മന്ത്രി എം. ലിജു.
ന്യൂഡല്‍ഹി: എല്‍ഡിഎഫ് ഭരണകാലത്ത് കേരളത്തില്‍ അനുവദിച്ച ബാര്‍ ലൈസന്‍സുകളില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് എക്സൈസ് മന്ത്രി എം. ലിജു.
ലൈസന്‍സ് അനുവദിച്ചതില്‍ അഴിമതിയോ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനാവശ്യ തിടുക്കമോ ഉണ്ടായിട്ടുണ്ടോയെന്നു പരിശോധിക്കുമെന്നും ഡല്‍ഹിയില്‍ മാധ്യമങ്ങളോടു സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കേരളത്തില്‍ 488 ബാര്‍ ലൈസന്‍സുകളാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാണ് എക്സൈസ് വകുപ്പ് സംശയിക്കുന്നത്. എക്സൈസ് മന്ത്രിയുടെ അറിവോ അനുമതിയോ ഇല്ലാതെ ചില ബാറുകള്‍ക്ക് ലൈസന്‍സ് നല്കിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്യുമെന്നും ലിജു പറഞ്ഞു.
ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതില്‍ വിരമിച്ച എക്സൈസ് ഉദ്യോഗസ്ഥര്‍ ഇടപെടുന്നുവെന്ന പരാതികള്‍ ലഭിച്ചിട്ടുണ്ട്. ലൈസന്‍സുകളുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാന്‍ ഉന്നതതല യോഗം വിളിക്കും.
സര്‍ക്കാര്‍ നയങ്ങള്‍ അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ജനങ്ങളുടെ പൊതുതാത്പര്യങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
Tags : ComprehensiveProbe BarLicenses PreviousGovernment MinisterLiju Granted Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash