x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഞ്ജു വെടിക്കെട്ട്; മഹാരാഷ്ട്രയെ തകർത്ത് കേരളം

വെബ് ഡെസ്ക്
Published: November 16, 2026 11:46 PM IST | Updated: November 16, 2026 11:46 PM IST

സ​ഞ്ജു സാം​സ​ൺ

ച​ണ്ഡി​ഗ​ഡ്: സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് എ​ലൈ​റ്റ് ഗ്രൂ​പ്പ് സി​യി​ല്‍ കേ​ര​ള​ത്തി​നാ​യി രോ​ഹ​ന്‍ കു​ന്നു​മ്മ​ലി​ന്‍റെ​യും (47 പ​ന്തി​ല്‍ 75) സ​ഞ്ജു സാം​സ​ണി​ന്‍റെ​യും (16 പ​ന്തി​ല്‍ 47) ത​ക​ര്‍​പ്പ​ന്‍ ബാ​റ്റിം​ഗ്. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത കേ​ര​ളം 20 ഓ​വ​റി​ല്‍ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 211 റ​ണ്‍​സ് നേ​ടി. എ​തി​രാ​ളി​ക​ളാ​യ മ​ഹാ​രാ​ഷ്ട്ര 16 ​ഓ​വ​റി​ല്‍ 117 റ​ണ്‍​സി​നു പു​റ​ത്താ​യി. നാ​ല് ഓ​വ​റി​ല്‍ 27 റ​ണ്‍​സ് വ​ഴ​ങ്ങി അ​ഞ്ചു വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി​യ കേ​ര​ള​ത്തി​ന്‍റെ പേ​സ​ര്‍ എം.​ഡി. നി​ധീ​ഷാ​ണ് പ്ലെ​യ​ര്‍ ഓ​ഫ് ദ ​മാ​ച്ച്.

മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്‍റെ (1) വി​ക്ക​റ്റ് ന​ഷ്ട​ത്തോ​ടെ​യാ​ണ് കേ​ര​ളം ഇ​ന്നിം​ഗ്‌​സ് ആ​രം​ഭി​ച്ച​ത്. മൂ​ന്നാം ന​മ്പ​റി​ല്‍ എ​ത്തി​യ അ​ഹ​മ്മ​ദ് ഇ​മ്രാ​നും (13) പി​ന്നാ​ലെ മ​ട​ങ്ങി. എ​ന്നാ​ല്‍, മൂ​ന്നാം വി​ക്ക​റ്റി​ല്‍ രോ​ഹ​ന്‍ കു​ന്നു​മ്മ​ലും സ​ഞ്ജു സാം​സ​ണും ചേ​ര്‍​ന്ന് സ്‌​കോ​ര്‍ 118ല്‍ ​എ​ത്തി​ച്ചു. മൂ​ന്നു സി​ക്‌​സും ഒ​മ്പ​തു ഫോ​റും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു രോ​ഹ​ന്‍റെ ഇ​ന്നിം​ഗ്‌​സ്. സ​ഞ്ജു​വി​ന്‍റെ ബാ​റ്റി​ല്‍​നി​ന്ന് അ​ഞ്ചു സി​ക്‌​സും മൂ​ന്നു ഫോ​റും പി​റ​ന്നു. സ​ല്‍​മാ​ന്‍ നി​സാ​ര്‍ 13 പ​ന്തി​ല്‍ 29 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു.

212 റ​ണ്‍​സ് ല​ക്ഷ്യ​വു​മാ​യി ക്രീ​സി​ലെ​ത്തി​യ മ​ഹാ​രാ​ഷ്‌ട്ര​യു​ടെ ക്യാ​പ്റ്റ​ന്‍ പൃ​ഥ്വി ഷാ (6) ​തു​ട​ക്ക​ത്തി​ലേ പു​റ​ത്ത്. ഏ​ഴാ​മ​നാ​യെ​ത്തി​യ രാ​മ​കൃ​ഷ്ണ ഘോ​ഷാ​ണ് (28) അ​വ​രു​ടെ ഇ​ന്നിം​ഗ്‌​സി​ലെ ടോ​പ് സ്‌​കോ​റ​ര്‍. ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് നാ​ലു പോ​യി​ന്‍റു​മാ​യി നാ​ലാം സ്ഥാ​ന​ത്താ​ണ് കേ​ര​ളം.

Tags : Cricket Sanju Kerala Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up