പ്രതീകാത്മക ചിത്രം
ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ ഞായറാഴ്ച നടന്ന രണ്ട് വ്യത്യസ്ത വെടിവയ്പുകളിലായി 17 പേര് കൊല്ലപ്പെട്ടു.
പീറ്റര്മാരിറ്റ്സ്ബര്ഗിനു സമീപമുള്ള സ്വീറ്റ്വാട്ടേഴ്സില് വെടിയുണ്ടകളേറ്റ് തകര്‍ന്ന വാഹനത്തിനുള്ളില്‍ എട്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.
കൊല്ലപ്പെട്ടവരെ തിരിച്ചറിയാനോ പ്രതികളെ കണ്ടെത്താനോ പൊലിസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ദക്ഷിണാഫ്രിക്കന്‍ തലസ്ഥാനമായ പ്രിട്ടോറിയയ്ക്ക് സമീപമുള്ള ജെഫ്സ്വില്ലെയില് വെടിയേറ്റ നിലയില്‍ ഒമ്പതു പേരുടെ മൃതദേഹങ്ങളും കണ്ടെത്തി.
കൊല്ലപ്പെട്ടവരില്‍ ആറു പുരുഷന്മാരും മൂന്നു സ്ത്രീകളുമുണ്ടെന്നു പൊലിസ് അറിയിച്ചു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Tags : South Africa Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash