Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sir

വോ​ട്ട് ചോ​രി ആ​രോ​പ​ണം കോ​ട​തി​യി​ലേ​ക്ക്; ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ രാ​ഹു​ൽ ഗാ​ന്ധി ഹ​ർ​ജി ന​ൽ​കി

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടും വോ​ട്ട് ചോ​രി ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചും ഇ​ന്ത്യാ​സ​ഖ്യം ന​ട​ത്തി​യ ഡ​ൽ​ഹി ച​ലോ മാ​ർ​ച്ചി​നി​ടെ രാ​ഹു​ൽ ഗാ​ന്ധി​ക്കു​വേ​ണ്ടി സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചു. ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​ള്ള ഹ​ർ​ജി അ​ഭി​ഭാ​ഷ​ക​രാ​ണ് കോ​ട​തി​യി​ൽ ന​ൽ​കി​യ​ത്.

വൈ​കു​ന്നേ​രം 4.45ഓ​ടെ​യാ​ണ് ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്. എ​സ്ഐ​ആ​ർ ഉ​ൾ​പ്പെ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​വി​ധ തീ​രു​മാ​ന​ങ്ങ​ളെ ചോ​ദ്യം ചെ​യ്താ​ണ് ഹ​ർ​ജി. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കി​യെ​ന്ന ആ​രോ​പ​ണ​വും ഹ​ർ​ജി​യി​ലു​ണ്ട്. അ​തേ​സ​മ​യം ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് ന​ട​ത്തി​യ ഡ​ൽ​ഹി ച​ലോ മാ​ർ​ച്ച് ത​ല​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​വ​ച്ചു.

ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ കോ​ൺ​സ്റ്റി​റ്റ്യൂ​ഷ​ൻ ക്ല​ബി​ൽ​നി​ന്ന് ബ​സി​ൽ യാ​ത്ര തി​രി​ച്ച പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ബാ​ര​ഖം​ബ ജം​ഗ്ഷ​ന് സ​മീ​പം ഇ​റ​ങ്ങി മാ​ർ​ച്ച് തു​ട​ർ​ന്നു. തു​ട​ക്ക​ത്തി​ൽ കാ​ൽ​ന​ട​യാ​യി നീ​ങ്ങി​യ നേ​താ​ക്ക​ൾ പി​ന്നീ​ട് മ​ണ്ടി ഹൗ​സി​ന് സ​മീ​പ​ത്തു​നി​ന്ന് തു​റ​ന്ന വാ​ഹ​ന​ത്തി​ലേ​ക്ക് മാ​റി സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് യാ​ത്ര തു​ട​ർ​ന്നു. കോ​ട​തി​ക്ക് ഏ​ക​ദേ​ശം 200 മീ​റ്റ​ർ അ​ക​ലെ ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ച് പൊ​ലി​സ് ക​ന​ത്ത സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​മാ​ണ് പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ന്‍റെ പ്ര​തി​ഷേ​ധം. അ​തേ​സ​മ​യം പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ത്ത് രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ക​ന​ത്ത സു​ര​ക്ഷാ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഡ​ൽ​ഹി പൊ​ലി​സി​നെ​യും കേ​ന്ദ്ര​സേ​ന​യെ​യും റാ​പ്പി​ഡ് ആ​ക്ഷ​ൻ ഫോ​ഴ്സി​നെ​യും പ്ര​ദേ​ശ​ത്ത് വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

National

എ​സ്ഐ​ആ​ർ: അ​ന്വേ​ഷി​ക്കാ​ൻ ജ​ഡ്ജി​മാ​രു​ടെ ക​മ്മിഷ​ൻ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ൻ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​യി​​​ലെ പ്ര​​​​ത്യേ​​​​ക തീ​​​​വ്ര പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് (എ​​​​സ്ഐ​​​​ആ​​​​ർ) സ്വ​​​​ത​​​​ന്ത്ര​​​​മാ​​​​യി അ​​​​ന്വേ​​​​ഷി​​​​ക്കാ​​​​ൻ വി​​​​ര​​​​മി​​​​ച്ച ജ​​​​ഡ്ജി​​​​മാ​​​​രു​​​​ടെ അ​​​​ഞ്ചം​​​​ഗ അ​​​​ന്വേ​​​​ഷ​​​​ണ ക​​​​മ്മി​​​​ഷ​​​​ൻ രൂ​​​​പീ​​​​ക​​​​രി​​​​ച്ചു ലോ​​​​യേ​​​​ഴ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ ഫോ​​​​ർ കോ​​​​ൺ​​​​സ്റ്റി​​​​റ്റ്യൂ​​​​ഷ​​​​ൻ.

സു​​​​പ്രീം​​​​കോ​​​​ട​​​​തി മു​​​​ൻ ജ​​​​ഡ്ജി​​​​മാ​​​​രാ​​​​യ ജ​​​​സ്റ്റീ​​​​സ് എ.​​​​കെ. പ​​​​ട്നാ​​​​യി​​​​ക്, ജ​​​​സ്റ്റീ​​​​സ് മ​​​​ദ​​​​ൻ ബി. ​​​​ലോ​​​​കൂ​​​​ർ എ​​​​ന്നി​​​​വ​​​​രു​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള വി​​​​ര​​​​മി​​​​ച്ച പ്ര​​​​മു​​​​ഖ ന്യാ​​​​യാ​​​​ധി​​​​പ​​​​ന്മാ​​​​രാ​​​​ണു ക​​​​മ്മി​​​​ഷ​​​​നി​​​​ലു​​​​ള്ള​​​​ത്.

ജ​​​​മ്മു കാ​​​​ഷ്മീ​​​​ർ ഹൈ​​​​ക്കോ​​​​ട​​​​തി മു​​​​ൻ ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് ബ​​​​ദ​​​​ർ ദു​​​​റെ​​​​സ് അ​​​​ഹ​​​​മ്മ​​​​ദ്, ഡ​​​​ൽ​​​​ഹി ഹൈ​​​​ക്കോ​​​​ട​​​​തി മു​​​​ൻ ജ​​​​ഡ്ജി ജ​​​​സ്റ്റീ​​​​സ് രേ​​​​ഖ ശ​​​​ർ​​​​മ, പാ​​​​റ്റ്ന ഹൈ​​​​ക്കോ​​​​ട​​​​തി മു​​​​ൻ ജ​​​​ഡ്ജി ജ​​​​സ്റ്റീ​​​​സ് അ​​​​ഞ്ജ​​​​ന പ്ര​​​​കാ​​​​ശ് എ​​​​ന്നി​​​​വ​​​​രാ​​​​ണു ക​​​​മ്മി​​​​ഷ​​​​നി​​​​ലെ മ​​​​റ്റ് അം​​​​ഗ​​​​ങ്ങ​​​​ൾ. എ​​​​സ്ഐ​​​​ആ​​​​ർ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​ടെ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​സാ​​​​ധു​​​​ത​​​​യും വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ​​​​നി​​​​ന്നു വ്യാ​​​​പ​​​​ക​​​​മാ​​​​യി വോ​​​​ട്ട​​​​ർ​​​​മാ​​​​രെ ഒ​​​​ഴി​​​​വാ​​​​ക്ക​​​​ിയതും ക​​​​മ്മി​​​​ഷ​​​​ൻ വി​​​​ശ​​​​ദ​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ക്കും.

അ​​​​ടു​​​​ത്ത ഡി​​​​സം​​​​ബ​​​​റി​​​​നു​​​​ള്ളി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണ റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​നാ​​​​ണു തീ​​​​രു​​​​മാ​​​​നം. രാ​​​​ജ്യ​​​​ത്തി​​​​ലു​​​​ട​​​​നീ​​​​ളം പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നും സി​​​​വി​​​​ൽ സൊ​​​​സൈ​​​​റ്റി ഗ്രൂ​​​​പ്പു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നും ക​​​​മ്മി​​​​ഷ​​​​ൻ തെ​​​​ളി​​​​വെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്തും. ക​​​​പി​​​​ൽ സി​​​​ബ​​​​ൽ, പ്ര​​​​ശാ​​​​ന്ത് ഭൂ​​​​ഷ​​​​ൺ, വൃ​​​​ന്ദ ഗ്രോ​​​​വ​​​​ർ ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള പ്ര​​​​മു​​​​ഖ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ർ ക​​​​മ്മി​​​​ഷ​​​​ന്‍റെ ലീ​​​​ഗ​​​​ൽ അ​​​​ഡ്വൈ​​​​സ​​​​ർ​​​​മാ​​​​രാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കും.

National

വോട്ടർപട്ടിക: പു​​റ​​ത്താ​​യ​​ അർഹരെ തി​​രി​​കെ ഉൾപ്പെടുത്തും

ന്യൂ​​ഡ​​ൽ​​ഹി: വോ​​ട്ട​​ർപ​​ട്ടി​​ക​​യി​​ലെ തീ​​വ്ര പ്ര​​ത്യേ​​ക പ​​രി​​ഷ്ക​​ര​​ണ​​ത്തി​​നു (എ​സ്ഐ​ആ​ർ) പി​​ന്നാ​​ലെ രാ​​ജ്യ​​ത്തു​​ട​​നീ​​ളം 13 കോ​​ടി​​യോ​​ളം പേ​​ർ പു​​റ​​ത്താ​​യ​​തി​​ൽ വ്യാ​​പ​​ക പ്ര​​തി​​ഷേ​​ധ​​മു​​യ​​ർ​​ന്ന​​തോ​​ടെ തി​​രു​​ത്ത​​ൽ ന​​ട​​പ​​ടി​​ക​​ളു​​മാ​​യി കേ​​ന്ദ്ര തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മി​​ഷ​​ൻ.

ഒ​​ഴി​​വാ​​ക്ക​​പ്പെ​​ട്ട അ​​ർ​​ഹ​​രാ​​യ വോ​​ട്ട​​ർ​​മാ​​രെ പട്ടികയിൽ ഉൾപ്പെടുത്തുന്ന​​തി​​നാ​​യി പ്ര​​ത്യേ​​ക പ​​രി​​ശോ​​ധ​​നാ​യ​​ജ്ഞം ന​​ട​​ത്താ​​ൻ ക​​മ്മി​​ഷ​​ൻ നി​​ർ​​ദേ​​ശം ന​​ൽ​​കി.

എ​​സ്‌​ഐ​ആ​​ർ ന​​ട​​പ​​ടി​​ക​​ൾ പൂ​​ർ​​ത്തി​​യാ​​യ കേ​​ര​​ള​​മു​​ൾ​​പ്പ​​ടെ​​യു​​ള്ള 20 സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ​​യും കേ​​ന്ദ്ര​​ഭ​​ര​​ണ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ​​യും ചീ​​ഫ് ഇ​​ല​​ക്‌​ട​​റ​​ൽ ഓ​​ഫീ​​സ​​ർ​​മാ​​ർ​​ക്കാ​​ണ് ഈ ​​നി​​ർ​​ദേ​​ശം ല​​ഭി​​ച്ച​​ത്.

സെ​​പ്റ്റം​​ബ​​ർ 29ന് ​​പു​​റ​​പ്പെ​​ടു​​വി​​ച്ച ഉ​​ത്ത​​ര​​വി​​നു​ പു​​റ​​മെ, വ്യാ​ഴാ​ഴ്ച ഇ​​ല​​ക്‌​ട​​റ​​ൽ ഓ​​ഫിസ​​ർ​​മാ​​രു​​മാ​​യി ന​​ട​​ത്തി​​യ വീ​​ഡി​​യോ കോ​​ൺ​​ഫ​​റ​​ൻ​​സി​​ലും കേ​​ന്ദ്ര തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മി​​ഷ​​ൻ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ന​​ൽ​​കി. ഒ​​രു മാ​​സ​​ത്തി​​നു​​ള്ളി​​ൽ ന​​ട​​പ​​ടി​​ക​​ൾ പൂ​​ർ​​ത്തി​​യാ​​ക്കാ​​നാ​​ണു ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്.

പ്ര​ധാ​ന തി​​രു​​ത്ത​​ൽ ന​​ട​​പ​​ടി​​ക​​ൾ

വി​​വാ​​ദ കോ​​ളം ഒ​​ഴി​​വാ​​ക്കി പ​​ഴ​​യ ഫോം 6 ​​

അ​​പേ​​ക്ഷ​​ക​​നോ മാ​​താ​​പി​​താ​​ക്ക​​ളോ ക​​ഴി​​ഞ്ഞ എ​​സ്‌​ഐ​ആ​​ർ പ​​ട്ടി​​ക​​യി​​ൽ ഉ​​ൾ​​പ്പെ​​ട്ടി​​ട്ടു​​ണ്ടോ എ​​ന്നു ചോ​​ദി​​ക്കു​​ന്ന വി​​വാ​​ദ ചോ​​ദ്യം ഒ​​ഴി​​വാ​​ക്കി, സാ​​ധാ​​ര​​ണ ഫോം-6 ​​ഉ​​പ​​യോ​​ഗി​​ച്ചാ​​യി​​രി​​ക്കും അ​​ർ​​ഹ​​രാ​​യ​​വ​​രു​​ടെ അ​​പേ​​ക്ഷ​​ക​​ൾ സ്വീ​​ക​​രി​​ക്കു​​ക.

വീ​​ടു​​തോ​​റു​​മു​​ള്ള പ​​രി​​ശോ​​ധ​​ന

പ​​ട്ടി​​ക​​യി​​ൽ​നി​​ന്ന് വി​​ട്ടു​​പോ​​യ​​വ​​രെ ക​​ണ്ടെ​​ത്തു​​ന്ന​​തി​​നാ​​യി വീ​​ടു​​ക​​ൾ സ​​ന്ദ​​ർ​​ശി​​ച്ചു വി​​വ​​ര​​ങ്ങ​​ളും രേ​​ഖ​​ക​​ളും ശേ​​ഖ​​രി​​ക്കും. ഇ​​തി​​നാ​​യി രാ​​ഷ്‌​ട്രീ​​യ​ പാ​​ർ​​ട്ടി​​ക​​ളു​​ടെ സ​​ഹ​​ക​​ര​​ണ​​വും ഉ​​റ​​പ്പാ​​ക്കും.

ഒ​​ഴി​​വാ​​ക്ക​​പ്പെ​​ട്ട​​വ​​രു​​ടെ പ്ര​​ത്യേ​​ക പ​​ട്ടി​​ക

എ​​സ്‌​ഐ​ആ​​റി​​നു മു​​മ്പും ശേ​​ഷ​​വു​​മു​​ള്ള പ​​ട്ടി​​ക​​ക​​ൾ താ​​ര​​ത​​മ്യം ചെ​​യ്ത് പു​​റ​​ത്താ​​യ​​വ​​രു​​ടെ പ്ര​​ത്യേ​​ക പ​​ട്ടി​​ക ത​​യാ​​റാ​​ക്കു​​ക​​യും അ​​തി​​ൽ​നി​​ന്ന് അ​​ർ​​ഹ​​രാ​​യ​​വ​​രെ വീ​​ണ്ടും വോ​​ട്ട​​ർപ​​ട്ടി​​ക​​യി​​ലേ​​ക്ക് ചേ​​ർ​​ക്കു​​ക​​യും ചെ​​യ്യും.

യു​​വ വോ​​ട്ട​​ർ​​മാ​​ർ​​ക്ക് അ​​വ​​സ​​രം

പ​​രി​​ഷ്ക​​ര​​ണ ന​​ട​​പ​​ടി​​ക​​ൾ കാ​​ര​​ണം പേ​​ര് ചേ​​ർ​​ക്കാ​​ൻ ക​​ഴി​​യാ​​തെ പോ​​യ യോ​​ഗ്യ​​രാ​​യ പു​​തി​​യ യു​​വ വോ​​ട്ട​​ർ​​മാ​​ർ​​ക്ക് ഇ​​തി​​ലൂ​​ടെ അ​​വ​​സ​​രം ല​​ഭി​​ക്കും.

നി​​ല​​വി​​ൽ എ​​സ്‌​ഐ​​ആ​​ർ ന​​ട​​പ​​ടി​​ക​​ൾ പു​​രോ​​ഗ​​മി​​ക്കു​​ന്ന മ​​ഹാ​​രാ​​ഷ്‌​ട്ര ഉ​​ൾ​​പ്പ​​ടെ​​യു​​ള്ള സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ വോ​​ട്ട​​ർ​​മാ​​രെ തി​​ടു​​ക്ക​​പ്പെ​​ട്ട് ഒ​​ഴി​​വാ​​ക്ക​​രു​​തെ​​ന്നും ക​​മ്മി​​ഷ​​ൻ നി​ർ​ദേ​ശി​ച്ചു.

മ​​തി​​യാ​​യ സ​​മ​​യ​​വും പ​​രി​​ശോ​​ധ​​ന​​ക​​ൾ​​ക്കു​​ള്ള അ​​വ​​സ​​ര​​വും ന​​ൽ​​കി​​യ​ശേ​​ഷ​​മേ അ​​ന്തി​​മതീ​​രു​​മാ​​ന​​മെ​​ടു​​ക്കാ​​വൂ​ എ​ന്ന് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്ക് തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മിഷ​​ൻ ക​​ർ​​ശ​​ന നി​​ർ​​ദേ​ശം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.

National

എ​സ്ഐ​ആ​ർ; പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​യ വോ​ട്ട​ർ​മാ​രെ തി​രി​കെ ഉ​ൾ​പ്പെ​ടു​ത്താ​ൻ നി​ർ​ദേ​ശം

ന്യൂ​ഡ​ൽ​ഹി: എ​സ്ഐ​ആ​ർ പൂ​ർ​ത്തി​യാ​യ കേ​ര​ളം അ​ട​ക്കം സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​സ്ഐ​ആ​ർ പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​യ വോ​ട്ട​ർ​മാ​രെ തി​രി​കെ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം ന​ൽ​കി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. അ​ർ​ഹ​രാ​യ ആ​രെ​യും ഒ​ഴി​വാ​ക്ക​രു​തെ​ന്ന് സം​സ്ഥാ​ന ഇ​ല​ക്ട​റ​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

പ​ഴ​യ പ​ട്ടി​ക​യും പു​തി​യ പ​ട്ടി​ക​യും താ​ര​ത​മ്യം ചെ​യ്ത് ഒ​ഴി​വാ​യ​വ​രെ ക​ണ്ടെ​ത്താ​നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. ഇ​വ​രു​ടെ വീ​ടു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ പോ​യി ഫോം ​സി​ക്സ് വ​ഴി വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ചേ​ർ​ക്ക​ണം. എ​സ്ഐ​ആ​ർ പൂ​ർ​ത്തി​യാ​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​ഴ​യ ഫോം ​സി​ക്സ് ആ​കും ഉ​പ​യോ​ഗി​ക്കു​ക. എ​സ്ഐ​ആ​ർ ന​ട​ക്കു​ന്ന മ​ഹാ​രാ​ഷ്ട്ര​യി​ൽ വോ​ട്ട​ർ​മാ​രെ ഒ​ഴി​വാ​ക്കാ​ൻ ധൃ​തി കാ​ണി​ക്ക​രു​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

സം​ശ​യ​ത്തി​ന്‍റെ പേ​രി​ൽ മാ​ത്രം ലി​സ്റ്റി​ൽ​നി​ന്ന് ആ​രെ​യും ഒ​ഴി​വാ​ക്കി നി​ർ​ത്ത​രു​തെ​ന്നാ​ണ് നി​ർ​ദേ​ശം. അ​തേ​സ​മ​യം ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് ച​ർ​ച്ച ചെ​യ്യു​ന്ന പാ​ർ​ല​മെ​ന്‍റ​റി സ​മി​തി സു​പ്രീം​കോ​ട​തി​യി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​നം മാ​റ്റി​വ​ച്ചു. ചൊ​വ്വാ​ഴ്ച ന​ട​ത്താ​നി​രു​ന്ന സ​ന്ദ​ർ​ശ​ന​മാ​ണ് സ​മി​തി മാ​റ്റി​യ​ത്.

National

എ​സ്ഐആ​ർ നി​ർ​ത്തി​വയ്​ക്ക​ണം, ക​മ്മിഷ​നെ​തി​രേ കേ​സെ​ടു​ക്ക​ണം; കോ​ട​തി സ​മ​ക്ഷം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: വോ​​​​ട്ട​​​​ർ​​പ​​​​ട്ടി​​​​ക​​​​യു​​​​ടെ പ്ര​​​​ത്യേ​​​​ക തീ​​​​വ്ര പ​​​​രി​​​​ഷ്ക​​​​ര​​​​ണ പ്ര​​​​ക്രി​​​​യ ​(എ​​​സ്ഐ​​​ആ​​​ർ), ഇ​​​​സി​​​​ഐ നെ​​​​റ്റ് പോ​​​​ർ​​​​ട്ട​​​​ൽ ഉ​​​​പ​​​​യോ​​​​ഗം എ​​​​ന്നി​​​​വ​​​​യി​​​​ൽ കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ന്‍റെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നു​​​​ണ്ടാ​​​​യ ഗു​​​​രു​​​​ത​​​​ര വീ​​​​ഴ്ച​​​​ക​​​​ളി​​​​ൽ സ്വ​​​​മേ​​​​ധ​​​​യാ കേ​​​​സെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു സു​​​​പ്രീം​​കോ​​​​ട​​​​തി ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്തി​​​​ന് പ്ര​​​​മു​​​​ഖ​​​​രു​​​​ടെ തു​​​​റ​​​​ന്ന ക​​​​ത്ത്.

രാ​​​​ജ്യ​​​ത്തെ 2000​ത്തില​​​​ധി​​​​കം മു​​​​തി​​​​ർ​​​​ന്ന പൗ​​​​ര​​​​ന്മാ​​​​രും സാ​​​​മൂ​​​​ഹി​​​​ക-സാം​​​​സ്കാ​​​​രി​​​​ക പ്ര​​​​മു​​​​ഖ​​​​രും ഒ​​​​പ്പി​​​​ട്ട ക​​​​ത്താ​​​​ണ് പ​​​​ര​​​​മോ​​​​ന്ന​​​​ത കോ​​​​ട​​​​തി​​​​ക്കു​ മു​​​​മ്പാ​​​​കെ സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ പ്ര​​​​ക്രി​​​​യ​​​​ക​​​​ളു​​​​ടെ സു​​​​താ​​​​ര്യ​​​​ത​​​​യും സാ​​​​ധു​​​​ത​​​​യും സ്വ​​​​ത​​​​ന്ത്ര​​​​മാ​​​​യ ജു​​​​ഡീ​​​​ഷ​​ൽ അ​​​​വ​​​​ലോ​​​​ക​​​​ന​​​​ത്തി​​​​ലൂ​​​​ടെ ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്തു​​​​ന്ന​​​​തു​​​വ​​​​രെ രാ​​​​ജ്യ​​​​ത്തെ എ​​​​ല്ലാ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലും ന​​​​ട​​​​ക്കു​​​​ന്ന എ​​​​സ്ഐ​​​ആ​​​​ർ പ്ര​​​​ക്രി​​​​യ​​​​ക​​​​ൾ ഉ​​​​ട​​​​ന​​​​ടി നി​​​​ർ​​​​ത്തി​​​​വ​​​യ്​​​​ക്കാ​​​​നും റ​​​​ദ്ദാ​​​​ക്കാ​​​​നും ക​​​​ത്തി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്നു.

റി​​​ട്ട. നാ​​​​വി​​​​ക​​​​സേ​​​​ന മേ​​​​ധാ​​​​വി അ​​​​ഡ്മി​​​​റ​​​​ൽ വി​​​​ഷ്ണു ഭ​​​​ഗ​​​​വ​​​​ത്, സാ​​​​മൂ​​​​ഹി​​​​ക പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രാ​​​​യ പ്ര​​​​ശാ​​​​ന്ത് ഭൂ​​​​ഷ​​​​ൺ, അ​​​​ഞ്ജ​​​​ലി ഭ​​​​ര​​​​ദ്വാ​​​​ജ്, അ​​​​മൃ​​​​ത ജോ​​​​ഹ്രി, സി​​​​നി​​​​മാ​​​താ​​​​രം പ്ര​​​​കാ​​​​ശ് രാ​​​​ജ്, ച​​​​രി​​​​ത്ര​​​​കാ​​​​ര​​​​ന്മാ​​​​രാ​​​​യ ആ​​​​ദി​​​​ത്യ മു​​​​ഖ​​​​ർ​​​​ജി, മൃ​​​​ദു​​​​ല മു​​​​ഖ​​​​ർ​​​​ജി, റി​​​​ട്ട​. ഐ​​​​എ​​​എ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ അ​​​​ദി​​​​തി മേ​​​​ത്ത, പ്ര​​​ഫ. നി​​​​വേ​​​​ദി​​​​ത മേ​​​​നോ​​​​ൻ, ച​​​​ല​​​​ച്ചി​​​​ത്ര​​​​കാ​​​​ര​​​​ൻ ആ​​​​ദി​​​​ത്യ സേ​​​​ഥ് തു​​​​ട​​​​ങ്ങി സാം​​​​സ്കാ​​​​രി​​​​ക, നി​​​​യ​​​​മ, വി​​​​ദ്യാ​​​​ഭ്യാ​​​​സ, മാ​​​​ധ്യ​​​​മരം​​​​ഗ​​​​ത്തെ പ്ര​​​​മു​​​​ഖ​​​​രാ​​​​ണ് ക​​​​ത്തി​​​​ൽ ഒ​​​​പ്പു​​​​വ​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്.

ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ 43 ല​​​ക്ഷ​​​ത്തോ​​​ളം വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്കു നോ​​​ട്ടീ​​​സ്

ബം​​​ഗ​​​ളൂ​​​രു: വോ​​​ട്ട​​​ർ​​പ​​​ട്ടി​​​ക​​​യു​​​ടെ പ്ര​​​ത്യേ​​​ക തീ​​​വ്രപ​​​രി​​​ഷ്ക​​​ര​​​ണ പ്ര​​​ക്രി​​​യ (​​​എ​​​സ്ഐ​​​ആ​​​ർ)​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ആ​​​ക്ഷേ​​​പ​​​ങ്ങ​​​ളും അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ങ്ങ​​​ളും ഉ​​​ന്ന​​​യി​​​ക്കാ​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി അ​​​വ​​​സാ​​​നി​​​ക്കാ​​​റാ​​​യി​​​രി​​​ക്കെ ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്ക് നോ​​​ട്ടീ​​​സ് പ്ര​​​ഹ​​​രം. സം​​​സ്ഥാ​​​ന​​​ത്തു​​​ട​​​നീ​​​ളം ഇ​​​തി​​​നോ​​​ട​​​കം 43 ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്ക് വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ൽ​​​നി​​​ന്നു പേ​​​ര് നീ​​​ക്കം ചെ​​​യ്യാ​​​തി​​​രി​​​ക്കാ​​​ൻ കാ​​​ര​​​ണംകാ​​​ണി​​​ക്ക​​​ൽ നോ​​​ട്ടീ​​​സ് അ​​​യ​​​ച്ച​​​താ​​​യി വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നു.

പേ​​​രു​​​ക​​​ൾ കൂ​​​ട്ട​​​ത്തോ​​​ടെ ഒ​​​ഴി​​​വാ​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തി​​​നെ​​​തി​​​രേ പ​​​രാ​​​തി​​​പ്പെ​​​ടാ​​​നും അ​​​പാ​​​ക​​​ത​​​ക​​​ൾ തി​​​രു​​​ത്താ​​​നും ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന സ​​​മ​​​യ​​​പ​​​രി​​​ധി അ​​​വ​​​സാ​​​നി​​​ക്കാ​​​റാ​​​യി​​​ട്ടും ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് ആ​​​ളു​​​ക​​​ൾ​​​ക്കു ല​​​ഭി​​​ച്ച നോ​​​ട്ടീ​​​സു​​​ക​​​ൾ​​​ക്ക് മ​​​റു​​​പ​​​ടി ന​​​ൽ​​​കാ​​​ൻ സാ​​​ധി​​​ച്ചി​​​ട്ടി​​​ല്ല.

വോ​​​ട്ട​​​ർ​​പ​​​ട്ടി​​​ക​​​യി​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ വി​​​ട്ടു​​​പോ​​​യെ​​​ന്നോ വി​​​ലാ​​​സം മാ​​​റി​​​യെ​​​ന്നോ അ​​​ത​​​ല്ലെ​​​ങ്കി​​​ൽ ഫോം 7 ​​​വ​​​ഴി മ​​​റ്റാ​​​രെ​​​ങ്കി​​​ലും എ​​​തി​​​ർ​​​പ്പ് ഉ​​​ന്ന​​​യി​​​ച്ചു​​​വെ​​​ന്നോ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ത​​​പാ​​​ൽ വ​​​ഴി​​​യും നേ​​​രി​​​ട്ടും നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

നോ​​​ട്ടീ​​​സ് ല​​​ഭി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് രേ​​​ഖ​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്കാ​​​നും വോ​​​ട്ട​​​ർ​​പ​​​ട്ടി​​​ക​​​യി​​​ലെ പേ​​​ര് നി​​​ല​​​നി​​​ർ​​​ത്താ​​​നു​​​മാ​​​യി താ​​​ലൂ​​​ക്ക് ഓ​​​ഫി​​​സു​​​ക​​​ളി​​​ലും ഇ-​​​സേ​​​വ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ നീ​​​ണ്ട ക്യൂ​​​വാ​​​ണ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന​​​ത്. കൃ​​​ത്യ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം കൂ​​​ടാ​​​തെ കൂ​​​ട്ട​​​ത്തോ​​​ടെ നോ​​​ട്ടീ​​​സ് അ​​​യ​​​യ്ക്കു​​​ന്ന​​​ത് ചി​​​ല പ്ര​​​ത്യേ​​​ക വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ​​​യും സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളെ​​​യും ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണെ​​​ന്ന് വി​​​വി​​​ധ ജ​​​ന​​​കീ​​​യ കൂ​​​ട്ടാ​​​യ്മ​​​ക​​​ളും പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ളും ആ​​​രോ​​​പി​​​ക്കു​​​ന്നു.

കോ​​​​ൺ​​​​ഗ്ര​​​​സ് മ​​​​ന്ത്രി ഈ​​​​ശ്വ​​​​ർ ഖ​​​​ണ്ഡ്രെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന ബി​​​​ദ​​​​റി​​​​ലെ ഭാ​​​​ൽ​​​​ക്കി, മ​​​​ന്ത്രി എം.​​​​ബി. പാ​​​​ട്ടീ​​​​ൽ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന ബ​​​​ബ​​​​ലേ​​​​ശ്വ​​​​ർ എ​​​​ന്നീ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് വ്യാ​​​​ജ പ​​​​രാ​​​​തി​​​​ക​​​​ൾ ഉ​​​​ന്ന​​​​യി​​​​ച്ച് വോ​​​​ട്ട​​​​ർ​​​​മാ​​​​രു​​​​ടെ പേ​​​​രു​​​​ക​​​​ൾ കൂ​​​​ട്ട​​​​ത്തോ​​​​ടെ വെ​​​​ട്ടി​​​​ച്ചു​​​​രു​​​​ക്കാ​​​​ൻ ശ്ര​​​​മം ന​​​​ട​​​​ക്കു​​​​ന്ന​​​​ത്.

ത​​​​ല​​​​മു​​​​റ​​​​ക​​​​ളാ​​​​യി ഒ​​​​രേ സ്ഥ​​​​ല​​​​ത്തു താ​​​​മ​​​​സി​​​​ക്കു​​​​ന്ന​​​​വ​​​​രും വ്യാ​​​​പാ​​​​രി​​​​ക​​​​ളു​​​​മാ​​​​യ വോ​​​​ട്ട​​​​ർ​​​​മാ​​​​രെ ‘സ്ഥ​​​​ല​​​​ത്തി​​​​ല്ലാ​​​​ത്ത​​​​വ​​​​ർ’ എ​​​​ന്നാ​​​​രോ​​​​പി​​​​ച്ച്, വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ​​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നു​​​​ള്ള ‘ഫോം 7’ ​​​​സ​​​​മ​​​​ർ​​​​പ്പി​​​​ച്ചാ​​​​ണ് ഈ ​​​​വേ​​​​ട്ട​​​​യാ​​​​ട​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. ക​​​ഴി​​​ഞ്ഞ 24ന് ​​​​അ​​​​വ​​​​സാ​​​​നി​​​​ച്ച പ​​​​രാ​​​​തി​​​​ക​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള സ​​​​മ​​​​യ​​​​പ​​​​രി​​​​ധി​​​​ക്ക് തൊ​​​​ട്ടു​​​​മു​​​​മ്പു​​​​ള്ള 48 മ​​​​ണി​​​​ക്കൂ​​​​റി​​​​ലാ​​​​ണ് ഭൂ​​​​രി​​​​ഭാ​​​​ഗം അ​​​​പേ​​​​ക്ഷ​​​​ക​​​​ളും സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഭാ​​​​ൽ​​​​ക്കി, ബ​​​​ബ​​​​ലേ​​​​ശ്വ​​​​ർ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലാ​​​​യി 3,900ലേ​​​​റെ വോ​​​​ട്ട​​​​ർ​​​​മാ​​​​രു​​​​ടെ പേ​​​​രു​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ എ​​​​തി​​​​ർ​​​​പ്പ് ഉ​​​​ന്ന​​​​യി​​​​ക്ക​​​​പ്പെ​​​​ട്ടു. ഇ​​​​തി​​​​ൽ മ​​​​ഹാ​​​​ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും മു​​​​സ്‌​​​ലിം വോ​​​​ട്ട​​​​ർ​​​​മാ​​​​രാ​​​​ണ്.ഒ​​​​ക്‌​​​ടോ​​​​ബ​​​​ർ 27നാ​​​​ണ് ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ അ​​​​ന്തി​​​​മ വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കാ​​​​നി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

National

എസ്ഐആർ; പുറത്തായവർക്ക് ഇനിയും അപേക്ഷിക്കാം, വിവാദങ്ങൾക്കിടെ യോഗം ചേർന്ന് തെര. കമ്മിഷൻ

ന്യൂഡൽഹി: വിവാദങ്ങൾക്കിടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ യോഗം ചേർന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ, കമ്മിഷണർമാരായ ഡോ. സുഖ്ബിർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവർ പങ്കെടുത്ത ഫുൾ കമ്മിഷൻ യോഗത്തിന് ശേഷം വാർത്താക്കുറിപ്പ് ഇറക്കി.

എസ്ഐആർ പൂർത്തിയായ സംസ്ഥാനങ്ങളിൽ പട്ടികയിൽ നിന്ന് പുറത്തായവർക്ക് ഇനിയും അപേക്ഷിക്കാം. ഇതിനായി പ്രത്യേക ഡ്രൈവുകൾ തുടങ്ങുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

എസ്ഐആറിനൊപ്പമുള്ള ഫോം 6 ൽ മാറ്റമുണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. ഫോം 6-ൽ മാതാപിതാക്കളുടെ പേര് വഴി മുൻ എസ്ഐആർ ബന്ധം തെളിയിക്കണമെന്ന നിബന്ധന സുപ്രീംകോടതി ശരിവച്ചതാണെന്നാണ് കമ്മിഷന്‍റെ വിശദീകരണം.

എന്നാൽ എസ്ഐആർ കാലയളവിന് പുറത്ത് 1960-ലെ വോട്ടർ രജിസ്‌ട്രേഷൻ ചട്ടപ്രകാരമുള്ള പഴയ ഫോം തുടർന്നും ഉപയോഗിക്കാമെന്ന് കമ്മിഷൻ വിശദമാക്കി.

National

വോട്ടർപട്ടിക പുതുക്കൽ സ്തംഭിച്ചു; ര​ണ്ടു വ​ർ​ഷ​മാ​യി ന​ട​പ​ടി​യി​ല്ല

ന്യൂ​ഡ​ൽ​ഹി: പതിനെട്ട് വ​യ​സ് തി​ക​യു​ന്ന യു​വ വോ​ട്ട​ർ​മാ​രെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ട്ടി​ക പു​തു​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പുക​മ്മിഷ​ന്‍റെ സ്പെ​ഷ്യ​ൽ സ​മ്മ​റി റി​വി​ഷ​ൻ (എ​സ്എ​സ്ആ​ർ) ന​ട​പ​ടി സ്തം​ഭ​നാ​വ​സ്ഥ​യി​ലെ​ന്ന് റി​പ്പോ​ർ​ട്ട്.

1958 മു​ത​ൽ പി​ന്തു​ട​രു​ന്ന പ​തി​വ് രീ​തി 2024ൽ ​വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ പ്ര​ത്യേ​ക തീ​വ്ര പ​രി​ഷ്‌​കര​ണം (എ​സ്ഐ​ആ​ർ) ആ​രം​ഭി​ച്ച​തു​മു​ത​ൽ ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല. എ​സ്ഐ​ആ​ർ ന​ട​പ്പാ​ക്കി​യാ​ലും എ​സ്എ​സ്ആ​ർ പ​തി​വു​പോ​ലെ പി​ന്തു​ട​ര​ണ​മെ​ന്ന് സ​ഹ​ക​മ്മീ​ഷ​ണ​ർ​മാ​രാ​യ സു​ഖ്ബീ​ർ സിം​ഗ് സ​ന്ധു​വും വി​വേ​ക് ​​ജോ​ഷി​യും ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും 2025-26 കാ​ല​യ​ള​വി​ൽ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

2024ലാ​ണ് എ​സ്എ​സ്ആ​ർ അ​വ​സാ​ന​മാ​യി ന​ട​പ്പാ​ക്കി​യ​ത്. എ​സ്ഐ​ആ​ർ ന​ട​പ​ടി​ക്കി​ട​യി​ൽ എ​സ്എ​സ്ആ​ർ ആ​വ​ശ്യ​മാ​ണോ എ​ന്ന​റി​യാ​ൻ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​യ​മോ​പ​ദേ​ശം തേ​ടി​യി​രു​ന്നു. നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലും തെ​ര​ഞ്ഞ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ ച​ട്ട​പ്ര​കാ​ര​വും എ​സ്എ​സ്ആ​ർ പു​ന​രാരംഭി​ക്കേ​ണ്ട​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് ര​ണ്ട് ക​മ്മിഷ​ണ​ർ​മാ​രും നി​ല​പാ​ട് എ​ടു​ത്ത​താ​യും റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

സാ​ധാ​ര​ണ ന​ട​പ​ടി​ക്ര​മം അ​നു​സ​രി​ച്ച് അ​ടു​ത്ത വ​ർ​ഷം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കേ​ണ്ട സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് എ​സ്എ​സ്ആ​ർ ന​ട​പ്പാ​ക്കേ​ണ്ട​ത്. ഇ​തു​വ​രെ അ​ത് സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ പു​റ​പ്പെ​ടു​വി​ച്ചി​ട്ടി​ല്ല. എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ൾ തു​ട​രു​ന്ന ഉ​ത്ത​രാ​ഖ​ണ്ഡ്, പ​ഞ്ചാ​ബ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലും ഇ​തി​ന​കം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ഉ​ത്ത​ർ​പ്ര​ദേ​ശി​ലും ഗോ​വ​യി​ലും 2027ൽ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കേ​ണ്ട​താ​ണ്. എ​സ്ഐ​ആ​ർ ആ​ദ്യ​മാ​യി ന​ട​പ്പാ​ക്കി​യ ബി​ഹാ​റി​ലും ഒ​രു വ​ർ​ഷ​മാ​യി വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​ര​ണം ന​ട​ന്നി​ട്ടി​ല്ല.

വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ്

ര​ണ്ട് ക​മ്മി​ഷ​ണ​ർ​മാ​രും ശ​ക്ത​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ര​ണ്ട് വ​ർ​ഷ​മാ​യി എ​സ്എ​സ്ആ​ർ സം​ബ​ന്ധി​ച്ച ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​റാം ര​മേ​ശ് ആ​രോ​പി​ച്ചു.

18 വ​യ​സ് തി​ക​ഞ്ഞ യു​വാ​ക്ക​ൾ​ക്ക് വോ​ട്ട​വ​കാ​ശം ന​ൽ​കി അ​വ​രെ ശ​ക്തീ​ക​രി​ച്ച ഒ​രു പ്ര​ധാ​ന​മ​ന്ത്രി​യും, അ​ത് കു​ത​ന്ത്ര​ങ്ങ​ളി​ലൂ​ടെ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന മ​റ്റൊ​രു പ്ര​ധാ​ന​മ​ന്ത്രി​യും ത​മ്മി​ലു​ള്ള വ്യ​ത്യാ​സ​മാ​ണ് രാ​ജ്യം ഇ​പ്പോ​ൾ കാ​ണു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

National

ബിഎല്‍ഒ ആപ്പില്‍ ‘മാര്‍ക്ക് വിഐപി’ സൗകര്യം

ന്യൂ​ഡ​ല്‍ഹി: വോ​ട്ട​ര്‍പ​ട്ടി​ക​യി​ലെ പ്ര​ത്യേ​ക തീ​വ്ര പ​രി​ഷ്‌​ക​ര​ണ (എ​സ്‌​ഐ​ആ​ര്‍) ന​ട​പ​ടി​ക​ള്‍ക്കി​ട​യി​ല്‍ ബി​എ​ല്‍ഒ (ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫിസ​ര്‍) ആ​പ്പി​ല്‍ പു​തി​യ ഫീ​ച്ച​ര്‍ അ​വ​ത​രി​പ്പി​ച്ച് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍.

പ്ര​മു​ഖ​രാ​യ വോ​ട്ട​ര്‍മാ​രെ എ​ളു​പ്പ​ത്തി​ല്‍ തി​രി​ച്ച​റി​യാ​നും അ​ത് രേ​ഖ​പ്പെ​ടു​ത്താ​നു​മാ​യി ‘മാ​ര്‍ക്ക് വി​ഐ​പി’ എ​ന്നൊ​രു അ​പ്‌​ഡേ​റ്റാ​ണ് ചേ​ര്‍ത്തി​രി​ക്കു​ന്ന​ത്. ഡ​ല്‍ഹി​യി​ലെ എ​സ്‌​ഐ​ആ​ര്‍ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി നി​ര​വ​ധി പ്ര​മു​ഖ​ര്‍ക്കാ​യി​രു​ന്നു നോ​ട്ടീ​സ് ല​ഭി​ച്ച​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പു​തി​യ നീ​ക്കം.

ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍, ജ​ഡ്ജി​മാ​ര്‍ തു​ട​ങ്ങി മ​റ്റ് പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ള്‍ ഒ​ക്കെ മാ​ര്‍ക്ക് വി​ഐ​പി വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ന്ന​വ​രാ​ണെ​ന്ന് ക​മ്മിഷ​ന്‍റെ നി​ര്‍ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു. പു​തി​യ ഫീ​ച്ച​റി​ല്‍ വീ​ടു​ക​ള്‍ ക​യ​റി​യു​ള്ള പ​രി​ശോ​ധ​ന​യ്ക്കി​ടെ വോ​ട്ട​ര്‍മാ​രെ ബി​എ​ല്‍ഒ ആ​പ്പി​ല്‍ വി​ഐ​പി വി​ഭാ​ഗ​ത്തി​ല്‍ മാ​ര്‍ക്ക് ചെ​യ്യാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് ക​ഴി​യും.

ഈ ​വി​വ​ര​ങ്ങ​ള്‍ അ​സി​സ്റ്റ​ന്‍റ് ഇ​ല​ക്‌​ട​റ​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഓ​ഫിസ​ര്‍, ഇ​ല​ക്‌​ട​റ​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഓ​ഫിസ​ര്‍ എ​ന്നി​വ​ര്‍ പ്രാ​ഥ​മി​ക​മാ​യി പ​രി​ശോ​ധി​ക്കു​ക​യും അ​ത​ത് സം​സ്ഥാ​ന​ത്തെ ചീ​ഫ് ഇ​ല​ക്‌​ട​റ​ല്‍ ഓ​ഫിസ​റു​ടെ കീ​ഴി​ലു​ള്ള കാ​ര്യാ​ല​യം ഇ​തി​ന് അം​ഗീ​കാ​രം ന​ല്‍കു​ക​യും ചെ​യ്യും.

ല​ക്ഷ്യം സാ​ങ്കേ​തി​ക​ത​ട​സങ്ങ​ൾ ഒ​ഴി​വാ​ക്ക​ൽ

വി​ഐ​പി മാ​ര്‍ക്കി​ലൂ​ടെ പ്ര​മു​ഖ​രാ​യ വോ​ട്ട​ര്‍മാ​ര്‍ സ്വ​യ​മേ ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ലേ​ക്ക് മാ​റും. എ​ങ്കി​ലും വി​വ​ര​ങ്ങ​ള്‍ തെ​റ്റാ​യി​ട്ടാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ങ്കി​ല്‍ ഇ​വ​ര്‍ക്കും സാ​ധാ​ര​ണ​ക്കാ​രെ​പ്പോ​ലെ​ത​ന്നെ നോ​ട്ടീ​സ് ല​ഭി​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ പ്ര​മു​ഖ​ര്‍ക്ക് വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്കു​ന്ന​തി​ല്‍ സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ള്‍ ഉ​ണ്ടാ​വി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യാ​ണ് പു​തി​യ ഫീ​ച്ച​റി​ലൂ​ടെ ക​മ്മിഷ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്.

National

13 കോ​​​​ടി വോ​​​​ട്ട​​​​ർ​​​​മാ​​​​ർ പു​​​​റ​​​​ത്ത്

തീ​​​​വ്ര വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ(​​​​എ​​​​സ്ഐ​​​​ആ​​​​ർ) പേ​​​​രി​​​​ൽ രാ​​​​ജ്യ​​​​ത്താ​​​​ക​​​​മാ​​​​നം ഇ​​​​തു​​​​വ​​​​രെ 13 കോ​​​​ടി വോ​​​​ട്ട​​​​ർ​​​​മാ​​​​രെ ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ​​​​താ​​​​യാ​​​​ണു ക​​​​ണ​​​​ക്കു​​​​ക​​​​ൾ. ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ൽ 2.08 കോ​​​​ടി​​​​യും മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ൽ 2.07 കോ​​​​ടി​​​​യും ബം​​​​ഗാ​​​​ളി​​​​ൽ 90 ല​​​​ക്ഷ​​​​വും ബി​​​​ഹാ​​​​റി​​​​ൽ 65 ല​​​​ക്ഷ​​​​വും വോ​​​​ട്ട​​​​ർ​​​​മാ​​​​രാ​​​​ണ് ഒ​​​​ഴി​​​​വാ​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്.

അ​​​​തേ​​​​സ​​​​മ​​​​യം, ക​​​​മ്മി​​​​ഷ​​​​ന്‍റെ എ​​​​ല്ലാ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളും നി​​​​യ​​​​മ​​​​വി​​​​ധേ​​​​യ​​​​മാ​​​​ണെ​​​​ന്നും പ​​​​ത്തു മാ​​​​സ​​​​ത്തെ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ചി​​​​ല വി​​​​യോ​​​​ജി​​​​പ്പു​​​​ക​​​​ൾ മാ​​​​ത്രം ഉ​​​​യ​​​​ർ​​​​ത്തി​​​​ക്കാ​​​​ട്ടു​​​​ന്ന​​​​ത് ഭാ​​​​ഗി​​​​ക​​​​മാ​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്നു​​​​മാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ന്‍റെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം.

ഗോ​​​​​​വ​​​​​​യി​​​​​​ൽ 97 പേർ പു​​​​​​റ​​​​​​ത്ത്

തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു ക​​​​​​മ്മിഷ​​​​​​ന്‍റെ ഇ​​​​​​സി​​​​​​ഐ നെ​​​​​​റ്റ് സോ​​​​​​ഫ്റ്റ്‌​​​​​​വേ​​​​​​റി​​​​​​ലെ സാ​​​​​​ങ്കേ​​​​​​തി​​​​​​ക​​​​​​ത​​​​​​ട​​​​​​സ​​​​​​വും കേ​​​​​​ന്ദ്രീ​​​​​​കൃ​​​​​​ത നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​വും കാ​​​​​​ര​​​​​​ണം ഗോ​​​​​​വ​​​​​​യി​​​​​​ൽ അ​​​​​​ർ​​​​​​ഹ​​​​​​രാ​​​​​​യ 97 പേ​​​​​​ർ അ​​​​​​ന്തി​​​​​​മ വോ​​​​​​ട്ട​​​​​​ർ​​​​​​പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്ന് പു​​​​​​റ​​​​​​ത്താ​​​​​​യി.

പ്രാ​​​​​​ദേ​​​​​​ശി​​​​​​ക ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​ർ പ​​​​​​രി​​​​​​ശോ​​​​​​ധി​​​​​​ച്ചു യോ​​​​​​ഗ്യ​​​​​​രെ​​​​​​ന്ന് ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യി​​​​​​ട്ടും പേ​​​​​​രു​​​​​​ക​​​​​​ൾ തി​​​​​​രി​​​​​​കെ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടു​​​​​​ത്താ​​​​​​നു​​​​​​ള്ള അ​​​​​​നു​​​​​​മ​​​​​​തി ഡ​​​​​​ൽ​​​​​​ഹി​​​​​​യി​​​​​​ലെ കേ​​​​​​ന്ദ്ര ഓ​​​​​​ഫീ​​​​​​സ് ന​​​​​​ൽ​​​​​​കാ​​​​​​ത്ത​​​​​​താ​​​​​​ണു തി​​​​​​രി​​​​​​ച്ച​​​​​​ടി​​​​​​യാ​​​​​​യ​​​​​​ത്. വോ​​​​​​ട്ട​​​​​​വ​​​​​​കാ​​​​​​ശ​​​​​​ത്തോ​​​​​​ടൊ​​​​​​പ്പം, വോ​​​​​​ട്ട​​​​​​ർ​​​​​​പ​​​​​​ട്ടി​​​​​​ക നി​​​​​​ർ​​​​​​ബ​​​​​​ന്ധ​​​​​​മാ​​​​​​യു​​​​​​ള്ള സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തെ പ്ര​​​​​​മു​​​​​​ഖ സൗ​​​​​​ജ​​​​​​ന്യ മെ​​​​​​ഡി​​​​​​ക്ക​​​​​​ൽ ആ​​​​​​നു​​​​​​കൂ​​​​​​ല്യ​​​​​​ങ്ങ​​​​​​ളും ഇ​​​​​​വ​​​​​​ർ​​​​​​ക്കു ന​​​​​​ഷ്‌​​​​​​ട​​​​​​മാ​​​​​​കും.

National

എ​സ്ഐ​ആ​ർ നീ​തി​ര​ഹി​ത​മാ​യ ന​ട​പ​ടി: മു​ൻ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​ർ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ നി​ല​വി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വോ​ട്ട​ർ പ​ട്ടി​ക​യി​ലെ പ്ര​ത്യേ​ക തീ​വ്ര പ​രി​ഷ്ക​ര​ണം (എ​സ്ഐ​ആ​ർ) ജ​ന​ങ്ങ​ളു​ടെ​മേ​ൽ അ​ടി​ച്ചേ​ൽ​പ്പി​ച്ച നീ​തി​ര​ഹി​ത​മാ​യ ന​ട​പ​ടി​യെ​ന്ന് മു​ൻ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​ർ അ​ശോ​ക് ല​വാ​സ വി​ൽ​സ​ൺ. അ​സോ​സി​യേ​ഷ​ൻ ഫോ​ർ ഡെ​മോ​ക്രാ​റ്റി​ക് റി​ഫോം​സ് (എ​ഡി​ആ​ർ) സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വെ​യാ​ണു വി​മ​ർ​ശ​നം.

അ​ധി​കാ​ര​മു​ള്ള​വ​ന്‍റെ ഭാ​ഗ​ത്താ​ണു ശ​രി എ​ന്ന മ​നോ​ഭാ​വ​ത്തോ​ടെ നീ​തി​പൂ​ർ​വ​മ​ല്ലാ​ത്ത ത​ര​ത്തി​ൽ ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളും സ​ർ​ക്കാ​രു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​തി​ഭാ​സ​മാ​ണ് ഇ​പ്പോ​ൾ കാ​ണു​ന്ന​തെ​ന്നും അ​ശോ​ക് ല​വാ​സ കു​റ്റ​പ്പെ​ടു​ത്തി. നി​യ​മം അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​തി​ന​പ്പു​റം അ​തി​ന്‍റെ അ​ന്ത​സ​ത്ത സം​ര​ക്ഷി​ക്കാ​നാ​ണു ശ്ര​മി​ക്കേ​ണ്ട​ത്.

വോ​ട്ട​ർ പ​ട്ടി​ക​യി​ൽ​നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​വാ​ക്കു​ന്ന​ത് ജ​ന​ങ്ങ​ളി​ൽ വ​ലി​യ ആ​ശ​ങ്ക​യും ജ​നാ​ധി​പ​ത്യ​പ്ര​ക്രി​യ​യോ​ട് മ​ടു​പ്പു​മു​ണ്ടാ​ക്കും. ബി​ഹാ​റി​ൽ എ​സ്ഐ​ആ​ർ ന​ട​പ്പാ​ക്കി​യ​പ്പോ​ൾ ബം​ഗ്ലാ​ദേ​ശ്, നേ​പ്പാ​ൾ, മ്യാ​ൻ​മ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ന​ധി​കൃ​ത വോ​ട്ട​ർ​മാ​രെ ക​ണ്ടെ​ത്തി​യെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പു​ക​മ്മീ​ഷ​ൻ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും അ​തി​ന്‍റെ ക​ണ​ക്കു​ക​ളോ തെ​ളി​വു​ക​ളോ പു​റ​ത്തു​വി​ട്ടി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2018ൽ ​തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​ർ​മാ​രി​ൽ ഒ​രാ​ളാ​യി ചു​മ​ത​ല​യേ​റ്റ അ​ശോ​ക് ല​വാ​സ 2020ലാ​ണ് സ്ഥാ​ന​മൊ​ഴി​ഞ്ഞ​ത്. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന എ​സ്.​വൈ. ഖു​റേ​ഷി​യും എ​സ്ഐ​ആ​ർ പ്ര​ക്രി​യ​യി​ലെ വെ​ട്ടി​മാ​റ്റ​ലി​നെ​തി​രേ നേ​ര​ത്തെ രം​ഗ​ത്തു​വ​ന്നി​രു​ന്നു. യോ​ഗ്യ​രാ​യ വോ​ട്ട​ർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നേ​ക്കാ​ൾ വോ​ട്ട​ർ​മാ​രെ ഇ​ല്ലാ​താ​ക്കു​ന്ന​തി​ലാ​ണ് നി​ല​വി​ലെ എ​സ്‌​ഐ​ആ​ർ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് എ​ന്നാ​യി​രു​ന്നു ഖു​റേ​ഷി​യു​ടെ വി​മ​ർ​ശ​നം.

National

ബംഗാളിലെ എസ്ഐആർ: ട്രൈബ്യൂണലുകൾക്ക് സമയപരിധി നിശ്ചയിക്കാനാകില്ലെന്നു സുപ്രീംകോടതി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ​​​​ശ്ചി​​​​മ​​​ബം​​​​ഗാ​​​​ളി​​​​ൽ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​യ പ്ര​​​​ത്യേ​​​​ക തീ​​​​വ്ര​​​​ വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​ക പ​​​​രി​​​​ഷ്ക​​​​ര​​​​ണ (എ​​​​സ്ഐ​​​​ആ​​​​ർ) പ്ര​​​​ക്രി​​​​യ​​​​യ്ക്കി​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ​​​നി​​​​ന്നു പു​​​​റ​​​​ത്താ​​​​യ​​​​വ​​​​രു​​​​ടെ അ​​​​പ്പീ​​​​ലു​​​​ക​​​​ൾ പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന ട്രൈ​​​​ബ്യൂ​​​​ണ​​​​ലു​​​​ക​​​​ൾ​​​​ക്ക് സ​​​​മ​​​​യ​​​​പ​​​​രി​​​​ധി നി​​​​ശ്ച​​​​യി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നു സു​​​​പ്രീം​​​​കോ​​​​ട​​​​തി.

അ​​​​പ്പ​​​​ലേ​​​​റ്റ് ട്രൈ​​​​ബ്യൂ​​​​ണ​​​​ലു​​​​ക​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ട​​​​പെ​​​​ടാ​​​​മെ​​​​ന്ന് അ​​​​റി​​​​യി​​​​ച്ച കോ​​​​ട​​​​തി, നി​​​​ല​​​​വി​​​​ൽ തീ​​​​ർ​​​​പ്പു​​​​ക​​​​ൽ​​​​പ്പി​​​​ച്ച​​​​തും ​​​ക​​​​ൽ​​​​പ്പി​​​​ക്കാ​​​​ത്ത​​​​തു​​​​മാ​​​​യ കേ​​​​സു​​​​ക​​​​ളു​​​​ടെ സ​​​​മ​​​​ഗ്ര​​​​മാ​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​ൻ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് അ​​​​ധീ​​​​ർ ര​​​​ഞ്ജ​​​​ൻ ചൗ​​​​ധ​​​​രി ന​​​​ൽ​​​​കി​​​​യ ഹ​​​​ർ​​​​ജി​​​​യി​​​​ലാ​​​​ണ് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത്, ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ ജോ​​​​യ്മ​​​​ല്യ ബാ​​​​ഗ്ചി, വി. ​​​​മോ​​​​ഹ​​​​ന എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ബെ​​​​ഞ്ചി​​​​ന്‍റെ ​നി​​​​രീ​​​​ക്ഷ​​​​ണം. ഹ​​​​ർ​​​​ജി 25ന് ​​​​കോ​​​​ട​​​​തി വീ​​​​ണ്ടും പ​​​​രി​​​​ഗ​​​​ണി​​​​ക്കും.

National

എ​സ്ഐ​ആ​ർ പു​റ​ന്ത​ള്ള​ലി​നെ​ന്ന് മു​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ 

ന്യൂ​ഡ​ൽ​ഹി: വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ പ്ര​ത്യേ​ക തീ​വ്ര​പ​രി​ഷ്‌​ക​ര​ണം ജ​ന​ങ്ങ​ളെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​നി​ന്ന് പു​റ​ന്ത​ള്ളു​ന്ന​തി​ൽ മാ​ത്ര​മാ​ണ് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തെ​ന്ന് മു​ൻ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ എ​സ്.​വൈ. ഖു​റേ​ഷി. ഇ​ത് ജ​നാ​ധി​പ​ത്യ​ത്തെ ത​കി​ടം മ​റി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചു​ള്ള ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ പ്ര​ത്യേ​ക പ്ര​തി​നി​ധി​ക​ളു​ടെ വി​മ​ർ​ശ​നം ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ങ്കി​ലും ഇ​ത് ആ​ഭ്യ​ന്ത​ര വി​ഷ​യ​മെ​ന്ന് പ​റ​ഞ്ഞ് ത​ള്ളി​ക്ക​ള​യാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ഉ​യ​ർ​ന്നു​വ​ന്ന സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​ൻ ഇ​ന്ത്യ ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും ഖു​റേ​ഷി പ​റ​ഞ്ഞു.

National

എസ്ഐആറിന് സുപ്രീംകോടതിയുടെ പച്ചക്കൊടി

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ട​പ്പാ​ക്കി​യ വോ​ട്ട​ർ പ​ട്ടി​ക​യി​ലെ പ്ര​ത്യേ​ക തീ​വ്ര പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ (സ്പെ​ഷ​ൽ ഇ​ന്‍റ​ൻ​സീ​വ് റി​വി​ഷ​ൻ - എ​സ്ഐ​ആ​ർ) നി​യ​മ​സാ​ധു​ത ശ​രി​വ​ച്ചു സു​പ്രീം​കോ​ട​തി.

സ്വ​ത​ന്ത്ര​വും നീ​തി​യു​ക്ത​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ എ​ന്ന ഭ​ര​ണ​ഘ​ട​നാ ല​ക്ഷ്യ​മാ​ണ് എ​സ്ഐ​ആ​ർ മു​ന്നോ​ട്ടുവ​യ്ക്കു​ന്ന​തെ​ന്നും ആ ​പ്ര​ക്രി​യ ന​ട​ത്തു​ന്ന​തി​നു​ള്ള അ​ധി​കാ​രം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ഉ​ണ്ടെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

നാ​ല് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി എ​സ്ഐ​ആ​ർ ന​ട​ക്കാ​തി​രു​ന്ന​തി​നാ​ൽ കു​ടി​യേ​റ്റ​വും ന​ഗ​ര​വ​ത്ക​ര​ണ​വും മൂ​ലം വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഉ​ണ്ടാ​യ ഇ​ര​ട്ടി​പ്പു​ക​ൾ തി​രു​ത്താ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് അ​ധി​കാ​ര​മു​ണ്ടെ​ന്നും കോ​ട​തി വി​ധി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ക​ഴി​ഞ്ഞ വ​ർ​ഷം ബി​ഹാ​റി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി സം​സ്ഥാ​ന​ത്ത് എ​സ്ഐ​ആ​ർ ന​ട​ത്താ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പു​റ​പ്പെ​ടു​വി​ച്ച വി​ജ​ഞാ​പ​ന​ത്തെ ചോ​ദ്യം ചെ​യ്ത് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​ക​ളി​ലാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റീ​സ് ജോ​യ്മ​ല്യ ബാ​ഗ്ചി എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ബി​ഹാ​റി​ന് പു​റ​മെ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലും എ​സ്ഐ​ആ​ർ ന​ട​ത്താ​നു​ള്ള ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​ന​ത്തി​ന് അ​നു​കൂ​ല​മാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.

ബി​ഹാ​റി​ലെ എ​സ്ഐ​ആ​ർ ന​ട​പ​ടി​ക്ക് നി​യ​മ​പ​ര​വും ഭ​ര​ണ​ഘ​ട​നാ​പ​ര​വു​മാ​യ ഉ​ദ്ദേ​ശ്യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഭ​ര​ണ​പ​ര​മാ​യ ആ​വ​ശ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​യി​രു​ന്നി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. മു​ൻ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു​ണ്ട് എ​ന്ന കാ​ര​ണം എ​സ്ഐ​ആ​ർ ന​ട​പ​ടി​ക്ക് ത​ട​സ​മാ​കി​ല്ല.

വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യോ ഒ​ഴി​വാ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന പ​രി​മി​ത ഉ​ദ്ദേ​ശ്യത്തി​നാ​യി മാ​ത്രം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പൗ​ര​ത്വം പ​രി​ശോ​ധി​ക്കാ​ൻ സാ​ധി​ക്കും. പൗ​ര​ത്വ പ​ദ​വി പ്ര​ഖ്യാ​പി​ക്കു​ക എ​ന്ന​ത​ല്ല ഇ​തി​ന്‍റെ ഉ​ദ്ദേ​ശ്യ​മെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

എ​സ്ഐ​ആ​റി​നെ തു​ട​ർ​ന്ന് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​നി​ന്ന് നീ​ക്കം ചെ​യ്താ​ൽ ആ ​വ്യ​ക്തി ഇ​ന്ത്യ​ൻ പൗ​ര​ൻ അ​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ന്നി​ല്ല. അ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ​തീ​രു​മാ​നം പൗ​ര​ത്വ നി​യ​മ​പ്ര​കാ​ര​മു​ള്ള അ​ധി​കാ​രി​ക​ൾ​ക്കാ​ണെ​ന്നും ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

പൗ​ര​ത്വ​ത്തി​ന്‍റെ പേ​രി​ൽ ബി​ഹാ​റി​ലെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​നി​ന്ന് നീ​ക്കം​ചെ​യ്ത വ്യ​ക്തി​ക​ളു​ടെ വി​വ​രം നാ​ല് ആ​ഴ്ച​യ്ക്കു​ള്ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റ​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ അ​ല്ലെ​ങ്കി​ൽ ത​ദ്ദേ​ശ തെര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്കു മു​ന്പാ​യി ഇ​വ​ർ​ക്ക് പ​റ​യാ​നു​ള്ള​ത് കേ​ട്ട ശേ​ഷം അ​ധി​കാ​രി​ക​ൾ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും, ഇ​വ​ർ പൗ​ര​ന്മാ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

ബി​ഹാ​റി​ലെ എ​സ്ഐ​ആ​ർ ന​ട​പ​ടി​യെ തു​ട​ർ​ന്ന് ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​നി​ന്ന് 65 ല​ക്ഷ​ത്തോ​ളം പേ​രു​ക​ൾ ഒ​ഴി​വാ​ക്ക​പ്പെ​ട്ട​ത് വ​ലി​യ ആ​ശ​ങ്ക​ക​ൾ​ക്ക് കാ​ര​ണ​മാ​യി​രു​ന്നു.

National

എസ്ഐആർ: സുപ്രീംകോടതി വിധിയിൽ ചോദ്യങ്ങളുയർത്തി കോണ്‍ഗ്രസ്

ന്യൂ​ഡ​ൽ​ഹി: എ​സ്ഐ​ആ​റി​ലെ സു​പ്രീം​കോ​ട​തി വി​ധി ഉ​ത്ത​രം ന​ൽ​കി​യ​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്ന് കോ​ണ്‍ഗ്ര​സ്.

പൗ​ര​ത്വ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്തി​മ​മാ​യ തീ​രു​മാ​നം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് എ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു സു​പ്രീം​കോ​ട​തി നി​രീ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ പൗ​ര​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര​ണ​ങ്ങ​ളാ​ൽ വോ​ട്ട​ർ​മാ​രെ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഒ​ഴി​വാ​ക്കി​യി​രു​ന്നു​വെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ഈ ​വൈ​രു​ദ്ധ്യം സു​പ്രീം​കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടേ​ണ്ട​താ​യി​രു​ന്നി​ല്ലേ എ​ന്നു മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നും കോ​ണ്‍ഗ്ര​സ് നേ​താ​വു​മാ​യ മ​നു അ​ഭി​ഷേ​ക് സിം​ഗ്‌​വി ചോ​ദി​ച്ചു.

ബി​ഹാ​ർ, ബം​ഗാ​ൾ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​സ്ഐ​ആ​ർ ന​ട​പ​ടി​ക്ര​മം നാ​ലോ അ​ഞ്ചോ മാ​സ​ത്തി​നു​ള്ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യെ​ന്നും എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രു വ​ർ​ഷം മു​ന്പ് എ​ന്തു​കൊ​ണ്ട് എ​സ്ഐ​ആ​ർ ന​ട​ത്തി​യി​ല്ലെ​ന്നു സു​പ്രീം​കോ​ട​തി ചോ​ദി​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്നും സിം​ഗ്‌​വി കോ​ണ്‍ഗ്ര​സ് കാ​ര്യാ​ല​യ​ത്തി​ൽ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

എ​സ്ഐ​ആ​ർ ഇ​ത്ര​യും ഹ്ര​സ്വ​മാ​യ സ​മ​യ​ത്തി​നു​ള്ളി​ൽ ന​ട​ത്തു​ന്ന​ത് ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ ചു​രു​ക്കി​ക്കെ​ട്ടു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നും കോ​ണ്‍ഗ്ര​സ് നേ​താ​വ് കു​റ്റ​പ്പെ​ടു​ത്തി. പാ​സ്പോ​ർ​ട്ട് ഒ​ഴി​കെ​യു​ള്ള ആ​ധാ​ർ, റേ​ഷ​ൻ കാ​ർ​ഡു​ക​ൾ തു​ട​ങ്ങി​യ രേ​ഖ​ക​ൾ പൗ​ര​ത്വ​ത്തി​ന് തെ​ളി​വ​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി ശ​രി​യാ​യി വി​ധി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ, ഈ ​രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്ര​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പേ​രു​ക​ൾ ഒ​ഴി​വാ​ക്കി​യ​തെ​ന്നും മ​നു സിം​ഗ്‌​വി ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തി​നെ​ക്കു​റി​ച്ചും സു​പ്രീം​കോ​ട​തി​യു​ടെ അ​ഭി​പ്രാ​യ​വും ക​ണ്ടെ​ത്ത​ലു​ക​ളും ഉ​ണ്ടാ​കേ​ണ്ട​താ​യി​രു​ന്നു​വെ​ന്നും കോ​ണ്‍ഗ്ര​സ് പ​റ​ഞ്ഞു.

ബം​ഗാ​ളി​ൽ വോ​ട്ട​ർ​മാ​രെ നീ​ക്കം ചെ​യ്ത​തി​നെ​തി​രെ​യു​ണ്ടാ​യ 6000 അ​പ്പീ​ലു​ക​ളി​ൽ ഏ​ക​ദേ​ശം 4000 എ​ണ്ണ​വും ശ​രി​വ​ച്ചു​വെ​ന്നും ഇ​ത്ത​രം അ​പ്പീ​ലു​ക​ളു​ടെ വി​ജ​യ​ശ​ത​മാ​നം 70 മു​ത​ൽ 80 ശ​ത​മാ​നം വ​രെ​യാ​ണെ​ങ്കി​ൽ അ​ത് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ വി​ശ്വാ​സ്യ​ത​യെ​ക്കു​റി​ച്ച് വ​ലി​യൊ​രു ചോ​ദ്യം ഉ​യ​ർ​ത്തു​ക​യി​ല്ലേ​യെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് ചോ​ദി​ച്ചു.

National

വോ​ട്ട​ർ​പ​ട്ടി​ക പു​തു​ക്ക​ലി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ​രി​ധി ലം​ഘി​ച്ചോ? പ്ര​ത്യേ​ക തീ​വ്ര വോ​ട്ട​ർ​പ​ട്ടി​ക പു​തു​ക്ക​ൽ കേ​സി​ൽ സു​പ്രീം​കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും

ന്യൂ​ഡ​ൽ​ഹി: വോ​ട്ട​ർ​മാ​രു​ടെ പൗ​ര​ത്വം പ​രി​ശോ​ധി​ക്കാ​നും വ​ൻ​തോ​തി​ൽ പേ​ര് വെ​ട്ടി​മാ​റ്റാ​നും കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് അ​ധി​കാ​ര​മു​ണ്ടോ എ​ന്ന​തി​ൽ സു​പ്രീം​കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും. വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ ക്ര​മ​ക്കേ​ടു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ക​മ്മീ​ഷ​ൻ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന 'പ്ര​ത്യേ​ക തീ​വ്ര വോ​ട്ട​ർ​പ​ട്ടി​ക പു​തു​ക്ക​ൽ' ന​ട​പ​ടി​ക​ളു​ടെ ഭ​ര​ണ​ഘ​ട​നാ സാ​ധു​ത ചോ​ദ്യം ചെ​യ്തു​ള്ള ഹ​ർ​ജി​ക​ളി​ലാ​ണ് വി​ധി വ​രു​ന്ന​ത്. ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റി​സ് ജോ​യ്മാ​ല്യ ബാ​ഗ്ചി എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ജ​നു​വ​രി 29-ന് ​നീ​ണ്ട 29 ദി​വ​സ​ത്തെ തു​ട​ർ​ച്ച​യാ​യ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് കേ​സ് വി​ധി പ​റ​യാ​നാ​യി മാ​റ്റി​വെ​ച്ച​ത്. ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന നി​ല​വി​ൽ വ​ന്ന​തി​ന് ശേ​ഷം രാ​ജ്യ​ത്തെ വോ​ട്ട​ർ​പ​ട്ടി​ക നി​ർ​മാ​ണ ഘ​ട​ന​യെ ബാ​ധി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ജു​ഡീ​ഷ്യ​ൽ അ​വ​ലോ​ക​ന​മാ​യാ​ണ് നി​യ​മ​വൃ​ത്ത​ങ്ങ​ൾ ഈ ​കേ​സി​നെ കാ​ണു​ന്ന​ത്.

വ​ർ​ഷാ​വ​ർ​ഷം ന​ട​ത്തു​ന്ന സാ​ധാ​ര​ണ വോ​ട്ട​ർ​പ​ട്ടി​ക പു​തു​ക്ക​ലി​ൽ നി​ന്നും മാ​റി, 2025 ജൂ​ൺ 24-ലെ ​വി​ജ്ഞാ​പ​ന​ത്തി​ലൂ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ 'പ്ര​ത്യേ​ക തീ​വ്ര വോ​ട്ട​ർ​പ​ട്ടി​ക പു​തു​ക്ക​ൽ' പ്ര​ഖ്യാ​പി​ച്ച​ത്. ആ​ദ്യ​ഘ​ട്ട​മാ​യി ബി​ഹാ​റി​ലാ​ണ് ഇ​ത് ന​ട​പ്പാ​ക്കി​യ​ത്. ഈ ​പു​തി​യ നി​യ​മ​പ്ര​കാ​രം 2002 അ​ല്ലെ​ങ്കി​ൽ 2003 വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രി​ല്ലാ​ത്ത വോ​ട്ട​ർ​മാ​ർ ത​ങ്ങ​ളു​ടെ പൂ​ർ​വി​ക​ർ അ​ക്കാ​ല​ത്ത് വോ​ട്ട​ർ​മാ​രാ​യി​രു​ന്നു എ​ന്ന് തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ക​മ്മീ​ഷ​ൻ നി​ഷ്ക​ർ​ഷി​ച്ചി​രു​ന്നു.

ഈ ​മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​ത്ത​തു​മൂ​ലം ബി​ഹാ​റി​ൽ മാ​ത്രം ഒ​ടു​വി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ലി​സ്റ്റി​ൽ നി​ന്നും 65 ല​ക്ഷ​ത്തോ​ളം വോ​ട്ട​ർ​മാ​രെ​യാ​ണ് ക​മ്മീ​ഷ​ൻ പു​റ​ത്താ​ക്കി​യ​ത്. എ​ൻ​ജി​ഒ ആ​യ അ​സോ​സി​യേ​ഷ​ൻ ഫോ​ർ ഡെ​മോ​ക്രാ​റ്റി​ക് റി​ഫോം​സ്, പീ​പ്പി​ൾ​സ് യൂ​ണി​യ​ൻ ഫോ​ർ സി​വി​ൽ ലി​ബ​ർ​ട്ടീ​സ് എ​ന്നി​വ​ർ​ക്ക് പു​റ​മേ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളാ​യ കെ.​സി. വേ​ണു​ഗോ​പാ​ൽ (കോ​ൺ​ഗ്ര​സ്), മ​ഹു​വ മൊ​യ്ത്ര (തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്), മ​നോ​ജ് ഝാ (​ആ​ർ​ജെ​ഡി), സു​പ്രി​യ സു​ലെ (എ​ൻ​സി​പി) തു​ട​ങ്ങി​യ​വ​രാ​ണ് ഹ​ർ​ജി​ക്കാ​ർ.

National

എസ്ഐആർ മൂന്നാം ഘട്ടം മേയ് 30 മുതൽ; 16 സം​സ്ഥാ​ന​ങ്ങ​ളി​ലും മൂ​ന്ന് കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ട​ക്കും

ന്യൂ​ഡ​ൽ​ഹി: വോ​ട്ട​ർ​പ​ട്ടി​ക​യു​ടെ പ്ര​ത്യേ​ക തീ​വ്ര പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ (എ​സ്ഐ​ആ​ർ) മൂ​ന്നാം​ഘ​ട്ടം തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചു. എ​സ്ഐ​ആ​ർ ഇ​നി​യും അ​ര​ങ്ങേ​റാ​ത്ത 16 സം​സ്ഥാ​ന​ങ്ങ​ളി​ലും മൂ​ന്ന് കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് മൂ​ന്നാം ഘ​ട്ടം ആ​രം​ഭി​ക്കു​ക. മേ​യ് 30 മു​ത​ൽ ഘ​ട്ടം​ഘ​ട്ട​മാ​യാ​ണ് എ​സ്ഐ​ആ​ർ ഇ​വി​ട​ങ്ങ​ളി​ൽ ആ​രം​ഭി​ക്കു​ക.

മൂ​ന്നാം​ഘ​ട്ടം കൂ​ടി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഹി​മാ​ച​ൽ പ്ര​ദേ​ശ്, ജ​മ്മു കാ​ഷ്മീ​ർ, ല​ഡാ​ക്ക് എ​ന്നി​വ ഒ​ഴി​കെ, രാ​ജ്യം മു​ഴു​വ​നും വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​ര​ണം ന​ട​ന്നു​ക​ഴി​യും.

ഡ​ൽ​ഹി, ഒ​ഡീ​ഷ, മി​സോ​റം, സി​ക്കിം, മ​ണി​പ്പു​ർ, ഉ​ത്ത​രാ​ഖ​ണ്ഡ്, ആ​ന്ധ്രാ​പ്ര​ദേ​ശ്, അ​രു​ണാ​ച​ൽ​പ്ര​ദേ​ശ്, ഹ​രി​യാ​ന, ഛണ്ഡീ​ഗ​ഡ്, തെ​ലു​ങ്കാ​ന, പ​ഞ്ചാ​ബ്, ക​ർ​ണാ​ട​ക, മേ​ഘാ​ല​യ, മ​ഹാ​രാ​ഷ്ട്ര, ജാ​ർ​ഖ​ണ്ഡ്, നാ​ഗാ​ലാ​ൻ​ഡ്, ത്രി​പു​ര, ദാ​ദ​ർ ആ​ൻ​ഡ് നാ​ഗ​ർ ഹ​വേ​ലി, ദാ​മ​ൻ ആ​ൻ​ഡ് ദി​യു എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് എ​സ്ഐ​ആ​റി​ന്‍റെ മൂ​ന്നാം​ഘ​ട്ടം ആ​രം​ഭി​ക്കു​ക.

മൂ​ന്നാം​ഘ​ട്ട​ത്തി​ൽ ഏ​ക​ദേ​ശം 36.73 കോ​ടി വോ​ട്ട​ർ​മാ​രെ​യാ​ണ് വോ​ട്ട​ർ​പ​ട്ടി​ക​യു​ടെ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കു​ക. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​ടെ ന​ട​ന്ന കേ​ര​ള​മു​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​സ്ഐ​ആ​ർ നേ​ര​ത്തെ പൂ​ർ​ത്തി​യാ​യി​രു​ന്നു.

National

‌‌‌എ​സ്ഐ​ആ​ർ മൂ​ന്നാം ഘ​ട്ടം പ്ര​ഖ്യാ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: ‌‌‌എ​സ്ഐ​ആ​ർ മൂ​ന്നാം ഘ​ട്ടം പ്ര​ഖ്യാ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. 16 സം​സ്ഥാ​ന​ങ്ങ​ളി​ലും മൂ​ന്ന് കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് എ​സ്ഐ​ആ​ർ ന​ട​പ്പാ​ക്കു​ക. സെ​ൻ​സ​സ്, കാ​ലാ​വ​സ്ഥ എ​ന്നി​വ പ​രി​ഗ​ണി​ച്ച് ഹി​മാ​ച​ൽ പ്ര​ദേ​ശ്, ല​ഡാ​ക്ക്, കാ​ഷ്മീ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും.

3.94 ല​ക്ഷം ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​ർ​മാ​ർ എ​സ്ഐ​ആ​റി​ന്‍റെ ഭാ​ഗ​മാ​കും. 36.73 കോ​ടി വോ​ട്ട​ർ​മാ​രെ ഇ​വ​ർ സ​ന്ദ​ർ​ശി​ക്കും. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ നി​യ​മി​ക്കു​ന്ന 3.42 ല​ക്ഷം ബൂ​ത്ത് ലെ​വ​ൽ ഏ​ജ​ന്‍റു​മാ​രു​ടെ സ​ഹാ​യ​വും ല​ഭ്യ​മാ​ക്കും.

സെ​ൻ​സ​സ് ന​ട​പ​ടി​ക​ൾ​ക്കൊ​പ്പം ത​ന്നെ​യാ​ണ് എ​സ്ഐ​ആ​ർ ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. അ​ർ​ഹ​രാ​യ എ​ല്ലാ വോ​ട്ട​ർ​മാ​രെ​യും പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യും, മ​ര​ണ​പ്പെ​ട്ട​വ​രോ താ​മ​സം മാ​റി​യ​വ​രോ ആ​യ അ​യോ​ഗ്യ​രെ പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ക​യും ചെ​യ്യും.

 

National

എ​സ്ഐ​ആ​റി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​വ​ർ​ക്ക് റേ​ഷ​ൻ പോ​ലും ല​ഭി​ക്കി​ല്ല; ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ റ​ദ്ദാ​ക്കാ​നും ആ​ലോ​ച​ന

കോ​ൽ​ക്ക​ത്ത: എ​സ്ഐ​ആ​റി​ൽ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് നീ​ക്കം ചെ​യ്യ​പ്പെ​ട്ട​വ​ർ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്കാ​ൻ പ​ശ്ചി​മ ബം​ഗാ​ൾ, ബി​ഹാ​ർ സ​ർ​ക്കാ​രു​ക​ളു​ടെ തീ​രു​മാ​നം. റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​വ​ർ​ക്ക് നി​ഷേ​ധി​ക്കു​ക.

ആ​ദ്യ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് പ​ശ്ചി​മ ബം​ഗാ​ളി​ൽ സു​വേ​ന്ദു അ​ധി​കാ​രി നേ​തൃ​ത്വം ന​ൽ​കു​ന്ന സ​ർ​ക്കാ​ർ എ​സ്ഐ​ആ​റി​ൽ നി​ന്ന് പു​റ​ത്താ​യ​വ​ർ​ക്ക് റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​ത്.

അ​തേ​സ​മ​യം ബി​ഹാ​റി​ൽ സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് പു​റ​മേ പ​ട്ടി​ക​യി​ൽ ഇ​ല്ലാ​ത്ത​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും പാ​സ്ബു​ക്കു​ക​ളും റ​ദ്ദാ​ക്കാ​നാ​ണ് ആ​ലോ​ച​ന‍​യു​ണ്ട്. എ​ന്നാ​ൽ ഇ​തി​നെ​തി​രെ ട്രി​ബ്യൂ​ണ​ലി​ൽ അ​പ്പീ​ൽ പോ​യ​വ​ർ​ക്ക് താ​ത്കാ​ലി​ക​മാ​യി ഇ​ള​വ് ല​ഭി​ച്ചേ​ക്കും.

 

 

National

എ​സ്​ഐ​ആ​ര്‍: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ 91 ല​ക്ഷം പേ​ര്‍ പു​റ​ത്ത്

കോ​​​​ല്‍​ക്ക​​​​​ത്ത: പ​​​​​ശ്ചി​​​​​മ ബം​​​​​ഗാ​​​​​ളി​​​​​ല്‍ വോ​​​​​ട്ട​​​​​ര്‍​പ്പ​​​​​ട്ടി​​​​​ക തീ​​​​​വ്ര പ​​​​​രി​​​​​ഷ്‌​​​​​ക​​​​​ര​​​​​ണം (എ​​​​​സ്​​​​​ഐ​​​​​ആ​​​​​ര്‍) പൂ​​​​​ര്‍​ത്തി​​​​​യാ​​​​​ക്കി​​​​​യ​​​​​പ്പോ​​​​​ള്‍ വോ​​​​​ട്ട​​​​​ര്‍ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ല്‍നി​​​​​ന്ന് 91 ല​​​​​ക്ഷം പേ​​​​​ര്‍ പു​​​​​റ​​​​​ത്താ​​​​​യി.

അ​​​​തേ​​​​സ​​​​മ​​​​യം നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ന്‍റെ അ​​​​​ന്തി​​​​​മ വോ​​​​​ട്ട​​​​​ര്‍ പ​​​​​ട്ടി​​​​​ക ക​​​​​മ്മീ​​​​​ഷ​​​​​ന്‍ ഇ​​​​​തു​​​​​വ​​​​​രെ പ്ര​​​​​സി​​​​​ദ്ധീ​​​​ക​​​​​രി​​​​​ച്ചി​​​​​ട്ടി​​​​​ല്ല.

ക​​​​​ഴി​​​​​ഞ്ഞ ഒ​​​​​ക്‌​​​​ടോ​​​​ബ​​​​​റി​​​​​ല്‍ ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന 7.66 കോ​​​​​ടി വോ​​​​​ട്ട​​​​​ര്‍​മാ​​​​​രി​​​​​ല്‍ 11.85 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തോ​​​​​ളം കു​​​​​റ​​​​​വാ​​​​​ണ് ഇ​​​​​പ്പോ​​​​​ള്‍ രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

ബം​​​​​ഗാ​​​​​ളി​​​​​ലെ 294 നി​​​​​യ​​​​​മ​​​​​സ​​​​​ഭാ സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ല്‍ 152 എ​​​​​ണ്ണ​​​​​ത്തി​​​​​ല്‍ 23നും ​​​​​ബാ​​​​​ക്കി 142 സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ല്‍ 29നും ​​​​​വോ​​​​​ട്ടെ​​​​​ടു​​​​​പ്പ് ന​​​​​ട​​​​​ക്കും.

National

വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ക്ര​മ​ക്കേ​ട് ആ​രോ​പ​ണം; ജു​ഡീ​ഷ്യ​ൽ ഓ​ഫീ​സ​ർ​മാ​രെ ബ​ന്ദി​ക​ളാ​ക്കി

കോ​ൽ​ക്ക​ത്ത: വോ​ട്ട​ർ പ​ട്ടി​ക​യി​ലെ ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച് ജു​ഡീ​ഷ്യ​ൽ ഓ​ഫീ​സ​ർ​മാ​രെ നാ​ട്ടു​കാ​ർ ബ​ന്ദി​ക​ളാ​ക്കി​യ സം​ഭ​വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. പ​ശ്ചി​മ​ബം​ഗാ​ളി​ലെ സ​ന്ദേ​ശ്ഖാ​ലി​യി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

എ​സ്ഐ​ആ​റി​ൽ നി​ന്ന് ചി​ല പേ​രു​ക​ൾ നീ​ക്കം ചെ​യ്‌​ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ത​ങ്ങ​ളു​ടെ പേ​രു​ക​ൾ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് ബോ​ധ​പൂ​ർ​വം ഒ​ഴി​വാ​ക്കി​യെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്തി​നാ​യി​രു​ന്നു സം​ഭ​വം.

രാ​ത്രി വൈ​കി വ​ൻ പോ​ലീ​സ് സ​ന്നാ​ഹം എ​ത്തി​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ മോ​ചി​പ്പി​ച്ച​ത്. തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ഹ​ന​ങ്ങ​ൾ പ്ര​തി​ഷേ​ധ​ക്കാ​ർ ത​ക​ർ​ത്തു. ചി​ല വോ​ട്ട​ർ​മാ​രു​ടെ വി​വ​ര​ങ്ങ​ൾ രേ​ഖ​ക​ളി​ൽ നി​ന്ന് നീ​ക്കം ചെ​യ്‌​ത​ത്‌ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ ആ​രോ​പി​ച്ചു.

ജു​ഡീ​ഷ്യ​ൽ ഓ​ഫീ​സ​ർ​മാ​ർ​ക്ക് പോ​ലും സം​ര​ക്ഷ​ണം ന​ൽ​കാ​ൻ ക​ഴി​യാ​ത്ത​ത് ബം​ഗാ​ളി​ലെ ക്ര​മ​സ​മാ​ധാ​ന നി​ല ത​ക​ർ​ന്ന​തി​ന്‍റെ തെ​ളി​വാ​ണെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ കേ​ന്ദ്ര​സേ​ന​യെ വി​ന്യ​സി​ക്കാ​നും സം​ഘ​ർ​ഷ​സാ​ധ്യ​ത​യു​ള്ള ബൂ​ത്തു​ക​ളി​ൽ ക​ർ​ശ​ന നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്താ​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി.

National

ബം​ഗാ​ളി​ലും അ​തൃ​പ്ത​ർ: തല പു​ക​ഞ്ഞ് പാ​ർ​ട്ടി​ക​ൾ

കോ​​​​​ൽ​​​​​ക്ക​​​​​ത്ത: പ​​​​​ശ്ചി​​​​​മ ബം​​​​​ഗാ​​​​​ളി​​​​​ലും അ​​​​​സം​​​​​തൃ​​​​​പ്ത​​​​​രു​​​​​ടെ ക​​​​​ലാ​​​​​പ​​​​​ത്തി​​​​​ൽ ത​​ല​​പു​​​​​ക​​​​​ഞ്ഞ് രാ​​​​​ഷ്‌‌​​​​​ട്രീ​​​​​യ പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ൾ. ഭ​​​​​ര​​​​​ണ​​​​​ക​​​​​ക്ഷി​​​​​യാ​​​​​യ തൃ​​​​​ണ​​​​​മൂ​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സും പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​മാ​​​​​യ ബി​​​​​ജെ​​​​​പി​​​​​യി​​​​​ലും സീ​​​​​റ്റ് നി​​​​​ഷേ​​​​​ധി​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​വ​​​​​ർ ക​​​​​ലാ​​​​​പ​​​​​ക്കൊ​​​​​ടി ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​ക്ക​​​​​ഴി​​​​​ഞ്ഞു. മു​​​​​ൻ​​​​​കാ​​​​​ല​​​​​ങ്ങ​​​​​ളെ അ​​​​​പേ​​​​​ക്ഷി​​​​​ച്ച് വി​​​​​മ​​​​​ത​​​​​ക​​​​​ലാ​​​​​പം പ്ര​​​​​ത്യാ​​​​​ഘാ​​​​​ത​​​​​ങ്ങ​​​​​ൾ ഉ​​​​​ണ്ടാ​​​​​ക്കു​​​​​മെ​​​​​ന്ന് തെ​​​​​ര​​​​​ഞ്ഞെ‌​​​​​ടു​​​​​പ്പ് വി​​​​​ശ​​​​​ക​​​​​ല​​​​​ന വി​​​​​ദ​​​​​ഗ്ധ​​​​​ർ പ​​​​​റ​​​​​യു​​​​​ന്നു.

വോ​​​​​ട്ട​​​​​ർ പ​​​​​ട്ടി​​​​​ക​​​​​യു​​​​​ടെ തീ​​​​​വ്ര​​​​​പ​​​​​രി​​​​​ഷ്ക​​​​​ര​​​​​ണം മൂ​​​​​ലം നി​​​​​ര​​​​​വ​​​​​ധി പേ​​​​​രു​​​​​ടെ വോ​​​​​ട്ട് നി​​​​​ഷേ​​​​​ധി​​​​​ക്ക​​​​​പ്പെ​​​​​ട്ടെ​​​​​ന്ന ആ​​​​​രോ​​​​​പ​​​​​ണം ശ​​​​​ക്ത​​​​​മാ​​​​​യി നി​​​​​ല​​​​​നി​​​​​ൽ​​​​​ക്കു​​​​​മ്പോ​​​​​ഴാ​​​​​ണ് പു​​​​​തി​​​​​യ അ​​​​​സ്വ​​​​​സ്ഥ​​​​​ത. വി​​​​​മ​​​​​ത​​​​​ക​​​​​ലാ​​​​​പം നി​​​​​ര​​​​​വ​​​​​ധി സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ലെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ക​​​​​ണ​​​​​ക്കു​​​​​ക​​​​​ളി​​​​​ൽ മാ​​​​​റ്റം വ​​​​​രു​​​​​ത്തി​​​​​യേ​​​​​ക്കും.

ഭ​​​​​ര​​​​​ണ​​​​​ക​​​​​ക്ഷി​​​​​യാ​​​​​യ ടി​​​​​എം​​​​​സി​​​​​യി​​​​​ൽ മു​​​​​ത​​​​​ൽ പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​മാ​​​​​യ ബി​​​​​ജെ​​​​​പി​​​​​യി​​​​​ൽ വ​​​​​രെ വി​​​​​മ​​​​​ത​​​​​ക​​​​​ലാ​​​​​പം രൂ​​​​​ക്ഷ​​​​​മാ​​​​​ണ്. വോ​​​​​ട്ട​​​​​ർ പ​​​​​ട്ടി​​​​​ക പ​​​​​രി​​​​​ഷ്ക​​​​​ര​​​​​ണ​​​​​ത്തോ‌​​​​​ടെ ബൂ​​​​​ത്ത് ത​​​​​ല കൂ​​​​​ട്ടാ​​​​​യ്മ​​​​​യും ഐ​​​​​ക്യ​​​​​ത്തോ​​​​​ടെ​​​​​യു​​​​​ള്ള പ്ര​​​​​ച​​​​​ര​​​​​ണ​​​​​വും പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്ക് മു​​​​​ൻ​​​​​പെ​​​​​ന്ന​​​​​ത്തേ​​​​​ക്കാ​​​​​ളും നി​​​​​ർ​​​​​ണാ​​​​​യ​​​​​ക​​​​​മാ​​​​​ണ്.

ടി​​​​​എം​​​​​സി നി​​​​​ർ​​​​​ണാ​​​​​യ​​​​​ക​​​​​മാ​​​​​യ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​നെ നേ​​​​​രി​​​​​ടാ​​​​​ൻ പു​​​​​തു​​​​​മു​​​​​ഖ​​​​​ങ്ങ​​​​​ളെ​​​​​യാ​​​​​ണ് അ​​​​​ണി​​​​​നി​​​​​ര​​​​​ത്തു​​​​​ന്ന​​​​​ത്. മൂ​​​​​ന്നി​​​​​ലൊ​​​​​ന്ന് സി​​​​​റ്റിം​​​​​ഗ് എം​​​​​എ​​​​​ൽ​​​​​എ​​​​​മാ​​​​​ർ​​​​​ക്കും ഇ​​​​​തോ​​​​​ടെ മാ​​​​​റി​​​​​നി​​​​​ൽ​​​​​ക്കേ​​​​​ണ്ടി​​​​​വ​​​​​ന്നു. 74 സി​​​​​റ്റിം​​​​​ഗ് എം​​​​​എ​​​​​ൽ​​​​​എ​​​​​മാ​​​​​ർ​​​​​ക്കാ​​​​​ണ് സീ​​​​​റ്റ് നി​​​​​ഷേ​​​​​ധി​​​​​ച്ച​​​​​ത്. 294ൽ 291 ​​​​​സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ലേ​​​​​ക്കും സ്ഥാ​​​​​നാ​​​​​ർ​​​​​ത്ഥി​​​​​ക​​​​​ളെ പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. മ​​​​​ന്ത്രി താ​​​​​ജ്മു​​​​​ൽ ഹു​​​​​സൈ​​​​​ന് മാ​​​​​ൽ​​​​​ഡ​​​​​യി​​​​​ലെ‌ ഹ​​​​​രി​​​​​ശ്ച​​​​​ന്ദ്ര​​​​​പു​​​​​രി​​​​​ൽ സീ​​​​​റ്റ് നി​​​​​ഷേ​​​​​ധി​​​​​ച്ചു.

മൂ​​​​​ന്ന് ത​​​​​വ​​​​​ണ എം​​​​​എ​​​​​ൽ​​​​​എ​​​​​യാ​​​​​യ താ​​​​​ജ്മു​​​​​ലി​​​​​ന് പ​​​​​ക​​​​​രം 2021ലെ ​​​​​നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ബി​​​​​ജെ​​​​​പി സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​യാ​​​​​യി അ​​​​​തേ സീ​​​​​റ്റി​​​​​ൽ മ​​​​​ത്സ​​​​​രി​​​​​ച്ച മ​​​​​തി​​​​​യു​​​​​ർ റ​​​​​ഹ്മാ​​​​​നെ​​​​​യാ​​​​​ണ് ടി​​​​​എം​​​​​സി പ​​​​​രീ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​ത്. ഇ​​​​​തോ​​​​​ടെ താ​​​​​ജ്മു​​​​​ലും അ​​​​​നു​​​​​യാ​​​​​യി​​​​​ക​​​​​ളും ക​​​​​ലാ​​​​​പ​​​​​ക്കൊ​​​​​ടി ഉ​​​​​യ​​​​​ർ​​​​​ത്തി. പാ​​​​​ർ​​​​​ട്ടി ത​​​​​ന്നെ വ​​​​​ഞ്ചി​​​​​ച്ചെ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു. അ​​​​​ന​​​​​ന്ത​​​​​ര​​​​​ഫ​​​​​ല​​​​​ങ്ങ​​​​​ൾ അ​​​​​നു​​​​​ഭ​​​​​വി​​​​​ക്കേ​​​​​ണ്ടി​​​​​വ​​​​​രു​​​​​മെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ് ന​​​​​ൽ​​​​​കി.

ജാ​​​​​ൽ​​​​​പാ​​​​​യ്ഗു​​​​​രി​​​​​യി​​​​​ലെ രാ​​​​​ജ്ഗ​​​​​ഞ്ചി​​​​​ലെ എം​​​​​എ​​​​​ൽ​​​​​എ ഖ​​​​​ഗേ​​​​​ശ്വ​​​​​ർ റോ​​​​​യ് സീ​​​​​റ്റ് നി​​​​​ഷേ​​​​​ധി​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​തോ​​​​​ടെ പാ​​​​​ർ​​​​​ട്ടി ജി​​​​​ല്ലാ ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ സ്ഥാ​​​​​നം രാ​​​​​ജി​​​​​വ​​​​​ച്ചു. ഏ​​​​​ഷ്യ​​​​​ൻ ഗെ​​​​​യിം​​​​​സ് സ്വ​​​​​ർ​​​​​ണ മെ​​​​​ഡ​​​​​ൽ ജേ​​​​​താ​​​​​വ് സ്വ​​​​​പ്‌​​​​​ന ബ​​​​​ർ​​​​​മ​​​​​നാ​​​​​ണ് സീ​​​​​റ്റ് ന​​​​​ൽ​​​​​കി​​​​​യ​​​​​ത്. നോ​​​​​ർ​​​​​ത്ത് 24 പ​​​​​ർ​​​​​ഗാ​​​​​നാ​​​​​സി​​​​​ലെ അം​​​​​ദം​​​​​ഗ​​​​​യി​​​​​ൽ, മൂ​​​​​ന്ന് ത​​​​​വ​​​​​ണ എം​​​​​എ​​​​​ൽ​​​​​എ​​​​​യാ​​​​​യി​​​​​രു​​​​​ന്ന റ​​​​​ഫീ​​​​​ഖു​​​​​ർ റ​​​​​ഹ്മാ​​​​​ന് സീ​​​​​റ്റ് നി​​​​​ഷേ​​​​​ധി​​​​​ച്ച​​​​​തോ​​​​​ടെ പ്ര​​​​​തി​​​​​ഷേ​​​​​ധം പൊ​​​​​ട്ടി​​​​​പ്പു​​​​​റ​​​​​പ്പെ​​​​​ട്ടു. പാ​​​​​ർ​​​​​ട്ടി തീ​​​​​രു​​​​​മാ​​​​​നം പു​​​​​നഃ​​​​​പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് അ​​​​​നു​​​​​യാ​​​​​യി​​​​​ക​​​​​ൾ റോ​​​​​ഡു​​​​​ക​​​​​ൾ ഉ​​​​​പ​​​​​രോ​​​​​ധി​​​​​ച്ചു.

ബി​​​​​ജെ​​​​​പി​​​​​യി​​​​​ലും സ്ഥാ​​​​​നാ​​​​​ർ​​​​​ഥി പ​​​​​ട്ടി​​​​​ക പു​​​​​റ​​​​​ത്തു​​​​​വ​​​​​ന്ന​​​​​തി​​​​​ന് ആ​​​​​ഭ്യ​​​​​ന്ത​​​​​ര ക​​​​​ല​​​​​ഹം രൂ​​​​​ക്ഷ​​​​​മാ​​​​​യി. സ്ഥാ​​​​​നാ​​​​​ർ​​​​​ഥി നി​​​​​ർ​​​​​ണ​​​​​യ​​​​​ത്തി​​​​​ൽ അ​​​​​തൃ​​​​​പ്തി പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ച്ച് വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച സാ​​​​​ൾ​​​​​ട്ട് ലേ​​​​​ക്കി​​​​​ലെ ബി​​​​​ജെ​​​​​പി സം​​​​​സ്ഥാ​​​​​ന ആ​​​​​സ്ഥാ​​​​​ന​​​​​ത്തേ​​​​​ക്ക് നൂ​​​​​റു​​​​​ക​​​​​ണ​​​​​ക്കി​​​​​ന് പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രാ​​​​​ണ് ഇ​​​​​ര​​​​​ച്ചെ​​​​​ത്തി​​​​​യ​​​​​ത്.

ബെ​​​​​ലി​​​​​യാ​​​​​ഘ​​​​​ട്ട, എ​​​​​ന്‍റാ​​​​​ലി, ഹൗ​​​​​റ, ഗോ​​​​​സ​​​​​ബ, കു​​​​​ൽ​​​​​പ്പി എ​​​​​ന്നീ മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ നി​​​​​ന്നു​​​​​ള്ള പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രാ​​​​​ണ് പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​വു​​​​​മാ​​​​​യി എ​​​​​ത്തി​​​​​യ​​​​​ത്. ബെ​​​​​ലി​​​​​യാ​​​​​ഘ​​​​​ട്ട​​​​​യി​​​​​ൽ പാ​​​​​ർ​​​​​ഥ ചൗ​​​​​ധ​​​​​രി​​​​​യെ സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​യാ​​​​​ക്കി​​​​​യ​​​​​തി​​​​​ൽ പ്ര​​​​​തി​​​​​ഷേ​​​​​ധി​​​​​ച്ചാ​​​​​ണ് പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ ആ​​​​​ദ്യം ഓ​​​​​ഫീ​​​​​സി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്.

ബി​​​​​ജെ​​​​​പി ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി ലോ​​​​​ക്ക​​​​​റ്റ് ചാ​​​​​റ്റ​​​​​ർ​​​​​ജി​​​​​യു​​​​​മാ​​​​​യി പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ക്കാ​​​​​രു​​​​​മാ​​​​​യി ച​​​​​ർ​​​​​ച്ച ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ മ​​​​​റ്റ് മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള​​​​​വ​​​​​ർ കൂ​​​​​ടി പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​വു​​​​​മാ​​​​​യി എ​​​​​ത്തു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​തോ​​​​​ടെ കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ കൈ​​​​​വി​​​​​ട്ടു പോ​​​​​യി. ഇ​​​​​വ​​​​​ർ പാ​​​​​ർ​​​​​ട്ടി ഓ​​​​​ഫീ​​​​​സി​​​​​ലേ​​​​​ക്ക് അ​​​​​തി​​​​​ക്ര​​​​​മി​​​​​ച്ചു ക​​​​​യ​​​​​റാ​​​​​ൻ ശ്ര​​​​​മി​​​​​ക്കു​​​​​ക​​​​​യും മു​​​​​ദ്രാ​​​​​വാ​​​​​ക്യം വി​​​​​ളി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു.

ത​​​​​ങ്ങ​​​​​ൾ പ​​​​​റ​​​​​യു​​​​​ന്ന​​​​​വ​​​​​രെ സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​യാ​​​​​ക്കി​​​​​യി​​​​​ല്ലെ​​​​​ങ്കി​​​​​ൽ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ബ​​​​​ഹി​​​​​ഷ്‌​​​​​ക്ക​​​​​രി​​​​​ക്കു​​​​​മെ​​​​​ന്ന് പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ ഭീ​​​​​ഷ​​​​​ണി മു​​​​​ഴ​​​​​ക്കി.

Leader Page

ദാ ​വ​ന്നു, തെ​ര​ഞ്ഞെ​ടു​പ്പ്

ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന്‍റെ മ​​ഹ​​ത്താ​​യ ഉ​​ത്സ​​വ​​മാ​​യ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു ക​​ളം മു​​റു​​കി. രാ​​ഷ്‌​ട്രീ​യ യു​​ദ്ധ​​ക്ക​​ള​​ത്തി​​ല്‍ പോ​​രാ​​ളി​​ക​​ള്‍ നി​​റ​​ഞ്ഞു. ഏ​​റ്റ​​വും കു​​റ​​ഞ്ഞ സ​​മ​​യ​​ത്തി​​ല്‍ പ്ര​​ചാ​​ര​​ണ​​വും വോ​​ട്ടെ​​ടു​​പ്പും പൂ​​ര്‍​ത്തി​​യാ​​ക്കു​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പ് എ​​ന്ന​​താ​​ണ് ഇ​​ത്ത​​വ​​ണ​​ത്തെ പ്ര​​ത്യേ​​ക​​ത. ഇ​​ന്ത്യ​​യി​​ല്‍ മ​​റ്റൊ​​രു സം​​സ്ഥാ​​ന​​ത്തും കേ​​ര​​ള​​ത്തി​​ലേ​​തുപോ​​ലു​​ള്ള തെ​​ര​​ഞ്ഞെ​​ടു​​പ്പു പ്ര​​ചാ​​ര​​ണ​​മി​​ല്ല. പ​​ഴ​​യ​​കാ​​ല രീ​​തി​​ക​​ള്‍ വി​​ട്ട് പ്ര​​ഫ​​ഷ​​ണ​​ല്‍ മാ​​ര്‍​ക്ക​​റ്റിം​​ഗ് ത​​ന്ത്ര​​ങ്ങ​​ളും നേ​​താ​​ക്ക​​ളു​​ടെ ബ്രാ​​ന്‍​ഡിം​​ഗും ഡി​​ജി​​റ്റ​​ല്‍, സോ​​ഷ്യ​​ല്‍ മീ​​ഡി​​യ പ്ര​​ചാ​​ര​​ണ​​ങ്ങ​​ളു​​മെ​​ല്ലാം സ​​ജീ​​വ​​മാ​​ണ്.

നി​​ര്‍​മി​​തബു​​ദ്ധി​​യെ​​ന്ന എ​​ഐ​​യു​​ടെ കാ​​ല​​ത്തും പ​​ത്ര, ടെ​​ലി​​വി​​ഷ​​ന്‍ മാ​​ധ്യ​​മ​​ങ്ങ​​ള്‍ ത​​ന്നെ​​യാ​​ണു സ്ഥാ​​നാ​​ര്‍​ഥി​​ക​​ളു​​ടെ​​യും നേ​​താ​​ക്ക​​ളു​​ടെ​​യും രാ​ഷ്‌​ട്രീ​​യ പാ​​ര്‍​ട്ടി​​ക​​ളു​​ടെ​​യും പ്ര​​ധാ​​ന ആ​​ശ്ര​​യം. പ​​ഴ​​യ​​കാ​​ല ചു​​വ​​രെ​​ഴു​​ത്തു​​ക​​ളും പോ​​സ്റ്റ​​റു​​ക​​ളും ഫ്‌​​ള​​ക്‌​​സ് ബോ​​ര്‍​ഡു​​ക​​ളും ഇ​​പ്പോ​​ഴും ക​​ളം നി​​റ​​യ്ക്കു​​ന്നു​​ണ്ട്. മൈ​​ക്ക് അ​​നൗ​​ണ്‍​സ്‌​​മെ​​ന്‍റു​​ക​​ള്‍ മാ​​ത്ര​​മു​​ണ്ടാ​​യി​​രു​​ന്ന കാ​​ലം മാ​​റി റോ​​ഡ് ഷോ​​ക​​ള്‍ ഒ​​ഴി​​വാ​​ക്കാ​​നാ​​കാ​​ത്ത​​താ​​യി.

നി​​ര്‍​ണാ​യ​​ക​​മീ ജ​​ന​​വി​​ധി

കേ​​ര​​ളം, ത​​മി​​ഴ്‌​​നാ​​ട്, പു​​തു​​ച്ചേ​​രി, പ​​ശ്ചി​​മബം​​ഗാ​​ള്‍, ആ​​സാം എ​​ന്നീ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ദേ​​ശീ​​യ രാ​​ഷ്‌​ട്രീ​യ​​ത്തി​​ലും നി​​ര്‍​ണാ​​യ​​ക​​മാ​​ണ്. അ​​ഞ്ചി​​ട​​ങ്ങ​​ളി​​ലും വോ​​ട്ടെ​​ടു​​പ്പ് ഏ​​പ്രി​​ലി​​ല്‍ ആ​​ണ്. ജ​​ന​​വി​​ധി അ​​റി​​യാ​​ന്‍ മേ​​യ് നാ​​ലു വ​​രെ കാ​​ത്തി​​രി​​ക്കേ​​ണ്ടി​വ​​രും. കേ​​ര​​ള​​ത്തി​​ലും പു​​തു​​ച്ചേ​​രി​​യി​​ലും ആ​​സാ​​മി​​ലും തി​​ങ്ക​​ളാ​​ഴ്ച​​യാ​​ണു പ​​ത്രി​​ക സ​​മ​​ര്‍​പ്പി​​ക്കാ​​നു​​ള്ള അ​​വ​​സാ​​ന തീ​​യ​​തി. സ്ഥാ​​നാ​​ര്‍​ഥി​​ക​​ളാ​​രെ​​ന്നു വ്യ​​ക്ത​​മാ​​യ​​തോ​​ടെ കേ​ര​ള​ത്തി​ലെ 140 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലും മ​​ത്സ​​രം ആ​​വേ​​ശ​​ക​​ര​​മാ​​യി.

പ്ര​​ചാ​​ര​​ണ​​ത്തി​​നു സ​​മ​​യം തീ​​രെ​​യി​​ല്ലെ​​ന്ന​​ത​​ട​​ക്കം തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ന്‍റെ ന​​ട​​പ​​ടി​​ക​​ളോ​​ട് കോ​​ണ്‍​ഗ്ര​​സി​​നും സി​​പി​​എ​​മ്മി​​നും അ​​തൃ​​പ്തി​​യു​​ണ്ട്. ഏ​​പ്രി​​ല്‍ ഒ​​മ്പ​​തി​​നാ​​ണു മൂ​​ന്നി​​ട​​ത്തും വോ​​ട്ടെ​​ടു​​പ്പ്, ത​​മി​​ഴ്‌​​നാ​​ട്ടി​​ല്‍ ഏ​​പ്രി​​ല്‍ 23നും. ​​എ​​ട്ടു ഘ​​ട്ട​​ങ്ങ​​ളാ​​യി 2021ല്‍ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ന്ന പ​​ശ്ചി​​മബം​​ഗാ​​ളി​​ല്‍ ഇ​​ക്കു​​റി ര​​ണ്ടു ഘ​​ട്ട​​ങ്ങ​​ളേ​​യു​​ള്ളൂ. ഏ​​പ്രി​​ല്‍ 23, 29 തീ​​യ​​തി​​ക​​ളി​​ലാ​​ണു ബം​​ഗാ​​ളി​​ല്‍ പോ​​ളിം​​ഗ്. വി​​വാ​​ദ തീ​​വ്ര വോ​​ട്ട​​ര്‍​പ​​ട്ടി​​ക പ​​രി​​ഷ്‌​​ക​​ര​​ണ​​ത്തി​​നു (എ​​സ്‌​​ഐ​​ആ​​ര്‍) ശേ​​ഷം ന​​ട​​ക്കു​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ വി​​ജ​​യ​​ത്തി​​ല്‍ കു​​റ​​ഞ്ഞ​​തൊ​​ന്നി​​ലും മു​​ന്ന​​ണി​​ക​​ളും പാ​​ര്‍​ട്ടി​​ക​​ളും സ്ഥാ​​നാ​​ര്‍​ഥി​​ക​​ളും തൃ​​പ്ത​​ര​​ല്ല.

ആ​​യു​​ധ​​മാ​​ക്കി എ​​സ്‌​​ഐ​​ആ​​ര്‍

എ​​സ്‌​​ഐ​​ആ​​റി​​നെ​​തി​​രേ പ​​ശ്ചി​​മബം​​ഗാ​​ളി​​ല്‍ മു​​ഖ്യ​​മ​​ന്ത്രി മ​​മ​​ത ബാ​​ന​​ര്‍​ജി ന​​ട​​ത്തി​​യ പ​​ട ഇ​​പ്പോ​​ഴും ശ​​മി​​ച്ചി​​ട്ടി​​ല്ല. കേ​​ര​​ള​​ത്തി​​ലും പ്ര​​ശ്‌​​ന​​ങ്ങ​​ളു​​ണ്ട്. ത​​മി​​ഴ്‌​​നാ​​ട് ഒ​​ഴി​​കെ​​യു​​ള്ള സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ അ​​സാ​​ധാ​​ര​​ണ​​മാ​​യ എ​​ണ്ണം വോ​​ട്ട​​ര്‍​മാ​​രെ​​യാ​​ണു നീ​​ക്കി​​യ​​ത്. മൗ​​ലി​​കാ​​വ​​കാ​​ശ​​മാ​​യ വോ​​ട്ട​​വ​​കാ​​ശം ന​​ഷ്‌​ട​​മാ​​യ​​വ​​ര്‍ നി​​ര​​വ​​ധി​​യാ​​ണ്. ബം​​ഗാ​​ളി​​ല്‍ 60 ല​​ക്ഷ​​ത്തി​​ല​​ധി​​കം വോ​​ട്ട​​ര്‍​മാ​​രെ​​യാ​​ണു നീ​​ക്കു​​ന്ന​​ത്. എ​​സ്‌​​ഐ​​ആ​​ര്‍ സ​​മ​​യ​​ത്തു​​ണ്ടാ​​യ അ​​പാ​​ക​​ത​​ക​​ള്‍​ക്കും പൊ​​രു​​ത്ത​​ക്കേ​​ടു​​ക​​ള്‍​ക്കും തൃ​​പ്തി​​ക​​ര​​മാ​​യ വി​​ശ​​ദീ​​ക​​ര​​ണ​​ങ്ങ​​ള്‍ തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ന്‍ ന​​ല്‍​കി​​യി​​ട്ടി​​ല്ല.

കേ​​ര​​ള​​ത്തി​​ലെ എ​​ന്‍​ഡി​​എ​​യി​​ല്‍ ചേ​​ര്‍​ന്ന ട്വ​​ന്‍റി 20 പാ​​ര്‍​ട്ടി​​യു​​ടെ ര​​ണ്ടു വ​​നി​​താ സ്ഥാ​​നാ​​ര്‍​ഥി​​ക​​ള്‍​ക്ക​​ട​​ക്കം എ​​സ്‌​​ഐ​​ആ​​റി​​ല്‍ വോ​​ട്ട് ന​​ഷ്‌​ട​​മാ​​യ​​വ​​ര്‍​ക്കു നീ​​തി നി​​ഷേ​​ധി​​ക്ക​​പ്പെ​​ട്ടു. വോ​​ട്ട​​ര്‍പ​​ട്ടി​​ക​​യി​​ല്‍ പേ​​രി​​ല്ലാ​​ത്ത​​തി​​നാ​​ല്‍ ര​​ണ്ടു സി​​നി​​മാ താ​​ര​​ങ്ങ​​ള്‍​ക്കും മ​​ത്സ​​രി​​ക്കാ​​നാ​​യി​​ല്ല. വി​​വാ​​ഹി​​ത​​രാ​​യ സ്ത്രീ​​ക​​ള്‍ മു​​ത​​ല്‍ പ്ര​​വാ​​സി​​ക​​ള്‍, ഇ​​ത​​ര സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ള്‍ വ​​രെ അ​​ര്‍​ഹ​​രാ​​യ​​വ​​ര്‍​ക്കും വോ​​ട്ട് നി​​ഷേ​​ധി​​ക്ക​​പ്പെ​​ട്ടു.

അ​​വി​​ശ്വാ​​സ​​ത്തി​​ല്‍ ഗ്യാ​​നേ​​ഷ്

മു​​ഖ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ണ​​ര്‍ ഗ്യാ​​നേ​​ഷ് കു​​മാ​​റി​​നെ​​തി​​രേ പാ​​ര്‍​ല​​മെ​​ന്‍റി​​ല്‍ അ​​വി​​ശ്വാ​​സപ്ര​​മേ​​യ​​ത്തി​​നു പ്ര​​തി​​പ​​ക്ഷ എം​​പി​​മാ​​ര്‍ ന​​ല്‍​കി​​യ നോ​​ട്ടീ​​സ് നി​​ല​​വി​​ലി​​രി​​ക്കെ​​യാ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ത്തു​​ന്ന​​ത്. ര​​ണ്ടു വ​​ര്‍​ഷം മു​​മ്പെ​​ങ്കി​​ലും ന​​ട​​പ്പാ​​ക്കേ​​ണ്ടി​​യി​​രു​​ന്ന വോ​​ട്ട​​ര്‍​പ​​ട്ടി​​ക പ​​രി​​ഷ്‌​​ക​​ര​​ണം തെ​​ര​​ക്കി​​ട്ടു ന​​ട​​പ്പാ​​ക്കി​​യ​​തി​​ല്‍ ക്ര​​മ​​ക്കേ​​ടു​​ക​​ളും അ​​നീ​​തി​​യും ഉ​​ണ്ടെ​​ന്നു പ്ര​​തി​​പ​​ക്ഷം ക​​രു​​തു​​ന്നു. ബി​​ജെ​​പി​​ക്ക് അ​​നു​​കൂ​​ല​​മാ​​യി ക​​മ്മീ​​ഷ​​ന്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്നു​​വെ​​ന്ന ഗു​​രു​​ത​​ര ആ​​രോ​​പ​​ണം ശ​​ക്ത​​മാ​​ണ്.

തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ന്‍റെ ന​​ട​​പ​​ടി​​ക​​ളെ കോ​​ട​​തി​​ക​​ളി​​ല്‍ ചോ​​ദ്യംചെ​​യ്യു​​ന്ന​​തു വി​​ല​​ക്കി​​ക്കൊ​​ണ്ടു പാ​​ര്‍​ല​​മെ​ന്‍റി​​ല്‍ മോ​​ദി സ​​ര്‍​ക്കാ​​ര്‍ പ്ര​​ത്യേ​​ക നി​​യ​​മം പാ​​സാ​​ക്കി​​യ​​തോ​​ടെ, ക​​മ്മീ​​ഷ​ന്‍റെ നി​​ഷ്പ​​ക്ഷ​​ത​​യു​​ടെ മു​​ഖം​​മൂ​​ടി അ​​ഴി​​ഞ്ഞു​​വീ​​ണു. ഗ്യാ​​നേ​​ഷ് ഉ​​ള്‍​പ്പെ​​ടെ മൂ​​ന്നു ക​​മ്മീ​​ഷ​​ണ​​ര്‍​മാ​​രു​​ടെ​​യും നി​​യ​​മ​​ന സ​​മി​​തി​​യി​​ല്‍നി​​ന്നു സു​​പ്രീം​​കോ​​ട​​തി ചീ​​ഫ് ജ​​സ്റ്റീ​​സി​​നെ ഒ​​ഴി​​വാ​​ക്കാ​​നും പ്ര​​ത്യേ​​ക നി​​യ​​മം പാ​​സാ​​ക്കി​​യ​​തു ജ​​നാ​​ധി​​പ​​ത്യ, ധ​​ര്‍​മ പ​​രി​​പാ​​ല​​ന​​ത്തി​​നാ​​കി​​ല്ല! മോ​​ദി​​യും അ​​മി​​ത് ഷാ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്ത ക​​മ്മീ​​ഷ​​ണ​​ര്‍​മാ​​ര്‍ സ്വ​​ത​​ന്ത്ര​​മാ​​യി പ്ര​​വ​​ര്‍​ത്തി​​ക്കു​​മെ​​ന്ന വി​​ചാ​​രി​​ക്കു​​ന്ന​​തു​പോ​​ലും മ​​ണ്ട​​ത്ത​​ര​​മാ​​ണ്. പോ​​ളിം​​ഗ് ബൂ​​ത്തു​​ക​​ളി​​ലെ സി​​സി​​ടി​​വി, വീ​​ഡി​​യോ അ​​ട​​ക്ക​​മു​​ള്ള തെ​​ളി​​വു​​ക​​ള്‍ 45 ദി​​വ​​സം ക​​ഴി​​ഞ്ഞാ​​ലു​​ട​​ന്‍ ന​​ശി​​പ്പി​​ക്കു​​ന്ന​​തി​​ലും സം​​ശ​​യ​​ങ്ങ​​ളേ​​റെ.

ആ​​സാ​​മി​​ല്‍ ഹാ​​ട്രി​​ക് ജ​​യം?

അ​​ഞ്ചു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ ആ​​സാം ഒ​​ഴി​​കെ നാ​​ലി​​ട​​ത്തും ബി​​ജെ​​പി​​ക്കു താ​​ര​​ത​​മ്യേ​​ന ശ​​ക്തി കു​​റ​​വാ​​ണ്. അ​​ഞ്ചു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലു​​മാ​​യി 17.4 കോ​​ടി ആ​​ളു​​ക​​ള്‍ വോ​​ട്ട​​ര്‍​മാ​​രു​​ണ്ട്. കേ​​ര​​ള​​ത്തോ​​ടൊ​​പ്പം വോ​​ട്ടെ​​ടു​​പ്പു ന​​ട​​ക്കു​​ന്ന ആ​​സാ​​മി​​ല്‍ ബി​​ജെ​​പി​​യു​​ടെ ഹി​​മ​​ന്ത ബി​​ശ്വ ശ​​ര്‍​മ​​യു​​ടെ സ​​ര്‍​ക്കാ​​ര്‍ ഹാ​​ട്രി​​ക് വി​​ജ​​യ​​ത്തി​​നാ​​ണു ഒ​​രു​​ങ്ങു​​ന്ന​​ത്. ഗൗ​​ര​​വ് ഗൊ​​ഗോ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള കോ​​ണ്‍​ഗ്രസ് തൊ​​ട്ട​​ടു​​ത്തു​​ണ്ടെ​​ങ്കി​​ലും വി​​ജ​​യം സ്വ​​ന്ത​​മാ​​ക്കു​​ക ദു​​ഷ്‌​​ക​​ര​​മാ​​കും.

കോ​​ണ്‍​ഗ്ര​​സ് എം​​പി പ്ര​​ദ്യു​​ത് ബോ​​ര്‍​ഡ​​ലോ​​യി മു​​ത​​ല്‍ പി​​സി​​സി അ​​ധ്യ​​ക്ഷ​​നാ​​യി​​രു​​ന്ന ഭൂ​​പ​​ന്‍ കു​​മാ​​ര്‍ ബോ​​റ വ​​രെ​​യു​​ള്ള​​വ​​രു​​ടെ ബി​​ജെ​​പി​​യി​​ലേ​​ക്കു​​ള്ള കൂ​​റു​​മാ​​റ്റം സൂ​​ച​​ന​​യാ​​കും. ആ​​സാ​​മി​​ലെ 126 അം​​ഗ സ​​ഭ​​യി​​ല്‍ ഭൂ​​രി​​പ​​ക്ഷം നേ​​ടാ​​ന്‍ ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ​​യും ഹി​​മ​​ന്ത ശ​​ര്‍​മ​​യു​​ടെ​​യും നേ​​തൃ​​ത്വ​​വും എ​​സ്‌​​ഐ​​ആ​​ര്‍ അ​​ട​​ക്ക​​മു​​ള്ള ന​​ട​​പ​​ടി​​ക​​ളും ബി​​ജെ​​പി​​ക്കു സ​​ഹാ​​യ​​ക​​മാ​​യേ​​ക്കും.

മ​​മ​​ത​​യ്ക്കു വെ​​ല്ലു​​വി​​ളി!

പ​​ശ്ചി​​മബം​​ഗാ​​ളി​​ല്‍ തു​​ട​​ര്‍​ച്ച​​യാ​​യ നാ​​ലാം ഭ​​ര​​ണ​​ത്തി​​നാ​​ണു മു​​ഖ്യ​​മ​​ന്ത്രി മ​​മ​​ത ബാ​​ന​​ര്‍​ജി​​യും തൃ​​ണ​​മൂ​​ല്‍ കോ​​ണ്‍​ഗ്ര​​സും കോ​​പ്പു കൂ​​ട്ടു​​ന്ന​​ത്. എ​​ന്നാ​​ല്‍, 294 അം​ഗ നി​​യ​​മ​​സ​​ഭ​​യി​​ല്‍ ക​​ഴി​​ഞ്ഞ ത​​വ​​ണ 77 സീ​​റ്റ് നേ​​ടി​​യ ബി​​ജെ​​പി​​യും പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ്. സി​​പി​​എ​​മ്മും കോ​​ണ്‍​ഗ്ര​​സും ത​​ക​​ര്‍​ന്ന​​ടി​​ഞ്ഞ​​താ​​ണു തൃ​​ണ​​മൂ​​ലി​​നും ബി​​ജെ​​പി​​ക്കും നേ​​ട്ട​​മാ​​യ​​ത്. ബം​​ഗാ​​ളും ത്രി​​പു​​ര​​യും ന​​ഷ്‌​ട​​പ്പെ​​ട്ട സി​​പി​​എ​​മ്മി​​നും ഭൂ​​രി​​പ​​ക്ഷം സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും ക്ഷ​​യി​​ച്ച കോ​​ണ്‍​ഗ്ര​​സി​​നും കേ​​ര​​ള​​മെ​​ന്ന തു​​രു​​ത്തെ​​ങ്കി​​ലും പി​​ടി​​ക്കു​​ക​​യെ​​ന്ന​​തു നി​​ല​​നി​​ല്പി​​ന്‍റെ പ്ര​​ശ്‌​​ന​​മാ​​ണ്.

പു​​തു​​ച്ചേ​​രി​​യി​​ല്‍ മു​​ഖ്യ​​മ​​ന്ത്രി എ​​ന്‍. രം​​ഗ​​സാ​​മി​​യു​​ടെ ഓ​​ള്‍ ഇ​​ന്ത്യ എ​​ന്‍ആ​​ര്‍ കോ​​ണ്‍​ഗ്ര​​സ്, ബി​​ജെ​​പി, എ​​ഐ​​എ​​ഡി​​എം​​കെ പാ​​ര്‍​ട്ടി​​ക​​ളു​​ടെ സ​​ര്‍​ക്കാ​​രി​​നെ താ​​ഴെ​​യി​​റ​​ക്കാ​​മെ​​ന്ന മോ​​ഹ​​ത്തി​​ലാ​​ണ് കോ​​ണ്‍​ഗ്ര​​സ്, ഡി​​എം​​കെ, സി​​പി​​ഐ സ​​ഖ്യം. സം​​സ്ഥാ​​ന​​ത്തെ 30 സീ​​റ്റു​​ക​​ളി​​ലും ഇ​​രു​​മു​​ന്ന​​ണി​​ക​​ളും നേ​​രി​​ട്ടു​​ള്ള പോ​​രാ​​ട്ട​​ത്തി​​ലാ​​ണ്. ചെ​​റു​​സം​​സ്ഥാ​ന​​മെ​​ങ്കി​​ലും പു​​തു​​ച്ചേ​​രി​​യി​​ല്‍ ഭ​​ര​​ണം തി​​രി​​ച്ചു​​പി​​ടി​​ക്കാ​​ന്‍ കോ​​ണ്‍​ഗ്ര​​സി​​നു ക​​ഴി​​ഞ്ഞാ​​ല്‍ അ​​തും ഉ​​ത്തേ​​ജ​​ന​​മാ​​കും.

ത​​മി​​ഴ​​ക​​ത്ത് വാ​​ശി​​യേ​​റെ

ത​​മി​​ഴ്നാ​​ട്ടി​​ല്‍ മു​​ഖ്യ​​മ​​ന്ത്രി എം.​​കെ. സ്റ്റാ​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ഡി​​എം​​കെ​​യെ താ​​ഴെ​​യി​​റ​​ക്കാ​​ന്‍ അ​​ണ്ണാ ഡി​​എം​​കെ​​യ്ക്കു കഴിയു​​മോ​​യെ​​ന്ന​​താ​​ണു ചോ​​ദ്യം. മു​​ന്‍ മു​​ഖ്യ​​മ​​ന്ത്രി ഇ​​ട​​പ്പാ​​ടി പ​​ള​​നി​​സ്വാ​​മി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള എ​​ഐ​​എ​​ഡി​​എം​​കെ, ബി​​ജെ​​പി, പി​​എം​​കെ സ​​ഖ്യ​​ത്തി​​നു 234 അം​​ഗ നി​​യ​​മ​​സ​​ഭ​​യി​​ല്‍ ഭൂ​​രി​​പ​​ക്ഷം കി​​ട്ടി​​യാ​​ല്‍ അ​​ദ്ഭു​​ത​​പ്പെ​​ടാ​​നി​​ല്ല. കേ​​ര​​ള​​ത്തി​​ല്‍ പോ​​ര​​ടി​​ക്കു​​ന്ന കോണ്‍​ഗ്ര​​സും സി​​പി​​എ​​മ്മും അ​​തി​​ര്‍​ത്തി ക​​ട​​ന്നാ​​ല്‍ ഭാ​​യി ഭാ​​യി ആ​​ണ്.

സി​​നി​​മാ​​താ​​രം വി​​ജ​​യ്‌​​യു​​ടെ പു​​തി​​യ പാ​​ര്‍​ട്ടി​​യാ​​യ ത​​മി​​ഴ​​ക വെ​​ട്രി ക​​ഴ​​കം (ടി​​വി​​കെ) പി​​ടി​​ക്കു​​ന്ന വോ​​ട്ടു​​ക​​ളും സീ​​റ്റു​​ക​​ളു​​മാ​​കും നി​​ര്‍​ണാ​​യ​​കം. ടി​​വി​​കെ 15 ശ​​ത​​മാ​​നം വോ​​ട്ടു​​ക​​ള്‍ പി​​ടി​​ച്ചാ​​ല്‍ ഡി​​എം​​കെ മു​​ന്ന​​ണി​​ക്കു ക്ഷീ​​ണ​​മാ​​കും. മു​​ഴു​​വ​​ന്‍ സീ​​റ്റു​​ക​​ളി​​ലും മ​​ത്സ​​രി​​ക്കു​​ന്ന മ​​റ്റൊ​​രു പു​​തി​​യ പാ​​ര്‍​ട്ടി​​യാ​​യ സീ​​മ​​ന്‍ നേ​​തൃ​​ത്വം ന​​ല്‍​കു​​ന്ന നാം ​​ത​​മി​​ഴ​​ര്‍ ക​​ച്ചി (എ​​ന്‍​ടി​​കെ) നേ​​ടു​​ന്ന വോ​​ട്ടു​​ക​​ളും പ്ര​​ബ​​ല മു​​ന്ന​​ണി​​ക​​ളു​​ടെ ഉ​​റ​​ക്കം കെ​​ടു​​ത്തും. 

National

എസ്ഐആർ വഞ്ചന: ഖാർഗെ

ന്യൂ​​​ഡ​​​ൽ​​​ഹി: വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ലെ പ്ര​​​ത്യേ​​​ക തീ​​​വ്ര പ​​​രി​​​ഷ്ക​​​ര​​​ണം വ​​​ഞ്ച​​​ന​​​യും ത​​​ട്ടി​​​പ്പു​​​മാ​​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ. കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നെ​​​തി​​​രേ ലോ​​​ക്സ​​​ഭ​​​യി​​​ലും രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലും പ്ര​​​തി​​​പ​​​ക്ഷം ഇ​​​ന്ന​​​ലെ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു.

രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ എ​​​സ്ഐ​​​ആ​​​ർ വി​​​ഷ​​​യം ഉ​​​ന്ന​​​യി​​​ക്കാ​​​ൻ ഖാ​​​ർ​​​ഗെ എ​​​ഴു​​​ന്നേ​​​റ്റ​​​തോ​​​ടെ ചെ​​​യ​​​ർ​​​മാ​​​ൻ സി.​​​പി. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ചു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് വി​​​ശ​​​ദ​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്ത​​​താ​​​ണെ​​​ന്ന് ഉ​​​പ​​​രാ​​​ഷ്‌​​​ട്ര​​​പ​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

എ​​​ന്നാ​​​ൽ എ​​​സ്ഐ​​​ആ​​​ർ ഫ്രോ​​​ഡ് ആ​​​ണെ​​​ന്നും ഇ​​​തേ​​​ക്കു​​​റി​​​ച്ച് പ​​​റ​​​യാ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നും ഖാ​​​ർ​​​ഗെ വാ​​​ദി​​​ച്ചെ​​​ങ്കി​​​ലും അ​​​ധ്യ​​​ക്ഷ​​​ൻ അ​​​നു​​​വ​​​ദി​​​ച്ചി​​​ല്ല. തു​​​ട​​​ർ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ​​​എം​​​പി​​​മാ​​​ർ മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ച്ചും പ്ല​​​ക്കാ​​​ർ​​​ഡു​​​ക​​​ൾ ഉ​​​യ​​​ർ​​​ത്തി​​​യും പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ഇ​​​റ​​​ങ്ങി​​​പ്പോ​​​യി. ലോ​​​ക്സ​​​ഭ​​​യി​​​ലും വോ​​​ട്ടു​​​മോ​​​ഷ​​​ണ​​​ത്തി​​​നെ​​​തി​​​രേ പ്ര​​​തി​​​പ​​​ക്ഷം മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ച്ചു.

National

രേ​ഖ​കളുള്ള ഒ​രാ​ൾ പോ​ലും പു​റ​ത്താ​ക​രു​ത്; പ​ശ്ചി​മ ബം​ഗാ​ൾ എ​സ്ഐ​ആ​റി​ൽ സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ളി​ൽ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​യ 70 ല​ക്ഷം പേ​രി​ൽ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ത​യാ​റാ​യ​വ​രു​ടെ​യെ​ല്ലാം പ​രി​ശോ​ധ​ന​യ്ക്ക് ഉ​ത്ത​ര​വി​ട്ട് സു​പ്രീം​കോ​ട​തി. ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്.

ആ​ർ​ട്ടി​ക്കി​ൾ 142 പ്ര​കാ​ര​മു​ള്ള പ്ര​ത്യേ​ക അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ചാ​ണ് പ​ശ്ചി​മ ബം​ഗാ​ൾ എ​സ്ഐ​ആ​റി​ൽ സു​പ്രീം​കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും സം​സ്ഥാ​ന സ​ർ​ക്കാ​രും ത​മ്മി​ലു​ള്ള ഭി​ന്ന​ത തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ എ​ല്ലാ ജി​ല്ല​ക​ളി​ലും പ​രി​ശോ​ധ​ന​യ്ക്ക് നി​യോ​ഗി​ച്ചു.

മൂ​ന്ന് വ​ർ​ഷ​മെ​ങ്കി​ലും പ​രി​ച​യ​മു​ള്ള സി​വി​ൽ ജ​ഡ്ജി​മാ​രെ​യും ഇ​തി​നാ​യി നി​യോ​ഗി​ക്കാ​ൻ കൊ​ൽ​ക്ക​ത്ത ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സി​ന് സു​പ്രീം​കോ​ട​തി അ​നു​വാ​ദം ന​ൽ​കി​യി​ട്ടു​ണ്ട്. ജാ​ർ​ഖ​ണ്ഡ്, ഒ​ഡീ​ഷ, ബീ​ഹാ​ർ തു​ട​ങ്ങി​യ അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലെ ജ​ഡ്ജി​മാ​രു​ടെ​യും സേ​വ​നം ആ​വ​ശ്യ​മെ​ങ്കി​ൽ തേ​ടാ​നും ചീ​ഫ് ജ​സ്റ്റി​സ് നി​ർ​ദേ​ശി​ച്ചു.

National

എസ്ഐആർ: രേഖകൾക്കൊപ്പം ആധാർ ഉപയോഗിക്കാമെന്ന് സുപ്രീംകോടതി

ന്യൂ​​​ഡ​​​ൽ​​​ഹി: ജ​​​ന​​​പ്രാ​​​തി​​​നി​​​ധ്യ നി​​​യ​​​മം അ​​​നു​​​വ​​​ദി​​​ക്കു​​​ന്നി​​​ട​​​ത്തോ​​​ളം കാ​​​ലം വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ലെ പ്ര​​​ത്യേ​​​ക തീ​​​വ്ര പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന് (എ​​​സ്ഐ​​​ആ​​​ർ) സാ​​​ധു​​​വാ​​​യ രേ​​​ഖ​​​ക​​​ൾ​​​ക്കൊ​​​പ്പം ആ​​​ധാ​​​ർ കാ​​​ർ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​മെ​​​ന്ന് ആ​​​വ​​​ർ​​​ത്തി​​​ച്ചു സു​​​പ്രീം​​​കോ​​​ട​​​തി.

വ്യാ​​​ജ ആ​​​ധാ​​​ർ കാ​​​ർ​​​ഡ് വ്യാ​​​പ​​​ക​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​വെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി എ​​​സ്ഐ​​​ആ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ​​​നി​​​ന്ന് ആ​​​ധാ​​​ർ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് ത​​​ട​​​യ​​​ണ​​​മെ​​​ന്ന ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ന്‍റെ ആ​​​വ​​​ശ്യ​​​ത്തോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു സു​​​പ്രീം​​​കോ​​​ട​​​തി.

വ്യാ​​​ജ ആ​​​ധാ​​​ർ ഉ​​​പ​​​യോ​​​ഗ​​​ത്തെ​​​പ്പ​​​റ്റി ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ന് ആ​​​ശ​​​ങ്ക നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു​​​വെ​​​ങ്കി​​​ൽ ജ​​​ന​​​പ്രാ​​​തി​​​നി​​​ധ്യ നി​​​യ​​​മ​​​ത്തി​​​ൽ ഭേ​​​ദ​​​ഗ​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നെ സ​​​മീ​​​പി​​​ക്കാ​​​മെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ എ​​​സ്ഐ​​​ആ​​​ർ സം​​​ബ​​​ന്ധി​​​ച്ച ഹ​​​ർ​​​ജി ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത്, ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ജോ​​​യ്മ​​​ല്യ ബാ​​​ഗ്ചി, വി​​​പു​​​ൽ പ​​​ഞ്ചോ​​​ളി എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ച് പ​​​രി​​​ഗ​​​ണി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

സാ​​​ധു​​​വാ​​​യ രേ​​​ഖ​​​ക​​​ളി​​​ൽ​​​നി​​​ന്ന് ആ​​​ധാ​​​ർ ഒ​​​ഴി​​​വാ​​​ക്കി​​​യാ​​​യി​​​രു​​​ന്നു കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ ബി​​​ഹാ​​​റി​​​ൽ എ​​​സ്ഐ​​​ആ​​​ർ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ സാ​​​ധു​​​വാ​​​യ രേ​​​ഖ​​​ക​​​ൾ​​​ക്കൊ​​​പ്പം ആ​​​ധാ​​​ർ കാ​​​ർ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നോ​​​ട് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത് അ​​​ധ്യ​​​ക്ഷ​​​നാ​​​യ ബെ​​​ഞ്ച് നി​​​ർ​​​ദേ​​​ശി​​​ച്ച​​​തോ​​​ടെ ബാ​​​ക്കി സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലു​​​ൾ​​​പ്പെ​​​ടെ അ​​​തു ന​​​ട​​​പ്പാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ, രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ളം വ്യാ​​​ജ ആ​​​ധാ​​​ർ വ്യാ​​​പ​​​ക​​​മെ​​​ന്നും അ​​​വ​​​യി​​​ൽ മി​​​ക്ക​​​തും ബം​​​ഗാ​​​ളി​​​ലാ​​​ണെ​​​ന്നു​​​മാ​​​ണ് ഹ​​​ർ​​​ജി​​​ക്കാ​​​ര​​​നാ​​​യ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ അ​​​ശ്വ​​​നി ഉ​​​പാ​​​ധ്യാ​​​യ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ ആ​​​രോ​​​പി​​​ച്ച​​​ത്. അ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ൽ ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ കാ​​​ര്യ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​മാ​​​യി വ​​​ന്നേ​​​ക്കാ​​​മെ​​​ന്നും അ​​​തി​​​നാ​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നെ സ​​​മീ​​​പി​​​ക്കാ​​​നു​​​മാ​​​യി​​​രു​​​ന്നു ചീ​​​ഫ് ജ​​​സ്റ്റീ​​​സി​​​ന്‍റെ നി​​​ർ​​​ദേ​​​ശം. ആ​​​ധാ​​​ർ കാ​​​ർ​​​ഡു​​​ക​​​ൾ വ്യാ​​​ജ​​​മാ​​​യി നി​​​ർ​​​മി​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ൽ അ​​​ത് നി​​​യ​​​മാ​​​നു​​​സൃ​​​ത​​​മാ​​​യി നി​​​യ​​​ന്ത്രി​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

National

എസ്ഐആർ: 1.70 കോടി വോട്ടർമാരുടെ കുറവ്

ന്യൂ​​ഡ​​ൽ​​ഹി: കേ​​ര​​ളം, ഗു​​ജ​​റാ​​ത്ത്, രാ​​ജ​​സ്ഥാ​​ൻ, ഛത്തീ​​സ്ഗ​​ഡ്, ഗോ​​വ, പു​​തു​​ച്ചേ​​രി, ല​​ക്ഷ​​ദ്വീ​​പ്, ആ​​ൻ​​ഡ​​മാ​​ൻ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ എ​​സ്ഐ​​ആ​​റി​​നു ശേ​​ഷം വോ​​ട്ട​​ർ​​മാ​​രു​​ടെ എ​​ണ്ണ​​ത്തി​​ൽ 1.70 കോ​​ടി​​യു​​ടെ കു​​റ​​വ്.

ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം ഒ​​ക്ടോ​​ബ​​ർ 27ന് ​​എ​​സ്ഐ​​ആ​​ർ ആ​​രം​​ഭി​​ച്ച​​പ്പോ​​ൾ ഈ ​​സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും കേ​​ന്ദ്ര​​ഭ​​ര​​ണ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും 21.45 കോ​​ടി വോ​​ട്ട​​ർ​​മാ​​രു​​ണ്ടാ​​യി​​രു​​ന്നു.

അ​​ന്തി​​മ വോ​​ട്ട​​ർ​​പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച​​പ്പോ​​ൾ വോ​​ട്ട​​ർ​​മാ​​രു​​ടെ എ​​ണ്ണം 19.75 കോ​​ടി​​യാ​​യി. ഗു​​ജ​​റാ​​ത്തി​​ൽ മാ​​ത്രം 68 ല​​ക്ഷം വോ​​ട്ട് കു​​റ​​ഞ്ഞു.

Kerala

വോ​ട്ട​ർ പ​ട്ടി​ക തീ​വ്ര പ​രി​ഷ്‌​ക​ര​ണം; അ​ന്തി​മ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വോ​ട്ട​ർ പ​ട്ടി​ക തീ​വ്ര പ​രി​ഷ്‌​ക​ര​ണ​ത്തി​ന് ശേ​ഷ​മു​ള്ള അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പു​റ​ത്തു​വി​ട്ട ക​ണ​ക്ക് പ്ര​കാ​രം അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ 2.69 കോ​ടി വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. 9,06,211 പേ​ർ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ൽ നി​ന്ന് പു​റ​ത്താ​യി.

ഒ​ക്ടോ​ബ​റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ട്ടി​ക​യി​ൽ 2.78 കോ​ടി വോ​ട്ട​ർ​മാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​സ്ഐ​ആ​ർ ഹി​യ​റിം​ഗ് ഉ​ൾ​പ്പെ​ടെ പൂ​ർ​ത്തി​യാ​യി ഇ​ന്ന് പു​റ​ത്തു​വി​ട്ട അ​ന്തി​മ പ​ട്ടി​ക​യി​ൽ ആ​കെ 2,69,53,644 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. ഇ​തി​ൽ 1,31,26,048 പു​രു​ഷ​ന്മാ​രും 1,38,27,319 സ്ത്രീ​ക​ളു​മാ​ണു​ള്ള​ത്.

ട്രാ​ൻ​സ്ജെ​ൻ​ഡ​ർ -277, പ്ര​വാ​സി വോ​ട്ട​ർ​മാ​ർ-2,23,558, സ​ർ​വീ​സ് വോ​ട്ട​ർ​മാ​ർ 54,110 എ​ന്നി​ങ്ങ​നെ​യാ​ണ്. 18-19 പ്രാ​യ​പ​രി​ധി​യി​ലു​ള്ള 4,24,518 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. 85 വ​യ​സി​ൽ അ​ധി​ക​മു​ള്ള 2,04,608 വോ​ട്ട​ർ​മാ​രു​ണ്ട്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കാ​നു​ള്ള അ​വ​സാ​ന ദി​വ​സം വ​രെ പേ​ര് ചേ​ർ​ക്കാ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

https://electoralsearch.eci.gov.in/ എ​ന്ന വെ​ബ്സൈ​റ്റി​ൽ വോ​ട്ട​ർ ഐ​ഡി ന​മ്പ​ർ ഉ​പ​യോ​ഗി​ച്ചോ, പേ​ര്, ജ​ന​ന തീ​യ​തി, വ​യ​സ് ഉ​പ​യോ​ഗി​ച്ചോ പേ​ര് പ​രി​ശോ​ധി​ക്കാ​വു​ന്ന​താ​ണ്. കൂ​ടാ​തെ പ്ര​ത്യേ​ക തീ​വ്ര പു​തു​ക്ക​ൽ 2026ന്‍റെ ബൂ​ത്ത് ത​ല വോ​ട്ട​ർ പ​ട്ടി​ക പ​രി​ശോ​ധി​ക്കാ​വു​ന്ന​താ​ണ്.

അ​തി​നാ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റാ​യ https://www.ceo.kerala.gov.in/ എ​ന്ന വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന Kerala SIR Final Electoral Roll 2026 എ​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്തോ അ​ല്ലെ​ങ്കി​ൽ https://voters.eci.gov.in/download eroll?stateCode=511 എ​ന്ന വെ​ബ് പോ​ർ​ട്ട​ൽ വ​ഴി​യോ പ​രി​ശോ​ധി​ക്കാം.

Kerala

വോ​ട്ട​ർ പ​ട്ടി​ക തീ​വ്ര പ​രി​ഷ്‌​ക​ര​ണം; അ​ന്തി​മ പ​ട്ടി​ക ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വോ​ട്ട​ർ പ​ട്ടി​ക തീ​വ്ര പ​രി​ഷ്‌​ക​ര​ണ​ത്തി​ന് ശേ​ഷ​മു​ള്ള അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക ഇ​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പു​റ​ത്തു​വി​ട്ട ക​ണ​ക്ക് പ്ര​കാ​രം അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ 2.69 കോ​ടി വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്.

ക​ര​ട് പ​ട്ടി​ക​യി​ൽ നി​ന്ന് 53,229 പേ​രെ ഒ​ഴി​വാ​ക്കി​യെ​ങ്കി​ലും പു​തി​യ അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ച്ച​ത് കൂ​ടി ക​ണ​ക്കാ​ക്കു​മ്പോ​ൾ അ​ന്തി​മ പ​ട്ടി​ക​യി​ൽ 15,11,292 വോ​ട്ട​ർ​മാ​രു​ടെ വ​ർ​ധ​ന​യു​ണ്ട്. ഡി​സം​ബ​ർ 23ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ 2,54,42,352 വോ​ട്ട​ർ​മാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്.

24.08 ല​ക്ഷം പേ​ർ പ​ട്ടി​ക​യി​ൽ​നി​ന്ന് പു​റ​ത്താ​യ​താ​യി​രു​ന്നു. ഡി​സം​ബ​റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക​യി​ൻ​മേ​ൽ പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ഹി​യ​റിം​ഗ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തി​നും ശേ​ഷ​മാ​ണ് അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക ഇ​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്.

എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്ത 2025 ഒ​ക്ടോ​ബ​റി​ലെ വോ​ട്ട​ർ പ​ട്ടി​ക പ്ര​കാ​രം 8.9 ല​ക്ഷം പേ​രു​ടെ കു​റ​വ് അ​ന്തി​മ പ​ട്ടി​ക​യി​ലു​ണ്ട്. ഡി​സം​ബ​റി​ൽ ന​ട​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ട​ർ​പ​ട്ടി​ക​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ 16 ല​ക്ഷം വോ​ട്ട​ർ​മാ​രു​ടെ കു​റ​വും എ​സ്ഐ​ആ​റി​ന് ശേ​ഷ​മു​ള്ള പ​ട്ടി​ക​യി​ലു​ണ്ട്.

ആ​കെ 2,69,53,644 വോ​ട്ട​ർ​മാ​രാ​ണ് പു​തി​യ പ​ട്ടി​ക​യി​ലു​ണ്ടാ​വു​ക. പു​രു​ഷ​ൻ​മാ​ർ 1,31,26,048, സ്ത്രീ​ക​ൾ 1,38,27,319, ട്രാ​ൻ​സ്ജെ​ൻ​ഡ​ർ​മാ​ർ 277, പ്ര​വാ​സി​ക​ൾ 2,23,558 എ​ന്നി​ങ്ങ​നെ​യാ​ണ് പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​രു​ടെ ക​ണ​ക്ക്.

Kerala

ഒ​ഴി​വാ​ക്കാ​ൻ അ​പേ​ക്ഷി​ച്ച​വ​രു​ടെ എ​ണ്ണം ഉ​യ​ർ​ന്നു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: തീ​​​​വ്ര​​​​ വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​കാ പ​​​​രി​​​​ഷ്ക​​​​ര​​​​ണ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​ക​​​​യി​​​​ൽ​​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ അ​​​​പേ​​​​ക്ഷി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം ഇ​​​​ത്ത​​​​വ​​​​ണ വ​​​​ൻ​​​​തോ​​​​തി​​​​ൽ ഉ​​​​യ​​​​ർ​​​​ന്നു.

ഇ​​​​തി​​​​നാ​​​​യി ഫോം ​​​​ഏ​​​​ഴി​​​​ൽ അ​​​​പേ​​​​ക്ഷി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 26 ല​​​​ക്ഷ​​​​ത്തോ​​​​ളം വ​​​​രും. ഒ​​​​ന്നി​​​​ലേ​​​​റെ സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലെ വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​രു​​​​ള്ള​​​​വ​​​​ർ, മ​​​​ര​​​​ണ​​​​മ​​​​ട​​​​ഞ്ഞ​​​​വ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​ട്ടി​​​​ക​​​​യി​​​​ലു​​​​ണ്ട്.

ഫോം ​​​​ഏ​​​​ഴി​​​​ൽ അ​​​​പേ​​​​ക്ഷി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ലെ വ​​​​ർ​​​​ധ​​​​ന​​​​യെ​​​​ക്കു​​​​റി​​​​ച്ച് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ൻ പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് രാ​​​​ഷ്‌ട്രീയ പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ യോ​​​​ഗ​​​​ത്തി​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​തി​​​​നി​​​​ധി പി.​​​​സി. വി​​​​ഷ്ണു​​​​നാ​​​​ഥ് എം​​​​എ​​​​ൽ​​​​എ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ക​​​​ഴി​​​​ഞ്ഞ ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​മാ​​​​യി താ​​​​ര​​​​ത​​​​മ്യം ചെ​​​​യ്യു​​​​ന്പോ​​​​ൾ വോ​​​​ട്ട​​​​ർ​​​​മാ​​​​രു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ വ​​​​ലി​​​​യ കു​​​​റ​​​​വു​​​​ണ്ടാ​​​​യ​​​​താ​​​​യി സി​​​​പി​​​​എം പ്ര​​​​തി​​​​നി​​​​ധി എം.​​​​വി. ജ​​​​യ​​​​രാ​​​​ജ​​​​ൻ പ​​​​റ​​​​ഞ്ഞു.

Kerala

പ്ര​വാ​സി വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണ​ത്തി​ൽ നാ​ലി​ര​ട്ടി വ​ർ​ധ​ന

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്ഐ​​​ആ​​​റി​​​നു ശേ​​​ഷം അ​​​ന്തി​​​മ​​​വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പു​​​റ​​​ത്തു​​​വ​​​രു​​​ന്പോ​​​ൾ പ്ര​​​വാ​​​സി വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ നാ​​​ലി​​​ര​​​ട്ടി വ​​​ർ​​​ധ​​​ന.

ഡി​​​സം​​​ബ​​​ർ 23ന് ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ക​​​ര​​​ടു​​​പ​​​ട്ടി​​​ക​​​യി​​​ൽ 64,394 വോ​​​ട്ട​​​ർ​​​മാ​​​രാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​തെ​​​ങ്കി​​​ൽ, എ​​​സ്ഐ​​​ആ​​​റി​​​നു ശേ​​​ഷം ഇ​​​ന്നു പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന അ​​​ന്തി​​​മ വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​വ​​​രു​​​ടെ എ​​​ണ്ണം 2,23,558 ആ​​​യി.

എ​​​സ്ഐ​​​ആ​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മു​​​ഖ്യ​​​ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ ഡോ. ​​​ര​​​ത്ത​​​ൻ കേ​​​ൽ​​​ക്ക​​​ർ എ​​​ല്ലാ ആ​​​ഴ്ച​​​യും വി​​​ളി​​​ച്ച രാ​​​ഷ്‌​​ട്രീ​​​യ​​​ പാ​​​ർ​​​ട്ടി പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ യോ​​​ഗ​​​ത്തി​​​ൽ പ്ര​​​ധാ​​​ന ​​​പ​​​രാ​​​തി​​​ക​​​ളി​​​ലൊ​​​ന്ന് പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്കു വോ​​​ട്ടു​​​ ചേ​​​ർ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്നി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു. വി​​​ദേ​​​ശ​​​ത്ത് ജ​​​നി​​​ച്ച പ്ര​​​വാ​​​സി​​​ക​​​ളു​​​ടെ മ​​​ക്ക​​​ൾ​​​ക്കു ജ​​​ന​​​ന​​​സ്ഥ​​​ലം രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ലെ സാ​​​ങ്കേ​​​തി​​​ക​​ത​​​ട​​​സ​​​മാ​​​യി​​​രു​​​ന്നു പ്ര​​​തി​​​സ​​​ന്ധി.

കേ​​​ന്ദ്ര​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലും ഇ​​​ക്കാ​​​ര്യം നേ​​​താ​​​ക്ക​​​ൾ ഉ​​​ന്ന​​​യി​​​ച്ചു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന് പ​​​രാ​​​തി​​​യും ന​​​ൽ​​​കി. ദീ​​​പി​​​ക ഇ​​​ക്കാ​​​ര്യം പ​​​ല​​​പ്പോ​​​ഴാ​​​യി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​രു​​​ന്നു. വൈ​​​കി​​​യെ​​​ങ്കി​​​ലും ഇ​​​തു പ​​​രി​​​ഹ​​​രി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് ഇ​​​ത്ര​​​പേ​​​ർ​​​ക്ക് വോ​​​ട്ടു​​​ ചേ​​​ർ​​​ക്കാ​​​നാ​​​യ​​​ത്.

Kerala

വ​ഖ​ഫ്, തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണം; പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ആ​ശ​ങ്ക അ​റി​യി​ച്ചെ​ന്ന് കാ​ന്ത​പു​രം

തി​രു​വ​ന​ന്ത​പു​രം: വ​ഖ​ഫ്, തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണം മു​ത​ലാ​യ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ആ​ശ​ങ്ക അ​റി​യി​ച്ചെ​ന്ന് കാ​ന്ത​പു​രം അ​ബൂ​ബ​ക്ക​ർ മു​സ്‌‌‌​ലി​യാ​ർ. എ​ന്നാ​ൽ മു​സ്‌‌​ലിം​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ടു​ന്നി​ല്ലെ​ന്നും എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണെ​ന്നും അ​ദ്ദേ​ഹം ഇം​ഗ്ലീ​ഷ് മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ സ​ന്തോ​ഷ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. രാ​ജ്യ പു​രോ​ഗ​തി​ക്കാ​യി ഒ​ന്നി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ചെ​യ്ത​ത്. ഇ​ന്ന​ലെ​യാ​ണ് കാ​ന്ത​പു​രം അ​ബൂ​ബ​ക്ക​ർ മു​സ്‌‌‌​ലി​യാ​ർ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. വി​വി​ധ മേ​ഖ​ല​ക​ളി​ൽ കാ​ന്ത​പു​ര​ത്തി​ന്‍റെ സം​ഭാ​വ​ന​ക​ൾ ശ്ര​ദ്ധേ​യ​മെ​ന്ന് മോ​ദി എ​ക്സി​ൽ കു​റി​ച്ചി​രു​ന്നു.

National

എസ്ഐആർ നടപടി ഉപേക്ഷിക്കണം: കമ്മീഷന് കത്തെഴുതി എം.എ. ബേബി

ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ലെ പ്ര​​​ത്യേ​​​ക തീ​​​വ്രപ​​​രി​​​ഷ്ക​​​ര​​​ണ (​​​എ​​​സ്ഐ​​​ആ​​​ർ) ത്തി​​​നെ​​​തി​​​രേ കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന് ക​​​ത്ത​​​യ​​​ച്ച് സി​​​പി​​​എം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​എ. ബേ​​​ബി.

നി​​​ല​​​വി​​​ൽ ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന പ്ര​​​ക്രി​​​യ വോ​​​ട്ട് ചെ​​​യ്യാ​​​നു​​​ള്ള സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ മൗ​​​ലി​​​കാ​​​വ​​​കാ​​​ശ​​​ത്തി​​​നു ഭീ​​​ഷ​​​ണി​​​യാ​​​ണെ​​​ന്നും വോ​​​ട്ട​​​ർ​​​മാ​​​രെ ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യി ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും ബേ​​​ബി ആ​​​രോ​​​പി​​​ച്ചു.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് ഏ​​​താ​​​നും മാ​​​സം മു​​​ന്പ് തി​​​ര​​​ക്കി​​​ട്ടു ന​​​ട​​​ത്തു​​​ന്ന എ​​​സ്ഐ​​​ആ​​​ർ ന​​​ട​​​പ​​​ടി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ സു​​​താ​​​ര്യ​​​ത​​​യെ ചോ​​​ദ്യംചെ​​​യ്യു​​​ന്നു. ഇ​​​തോ​​​ടൊ​​​പ്പം ബൂ​​​ത്ത് ലെ​​​വ​​​ൽ ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ നേ​​​രി​​​ടു​​​ന്ന സ​​​മ്മ​​​ർ​​​ദ​​​വും അ​​​ദ്ദേ​​​ഹം ക​​​ത്തി​​​ൽ സൂ​​​ചി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

Kerala

എസ്ഐആര്‍ രക്തരഹിത രാഷ്‌ട്രീയ വംശഹത്യ: ഡോ. ​പ​ര​കാ​ല പ്ര​ഭാ​ക​ര്‍

കോ​​ട്ട​​​യം: കേ​​​ര​​​ള സ്‌​​​കൂ​​​ള്‍ ടീ​​​ച്ചേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (കെ​​​എ​​​സ്ടി​​​എ) 35-ാം സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു കോ​​​ട്ട​​​യം മാ​​​മ്മ​​​ന്‍ മാ​​​പ്പി​​​ള ഹാ​​​ളി​​​ല്‍ തു​​​ട​​​ക്ക​​​മാ​​​യി. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​നം സാ​​​മ്പ​​​ത്തി​​​ക വി​​​ദ​​​ഗ്ധ​​​നും എ​​​ഴു​​​ത്തു​​​കാ​​​ര​​​നു​​​മാ​​​യ ഡോ. ​​​പ​​​ര​​​കാ​​​ല പ്ര​​​ഭാ​​​ക​​​ര്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

കേ​​​ന്ദ്രസ​​​ര്‍ക്കാ​​​ര്‍ രാ​​​ജ്യ​​​ത്ത് അ​​​നാ​​​വ​​​ശ്യ​​​മാ​​​യി അ​​​ടി​​​ച്ചേ​​​ല്‍പ്പി​​​ക്കു​​​ന്ന എ​​​സ്ഐ​​ആ​​​ര്‍ ര​​​ക്ത​​​ര​​​ഹി​​​ത രാ​​​ഷ്‌​​ട്രീ​​​യ വം​​​ശ​​​ഹ​​​ത്യ​​​യാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. എ​​​സ്ഐ​​ആ​​​ര്‍ കേ​​​വ​​​ല​​​മാ​​​യ വോ​​​ട്ടേ​​​ഴ്‌​​​സ് ലി​​​സ്റ്റ് പ​​​രി​​​ഷ്‌​​​ക​​​ര​​​ണ​​​മ​​​ല്ല; മ​​​റി​​​ച്ച്, പൗ​​​ര​​​ത്വ ര​​​ജി​​​സ്റ്റ​​​റി​​​ലേ​​​ക്കു​​​ള്ള ര​​​ഹ​​​സ്യനീ​​​ക്ക​​​മാ​​​ണ്. ഇ​​​വി​​​ടെ പൗ​​​ര​​​ന്‍ കൊ​​​ല്ല​​​പ്പെ​​​ടു​​​ന്നി​​​ല്ല എ​​​ന്നാ​​​ല്‍ പൗ​​​ര​​​ത്വം വ​​​ധി​​​ക്ക​​​പ്പെ​​​ടു​​​ന്നു. രാ​​​ജ്യ​​​ത്തെ 16.5 കോ​​​ടി ജ​​​ന​​​ങ്ങ​​​ള്‍ പ​​​രി​​​ശോ​​​ധ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി വോ​​​ട്ട​​​ര്‍പ​​​ട്ടി​​​ക​​​യി​​​ല്‍നി​​​ന്നു പു​​​റ​​​ന്ത​​​ള്ള​​​പ്പെ​​​ടു​​​ന്നു​​​വെ​​​ന്നും പ​​​ര​​​കാ​​​ല പ്ര​​​ഭാ​​​ക​​​ര്‍ കൂ​​​ട്ടി​​​ച്ചേ​​​ര്‍ത്തു.

സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​ന്‍റ് ഡി. ​​​സു​​​ധീ​​​ഷ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സ്വാ​​​ഗ​​​ത​​​സം​​​ഘം ചെ​​​യ​​​ര്‍മാ​​​ന്‍ ടി.​​​ആ​​​ര്‍. ര​​​ഘു​​​നാ​​​ഥ​​​ന്‍, എ​​​സ്ടി​​​എ​​​ഫ്‌​​​ഐ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ര​​​വി ചാ​​​വ, എ​​​ഫ്എ​​​സ്ഇ​​​ടി​​​ഒ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ശ​​​ശി​​​ധ​​​ര​​​ന്‍, കോ​​​ണ്‍ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് സെ​​​ന്‍ട്ര​​​ല്‍ ഗ​​​വ. എം​​​പ്ലോ​​​യീ​​​സ് ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ജി.​​​ആ​​​ര്‍. പ്ര​​​മോ​​​ദ്, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ടി.​​​കെ.​​​എ ഷാ​​​ഫി എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

തു​​​ട​​​ര്‍ന്നു ന​​​ട​​​ന്ന പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ മ​​​ന്ത്രി വി. ​​​ശി​​​വ​​​ന്‍കു​​​ട്ടി പ​​​ങ്കെ​​​ടു​​​ത്തു. വൈ​​​കു​​​ന്നേ​​​രം സാ​​​മ്പ​​​ത്തി​​​ക രം​​​ഗ​​​ത്തെ​​​ക്കു​​​റി​​​ച്ചു മ​​​ന്ത്രി കെ.​​​എ​​​ന്‍. ബാ​​​ല​​​ഗോ​​​പാ​​​ല്‍ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.

സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​ന്നു രാ​​​വി​​​ലെ 10നു ​​​സാം​​​സ്‌​​​കാ​​​രി​​​ക സ​​​മ്മേ​​​ള​​​ന​​​വും അ​​​ധ്യാ​​​പ​​​ക ലോ​​​കം അ​​​വാ​​​ര്‍ഡ് ദാ​​​ന​​​വും ന​​​ട​​​ക്കും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​നു ന​​​ട​​​ക്കു​​​ന്ന ട്രേ​​​ഡ് യൂ​​​ണി​​​യ​​​ന്‍ സൗ​​​ഹൃ​​​ദ സ​​​മ്മേ​​​ള​​​നം മ​​​ന്ത്രി വി.​​​എ​​​ന്‍. വാ​​​സ​​​വ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

സ​​​മ്മേ​​​ള​​​ന​​​ത്തി​​ന്‍റെ സ​​​മാ​​​പ​​​ന ദി​​​ന​​​മാ​​​യ നാ​​​ളെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് അ​​​ധ്യാ​​​പ​​​ക പ്ര​​​ക​​​ട​​​നം ന​​ട​​ക്കും. തു​​​ട​​​ര്‍ന്ന് വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​നം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

Kerala

തീ​വ്ര വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്ക​ര​ണം; 39,297 പേ​ർ പു​റ​ത്താ​യി, ഹി​യ​റിം​ഗി​നു​ള​ള സ​മ​യം ഇ​ന്ന് അ​വ​സാ​നി​ക്കും

തി​രു​വ​ന​ന്ത​പു​രം: തീ​വ്ര വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​ൽ ഹി​യ​റിം​ഗി​നു​ള​ള സ​മ​യം ഇ​ന്ന് അ​വ​സാ​നി​ക്കും. ഇ​ന്ന​ലെ വ​രെ 122 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഹി​യ​റിം​ഗ് പൂ​ര്‍​ത്തി​യാ​യ​ത്. എ​ല്ലാ​വ​രു​ടെ​യും ഹി​യ​റിം​ഗ് ന​ട​ത്തി വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്ക​രി​ക്കു​ന്ന​തി​നാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന​യെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

ഹി​യ​റിം​ഗി​ലൂ​ടെ 39,297 പേ​രാ​ണ് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ൽ​നി​ന്ന് പു​റ​ത്താ​യ​ത്. ഇ​തി​ൽ 33,450 പേ​ര്‍ താ​മ​സം മാ​റി​യ​വ​രും 1,630 പേ​ര്‍ വി​ദേ​ശ പൗ​ര​ത്വം സ്വീ​ക​രി​ച്ച​വ​രു​മാ​ണ്. 4,217 പേ​ര്‍ എ​ന്യൂ​മ​റേ​ഷ​ൻ കാ​ല​ഘ​ട്ട​ത്തി​ൽ മ​രി​ച്ച​വ​രാ​ണ്. ഈ ​മാ​സം 21നാ​ണ് തീ​വ്ര വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​ന് ശേ​ഷ​മു​ള്ള അ​ന്തി​മ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്.

District News

എ​സ്ഐ​ആ​ർ പൂ​ർ​ത്തി​യാ​ക്കു​ന്ന സം​സ്ഥാ​ന​ത്തെ ആ​ദ്യ ജി​ല്ല ആ​ല​പ്പു​ഴ

ആ​ല​പ്പു​ഴ: എ​സ്‌​ഐ​ആ​ർ സം​ബ​ന്ധി​ച്ച എ​ല്ലാ ന​ട​പ​ടി​ക​ളും വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ സം​സ്ഥാ​ന​ത്തെ ആ​ദ്യ ജി​ല്ല എ​ന്ന നേ​ട്ടം സ്വ​ന്ത​മാ​ക്കി ആ​ല​പ്പു​ഴ.

എ​സ്‌​ഐ​ആ​ർ ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ജി​ല്ല​യി​ൽ 16,16,561 വോ​ട്ട​ർ​മാ​ർ ഉ​ൾ​പ്പെ​ട്ടി​രു​ന്നു. 2002 ലെ ​എ​സ്‌​ഐ​ആ​ർ പ​ട്ടി​ക​യു​മാ​യി 14,71,150 വോ​ട്ട​ർ​മാ​രെ ബ​ന്ധ​പ്പെ​ടു​ത്തു​വാ​ൻ ക​ഴി​ഞ്ഞു.

2002 ലെ ​വോ​ട്ട​ർ പ​ട്ടി​ക​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തു​വാ​ൻ ക​ഴി​യാ​തി​രു​ന്ന 1,45,411 വോ​ട്ട​ർ​മാ​രു​ടെ​യും, വോ​ട്ട​ർ പ​ട്ടി​ക​യി​ലെ വി​വ​ര​ങ്ങ​ളി​ൽ പൊ​രു​ത്ത​ക്കേ​ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന 1,10,683 വോ​ട്ട​ർ​മാ​രു​ടേ​യും ഹി​യ​റിം​ഗ് ന​ട​ത്തി രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് അ​പ് ലോ​ഡ് ചെ​യ്താ​ണ് ജി​ല്ല​യി​ൽ എ​സ്‌​ഐ​ആ​ർ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്.

പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യ​പ്പോ​ൾ അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക​യി​ലേ​ക്ക് 16,12,110 പേ​ർ യോ​ഗ്യ​ത നേ​ടി. മ​ര​ണ​പ്പെ​ട്ട​തും താ​മ​സം മാ​റി​യ​തും മ​റ്റും മൂ​ലം 4438 വോ​ട്ട​ർ​മാ​ർ അ​യോ​ഗ്യ​രാ​ക്ക​പ്പെ​ട്ടു. നി​ല​വി​ൽ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷി​ക്കു​ന്ന പു​തി​യ വോ​ട്ട​ർ​മാ​രെയും ഉ​ൾ​പ്പെ​ടു​ത്തി 21ന് ​അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും.

ജി​ല്ലാ ക​ള​ക്ട​ർ അ​ല​ക്‌​സ് വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ ബി​എ​ൽ​ഒ​മാ​ർ, ബി​എ​ൽ​ഒ സൂ​പ്പ​ർ​വൈ​സ​ർ​മാ​രാ​യ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ, അ​ഡീ. എ​ഇ​ആ​ർ​ഒ​മാ​രാ​യ ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ​മാ​ർ, എ​ഇ​ആ​ർ​ഒ​മാ​രാ​യ ത​ഹ​സി​ൽ​ദാ​ർ​മാ​ർ, ഇ​ആ​ർ​ഒ​മാ​രാ​യ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​ർ എ​ന്നി​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി​യും ദി​വ​സേ​ന പു​രോ​ഗ​തി വി​ല​യി​രു​ത്തി​യും രാ​ഷ്‌ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​മാ​യി എ​ല്ലാ ആ​ഴ്ച​യും ജി​ല്ലാ ത​ല​ത്തി​ലും നി​യോ​ജ​ക മ​ണ്ഡ​ല ത​ല​ത്തി​ലും യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു​മാ​ണ് ജി​ല്ല ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്.

എ​സ്‌​ഐ​ആ​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി കൂ​ടു​ത​ൽ പ്ര​യ​ത്‌​നി​ച്ച എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രെ​യും ജി​ല്ലാ ക​ള​ക്ട​ർ അ​ല​ക്‌​സ് വ​ർ​ഗീ​സ് അ​ഭി​ന​ന്ദി​ച്ചു.

Kerala

എ​സ്ഐ​ആ​ർ ഹി​​​യ​​​റിം​​​ഗി​​​ൽ 25,000ത്തോ​ളം പേ​ർ പു​റ​ത്ത്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തീ​​​വ്ര​​​ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ പ്ര​​​ക്രി​​​യ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി (എ​​​സ്ഐ​​​ആ​​​ർ) ന​​​ട​​​ക്കു​​​ന്ന ഹി​​​യ​​​റിം​​​ഗി​​​ൽ 25,000 പേ​​​ർ വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യ്ക്കു പു​​​റ​​​ത്താ​​​യി.

കൃ​​​ത്യ​​​മാ​​​യ രേ​​​ഖ​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​വ​​​ർ, സ്ഥ​​​ലം​​​മാ​​​റി​​​പ്പോ​​​യ​​​വ​​​ർ, മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ​​​വ​​​ർ, വി​​​ദേ​​​ശ പൗ​​​ര​​​ത്വം സ്വീ​​​ക​​​രി​​​ച്ച​​​വ​​​ർ എ​​​ന്നി​​​വ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രാ​​​ണ് ഹി​​​യി​​​റിം​​​ഗി​​​ൽ വോ​​​ട്ട​​​ർപ​​​ട്ടി​​​ക​​​യി​​​ൽ നി​​​ന്നു പു​​​റ​​​ത്താ​​​യ​​​ത്.

ഹി​​​യി​​​റിം​​​ഗി​​​ന് നോ​​​ട്ടീ​​​സ് ല​​​ഭി​​​ച്ച ശേ​​​ഷം വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽനി​​​ന്നു പു​​​റ​​​ത്താ​​​യ​​​വ​​​രി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും സ്ഥ​​​ലം​​​മാ​​​റി​​​പ്പോ​​​യ​​​വ​​​രാ​​​ണെ​​​ന്നാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​യു​​​ന്ന​​​ത്.

Kerala

എ​സ്ഐ​ആ​ർ ഹി​യ​റിം​ഗ് പൂ​ർ​ത്തി​യാ​കു​ന്നു; ആ​ദ്യ മ​ണ്ഡ​ലം കു​ട്ട​നാ​ട്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തീ​​​വ്ര വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന്‍റെ (എ​​​സ്ഐ​​​ആ​​​ർ) ഭാ​​​ഗ​​​മാ​​​യി വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ഹി​​​യ​​​റിം​​​ഗ് ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്നു.

നാ​​​ലു നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ഹി​​​യ​​​റിം​​​ഗ് ന​​​ട​​​പ​​​ടി പൂ​​​ർ​​​ത്തി​​​യാ​​​യി. ഹി​​​യ​​​റിം​​​ഗ് ന​​​ട​​​പ​​​ടി പൂ​​​ർ​​​ത്തി​​​യാ​​​യ സം​​​സ്ഥാ​​​ന​​​ത്തെ ആ​​​ദ്യ നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​മാ​​​യി കു​​​ട്ട​​​നാ​​​ട് മാ​​​റി. ഇ​​​വി​​​ടെ 14,233 പേ​​​ർ​​​ക്ക് നോ​​​ട്ടീ​​​സ് ന​​​ൽ​​​കി ഹി​​​യ​​​റിം​​​ഗ് ന​​​ട​​​ത്തി​​​യാ​​​ണ് മ​​​ണ്ഡ​​​ലം 100 ശ​​​ത​​​മാ​​​നം നേ​​​ട്ട​​​ത്തി​​​ലേ​​​ക്ക് എ​​​ത്തി​​​യ​​​ത്.

പി​​​ന്നാ​​​ലെ നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യ 23,427 പേ​​​രു​​​ടെ ഹി​​​യ​​​റിം​​​ഗ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി അ​​​രു​​​വി​​​ക്ക​​​ര​​​യും വൈ​​​ക്ക​​​വും (19,518), കു​​​ന്ന​​​ത്തു​​​നാ​​​ടും (20,688) ഹി​​​യ​​​റിം​​​ഗ് പ്ര​​​ക്രി​​​യ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളാ​​​യി. മ​​​റ്റു മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും ഹി​​​യ​​​റിം​​​ഗ് പ്ര​​​ക്രി​​​യ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്.

National

രാ​ജ്യ​സ​ഭ​യി​ൽ 'വി​ശ്വ​രൂ​പം' കാ​ട്ടി ക​മ​ൽ​ഹാ​സ​ൻ; ക​ന്നി പ്ര​സം​ഗ​ത്തി​ൽ കേ​ന്ദ്ര​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ചു

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ലെ ത​ന്‍റെ അ​ര​ങ്ങേ​റ്റം അ​വി​സ്മ​ര​ണീ​യ​മാ​ക്കി മ​ക്ക​ൾ നീ​തി മ​യ്യം അ​ധ്യ​ക്ഷ​നും എം​പി​യു​മാ​യ ക​മ​ൽ​ഹാ​സ​ൻ. രാ​ജ്യ​സ​ഭ​യി​ലെ ത​ന്‍റെ ക​ന്നി പ്ര​സം​ഗ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​യും തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ​യും രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ലാ​ണ് അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ച​ത്. വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്കു​ന്ന​തി​നു​ള്ള 'സ്പെ​ഷ്യ​ൽ ഇ​ന്‍റ​ൻ​സീ​വ് റി​വി​ഷ​ൻ' എ​ന്ന ന​ട​പ​ടി ജ​നാ​ധി​പ​ത്യ​ത്തി​ന് ഭീ​ഷ​ണി​യാ​ണെ​ന്ന് അ​ദ്ദേ​ഹം ആ​ഞ്ഞ​ടി​ച്ചു.

വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്ക​ൽ ന​ട​പ​ടി​യെ ഒ​രു മാ​ര​ക രോ​ഗ​ത്തോ​ടാ​ണ് ക​മ​ൽ​ഹാ​സ​ൻ ഉ​പ​മി​ച്ച​ത്. തീ​വ്ര​വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണം എ​ന്ന​ത് ജീ​വി​ക്കു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ളെ സൃ​ഷ്ടി​ക്കു​ന്ന ഒ​രു രോ​ഗ​മാ​ണ്. ബീ​ഹാ​റി​ൽ നാം ​അ​ത് ക​ണ്ടു. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​ന് പേ​രെ വെ​ട്ടി​മാ​റ്റു​ന്ന​തി​ലൂ​ടെ രേ​ഖ​ക​ളി​ൽ അ​വ​രെ മ​രി​ച്ച​വ​രാ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​ത്. ഈ ​രോ​ഗം രാ​ജ്യം മു​ഴു​വ​ൻ പ​ട​രാ​ൻ അ​നു​വ​ദി​ക്ക​രു​ത്," ക​മ​ൽ​ഹാ​സ​ൻ പ​റ​ഞ്ഞു.

ത​മി​ഴ്‌​നാ​ട്ടി​ൽ മാ​ത്രം ഏ​ക​ദേ​ശം ഒ​രു കോ​ടി​യോ​ളം വോ​ട്ട​ർ​മാ​രു​ടെ പേ​ര് പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ടേ​ക്കാം എ​ന്ന ഗൗ​ര​വ​ക​ര​മാ​യ ആ​ശ​ങ്ക അ​ദ്ദേ​ഹം സ​ഭ​യി​ൽ ഉ​ന്ന​യി​ച്ചു. വോ​ട്ട​വ​കാ​ശം എ​ന്ന​ത് പൗ​ര​ന്‍റെ മൗ​ലി​കാ​വ​കാ​ശ​മാ​ണെ​ന്നും അ​ത് ക​വ​ർ​ന്നെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. ഈ ​വി​ഷ​യ​ത്തി​ൽ പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി ന​ട​ത്തു​ന്ന പോ​രാ​ട്ട​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം ത​ന്‍റെ പ്ര​സം​ഗ​ത്തി​ലൂ​ടെ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു.

 

 

National

വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്‌​ക​ര​ണം: സുപ്രീംകോടതിയിൽ മമത ബാനർജി വാദത്തിനിറങ്ങും

ന്യൂ​ഡ​ല്‍​ഹി: പ​ശ്ചി​മ ബം​ഗാ​ളി​ലെ വി​വാ​ദ​മാ​യ വോ​ട്ട​ര്‍ പ​ട്ടി​ക തീ​വ്ര പ​രി​ഷ്‌​ക​ര​ണ ന​ട​പ​ടി​ക​ള്‍​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി ഇ​ന്ന് സു​പ്രീം കോ​ട​തി​യി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​യി വാ​ദി​ക്കും. തെര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി​ക​ള്‍ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഈ ​അ​സാ​ധാ​ര​ണ നീ​ക്കം.

ഒ​രു സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി ത​ന്നെ കോ​ട​തി​യി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​യി വാ​ദി​ക്കു​ന്ന​ത് അ​പൂ​ര്‍​വ​മാ​യ സം​ഭ​വ​മാ​ണ്. ഇ​തി​നാ​യി മ​മ​ത ബാ​ന​ര്‍​ജി​ക്ക് സു​പ്രീം​കോ​ട​തി പ്ര​ത്യേ​ക സു​ര​ക്ഷാ പാ​സ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്കു​ന്ന നി​ല​വി​ലെ രീ​തി അ​ശാ​സ്ത്രീ​യ​മാ​ണെ​ന്നും, ഇ​തു​മൂ​ലം ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍ പ​ട്ടി​ക​യി​ല്‍ നി​ന്ന് പു​റ​ത്താ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും മ​മ​ത ആ​രോ​പി​ക്കു​ന്നു. വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്‌​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ന​സി​ക സ​മ്മ​ര്‍​ദ്ദം മൂ​ലം സം​സ്ഥാ​ന​ത്ത് ഏ​ക​ദേ​ശം 140 പേ​ര്‍ മ​രി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി ത​ന്‍റെ ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

മ​തി​യാ​യ പ​രി​ശീ​ല​നം ല​ഭി​ക്കാ​ത്ത 8,100 മൈ​ക്രോ ഒ​ബ്‌​സ​ര്‍​വ​ര്‍​മാ​രെ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഏ​ക​പ​ക്ഷീ​യ​മാ​യി വി​ന്യ​സി​ച്ച​തി​നെ​യും മ​മ​ത ചോ​ദ്യം ചെ​യ്യു​ന്നു. 'ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ള്‍ ലം​ഘി​ച്ചു​കൊ​ണ്ടാ​ണ് നി​ല​വി​ലെ പ​രി​ഷ്‌​ക​ര​ണം ന​ട​ക്കു​ന്ന​ത്. ഇ​ത് വോ​ട്ട​ര്‍​മാ​രെ പീ​ഡി​പ്പി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നും ആ​രോ​പി​ച്ച് മ​മ​ത ബാ​ന​ർ​ജി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ക​ത്ത​യ​ച്ചി​ട്ടു​ണ്ട്.

ജ​നു​വ​രി 28-നാ​ണ് മ​മ​ത ബാ​ന​ര്‍​ജി കേ​ന്ദ്ര തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ​യും ബം​ഗാ​ള്‍ ചീ​ഫ് ഇ​ല​ക്ട​റ​ല്‍ ഓ​ഫീ​സ​റെ​യും ക​ക്ഷി​ചേ​ര്‍​ത്ത് സു​പ്രീം​കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യ​ത്. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് എം​പി​മാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​ക​ള്‍​ക്കൊ​പ്പം ഈ ​കേ​സും കോ​ട​തി ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കും. ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് കേ​സ് കേ​ള്‍​ക്കു​ന്ന​ത്.

 

District News

എ​സ്‌​ഐ​ആ​ര്‍ അ​പാ​ക​ത: എ​ല്‍​ഡി​എ​ഫ് മാ​ര്‍​ച്ച് ന​ട​ത്തി

പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പ്ര​ഖ്യാ​പി​ച്ച വോ​ട്ട​ര്‍​പ​ട്ടി​ക തീ​വ്ര പ​രി​ശോ​ധ​ന (എ​സ്‌​ഐ​ആ​ർ) യി​ലെ അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ല്‍​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ല്‍ ക​ള​ക്ട​റേ​റ്റ് മാ​ര്‍​ച്ച് ന​ട​ത്തി.

സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജു ഏ​ബ്ര​ഹാം എ​ക്‌​സ് എം​എ​ല്‍​എ മാ​ര്‍​ച്ചും ധ​ര്‍​ണ​യും ധ​ര്‍​ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ അ​ല​ക്‌​സ് ക​ണ്ണ​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ. ​പി. ഉ​ദ​യ​ഭാ​നു, ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള എ​ക്‌​സ് എം​എ​ല്‍​എ, സു​മേ​ഷ് ഐ​ശ്വ​ര്യ, നി​സാ​ര്‍ നൂ​ര്‍​മ​ഹ​ൽ, എം.​വി. സ​ഞ്ചു, പി.​കെ. ജേ​ക്ക​ബ്,ഫ്രാ​ന്‍​സി​സ് ആ​ന്‍റ​ണി ബി​ന്ദു ച​ന്ദ്ര​കു​മാ​ര്‍, ഹ​ര്‍​ഷ​കു​മാ​ര്‍, അ​ജ​യ​കു​മാ​ര്‍, സോ​മ​ന്‍ പാ​മ്പാ​യി​ക്കോ​ട് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

National

എസ്ഐആർ: കറുപ്പണിഞ്ഞ് മമതയുടെ പ്രതിഷേധം

ന്യൂ​​​​ഡ​​​​ൽ‌​​​​ഹി: തീ​​​​വ്ര​​​​ വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക പ​​​​രി​​​​ഷ്ക​​​​ര​​​​ണം (എ​​​​സ്ഐ​​​​ആ​​​​ർ) മൂ​​​​ലം ബു​​​​ദ്ധി​​​​മു​​​​ട്ടി​​​​ലാ​​​​യ കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​പ്പം പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ൾ മു​​​​ഖ്യ​​​​മ​​​​ന്ത്രി മ​​​​മ​​​​ത ബാ​​​​ന​​​​ർ​​​​ജി മു​​​​ഖ്യ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​നെ ക​​​​ണ്ടു. പ്ര​​​​തി​​​​ഷേ​​​​ധ​​​​സൂ​​​​ച​​​​ക​​​​മാ​​​​യി ക​​​​റു​​​​പ്പ് ഷാ​​​​ൾ അ​​​​ണി​​​​ഞ്ഞാ​​​​യി​​​​രു​​​​ന്ന് മ​​​​മ​​​​ത എ​​​​ത്തി​​​​യ​​​​ത്.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് എ​​​​സ്ഐ​​​​ആ​​​​ർ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തു നി​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന് മ​​​മ​​​ത നേ​​​ര​​​ത്തേ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്താ​​​മെ​​​ന്ന് ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചിരു​​​ന്നു.

ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ​​​​ത്തി​​​​യ മ​​​​മ​​​​ത​​​​യ്ക്കൊ​​​​പ്പം തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് എം​​​​പി​​​​മാ​​​​രാ​​​​യ അ​​​​ഭി​​​​ഷേ​​​​ക് ബാ​​​​ന​​​​ർ​​​​ജി​​​​യും ക​​​​ല്യാ​​​​ൺ ബാ​​​​ന​​​​ർ​​​​ജി​​​​യും ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

 

National

എ​സ്ഐ​ആ​ർ; മ​മ​ത ബാ​ന​ർ​ജി സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചു

കോ​ൽ​ക്ക​ത്ത: തീ​വ്ര​വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​നെ​തി​രെ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചു. സം​സ്ഥാ​ന​ത്തെ എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ളി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ടെ​ന്ന് ആ​രോ​പി​ച്ചാ​ണ് മു​ഖ്യ​മ​ന്ത്രി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

വി​ഷ​യ​ത്തി​ൽ നി​ല​വി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ന​ൽ​കി​യ ഹ​ർ​ജി കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ​യാ​ണ് മ​മ​ത ബാ​ന​ർ​ജി പു​തി​യ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. എ​സ്ഐ​ആ​ർ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കി​ടെ ഏ​ക​ദേ​ശം 140 പേ​ർ മ​രി​ച്ച​താ​യും ഇ​ത് ജ​ന​ങ്ങ​ൾ​ക്ക് വ​ലി​യ ദു​രി​ത​മാ​ണ് ഉ​ണ്ടാ​ക്കു​ന്ന​തെ​ന്നും മ​മ​ത ആ​രോ​പി​ക്കു​ന്നു.

മ​തി​യാ​യ പ​രി​ശീ​ല​ന​മോ വൈ​ദ​ഗ്‌​ധ്യ​മോ ഇ​ല്ലാ​ത്ത 8,100 മൈ​ക്രോ ഒ​ബ്സ​ർ​വ​ർ​മാ​രെ ഏ​ക​പ​ക്ഷീ​യ​മാ​യി വി​ന്യ​സി​ച്ച​തി​നെ​യും മ​മ​ത ഹ​ർ​ജി​യി​ൽ ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്തെ വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തെ ആ​ദ്യം മു​ത​ൽ ശ​ക്ത​മാ​യി എ​തി​ർ​ക്കു​ന്ന നി​ല​പാ​ടാ​ണ് മ​മ​ത ബാ​ന​ർ​ജി സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

വ്യാ​പ​ക​മാ​യ നി​ല​യി​ൽ ക്ര​മ​ക്കേ​ട് ന​ട​ക്കു​ന്നു​ണ്ടെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​മാ​ണെ​ന്നു​മു​ള്ള നി​ല​പാ​ടാ​ണ് തൃ​ണ​മൂ​ലും ഹ​ർ​ജി​യി​ൽ ആ​രോ​പി​ക്കു​ന്ന​ത്.

NRI

എ​സ്ഐ​ആ​ർ: അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് പ്രേ​മ​ച​ന്ദ്ര​ൻ എം​പി​ക്ക് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ നി​വേ​ദ​നം ന​ൽ​കി 

മ​നാ​മ: എ​സ്ഐ​ആ​ർ വി​ഷ​യ​ത്തി​ൽ പ്ര​വാ​സി വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ നി​ല​നി​ൽ​ക്കു​ന്ന ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബ​ഹ​റി​ൻ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി​ക്ക് നി​വേ​ദ​നം ന​ൽ​കി.

പ്ര​വാ​സി​ക​ളു​ടെ വോ​ട്ട​വ​കാ​ശം സാ​ങ്കേ​തി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ വീ​ഴ്ച​ക​ളി​ലൂ​ടെ ന​ഷ്‌ട​പ്പെ​ടാ​തി​രി​ക്കാ​ൻ പാ​ർ​ല​മെ​ന്‍റി​ലെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലാ​ണ് നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്.

ചു​രു​ങ്ങി​യ കാ​ല​യ​ള​വ് മാ​ത്രം ന​ൽ​കി​യ എ​സ്.​ഐ.​ആ​ർ പ്ര​ക്രി​യ​യി​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ പ്ര​വാ​സി​ക​ൾ​ക്കും മ​റ്റു രാ​ജ്യ​ങ്ങ​ളി​ലു​ള​ള എ​ൻ​ആ​ർ​ഐ വോ​ട്ട​ർ​മാ​ർ​ക്കും പേ​രു​ക​ൾ വോ​ട്ട​ർ ലി​സ്റ്റി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​തി​ലൂ​ടെ വ​ർ​ഷ​ങ്ങ​ളാ​യി ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു​വ​രു​ന്ന നി​ര​വ​ധി പ്ര​വാ​സി​ക​ൾ​ക്കും വോ​ട്ട​വ​കാ​ശം ന​ഷ്ട​പ്പെ​ടു​മെ​ന്ന ഭ​യ​മാ​ണ് ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. എ​സ്.​ഐ.​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ സു​താ​ര്യ​വും പ്ര​വാ​സി സൗ​ഹൃ​ദ​പ​ര​വു​മാ​യ രീ​തി​യി​ൽ ഒ​രു​ക്ക​ണ​മെ​ന്ന പ്ര​ധാ​ന ആ​വ​ശ്യ​വും നി​വേ​ദ​ന​ത്തി​ൽ ഉ​യ​ർ​ത്തി.

ഇ​ന്ത്യ​ൻ എം​ബ​സി​ക​ളും കോ​ൺ​സു​ലേ​റ്റു​ക​ളും സം​സ്ഥാ​ന പ്ര​വാ​സി വ​കു​പ്പും ഈ ​പ്ര​ക്രി​യ​യി​ൽ ഔ​ദ്യോ​ഗി​ക​മാ​യി പ​ങ്കാ​ളി​ക​ളാ​വു​ന്ന രീ​തി​യി​ലു​ള്ള മാ​ർ​ഗ​രേ​ഖ​ക​ളും രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​വാ​സി​ക​ളു​ടെ വോ​ട്ട​വ​കാ​ശ സം​ര​ക്ഷ​ണം നി​യ​മ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്വം മാ​ത്ര​മ​ല്ല, അ​വ​രു​ടെ സാ​മ്പ​ത്തി​ക–​സാ​മൂ​ഹി​ക സം​ഭാ​വ​ന​ക​ൾ​ക്ക് രാ​ഷ്ട്രം ന​ൽ​കു​ന്ന കൃ​ത​ജ്ഞ​ത​യു​ടെ​യും ബ​ഹു​മാ​ന​ത്തി​ന്റെ​യും ഭാ​ഗ​മാ​ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ സൂ​ചി​പ്പി​ച്ചു. 

എ​സ്.​ഐ.​ആ​ർ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സൈ​റ്റി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വെ​ബ്സൈ​റ്റി​ലെ സ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച​ത് വ​ള​രെ വൈ​കി മാ​ത്ര​മാ​ണെ​ന്ന കാ​ര്യം സം​ഘം എം​പി​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി.

പു​തി​യ പാ​സ്പോ​ർ​ട്ടു​ക​ളി​ലെ സ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച​തും വി​ദേ​ശ​ങ്ങ​ളി​ൽ ജ​നി​ച്ച ഇ​ന്ത്യ​ക്കാ​രു​ടെ പേ​രു​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ക്കു​വാ​ൻ ഉ​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സ്വീ​ക​രി​ച്ച​തും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ്. അ​വ​സാ​ന​ത്തെ ര​ണ്ട് ദി​വ​സം സൈ​റ്റ് പൂ​ർ​ണ​മാ​യി പ്ര​വ​ർ​ത്ത​ന​ക്ഷ​മം അ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ധാ​രാ​ളം പ്ര​വാ​സി​ക​ൾ​ക്ക് പേ​ര് ചേ​ർ​ക്കു​ന്ന​തി​ന് ത​ട​സ​മാ​യ കാ​ര്യം സം​ഘം അ​ദ്ദേ​ഹ​ത്തോ​ട് ബോ​ധി​പ്പി​ച്ചു.

വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് പാ​ർ​ല​മെ​ന്‍റിന​ക​ത്തും പു​റ​ത്തും ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ തു​ട​രു​മെ​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ത്തി​ന് ഉ​റ​പ്പ് ന​ൽ​കി.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ആ​ക്ടിം​ഗ് പ്ര​സി​ഡന്‍റ് ഷാ​ഹു​ൽ ഹ​മീ​ദ് വെ​ന്നി​യൂ​ർ, പ്ര​വാ​സി വെ​ൽ​ഫെ​യ​ർ എ​സ്ഐ​ആ​ർ ഹെ​ൽ​പ്പ് ഡെ​സ്ക് കോഓർ​ഡി​നേ​റ്റ​ർ അ​ജ്മ​ൽ ഹു​സൈ​ൻ, അ​ന​സ് കാ​ഞ്ഞി​ര​പ്പ​ള്ളി, ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ എ​ന്നി​വ​ർ പ്രേ​മ​ച​ന്ദ്ര​ൻ എം​പി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു.

Kerala

എ​സ്ഐ​ആ​ർ; അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: എ​സ്ഐ​ആ​റി​ൽ പേ​ര് ചേ​ർ​ക്കാ​നും ഒ​ഴി​വാ​ക്കാ​നും ഉ​ള്‍​പ്പെ​ടെ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​നു​ള്ള സ​മ​യം ഇ​ന്ന് അ​വ​സാ​നി​ക്കും. ജ​നു​വ​രി 22 വ​രെ ആ​യി​രു​ന്നു നേ​ര​ത്തെ നി​ശ്ച​യി​ച്ച പ്ര​കാ​ര​മു​ള്ള സ​മ​യ​പ​രി​ധി.

‌സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് സ​മ​യം ഇ​ന്ന് വ​രെ നീ​ട്ടി​യ​ത്. 11 ല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ് പേ​ര് ചേ​ര്‍​ക്കാ​ൻ അ​പേ​ക്ഷി​ച്ച​ത്. 37 ല​ക്ഷ​ത്തോ​ളം പേ​രാ​ണ് രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കേ​ണ്ട​ത്. അ​തേ​സ​മ​യം, ഹി​യ​റിം​ഗും പ​രി​ശോ​ധ​ന​യും ഫെ​ബ്രു​വ​രി 14വ​രെ തു​ട​രും.

2002ലെ ​വോ​ട്ട​ര്‍ പ​ട്ടി​ക​യി​ൽ പേ​രി​ല്ലാ​ത്ത​വ​രും, പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടും പേ​രി​ലെ അ​ക്ഷ​ര​ത്തെ​റ്റ് ഉ​ള്‍​പ്പെ​ടെ സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളു​ള്ള​വ​രു​മാ​ണ് രേ​ഖ​ക​ൾ ന​ൽ​കേ​ണ്ട​ത്. ഹി​യ​റിം​ഗി​നും പ​രി​ശോ​ധ​ന​യ്ക്കും ശേ​ഷം വ്യാ​ഴാ​ഴ്ച വ​രെ 9,868 പേ​രാ​ണ് പ​ട്ടി​ക​യി​ൽ നി​ന്ന് പു​റ​ത്താ​യ​ത്.

National

തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണം ചോ​ദ്യം ചെ​യ്തു​ള്ള ഹ​ർ​ജി​ക​ളി​ൽ വാ​ദം പൂ​ർ​ത്തി​യാ​യി

ന്യൂ​ഡ​ൽ​ഹി: വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ട​പ്പി​ലാ​ക്കു​ന്ന തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ളെ ചോ​ദ്യം ചെ​യ്തു​കൊ​ണ്ടു​ള്ള ഹ​ർ​ജി​ക​ളി​ൽ സു​പ്രീം​കോ​ട​തി വി​ധി പ​റ​യാ​നാ​യി മാ​റ്റി. ഈ ​വി​ഷ​യ​ത്തി​ലു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി​ക​ൾ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്നും വോ​ട്ട​ർ​മാ​രെ ഒ​ഴി​വാ​ക്കാ​ൻ ഇ​ത് കാ​ര​ണ​മാ​കു​മെ​ന്നും ആ​രോ​പി​ച്ചാ​ണ് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും സം​ഘ​ട​ന​ക​ളും കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഹ​ർ​ജി​ക​ളി​ൽ വി​ശ​ദ​മാ​യ വാ​ദം കേ​ട്ട ശേ​ഷം ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി​ക​ളി​ൽ വി​ധി പ​റ​യാ​നാ​യി മാ​റ്റി​യ​ത്. വി​ദേ​ശി​ക​ളെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കാ​നും പ​ട്ടി​ക​യു​ടെ കൃ​ത്യ​ത ഉ​റ​പ്പാ​ക്കാ​നു​മാ​ണ് ഈ ​ന​ട​പ​ടി​യെ​ന്ന് തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ കോ​ട​തി​യി​ൽ വാ​ദി​ച്ചു. ആ​ർ​ട്ടി​ക്കി​ൾ 324 പ്ര​കാ​രം ഇ​തി​നു​ള്ള അ​ധി​കാ​രം ത​ങ്ങ​ൾ​ക്കു​ണ്ടെ​ന്നും ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ ഈ ​ന​ട​പ​ടി അ​ശാ​സ്ത്രീ​യ​മാ​ണെ​ന്നും അ​ർ​ഹ​രാ​യ പ​ല വോ​ട്ട​ർ​മാ​രും പ​ട്ടി​ക​യി​ൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ടാ​ൻ ഇ​ത് കാ​ര​ണ​മാ​കു​മെ​ന്നും ഹ​ർ​ജി​ക്കാ​ർ ആ​രോ​പി​ച്ചു. കേ​ര​ള​ത്തി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​ന​ട​പ​ടി മാ​റ്റി​വെ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​രും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

കേ​ര​ളം, ബി​ഹാ​ർ, ഉ​ത്ത​ർ​പ്ര​ദേ​ശ്, പ​ശ്ചി​മ ബം​ഗാ​ൾ, ത​മി​ഴ്‌​നാ​ട് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഹ​ർ​ജി​ക​ളാ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള മു​സ്‌​ലിം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും ഈ ​ന​ട​പ​ടി​ക്കെ​തി​രെ കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

 

National

തൊഴിലുറപ്പ്, എസ്ഐആർ വിഷയങ്ങൾ ഉന്നയിക്കാൻ ഇന്ത്യ മുന്നണി

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ൽ യു​പി​എ സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി റ​ദ്ദാ​ക്കി​യ​തും എ​സ്ഐ​ആ​ർ വി​ഷ​യ​വും ശ​ക്ത​മാ​യി ഉ​ന്ന​യി​ക്കാ​ൻ ഇ​ന്ത്യ മു​ന്ന​ണി യോ​ഗ​ത്തി​ൽ തീ​രു​മാ​നം.

സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ ചേം​ബ​റി​ൽ ചേ​ർ​ന്ന ഇ​ന്ത്യ മു​ന്ന​ണി നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് ധാ​ര​ണ.

ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി, കോ​ണ്‍ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​സി.​ വേ​ണു​ഗോ​പാ​ൽ, ജ​യ​റാം ര​മേ​ശ്, ഡി​എം​കെ​യു​ടെ ടി.​ആ​ർ. ബാ​ലു, ശി​വ​സേ​ന​യു​ടെ (യു​ബി​ടി) അ​ര​വി​ന്ദ് സാ​വ​ന്ത്, സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യു​ടെ ജാ​വേ​ദ് അ​ലി ഖാ​ൻ, ആ​ർ​ജെ​ഡി​യു​ടെ പ്രേം​ച​ന്ദ് ഗു​പ്ത, സി​പി​എ​മ്മി​ൽനി​ന്ന് ജോ​ണ്‍ ബ്രി​ട്ടാ​സ്, ആ​ർ​എ​സ്പി​യു​ടെ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി കേ​ന്ദ്രസ​ർ​ക്കാ​ർ വി​ളി​ച്ചു ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലും ഈ ​വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ആ​വ​ശ്യ​മു​ന്ന​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ പാ​ർ​ല​മെ​ന്‍റി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ർ​ച്ച ന​ട​ന്ന​താ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചി​ല്ല.

National

മു​സ്‌ലിംകളെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍നി​ന്ന് നീ​ക്കം ചെ​യ്യാ​ന്‍ ബിജെപി ശ്രമം: എം​സി​സി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഗു​​​​​ജ​​​​​റാ​​​​​ത്തി​​​​​ല്‍ ന​​​​​ട​​​​​ന്നു​​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്ന സ്‌​​​​​പെ​​​​​ഷ്യ​​​​​ല്‍ ഇ​​​​​ന്‍റ​​​​ന്‍​സീ​​​​​വ് റി​​​​​വി​​​​​ഷ​​​​​ന്‍ (എ​​​​​സ്ഐ​​​​​ആ​​​​​ര്‍) പ്ര​​​​​ക്രി​​​​​യ​​​​​യി​​​​​ല്‍ ആ​​​​​യി​​​​​ര​​​​​ക്ക​​​​​ണ​​​​​ക്കി​​​​​ന് മു​​​​​സ്‌​​​​ലിംക​​​​ളെ വോ​​​​​ട്ട​​​​​ര്‍ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ല്‍നി​​​​​ന്ന് നീ​​​​​ക്കം ചെ​​​​​യ്യാ​​​​​ന്‍ ബി​​​​​ജെ​​​​​പി ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​താ​​​​യി ആ​​​​രോ​​​​പ​​​​ണം.

ജ​​​​​മാ​​​​​ല്‍​പു​​ര്‍ നി​​​​​യോ​​​​​ജ​​​​​ക​​​​​മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ല്‍ മാ​​​​​ത്രം മു​​​​​സ്‌​​​​ലിംക​​​​ളെ നീ​​​​ക്കം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നാ​​​​യി 20,000 ഫോം ​​​​ന​​​​ൽ​​​​കി​​​​യ​​​​താ​​​​യി അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ് ആ​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യു​​​​​ള്ള ന്യൂ​​​​​ന​​​​​പ​​​​​ക്ഷ ഏ​​​​​കോ​​​​​പ​​​​​ന സ​​​​​മി​​​​​തി (എം​​​​​സി​​​​​സി) ആ​​​​രോ​​​​പി​​​​ച്ചു.

Kerala

എ​സ്ഐ​ആ​ർ സ​മ​യ​പ​രി​ധി നീ​ട്ടി; 30 വരെ രേഖകൾ സമർപ്പിക്കാം

‌‌തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ​എസ്ഐ​ആ​ർ ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​വ​ർ​ക്ക് രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി. 30 വ​രെ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കാ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് സ​മ​യ​പ​രി​ധി നീ​ട്ടി ന​ൽ​കി​യ​ത്.

22-ാം തീ​യ​തി വ​രെ​യാ​യി​രു​ന്നു മു​ൻ​പ് സ​മ​യം അ​നു​വ​ദി​ച്ചി​രു​ന്ന​ത്. തു​ട​ർ​ന്ന് കേ​ര​ളം സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. പ​ട്ടി​ക​യി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​രു​ടെ വി​വ​ര​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ൾ പോ​ലു​ള്ള പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

അ​ർ​ഹ​രാ​യ​വ​ർ പു​റ​ത്താ​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്ക​ണം. ഇ​തി​നാ​യി ഈ ​പ​ട്ടി​ക വെ​ബ്സൈ​റ്റു​ക​ളി​ലും പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്നും സു​പ്രീം കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഇ​തോ​ടെ കേ​ര​ള​ത്തി​ലെ എ​സ്ഐആ​റി​നുശേ​ഷ​മു​ള്ള അ​ന്തി​മ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് വൈ​കി​യേ​ക്കും.

 

Kerala

വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ഉ​റ​പ്പാ​ക്കാ​ൻ സി​ഇ​ഒ ര​ത്ത​ൻ കേ​ൽ​ക്ക​ർ ഹി​യ​റിം​ഗി​ന് ഹാ​ജ​രാ​യി

തി​രു​വ​ന​ന്ത​പു​രം: തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ (എ​സ്ഐ​ആ​ർ) ഭാ​ഗ​മാ​യി വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ഉ​റ​പ്പാ​ക്കാ​ൻ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ഡോ. ​ര​ത്ത​ൻ യു. ​കേ​ൽ​ക്ക​ർ ഹി​യ​റിം​ഗി​ന് ഹാ​ജ​രാ​യി. ക​വ​ടി​യാ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ ഇ​ആ​ർ​ഒ കെ. ​അ​ർ​ഷ​ദി​നു മു​ൻ​പാ​കെ​യാ​ണ് സം​സ്ഥാ​ന​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ്ര​തി​നി​ധി​യാ​യ സി​ഇ​ഒ ര​ത്ത​ൻ കേ​ൽ​ക്ക​ർ ഹാ​ജ​രാ​യ​ത്.

ഇ​ന്ന്10.15ന് ​എ​ത്തി​യ ര​ത്ത​ൻ കേ​ൽ​ക്ക​ർ, അ​ദ്ദേ​ഹ​ത്തി​നും ഭാ​ര്യ ഡോ. ​ദീ​പാ സമ്പ​ത്തി​നും വി​ദേ​ശ​ത്തു പ​ഠി​ക്കു​ന്ന മ​ക​ൻ ദൈ​വി​കി​നും വേ​ണ്ടി ഹാ​ജ​രാ​യി രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ചു. പാ​സ്പോ​ർ​ട്ടി​ന്‍റെ​യും ആ​ധാ​റി​ന്‍റെ​യും രേ​ഖ​ക​ളാ​ണ് ഹാ​ജ​രാ​ക്കി​യ​ത്. ഏ​താ​ണ്ട് 15 മി​നി​റ്റോ​ളം അ​ദ്ദേ​ഹം അ​വി​ടെ ചെ​ല​വ​ഴി​ച്ചു.

വോ​ട്ട​ർ എ​ന്ന രീ​തി​യി​ൽ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ഉ​റ​പ്പാ​ക്കാ​നും ഇ​തി​നു​ശേ​ഷം സം​സ്ഥാ​ന​ത്തെ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ ചു​മ​ത​ല​ക്കാ​ര​നാ​യ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ന്ന നി​ല​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശം ന​ൽ​കാ​നും അ​ദ്ദേ​ഹം സ​മ​യം ക​ണ്ടെ​ത്തി. ഇ​വി​ടെ ഹി​യ​റിം​ഗി​നാ​യി എ​ത്തി​യ 50 ഓ​ളം പേ​രി​ൽ ആ ​സ​മ​യം എ​ത്തി​യ​വ​രു​മാ​യി അ​ദ്ദേ​ഹം ആ​ശ​യ വി​നി​മ​യം ന​ട​ത്തി. എ​ത്തി​യ​വ​രി​ൽ മി​ക്ക​വ​ർ​ക്കും എ​സ്ഐ​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​ക​ൾ ഇ​ല്ലാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​സ്ഐ​ആ​ർ ഫോം ​പൂ​രി​പ്പി​ച്ചു ന​ൽ​കി​യ​പ്പോ​ൾ, 2002 ൽ ​ര​ത്ത​ൻ കേ​ൽ​ക്ക​റി​ന്‍റെ പേ​ര് കേ​ര​ള​ത്തി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഇ​ല്ലാ​യി​രു​ന്നു. അ​ന്ന് ക​ർ​ണാ​ട​ക​യി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രു​ണ്ടാ​യി​രു​ന്ന​ത്. ര​ക്ഷി​താ​ക്ക​ളു​ടെ പേ​രും കേ​ര​ള​ത്തി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ മാ​ച്ച് ആ​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ ഇ​ആ​ർ​ഒ ഹി​യ​റിം​ഗി​ന് വി​ളി​ച്ച​ത്.

Kerala

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ കണ്ട് കോണ്‍ഗ്രസ് നേതാക്കള്‍

തിരുവനന്തപുരം: ക്ലറിക്കൽ പിഴവുകളുടെ പേരിൽ വോട്ടര്‍മാരെ ഹിയിറിംഗിന് വിളിക്കുന്നത് ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ്. പാര്‍ട്ടി നേതാക്കള്‍ മുഖ്യ തെര‍ഞ്ഞെടുപ്പ് ഓഫീസറെ കണ്ടാണ് ഈ ആവശ്യം ഉന്നയിച്ചത്.

2002ലെ പട്ടികയിൽ പേരില്ലാത്തവരിൽ രേഖകള്‍ നൽകിയവരെ ഹിയിറിംഗിന് വിളിക്കരുത്. ബൂത്ത് വിഭജനത്തിലെ അശാസത്രീയത പരിഹരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. പി.സി. വിഷ്ണുനാഥ്, മാത്യു കുഴൽനാടൻ, എം. വിൻസെന്‍റ് എന്നിവരാണ് തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ ഖേൽക്കറെ കണ്ടത്.

ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പക്ഷപാതം കാട്ടുന്നുണ്ടോയെന്ന് നിരീക്ഷിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഓരോ ജില്ലയിലും പല തരത്തിലാണ് പ്രക്രിയ. 18 ലക്ഷം പേരെയാണ് ക്ലറിക്കൽ പിഴവ് മൂലം ഹിയറിംഗിന് വിളിച്ചത്. ഇവർക്ക് ഹിയറിംഗ് ഒഴിവാക്കണം. രേഖകൾ ഹാജരാക്കുന്നവരെയും ഹിയറിംഗിൽ നിന്ന് ഒഴിവാക്കണമെന്നും നേതാക്കൾ പറഞ്ഞു.

NRI

എ​സ്ഐ‌​ആ​ർ വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണം ജ​നാ​ധി​പ​ത്യ​ത്തി​നു​മേ​ലു​ള്ള ഭീ​ഷ​ണി: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ 

മ​നാ​മ: രാ​ജ്യ​ത്ത് ന​ട​പ്പി​ലാ​ക്ക​പ്പെ​ടു​ന്ന എ​സ്‌​ഐ‌​ആ​ർ വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ ഗൗ​ര​വ​മാ​യ ആ​ശ​ങ്ക​യു​ള്ള​വാ​ക്കു​ന്ന​താ​ണെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്‍റ് മ​ജീ​ദ് ത​ണ​ൽ പ​റ​ഞ്ഞു. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​നാ​ധി​പ​ത്യ വ്യ​വ​സ്ഥ​യി​ൽ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ആ​ത്മാ​വാ​ണ് പൗ​ര​ന്‍റെ വോ​ട്ട​വ​കാ​ശം. ഓ​രോ പൗ​ര​ന്‍റെ​യും വോ​ട്ട​വ​കാ​ശം സം​ര​ക്ഷി​ക്ക​പ്പെ​ടു​മ്പോ​ഴാ​ണ് ഒ​രു രാ​ജ്യം യ​ഥാ​ർ​ഥ അ​ർ​ഥ​ത്തി​ൽ ജ​നാ​ധി​പ​ത്യ​മാ​യി​ത്തീ​രു​ന്ന​ത്. ഈ ​അ​ടി​സ്ഥാ​ന ത​ത്വ​ത്തെ പോ​ലും വെ​ല്ലു​വി​ളി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ഇ​പ്പോ​ൾ എ​സ്‌​ഐ‌​ആ​ർ ന​ട​പ​ടി​ക​ൾ ന​ട​പ്പാ​ക്ക​പ്പെ​ടു​ന്ന​താ​യി കാ​ണു​ന്ന​ത്.

എ​സ്‌​ഐ‌​ആ​ർ ന​ട​പ​ടി​ക​ൾ വ​ഴി ല​ക്ഷ​ക്ക​ണ​ക്കി​ന് സാ​ധാ​ര​ണ പൗ​ര​ന്മാ​രു​ടെ പേ​രു​ക​ൾ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് നീ​ക്കം ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പ​ല​ർ​ക്കും യാ​തൊ​രു മു​ൻ​കൂ​ട്ടി അ​റി​യി​പ്പു​മി​ല്ലാ​തെ, യു​ക്തി​സ​ഹ​മാ​യ വി​ശ​ദീ​ക​ര​ണ​മി​ല്ലാ​തെ അ​വ​രു​ടെ പേ​രു​ക​ൾ ഒ​ഴി​വാ​ക്ക​പ്പെ​ടു​ന്ന​ത് ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന വോ​ട്ട​വ​കാ​ശ​ത്തി​ന്‍റെ തു​റ​ന്ന ലം​ഘ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

തൊ​ഴി​ലാ​ളി​ക​ൾ, കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ, ദ​രി​ദ്ര​ർ, ആ​ദി​വാ​സി​ക​ൾ, ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ തു​ട​ങ്ങി​യ ഏ​റ്റ​വും ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ളാ​ണ് എ​സ്‌​ഐ‌​ആ​ർ പ്ര​ക്രി​യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ദോ​ഷം അ​നു​ഭ​വി​ക്കു​ന്ന​ത് എ​ന്ന് തു​ട​ർ​ന്ന് സം​സാ​രി​ച്ച പ്ര​വാ​സി ക്ഷേ​മ വ​കു​പ്പ് സെ​ക്ര​ട്ട​റി​യും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ എ​സ്ഐ​ആ​ർ ഹെ​ൽ​പ്പ് ഡ​സ്ക് ക​ൺ​വീ​ന​റു​മാ​യ അ​ജ്മ​ൽ ഹു​സൈ​ൻ പ​റ​ഞ്ഞു.

രേ​ഖ​ക​ൾ എ​ളു​പ്പ​ത്തി​ൽ ല​ഭി​ക്കാ​ത്ത​വ​ർ, താ​മ​സം ഇ​ട​യ്ക്കി​ടെ മാ​റു​ന്ന​വ​ർ, ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ളി​ൽ പ്ര​വേ​ശ​നം ഇ​ല്ലാ​ത്ത​വ​ർ എ​ന്നി​വ​രെ​ല്ലാം വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ടു​ന്ന​തി​ലൂ​ടെ സാ​മൂ​ഹി​ക അ​സ​മ​ത്വം കൂ​ടു​ത​ൽ രൂ​പ​പ്പെ​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത് എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണം സു​താ​ര്യ​വും രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലു​ക​ളി​ൽ നി​ന്ന് സ്വ​ത​ന്ത്ര​വു​മാ​യ പ്ര​ക്രി​യ​യാ​യി​രി​ക്ക​ണം എ​ന്ന അ​ടി​സ്ഥാ​ന സി​ദ്ധാ​ന്ത​ത്തെ​യാ​ണ് നി​ല​വി​ലെ എ​സ്‌​ഐ‌​ആ​ർ ന​ട​പ​ടി​ക​ൾ ത​ക​ർ​ക്കു​ന്ന​ത് എ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം വി​ല​യി​രു​ത്തി.

ഇ​ത് പ​ല സ്ഥ​ല​ങ്ങ​ളി​ലും രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​നു​ള്ള ഉ​പ​ക​ര​ണ​മാ​യി മാ​റി​യെ​ന്ന പ​രാ​തി​ക​ൾ ഗൗ​ര​വ​മാ​യി കാ​ണ​ണം. പ്ര​തി​പ​ക്ഷ പി​ന്തു​ണ കൂ​ടു​ത​ലാ​യു​ള്ള മേ​ഖ​ല​ക​ളി​ൽ വോ​ട്ട​ർ​മാ​രെ പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന പ്ര​വ​ണ​ത ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വി​ശ്വാ​സ്യ​ത​യെ ത​ന്നെ ത​ക​ർ​ക്കു​ന്ന അ​പ​ക​ട​ക​ര​മാ​യ നീ​ക്ക​മാ​യ​തി​നാ​ൽ എ​സ്ഐ​ആ​ർ ന​ട​പ​ടി​യെ ജ​നാ​ധി​പ​ത്യ​പ​ര​മെ​ന്ന് വി​ളി​ക്കാ​ൻ ക​ഴി​യി​ല്ല.

പ്ര​വാ​സി സെ​ന്‍റ​ർ വ​ഴി ന​ട​ത്തു​ന്ന എ​സ്ഐ​ആ​ർ ഹെ​ൽ​പ്പ് ഡെ​സ്ക് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ജ്മ​ൽ ഹു​സൈ​ൻ വി​ശ​ദീ​ക​രി​ച്ചു. ഇ​നി​യും എ​സ്ഐ​ആ​ർ പ്ര​ക്രി​യ പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത​വ​ർ​ക്ക് പ്ര​വാ​സി സെ​ന്‍റ​റി​ൽ എ​ല്ലാ ദി​വ​സ​വും രാ​ത്രി ഏ​ഴ് മു​ത​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള ഹെ​ൽ​പ്പ് ഡെ​സ്ക് സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ് എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ഷി​ക് എ​രു​മേ​ലി സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഷാ​ഹു​ൽ ഹ​മീ​ദ് വെ​ന്നി​യൂ​ർ, സ​ബീ​ന അ​ബ്ദു​ൽ ഖാ​ദി​ർ, അ​ഡ്വ. ഷ​ഫ്‌​ന ത​യ്യി​ബ്, ഷി​ജി​ന ആ​ഷി​ക് തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി ഇ​ർ​ഷാ​ദ് കോ​ട്ട​യം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

National

എ​സ്ഐ​ആ​ർ; ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​രു​ടെ വി​വ​ര​ങ്ങ​ൾ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി

ന്യൂ​ഡ​ൽ​ഹി: വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടാ​നു​ള്ള അ​വ​കാ​ശം ന​ഷ്ട​മാ​കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി. കേ​ര​ള​ത്തി​ലെ തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ (എ​സ്ഐ​ആ​ർ) പ​ട്ടി​ക​യി​ൽ​നി​ന്നും ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​രു​ടെ വി​വ​ര​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ൾ പോ​ലു​ള്ള പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

അ​ർ​ഹ​രാ​യ​വ​ർ പു​റ​ത്താ​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നാ​യി ഈ ​പ​ട്ടി​ക വെ​ബ്സൈ​റ്റു​ക​ളി​ലും പ്ര​സി​ദ്ധീ​ക​രി​ക്ക​ണം. നി​ല​വി​ൽ പ​ട്ടി​ക​യി​ൽ​നി​ന്നും പു​റ​ത്താ​യ​വ​ർ​ക്ക് പ​രാ​തി ന​ൽ​കാ​നു​ള്ള സ​മ​യം നീ​ട്ടി ന​ൽ​ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

അ​തേ​സ​മ​യം അ​ർ​ഹ​രാ​യ മു​ഴു​വ​ൻ ആ​ളു​ക​ളെ​യും വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ​ക്ക് സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ത്തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മ​തി​യാ​യ രേ​ഖ​ക​ള്‍ കൈ​വ​ശ​മി​ല്ലാ​ത്ത​വ​ർ​ക്ക് യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ രേ​ഖ​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. രേ​ഖ​ക​ള്‍ കി​ട്ടാ​ൻ ഒ​രു ഫീ​സും ഈ​ടാ​ക്കു​ന്ന​ത​ല്ല. ഏ​തെ​ങ്കി​ലും ഫീ​സ് ഉ​ണ്ടെ​ങ്കി​ൽ അ​ത് ഈ ​കാ​ല​യ​ള​വി​ൽ ഒ​ഴി​വാ​ക്കും.

വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ന് ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ആ​വ​ശ്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​കാ​ത്ത രീ​തി​യി​ൽ ഹി​യ​റിം​ഗ് കേ​ന്ദ്ര​ങ്ങ​ള്‍ സ​ജ്ജീ​ക​രി​ക്കു​ന്ന​തി​നും അ​തി​നു​വേ​ണ്ട അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നും ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ​ക്ക് ചു​മ​ത​ല ന​ൽ​കി.

National

എ​സ്ഐ​ആ​റി​ൽ 54 ല​ക്ഷം വോ​ട്ട​ർ​മാ​ർ പു​റ​ത്താ​യി: മ​മ​ത

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഹാ​ളി​ൽ ന​ട​പ്പാ​ക്കി​യ തീ​വ്ര വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. മ​തി​യാ​യ രേ​ഖ​ക​ളു​ള്ള 54 ല​ക്ഷം വോ​ട്ട​ർ​മാ​രെ​യാ​ണ് ക​ര​ടു​പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​തെ​ന്ന് ആ​രോ​പി​ച്ച മ​മ​ത പ​രാ​തി​പ​റ​യാ​ൻ വോ​ട്ട​ർ​മാ​ർ​ക്ക് അ​വ​സ​രം ന​ൽ​കി​യി​ല്ലെ​ന്നും കു​റ്റ​പ്പെ​ടു​ത്തി.

ഇ​ല​ക്ട​റ​ൽ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രു​ടെ അ​ധി​കാ​രം ദു​രു​പ​യോ​ഗം ചെ​യ്ത് ഏ​ക​പ​ക്ഷീ​യ​മാ​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്. പേ​ര് നീ​ക്കു​ന്ന കാ​ര്യം​പോ​ലും അ​റി​യാ​ത്ത​തി​നാ​ൽ പ​ല​ർ​ക്കും പ​രാ​തി ന​ൽ​കാ​നാ​യി​ട്ടി​ല്ല.

ഡ​ൽ​ഹി​യി​ലി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ നി​ർ​മി​ത ബു​ദ്ധി ഉ​പ​യോ​ഗി​ച്ചാ​ണ് പേ​രു​മാ​റ്റു​ന്ന​ത്. വി​വാ​ഹ​ശേ​ഷം പേ​രി​നൊ​പ്പം ഭ​ർ​ത്താ​വി​ന്‍റെ പേ​ര് ചേ​ർ​ത്ത​വ​രെ വ​രെ നീ​ക്കം​ചെ​യ്തു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Kerala

വി​ദേ​ശ​ത്തു ജ​നി​ച്ച മ​ല​യാ​ളി​ക​ൾ​ക്ക് വോ​ട്ട​ർപ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കാ​ൻ സം​വി​ധാ​ന​മൊ​രു​ക്കാ​തെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വി​​​​ദേ​​​​ശ​​​​ത്തു ജ​​​​നി​​​​ച്ച മ​​​​ല​​​​യാ​​​​ളി​​​​ക​​​​ൾ​​​​ക്ക് വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​രു ചേ​​​​ർ​​​​ക്കാ​​​​ൻ സം​​​​വി​​​​ധാ​​​​ന​​​​മൊ​​​​രു​​​​ക്കാ​​​​തെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ൻ. പ്ര​​​​വാ​​​​സി​​​​ക​​​​ൾ​​​​ക്ക് വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​രു ചേ​​​​ർ​​​​ക്കാ​​​​നു​​​​ള്ള ഫോം 6 ​​​​എ​​​​യി​​​​ലും ഓ​​​​ണ്‍​ലൈ​​​​ൻ പോ​​​​ർ​​​​ട്ട​​​​ലി​​​​ലും വി​​​​ദേ​​​​ശ​​​​ത്തു ജ​​​​നി​​​​ച്ച​​​​വ​​​​ർ​​​​ക്ക് പേ​​​​രു ചേ​​​​ർ​​​​ക്കാ​​​​ൻ അ​​​​വ​​​​സ​​​​രം ഒ​​​​രു​​​​ക്ക​​​​ണ​​​​മെ​​​​ന്ന നി​​​​ര​​​​ന്ത​​​​ര ആ​​​​വ​​​​ശ്യം കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​വി​​​​ക്കൊ​​​​ള്ളാ​​​​ത്ത​​​​താ​​​​ണ് പ്ര​​​​തി​​​​സ​​​​ന്ധി​​​​ക്ക് ഇ​​​​ട​​​​യാ​​​​ക്കു​​​​ന്ന​​​​ത്.

ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീ​​​​സ​​​​ർ വി​​​​ളി​​​​ച്ച പ്ര​​​​വാ​​​​സി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ യോ​​​​ഗ​​​​ത്തി​​​​ലെ പ്ര​​​​ധാ​​​​ന ആ​​​​വ​​​​ശ്യ​​​​മാ​​​​യി​​​​രു​​​​ന്നു വി​​​​ദേ​​​​ശ​​​​ത്തു ജ​​​​നി​​​​ച്ച​​​​വ​​​​ർ​​​​ക്ക് വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​രു ചേ​​​​ർ​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്നി​​​​ല്ലെ​​​​ന്ന പ്ര​​​​ശ്നം. ല​​​​ക്ഷ​​​​ത്തി​​​​ലേ​​​​റെ പേ​​​​ർ ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ പ​​​​ല വി​​​​ദേ​​​​ശരാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലാ​​​​യു​​​​ണ്ട്.

1955ലെ ​​​​പൗ​​​​ര​​​​ത്വ നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ സെ​​​​ക‌്ഷ​​​​ൻ നാ​​​​ല് പ്ര​​​​കാ​​​​രം മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളി​​​​ൽ ഒ​​​​രാ​​​​ൾ ഇ​​​​ന്ത്യ​​​​ൻ പൗ​​​​ര​​​​നാ​​​​ണെ​​​​ങ്കി​​​​ൽ വി​​​​ദേ​​​​ശ​​​​ത്തു ജ​​​​നി​​​​ച്ച കു​​​​ട്ടി​​​​ക​​​​ൾ പി​​​​ന്തു​​​​ട​​​​ർ​​​​ച്ചാ​​​​വ​​​​കാ​​​​ശം വ​​​​ഴി ഇ​​​​ന്ത്യ​​​​ൻ പൗ​​​​ര​​​​നാ​​​​കും. എ​​​​ന്നാ​​​​ൽ, പ്ര​​​​വാ​​​​സി​​​​ക​​​​ൾ​​​​ക്ക് വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​രു ചേ​​​​ർ​​​​ക്കാ​​​​നു​​​​ള്ള ഫോം 6 ​​​​എ​​​​യി​​​​ലെ എ​​​​ഫ് കോ​​​​ള​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​ൻ സ്ഥ​​​​ല​​​​ങ്ങ​​​​ൾ മാ​​​​ത്ര​​​​മാ​​​​ണ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. വി​​​​ദേ​​​​ശ​​​​ത്തെ ജ​​​​നി​​​​ച്ച സ്ഥ​​​​ലം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ കോ​​​​ള​​​​ത്തി​​​​ൽ മാ​​​​റ്റം വ​​​​രു​​​​ത്ത​​​​ണ​​​​മെ​​​​ന്ന് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ൻ വി​​​​ളി​​​​ച്ച രാ​​​​ഷ്‌ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ യോ​​​​ഗ​​​​ത്തി​​​​ൽ നി​​​​ര​​​​ന്ത​​​​ര ആ​​​​വ​​​​ശ്യം ഉ​​​​യ​​​​ർ​​​​ന്നി​​​​രു​​​​ന്നു.

ഇ​​​​ക്കാ​​​​ര്യം കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ന്‍റെ ശ്ര​​​​ദ്ധ​​​​യി​​​​ൽ പെ​​​​ടു​​​​ത്താ​​​​മെ​​​​ന്ന് യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​ല​​​​ത​​​​വ​​​​ണ മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീ​​​​സ​​​​ർ ര​​​​ത്ത​​​​ൻ കേ​​​​ൽ​​​​ക്ക​​​​ർ ഉ​​​​റ​​​​പ്പു കൊ​​​​ടു​​​​ത്തെ​​​​ങ്കി​​​​ലും ഇ​​​​തു പാ​​​​ലി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ട്ടി​​​​ല്ല. ക​​​​ര​​​​ട് വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക​​​​യി​​​​ൽ തി​​​​രു​​​​ത്ത​​​​ൽ വ​​​​രു​​​​ത്താ​​​​നു​​​​ള്ള സ​​​​മ​​​​യ​​​​പ​​​​രി​​​​ധി ക​​​​ഴി​​​​യാ​​​​ൻ ആ​​​​ഴ്ച​​​​ക​​​​ൾ മാ​​​​ത്രം അ​​​​വ​​​​ശേ​​​​ഷി​​​​ച്ചി​​​​ട്ടും ഓ​​​​ണ്‍​ലൈ​​​​ൻ ഫോ​​​​മി​​​​ൽ അ​​​​ട​​​​ക്കം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ൻ മാ​​​​റ്റം വ​​​​രു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം രാ​​​​ത്രി വി​​​​ളി​​​​ച്ച യോ​​​​ഗ​​​​ത്തി​​​​ലും ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച പ​​​​രാ​​​​തി​​​​ക​​​​ൾ​​​​ക്ക് സി​​​​ഇ​​​​ഒ ഉ​​​​റ​​​​പ്പ് ആ​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ക​​​​മാത്രമാ​​​​യി​​​​രു​​​​ന്നു.

പ്ര​​​​വാ​​​​സി​​​​ക​​​​ൾ​​​​ക്ക് ഹി​​​​യ​​​​റിം​​​​ഗി​​​​ന് നേ​​​​രി​​​​ട്ട് ഹാ​​​​ജ​​​​രാ​​​​കാ​​​​തെ വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​ര് ചേ​​​​ർ​​​​ക്കാ​​​​ൻ അ​​​​വ​​​​സ​​​​രം ന​​​​ൽ​​​​കാ​​​​മെ​​​​ന്ന ഉ​​​​റ​​​​പ്പാ​​​​ണ് ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ചേ​​​​ർ​​​​ന്ന യോ​​​​ഗ​​​​ത്തി​​​​ൽ ന​​​​ൽ​​​​കി​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ, വി​​​​ദേ​​​​ശ​​​​ത്ത് ജ​​​​നി​​​​ച്ച​​​​വ​​​​ർ​​​​ക്ക് വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​രു ചേ​​​​ർ​​​​ക്കാ​​​​ൻ ഓ​​​​ണ്‍​ലൈ​​​​ൻ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ൽ മാ​​​​റ്റം വ​​​​രു​​​​ത്ത​​​​ണ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പ്ര​​​​വാ​​​​സി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ പ്ര​​​​ധാ​​​​ന ആ​​​​വ​​​​ശ്യം.

NRI

എ​​​സ്ഐ​​​ആ​​​ർ: പ്ര​വാ​സി വോ​ട്ട​ർ​ നേ​രി​ട്ട് ഹി​യ​റിം​ഗി​ന് ഹാ​ജ​രാ​കേണ്ട

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​വാ​​​സി വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്ക് നേ​​​രി​​​ട്ട് ഹി​​​യ​​​റിം​​​ഗി​​​ന് ഹാ​​​ജ​​​രാ​​​കാ​​​തെ ത​​​ന്നെ രേ​​​ഖ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ച് വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ൻ പ്ര​​​ക്രി​​​യ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​ന്ന സം​​​വി​​​ധാ​​​നം ഇ​​​റോ​​​നെ​​​റ്റ് ആപ്പിൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​മാ​​​യി​​​ട്ടു​​​ണ്ടെ​​​ന്നു മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ ഡോ. ​​​ര​​​ത്ത​​​ൻ കേ​​​ൽ​​​ക്കർ അ​​​റി​​​യി​​​ച്ചു.

എ​​​സ്ഐ​​​ആ​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ്ര​​​വാ​​​സി​​​ക​​​ളു​​​ടെ ആ​​​ശ​​​ങ്ക പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ്ര​​​വാ​​​സി സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ഓ​​​ൺ​​​ലൈ​​​ൻ യോ​​​ഗ​​​ത്തി​​​ലാ​​​ണ് മു​​​ഖ്യ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. നൂ​​​റോ​​​ളം പ്ര​​​തി​​​നി​​​ധി​​​ക​​​ൾ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

പ്ര​​​വാ​​​സി സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഉ​​​ന്ന​​​യി​​​ച്ച സം​​​ശ​​​യ​​​ങ്ങ​​​ൾ​​​ക്ക് മ​​​റു​​​പ​​​ടി ന​​​ൽ​​​കി. സ​​​മ​​​യപ​​​രി​​​മി​​​തി കാ​​​ര​​​ണം ഉ​​​ന്ന​​​യി​​​ക്കാ​​​നാ​​​വാ​​​ത്ത ചോ​​​ദ്യ​​​ങ്ങ​​​ൾ ഇ​​​മെ​​​യി​​​ൽ വ​​​ഴി ലോ​​​ക കേ​​​ര​​​ള​​​സ​​​ഭ​​​യ്ക്ക് സ​​​മ​​​ർ​​​പ്പി​​​ച്ചാ​​​ൽ ലോ​​​ക കേ​​​ര​​​ള​​​സ​​​ഭ ഡ​​​യ​​​റ​​​ക്ട​​​ർ അ​​​ത് മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ​​​ക്ക് കൈ​​​മാ​​​റു​​​ന്ന​​​താ​​​ണെ​​​ന്നും അ​​​ത് പ​​​രി​​​ശോ​​​ധി​​​ച്ച് ഉ​​​ചി​​​ത​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.

ഫോം 6​​​എ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നി​​​ല​​​വി​​​ൽ എ​​​ന്തെ​​​ങ്കി​​​ലും സാ​​​ങ്കേ​​​തി​​​ക പ്ര​​​ശ്ന​​​ങ്ങ​​​ൾ ഉ​​​ണ്ടെ​​​ങ്കി​​​ൽ അ​​​ത് പ​​​രി​​​ഹ​​​രി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി ഉ​​​ട​​​ൻ സ്വീ​​​ക​​​രി​​​ക്കും. ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ വീ​​​ണ്ടും യോ​​​ഗം ചേ​​​രു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Kerala

പ്ര​വാ​സി വോ​ട്ട​ർ​ നേ​രി​ട്ട് ഹി​യ​റിം​ഗി​ന് ഹാ​ജ​രാ​കേണ്ട: ര​ത്ത​ൻ കേ​ൽ​ക്കർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​വാ​​​സി വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്ക് നേ​​​രി​​​ട്ട് ഹി​​​യ​​​റിം​​​ഗി​​​ന് ഹാ​​​ജ​​​രാ​​​കാ​​​തെ ത​​​ന്നെ രേ​​​ഖ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ച് വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ൻ പ്ര​​​ക്രി​​​യ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​ന്ന സം​​​വി​​​ധാ​​​നം ഇ​​​റോ​​​നെ​​​റ്റി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​മാ​​​യി​​​ട്ടു​​​ണ്ടെ​​​ന്നു മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ ഡോ. ​​​ര​​​ത്ത​​​ൻ കേ​​​ൽ​​​ക്ക൪ പ്ര​​​വാ​​​സി സം​​​ഘ​​​ട​​​നാ നേ​​​താ​​​ക്ക​​​ളെ അ​​​റി​​​യി​​​ച്ചു.

എ​​​സ്ഐ​​​ആ​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ്ര​​​വാ​​​സി​​​ക​​​ളു​​​ടെ ആ​​​ശ​​​ങ്ക പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ്ര​​​വാ​​​സി സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ഓ​​​ൺ​​​ലൈ​​​ൻ യോ​​​ഗ​​​ത്തി​​​ലാ​​​ണ് മു​​​ഖ്യ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. നൂ​​​റോ​​​ളം പ്ര​​​തി​​​നി​​​ധി​​​ക​​​ൾ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

പ്ര​​​വാ​​​സി സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഉ​​​ന്ന​​​യി​​​ച്ച സം​​​ശ​​​യ​​​ങ്ങ​​​ൾ​​​ക്ക് മ​​​റു​​​പ​​​ടി ന​​​ൽ​​​കി. സ​​​മ​​​യപ​​​രി​​​മി​​​തി കാ​​​ര​​​ണം ഉ​​​ന്ന​​​യി​​​ക്കാ​​​നാ​​​വാ​​​ത്ത ചോ​​​ദ്യ​​​ങ്ങ​​​ൾ ഇ​​​മെ​​​യി​​​ൽ വ​​​ഴി ലോ​​​ക കേ​​​ര​​​ള​​​സ​​​ഭ​​​യ്ക്ക് സ​​​മ​​​ർ​​​പ്പി​​​ച്ചാ​​​ൽ ലോ​​​ക കേ​​​ര​​​ള​​​സ​​​ഭ ഡ​​​യ​​​റ​​​ക്ട​​​ർ അ​​​ത് മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ​​​ക്ക് കൈ​​​മാ​​​റു​​​ന്ന​​​താ​​​ണെ​​​ന്നും അ​​​ത് പ​​​രി​​​ശോ​​​ധി​​​ച്ച് ഉ​​​ചി​​​ത​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.

ഫോം 6​​​എ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നി​​​ല​​​വി​​​ൽ എ​​​ന്തെ​​​ങ്കി​​​ലും സാ​​​ങ്കേ​​​തി​​​ക പ്ര​​​ശ്ന​​​ങ്ങ​​​ൾ ഉ​​​ണ്ടെ​​​ങ്കി​​​ൽ അ​​​ത് പ​​​രി​​​ഹ​​​രി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി ഉ​​​ട​​​ൻ സ്വീ​​​ക​​​രി​​​ക്കും. ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ വീ​​​ണ്ടും യോ​​​ഗം ചേ​​​രു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

National

എ​സ്ഐ​ആ​ർ: യു​പി​യി​ൽ 2.89 കോ​ടി വോ​ട്ട​ർ​മാ​ർ പു​റ​ത്ത്

ല​ക്നോ: എ​സ്ഐ​ആ​റി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ക​ര​ട് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ യു​പി​യി​ൽ 2.89 കോ​ടി വോ​ട്ട​ർ​മാ​ർ പു​റ​ത്ത്. ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​രി​ൽ 2.17 കോ​ടി പേ​ർ താ​മ​സം മാ​റി​യ​വ​രാ​ണ്.

46.23 ല​ക്ഷം വോ​ട്ട​ർ​മാ​ർ മ​രി​ച്ച​വ​രും 25.47 ല​ക്ഷം പേ​ർ ഒ​ന്നി​ല​ധി​കം പ​ട്ടി​ക​യി​ലു​ള്ള​വ​രു​മാ​ണെ​ന്ന് ക​ണ്ടെ​ത്തി. നി​ല​വി​ലെ പ​ട്ടി​ക​യി​ൽ​നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​ർ ഒ​ഴി​വാ​ക്ക​പ്പെ​ട്ട​ത് ത​ല​സ്ഥാ​ന​മാ​യ ല​ക്നോ​വി​ലാ​ണ്. ഇ​വി​ടെ 39.9 ല​ക്ഷം വോ​ട്ട​ർ​മാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

എ​ന്നാ​ൽ ക​ര​ട് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം 27.9 ല​ക്ഷ​മാ​യി. ഏ​ക​ദേ​ശം 30 ശ​ത​മാ​നം വോ​ട്ട​ർ​മാ​ർ കു​റ​ഞ്ഞു. 9.5 ല​ക്ഷം വോ​ട്ട​ർ​മാ​രു​ണ്ടാ​യി​രു​ന്ന ല​ളി​ത്പു​രി​ൽ ക​ര​ട് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ 8.6 ല​ക്ഷം വോ​ട്ട​ർ​മാ​രാ​യി കു​റ​ഞ്ഞു.

എ​ന്യൂ​മ​റേ​ഷ​ൻ ന​ട​പ​ടി​ക​ൾ മൂ​ന്നു​ത​വ​ണ നീ​ട്ടി​ന​ൽ​കി​യ ശേ​ഷ​മാ​ണ് ക​ര​ട് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. കഴിഞ്ഞ ഒ​ക്ടോ​ബ​റി​ൽ എ​സ്ഐ​ആ​ർ പ്ര​ഖ്യാ​പി​ച്ച​വേ​ള​യി​ൽ 15.44 കോ​ടി വോ​ട്ട​ർ​മാ​രാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശി​ലു​ണ്ടാ​യി​രു​ന്ന​ത്.

Kerala

വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ: ഒന്നു ചെന്നാൽ മതി എല്ലാ സഹായവും സർക്കാർ നൽ‌കും

തിരുവനന്തപുരം: അർഹരായ മുഴുവൻ ആളുകളെയും വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ അടിയന്തര സർക്കാരിന്‍റെ അടിയന്തര നടപടി. മതിയായ രേഖകള്‍ കൈവശമില്ലാത്തവർക്കു യുദ്ധകാലാടിസ്ഥാനത്തിൽ രേഖകള്‍ ലഭ്യമാക്കാൻ ജില്ലാ കളക്ടർമാർക്കു നിർദേശം നൽകി. രേഖകള്‍ കിട്ടാൻ ഫീസ് ഈടാക്കില്ല. ഏതെങ്കിലും ഫീസ് ഉണ്ടെങ്കിൽ അത് ഈ കാലയളവിൽ ഒഴിവാക്കും.

വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ജനങ്ങളെ സഹായിക്കാനായി മതിയായ സഹായക കേന്ദ്രങ്ങള്‍ (Help desk) പ്രാദേശികാടിസ്ഥാനത്തിൽ സ്ഥാപിക്കാൻ മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിരുന്നു. പൊതുജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ഹിയറിംഗ് കേന്ദ്രങ്ങള്‍ സജ്ജീകരിക്കാനും അടിസ്ഥാന സൗകര്യം ഉറപ്പു വരുത്താനും ജില്ലാ കളക്ടർമാർക്കു ചുമതല നൽകി. ഹിയറിംഗ് കേന്ദ്രങ്ങളിൽ ആവശ്യമെങ്കിൽ വോളന്‍റിയർമാരുടെ സേവനവും മതിയായ ഹിയറിംഗ് ഉദ്യോഗസ്ഥരുടെ സേവനവും ഉറപ്പുവരുത്തണം. പൊതുജനങ്ങള്‍ക്ക് ഓൺലൈനായി ഫോമുകള്‍ സമർപ്പിക്കാനുള്ള സൗകര്യം എല്ലാ സഹായ കേന്ദ്രങ്ങളിലും സജ്ജീകരിക്കും. അക്ഷയ സെന്‍ററുകള്‍ ഈടാക്കുന്ന ഫീസ് ലഘൂകരിക്കാന്‍ ഐടി വകുപ്പിനു നിർദേശം നല്‍കി.

ബിഎൽഒ നിയമനം

ബൂത്ത് ലെവൽ ഓഫീസർമാരെ നിയോഗിക്കാത്തതോ ഒഴിവുള്ളതോ ആയ പോളിംഗ് സ്റ്റേഷനുകളിൽ രണ്ടു ദിവസത്തിനകംതന്നെ നിയമനം നടത്തണമെന്നും നിർദേശിച്ചു. ഇആർഒ, എഇആർഒ, അഡീഷണൽ എഇആർഒ തസ്തികകളിൽ വിരമിക്കൽ മുഖേന ഉണ്ടാകുന്ന ഒഴിവുകള്‍ ഉടനടി നികത്തണം. പകരം ആളെ നിയമിക്കുന്ന മുറയ്ക്കു മാത്രം വിരമിക്കുന്നതിനു മുന്പുള്ള അവധി അനുവദിക്കാൻ ശ്രദ്ധിക്കണം. ഇക്കാലയളവിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം പാടില്ല. മുൻകൂർ അനുമതിയില്ലാതെ അവധി അനുവദിക്കരുത്.

പഞ്ചായത്ത് വഴിയും

കരടുപട്ടികയില്‍നിന്നു വിട്ടുപോയ അര്‍ഹരായ എല്ലാവരെയും വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാൻ ബോധവത്കരണം നടത്തും. കെ-സ്മാര്‍ട്ട് വഴി ലഭ്യമാകേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ക്കു കാലതാമസം നേരിടുകയാണെങ്കില്‍ അതു നേരിട്ട് പഞ്ചായത്ത് മുഖേന ലഭ്യമാക്കുന്ന കാര്യം പരിശോധിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പിനോടും ആവശ്യപ്പെട്ടു. ക്യാമ്പുകളില്‍ ഒരു കെ-സ്മാര്‍ട്ട് ഹെല്‍പ്പ് ഡെസ്ക് ഉണ്ടാകും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ചു നിർദേശങ്ങൾ നൽകിക്കഴിഞ്ഞു.
അർഹരായ എല്ലാവർക്കും സമ്മതിദാന അവകാശം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ വില്ലേജ് തലത്തിൽ ഹെൽപ്പ് ഡെസ്കുകൾ ആരംഭിച്ചത്. വോട്ടർ പട്ടികയിൽനിന്നു വിട്ടുപോയ മുഴുവൻ ആളുകളും ഈ സൗകര്യം ഉപയോഗിക്കണമെന്ന് അഭ്യർഥിക്കുന്നു.

Kerala

വോ​ട്ട​ർപ​ട്ടി​ക പരിഷ്കരണം;ചെ​റി​യ തെ​റ്റു​ക​ൾ​ക്ക് ഹി​യ​റിം​ഗില്ല

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ ചെ​​​​റി​​​​യ തെ​​​​റ്റ് വ​​​​രു​​​​ത്തി​​​​യ​​​​വ​​​​രെ ഹി​​​​യ​​​​റിം​​​​ഗി​​​​ന് വി​​​​ളി​​​​ക്കി​​​​ല്ല. പേ​​​​രി​​​​ലെ അ​​​​ക്ഷ​​​​ര​​​​ത്തെ​​​​റ്റ്, വ​​​​യ​​​​സ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​​​ലെ പി​​​​ശ​​​​ക് തു​​​​ട​​​​ങ്ങി​​​​യ പി​​​​ഴ​​​​വു​​​​ക​​​​ൾ വ​​​​രു​​​​ത്തി​​​​യ​​​​വ​​​​ർ​​​​ക്ക് നോ​​​​ട്ടീ​​​​സും ഹി​​​​യ​​​​റിം​​​​ഗും ഉ​​​​ണ്ടാ​​​​കി​​​​ല്ല. വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ലെ ഇ​​​​ത്ത​​​​രം വ്യാ​​​​പ​​​​ക പി​​​​ശ​​​​കു​​​​ക​​​​ൾ ബി​​​​എ​​​​ൽ​​​​ഒ​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ത്തി​​​​ൽ തി​​​​രു​​​​ത്താ​​​​ൻ നി​​​​ർ​​​​ദേശം ന​​​​ൽ​​​​കി.

2002ലെ ​​​​എ​​​​സ്ഐ​​​​ആ​​​​ർ പ​​​​ട്ടി​​​​ക​​​​യി​​​​ലെ വി​​​​വ​​​​ര​​​​ങ്ങ​​​​ളു​​​​മാ​​​​യി ചേ​​​​ർ​​​​ച്ച​​​​യി​​​​ല്ലാ​​​​ത്ത (​​​​നോ മാ​​​​പ്പിം​​​​ഗ്) 19.32 ല​​​​ക്ഷം വോ​​​​ട്ട​​​​ർ​​​​മാ​​​​രി​​​​ൽ 17.71 ല​​​​ക്ഷ​​​​ത്തി​​​​ന് നോ​​​​ട്ടീ​​​​സ് ത​​​​യാ​​​​റാ​​​​ക്കു​​​​ന്നു. എ​​​​ന്നാ​​​​ൽ 18,915 പേ​​​​ർ​​​​ക്കു മാ​​​​ത്ര​​​​മേ ഇ​​​​തു​​​​വ​​​​രെ നോ​​​​ട്ടീ​​​​സ് വി​​​​ത​​​​ര​​​​ണം ചെ​​​​യ്തി​​​​ട്ടു​​​​ള്ളൂ. ഇ​​​​വ​​​​ർ​​​​ക്കു​​​​ള്ള ഹി​​​​യ​​​​റിം​​​​ഗ് ഏ​​​​ഴി​​​​നു തു​​​​ട​​​​ങ്ങും.

ബി​​​​എ​​​​ൽ​​​​ഒ​​​​മാ​​​​ർ ര​​​​ണ്ടു​​​​ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം വീ​​​​ടു​​​​ക​​​​ളി​​​​ലെ​​​​ത്തി നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കും. നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കി​​​​ക്ക​​​​ഴി​​​​ഞ്ഞാ​​​​ൽ ഏ​​​​ഴു​​​​ദി​​​​വ​​​​സ​​​​ത്തി​​​​നു ശേ​​​​ഷ​​​​മാ​​​​ണ് ഹി​​​​യ​​​​റിം​​​​ഗ്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന രേ​​​​ഖ​​​​ക​​​​ൾ ന​​​​ൽ​​​​കു​​​​ന്ന വോ​​​​ട്ട​​​​ർ​​​​മാ​​​​രെ ഹി​​​​യ​​​​റിം​​​​ഗി​​​​ൽനി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീ​​​​സ​​​​റു​​​​ടെ യോ​​​​ഗ​​​​ത്തി​​​​ൽ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

നോ ​​​​മാ​​​​പ്പിം​​​​ഗ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ 5.12 ല​​​​ക്ഷം പേ​​​​ർ ഇ​​​​തി​​​​ന​​​​കം രേ​​​​ഖ​​​​ക​​​​ൾ ന​​​​ൽ​​​​കി. ഇ​​​​വ​​​​രെ ഹി​​​​യ​​​​റിം​​​​ഗി​​​​ൽനി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കി​​​​യേ​​​​ക്കും. നോ ​​​​മാ​​​​പ്പിം​​​​ഗ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് നി​​​​യ​​​​മ​​​​മെ​​​​ങ്കി​​​​ലും ആ​​​​രെ​​​​യൊ​​​​ക്കെ ഹി​​​​യ​​​​റിം​​​​ഗി​​​​ൽനി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഇ​​​​ആ​​​​ർ​​​​ഒ​​​​മാ​​​​ർ​​​​ക്ക് തീ​​​​രു​​​​മാ​​​​നി​​​​ക്കാ​​​​മെ​​​​ന്ന് മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീ​​​​സ​​​​ർ ഡോ.​​​​ ര​​​​ത്ത​​​​ൻ യു.​​​​ കേ​​​​ൽ​​​​ക്ക​​​​ർ പ​​​​റ​​​​ഞ്ഞു.

കി​​​​ട​​​​പ്പു​​​​രോ​​​​ഗി​​​​ക​​​​ൾ, ന​​​​ട​​​​ക്കാ​​​​ൻ പ്ര​​​​യാ​​​​സ​​​​മു​​​​ള്ള​​​​വ​​​​ർ, ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രെ വി​​​​ളി​​​​ച്ചു​​​​വ​​​​രു​​​​ത്താ​​​​തെ പ​​​​ക​​​​ര​​​​ക്കാ​​​​രെ ഹി​​​​യ​​​​റിം​​​​ഗി​​​​ന് നി​​​​യോ​​​​ഗി​​​​ക്കാ​​​​ൻ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കു​​​​ന്ന​​​​തും ഇ​​​​ആ​​​​ർ​​​​ഒ​​​​യു​​​​ടെ വി​​​​വേ​​​​ച​​​​നാ​​​​ധി​​​​കാ​​​​ര​​​​മാ​​​​ണ്.

 

Latest News

Corehub Up