പ്രതീകാത്മക ചിത്രം
ഇൻഡോർ: മധ്യപ്രദേശിൽ അനധികൃത മദ്യവുമായെത്തിയ ട്രക്ക് തടയാൻ ശ്രമിക്കുന്നതിനിടെ പൊലിസ് ഓഫീസറെ വാഹനമിടിച്ചു കൊലപ്പെടുത്തി. ഒരു കോൺസ്റ്റബിളിനു പരിക്കേറ്റു.
ദേവാസ് ജില്ലയിലാണു സംഭവം. മദ്യക്കടത്തിന്റെ പ്രധാന സൂത്രധാരനെയും രണ്ടു സഹായികളെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ഖാട്ടേഗാവ് പൊലിസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ദിലീപ് പുരിയാണ് കൊല്ലപ്പെട്ടത്. കോൺസ്റ്റബിൾ സോഹൻ ജാട്ടിനു പരിക്കേറ്റു. ഇൻഡോർ-ബേട്ടൂൽ ഹൈവേയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം.
മദ്യനിരോധനമുള്ള ഗുജറാത്തിലേക്കായിരുന്നു മദ്യം കടത്തിയത്. തടയാൻ ശ്രമിക്കുന്പോൾ ദിലീപിനെ ട്രക്ക് ഡ്രൈവർ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു.
Tags : Truck PoliceOfficer struck Vehicle Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash