x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്ഐആ​ർ നി​ർ​ത്തി​വയ്​ക്ക​ണം, ക​മ്മിഷ​നെ​തി​രേ കേ​സെ​ടു​ക്ക​ണം; കോ​ട​തി സ​മ​ക്ഷം

വെബ്ഡെസ്ക്
Published: September 28, 2026 06:08 AM IST | Updated: September 28, 2026 06:08 AM IST

സു​​​​പ്രീം​​കോ​​​​ട​​​​തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: വോ​​​​ട്ട​​​​ർ​​പ​​​​ട്ടി​​​​ക​​​​യു​​​​ടെ പ്ര​​​​ത്യേ​​​​ക തീ​​​​വ്ര പ​​​​രി​​​​ഷ്ക​​​​ര​​​​ണ പ്ര​​​​ക്രി​​​​യ ​(എ​​​സ്ഐ​​​ആ​​​ർ), ഇ​​​​സി​​​​ഐ നെ​​​​റ്റ് പോ​​​​ർ​​​​ട്ട​​​​ൽ ഉ​​​​പ​​​​യോ​​​​ഗം എ​​​​ന്നി​​​​വ​​​​യി​​​​ൽ കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ന്‍റെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നു​​​​ണ്ടാ​​​​യ ഗു​​​​രു​​​​ത​​​​ര വീ​​​​ഴ്ച​​​​ക​​​​ളി​​​​ൽ സ്വ​​​​മേ​​​​ധ​​​​യാ കേ​​​​സെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു സു​​​​പ്രീം​​കോ​​​​ട​​​​തി ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്തി​​​​ന് പ്ര​​​​മു​​​​ഖ​​​​രു​​​​ടെ തു​​​​റ​​​​ന്ന ക​​​​ത്ത്.

രാ​​​​ജ്യ​​​ത്തെ 2000​ത്തില​​​​ധി​​​​കം മു​​​​തി​​​​ർ​​​​ന്ന പൗ​​​​ര​​​​ന്മാ​​​​രും സാ​​​​മൂ​​​​ഹി​​​​ക-സാം​​​​സ്കാ​​​​രി​​​​ക പ്ര​​​​മു​​​​ഖ​​​​രും ഒ​​​​പ്പി​​​​ട്ട ക​​​​ത്താ​​​​ണ് പ​​​​ര​​​​മോ​​​​ന്ന​​​​ത കോ​​​​ട​​​​തി​​​​ക്കു​ മു​​​​മ്പാ​​​​കെ സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ പ്ര​​​​ക്രി​​​​യ​​​​ക​​​​ളു​​​​ടെ സു​​​​താ​​​​ര്യ​​​​ത​​​​യും സാ​​​​ധു​​​​ത​​​​യും സ്വ​​​​ത​​​​ന്ത്ര​​​​മാ​​​​യ ജു​​​​ഡീ​​​​ഷ​​ൽ അ​​​​വ​​​​ലോ​​​​ക​​​​ന​​​​ത്തി​​​​ലൂ​​​​ടെ ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്തു​​​​ന്ന​​​​തു​​​വ​​​​രെ രാ​​​​ജ്യ​​​​ത്തെ എ​​​​ല്ലാ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലും ന​​​​ട​​​​ക്കു​​​​ന്ന എ​​​​സ്ഐ​​​ആ​​​​ർ പ്ര​​​​ക്രി​​​​യ​​​​ക​​​​ൾ ഉ​​​​ട​​​​ന​​​​ടി നി​​​​ർ​​​​ത്തി​​​​വ​​​യ്​​​​ക്കാ​​​​നും റ​​​​ദ്ദാ​​​​ക്കാ​​​​നും ക​​​​ത്തി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്നു.

റി​​​ട്ട. നാ​​​​വി​​​​ക​​​​സേ​​​​ന മേ​​​​ധാ​​​​വി അ​​​​ഡ്മി​​​​റ​​​​ൽ വി​​​​ഷ്ണു ഭ​​​​ഗ​​​​വ​​​​ത്, സാ​​​​മൂ​​​​ഹി​​​​ക പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രാ​​​​യ പ്ര​​​​ശാ​​​​ന്ത് ഭൂ​​​​ഷ​​​​ൺ, അ​​​​ഞ്ജ​​​​ലി ഭ​​​​ര​​​​ദ്വാ​​​​ജ്, അ​​​​മൃ​​​​ത ജോ​​​​ഹ്രി, സി​​​​നി​​​​മാ​​​താ​​​​രം പ്ര​​​​കാ​​​​ശ് രാ​​​​ജ്, ച​​​​രി​​​​ത്ര​​​​കാ​​​​ര​​​​ന്മാ​​​​രാ​​​​യ ആ​​​​ദി​​​​ത്യ മു​​​​ഖ​​​​ർ​​​​ജി, മൃ​​​​ദു​​​​ല മു​​​​ഖ​​​​ർ​​​​ജി, റി​​​​ട്ട​. ഐ​​​​എ​​​എ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ അ​​​​ദി​​​​തി മേ​​​​ത്ത, പ്ര​​​ഫ. നി​​​​വേ​​​​ദി​​​​ത മേ​​​​നോ​​​​ൻ, ച​​​​ല​​​​ച്ചി​​​​ത്ര​​​​കാ​​​​ര​​​​ൻ ആ​​​​ദി​​​​ത്യ സേ​​​​ഥ് തു​​​​ട​​​​ങ്ങി സാം​​​​സ്കാ​​​​രി​​​​ക, നി​​​​യ​​​​മ, വി​​​​ദ്യാ​​​​ഭ്യാ​​​​സ, മാ​​​​ധ്യ​​​​മരം​​​​ഗ​​​​ത്തെ പ്ര​​​​മു​​​​ഖ​​​​രാ​​​​ണ് ക​​​​ത്തി​​​​ൽ ഒ​​​​പ്പു​​​​വ​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്.

ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ 43 ല​​​ക്ഷ​​​ത്തോ​​​ളം വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്കു നോ​​​ട്ടീ​​​സ്

ബം​​​ഗ​​​ളൂ​​​രു: വോ​​​ട്ട​​​ർ​​പ​​​ട്ടി​​​ക​​​യു​​​ടെ പ്ര​​​ത്യേ​​​ക തീ​​​വ്രപ​​​രി​​​ഷ്ക​​​ര​​​ണ പ്ര​​​ക്രി​​​യ (​​​എ​​​സ്ഐ​​​ആ​​​ർ)​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ആ​​​ക്ഷേ​​​പ​​​ങ്ങ​​​ളും അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ങ്ങ​​​ളും ഉ​​​ന്ന​​​യി​​​ക്കാ​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി അ​​​വ​​​സാ​​​നി​​​ക്കാ​​​റാ​​​യി​​​രി​​​ക്കെ ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്ക് നോ​​​ട്ടീ​​​സ് പ്ര​​​ഹ​​​രം. സം​​​സ്ഥാ​​​ന​​​ത്തു​​​ട​​​നീ​​​ളം ഇ​​​തി​​​നോ​​​ട​​​കം 43 ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്ക് വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ൽ​​​നി​​​ന്നു പേ​​​ര് നീ​​​ക്കം ചെ​​​യ്യാ​​​തി​​​രി​​​ക്കാ​​​ൻ കാ​​​ര​​​ണംകാ​​​ണി​​​ക്ക​​​ൽ നോ​​​ട്ടീ​​​സ് അ​​​യ​​​ച്ച​​​താ​​​യി വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നു.

പേ​​​രു​​​ക​​​ൾ കൂ​​​ട്ട​​​ത്തോ​​​ടെ ഒ​​​ഴി​​​വാ​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തി​​​നെ​​​തി​​​രേ പ​​​രാ​​​തി​​​പ്പെ​​​ടാ​​​നും അ​​​പാ​​​ക​​​ത​​​ക​​​ൾ തി​​​രു​​​ത്താ​​​നും ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന സ​​​മ​​​യ​​​പ​​​രി​​​ധി അ​​​വ​​​സാ​​​നി​​​ക്കാ​​​റാ​​​യി​​​ട്ടും ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് ആ​​​ളു​​​ക​​​ൾ​​​ക്കു ല​​​ഭി​​​ച്ച നോ​​​ട്ടീ​​​സു​​​ക​​​ൾ​​​ക്ക് മ​​​റു​​​പ​​​ടി ന​​​ൽ​​​കാ​​​ൻ സാ​​​ധി​​​ച്ചി​​​ട്ടി​​​ല്ല.

വോ​​​ട്ട​​​ർ​​പ​​​ട്ടി​​​ക​​​യി​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ വി​​​ട്ടു​​​പോ​​​യെ​​​ന്നോ വി​​​ലാ​​​സം മാ​​​റി​​​യെ​​​ന്നോ അ​​​ത​​​ല്ലെ​​​ങ്കി​​​ൽ ഫോം 7 ​​​വ​​​ഴി മ​​​റ്റാ​​​രെ​​​ങ്കി​​​ലും എ​​​തി​​​ർ​​​പ്പ് ഉ​​​ന്ന​​​യി​​​ച്ചു​​​വെ​​​ന്നോ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ത​​​പാ​​​ൽ വ​​​ഴി​​​യും നേ​​​രി​​​ട്ടും നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

നോ​​​ട്ടീ​​​സ് ല​​​ഭി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് രേ​​​ഖ​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്കാ​​​നും വോ​​​ട്ട​​​ർ​​പ​​​ട്ടി​​​ക​​​യി​​​ലെ പേ​​​ര് നി​​​ല​​​നി​​​ർ​​​ത്താ​​​നു​​​മാ​​​യി താ​​​ലൂ​​​ക്ക് ഓ​​​ഫി​​​സു​​​ക​​​ളി​​​ലും ഇ-​​​സേ​​​വ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ നീ​​​ണ്ട ക്യൂ​​​വാ​​​ണ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന​​​ത്. കൃ​​​ത്യ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം കൂ​​​ടാ​​​തെ കൂ​​​ട്ട​​​ത്തോ​​​ടെ നോ​​​ട്ടീ​​​സ് അ​​​യ​​​യ്ക്കു​​​ന്ന​​​ത് ചി​​​ല പ്ര​​​ത്യേ​​​ക വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ​​​യും സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളെ​​​യും ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണെ​​​ന്ന് വി​​​വി​​​ധ ജ​​​ന​​​കീ​​​യ കൂ​​​ട്ടാ​​​യ്മ​​​ക​​​ളും പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ളും ആ​​​രോ​​​പി​​​ക്കു​​​ന്നു.

കോ​​​​ൺ​​​​ഗ്ര​​​​സ് മ​​​​ന്ത്രി ഈ​​​​ശ്വ​​​​ർ ഖ​​​​ണ്ഡ്രെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന ബി​​​​ദ​​​​റി​​​​ലെ ഭാ​​​​ൽ​​​​ക്കി, മ​​​​ന്ത്രി എം.​​​​ബി. പാ​​​​ട്ടീ​​​​ൽ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന ബ​​​​ബ​​​​ലേ​​​​ശ്വ​​​​ർ എ​​​​ന്നീ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് വ്യാ​​​​ജ പ​​​​രാ​​​​തി​​​​ക​​​​ൾ ഉ​​​​ന്ന​​​​യി​​​​ച്ച് വോ​​​​ട്ട​​​​ർ​​​​മാ​​​​രു​​​​ടെ പേ​​​​രു​​​​ക​​​​ൾ കൂ​​​​ട്ട​​​​ത്തോ​​​​ടെ വെ​​​​ട്ടി​​​​ച്ചു​​​​രു​​​​ക്കാ​​​​ൻ ശ്ര​​​​മം ന​​​​ട​​​​ക്കു​​​​ന്ന​​​​ത്.

ത​​​​ല​​​​മു​​​​റ​​​​ക​​​​ളാ​​​​യി ഒ​​​​രേ സ്ഥ​​​​ല​​​​ത്തു താ​​​​മ​​​​സി​​​​ക്കു​​​​ന്ന​​​​വ​​​​രും വ്യാ​​​​പാ​​​​രി​​​​ക​​​​ളു​​​​മാ​​​​യ വോ​​​​ട്ട​​​​ർ​​​​മാ​​​​രെ ‘സ്ഥ​​​​ല​​​​ത്തി​​​​ല്ലാ​​​​ത്ത​​​​വ​​​​ർ’ എ​​​​ന്നാ​​​​രോ​​​​പി​​​​ച്ച്, വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ​​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നു​​​​ള്ള ‘ഫോം 7’ ​​​​സ​​​​മ​​​​ർ​​​​പ്പി​​​​ച്ചാ​​​​ണ് ഈ ​​​​വേ​​​​ട്ട​​​​യാ​​​​ട​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. ക​​​ഴി​​​ഞ്ഞ 24ന് ​​​​അ​​​​വ​​​​സാ​​​​നി​​​​ച്ച പ​​​​രാ​​​​തി​​​​ക​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള സ​​​​മ​​​​യ​​​​പ​​​​രി​​​​ധി​​​​ക്ക് തൊ​​​​ട്ടു​​​​മു​​​​മ്പു​​​​ള്ള 48 മ​​​​ണി​​​​ക്കൂ​​​​റി​​​​ലാ​​​​ണ് ഭൂ​​​​രി​​​​ഭാ​​​​ഗം അ​​​​പേ​​​​ക്ഷ​​​​ക​​​​ളും സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഭാ​​​​ൽ​​​​ക്കി, ബ​​​​ബ​​​​ലേ​​​​ശ്വ​​​​ർ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലാ​​​​യി 3,900ലേ​​​​റെ വോ​​​​ട്ട​​​​ർ​​​​മാ​​​​രു​​​​ടെ പേ​​​​രു​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ എ​​​​തി​​​​ർ​​​​പ്പ് ഉ​​​​ന്ന​​​​യി​​​​ക്ക​​​​പ്പെ​​​​ട്ടു. ഇ​​​​തി​​​​ൽ മ​​​​ഹാ​​​​ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും മു​​​​സ്‌​​​ലിം വോ​​​​ട്ട​​​​ർ​​​​മാ​​​​രാ​​​​ണ്.ഒ​​​​ക്‌​​​ടോ​​​​ബ​​​​ർ 27നാ​​​​ണ് ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ അ​​​​ന്തി​​​​മ വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കാ​​​​നി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

Tags : Deepika DeepikaNewspaper BreakingNews registered against the Commission SIR

Recent News

Corehub Up