വിരാട് കോഹ്ലി
രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ അതിവേഗം 15,000 റണ്‍സ് എന്ന റിക്കാര്‍ഡ് സ്വന്തമാക്കി വിരാട് കോഹ്ലി. ഇന്ത്യൻ ഇതിഹാസ സച്ചിന് തെണ്ടുല്‍ക്കറെയാണ് കോഹ്ലി മറികടന്നത്. 315 മത്സരങ്ങളിലെ 303 ഇന്നിംഗ്സിലാണ് കോഹ്ലിയുടെ അതുല്യനേട്ടം.
377 ഇന്നിംഗ്സിലായിരുന്നു സച്ചിന് 15,000 റൺസ് പിന്നിട്ടത്. ഇന്നലെ കാര്യവട്ടത്ത് വെസ്റ്റ് ഇൻഡീസിനെതിരേ നടന്ന ഒന്നാം ഏകദിനത്തിൽ ഇന്ത്യക്കായി പുറത്താകാതെ 139 റൺസ് നേടിയ ഇന്നിംഗ്സിനിടെയായിരുന്നു കോഹ്ലിയുടെ റിക്കാർഡ് നേട്ടം. മത്സരത്തിൽ ഇന്ത്യ എട്ട് വിക്കറ്റിന്റെ ആധികാരിക ജയം നേടി.
കാര്യവട്ടത്ത് രണ്ടാം സെഞ്ചുറിയാണ് വിരാട് ഇന്നലെ കുറിച്ചത്. കരിയറിലെ 55-ാം ഏകദിന സെഞ്ചുറിയും. നിലവില്‍ കളിക്കുന്നവരില്‍ സെഞ്ചുറി നേട്ടത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് കരിയറിന്റെ സായാഹ്നത്തിലെത്തിയിരിക്കുന്ന രോഹിത് ശർമയാണ്-34 സെഞ്ചുറി. ഏകദിന ക്രിക്കറ്റിലെ റണ്‍ സ്കോറര്‍മാരില്‍ സച്ചിനു (18,426) പിന്നില്‍ രണ്ടാം സ്ഥാനത്താണ് കോഹ്ലി (15080).
ഏകദിന ക്രിക്കറ്റില്‍ ഏറ്റവും അധികം ശരാശരിയും (59.14) കോഹ്ലിക്കാണ്. പതിനായിരം റണ്‍സ് പിന്നിട്ടവരില്‍ എം.എസ്. ധോണിക്കു മാത്രമാണ് അമ്പതിനു മുകളില്‍ ശരാശരിയുള്ളത്.
Tags : Deepika DeepikaNewspaper BreakingNews Virat Kohli i becomes fastest 15 000