x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഹാ​റാ​ലി​ക്ക് പി​ന്നാ​ലെ വാ​ക്‌​പോ​ര്; രാ​ഹു​ൽ മോ​ക് പാ​ർ​ല​മെ​ന്‍റി​ൽ മാ​ത്ര​മേ പ്ര​ധാ​ന​മ​ന്ത്രി​യാ​കൂ​വെ​ന്ന് അ​മി​ത് ഷാ

നാഷണൽ ഡെസ്ക്
Published: November 2, 2026 08:13 PM IST | Updated: November 2, 2026 08:13 PM IST

അമിത് ഷാ, രാഹുൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: വോ​ട്ട​ർ പ​ട്ടി​ക തീ​വ്ര പ​രി​ഷ്ക​ര​ണ​ത്തി​ൽ ഇ​ന്ത്യാ സ​ഖ്യ​ത്തെ​യും കോ​ൺ​ഗ്ര​സി​നെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​കോ​ൺ​ഗ്ര​സ് ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധം വോ​ട്ടു​ക​ൾ സം​ര​ക്ഷി​ക്കാ​ന​ല്ലെ​ന്നും നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രെ സം​ര​ക്ഷി​ക്കാ​നാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് പു​റ​ത്താ​യ മൂ​ന്ന് കോ​ടി ബം​ഗ്ലാ​ദേ​ശി നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ർ​ക്ക് വേ​ണ്ടി​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി സം​സാ​രി​ക്കു​ന്ന​തെ​ന്നും അ​മി​ത് ഷാ ​കു​റ്റ​പ്പെ​ടു​ത്തി.

ബി​ജെ​പി രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന ജ​നാ​ധി​പ​ത്യം സം​ര​ക്ഷി​ക്കൂ, അ​രാ​ജ​ക​ത്വം അ​ക​റ്റൂ എ​ന്ന പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​ങ്ക​ളാ​ഴ്ച ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ന്ന റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡ​ൽ​ഹി​യി​ലെ രാം​ലീ​ല മൈ​താ​നി​യി​ൽ ഞാ​യ​റാ​ഴ്ച ഇ​ന്ത്യാ സ​ഖ്യം ന​ട​ത്തി​യ വോ​ട്ട് ബ​ച്ചാ​വോ റാ​ലി​യെ​യും അ​മി​ത് ഷാ ​വി​മ​ർ​ശി​ച്ചു. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധം യ​ഥാ​ർ​ഥ​ത്തി​ൽ നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രെ സം​ര​ക്ഷി​ക്കാ​നു​ള്ള റാ​ലി​യാ​ണ്.

രാ​ഹു​ൽ ഗാ​ന്ധി മോ​ക് പാ​ർ​ല​മെ​ന്‍റി​ൽ മാ​ത്ര​മേ പ്ര​ധാ​ന​മ​ന്ത്രി​യാ​കൂ​വെ​ന്നും അ​മി​ത്ഷാ പ​റ​ഞ്ഞു. രാ​ഹു​ൽ ഗാ​ന്ധി പാ​ർ​ല​മെ​ന്‍റ് ന​ട​പ​ടി​ക​ൾ തു​ട​ർ​ച്ച​യാ​യി ത​ട​സ​പ്പെ​ടു​ത്തു​ക​യാ​ണ്. ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ദ്ദേ​ഹ​ത്തെ ഞാ​ൻ വെ​ല്ലു​വി​ളി​ക്കു​ന്നു. ഒ​രു പ്ര​ത്യേ​ക പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം വി​ളി​ച്ചു​ചേ​ർ​ക്കാ​ൻ ഞ​ങ്ങ​ൾ ത​യാ​റാ​ണ്. വ​ന്ന് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : ElectoralRollRevision AmitShah Congress RahulGandhi Sir Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up