ഹൈദര്‍ അലി
കാസര്‍ഗോഡ്: നിറതോക്കുമായി സ്കൂട്ടറില്‍ പോവുകയായിരുന്ന യുവാവ് അബദ്ധത്തിയല് വെടിയേറ്റു മരിച്ചു. മുളിയാര്‍ കാട്ടിപ്പള്ളത്തെ മൊയ്തു-ജമീല ദമ്പതികളുടെ മകന് ഹൈദര്‍ അലി (28) ആണു മരിച്ചത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. കാട്ടിപ്പള്ളത്തെ ഗ്രൗണ്ടിൽ സ്കൂട്ടറില്‍നിന്നു വീണുകിടക്കുന്ന നിലയിലാണ് ഹൈദര്‍ അലിയെ കണ്ടെത്തിയത്. വീണുകിടന്നിരുന്ന ഹൈദറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
താഴെ വീഴാതിരിക്കാന്‍ തോക്കിന്റെ പിന്‍ഭാഗം കാലുകള്ക്കിടയിലും തോക്കിന്‍കുഴല്‍ ഷര്ട്ടിനിടയിലൂടെയും കയറ്റിവച്ചാണ് ഹൈദര്‍ യാത്ര ചെയ്തത്. യാത്രയ്ക്കിടെ തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടിയതാകാമെന്നാണു സൂചന. വെടിയുണ്ട താടിയെല്ലിലൂടെ തുളച്ചുകയറി തലയിലൂടെ പുറത്തേക്കു പോകുകയായിരുന്നു.
മൃതദേഹം കാസര്‍ഗോഡ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ആദൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിദേശത്തായിരുന്ന ഹൈദര്‍ അടുത്തിടെയാണു നാട്ടിലെത്തി ബോവിക്കാനത്ത് ടെക്സ്റ്റൈല്‍ ഷോപ്പ് ആരംഭിക്കുന്നത്. സഹോദരങ്ങള്‍: ഖദീജ, നസീറ, ഷാഫി (ദുബായ്).
Tags : Haidar Ali scooter Loaded gun Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash