ്പുക്കലിന്‍റേതാണെന്നും കല്ലറയിൽ കണ്ട പായ 2006ൽ സംസ്കരിച്ച മറിയത്തിന്‍റേതാണെന്നുമാണ് പോലീസ് കണ്ടെത്തിയത്.

അതേസമ‍യം, സെമിത്തേരിയിലെ ദുരൂഹതകൾ നീങ്ങിയതിൽ സന്തോഷമെന്ന് പള്ളി വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ പ്രതികരിച്ചു. കല്ലറയിൽ രണ്ടുപേരെ ഇതുവരെ അടക്കം ചെയ്തിട്ടുണ്ടെന്ന് തങ്ങൾ നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. അത് പോലീസ് പരിശോധനയ്ക്കു ശേഷം സ്ഥിരീകരിച്ചു. നാട്ടുകാരുടെ ആശങ്ക പരിഹരിക്കപ്പെട്ടതിൽ ആശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

District News

ചെ​റി​യ​നാ​ട് ലൂ​ർ​ദ് മാ​താ പള്ളി കൂ​ദാ​ശ നാ​ളെെ​

ചെങ്ങ​ന്നൂ​ർ: ഒ​ൻ​പ​ത് പ​തി​റ്റാ​ണ്ടി​ന്‍റെ ധ​ന്യ​മാ​യ വി​ശ്വാ​സ പാ​ര​മ്പ​ര്യ​മു​ള്ള ചെ​റി​യ​നാ​ട് ലൂ​ർ​ദ് മാ​താ ദേ​വാ​ല​യ​ത്തി​ൽ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ന​വ​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി, പൗ​രാ​ണി​ക​ത നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് പു​ന​രു​ദ്ധ​രി​ച്ച ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശ ക​ർ​മ​ങ്ങ​ൾ നാ​ളെ ന​ട​ക്കും.

വൈ​കി​ട്ട് അഞ്ചിന് പു​ന​ലൂ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ലാ​ണ് വിശുദ്ധ ​തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ക്കു​ക. വൈ​കി​ട്ട് നാ​ലി​ന് ജ​പ​മാ​ല സ​മ​ർ​പ്പ​ണം. പു​തു​താ​യി നി​ർ​മി​ച്ച, മ​ണി​മാ​ളി​ക, കൊ​ടി​മ​രം, പ്ര​ധാ​ന വാ​തി​ൽ എ​ന്നി​വ​യു​ടെ ആ​ശീ​ർ​വാ​ദ​വും ന​ട​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന വിശുദ്ധ കു​ർ​ബാ​ന​യ്ക്ക് ബി​ഷ​പ് ഡോ. ​സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വി​കാ​രി ഫാ. ​ജോ​സ് വ​ർ​ഗീ​സ് സ​ഹ​കാ​ർ​മി​ക​നാ​യി​രി​ക്കും. 6.30ന് ​പൊ​തു​സ​മ്മേ​ള​നം. ഫാ. ​ജോ​സ് വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​മ്മേ​ള​ന​ത്തി​ൽ സ്കോ​ള​ർ​ഷി​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്യും.

District News

മ​ഞ്ഞ​പ്ര മാ​ര്‍ സ്ലീ​വാ ഫൊ​റോ​ന പ​ള്ളി​യി​ല്‍ ജൂ​ബി​ലി ആ​ഘോ​ഷം

മ​ഞ്ഞ​പ്ര: 625 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി​യ മ​ഞ്ഞ​പ്ര മാ​ര്‍ സ്ലീ​വാ ഫൊ​റോ​ന പ​ള്ളി​യു​ടെ (1401-2026) ജൂ​ബി​ലി ആ​ഘോ​ഷം(​ന​ന്ദ​നീ​യ 2കെ26) ​സ​മാ​പി​ച്ചു. ഇ​ട​വ​ക​യു​ടെ സം​യു​ക്ത​വാ​ര്‍​ഷി​കം, സ​മ​ര്‍​പ്പി​ത സം​ഗ​മം എ​ന്നി​വ​യും ഇ​തോ​ടൊ​പ്പം ന​ട​ന്നു. സീ​റോ മ​ല​ബാ​ര്‍ സ​ഭാ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ഷ​പ് മാ​ര്‍ തോ​മ​സ് ച​ക്യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബെ​ന്നി ബ​ഹ​നാ​ന്‍ എം​പി, റോ​ജി എം. ​ജോ​ണ്‍ എം​എ​ല്‍​എ, വി​കാ​രി ഫാ. ​ഡോ. വ​ര്‍​ഗീ​സ് പൊ​ട്ട​യ്ക്ക​ല്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ണ്ണി പൈ​നാ​ട​ത്ത്, സെ​ന്‍റ് ജോ​ര്‍​ജ് യാ​ക്കോ​ബാ​യ പ​ള്ളി വി​കാ​രി ഫാ. ​വ​ര്‍​ഗീ​സ് അ​റ​യ്ക്ക​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജി​ന്‍റോ ജോ​ണ്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി​ജു ഈ​രാ​ളി, മു​ന്‍ വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ വാ​ഴ​പ്പി​ള്ളി, ഫാ. ​ജോ​സ് മാ​ട​ന്‍, സി​സ്റ്റ​ര്‍ ഡോ. ​ഗീ​ത മ​രി​യ, ഫാ. ​ജി​ന്‍​സ് ഞാ​ണ​യ്ക്ക​ല്‍, സ​രി​ത സു​നി​ല്‍, ടോ​മി മൈ​പ്പാ​ന്‍, സെ​ബി വ​ട​ക്കും​ചേ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക​ലാ​സ​ന്ധ്യ​യും ഉ​ണ്ടാ​യി​രു​ന്നു.

NRI

ഹൂ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​ന പ​ള്ളി​യി​ൽ മാ​തൃ​ദി​നം ആ​ഘോ​ഷി​ച്ചു

ഹൂ​സ്റ്റ​ൺ, മി​സ്സോ​റി സി​റ്റി: മാ​തൃ​ത്വ​ത്തിന്‍റെ മ​ഹ​ത്വ​വും സ്നേ​ഹ​വും വാ​ഴ്ത്തി​ക്കൊ​ണ്ട് ഹൂ​സ്റ്റ​ൺ സെ​ന്റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​ന ദൈ​വാ​ല​യ​ത്തി​ൽ മാ​തൃ​ദി​നം (Mother's Day) വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. മേ​യ് 10 ഞാ​യ​റാ​ഴ്ച ദൈ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ഭ​ക്തി​നി​ർ​ഭ​ര​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം അ​മ്മ​മാ​രെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക ച​ട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​എ​ബ്ര​ഹാം മു​ത്തോ​ല​ത്ത്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​ഷി വ​ലി​യ​വീ​ട്ടി​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. കു​ടും​ബ​ത്തി​ന്‍റെയും സ​ഭ​യു​ടെ​യും അ​ടി​സ്ഥാ​ന ശി​ല​ക​ളാ​യ അ​മ്മ​മാ​ർ​ക്ക് വൈ​ദി​ക​ർ മാ​തൃ​ദി​ന ഉ​പ​ഹാ​ര​ങ്ങ​ൾ കൈ​മാ​റി. സ്നേ​ഹ​ത്തിന്‍റെ​യും ത്യാ​ഗ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​യ അ​മ്മ​മാ​രെ ആ​ദ​രി​ക്കേ​ണ്ട​ത് വി​ശ്വാ​സ​സ​മൂ​ഹ​ത്തി​ന്‍റെ ക​ട​മ​യാ​ണെ​ന്ന് വൈ​ദി​ക​ർ ത​ങ്ങ​ളു​ടെ സ​ന്ദേ​ശ​ത്തി​ൽ ഓ​ർ​മ്മി​പ്പി​ച്ചു.

ഇ​ട​വ​ക ട്ര​സ്റ്റി​മാ​രാ​യ സ​ജി മ​ര​ങ്ങാ​ട്ടി​ൽ, സാ​ബു ക​റു​ക​പ്പ​റ​മ്പി​ൽ, ജെ​യിം​സ് വ​ട​ക്കേ​ക്ക​ര, ജി​ജോ വ​ട്ട​മ​റ്റം, പാ​രി​ഷ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ജോ​സ് പു​ളി​ക്ക​ത്തൊ​ട്ടി​യി​ൽ, സി​സ്റ്റ​ർ ലി​സി​ൻ SJC, ബി​ബി തെ​ക്ക​നാ​ട്ട് എ​ന്നി​വ​രും പാ​രി​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളും ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഭാ​ര​വാ​ഹി​ക​ളു​ടെ സ​ജീ​വ സാ​ന്നി​ധ്യം പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​ന് മാ​റ്റു​കൂ​ട്ടി.​ഇ​ട​വ​ക​യി​ലെ സീ​നി​യ​ർ മി​നി​സ്ട്രി അം​ഗ​ങ്ങ​ളാ​യ മാ​ത്യു ത​റ​യി​ൽ, ജോ​സ് ത​റ​യി​ൽ, തോ​മ​സ് ക​ണി​ച്ചാ​ട്ടു​ത​റ, സെ​ലി​ൻ പ​ച്ചി​ക്ക​ര, ജി​ജി കു​ള​ക്കാ​ട്ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശ്വാ​സി​ക​ൾ​ക്കാ​യി സ്നേ​ഹ​വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു.

ച​ട​ങ്ങു​ക​ൾ​ക്ക് ശേ​ഷം ന​ട​ന്ന ല​ഘു​ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന് സീ​നി​യ​ർ മി​നി​സ്ട്രി അം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കി. ഹൂ​സ്റ്റ​ണി​ലെ ക്നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യ​വും സ്നേ​ഹ​വും വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു പ​ള്ളി ഹാ​ളി​ൽ ന​ട​ന്ന ഈ ​ആ​ഘോ​ഷ​ങ്ങ​ൾ.

മാ​താ​പി​താ​ക്ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്ത ഈ ​മാ​തൃ​ദി​ന ആ​ഘോ​ഷം, ഇ​ട​വ​ക​യു​ടെ ആ​ത്മീ​യ​വും സാ​മൂ​ഹി​ക​വു​മാ​യ ഒ​ത്തു​ചേ​ര​ലി​ന്‍റെ മ​റ്റൊ​രു നാ​ഴി​ക​ക്ക​ല്ലാ​യി മാ​റി. കു​ടും​ബ​ത്തി​ന്‍റെ​യും സ​ഭ​യു​ടെ​യും ഐ​ക്യ​ത്തി​ന് ക​രു​ത്തേ​കു​ന്ന എ​ല്ലാ അ​മ്മ​മാ​ർ​ക്കും വി​കാ​രി ഫാ. ​എ​ബ്ര​ഹാം മു​ത്തോ​ല​ത്ത്, അ​സി​സ്റ്റ​ന്റ് വി​കാ​രി ഫാ. ​ജോ​ഷി വ​ലി​യ​വീ​ട്ടി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

NRI

ന്യൂ​സി​റ്റി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ പെ​രു​ന്നാ​ൾ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ

ന്യൂ​യോ​ർ​ക്ക്: ന്യൂ​സി​റ്റി സെ​ന്‍റ് ജോ​ർ​ജ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഇ​ട​വ​ക​യു​ടെ കാ​വ​ൽ​പി​താ​വാ​യ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ഈ ​മാ​സം 25, 26 (ശ​നി, ഞാ​യ​ർ) തീ​യ​തി​ക​ളി​ൽ ഭ​ക്ത്യാ​ദ​ര​പൂ​ർ​വം ന​ട​ത്ത​പ്പെ​ടു​ന്നു.

അ​മേ​രി​ക്ക​ൻ അ​തി​ഭ​ദ്രാ​സ​നാ​ധി​പ​നും പാ​ത്രി​യാ​ർ​ക്ക​ൽ വി​കാ​രി​യു​മാ​യ യെ​ൽ​ദോ മോ​ർ തീ​ത്തോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പെ​രു​ന്നാ​ൾ ച​ട​ങ്ങു​ക​ൾ​ക്ക് മു​ഖ്യ​കാ​ർ​മിക​ത്വം വ​ഹി​ക്കും. പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് പു​ണ്യ​ശ്ലോ​ക​നാ​യ മോ​ർ അ​ത്താ​നാ​സ്യോ​സ് യേ​ശു സാ​മു​വ​ൽ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ അ​നു​സ്മ​ര​ണ​വും ന​ട​ക്കും.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​കൊ​ടി​യേ​റ്റ​ത്തോ​ടെ പെ​രു​ന്നാ​ൾ ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന സ​ന്ധ്യാ​ന​മ​സ്കാ​ര​ത്തി​ന് ശേ​ഷം റ​വ.ഫാ. ബെ​ൽ​സ​ൺ കു​ര്യാ​ക്കോ​സ് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. ഭ​ക്തി​നി​ർ​ഭ​ര​മാ​യ റാ​സ, ആ​ശീ​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യോ​ടെ ഒ​ന്നാം ദി​വ​സ​ത്തെ ച​ട​ങ്ങു​ക​ൾ സ​മാ​പി​ക്കും.

പ്ര​ധാ​ന ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ മെ​ത്രാ​പ്പോ​ലീ​ത്ത​യെ 8.45ന് ​സ്വീ​ക​രി​ച്ചാ​ന​യി​ക്കു​ന്ന​തും തു​ട​ർ​ന്നു ഒമ്പതിന് പ്ര​ഭാ​ത ന​മ​സ്കാ​ര​വും യെ​ൽ​ദോ മോ​ർ തീ​ത്തോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മിക​ത്വ​ത്തി​ൽ വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യും. വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യോ​ടു​ള്ള പ്ര​ത്യേ​ക മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, റാ​സ, ആ​ശീ​ർ​വാ​ദ​വും സ്നേ​ഹ​വി​രു​ന്നും തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക​ത്തോ​ടു​കൂ​ടി ഈ ​വ​ർ​ഷ​ത്തെ പെ​രു​ന്നാ​ൾ സ​മാ​പി​ക്കും.

വി​കാ​രി ഗീ​വ​ർ​ഗീ​സ് തോ​മ​സ് ച​ട്ട​ത്തി​ൽ കോ​റെ​പ്പി​സ്കോ​പ്പ, അ​സി​സ്റ്റന്‍റ് വി​കാ​രി റ​വ.ഫാ. ​വി​വേ​ക് അ​ല​ക്സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ള്ളി ഭാ​ര​വാ​ഹി​ക​ളും ആ​ത്മീ​യ സം​ഘ​ട​ന​ക​ളും പെ​രു​ന്നാ​ൾ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി വ​രു​ന്നു.

ഷോ​ൺ വെ​ള്ളാ​വ​ള്ളി​ൽ, സോ​ണി​യ വെ​ള്ളാ​വ​ള്ളി​ൽ എ​ന്നി​വ​രാ​ണ് ഈ ​വ​ർ​ഷ​ത്തെ പെ​രു​ന്നാ​ൾ ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന​ത്. ആ​ത്മീ​യ അ​നു​ഗ്ര​ഹ​ങ്ങ​ൾ നി​റ​ഞ്ഞ ഈ ​പെ​രു​ന്നാ​ൾ ച​ട​ങ്ങു​ക​ളി​ൽ നേ​ർ​ച്ച​കാ​ഴ്ച​ക​ളോ​ടെ പ​ങ്കു​ചേ​രാ​ൻ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സെ​ക്ര​ട്ട​റി സ​ണ്ണി പൗ​ലോ​സ് - 845 598 5094, ട്ര​സ്റ്റി ലാ​ൻ​സ് പൗ​ലോ​സ് - 845 521 4151 എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Kerala

ക്രൈസ്തവ സഭകൾക്കെതിരേ വിമർശനവുമായി ഷോണും പി.സി. ജോർജും

കോട്ടയം: ക്രൈസ്തവ സഭകൾക്കും ദീപിക പത്രത്തിനുമെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഷോൺ ജോർജും നിർവാഹക സമിതിയംഗം പി.സി.ജോർജും രംഗത്ത്. എഫ്സിആർഎ വിഷയത്തിൽ ക്രൈസ്തവ സഭ പങ്കുവച്ച ആശങ്കകളാണ് ഇരുവരെയും പ്രകോപിച്ചത്.

കേന്ദ്രസർക്കാർ കൊണ്ടവുന്ന എഫ്സിആർഎ ബില്ലിൽ ഉൾപ്പെട്ട സ്വത്ത് പിടിച്ചെടുക്കുന്നതു പോലെയുള്ള വകുപ്പുകളിലുള്ള ആശങ്ക സിബിസിഐയും കെസിബിസിയും പങ്കുവച്ചിരുന്നു. ഇക്കാര്യം സഭ കേന്ദ്രമന്ത്രിമാരെ അറിയിക്കുകയുംചെയ്തു. ഇതേത്തുടർന്നു കേന്ദ്രസർക്കാർ ബില്ലിന്മേലുള്ള ചർച്ച മാറ്റിവച്ചിരുന്നു. സഭയുടെ ആശങ്ക പരിഗണിക്കുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തുടർന്ന് കഴിഞ്ഞ ദിവസം സിബിസിഐ പ്രതിനിധികളുമായി കേന്ദ്രമന്ത്രി കിരൺ റിജിജു സംസാരിച്ചു. ബിൽ സംബന്ധിച്ച സഭയുടെ ആശങ്കകൾ കേന്ദ്രസർക്കാരിനെ ധരിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിനു ശേഷമാണ് തെരഞ്ഞെടുപ്പു കഴിഞ്ഞതിനു തൊട്ടുപിന്നാലെ ക്രൈസ്തവ സഭകൾക്കും ദീപിക പത്രത്തിനുമെതിരേ വിമർശനവുമായി ഷോൺ ജോർജും പി.സി. ജോർജും രംഗത്തുവന്നത്. കെ.സി. വേണുഗോപാലിനെയും ജോസ് കെ. മാണിയെയും കൊണ്ട് സഭയ്ക്ക് എന്തു പ്രയോജനം ഉണ്ടായി? എഫ്സിആർഎ ബിൽ മാറ്റിവച്ചത് തങ്ങളുടെ സമ്മർദപ്രകാരമാണെന്നും സഭയ്ക്കു വേണ്ടെങ്കിൽ സഭയെയും വേണ്ടെന്നു വയ്‌ക്കേണ്ടി വരുമെന്നും ഷോൺ ജോർജ് പറഞ്ഞു.

മാണി സി. കാപ്പനെയും ഷോൺ പരിഹസിച്ചു. 65000ൽ പരം വോട്ട് കാപ്പന് എവിടന്നു കിട്ടുമെന്നു പറഞ്ഞാൽ നന്നായിരുന്നു. കാപ്പന്‍റെ വോട്ട് 35000ൽ താഴരുതേയെന്നാണ് പ്രാർഥന. കാപ്പനു ബൂത്തിലിരിക്കാൻ പോലും ആളില്ലായിരുന്നു. 55000ൽ പരം വോട്ട് തനിക്കു കിട്ടുമെന്നും ഭൂരിപക്ഷം എത്രയെന്നു പറയില്ലെന്നും ഷോൺ കൂട്ടിച്ചേര്‍ത്തു.

Kerala

ത്യാഗ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി; ദേവാലയങ്ങളിൽ പീഡാനുഭവ ശുശ്രൂഷകൾ, കുരിശിന്‍റെ വഴി

കോട്ടയം: മാ​ന​വ​ര​ക്ഷ​യ്ക്കാ​യി കു​രി​ശി​ല്‍ ജീ​വ​ന്‍ അ​ര്‍​പ്പി​ച്ച ക്രി​സ്തു​വി​ന്‍റെ ഉ​ദാ​ത്ത​മാ​യ സ്‌​നേ​ഹ​ത്തി​ന്‍റെ​യും ത്യാ​ഗ​ത്തി​ന്‍റെ​യും സ്മ​ര​ണ പു​തു​ക്കി ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു.

ദേ​വാ​ല​യ​ങ്ങ​ളി​ല്‍ ദുഃ​ഖ​വെ​ള്ളി​യു​ടെ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍ ന​ട​ക്കും. തിരുവനന്തപുരം പാളയത്ത് രാവിലെ 6.30ന് സംയുക്ത കുരിശിന്‍റെ വഴിയിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും തോമസ് ജെ. നെറ്റോയും മാർ തോമസ് തറയിലും പങ്കെടുത്തു.

സെന്‍റ് മേരീസ് കത്തീഡ്രലിലെ ശുശ്രൂഷകൾക്ക് സീറോ മലബാർ സഭ മേജർ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ നേതൃത്വം നൽകും. ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ ദുഃഖവെള്ളി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.

നോ​മ്പി​ന്‍റെ​യും ഉ​പ​വാ​സ​ത്തി​ന്‍റെ​യും ദി​ന​ങ്ങ​ളി​ലൂ​ടെ ആ​ത്മ​വി​ശു​ദ്ധീ​ക​ര​ണ​ത്തി​ലേ​ക്ക് ക​ട​ന്നു​വ​ന്ന വി​ശ്വാ​സ​സ​മൂ​ഹം ക്രൂ​ശി​ത​നു പി​ന്നാ​ലെ പ്രാ​ര്‍​ഥ​നാ​മ​ന്ത്ര​ങ്ങ​ളു​മാ​യി കു​രി​ശി​ന്‍റെ വ​ഴി​യി​ലെ 14 സ്ഥ​ല​ങ്ങ​ള്‍ ധ്യാ​നി​ച്ച് പ​രി​ഹാ​ര പ്ര​ദ​ക്ഷി​ണം ന​ട​ത്തും.

പ്രമുഖ തീർഥാടക കേന്ദ്രങ്ങളായ മലയാറ്റൂർ, എ​ഴു​കും​വ​യ​ല്‍, തു​മ്പ​ച്ചി, വല്യച്ചൻ മല തു​ട​ങ്ങി​യവയടക്കം വിവിധ ജില്ലകളിലെ കുരിശുമലകളിലേക്ക് ആ​യി​ര​ങ്ങ​ള്‍ കു​രി​ശി​ന്‍റെ വ​ഴി​യു​മാ​യി ന​ട​ന്നു​നീ​ങ്ങും.

District News

കോ​വി​ല​ക​വും പ​ള്ളി​യും സ​ന്ദ​ർ​ശി​ച്ച് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി

മ​ങ്ക​ട: മ​ങ്ക​ട എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി കു​ന്ന​ത്ത് മു​ഹ​മ്മ​ദ് ക​ട​ന്ന​മ​ണ്ണ കോ​വി​ല​ക​വും പ​രി​യാ​പു​രം ഫാ​ത്തി​മ മാ​താ ഫൊ​റോ​ന പ​ള്ളി​യും സ​ന്ദ​ർ​ശി​ച്ചു. കോ​വി​ല​ക​ത്തെ മു​തി​ർ​ന്ന അം​ഗ​മാ​യ വി​ലാ​സി​നി ത​ന്പു​രാ​ട്ടി, ര​വീ​ന്ദ്ര​രാ​ജ, മു​ര​ളി ത​ന്പു​രാ​ൻ, രേ​ഖ ത​ന്പു​രാ​ട്ടി തു​ട​ങ്ങി​യ​വ​ർ സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ച്ചു.

ഇ​ട​തു​മു​ന്ന​ണി നേ​താ​ക്ക​ളാ​യ മോ​ഹ​ന​ൻ പു​ളി​ക്ക​ൽ, സി. ​അ​ര​വി​ന്ദ​ൻ, കു​ട്ടാ​നു, സി. ​ജ​യ​രാ​ജ​ൻ, കെ.​കെ. സ്വാ​മി​നാ​ഥ​ൻ, പു​ളി​ക്ക​ൽ വേ​ലാ​യു​ധ​ൻ, സി. ​ജ​ല​ജ, വി.​പി. ഉ​ഷ, സി. ​പ്ര​ദീ​പ് എ​ന്നി​വ​രും സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ഓ​ശാ​ന ഞാ​യ​ർ ദി​ന​ത്തി​ൽ പ​രി​യാ​പു​രം ഫാ​ത്തി​മ മാ​താ ഫൊ​റോ​ന പ​ള്ളി​യി​ലാ​യി​രു​ന്നു അ​ടു​ത്ത സ​ന്ദ​ർ​ശ​നം. വി​കാ​രി ഫാ. ​ജോ​ർ​ജ് ക​ള​പ്പു​രയ്​ക്ക​ൽ, ഇ​ട​വ​കാം​ഗ​ങ്ങ​ൾ സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ച്ചു. നേ​താ​ക്ക​ളാ​യ സ​ൽ​മാ​നു​ൽ ഫാ​രി​സ്, ഏ​ലി​യാ​മ്മ തോ​മ​സ് എ​ന്നി​വ​രും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. കൂ​ട്ടി​ൽ, ചേ​രി​യം, നെ​ച്ചി​നി​ക്കോ​ട്, മ​ങ്ക​ട വേ​രും​പി​ലാ​ക്ക​ൽ, കോ​ഴി​ക്കോ​ട്ട്പ​റ​ന്പ്, കോ​ഴി​പ്പ​റ​ന്പ്, കൊ​ള​പ്പ​റ​ന്പ്, പാ​റ​ടി, പ​ന​ന്പ​റ്റ, പ​ടി​ഞ്ഞാ​റ്റും​മു​റി വ​ള്ളി​ക്കാ​പ​റ്റ എ​ന്നി​വി​ട​ങ്ങ​ളി​ലും പ​ര്യ​ട​നം ന​ട​ത്തി.

International

തി​രു​വു​ത്ഥാ​ന പ​ള്ളി​യി​ൽ പ്രാ​ർ​ഥ​ന ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കു​മെ​ന്ന് ഇസ്രയേൽ

ജ​​​​​റൂ​​​​​സ​​​​​ലെം: ജ​​​​​റൂ​​​​​സ​​​​​ലെ​​​​​മി​​​​​ലെ തി​​​​​രു​​​​​വു​​​​​ത്ഥാ​​​​​ന പ​​​​​ള്ളി​​​​​യി​​​​​ൽ വി​​​​​ശു​​​​​ദ്ധ വാ​​​​​ര​​​​​ത്തി​​​​​ലെ വ​​​​രും​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലും ഉ​​​​യി​​​​ർ​​​​പ്പു​​​​തി​​​​രു​​​​നാ​​​​ൾ ദി​​​​ന​​​​ത്തി​​​​ലും തി​​​​​രു​​​​​ക്ക​​​​​ർ​​​​​മ​​​​​ങ്ങ​​​​​ൾ ന​​​​​ട​​​​​ത്താ​​​​​ൻ ലാ​​​​റ്റി​​​​ൻ പാ​​​​ത്രി​​​​യാ​​​​ർ​​​​ക്കീ​​​​സ് ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ പി​​​​​യ​​​​​ർ​​​​​ബ​​​​​തി​​​​​സ്ത പി​​​​​സ​​​​​ബ​​​​​ല്ല​​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സ​​​​ഭാ​​​​ധി​​​​കൃ​​​​ത​​​​ർ​​​​ക്ക് അ​​​​​നു​​​​​മ​​​​​തി ന​​​​​ൽ​​​​​കു​​​​​മെ​​​​​ന്ന് ഇ​​​​​സ്രേ​​​​​ലി സ​​​​​ർ​​​​​ക്കാ​​​​​ർ അ​​​​​റി​​​​​യി​​​​​ച്ചു.

സു​​​​​ര​​​​​ക്ഷാ​​​​​ കാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളാ​​​​​ൽ വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ൾ​​​​​ക്കു പ്ര​​​​​വേ​​​​​ശ​​​​​ന​​​​​മു​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്കി​​​​​ല്ല. പ​​​​​ക​​​​​രം, തി​​​​​രു​​​​​ക്ക​​​​​ർ​​​​​മങ്ങ​​​​​ൾ ത​​​​​ത്‌​​​​​സ​​​​​മ​​​​​യം സം​​​​​പ്രേ​​​​​ഷ​​​​​ണം ചെ​​​​​യ്യും. ഇ​​​​തു​​​​ സം​​​​ബ​​​​ന്ധി​​​​ച്ച് ഇ​​​​ന്ന​​​​ലെ ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ പി​​​​​യ​​​​​ർ​​​​​ബ​​​​​തി​​​​​സ്ത പി​​​​​സ​​​​​ബ​​​​​ല്ല​​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തിൽ സ​​​​ഭാ​​​​ധി​​​​കൃ​​​​ത​​​​രും ഇ​​​​സ്രേ​​​​ലി പോ​​​​ലീ​​​​സും ത​​​​മ്മി​​​​ൽ ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു. ഈ ​​​​ച​​​​ർ​​​​ച്ച​​​​യി​​​​ലാ​​​​ണ് വ​​​​രും​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ വി​​​​ശു​​​​ദ്ധ​​​​ സ്ഥ​​​​ല​​​​ത്തെ പ​​​​ള്ളി​​​​ക​​​​ളി​​​​ൽ പ്രാ​​​​ർ​​​​ഥ​​​​ന ന​​​​ട​​​​ത്താ​​​​ൻ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കു​​​​മെ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​ർ അ​​​​റി​​​​യി​​​​ച്ച​​​​ത്.

ലാ​​​​​റ്റി​​​​​ൻ പാ​​​​​ത്രി​​​​​യാ​​​​​ർ​​​​​ക്കീ​​​​​സും ജ​​​​​റൂ​​​​​സ​​​​​ലെ​​​​​മി​​​​​ലെ പോ​​​​​ലീ​​​​​സ് ക​​​​​മാ​​​​​ൻ​​​​​ഡ​​​​​റും ത​​​​​മ്മി​​​​​ൽ ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ ന​​​​​ട​​​​​ന്ന ച​​​​​ർ​​​​​ച്ച ഊ​​​​​ഷ്മ​​​​​ള​​​​​മാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്ന് ഇ​​​​​സ്രേ​​​​​ലി പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഐ​​​​​സ​​​​​ക് ഹെ​​​​​ർ​​​​​സോ​​​​​ഗ് പ​​​​​റ​​​​​ഞ്ഞു.

സു​​​​​ര​​​​​ക്ഷാ​​​​​ കാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളാ​​​​​ലാ​​​​​ണു പ​​​​​ള്ളി​​​​​ക്കു​​​​​ള്ളി​​​​​ൽ പൊ​​​​​തു​​​​​ജ​​​​​ന​​​​​ങ്ങ​​​​​ളെ പ​​​​​ങ്കെ​​​​​ടു​​​​​പ്പി​​​​​ച്ചു​​​​​ള്ള തി​​​​​രു​​​​​ക്ക​​​​​ർ​​​​​മ​​​​​ങ്ങ​​​​​ൾ​​​​​ക്ക് അ​​​​​നു​​​​​മ​​​​​തി ന​​​​​ൽ​​​​​കാ​​​​​തി​​​​​രു​​​​​ന്ന​​​​​തെ​​​​​ന്നും ക​​​​​ഴി​​​​​ഞ്ഞ​​​​​ദി​​​​​വ​​​​​സ​​​​​വും തി​​​​​രു​​​​​വു​​​​​ത്ഥാ​​​​​ന പ​​​​​ള്ളി​​​​​ക്കു സ​​​​​മീ​​​​​പം ഇ​​​​​റാ​​​​​നി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള മി​​​​​സൈ​​​​​ലി​​​​​ന്‍റെ അ​​​​​വ​​​​​ശി​​​​​ഷ്‌​​​​​ടം പ​​​​​തി​​​​​ച്ച​​​​​താ​​​​​യും പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ബെ​​​​​ഞ്ച​​​​​മി​​​​​ൻ നെ​​​​​ത​​​​​ന്യാ​​​​​ഹു ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി.

ലാ​​​​റ്റി​​​​ൻ പാ​​​​ത്രി​​​​യാ​​​​ർ​​​​ക്കീ​​​​സി​​​​നെ​​​​യും സം​​​​ഘ​​​​ത്തെ​​​​യും പ​​​​ള്ളി​​​​ക്കു​​​​ള്ളി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്ന​​​​തി​​​​ൽ​​​​നി​​​​ന്നു ത​​​​ട​​​​ഞ്ഞ സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ജോ​​​​​ർ​​​​​ജി​​​​​യ മെ​​​​​ലോ​​​​​ണി, ഫ്ര​​​​​ഞ്ച് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് എ​​​​​മ്മാ​​​​​നു​​​​​വ​​​​​ൽ മ​​​​​ക്രോ​​​​​ൺ തു​​​​​ട​​​​​ങ്ങി നി​​​​​ര​​​​​വ​​​​​ധി പാ​​​​​ശ്ചാ​​​​​ത്യ നേ​​​​​താ​​​​​ക്ക​​​​​ൾ പ്ര​​​​​തി​​​​​ഷേ​​​​​ധം അ​​​​​റി​​​​​യി​​​​​ച്ചി​​​​​രു​​​​​ന്നു.

ഇ​​​​സ്രേ​​​​ലി സ്ഥാ​​​​ന​​​​പ​​​​തി​​​​യെ വി​​​​ളി​​​​ച്ചു​​​​വ​​​​രു​​​​ത്തി വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം തേ​​​​ടാ​​​​ൻ ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പ് വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ ഇ​​​​​സ്രേ​​​​​ലി പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ബെ​​​​​ഞ്ച​​​​​മി​​​​​ൻ നെ​​​​​ത​​​​​ന്യാ​​​​​ഹു​​​​​വു​​​​​മാ​​​​​യി സം​​​​​സാ​​​​​രി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു.

നൂ​റ്റാ​ണ്ടു​ക​ൾ​ക്കി​ടെ ഇ​താ​ദ്യ​മാ​യാ​ണു തി​രു​വു​ത്ഥാ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ നാ​ടി​ന്‍റെ ചു​മ​ത​ല​യു​ള്ള സ​ഭാ​ധ്യ​ക്ഷ​ന്മാ​ർ​ക്ക് ഓ​ശാ​ന ഞാ​യ​റാ​ഴ്ച പ്ര​വേ​ശ​നം നി​ഷേ​ധി​ക്കു​ന്ന​ത്.

ലാ​റ്റി​ൻ പാ​ത്രി​യാ​ർ​ക്കീ​സ് ഓ​ശാ​ന ഞാ​യ​റാ​ഴ്ച​ത്തെ തി​രു​ക​ർ​മ്മ​ങ്ങ​ൾ ന​ട​ത്തി​യ​ത് കെ​ദ്രോ​ൻ തോ​ടി​നു സ​മീ​പം ഗ​ത്‌​സ​മേ​നി​യി​ലു​ള്ള ‘സ​ർ​വ​രാ​ജ്യ​ങ്ങ​ളു​ടെ​യും പ​ള്ളി​’യി​ലാ​ണ്. പ​തി​നാ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കാ​റു​ള്ള കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണ​വും ഇ​ത്ത​വ​ണ റ​ദ്ദാ​ക്കേ​ണ്ടി​വ​ന്നി​രു​ന്നു.

International

ലെയോ മാർപാപ്പ മൊണാക്കോ സന്ദർശിച്ചു

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമെന്ന വിശേഷണമുള്ള മൊണാക്കോയില്‍ ലെയോ മാർപാപ്പ സന്ദർശനം നടത്തി. ഇന്ന് രാവിലെ ഹെലികോപ്റ്ററിൽ യാത്രതിരിച്ച മാർപാപ്പ പ്രാദേശികസമയം രാവിലെ ഒന്പതിനാണ് 500 കിലോമീറ്റര്‍ അകലെയുള്ള പടിഞ്ഞാറൻ യൂറോപ്യൻ രാജ്യമായ മൊണാക്കോയിലെത്തിയത്.

ആൽബർട്ട് രണ്ടാമൻ രാജകുമാരനും കുടുംബാംഗങ്ങളും ഉദ്യോഗസ്ഥരും ചേർന്ന് മാർപാപ്പയെ സ്വീകരിച്ചു. പ്രിൻസസ് പാലസിന്‍റെ ബാൽക്കണിയിൽ നിന്ന് മാർപാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്യവെ, സമ്പന്നരുടെ പറുദീസ എന്നറിയപ്പെടുന്ന മൊണാക്കോയിലെ ജനങ്ങളോട് തങ്ങളുടെ സമ്പത്തും സ്വാധീനവും ലോകനന്മയ്ക്കായി ഉപയോഗിക്കാൻ മാർപാപ്പ ആഹ്വാനം ചെയ്തു.

ആയുധങ്ങളേക്കാൾ കൂടുതൽ ചർച്ചകൾക്ക് മുൻഗണന നൽകണമെന്ന് അദ്ദേഹം ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു. യുദ്ധവും സംഘർഷങ്ങളും ലോകത്തെ തകർക്കുന്ന ഈ കാലഘട്ടത്തിൽ സമാധാനത്തിന്‍റെ പാത പിന്തുടരണം. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും ഗർഭച്ഛിദ്രം പോലുള്ള വിഷയങ്ങളിലെ സഭയുടെ നിലപാടുകളെക്കുറിച്ചും മാർപാപ്പ തന്‍റെ പ്രസംഗത്തിൽ പരാമർശിച്ചു. ആധുനികകാലത്തെ വെല്ലുവിളികൾക്കിടയിലും വിശ്വാസം മുറുകെ പിടിക്കാൻ അദ്ദേഹം യുവാക്കളെ ഉപദേശിച്ചു.

തുടർന്ന് മൊണാക്കോയിലെ കത്തീഡ്രൽ ഓഫ് ദ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ സന്ദർശിച്ച മാർപാപ്പ അവിടെ പ്രാർഥനകൾക്കു നേതൃത്വം നൽകി. പിന്നീട് ലൂയിസ് രണ്ടാമൻ സ്റ്റേഡിയത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ മുഖ്യകാർമികത്വം വഹിച്ചു. ആൽബർട്ട് രാജകുമാരനുമായി നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയിൽ ആഗോള സമാധാന ചർച്ചകളും വിഷയമായി. ഒന്പത് മണിക്കൂർ നീണ്ട സന്ദർശനത്തിനുശേഷം വൈകുന്നേരത്തോടെ മാർപാപ്പ വത്തിക്കാനിലേക്കു മടങ്ങി.

കത്തോലിക്കാവിശ്വാസം ഔദ്യോഗിക മതമായി നിലനിൽക്കുന്ന ചുരുക്കം യൂറോപ്യൻ രാജ്യങ്ങളിൽ ഒന്നാണു മൊണാക്കോ. ഈ വർഷത്തെ ആദ്യത്തെ അപ്പസ്തോലിക യാത്ര, ലോകത്തെ രണ്ടാമത്തെ ചെറു രാജ്യത്തേക്ക് നടത്തുന്ന സന്ദര്‍ശനം, വിശുദ്ധ വാരത്തിന് മുന്നോടിയായുള്ള അപ്പസ്തോലിക സന്ദര്‍ശനം എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ ഒരു ദിവസം മാത്രം നീണ്ടുനിന്ന ഈ യാത്രയ്ക്കുണ്ട്.

"വഴിയും സത്യവും ജീവനും ഞാനാണ്" എന്ന തിരുവചനഭാഗമാണ് ഈ അപ്പസ്തോലികയാത്രയിൽ ആപ്തപവാക്യമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 1982ൽ ജോൺ പോൾ രണ്ടാമൻ മാര്‍പാപ്പയാണ് ഇതിനുമുന്പ് മൊണാക്കോ സന്ദര്‍ശിച്ചിട്ടുള്ളത്. മൊണാക്കോയിലെ ആകെ ജനസംഖ്യ 40,000ത്തിൽ താഴെയാണ്. ഇതില്‍ 80 ശതമാനവും കത്തോലിക്കാ വിശ്വാസികളാണ്.

ഏപ്രിൽ 13 മുതൽ 23 വരെ പത്തു ദിവസം ആഫ്രിക്കൻ രാജ്യങ്ങളായ അൾജീരിയ, കാമറൂൺ, അങ്കോള, ഇക്വാറ്റോറിയൽ ഗിനിയ എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്ന മാർപാപ്പ ജൂൺ ആറു മുതൽ 12 വരെ സ്പെയിനും സന്ദർശിക്കും.

International

ജറൂസലെമിലെ തിരുവുത്ഥാന പള്ളിക്കു സമീപം മിസൈൽ വീണു

ജ​​​​​​റൂ​​​​​​സ​​​​​​ലെം: പു​​​ണ്യ​​​ന​​​ഗ​​​ര​​​മാ​​​യ ജ​​​റൂ​​​സ​​​ലെ​​​മി​​​ലെ തി​​​രു​​​വു​​​ത്ഥാ​​​ന പ​​​ള്ളി​​​ക്കു സ​​​മീ​​​പം മി​​​സൈ​​​ലി​​​ന്‍റെ അ​​​വ​​​ശി​​​ഷ്‌​​​ടം വീ​​​ണ​​​ത് ആ​​​ശ​​​ങ്ക​​​യ്ക്കി​​​ട​​​യാ​​​ക്കി.

പ​​​ള്ളി​​​ക്കു സ​​​മീ​​​പ​​​മു​​​ള്ള ഗ്രീ​​​ക്ക് ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് പാ​​​ത്രി​​​യാ​​​ർ​​​ക്കേ​​​റ്റ് കെ​​​ട്ടി​​​ട​​​ത്തി​​​നു​​​മു​​​ക​​​ളി​​​ലാ​​​ണ് ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ മി​​​സൈ​​​ലി​​​ന്‍റെ അ​​​വ​​​ശി​​​ഷ്‌​​​ടം പതിച്ചത്. ഇ​​​തി​​​നു​​​പു​​​റ​​​മെ അ​​​​​​ൽ-​​​​​​അ​​​​​​ഖ്സ മോ​​​​​​സ്കി​​​​​​നു സ​​​​​​മീ​​​​​​പ​​​​​​മു​​​​​​ള്ള ടെ​​​​​​മ്പി​​​​​​ൾ മൗ​​​​​​ണ്ടി​​​ലും മി​​​സൈ​​​ൽ വീ​​​​​​ണ​​​​​​താ​​​​​​യി ഇ​​​​​​സ്ര​​​​​​യേ​​​​​​ൽ വി​​​​​​ദേ​​​​​​ശ​​​​​​കാ​​​​​​ര്യ മ​​​​​​ന്ത്രാ​​​​​​ല​​​​​​യം അ​​​​​​റി​​​​​​യി​​​​​​ച്ചു.

ഇ​​​​​സ്രേ​​​​​ലി പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ബെ​​​​​ഞ്ച​​​​​മി​​​​​ൻ നെ​​​​​ത​​​​​ന്യാ​​​​​ഹു​​​​​വി​​​​​ന്‍റെ ജ​​​​​റൂ​​​​​സ​​​​​ലെ​​​​​മി​​​​​ലെ ഓ​​​​​ഫീ​​​​​സി​​​​​നു സ​​​​​മീ​​​​​പ​​​​​വും മി​​​​​സൈ​​​​​ൽ പ​​​​​തി​​​​​ച്ച​​​​​താ​​​​​യി റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ണ്ട്. ജ​​​​​​റൂ​​​​​​സ​​​​​​ലെ​​​​​​മി​​​​​​ലെ പു​​​​​​ണ്യ​​​​​​സ്ഥ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ൽ മി​​​​​​സൈ​​​​​​ലു​​​​​​ക​​​​​​ൾ വി​​​​​​ക്ഷേ​​​​​​പി​​​​​​ച്ച ഇ​​​​​​റാ​​​​​​ന്‍റെ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യെ ഇ​​​​​​സ്ര​​​​​​യേ​​​​​​ൽ സ​​​​​​ർ​​​​​​ക്കാ​​​​​​ർ അ​​​​​​പ​​​​​​ല​​​​​​പി​​​​​​ച്ചു.

ജ​​​​​​റൂ​​​​​​സ​​​​​​ലെം പാ​​​​​​ത്രി​​​​​​യാ​​​​​​ർ​​​​​​ക്കീ​​​​​​സ് തി​​​​​​യോ​​​​​​ഫി​​​​​​ലോ​​​​​​സ് മൂ​​​​​​ന്നാ​​​​​​മ​​​​​​നു​​​​​​മാ​​​​​​യി താ​​​​​​ൻ സം​​​​​​സാ​​​​​​രി​​​​​​ച്ചെ​​​​​​ന്നും ഇ​​​​​​റാ​​​​​​ൻ ക​​​​​​രു​​​​​​തി​​​​​​ക്കൂ​​​​​​ട്ടി രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ​​​​​​ല​​​​​​ക്ഷ്യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു​​​​​​നേ​​​​​​രേ​​​​​​യും ക്രൈ​​​​​​സ്‌​​​​​​ത​​​​​​വ, മു​​​​​​സ്‌​​​​​​ലിം, യ​​​​​​ഹൂ​​​​​​ദ ആ​​​​​​രാ​​​​​​ധ​​​​​​നാ​​​​​​ല​​​​​​യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു​​​​​​നേ​​​​​​രേ​​​​​​യും ആ​​​​​​ക്ര​​​​​​മ​​​​​​ണം ന​​​​​​ട​​​​​​ത്തു​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ന്നും ഇ​​​​​​സ്രേ​​​​​​ലി വി​​​​​​ദേ​​​​​​ശ​​​​​​കാ​​​​​​ര്യ​​​​​​മ​​​​​​ന്ത്രി ഗിദെ​​​​​​യോ​​​​​​ൻ സാ​​​​​​ർ പ​​​​​​റ​​​​​​ഞ്ഞു.

ക​​​ഴി​​​ഞ്ഞ ഫെ​​​ബ്രു​​​വ​​​രി 28ന് ​​​ഇ​​​റാ​​​നെ​​​തി​​​രേ യു​​​എ​​​സ്-​​​ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണം ആ​​​രം​​​ഭി​​​ച്ച​​​തോ​​​ടെ സു​​​ര​​​ക്ഷ മു​​​ൻ​​​നി​​​ർ​​​ത്തി തി​​​രു​​​വു​​​ത്ഥാ​​​ന പ​​​ള്ളി അ​​​ട​​​ച്ചി​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യാ​​​ണ് ഇ​​​ത്ര​​​യും ദി​​​വ​​​സം ഈ ​​​തീ​​​ർ​​​ഥാ​​​ട​​​ന​​​ദേ​​​വാ​​​ല​​​യം അ​​​ട​​​ച്ചി​​​ടു​​​ന്ന​​​ത്. വി​​​ശു​​​ദ്ധ​​​വാ​​​ര​​​ത്തി​​​ലെ​​​ങ്കി​​​ലും പ​​​ള്ളി തു​​​റ​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ശ​​​ക്ത​​​മാ​​​യി​​​ട്ടു​​​ണ്ട്.

National

ഒഡീഷയില്‍ പള്ളിക്കു നേരേ ആക്രമണം; മു​​​​ഖ​​​​വാ​​​​രം ത​​​​ക​​​​ർ​​​​ത്തു, വിശുദ്ധ വസ്തുക്കൾക്കു തീയിട്ടു

ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ: ഒ​​​​ഡീ​​​​ഷ​​​​യി​​​​ൽ ക​​​​ത്തോ​​​​ലി​​​​ക്കാ​​​​ ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​നു​​​​നേ​​​​രേ ആ​​​​ക്ര​​​​മ​​​​ണം. റാ​​​​യ​​​​ഗ​​​​ഡ ജി​​​​ല്ല​​​​യി​​​​ലെ ദെം​​​​ഗാ​​​​സ്വാ​​​​ർ​​​​ഗി ഗ്രാ​​​​മ​​​​ത്തി​​​​ലെ സെ​​​​ന്‍റ് പൗ​​​​ള മോ​​​​ണ്ടെ​​​​ൽ പ​​​​ള്ളി​​​​ക്കു​​​​ നേ​​​​രേ​​​​യാ​​​​ണ് ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം തീ​​​​വ്ര ഹി​​​​ന്ദു​​​​ത്വ​​​​വാ​​​​ദി​​​​ക​​​​ളാ​​​​യ ഗ്രാ​​​​മ​​​​വാ​​​​സി​​​​ക​​​​ൾ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്.

പ​​​​ള്ളി​​​​യു​​​​ടെ മു​​​​ഖ​​​​വാ​​​​രം ത​​​​ക​​​​ർ​​​​ത്ത അ​​​​ക്ര​​​​മി​​​​സം​​​​ഘം വാ​​​​തി​​​​ൽ ത​​​​ല്ലി​​​​ത്ത​​​​ക​​​​ർ​​​​ത്ത് അ​​​​ക​​​​ത്തു​​​​ക​​​​യ​​​​റി അ​​​​ൾ​​​​ത്താ​​​​ര​​​​യും തി​​​​രു​​​​സ്വ​​​​രൂ​​​​പ​​​​ങ്ങ​​​​ളും ന​​​​ശി​​​​പ്പി​​​​ക്കു​​​​ക​​​​യും വി​​​​ശു​​​​ദ്ധ വ​​​​സ്തു​​​​ക്ക​​​​ൾ പു​​​​റ​​​​ത്തേ​​​​ക്കു കൊ​​​​ണ്ടു​​​​പോ​​​​യി തീ​​​​യി​​​​ടു​​​​ക​​​​യും ചെയ്തു.

സം​​​​ഭ​​​​വ​​​​ദി​​​​വ​​​​സം രാ​​​​ത്രി ഏ​​​​ഴോ​​​​ടെ ഒ​​​​രു​​​​സം​​​​ഘം ഗ്രാ​​​​മ​​​​വാ​​​​സി​​​​ക​​​​ൾ സം​​​​ഘ​​​​ടി​​​​ച്ചെ​​​​ത്തി ഗ്രാ​​​​മ​​​​ത്തി​​​​ൽ താ​​​​മ​​​​സി​​​​ക്കു​​​​ന്ന മൂ​​​​ന്ന് ക​​​​ത്തോ​​​​ലി​​​​ക്കാ കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ വീ​​​​ടു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് പു​​​​റ​​​​ത്തി​​​​റ​​​​ങ്ങ​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്ന് റാ​​​​യ​​​​ഗ​​​​ഡ​​​​യി​​​​ലെ ക​​​​ത്തീ​​​​ഡ്ര​​​​ൽ ഇ​​​​ട​​​​വ​​​​ക വി​​​​കാ​​​​രി ഫാ. ​​​​അ​​​​ബേ​​​​ദ് കു​​​​മാ​​​​ർ പ​​​​റ​​​​ഞ്ഞു.

ഭ​​​​യപ്പെട്ട കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ ത​​​​ങ്ങ​​​​ൾ ആ​​​​ക്ര​​​​മി​​​​ക്ക​​​​പ്പെ​​​​ടു​​​​മെ​​​​ന്ന ഭ​​​​യ​​​​ത്താ​​​​ൽ വീ​​​​ടു​​​​ക​​​​ൾ​​​​ക്കു പു​​​​റ​​​​ത്തി​​​​റ​​​​ങ്ങാ​​​​ൻ ത​​​​യാ​​​​റാ​​​​യി​​​​ല്ല. ഇ​​​​തോ​​​​ടെ പി​​​​ന്തി​​​​രി​​​​ഞ്ഞു​​​​പോ​​​​യ അ​​​​ക്ര​​​​മി​​​​സം​​​​ഘം രാ​​​​ത്രി ഒ​​​​ന്പ​​​​തോ​​​​ടെ സ്ഥ​​​​ല​​​​ത്തെ പ​​​​ള്ളി​​​​യി​​​​ൽ സം​​​​ഘ​​​​ടി​​​​ച്ചെ​​​​ത്തി അ​​​​തി​​​​ക്ര​​​​മം ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

പ​​​​ള്ളി​​​​യു​​​​ടെ പ്ര​​​​ധാ​​​​ന വാ​​​​തി​​​​ൽ ത​​​​ല്ലി​​​​ത്ത​​​​ക​​​​ർ​​​​ത്ത് അ​​​​ക​​​​ത്തു ക​​​​ട​​​​ന്ന സം​​​​ഘം അ​​​​ൾ​​​​ത്താ​​​​ര​​​​യി​​​​ൽ അ​​​​തി​​​​ക്ര​​​​മം ന​​​​ട​​​​ത്തു​​​​ക​​​​യും മൂ​​​​ന്നു തി​​​​രു​​​​സ്വ​​​​രൂ​​​​പ​​​​ങ്ങ​​​​ളും കു​​​​രി​​​​ശും കു​​​​രി​​​​ശി​​​​ന്‍റെ വ​​​​ഴി​​​​യു​​​​ടെ ചി​​​​ത്ര​​​​ങ്ങ​​​​ളും ത​​​​ക​​​​ർ​​​ക്കുകയും ചെയ്തു. വി​​​​ശു​​​​ദ്ധ വ​​​​സ്ത്ര​​​​ങ്ങ​​​​ളും ബൈ​​​​ബി​​​​ളും മ​​​​റ്റ് പൂ​​​​ജ്യ​​​​വ​​​​സ്തു​​​​ക്ക​​​​ളും പു​​​​റ​​​​ത്തേ​​​​ക്ക് കൊ​​​​ണ്ടു​​​​പോ​​​​യി തീ​​​​യി​​​​ടു​​​​ക​​​​യും ചെ​​​​യ്തു. പ​​​​ള്ളി​​​​ക്കു​​​​ള്ളി​​​​ലെ ക​​​​സേ​​​​ര​​​​ക​​​​ൾ, ഫാ​​​​നു​​​​ക​​​​ൾ, ലൈ​​​​റ്റു​​​​ക​​​​ൾ എ​​​​ന്നി​​​​വ ത​​​​ല്ലി​​​​ത്ത​​​​ക​​​​ർ​​​​ത്ത അ​​​​ക്ര​​​​മി​​​​സം​​​​ഘം പ​​​​ള്ളി​​​​പ്പ​​​​രി​​​​സ​​​​ര​​​​ത്തെ കു​​​​ഴ​​​​ൽ​​​​ക്കി​​​​ണ​​​​ർ അ​​​​ശു​​​​ദ്ധ​​​​മാ​​​​ക്കി.

റാ​​​​യ​​​​ഗ​​​​ഡ് ബി​​​​ഷ​​​​പ് ആ​​​​പ്ലി​​​​നാ​​​​ർ സേ​​​​നാ​​​​പ​​​​തി​​​​യു​​​​ടെ പ​​​​രാ​​​​തി ​​​​പ്ര​​​​കാ​​​​രം പോ​​​​ലീ​​​​സ് സ്ഥ​​​​ല​​​​ത്തെ​​​​ത്തി അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. ജി​​​​ല്ലാ പോ​​​​ലീ​​​​സ് സൂ​​​​പ്ര​​​​ണ്ടും സ്ഥ​​​​ല​​​​ത്തെ​​​​ത്തി സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ വി​​​​ല​​​​യി​​​​രു​​​​ത്തി.

പ​​​​ള്ളി സ്ഥി​​​​തി​​​​ചെ​​​​യ്യു​​​​ന്ന സ്ഥ​​​​ലം ഒ​​​​രു ക്രൈ​​​​സ്ത​​​​വ​​​​ വി​​​​ശ്വാ​​​​സി സം​​​​ഭാ​​​​വ​​​​ന ചെ​​​​യ്ത​​​​താ​​​​ണെ​​​​ങ്കി​​​​ലും പ​​​​ള്ളി നി​​​​ർ​​​​മി​​​​ച്ച​​​​ത് അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യാ​​​​ണെ​​​​ന്ന് നേ​​​​ര​​​​ത്തേ​​​​ മു​​​​ത​​​​ൽ ഒ​​​​രു​​​​സം​​​​ഘം ഹി​​​​ന്ദു​​​​ത്വ​​​​വാ​​​​ദി​​​​ക​​​​ൾ ആ​​​​രോ​​​​പ​​​​ണ​​​​മു​​​​ന്ന​​​​യി​​​​ച്ചി​​​​രു​​​​ന്നു. കൂ​​​​ടാ​​​​തെ ക്രൈ​​​​സ്ത​​​​വ​​​​ർ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തും മി​​​​ഷ​​​​ൻ പ്ര​​​​ദേ​​​​ശ​​​​ത്തെ സി​​​​സ്റ്റേ​​​​ഴ്സ് അ​​​​ടു​​​​ത്തി​​​​ടെ ത​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ന്‍റെ ര​​​​ജ​​​​ത​​​​ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷി​​​​ച്ച​​​​തു​​​​മാ​​​​ണ് തീ​​​​വ്ര ഹി​​​​ന്ദു​​​​ത്വ​​​​വാ​​​​ദി​​​​ക​​​​ളെ ചൊ​​​​ടി​​​​പ്പി​​​​ച്ച​​​​ത്.

പോ​​​​ലീ​​​​സി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഇ​​​​രു സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ളു​​​​ടെ​​​​യും പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ ചേ​​​​ർ​​​​ന്നു സ​​​​മാ​​​​ധാ​​​​ന​​​​സ​​​​മി​​​​തി രൂ​​​​പീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ക്രൈ​​​​സ്ത​​​​വ കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്ക് സം​​​​ര​​​​ക്ഷ​​​​ണം ന​​​​ൽ​​​​കു​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ ഉ​​​​റ​​​​പ്പു​​​​ ന​​​​ൽ​​​​കി​​​​യ​​​​താ​​​​യി സ​​​​ഭാ​​​​ വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു. ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഗ്രാ​​​​മ​​​​ത്തി​​​​ൽ പോ​​​​ലീ​​​​സ് സാ​​​​ന്നി​​​​ധ്യം തു​​​​ട​​​​രും.

ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്ക് പ​​​​ള്ളി​​​​യി​​​​ൽ ആ​​​​രാ​​​​ധ​​​​ന ന​​​​ട​​​​ത്താ​​​​ൻ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കു​​​​മെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ർ ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​​​കി. താ​​​​ത്കാ​​​​ലി​​​​ക ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​മെ​​​​ന്ന നി​​​​ല​​​​യി​​​​ൽ ഗ്രാ​​​​മ​​​​ത്തി​​​​ലെ തെ​​​​രു​​​​വി​​​​ലൂ​​​​ടെ​​​​യു​​​​ള്ള വാ​​​​ഹ​​​​ന ഗ​​​​താ​​​​ഗ​​​​ത​​​​ത്തി​​​​ന് നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

District News

മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ വി​ശു​ദ്ധ മൂ​റോ​ന്‍ കൂ​ദാ​ശ​യ്ക്കാ​യി ഒ​രു​ങ്ങു​ന്നു

കോ​​ട്ട​​യം: നീ​​ണ്ട എ​​ട്ടു വ​​ര്‍​ഷ​​ത്തി​​നു​​ശേ​​ഷം മ​​ല​​ങ്ക​​ര ഓ​​ര്‍​ത്ത​​ഡോ​​ക്‌​​സ് സ​​ഭ വി​​ശു​​ദ്ധ മൂ​​റോ​​ന്‍ കൂ​​ദാ​​ശ​​യ്ക്കാ​​യി ഒ​​രു​​ങ്ങു​​ന്നു. വ​​ലി​​യ നോ​​മ്പി​​ലെ നാ​​ല്‍​പ്പ​​താം വെ​​ള്ളി​​യാ​​ഴ്ചയാ​​യ 27ന് ​സ​​ഭാ ആ​​സ്ഥാ​​ന​​മാ​​യ ദേ​​വ​​ലോ​​കം കാ​​തോ​​ലി​​ക്കേ​​റ്റ് അ​​ര​​മ​​ന ചാ​​പ്പ​​ല്‍ ശു​​ശ്രൂ​​ഷ​​ക​​ള്‍​ക്ക് വേ​​ദി​​യാ​​കും.

സ​​ഭാച​​രി​​ത്ര​​ത്തി​​ലെ 11-ാം മൂ​​റോ​​ന്‍ കൂ​​ദാ​​ശ​​യ്ക്ക് ബ​​സേ​​ലി​​യോ​​സ് മാ​​ര്‍​ത്തോ​​മ്മാ മാ​​ത്യൂ​​സ് തൃ​​തീ​​യ​​ന്‍ ബാ​​വ മു​​ഖ്യ​​കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും. സ​​ഭ​​യു​​ടെ മെ​​ത്രാ​​പ്പോ​​ലീ​​ത്താ​​മാ​​ര്‍ സ​​ഹ​​കാ​​ര്‍​മി​​ക​​രാ​​കും. ഇ​​വ​​ര്‍​ക്കൊ​​പ്പം അ​​ര്‍​ക്ക​​ദി​​യാ​​ക്കോ​​ന്‍, 12 വൈ​​ദി​​ക​​ര്‍, 12 പൂ​​ര്‍​ണ​​ശെ​​മ്മാ​​ശ​​ന്മാ​​ര്‍, 12 ഉ​​പ ശെ​​മ്മാ​​ശ​​ന്മാ​​ര്‍ എ​​ന്നി​​വ​​ര്‍ ഏ​​ഴ് മ​​ണി​​ക്കൂ​​ര്‍ നീ​​ണ്ടുനി​​ല്‍​ക്കു​​ന്ന വി​​ശു​​ദ്ധ ക​​ര്‍​മ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​കും.

സ്വ​​യം ശീ​​ര്‍​ഷ​​ക സ​​ഭ​​ക​​ളു​​ടെ ത​​ല​​വ​​ന്‍​മാ​​രാ​​യ പാ​​ത്രി​​യ​​ര്‍​ക്കീ​​സും കാ​​തോ​​ലി​​ക്കാ​​യും മാ​​ത്ര​​മാ​​ണ് ഓ​​ര്‍​ത്ത​​ഡോ​​ക്‌​​സ് വി​​ശ്വാ​​സ പാ​​ര​​മ്പ​​ര്യ​​പ്ര​​കാ​​രം വി​​ശു​​ദ്ധ മൂ​​റോ​​ന്‍ കൂ​​ദാ​​ശ ന​​ട​​ത്തു​​ന്ന​​ത്. കാ​​തോ​​ലി​​ക്കാ​​യാ​​യി നി​​യോ​​ഗി​​ത​​നാ​​യ​​ശേ​​ഷം ബ​​സേ​​ലി​​യോ​​സ് മാ​​ര്‍​ത്തോ​​മ്മാ മാ​​ത്യൂ​​സ് തൃ​​തീ​​യ​​ന്‍ ബാ​​വ പ്ര​​ധാ​​ന കാ​​ര്‍​മി​​ക​​നാ​​കു​​ന്ന ആ​​ദ്യ മൂ​​റോ​​ന്‍ കൂ​​ദ​​ശ​​യാ​​ണി​​ത്.

മൂ​​റോ​​ന്‍ എ​​ന്ന വാ​​ക്കി​ന്‍റെ അ​​ര്‍​ഥം ‘സു​​ഗ​​ന്ധ​​തൈ​​ലം’ എ​​ന്നാ​​ണ്. മ​​ല​​ങ്ക​​ര​​സ​​ഭ​​യു​​ടെ ലോ​​ക​​മെ​​മ്പാ​​ടു​​മു​​ള്ള ദേ​​വാ​​ല​​യ​​ങ്ങ​​ളി​​ല്‍ മാ​​മ്മോ​​ദീ​​സ, പ​​ള്ളി​​ക​​ളു​​ടെ കൂ​​ദാ​​ശ എ​​ന്നി​​വ​​യ്ക്കാ​​യി ഈ ​​വി​​ശു​​ദ്ധ​​തൈ​​ലം ഉ​​പ​​യോ​​ഗി​​ക്കു​​ന്നു.

മ​​ല​​ങ്ക​​ര​​സ​​ഭാ ആ​​സ്ഥാ​​ന​​ത്ത് ചേ​​ര്‍​ന്ന എ​​പ്പി​​സ്‌​​കോ​​പ്പ​​ല്‍ സു​​ന്ന​​ഹ​​ദോ​​സ് വി​​ശു​​ദ്ധ മൂ​​റോ​​ന്‍ കൂ​​ദാ​​ശ​​യു​​ടെ ഒ​​രു​​ക്ക​​ങ്ങ​​ള്‍ വി​​ല​​യി​​രു​​ത്തി. വി​​ശു​​ദ്ധ മൂ​​റോ​​ന്‍ കൂ​​ദാ​​ശ​​യു​​ടെ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍​ക്ക് കൊ​​ല്ലം ഭ​​ദ്രാ​​സ​​നാ​​ധി​​പ​​ന്‍ ഡോ. ​​ജോ​​സ​​ഫ് മാ​​ര്‍ ദി​​വ​​ന്നാ​​സി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്താ അ​​ധ്യ​​ക്ഷ​​നാ​​യ സ​​മി​​തി​​യെ കാ​​തോ​​ലി​​ക്കാ ബാ​​വ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി.. 2018 മാ​​ര്‍​ച്ചി​​ലാ​​ണ് മ​​ല​​ങ്ക​​ര​​സ​​ഭ​​യി​​ല്‍ ഇ​​തി​​ന് മു​​ന്‍​പ് വി​​ശു​​ദ്ധ മൂ​​റോ​​ന്‍ കൂ​​ദാ​​ശ ന​​ട​​ന്ന​​ത്.

District News

ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് സി​ന​ഡ് തു​ട​ങ്ങി

തി​രു​വ​ല്ല : ബി​ലീ​വേ​ഴ്‌​സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് ജ​ന​റ​ൽ സി​ന​ഡ് ഡ​ൽ​ഹി അ​തി​ഭ​ദ്രാ​സ​ന ആ​സ്ഥാ​ന​ത്ത് സ​ഭാ അ​ധ്യ​ക്ഷ​ൻ സാ​മു​വ​ൽ മാ​ർ തി​യോ​ഫി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ്യ​ങ്ങ​ൾ ത​മ്മി​ൽ യു​ദ്ധ​ങ്ങ​ൾ, മാ​ന​വ​ഹൃ​ദ​യ​ങ്ങ​ൾ അ​ക​ന്നു പോ​കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ സ്നേ​ഹ​ത്തി​ന്‍റെ വാ​ഹ​ക​രാ​യി മാ​റാ​ൻ സ​ഭ​ക്കും സ​ഭാ​മ​ക്ക​ൾ​ക്കും ക​ഴി​യ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

22 വ​രെ ഗു​ഡ്ഗാ​വി​ലെ ഡ​ൽ​ഹി അ​തി​ഭ​ദ്രാ​സ​ന അ​സ്ഥാ​ന​ത്താ​ണ് ജ​ന​റ​ൽ സി​ന​ഡ് ന​ട​ക്കു​ന്ന​ത്. ഡ​ൽ​ഹി അ​തി​ഭ​ദ്രാ​സ​ന ആ​ർ​ച്ബി​ഷ​പ് ജോ​ൺ മാ​ർ ഐ​റേ​നി​യ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​ശു​ദ്ധ സു​ന്ന​ഹ​ദോ​സ് സെ​ക്ര​ട്ട​റി ജോ​ഷ്വാ മാ​ർ ബ​ർ​ണ​ബാ​സ്‌ എ​പ്പി​സ്കോ​പ്പ സ്വാ​ഗ​തം ആ​ശം​സി​ച്ചു. സ​ഭ​യി​ലെ എ​പ്പി​സ്കോ​പ്പാ​മാ​ർ, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി​മാ​ർ, വി​വി​ധ പോ​ഷ​ക സ​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി 500 ഓ​ളം പ്ര​തി​നി​ധി​ക​ൾ ജ​ന​റ​ൽ സി​ന​ഡി​ന്‍റെ ഭാ​ഗ​മാ​ണ് .

District News

നീ​റി​ക്കാ​ട് ലൂ​ര്‍ദ്മാ​താ പ​ള്ളി​യി​ല്‍ തി​രു​നാ​ള്‍

നീ​റി​ക്കാ​ട്: ലൂ​ര്‍ദ്മാ​താ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ല്‍ ലൂ​ര്‍ദ് മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി. ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ര്‍ബാ​ന -ഫാ. ​ജി​സ്മോ​ന്‍ പു​ത്ത​ന്‍പ​റ​മ്പി​ല്‍, തു​ട​ര്‍ന്നു ഫാ. ​ജോ​ര്‍ജി കാ​ട്ടൂ​ര്‍ ന​യി​ക്കു​ന്ന കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​നം.

നാ​ളെ രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ ഒ​ന്നു​വ​രെ ക​ഴു​ന്ന് പ്ര​തി​ഷ്ഠ. വൈ​കു​ന്നേ​രം 4.30നു ​വി​ശു​ദ്ധ കു​ര്‍ബാ​ന -ഫാ. ​ഷി​ബു വ​ള്ളി​യാം​ത​ടം, തു​ട​ര്‍ന്നു ധ്യാ​നം. 12നു ​രാ​വി​ലെ 6.15ന് ​വി​ശു​ദ്ധ കു​ര്‍ബാ​ന -ഫാ. ​പോ​ള്‍ മുത്തൂ​റ്റി​ല്‍. രാ​ത്രി ആ​റു മു​ത​ല്‍ വാ​ര്‍ഡു​ക​ള്‍തോ​റും ലൂ​ര്‍ദ് മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ​വു​മാ​യി പ്ര​യാ​ണം, 7.30നു ​കി​ഴ​ക്കേ കു​രി​ശു​പ​ള്ളി​യി​ല്‍ ല​ദീ​ഞ്ഞ്, തു​ട​ര്‍ന്നു ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം: ഫാ. ​ഷാ​ജി പു​ല്ലാ​ട്ടു​മ​ഠ​ത്തി​ല്‍.

13നു ​വൈ​കു​ന്നേ​രം 5.30നു ​വി​ശു​ദ്ധ കു​ര്‍ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ര്‍ശ​നം -ഫാ. ​ബി​ബി​ന്‍ ക​ണ്ടോ​ത്ത്. 14നു ​രാ​വി​ലെ 6.30നു ​ഗ്രോ​ട്ടോ​യി​ല്‍ വി​ശു​ദ്ധ കു​ര്‍ബാ​ന, വൈ​കു​ന്നേ​രം 4.45നു ​പ്ര​ദ​ക്ഷി​ണം -ഫാ. ​ലി​ജു മു​ള​കു​മ​റ്റ​ത്തി​ല്‍, ഫാ. ​ഷൈ​ജു ക​ല്ലു​വെ​ട്ടാം​കു​ഴി, ഫാ. ​ജോ​ണി കാ​ഞ്ഞി​രം​പ​റ​മ്പി​ല്‍. രാ​ത്രി ഒ​മ്പ​തി​നു തി​രു​നാ​ള്‍ സ​ന്ദേ​ശം: ഫാ. ​തോ​മ​സ് ആ​നി​മൂ​ട്ടി​ല്‍, വി​ശു​ദ്ധ കു​ര്‍ബാ​ന​യു​ടെ വാ​ഴ്‌​വ് -ഫാ. ​സൈ​മ​ണ്‍ പു​ല്ലാ​ട്ട്.

15നു ​രാ​വി​ലെ 6.45നു ​വി​ശു​ദ്ധ കു​ര്‍ബാ​ന, 9.45ന് ​ആ​ഘോ​ഷ​മാ​യ റാ​സ​യ്ക്ക് ഫാ. ​ആ​ല്‍ബി​ന്‍ പു​ത്ത​ന്‍പ​റ​മ്പി​ല്‍ മു​ഖ്യ​കാ​ര്‍മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ലി​ജു മു​ള​കു​മ​റ്റ​ത്തി​ല്‍. ഫാ. ​ലി​വി​ന്‍ തെ​ക്കേ​തു​രു​ത്തു​വേ​ലി​ല്‍, ഫാ. ​തോ​മ​സ് താ​ഴ​ത്തു​വെ​ട്ട​ത്ത് എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍മി​ക​ത്വം വ​ഹി​ക്കും. സ​ന്ദേ​ശം -ഫാ. ​ജി​നു ആ​വ​ണി​ക്കു​ന്നേ​ല്‍, 12.30നു ​വി​ശു​ദ്ധ കു​ര്‍ബാ​ന​യു​ടെ ആ​ശീ​ര്‍വാ​ദം- ഫാ. ​മാ​ത്യു ഏ​റ്റി​യേ​പ്പ​ള്ളി​ല്‍. തു​ട​ര്‍ന്നു പ്ര​ദ​ക്ഷി​ണം -ഫാ. ​ഏ​ബ്ര​ഹാം ത​റ​ത്ത​ട്ടേ​ല്‍, രാ​ത്രി എ​ട്ടി​നു നാ​ട​കം.

ക​രി​മ്പാ​നി പ​ള്ളി​യി​ല്‍ തി​രു​നാ​ള്‍

ക​രി​മ്പാ​നി: ദി​വ്യ​കാ​രു​ണ്യ ദേ​വാ​ല​യ​ത്തി​ല്‍ ദി​വ്യ​കാ​രു​ണ്യ​നാ​ഥ​ന്‍റെ തി​രു​നാ​ള്‍ 12, 13, 14, 15 തീ​യ​തി​ക​ളി​ല്‍ ആ​ഘോ​ഷി​ക്കും. 12ന് ​വൈ​കു​ന്നേ​രം 5.15ന് ​കൊ​ടി​യേ​റ്റ്. 5.30ന് ​വി​ശു​ദ്ധ കു​ര്‍ബാ​ന. 6.30 ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം. 13ന് ​വൈ​കു​ന്നേ​രം 5.15ന് ​സെ​മി​ത്തേ​രി സ​ന്ദ​ര്‍ശ​നം, വി​ശു​ദ്ധ കു​ര്‍ബാ​ന. രാ​ത്രി ഏ​ഴി​ന് സം​ഗീ​ത​സാ​യാ​ഹ്നം.

14ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍ബാ​ന 6.15ന് ​പ്ര​ദ​ക്ഷി​ണം. രാ​ത്രി ഒ​മ്പ​തി​ന് ഫ്യൂ​ഷ​ന്‍. പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ 15ന് ​രാ​വി​ലെ ഏ​ഴി​നും വൈ​കു​ന്നേ​രം അ​ഞ്ചി​നും വി​ശു​ദ്ധ കു​ര്‍ബാ​ന 6.30ന് ​പ്ര​ദ​ക്ഷി​ണം. രാ​ത്രി 7.30ന് ​മാ​ജി​ക് ഷോ.

District News

ചെ​റി​യ​നാ​ട് ലൂ​ർ​ദ്മാ​താ പള്ളിയിൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റി

ചെ​ങ്ങ​ന്നൂ​ർ: ചെ​റി​യ​നാ​ട് ലൂ​ർ​ദ്മാ​താ റോ​മ​ൻ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ലെ പാ​ദു​കാ​വ​ൽ തി​രു​നാ​ളി​ന് ഭ​ക്തി​സാ​ന്ദ്ര​മാ​യ തു​ട​ക്കം. വി​കാ​രി ഫാ. ​ജോ​സ് വ​ർ​ഗീ​സ് കൊ​ടി​യേ​റ്റി. ഇ​ന്ന് വിശുദ്ധ ​കു​ർ​ബാ​ന - പു​ന​ലൂ​ർ രൂ​പ​ത ചീ​ഫ് കോ-ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ബെ​ന​ഡി​ക്ട് ജെ . ​തെ​ക്കു​വി​ള കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് ദൈ​വാ​നു​ഭ​വ ധ്യാ​നം. നാ​ളെ വിശുദ്ധ കു​ർ​ബാ​ന മ​ല​ങ്ക​ര റീ​ത്തി​ൽ - ചെ​റി​യ​നാ​ട് സെ​ന്‍റ് ജൂ​ഡ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക തീ​ർ​ഥാ​ട​ന പ​ള്ളി വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കൊ​ച്ചു​ക​ളീ​ക്ക​ൽ കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് ദൈ​വാ​നു​ഭ​വ ധ്യാ​നം.

പ​ത്തി​നു രാ​വി​ലെ 7.30ന് ​ജ​പ​മാ​ല, എ​ട്ടി​ന് വിശുദ്ധ ​കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം - കൊ​ഴു​വ​ല്ലൂ​ർ ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി വി​കാ​രി ഫാ.​ സ​ഹാ​യ റൂ​ബി​ൻ​സ് മു​ഖ്യ​കാ​ർ​മി​ക​നാ​കും. ക​ട​യി​ക്കാ​ട് അ​റ​യ്ക്ക​ലി​ൽ വൈ​കി​ട്ട് അ​ഞ്ചി​ന് ജ​പ​മാ​ല, ലി​റ്റനി, നൊ​വേ​ന. 5.30ന് ​ആ​ഘോ​ഷ​മാ​യ വേ​സ്പ​ര - ബി​ഷ​പ് സെ​ക്ര​ട്ട​റി ഫാ. ​ജ​സ്റ്റി​ൻ സ​ക്ക​റി​യ മു​ഖ്യ​കാ​ർ​മി​ക​നാ​കും. പു​ന​ലൂ​ർ രൂ​പ​ത കെ​സി​വൈ​എം ഡ​യ​റ​ക്ട​ർ ഫാ. ​വി​പി​ൻ സെ​ബാ​സ്റ്റ്യ​ൻ വ​ച​നസ​ന്ദേ​ശം ന​ല്കും. തു​ട​ർ​ന്ന് ദേ​വാ​ല​യ​ത്തി​ലേ​ക്ക് ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണം.

പ്ര​ധാ​ന തി​രു​നാ​ളാ​യ 11നു ​രാ​വി​ലെ പത്തിന് ​ജ​പ​മാ​ല ലി​റ്റി​നി, നൊ​വേ​ന, പ്ര​സുദേ​ന്തി വാ​ഴി​ക്ക​ൽ. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ സ​മൂ​ഹ​ബ​ലി - പു​ന​ലൂ​ർ രൂ​പ​ത വി​കാ​രി ജ​ന​റാൾ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വാ​സ് മു​ഖ്യ​കാ​ർ​മി​ക​നാ​കും. പു​ന​ലൂ​ർ രൂ​പ​ത വൈ​സ് ചാ​ൻ​സി​ല​ർ ഫാ. ​ക്രി​സ്റ്റി ജോ​സ​ഫ് വ​ച​ന​സ​ന്ദേ​ശം ന​ല്കും. തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക് , സ്നേ​ഹ​വി​രു​ന്ന്. വൈ​കി​ട്ട് ആ​റി​ന് ലൂ​ർ​ദ് ഫെ​സ്റ്റ് , എ​ട്ടി​ന് ക​രോ​ക്ക ഗാ​ന​മേ​ള. 12നു ​വൈ​കുന്നേരം അ​ഞ്ചി​ന് ജ​പ​മാ​ല, 5.30 ന് ​വി. കു​ർ​ബാ​ന - പ​രേ​ത​രു​ടെ ആ​ത്മാ​ക്ക​ൾ​ക്ക് വേ​ണ്ടി, സെ​മി​ത്തേ​രി വെ​ഞ്ചി​രി​പ്പ് എ​ന്നി​വ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​സ് വ​ർ​ഗീ​സ്, തി​രു​നാ​ൾ ക​ൺ​വീ​ന​ർ ജ​യിം​സ് തേ​വ​രു​മ​ണ്ണി​ൽ, സെ​ക്ര​ട്ട​റി ഡേ​വി​ഡ് മാ​നു​വേ​ൽ ഉ​ദ​യ​ഗി​രി എ​ന്നി​വ​ർ പ​റ​ഞ്ഞു.

 

District News

വെ​ള്ള​രി​വ​യ​ൽ വ്യാ​കു​ല​മാ​താ പ​ള്ളി​യി​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റി


ഇ​രി​ട്ടി: വെ​ള്ള​രി​വ​യ​ൽ വ്യാ​കു​ല​മാ​താ പ​ള്ളി​യി​ൽ തി​രു​നാ​ളി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ആ​ന്‍റ​ണി അ​റ​യ്ക്ക​ൽ കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് ന​ട​ന്ന ദി​വ്യ​ബ​ലി​ക്ക് ഫാ. ​ബെ​ന്നി മ​ണ​പ്പാ​ട്ട് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദി​വ്യ​ബ​ലി​ക്ക് ഫാ. ​മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ഏ​ഴി​ന് ക​ലാ​സ​ന്ധ്യ.
പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ഏ​ഴി​നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദി​വ്യ​ബ​ലി​ക്ക് ഫാ. ​സ​നോ​ജ് പ്ലാം​തോ​ട്ട​ത്തി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം. സ​മാ​പ​ന ദി​വ​സ​മാ​യ എ​ട്ടി​നു രാ​വി​ലെ 10ന് ​ദി​വ്യ​ബ​ലി. ഫാ. ​റോ​ണി പീ​റ്റ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം. ഊ​ട്ടു​നേ​ർ​ച്ച.

District News

മ​ല​മ്പു​ഴ സെ​ന്‍റ് ജൂ​ഡ്സ് ​പളളി ഇ​ട​വ​കദി​നാ​ഘോ​ഷം

മ​ല​മ്പു​ഴ: മ​ല​മ്പു​ഴ സെ​ന്‍റ് ജൂ​ഡ്സ് ​പള്ളി ഇ​ട​വ​ക ദി​നാ​ഘോ​ഷം ഫാ. ​ജ​സ്റ്റീ​ൻ കോ​ലം​ക​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രോ​വി​ഡ​ൻ​സ് ഹോം ​മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ മേ​രി ജ​യിം​സ് അ​ധ്യ​ക്ഷ​യാ​യി. വി​കാ​രി ഫാ. ​ബി​ജു മു​രി​ങ്ങ​ക്കു​ടി​യി​ൽ, കൈ​ക്കാ​ര​ൻ ബാ​ബു രാ​ജ​കു​ലം, തി​രു​നാ​ൾ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ജോ​യ് പ​ട്ടാ​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജൂ​ബി​ലി​യേ​റി​യ​ൻ​സി​നെ ആ​ദ​രി​ച്ചു. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ത്താ​ഴ​വി​രു​ന്നു​മു​ണ്ടാ​യി​രു​ന്നു

Kerala

പള്ളി മ്യൂസിയത്തിലെ പ്രതിമകൾ തകർത്തു; 50 ലക്ഷം രൂപയുടെ നഷ്ടം, പ്രതിക്കായി തെരച്ചിൽ

കൊച്ചി: പറവൂരിൽ നിർമാണം നടക്കുന്ന ചരിത്ര മ്യൂസിയത്തിലെ 15ൽ അധികം പ്രതിമകൾ തകർത്തു. 50 ലക്ഷം രൂപയുടെ പ്രതിമകളാണ് അജ്ഞാതൻ തകർത്തത്. കോട്ടയ്ക്കാവ് സെന്‍റ് തോമസ് ഫൊറോന പള്ളിയിൽ നിർമാണത്തിലിരിക്കുന്ന മ്യൂസിയത്തിലാണ് വ്യാഴാഴ്ച ഉച്ചയോടെ ആക്രമണം നടന്നത്.

അമ്പത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പള്ളി ഭാരവാഹികൾ പോലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കി. പള്ളിയിൽ അടുത്തു നടക്കാനിരിക്കുന്ന തിരുന്നാളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി എത്തിയ തിരുന്നാൾ കമ്മിറ്റി ഭാരാവാഹികളാണ് സംഭവം കാണുന്നത്.

മ്യൂസിയത്തിലേയ്ക്കുള്ള ഗേറ്റ് പൂട്ടിയിരിക്കുകയായിരുന്നു. അധികം ഉയരമില്ലാത്ത മതിൽ ചാടി കടന്നാണ് അക്രമി ഉള്ളിൽ കടന്നിട്ടുള്ളത്. പ്രതിമകളുടെ കാലുകളിൽ ഏതോ ആയുധം ഉപയോഗിച്ച് അടിച്ചു പൊട്ടിച്ച ശേഷം ചവിട്ടി മറിച്ചിട്ടതായിട്ടാണ് കരുതപ്പെടുന്നത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

District News

ന​വീ​ക​രി​ച്ച കോ​ള​യാ​ട് സെ​ന്‍റ് കൊ​ർ​ണേ​ലി​യൂ​സ് പ​ള്ളി ആ​ശീ​ർ​വാ​ദ​ക​ർ​മം 21ന്

കോ​ള​യാ​ട്: ന​വീ​ക​രി​ച്ച കോ​ള​യാ​ട് സെ​ന്‍റ് കൊ​ർ​ണേ​ലി​യൂ​സ് പ​ള്ളി​യു​ടെ ആ​ശീ​ർ​വാ​ദ​ക​ർ​മം 21ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​ണ്ണൂ​ർ ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. ക​ണ്ണൂ​ർ രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ ഡോ. ​ഡെ​ന്നി​സ് കു​റു​പ്പ​ശേ​രി, മ​ഞ്ഞു​മ്മ​ൽ നി​ഷ്പാ​ദു​ക ക​ർ​മ​ലീ​ത്ത സ​ഭ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ ഫാ. ​അ​ഗ​സ്റ്റി​ൽ മു​ള്ളൂ​ർ ഒ​സി​ഡി എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​കും. മ​ല​ബാ​റി​ലെ കു​ടി​യേ​റ്റ മേ​ഖ​ല​യി​ലെ ആ​ദ്യ​ത്തെ പ​ള്ളി​യാ​ണ് കോ​ള​യാ​ട് സെ​ന്‍റ് കൊ​ർ​ണേ​ലി​യൂ​സ് പ​ള്ളി. 1921ൽ ​കൊ​ർ​ണേ​ലി​യൂ​സ് മി​ഷ​നാ​ണ് പ​ള്ളി സ്ഥാ​പി​ച്ച​ത്.

മം​ഗ​ലാ​പു​രം രൂ​പ​ത​യു​ടെ കീ​ഴി​ൽ 1921ൽ ​ഫാ. പോ​ൾ റൊ​സാ​രി​യോ ഫെ​ർ​ണാ​ണ്ട​സ് എ​ന്ന ഈ​ശോ സ​ഭാ വൈ​ദി​ക​നാ​ണ് മി​ഷ​ന് തു​ട​ക്കം കു​റി​ച്ച​ത്. ഒ​രു നൂ​റ്റാ​ണ്ടി​ലേ​റെ പാ​ര​ന്പ​ര്യ​മു​ള്ള പ​ള്ളി ഇ​ന്ന് നാ​നാ​ജാ​തി മ​ത​സ്ഥ​രു​ടെ​യും ആ​രാ​ധ​നാ​കേ​ന്ദ്രം കൂ​ടി​യാ​ണ്. 1923ൽ ​കോ​ഴി​ക്കോ​ട് രൂ​പ​ത​യു​ടെ കീ​ഴി​ലാ​യ പ​ള്ളി 1952ൽ ​മ​ഞ്ഞു​മ്മ​ൽ നി​ഷ്പാ​ദു​ക ക​ർ​മ​ലീ​ത്ത സ​ന്യാ​സ സ​മൂ​ഹ​ത്തി​ന് ഔ​ദ്യോ​ഗി​ക​മാ​യി കൈ​മാ​റി. കു​ടി​യേ​റ്റ​ക്കാ​ർ വ​ർ​ധി​ച്ചു​വ​ന്ന​പ്പോ​ൾ അ​വ​ര​വ​രു​ടെ റീ​ത്തി​ൽ പ​ള്ളി പ​ണി​തു​കൊ​ടു​ക്കാ​ൻ മു​ൻ​കൈ​യെ​ടു​ത്ത​ത് ദേ​വാ​ല​യ​മാ​ണ്.

പു​ന്ന​പ്പാ​ലം, പേ​രാ​വൂ​ർ (തൊ​ണ്ടി​യി​ൽ), ആ​ല​ച്ചേ​രി, ആ​ര്യ​പ്പ​റ​മ്പ്, പോ​ത്തു​കു​ഴി എ​ന്നീ ഇ​ട​വ​ക​ക​ളു​ടെ മാ​തൃ​ദേ​വാ​ല​യം കൂ​ടി​യാ​ണ് കോ​ള​യാ​ട് സെ​ന്‍റ് കൊ​ർ​ണേ​ലി​യൂ​സ് പ​ള്ളി​യെ​ന്ന് സെ​ന്‍റ് കൊ​ർ​ണേ​ലി​യൂ​സ് ആ​ശ്ര​മ​ത്തി​ലെ ഫാ. ​ജോ​ജോ ആ​ന്‍റ​ണി ഒ​സി​ഡി, ഫാ. ​സ്റ്റാ​ലി​ൻ ഒ​സി​ഡി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പാ​രി​ഷ് സെ​ക്ര​ട്ട​റി ബാ​ബു, തി​രു​നാ​ൾ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹെ​ന്‍‌​റി ത​യ്യി​ൽ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

District News

പ​ടി​മ​രു​ത് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ തിരുനാളാഘോഷം

പ​ടി​മ​രു​ത്: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും ന​വ​നാ​ൾ പ്രാ​ർ​ഥ​ന​യ്ക്കും തി​രു​നാ​ളി​നും വി​കാ​രി ഫാ. ​ജോ​ൺ​സ​ൺ വേ​ങ്ങ​പ​റ​മ്പി​ൽ കൊ​ടി​യേ​റ്റി. ഇ​ന്ന​ലെ ന​ട​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​സു​നി​ൽ കാ​യം​കാ​ട്ടി​ൽ നേ​തൃ​ത്വം ന​ൽ​കി.

ഇ​ന്നു രാ​വി​ലെ 10 ന് ​ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് വി​കാ​രി ജ​ന​റാ​ൾ മോ​ൺ. മാ​ത്യു ഇ​ളം​തു​രു​ത്തി​പ​ട​വി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. നാ​ളെ മു​ത​ൽ 23 വ​രെ തീ​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം 4.30 ന് ​ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​ജോ​സ​ഫ് പൂ​വ​ത്തോ​ലി​ൽ, ഫാ. ​സ​ണ്ണി ഉ​പ്പ​ൻ, ഫാ. ​ബി​ജു മാ​ളി​യേ​ക്ക​ൽ, ഫാ. ​നോ​ബി​ൾ പ​ന്ത​ലാ​ടി​ക്ക​ൽ, ഫാ. ​ബി​ജു മു​ട്ട​ത്തു​കു​ന്നേ​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 24 ന് ​വൈ​കു​ന്നേ​രം 4.30 ന് ​ആ​ർ​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ടി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ. തു​ട​ർ​ന്ന് വ​ർ​ണ ശ​ബ​ള​മാ​യ പ്ര​ദ​ക്ഷി​ണം. 25ന് ​രാ​വി​ലെ 10ന് ​ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം. തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, സ​മാ​പ​നാ​ശീ​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന്.

 

 

District News

ദേ​വാ​ല​യ​ങ്ങ​ളി​ൽ തി​രു​നാ​ൾ

ആ​ളൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ്


മ​റ്റം: ആ​ളൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ലെ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ യൗ​സേ​പ്പ് പി​താ​വി​ന്‍റെ​യും വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​നു കൊ​ടി​യേ​റി. പാ​ല​ക്കാ​ട് രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജി​ജോ ചാ​ല​ക്ക​ൽ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു. 24, 25 തി​യ​തി​ക​ളി​ലാ​ണ് തി​രു​നാ​ൾ.
24 ന് ​രാ​വി​ലെ 6.15 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന, രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്ക​ൽ. തു​ട​ർ​ന്ന് വീ​ടു​ക​ളി​ലേ​ക്ക് അ​ന്പ് എ​ഴു​ന്ന​ള്ളി​പ്പ്. രാ​ത്രി 11 ന് ​കു​ടും​ബ​ക്കൂ​ട്ടാ​യ്മ​ക​ളി​ൽ​നി​ന്നു​ള്ള അ​ന്പ് എ​ഴു​ന്ന​ള്ളി​പ്പ് സ​മാ​പ​നം. 25 ന് ​രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, രാ​വി​ലെ 10.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, ഉ​ച്ച​തി​രി​ഞ്ഞ് അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം.
തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​ജാ​ക്സ​ൻ ചാ​ല​ക്ക​ൽ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ റാ​ഫേ​ൽ ത​ട്ടി​ൽ, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ജോ​ബി പാ​ല​യൂ​ർ, ട്ര​സ്റ്റി​മാ​രാ​യ സേ​വി പു​ലി​ക്കോ​ട്ടി​ൽ, ജീ​സ​ൻ ചാ​ല​ക്ക​ൽ, സിം​സ​ൻ കൂ​ത്തൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.


പ​ഴു​വി​ൽ സെ​ന്‍റ് ആ​ന്‍റ​ണീ​സ്


പ​ഴു​വി​ൽ: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി. ഇ​തോ​ട​നു​ബ​ന്ധി​ച്ച് വൈ​കീ​ട്ട് ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം, പ്ര​സു​ദേ​ന്തി വാ​ഴ്ച, കൂ​ട് തു​റ​ക്ക​ൽ ശു​ശ്രൂ​ഷ എ​ന്നി​വ ന​ട​ന്നു.


പ​ഴു​വി​ൽ സെ​ന്‍റ്് ആ​ന്‍റ​ണീ​സ് ഫോ​റോ​ന വി​കാ​രി റ​വ. ഡോ. ​വി​ൻ​സെ​ന്‍റ് ചെ​റു​വ​ത്തൂ​ർ, അ​സി. വി​കാ​രി ഫാ. ​ഡേ​വി​സ് പു​ലി​ക്കോ​ട്ടി​ൽ, ട്ര​സ്റ്റി​മാ​രാ​യ സു​നി​ൽ കു​റ്റി​ക്കാ​ട​ൻ, മാ​ത്യു ഇ​രി​മ്പ​ൻ, ജെ​യിം​സ് ത​ട്ടി​ൽ, ആ​ന്‍റോ ചാ​ലി​ശേ​രി, തി​രു​നാ​ൾ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബാ​ബു ജോ​ർ​ജ് വ​ട​ക്ക​ൻ, വി​വി​ധ ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.


തി​രു​നാ​ൾ ദി​ന​മാ​യ ​ഇ​ന്ന് രാ​വി​ലെ ആ​റി​നും 8.30 നും ​വി​ശു​ദ്ധ കു​ർ​ബാ​ന. 10.30 നു​ള്ള ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജോ​ബ് വ​ട​ക്ക​ൻ മു​ഖ്യ​കാ​ർ​മി​ക​ന​നാ​കും. ഫാ. ​അ​ല​ക്സ് മ​രോ​ട്ടി​ക്ക​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. ഫാ. ​ഡേ​വി​സ് പു​ലി​ക്കോ​ട്ടി​ൽ സ​ഹ​കാ​ർ​മി​ക​നാ​കും. വൈ​കീ​ട്ട് നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. എ​ട്ടാ​മി​ടം 25ന്.


ചേ​ർ​പ്പ് സെ​ന്‍റ് ആ​ന്‍റ​ണീ​സ്


ചേ​ർ​പ്പ്: സെ​ന്‍റ്് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ലെ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ ഇ​ന്നു മു​ത​ൽ 22 വ​രെ ആ​ഘോ​ഷി​ക്കും. ഇ​ന്നു രാ​വി​ലെ 6.30നും ​വൈ​കീ​ട്ടും ല​ദീ​ഞ്ഞ്, നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, രാ​ത്രി 7.30 ന് ​ദീ​പാ​ല​ങ്കാ​ര സ്വി​ച്ചോ​ൺ വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജെ​യ്സ​ൻ കൂ​നം​പ്ലാ​ക്ക​ൽ നി​ർ​വ​ഹി​ക്കും.

നാ​ളെ രാ​വി​ലെ 6.30 ന് ​ല​ദീ​ഞ്ഞ്, നൊ​വേ​ന, കു​ർ​ബാ​ന, അ​മ്പ്, വ​ള എ​ഴു​ന്ന​ള്ളി​പ്പ്, 5.30ന് ​രൂ​പം എ​ഴു​ന്ന​ള്ളി​പ്പ്. രാ​ത്രി 11ന് ​അ​മ്പ്, വ​ള സ​മാ​പ​നം. 20ന് ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന,10ന് ​തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, വൈ​കി​ട്ട് 3.30ന് ​കു​ർ​ബാ​ന, തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, ഏ​ഴി​ന് ആ​കാ​ശ വി​സ്മ​യം.

21ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന് കു​ർ​ബാ​ന, ആ​റി​ന് ഇ​ട​വ​ക ദി​നം ചേ​ർ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ജോ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം​ചെ​യ്യും, ജീ​വ​കാ​രു​ണ്യ ഫ​ണ്ട് കൈ​മാ​റ​ൽ, വി​വി​ധ യൂ​ണി​റ്റു​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ. 22 ന് ​വൈ​കീ​ട്ട് ആ​റി​ന് കു​ർ​ബാ​ന, ഗാ​ന​മേ​ള.

വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ പ​ള്ളി വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ട്ട​ത്ത്, കൈ​ക്കാ​ര​ന്മാ​രാ​യ കെ.​ഡി. ജോ​മി , മാ​ർ​ട്ടി​ൻ ഇ. ​ജോ​സ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​ജോ ഇ​ഞ്ചോ​ടി​ക്കാ​ര​ൻ, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ കെ.​എ​ൽ. ആ​ന്‍റ​ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

NRI

കു​വൈ​റ്റി​ലെ ഔ​വ​ർ ലേ​ഡി ഓ​ഫ് അ​റേ​ബ്യ പ​ള്ളി വെ​ള്ളി​യാ​ഴ്ച മൈ​ന​ർ ബ​സി​ലി​ക്ക​യാ​യി ഉ​യ​ർ​ത്തും

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ അ​ഹ്‌​മ​ദി​യി​ലു​ള്ള ഔ​വ​ർ ലേ​ഡി ഓ​ഫ് അ​റേ​ബ്യ പ​ള്ളി വെ​ള്ളി​യാ​ഴ്ച മൈ​ന​ർ ബ​സി​ലി​ക്ക​യാ​യി ഉ​യ​ർ​ത്തും. പ്രാ​ദേ​ശി​ക​സ​മ​യം രാ​വി​ലെ പ​ത്തി​നു ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ളു​ടെ മ​ധ്യേ വ​ത്തി​ക്കാ​ൻ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ക​ർ​ദി​നാ​ൾ പി​യെ​ത്രോ പ​രോ​ളി​ൻ പ്ര​ഖ്യാ​പ​നം ന​ട​ത്തും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യും ഉ​ണ്ടാ​യി​രി​ക്കും.

ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ക​ർ​ദി​നാ​ൾ പി​യെ​ത്രോ പ​രോ​ളി​ൻ ഇ​ന്ന​ലെ കു​വൈ​റ്റി​ലെ​ത്തി. ത്രി​ദി​ന​സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ കു​വൈ​റ്റ് ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യും പ്രാ​ദേ​ശി​ക സ​ഭാ​സ​മൂ​ഹ​വു​മാ​യും അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. കു​വൈ​റ്റ് സി​റ്റി​യി​ലെ ഹോ​ളി ഫാ​മി​ലി കോ-​ക​ത്തീ​ഡ്ര​ലി​ലാ​ണ് ക​ത്തോ​ലി​ക്കാ​സ​മൂ​ഹ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക.

അ​റേ​ബ്യ​ൻ ഉ​പ​ദ്വീ​പി​ൽ ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു പ​ള്ളി​ക്ക് മൈ​ന​ർ ബ​സി​ലി​ക്ക പ​ദ​വി ല​ഭി​ക്കു​ന്ന​ത്. ച​രി​ത്ര​പ​ര​വും ആ​ധ്യാ​ത്മി​ക​പ​ര​വും അ​ജ​പാ​ല​ന​പ​ര​വു​മാ​യ പ്ര​ത്യേ​ക​ത​ക​ൾ പ​രി​ഗ​ണി​ച്ച് ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ൺ 28നാ​ണ് ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ പ​ള്ളി​യെ മൈ​ന​ർ ബ​സി​ലി​ക്ക​യാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ബ​ഹ​റി​ൻ, കു​വൈ​റ്റ്, ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ എ​ന്നീ രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് നോ​ർ​ത്തേ​ൺ അ​റേ​ബ്യ വി​കാ​രി​യ​ത്ത്. ബി​ഷ​പ് ആ​ൽ​ദോ ബെ​റാ​ർ​ഡി ഒ​എ​സ്‌​എ​സ്‌​ടി​യാ​ണ് ഇ​പ്പോ​ഴ​ത്തെ അ​പ്പ​സ്തോ​ലി​ക് വി​കാ​രി.

1948 ഡി​സം​ബ​ർ എ​ട്ടി​ന് പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ നാ​മ​ധേ​യ​ത്തി​ൽ ചെ​റി​യ ചാ​പ്പ​ലാ​യാ​ണ് ഔ​ർ ലേ​ഡി ഓ​ഫ് അ​റേ​ബ്യ പ​ള്ളി​യു​ടെ ഉ​ത്ഭ​വം. ക​ർ​മ​ലീ​ത്താ വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​തു നി​ർ​മി​ച്ച​ത്. വ​ർ​ധി​ച്ചു​വ​രു​ന്ന പ്ര​വാ​സി ക​ത്തോ​ലി​ക്ക​രു​ടെ ആ​ത്മീ​യ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നാ​യി 1957ൽ ​കു​വൈ​റ്റ് ഓ​യി​ൽ ക​മ്പ​നി​യാ​ണ് ഇ​പ്പോ​ഴ​ത്തെ പ​ള്ളി നി​ർ​മി​ച്ച​ത്.

അ​റേ​ബ്യ​ൻ ഉ​പ​ദ്വീ​പി​ലെ ര​ണ്ട് അ​പ്പ​സ്തോ​ലി​ക് വി​കാ​രി​യ​ത്തു​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി ഔ​ർ ലേ​ഡി ഓ​ഫ് അ​റേ​ബ്യ​യെ പി​ന്നീ​ട് ഗ​ൾ​ഫി​ന്‍റെ പ്ര​ധാ​ന പ​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചു. പ​തി​റ്റാ​ണ്ടു​ക​ളാ​യി കു​വൈ​റ്റി​ലും ഗ​ൾ​ഫി​ലു​ട​നീ​ള​വു​മു​ള്ള ക​ത്തോ​ലി​ക്ക​ർ​ക്ക് ഈ ​പ​ള്ളി ഒ​രു ആ​ത്മീ​യ​ഭ​വ​ന​മാ​യും ഐ​ക്യ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യും മാ​റി.

1949ൽ ​പ​ന്ത്ര​ണ്ടാം പീ​യൂ​സ് മാ​ർ​പാ​പ്പ ആ​ശീ​ർ​വ​ദി​ച്ച ക​ർ​മ​ല​മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ​മാ​ണ് ഇ​വി​ടെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന​ത്.

International

കു​വൈ​റ്റി​ലെ ഔ​വ​ർ ലേ​ഡി ഓ​ഫ് അ​റേ​ബ്യ പ​ള്ളി നാ​ളെ മൈ​ന​ർ ബ​സി​ലി​ക്ക​യാ​യി ഉ​യ​ർ​ത്തും

കു​​​​വൈ​​​​റ്റ്: കു​​​​വൈ​​​​റ്റി​​​​ലെ അ​​​​ഹ്‌​​​​മ​​​​ദി​​​​യി​​​​ലു​​​​ള്ള ഔ​​​​വ​​​​ർ ലേ​​​​ഡി ഓ​​​​ഫ് അ​​​​റേ​​​​ബ്യ പ​​​​ള്ളി നാ​​​​ളെ മൈ​​​​ന​​​​ർ ബ​​​​സി​​​​ലി​​​​ക്ക​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ത്തും. പ്രാ​​​​ദേ​​​​ശി​​​​ക​​​​സ​​​​മ​​​​യം രാ​​​​വി​​​​ലെ പ​​​​ത്തി​​​​നു ന​​​​ട​​​​ക്കു​​​​ന്ന തി​​​​രു​​​​ക്ക​​​​ർ​​​​മങ്ങ​​​​ളു​​​​ടെ മ​​​​ധ്യേ വ​​​​ത്തി​​​​ക്കാ​​​​ൻ സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി ക​​​​ർ​​​​ദി​​​​നാ​​​​ൾ പി​​​​യെ​​​​ത്രോ പ​​​​രോ​​​​ളി​​​​ൻ പ്ര​​​​ഖ്യാ​​​​പ​​​​നം ന​​​​ട​​​​ത്തും. തു​​​​ട​​​​ർ​​​​ന്ന് ആ​​​​ഘോ​​​​ഷ​​​​മാ​​​​യ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യും ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും.

ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ക​​​​ർ​​​​ദി​​​​നാ​​​​ൾ പി​​​​യെ​​​​ത്രോ പ​​​​രോ​​​​ളി​​​​ൻ ഇ​​​​ന്ന​​​​ലെ കു​​​​വൈ​​​​റ്റി​​​​ലെ​​​​ത്തി. ത്രി​​​​ദി​​​​ന​​​​സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നി​​​​ടെ കു​​​​വൈ​​​​റ്റ് ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ക​​​​ളു​​​​മാ​​​​യും പ്രാ​​​​ദേ​​​​ശി​​​​ക സ​​​​ഭാ​​​​സ​​​​മൂ​​​​ഹ​​​​വു​​​​മാ​​​​യും അ​​​​ദ്ദേ​​​​ഹം കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തും. കു​​​​വൈ​​​​റ്റ് സി​​​​റ്റി​​​​യി​​​​ലെ ഹോ​​​​ളി ഫാ​​​​മി​​​​ലി കോ-​​​​ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ലാ​​​​ണ് ക​​​​ത്തോ​​​​ലി​​​​ക്കാ​​​​സ​​​​മൂ​​​​ഹ​​​​വു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തു​​​​ക.

അ​​​​റേ​​​​ബ്യ​​​​ൻ ഉ​​​​പ​​​​ദ്വീ​​​​പി​​​​ൽ ഇ​​​​താ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഒ​​​​രു പ​​​​ള്ളി​​​​ക്ക് മൈ​​​​ന​​​​ർ ബ​​​​സി​​​​ലി​​​​ക്ക പ​​​​ദ​​​​വി ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. ച​​​​രി​​​​ത്ര​​​​പ​​​​ര​​​​വും ആ​​​​ധ്യാ​​​​ത്മി​​​​ക​​​​പ​​​​ര​​​​വും അ​​​​ജ​​​​പാ​​​​ല​​​​ന​​​​പ​​​​ര​​​​വു​​​​മാ​​​​യ പ്ര​​​​ത്യേ​​​​ക​​​​ത​​​​ക​​​​ൾ പ​​​​രി​​​​ഗ​​​​ണി​​​​ച്ച് ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ജൂ​​​​ൺ 28നാ​​​​ണ് ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ പ​​​​ള്ളി​​​​യെ മൈ​​​​ന​​​​ർ ബ​​​​സി​​​​ലി​​​​ക്ക​​​​യാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്. ബ​​​​ഹ​​​​റി​​​​ൻ, കു​​​​വൈ​​​​റ്റ്, ഖ​​​​ത്ത​​​​ർ, സൗ​​​​ദി അ​​​​റേ​​​​ബ്യ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന​​​​താ​​​​ണ് നോ​​​​ർ​​​​ത്തേ​​​​ൺ അ​​​​റേ​​​​ബ്യ വി​​​​കാ​​​​രി​​​​യ​​​​ത്ത്. ബി​​​​ഷ​​​​പ് ആ​​​​ൽ​​​​ദോ ബെ​​​​റാ​​​​ർ​​​​ഡി ഒ​​​​എസ്‌​​​​എ​​​​സ്‌​​​​ടി​​​​യാ​​​​ണ് ഇ​​​​പ്പോ​​​​ഴ​​​​ത്തെ അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക് വി​​​​കാ​​​​രി.

1948 ഡി​​​​സം​​​​ബ​​​​ർ എ​​​​ട്ടി​​​​ന് പ​​​​രി​​​​ശു​​​​ദ്ധ ക​​​​ന്യ​​​​ാ​​​​മ​​​​റി​​​​യ​​​​ത്തി​​​​ന്‍റെ നാ​​​​മ​​​​ധേ​​​​യ​​​​ത്തി​​​​ൽ ചെ​​​​റി​​​​യ ചാ​​​​പ്പ​​​​ലാ​​​​യാ​​​​ണ് ഔ​​​​ർ ലേ​​​​ഡി ഓ​​​​ഫ് അ​​​​റേ​​​​ബ്യ പ​​​​ള്ളി​​​​യു​​​​ടെ ഉ​​​​ത്ഭ​​​​വം. ക​​​​ർ​​​​മ​​​​ലീ​​​​ത്താ വൈ​​​​ദി​​​​ക​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​തു നി​​​​ർ​​​​മി​​​​ച്ച​​​​ത്. വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന പ്ര​​​​വാ​​​​സി ക​​​​ത്തോ​​​​ലി​​​​ക്ക​​​​രു​​​​ടെ ആ​​​​ത്മീ​​​​യ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ നി​​​​റ​​​​വേ​​​​റ്റു​​​​ന്ന​​​​തി​​​​നാ​​​​യി 1957ൽ ​​​​കു​​​​വൈ​​​​റ്റ് ഓ​​​​യി​​​​ൽ ക​​​​മ്പ​​​​നി​​​​യാ​​​​ണ് ഇ​​​​പ്പോ​​​​ഴ​​​​ത്തെ പ​​​​ള്ളി നി​​​​ർ​​​​മി​​​​ച്ച​​​​ത്.

അ​​​​റേ​​​​ബ്യ​​​​ൻ ഉ​​പ​​​​ദ്വീ​​​​പി​​​​ലെ ര​​​​ണ്ട് അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക് വി​​​​കാ​​​​രി​​​​യ​​​​ത്തു​​​​ക​​​​ളെ​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി ഔ​​​​ർ ലേ​​​​ഡി ഓ​​​​ഫ് അ​​​​റേ​​​​ബ്യ​​​​യെ പി​​​​ന്നീ​​​​ട് ഗ​​​​ൾ​​​​ഫി​​​​ന്‍റെ പ്ര​​​​ധാ​​​​ന പ​​​​ള്ളി​​​​യാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി കു​​​​വൈ​​​​റ്റി​​​​ലും ഗ​​​​ൾ​​​​ഫി​​​​ലു​​​​ട​​​​നീ​​​​ള​​​​വുമു​​​​ള്ള ക​​​​ത്തോ​​​​ലി​​​​ക്ക​​​​ർ​​​​ക്ക് ഈ ​​​​പ​​​​ള്ളി ഒ​​​​രു ആ​​​​ത്മീ​​​​യ​​​​ഭ​​​​വ​​​​ന​​​​മാ​​​​യും ഐ​​​​ക്യ​​​​ത്തി​​​​ന്‍റെ പ്ര​​​​തീ​​​​ക​​​​മാ​​​​യും മാ​​​​റി. 1949ൽ ​​​​പ​​​​ന്ത്ര​​​​ണ്ടാം പീ​​​​യൂ​​​​സ് മാ​​​​ർ​​​​പാ​​​​പ്പ ആ​​​​ശീ​​​​ർ​​​​വ​​​​ദി​​​​ച്ച ക​​​​ർ​​​​മ​​​​ല​​​​മാ​​​​താ​​​​വി​​​​ന്‍റെ തി​​​​രു​​​​സ്വ​​​​രൂ​​​​പ​​​​മാ​​​​ണ് ഇ​​​​വി​​​​ടെ പ്ര​​​​തി​​​​ഷ്ഠി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

District News

ക​ല്ലേ​റ്റും​ക​ര പ​ള്ളി​ന​ട മേ​ൽ​പ്പാ​ലം: നിര്‌മാണത്തിനു ന​ട​പ​ടി​ക​ളായി

ക​ല്ലേ​റ്റും​ക​ര: ക​ല്ലേ​റ്റും​ക​ര - പാ​റേ​ക്കാ​ട്ടു​ക​ര പി​ഡ​ബ്ല്യു​ഡി റോ​ഡി​ലെ മേ​ൽ​പ്പാ​ല നി​ർ​മാ​ണ​ത്തി​ന്‍റെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് ജി​ല്ല ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​രി​ങ്ങാ​ല​ക്കു​ട ആ​ർ​ഡി​ഒ പി. ​ഷി​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം ചേ​ർ​ന്നു.

മേ​ൽ​പ്പാ​ല​നി​ർ​മാ​ണം ആ​രം​ഭി​ക്കു​മ്പോ​ൾ നി​ല​വി​ലെ ഗേ​റ്റ് അ​ട​യ്ക്കു​ന്ന​തി​നും ഗ​താ​ഗ​ത​ത്തി​ന് ബ​ദ​ൽസം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​നും യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ കൊ​ട​ക​ര - കൊ​പ്ര​ക്ക​ളം വ​ഴി​യും വ​ല്ല​ക്കു​ന്ന് മു​രി​യാ​ട് വ​ഴി​യും പോ​ക​ണം. മ​റ്റു വാ​ഹ​ന​ങ്ങ​ൾ ക​ല്ലേ​റ്റും​ക​ര ബൈ​പാ​സ് വ​ഴി​യും തി​രി​ച്ചു​വി​ടും.
മേ​ൽ​പ്പാ​ല​ത്തി​ന്‍റെ നി​ർ​മ്മാ​ണ​ച്ചു​മ​ത​ല കേ​ര​ള റെ​യി​ൽ ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​നാ​ണ്. നി​ല​വി​ലെ റോ​ഡി​ന്‍റെ സ്ഥ​ല​ത്തി​നു​പു​റ​മെ സ​മീ​പ​ത്തു​ള്ള​വ​രി​ൽ​നി​ന്ന് വാ​ങ്ങി​യ ഭൂ​മി​ക്ക് 3 .12 കോ​ടി രൂ​പ സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണ് ന​ൽ​കി​യ​ത്. ഫെ​ബ്രു​വ​രി ആ​ദ്യ​വാ​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കും.

ആ​ലോ​ച​നാ​യോ​ഗ​ത്തി​ൽ ആ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​സ്‌ലി ഫ്രാ​ൻസി​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി.​ ഷ​ണ്‍​മു​ഖ​ൻ, കേ​ര​ള ഫീ​ഡ്സ് ചെ​യ​ർ​മാ​ൻ കെ.​ ശ്രീ​കു​മാ​ർ, കേ​ര​ള റെ ​യി​ൽ ഡ​വ​ല​പ്മെ​ന്‍റ്് കോ​ർ​പ​റേ​ഷ​ൻ എ​ൻ​ജി​നീ​യ​ർ മി​ഥു​ൻ ജോ​സ​ഫ്, ക​ല്ലേ​റ്റും​ക​ര ഉ​ണ്ണി​മി​ശി​ഹ പ​ള്ളി ട്ര​സ്റ്റി ജോ​ബി ത​ണ്ട്യേ​ക്ക​ൽ, ബി​വി​എം ഹൈ​സ്കൂ​ൾ ഫ​സ്റ്റ് അ​സി​സ്റ്റ​ന്‍റ് ജി​ജി തോ​മ​സ്, ആ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന ആ​ക്‌ഷ​ൻ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ഡേ​വി​സ് തു​ളു​വ​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

മേ​ൽ​പ്പാ​ല​നി​ർ​മാ​ണ​ത്തി​നു ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​തോ​ടെ സ​ഫ​ല​മാ​യ​ത് ആ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന ആക്‌ഷൻ​ക​മ്മി​റ്റി​യു​ടെ 13 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​മാ​ണ്. 2012ൽ ​ആ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന ആ​ക്‌ഷൻ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ഡേ​വി​സ് തു​ളു​വ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​തി​നാ​യി​ര​ത്തി​യൊ​ന്നു​പേ​ർ ഒ​പ്പി​ട്ട ഭീ​മ​ഹ​ർ​ജി അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​ക്കു ന​ൽ​കി​യി​രു​ന്നു.

District News

ചൊ​വ്വ​ന്നൂ​ർ സെ​ന്‍റ്് തോ​മ​സ് പ​ള്ളി​യി​ൽ തി​രു​നാ​ളി​നു കൊ​ടി​യേ​റി

കു​ന്നം​കു​ളം: വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ റ​പ്പാ​യേ​ൽ മാ​ലാ​ഖ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ളി​ന്‍റെ കൊ​ടി​യേ​റ്റം ന​വ വൈ​ദി​ക​ൻ ഫാ. ​ഏ​ക്റ്റ​ൻ പെ​ല്ലി​ശേ​രി നി​ർ​വ​ഹി​ച്ചു.


രാ​വി​ലെ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നി​വ​യ്ക്കു​ശേ​ഷ​മാ​ണ് കൊ​ടി​യേ​റ്റം ന​ട​ന്ന​ത്. വി​കാ​രി ഫാ. ​തോ​മ​സ് ചു​ണ്ട​ൽ സ​ഹ​കാ​ർ​മി​ക​നാ​യി.
17, 18, 19, 20 തീ​യ​തി​ക​ളി​ലാ​ണ് തി​രു​നാ​ൾ ആ​ഘോ​ഷം. കൈ​ക്കാ​ര​ന്മാ​രാ​യ ജോ​സ് താ​ണി​ക്ക​ൽ, ജോ​ജി പേ​രാ​മം​ഗ​ല​ത്ത്, ടാ​ബു ചെ​റു​വ​ത്തൂ​ർ പ്ര​തി​നി​ധി സെ​ക്ര​ട്ട​റി എം. ​ജെ. ജോ​ഫി, ജ​ന​റ​ൽ ക​ൺ​വീ​ന​ർ എം.​ജി. ഡോ​ണി, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ വി.​എ. ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

സീറോമലബാർ സഭാ സമുദായ ശ​​ക്തീ​​ക​​ര​​ണ വ​​ര്‍​ഷം:വി​ളം​ബ​ര​ദീ​പം തെ​ളി​ച്ചു

ച​​ങ്ങ​​നാ​​ശേ​​രി: കു​​റു​​മ്പ​​നാ​​ടം ഫൊ​​റോ​​ന പ​​ള്ളി​​യി​​ല്‍ 18ന് ​​മാ​​ര്‍ ജോ​​സ​​ഫ് പൗ​​വ്വ​​ത്തി​​ല്‍ ന​​ഗ​​റി​​ല്‍ ന​​ട​​ക്കു​​ന്ന സീ​​റോ​​മ​​ല​​ബാ​​ര്‍​ സ​​ഭ സ​​മു​​ദാ​​യ ശ​​ക്തീ​​ക​​ര​​ണ വ​​ര്‍​ഷ​​ത്തി​​ന്‍റെ ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​ത​​ല ഉ​​ദ്ഘാ​​ട​​ന​​ത്തി​​ന് മു​​ന്നോ​​ടി​​യാ​​യി ന​​ട​​ന്ന വി​​ളം​​ബ​​ര​​ദി​​നം ഫൊ​​റോ​​ന വി​​കാ​​രി റ​​വ. ഡോ. ​​ചെ​​റി​​യാ​​ന്‍ ക​​റു​​ക​​പ്പ​​റ​​മ്പി​​ല്‍ വി​​ളം​​ബ​​ര ദീപം തെ​​ളി​​​ച്ച് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.


സ​​മു​​ദാ​​യ ശ​​ക്തീ​​ക​​ര​​ണ വ​​ര്‍​ഷം അ​​തി​​രൂ​​പ​​ത കോ- ​​ഓ​​ർഡി​​നേ​​റ്റ​​ര്‍ റ​​വ.​​ഡോ. സാ​​വി​​യോ മാ​​നാ​​ട്ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജ​​ന​​റ​​ല്‍ ക​​ണ്‍​വീ​​ന​​ര്‍ ബി​​ജു സെ​​ബാ​​സ്റ്റ്യ​​ന്‍ സ​​ന്ദേ​​ശം ന​​ല്‍​കി. ഫാ. ​​ജ​​യിം​​സ് അ​​ത്തി​​ക്ക​​ളം, വി​​വി​​ധ ക​​മ്മി​​റ്റി​​ക​​ളു​​ടെ ക​​ണ്‍​വീ​​ന​​ര്‍​മാ​​രാ​​യ ഡോ. ​​ജാ​​ന്‍​സ​​ന്‍ ജോ​​സ​​ഫ്, ബി​​നു ഡൊ​​മി​​നി​​ക് ന​​ടു​​വി​​ലേ​​ഴം, ഡെ​​ന്നീ​​സ് ജോ​​സ​​ഫ്, ബി​​നു കു​​ര്യാ​​ക്കോ​​സ്, ഡോ.​​ സി​​ജോ ജേ​​ക്ക​​ബ്, ജോ​​യ​​ല്‍ ജോ​​ണ്‍ റോ​​യി, റി​​ന്‍​സ് വ​​ര്‍​ഗീ​​സ്, ജോ​​ര്‍​ജ്കു​​ട്ടി മു​​ക്ക​​ത്ത്, ജ​​സ്റ്റി​​ന്‍ പാ​​റു​​ക​​ണ്ണി​​ല്‍, അ​​മ​​ല തൂ​​മ്പു​​ങ്ക​​ല്‍, മാ​​ത്തു​​ക്കു​​ട്ടി മ​​റ്റ​​ത്തി​​ല്‍, ജോ​​യി​​ച്ച​​ന്‍ മ​​റ്റ​​ത്തി​​ല്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു

District News

മാ​ലാ​പ​റ​ന്പ് സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ തി​രു​നാ​ൾ

മാ​ലാ​പ​റ​ന്പ്: മാ​ലാ​പ​റ​ന്പ് സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്റ്റ്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി ആ​ഘോ​ഷി​ച്ചു.

വി​കാ​രി ഫാ. ​ജോ​സ​ഫ് മു​ക​ളേ​പ്പ​റ​ന്പി​ൽ തി​രു​നാ​ളി​ന് കൊ​ടി​യു​യ​ർ​ത്തി. മ​ല​പ്പു​റം ഫൊ​റോ​ന വി​കാ​രി ഫാ. ​ബി​ജു ചെ​ന്നി​ക്ക​ര ദി​വ്യ​ബ​ലി​യ​ർ​പ്പി​ച്ച് വ​ച​ന സ​ന്ദേ​ശം ന​ൽ​കി.

തു​ട​ർ​ന്ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​ന​വും മ​രി​ച്ച​വ​ർ​ക്കാ​യി പ്രാ​ർ​ഥ​ന​യും ന​ട​ത്തി. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഇ​ട​വ​ക അം​ഗ​വും എം​എ​സ്ടി സ​ഭാ വൈ​ദി​ക​നു​മാ​യ ഫാ. ​ജോ​സു​കു​ട്ടി കാ​ലാ​യി​ൽ ദി​വ്യ​ബ​ലി​യ​ർ​പ്പി​ച്ചു.

തു​ട​ർ​ന്ന് പൗ​രോ​ഹി​ത്യ ര​ജ​തജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ബി​ജു ചെ​ന്നി​ക്ക​ര​യ​ച്ച​നും കാ​ലാ​യി​ൽ ജോ​സു​കു​ട്ടി​യ​ച്ച​നും മാ​ലാ​പ​റ​ന്പ് ഇ​ട​വ​ക ഉൗ​ഷ്മ​ള സ്വീ​ക​ര​ണം ന​ൽ​കി. പ​രി​യാ​പു​രം ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ർ​ജ് ക​ള​പ്പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ജോ​മോ​ൻ ഐ​യ്യം​ക​നാ​ൽ, ജി​മ്മി തെ​ക്കേ​ക​ടു​മം, ഇ​ട​വ​ക പ്ര​തി​നി​ധി ജോ​യി കൊ​ച്ചീ​ത്ര, അ​സി​സി കോ​ണ്‍​വെ​ന്‍റ് മ​ദ​ർ സി​സ്റ്റ​ർ ജോ​സ്‌ലി​ൻ, സെ​ന്‍റ് തോ​മ​സ് മ​ദ​ർ സി​സ്റ്റ​ർ പ്രേ​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​കാ​രി ഫാ. ​ജോ​സ​ഫ് മു​ക​ളേ​പ്പ​റ​ന്പി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.

ഇ​ട​വ​ക​യു​ടെ ഉ​പ​ഹാ​രം ര​ണ്ടു വൈ​ദി​ക​ർ​ക്കും കൈ​ക്കാ​ര​ൻ​മാ​രും പാ​രീ​ഷ് സെ​ക്ര​ട്ട​റി, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ൽ​കി. സ​ണ്‍​ഡേ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് ശേ​ഷം കാ​ലാ​യി​ൽ കു​ടും​ബ​ത്തി​ന്‍റെ സ്നേ​ഹ​വി​രു​ന്നോ​ടെ തി​രു​നാ​ൾ സ​മാ​പി​ച്ചു.

പ​രി​പാ​ടി​ക​ൾ​ക്ക് ജോ​മോ​ൻ വേ​ടം​പ​റ​ന്പി​ൽ, ജോ​യി കൊ​ച്ചീ​ത്ര, ഷാ​ജി പൂ​വ്വ​ത്തി​ങ്ക​ൽ, സോ​ജി കു​ന്പു​ളു​വേ​ലി, സെ​ക്ര​ട്ട​റി സേ​വ്യ​ർ കു​രി​ശും​മൂ​ട്ടി​ൽ, ജോ​ർ​ജ് ചി​റ​ത്ത​ല​യാ​ട്ട്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ബെ​ന്നി ക​രി​യം​പ​ള്ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

തെ​ക്കേ​ക്ക​ര ഈ​സ്റ്റ് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ തി​രു​നാ​ൾ ഇന്നുമുതൽ


ച​മ്പ​ക്കു​ളം: തെ​ക്കേ​ക്ക​ര ഈ​സ്റ്റ് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ മാ​ർ സെ​ബ​സ്ത്യാ​നോ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ഇ​ന്നു മു​ത​ൽ 18 വ​രെ. കു​ടും​ബ​ദി​ന​മാ​യ ​ഇ​ന്ന് വൈ​കു​ന്നേ​രം 5 ന് ​പ​രി​ശു​ദ്ധ കു​ർ​ബാ​ന ഫാ ​വ​ർ​ഗീ​സ് താ​ന​മാ​വു​ങ്ക​ൽ, തു​ട​ർ​ന്ന് കു​ടും​ബ ​സം​ഗ​മം. തി​ങ്ക​ൾ, ചൊ​വ്വാ, ബു​ധ​ൻ,  ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 4.30​ന് ജ​പ​മാ​ല, 5ന് ​മ​ദ്ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന, പ​രി​ശു​ദ്ധ കു​ർ​ബാ​ന.15വ്യാ​ഴം രാ​വി​ലെ 6.10​ന് സ​പ്രാ, മ​ദ്ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന, 6.30 പ​രി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, ഫാ ​ഐ​സ​ക് ആ​ല​ഞ്ചേ​രി 7.30 ​മു​ത​ൽ ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണം ഭ​വ​ന​ങ്ങ​ളി​ലേ​ക്ക്.


16 വെ​ള്ളി വൈ​കു​ന്നേ​രം 4.30 ​ജ​പ​മാ​ല 5 ന് ​കൊ​ടി​യേ​റ്റ് ഫാ ​ജോ​ജോ പു​തു​വേ​ലി​ൽ (വി​കാ​രി). മ​ദ്ധ്യ​സ്ഥപ്രാ​ർ​ത്ഥ​ന പ​രി​ശു​ദ്ധ കു​ർ​ബാ​ന,  ഫാ. ​ക്രി​സ്റ്റി കു​ട്ടു​മ്മേ​ൽ. സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം17ശ​നി വൈ​കു​ന്നേ​രം 4.30 ​ന് ജ​പ​മാ​ല, പ്ര​സു​ദേ​ന്തി വാ​ഴ്ച, മ​ദ്ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന, 5ന് ​പ​രി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം ഫാ ​മെ​ൽ​ബി​ൻ ക​ഴു​ന്നു​ക​ണ്ട​ത്തി​ൽ, കു​രി​ശ​ടി​യി​ലേ​യ്ക്ക് പ്ര​ദ​ക്ഷി​ണം. ല​ദീ​ഞ്ഞ്, പ്ര​സം​ഗം, ഫാ ​റ്റോ​ബി പു​ളി​ക്കാ​ശേ​രി.


18 തി​രു​നാ​ൾ ദി​നം 9.45 ​ന് സ​പ്രാ, 10 ന് ​ആ​ഘോ​ഷ​മാ​യ പ​രി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം ഫാ ​ജോ​ജോ പ​ള്ളി​ച്ചി​റ ,പ​ള്ളി ചു​റ്റി പ്ര​ദ​ക്ഷി​ണം.അ​ൻ​പ​ത്തി അ​ഞ്ച് പ്ര​സു​ദേ​ന്തി​മാ​ർ ഒ​ന്ന് ചേ​ർ​ന്ന് ന​ട​ത്തു​ന്ന ഇ​ട​വ​ക തി​രു​നാ​ളി​ന്‍റെ ന​ട​ത്തി​പ്പി​ന് വി​കാ​രി ഫാ ​ജോ​ജോ പു​തു​വേ​ലി​ൽ കൈ​ക്കാ​ര​ൻ​മാ​രാ​യ പി ​റ്റി ജോ​ൺ പെ​രു​മ്പ​ള്ളി​ൽ, ജോ​ബ് ആ​ൻ​റ​ണി മു​പ്പ​ത്ത​ഞ്ചി​ൽ​ചി​റ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി വ​രു​ന്നു.

Kerala

അർത്തുങ്കൽ തിരുനാൾ: സുരക്ഷയ്ക്ക് മഫ്തി പോലീസിനെ വിന്യസിക്കും

ആലപ്പുഴ: അർത്തുങ്കൽ സെന്‍റ് ആൻഡ്രൂസ് ബസിലിക്കയിലെ തിരുനാളിനോടനുബന്ധിച്ച് കൂടുതൽ സൗകര്യങ്ങളൊരുക്കാൻ എഡിഎം ആശാ സി. ഏബ്രഹാമിന്‍റെ അധ്യക്ഷതയിൽ കൂടിയ അവലോകന യോഗത്തിൽ തീരുമാനം.

ജനുവരി 10 മുതൽ 27 വരെയാണ് തിരുനാൾ. ഈ ദിവസങ്ങളിൽ ബീച്ചിലും പരിസരങ്ങളിലും സുരക്ഷയ്ക്കായി മഫ്തി പോലീസിനെ വിന്യസിക്കാനും വ്യാപാരികൾക്കായി പ്രത്യേക നിബന്ധനകൾ ഏർപ്പെടുത്താനും ഉദ്യോഗസ്ഥർക്ക് എഡിഎം നിർദ്ദേശം നൽകി.

തിരക്ക് നിയന്ത്രിക്കുന്നതിന് ചേർത്തലയിൽ നിന്നും വരുന്ന വാഹനങ്ങൾ പിഎച്ച്സിയുടെ മുന്നിലുള്ള മൈതാനത്തും ആലപ്പുഴയിൽ നിന്നു വരുന്ന വാഹനങ്ങൾ സെന്‍റ് ജോർജ് പള്ളി മൈതാനത്തും പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കും. തീർഥാടകരുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്ത് ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ പ്രതിദിന അണുനശീകരണവും ഫോഗിംഗും നടപ്പാക്കും.

പ്രധാന തിരുനാൾ ദിനങ്ങളായ ജനുവരി ഒമ്പത്, 17, 18, 19, 20, 27 എന്നീ ദിവസങ്ങളിൽ റവന്യൂ, പോലീസ്, എക്സൈസ്, ഹെൽത്ത്, കെഎസ്ആർടിസി, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്, ഫയർ ഫോഴ്സ്, ലൈഫ് ഗാർഡ് എന്നിവ ഉൾപ്പെടുത്തി രൂപീകരിച്ച ഏകോപന സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്താനും തീരുമാനിച്ചു.

District News

മീ​ന​ടം പ​ള്ളി​യി​ല്‍ പെ​രു​ന്നാ​ള്‍

മീ​ന​ടം: സെ​ന്‍റ് ജോ​ണ്‍സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ല്‍ വി​ശു​ദ്ധ സ്‌​നാ​പ​ക യോ​ഹ​ന്നാ​ന്‍റെ ശി​രഛേ​ദ​ന​പ്പെ​രു​ന്നാ​ളി​നും 136-ാമ​ത് ബൈ​ബി​ള്‍ ക​ണ്‍വ​ന്‍ഷ​നും തു​ട​ക്ക​മാ​യി. റ​വ. കു​ര്യാ​ക്കോ​സ് റ​മ്പാ​ന്‍ കൊ​ടി​യേ​റ്റി.
നാ​ളെ രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ര്‍ബാ​ന: റ​വ. തോ​മ​സ് കോ​ര്‍എ​പ്പി​സ്‌​കോ​പ്പ വേ​ങ്ക​ട​ത്ത്. ര​ണ്ടി​നു രാ​വി​ലെ 10നു ​ധ്യാ​നം. മൂ​ന്നി​നു വൈ​കു​ന്നേ​രം ആ​റി​ന് ന​മ​സ്‌​കാ​രം.

നാ​ലി​നു രാ​വി​ലെ ഏ​ഴി​ന് ന​മ​സ്‌​കാ​രം, എ​ട്ടി​ന് വി​ശു​ദ്ധ കു​ര്‍ബാ​ന: റ​വ. സാ​ബു കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ ചോ​റാ​റ്റി​ല്‍, വൈ​കു​ന്നേ​രം 6.30ന് ​ന​മ​സ്‌​കാ​രം, 7.15ന് ​ഗാ​ന​ശു​ശ്രൂ​ഷ, 7.30ന് ​പ്ര​സം​ഗം: ഫാ. ​യൂ​ഹാ​നോ​ന്‍ വേ​ലി​ക്ക​ക​ത്ത്.

അ​ഞ്ചി​ന് വൈ​കു​ന്നേ​രം 6.30ന് ​ന​മ​സ്‌​കാ​രം, 7.15നു ​ഗാ​ന​ശു​ശ്രൂ​ഷ, 7.30ന് ​പ്ര​സം​ഗം: ഫാ. ​എ​മി​ന്‍ വ​ര്‍ഗീ​സ് പൊ​ന്‍പ​ള്ളി.ആ​റി​നു ദ​ന​ഹാ പെ​രു​ന്നാ​ള്‍. രാ​വി​ലെ 6.30ന് ​ന​മ​സ്‌​കാ​രം, ഏ​ഴി​ന് ദ​ന​ഹാ​യു​ടെ ശു​ശ്രൂ​ഷ: റ​വ. കു​ര്യ​ന്‍ കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ മാ​ലി​യി​ല്‍. വൈ​കു​ന്നേ​രം ആ​റി​ന് ന​മ​സ്‌​കാ​രം, 7.15ന് ​സെ​മി​ത്തേ​രി പ്രാ​ര്‍ഥ​ന, 7.45നു ​മ​ര്‍ത്ത്ശ്മൂ​നി കു​രി​ശു​പ​ള്ളി​യി​ലേ​ക്ക് റാ​സ. 10ന് ​ചെ​ണ്ട​മേ​ളം.

പ്ര​ധാ​ന​ പെ​രു​ന്നാ​ള്‍ ദി​ന​മാ​യ ഏ​ഴി​നു രാ​വി​ലെ 7.30ന് ​ന​മ​സ്‌​കാ​രം, 8.30ന് ​വി​ശു​ദ്ധ കു​ര്‍ബാ​ന-മ​ര്‍ക്കോ​സ് മാ​ര്‍ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. ഉ​ച്ച​ക​ഴി​ഞ്ഞ് സെ​ന്‍റ് മേ​രീ​സ് കു​രി​ശു​പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. ആ​റി​ന് കൊ​ടി​യി​റ​ക്ക്.

District News

വ​ല്യ​യ​ന്തി പ​ള്ളി​യി​ൽ കു​ടും​ബ​സം​ഗ​മം

വ​ല്യ​യ​ന്തി: സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന കു​ടും​ബ​സം​ഗ​മം ന​ഗ​ര​സ‌​ഭാ​ കൗ​ൺ​സി​ല​ർ സ​ജി കെ. ​സൈ​മ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​കാ​രി ഫാ.​ വ​ർ​ഗീ​സ് വി​ള​യി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ​ യോ​ഗ​ത്തി​ൽ പു​തു​താ​യി നി​ർ​മി​ച്ച ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽദാ​നം പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ച്ചു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ച്ചു. യോ​ഗ​ത്തി​ൽ മൈ​ല​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ജോ​ൺ എം. ​സാ​മു​വേ​ൽ, ഇ​ട​വ​ക ട്ര​സ്റ്റി ജോ​ർ​ജ് തോ​മ​സ് മേ​ക്കാ​ലാ​യി​ൽ, സെ​ക്ര​ട്ട​റി കെ. ​സി. മാ​ത്യു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ജി​ൻ ജോ​ൺ വ​ർ​ഗീ​സ്, സു​നി​ൽ മാ​ത്യു കൊ​ര​ട്ടി​ക്ക​ൽ, സി​സ്റ്റ​ർ ഡോ​ണ മ​രി​യ എ​സ് സി​വി, ഷി​നു സി. ​റ്റോം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മി​ല്ലേ​നി​യം ബീ​റ്റ്സി​ന്‍റെ ഗാ​ന​മേ​ള​യും ന​ട​ത്തി.

National

ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ ദേവാലയത്തിലെത്തി പ്രധാനമന്ത്രി; പ്രാർഥനാ ചടങ്ങുകളിൽ പങ്കെടുത്തു

ന്യൂഡൽഹി: ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ ക്രൈസ്തവ ദേവാലയത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ ആസ്ഥാനമായ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷനിലെ ക്രിസ്മസ് ചടങ്ങുകളിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്.

ബിഷപ്പ് പോൾ സ്വരൂപ് മോദിക്ക് വേദ പുസ്തകം സമ്മാനിച്ചു. തുടർന്ന് രാജ്യത്തിനും പ്രധാനമന്ത്രിക്കും വേണ്ടി പ്രത്യേക പ്രാർഥനയും നടത്തി.

സ്നേഹം, സമാധാനം, കാരുണ്യം എന്നിവയുടെ കാലാതീതമായ സന്ദേശം പ്രതിഫലിപ്പിച്ചാണ് ഈ ശുശ്രൂഷ നടത്തിയതെന്നും ക്രിസ്മസിന്‍റെ ആത്മാവ് നമ്മുടെ സമൂഹത്തിൽ ഐക്യവും സത്‌സ്വഭാവവും പ്രചോദിപ്പിക്കട്ടെയെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

രാജ്യത്ത് പലയിടങ്ങളിലും ക്രിസ്മസ് കാരൾ സംഘങ്ങൾക്കും വിശ്വാസികൾക്കും നേരെ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൂടിയാണ് പ്രധാനമന്ത്രിയുടെ ദേവാലയസന്ദർശനമെന്നതും ശ്രദ്ധേയമാണ്.

 

 

 

District News

അ​തി​ര​മ്പു​ഴ പ​ള്ളി​യി​ൽ ഭീ​മ​ൻ ന​ക്ഷ​ത്ര​മൊ​രു​ക്കി യു​വ​ജ​ന​ങ്ങ​ൾ

അ​തി​ര​മ്പു​ഴ: ക്രി​സ്മ​സി​നെ വ​ര​വേ​ൽ​ക്കാ​ൻ ഭീ​മ​ൻ ന​ക്ഷ​ത്ര​മൊ​രു​ക്കി അ​തി​ര​മ്പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി. യു​വ​ദീ​പ്‌​തി-​എ​സ്എം​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ​ലി​യ​പ​ള്ളി​യു​ടെ മ​ണി ഗോ​പു​ര​ത്തി​ൽ 50 അ​ടി ഉ​യ​രം വ​രു​ന്ന ക്രി​സ്മ​സ് ന​ക്ഷ​ത്രം ഉ​യ​ർ​ത്തി​യ​ത്.

സ്റ്റീ​ൽ ക​മ്പി​യി​ൽ ഫ്രെ​യിം നി​ർ​മി​ച്ച് തു​ണി​ചു​റ്റി ത​യ്യാ​റാ​ക്കി​യ ഭീ​മ​ൻ ന​ക്ഷ​ത്ര​ത്തി​ന് 1200 കി​ലോ​യോ​ളം ഭാ​ര​മു​ണ്ട്. വ​ലി​യ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ചാ​ണ് ന​ക്ഷ​ത്രം ഉ​യ​ർ​ത്തി​യ​ത്.

വി​കാ​രി ഫാ. ​മാ​ത്യു പ​ടി​ഞ്ഞാ​റേ​ക്കു​റ്റ്, യു​വ​ദീ​പ്തി ഡ​യ​റ​ക്ട​ർ ഫാ. ​അ​ല​ൻ മാ​ലി​ത്ത​റ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് യു​വ​ജ​ന​ങ്ങ​ൾ ന​ക്ഷ​ത്ര​മൊ​രു​ക്കി​യ​ത്.

ഇ​ട​വ​ക​യി​ലെ യു​വ​ജ​ന​ങ്ങ​ൾ ഇ​ത് 26-ാമ​ത് വ​ർ​ഷ​മാ​ണ് ഭീ​മ​ൻ ന​ക്ഷ​ത്രം സ്ഥാ​പി​ക്കു​ന്ന​ത്. 2000ൽ ​ആ​ർ​ച്ച്ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ അ​തി​ര​മ്പു​ഴ പ​ള്ളി​യി​ൽ അ​സി​സ്റ്റ​ന്‍റ വി​കാ​രി​യും യു​വ​ദീ​പ്തി ഡ​യ​റ​ക്ട​റും ആ​യി​രി​ക്കു​മ്പോ​ഴാ​ണ് യു​വ​ദീ​പ്തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​വ​ജ​ന​ങ്ങ​ൾ ആ​ദ്യ​മാ​യി ഭീ​മ​ൻ ന​ക്ഷ​ത്രം ഉ​യ​ർ​ത്തി​യ​ത്.

Kerala

പു​ന്ന​പ്ര ഐ​എം​എ​സ് ധ്യാ​ന​ഭ​വ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​പ്ര​ശാ​ന്ത് അ​ന്ത​രി​ച്ചു

ആ​ല​പ്പു​ഴ: പ്ര​ശ​സ്ത വ​ച​ന പ്ര​ഘോ​ഷ​ക​നും പു​ന്ന​പ്ര ഐ​എം​എ​സ് ധ്യാ​ന​ഭ​വ​ന്‍ ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​പ്ര​ശാ​ന്ത് ഐ​എം​എ​സ് (70) അ​ന്ത​രി​ച്ചു. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. സം​സ്കാ​രം 23ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് ഐ​എം​എ​സ് ധ്യാ​ന​ഭ​വ​നി​ൽ ന​ട​ക്കും.

ധ്യാ​ന​ഭ​വ​നൊ​പ്പം പു​ന്ന​പ്ര​യി​ല്‍ 1988, 1999 ക​ളി​ല്‍ സ്ഥാ​പി​ച്ച മ​രി​യ​ധാം, മ​രി​യ​ഭ​വ​ന്‍, മ​രി​യാ​ല​യം പ​ള്ളി​ത്തോ​ട്ടി​ലെ മ​രി​യ സ​ദ​ന്‍ എ​ന്നീ നാ​ല് അ​നാ​ഥാ​ല​യ​ങ്ങ​ളും മാ​ന​സി​ക പ​രി​മി​തി​യു​ള്ള​വ​ര്‍​ക്കാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തു​ട​ങ്ങി. 400 ഓ​ളം മാ​ന​സി​ക പ​രി​മി​തി​യു​ള്ള​വ​രെ ഇ​വി​ടെ സം​ര​ക്ഷി​ക്കു​ന്നു.

പ​ള്ളി​ത്തോ​ട് അ​റു​കു​ല​ശേ​രി വീ​ട്ടി​ല്‍ ഉ​മ്മ​ച്ച​ന്‍റെ​യും എ​ര്‍​ണ​മ്മ​യു​ടെ​യും മ​ക​നാ​യി 1955 ഏ​പ്രി​ല്‍ 11 ജ​നി​ച്ച ഫാ. ​പ്ര​ശാ​ന്ത്, 1981 ഡി​സം​ബ​ര്‍ 28ന് ​ആ​ല​പ്പു​ഴ രൂ​പ​താ​ധ്യ​ക്ഷ​ന്‍ ഡോ. ​മൈ​ക്കി​ള്‍ ആ​റാ​ട്ടു​കു​ള​ത്തി​ല്‍ നി​ന്നാ​ണ് തി​രു​പ്പ​ട്ടം സ്വീ​ക​രി​ച്ച​ത്. 1967-ല്‍ ​യു​പി സ്‌​കൂ​ള്‍ പ​ഠ​ന​ത്തി​നു ശേ​ഷം ഇ​ന്ത്യ​ന്‍ മി​ഷ​ണ​റി സൊ​സൈ​റ്റി​യി​ലെ വൈ​ദീ​ക വി​ദ്യാ​ര്‍​ഥി​യാ​യി.

1966-ല്‍ ​ആ​ല​പ്പു​ഴ​യി​ലെ പ​റ​വൂ​രി​ല്‍ ഭാ​ര​ത​റാ​ണി പ്രേ​ഷി​ത്ഭ​വ​ന്‍ എ​ന്ന പേ​രി​ലാ​ണ് ഇ​ന്ന​ത്തെ ഐ​എം​എ​സ് ധ്യാ​ന​ഭ​വ​ന്‍ തു​ട​ങ്ങു​ന്ന​ത്. ഇ​വി​ട​ത്തെ അ​പ്പോ​സ്‌​തോ​ലി​ക് സ്‌​കൂ​ളി​ലെ ര​ണ്ടാം ബാ​ച്ചു​കാ​ര​നാ​യി വൈ​ദി​ക പ​ഠ​ന​ത്തി​ലേ​ക്കു പ്ര​വേ​ശി​ച്ചു.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ലു​ള്ള ക്രൈ​സ്റ്റ് ന​ഗ​റി​ലെ മൈ​ന​ര്‍ സെ​മി​നാ​രി​യി​ലാ​യി​രു​ന്നു വൈ​ദി​ക പ​ഠ​ന​ത്തി​ന്‍റെ തു​ട​ക്കം. ഇ​വി​ടെ പോ​സ്റ്റു​ല​ന്‍​സി പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം നൊ​വി​ഷ്യേ​റ്റും, അ​ല​ഹ​ബാ​ദി​ല്‍ ഫി​ലോ​സ​ഫി പ​ഠ​ന​വും പൂ​ര്‍​ത്തി​യാ​ക്കി. 1974 ല്‍ ​അ​ല​ഹ​ബാ​ദ് റീ​ജ​ണ​ല്‍ സെ​മി​നാ​രി​യി​ലാ​യി​രു​ന്നു വ്ര​ത​വാ​ഗ്ദാ​നം.

1975 മു​ത​ല്‍ 76 വ​രെ വാ​രാ​ണ​സി​യി​ലെ ക്രൈ​സ്റ്റ് ന​ഗ​റി​ല്‍ ഫി​ലോ​സ​ഫി​യും 1977 മു​ത​ല്‍ ഹ​രി​യാ​ന​യി​ലെ ക​ര്‍​ണ്ണാ​ക്കി​ലും മ​ണി​പ്പൂ​രി​ലെ താ​ന്‍​ലോ​ണി​ലും റി​ജ​ന്‍​സി​യും പൂ​ര്‍​ത്തി​യാ​ക്കി. 1978 മു​ത​ല്‍ ബി​ഹാ​ര്‍ റാ​ഞ്ചി​യി​ലെ സെ​ന്‍റ് ആ​ല്‍​ബ​ര്‍​ട്‌​സ് കോ​ള​ജി​ല്‍ ദൈ​വ​ശാ​സ്ത്രം പ​ഠി​ച്ചു. 1982 ല്‍ ​മ​ണി​പ്പൂ​രി​ലെ പ​ള്ളി​യി​ലാ​യി​രു​ന്നു ആ​ദ്യ നി​യ​മ​നം.

1982 മു​ത​ല്‍ 89 വ​രെ ആ​ദി​വാ​സി​ക​ളു​ടെ ഇ​ട​യി​ലെ പ്രേ​ഷി​ത പ്ര​വ​ര്‍​ത്ത​ന​ത്തി​നു ശേ​ഷ​മാ​ണ് ആ​ല​പ്പു​ഴ ഐ​എം​എ​സ് ധ്യാ​ന​ഭ​വ​ന്‍റെ സു​പ്പീ​രി​യ​റാ​യി സ്ഥാ​ന​മേ​ല്‍​ക്കു​ന്ന​ത്. പി​ന്നീ​ട് ഡ​യ​റ​ക്ട​റു​മാ​യി. പ്ലാ​സി​ഡ് എ​ന്ന പേ​രാ​ണ് വ്ര​ത​വാ​ഗ്ദാ​ന സ​മ​യ​ത്ത് ഫാ. ​പ്ര​ശാ​ന്ത് സ്വീ​ക​രി​ച്ച​ത്. ഇ​തി​ന്‍റെ മ​ല​യാ​ള അ​ര്‍​ഥ​മാ​യ "പ്ര​ശാ​ന്തം' എ​ന്ന​തി​ല്‍ നി​ന്നാ​ണ് ഫാ. ​പ്ര​ശാ​ന്ത് എ​ന്ന മ​ല​യാ​ളം പേ​ര് സ്വീ​ക​രി​ച്ച​ത്.

Kerala

കാ​ട്ടാ​ന പ​ള്ളി​ ആ​ക്രമിച്ചു; വാതിലുകൾ തകർത്ത് അകത്തു കയറി

കൊ​ച്ചി: കാ​ല​ടി പ്ലാ​ന്‍റേ​ഷ​നി​ലെ വെ​റ്റി​ല​പ്പാ​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ പ​ള്ളി​ക്ക് നേ​രെ കാ​ട്ടാ​ന ആ​ക്ര​മ​ണം. പ​ള​ളി​യി​ലെ വാ​തി​ലു​ക​ളും ഗ്രി​ല്ലും ത​ക​ര്‍​ത്തു.

പ്ലാ​ന്‍റേ​ഷ​നി​ലെ ഒ​ന്നാം ബ്ലോ​ക്കി​ലെ പ​ള്ളി​യി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി ആ​ന​ക​ള​ട​ങ്ങു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ടം പ​ള്ളി​ക്ക് പി​റ​കി​ലെ ഗ്രി​ല്ല് ത​ക​ര്‍​ത്ത ശേ​ഷം മൂ​ന്നോ​ളം വാ​തി​ലു​ക​ള്‍ ത​ക​ര്‍​ത്ത് പ​ള്ളി​ക്ക​ക​ത്ത് ക​ട​ന്ന് നി​ര​വ​ധി ബെ​ഞ്ചും ഡെ​സ്‌​കു​ക​ളും ന​ശി​പ്പി​ച്ചു.

സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മി​ല്ല. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

District News

യാ​​ക്കോ​​ബാ​​യ സ​​ഭ ഭ​​ദ്രാ​​സ​​ന പ്രാർഥനാസമാജം സി​​ല്‍​വ​​ര്‍ ജൂ​​ബി​​ലി സ​​മാ​​പ​​ന സ​​മ്മേ​​ള​​നം

കോ​​ട്ട​​യം: യാ​​ക്കോ​​ബാ​​യ സ​​ഭ ഭ​​ദ്രാ​​സ​​ന പ്രാ​​ര്‍​ഥ​​നാ സ​​മാ​​ജം സി​​ല്‍​വ​​ര്‍ ജൂ​​ബി​​ലി സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​വും ധ്യാ​​ന​​സം​​ഗ​​മ​​വും എ​​പ്പി​​സ്‌​​കോ​​പ്പ​​ല്‍ സു​​ന്ന​​ഹ​​ദോ​​സ് സെ​​ക്ര​​ട്ട​​റി തോ​​മ​​സ് മാ​​ര്‍ തിമോ​​ത്തി​​യോ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. കു​​ര്യാ​​ക്കോ​​സ് മാ​​ര്‍ ക്ലി​​മീ​​സ് വ​​ച​​ന​​സ​​ന്ദേ​​ശം ന​​ല്‍​കി.

ഭ​​ദ്രാ​​സ​​ന സെ​​ക്ര​​ട്ട​​റി ഫാ. ​​ഷൈ​​ജു ജോ​​സ് ചെ​​ന്നി​​ക്ക​​ര, തോ​​മ​​സ് ഇ​​ട്ടി കോ​​ര്‍​എ​​പ്പി​​സ്‌​​കോ​​പ്പ കു​​ന്ന​​ത്തൈ​​യ്യേ​​ട്ട്, എ. ​​തോ​​മ​​സ് കോ​​ര്‍​എ​​പ്പി​​സ്‌​​കോ​​പ്പ വേ​​ങ്ക​​ട​​ത്ത്, ഫാ. ​​സാ​​മൂ​​വേ​​ല്‍ ടി. ​​വ​​ര്‍​ഗീ​​സ്, ഫാ. ​​കു​​ര്യ​​ന്‍ മാ​​ത്യു വ​​ട​​ക്കേ​​പ്പ​​റ​​മ്പി​​ല്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

അ​​മ്പ​​താം വ​​ര്‍​ഷ പൗ​​രോ​​ഹി​​ത്യ ജൂ​​ബി​​ലി ആ​​ച​​രി​​ക്കു​​ന്ന തോ​​മ​​സ് മാ​​ര്‍ തിമോ​​ത്തി​​യോ​​സ് സ്നേ​​ഹ ഉ​​പ​​ഹാ​​രം ന​​ല്‍​കി. കോ​​ര്‍​എ​​പ്പി​​സ്‌​​കോ​​പ്പ സ്ഥാ​​നം ല​​ഭി​​ച്ച വേ​​ങ്ക​​ട​​ത്ത് തോ​​മ​​സ് കോ​​ര്‍​എ​​പ്പി​​സ്‌​​കോ​​പ്പാ​​യെ​​യും പ്രാ​​ര്‍​ഥ​​നാ സ​​മാ​​ജം ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​പി.​​ടി. തോ​​മ​​സ് പ​​ള്ളി​​യ​​മ്പി​​ല്‍, 25 വ​​ര്‍​ഷ ശു​​ശ്രൂ​​ഷ ചെ​​യ്ത ഭ​​ദ്രാ​​സ​​ന അ​​ല്‍​മാ​​യ സു​​വി​​ശേ​​ഷ​​ക​​ന്‍ ബ്ര​​ദ​​ര്‍ സ​​ണ്ണി പോ​​ട്ടേ​​ത്ത​​റ എ​​ന്നി​​വ​​ര്‍​ക്ക് ഉ​​പ​​ഹാ​​രം ന​​ല്‍​കി ആ​​ദ​​രി​​ച്ചു.

ഫാ. ​​കു​​ര്യ​​ന്‍ മാ​​ത്യു വ​​ട​​ക്കേ​​പ്പ​​റ​​മ്പി​​ല്‍, ഫാ. ​​ജോ​​ര്‍​ജ് ക​​രി​​പ്പാ​​ല്‍, ഫാ. ​​എ​​ബി ജോ​​ണ്‍ കു​​റി​​ച്ചി​​മ, ഫാ. ​​സോ​​ബി​​ന്‍ ഏ​​ലി​​യാ​​സ് അ​​റ​​യ്ക്ക​​ലൊ​​ഴ​​ത്തി​​ല്‍, ഫാ. ​​വി​​പി​​ന്‍ വെ​​ള്ളാ​​പ്പ​​ള്ളി, ഫാ. ​​എ​​മി​​ല്‍ വ​​ര്‍​ഗീ​​സ് വേ​​ലി​​ക്ക​​ക​​ത്ത്, ഫാ. ​​അ​​ല​​ക്സ് ഫി​​ലി​​പ്പ് ക​​ട​​വും​​ഭാ​​ഗം എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Latest News

Corehub Up