ധാക്ക: സാഫ് കപ്പ് ഫുട്ബോള്‍ ഫൈനലില്‍ ഇന്ത്യയും പാക്കിസ്ഥാനും ചൊവ്വാഴ്ച ഏറ്റുമുട്ടും. ബംഗ്ലാദേശിലെ ധാക്കയിലുള്ള നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 7.30നാണ് മത്സരം. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ പത്താം കിരീടമാണ് ലക്ഷ്യമിടുന്നത്. പാക്കിസ്ഥാനാകട്ടെ ചരിത്രത്തിലാദ്യമായാണ് സാഫ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിക്കുന്നത്.
ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ബി മത്സരത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ 3-2ന് പാക്കിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. സെമി ഫൈനലില്‍ ഭൂട്ടാനെ 2-1ന് കീഴടക്കിയാണ് ഇന്ത്യ ഫൈനല്‍ ഉറപ്പിച്ചത്. പാക്കിസ്ഥാന് ആതിഥേയരായ ബംഗ്ലാദേശിനെ ഏക ഗോളിന് മറികടന്നാണ് കലാശപ്പോരിന് ടിക്കറ്റെടുത്തത്.
നൗഷാദ് മൂസ പരിശീലിപ്പിക്കുന്ന ഇന്ത്യന്‍ ടീം ഗ്രൂപ്പ് റൗണ്ടില്‍ പാക്കിസ്ഥാനെതിരെ കളിച്ചതിനേക്കാള്‍ മികച്ച പോരാട്ടം ഫൈനലില്‍ പുറത്തെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. VETO OTT പ്ലാറ്റ്ഫോമിലൂടെ മത്സരം തത്സമയം കാണാം. ടെലിവിഷന്‍ സംപ്രേഷണം ഇല്ല.
1993, 1997, 1999, 2005, 2009, 2011, 2015, 2021, 2023 വര്‍ഷങ്ങളിലാണ് ഇന്ത്യ സാഫ് കപ്പ് ഉയര്‍ത്തിയത്. പാക്കിസ്ഥാന് നാല് തവണ സെമിഫൈനല്‍ വരെയെത്തി. ഏറ്റവുമൊടുവില്‍ സെമി കളിച്ചത് 2018ല്‍. പതിനഞ്ച് എഡിഷനുകളുടെ ചരിത്രമുള്ള സാഫ് കപ്പില്‍ 14 തവണയും ഇന്ത്യ ഫൈനല്‍ കളിച്ചു. 2003 ല്‍ മാത്രമാണ് സെമി ഫൈനലില്‍ പുറത്തായത്.
Tags : SAFF Cup Football India 10th title Pakistan first final Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews