x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ബ​​​​സി​​​​ലി​​​​ക്ക​​​​: വി​​​​ശ്വാ​​​​സ​​​​ത്തി​​​​ന്‍റെ​​​​യും ച​​​​രി​​​​ത്ര​​​​ത്തി​​​​ന്‍റെ​​​​യും നാ​ല് നൂ​റ്റാ​ണ്ട്

വെബ്ഡെസ്ക്
Published: November 17, 2026 02:33 AM IST | Updated: November 17, 2026 02:33 AM IST

വ​​​​ത്തി​​​​ക്കാ​​​​നി​​​​ലെ സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ബ​​​​സി​​​​ലി​​​​ക്ക.

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: വി​​​​ശ്വാ​​​​സ​​​​ത്തി​​​​ന്‍റെ​​​​യും ച​​​​രി​​​​ത്ര​​​​ത്തി​​​​ന്‍റെ​​​​യും ക​​​​ലാ​​​​വൈ​​​​ഭ​​​​വ​​​​ത്തി​​​​ന്‍റെ​​​​യും നാ​​​​ലു നൂ​​​​റ്റാ​​​​ണ്ട് പി​​​​ന്നി​​​​ട്ടു വ​​​​ത്തി​​​​ക്കാ​​​​നി​​​​ലെ സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ബ​​​​സി​​​​ലി​​​​ക്ക. ലോ​​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ പ​​​ള്ളി​​​യും ലോ​​​ക​​​​മെ​​​​മ്പാ​​​​ടു​​​​മു​​​​ള്ള ക​​​​ത്തോ​​​​ലി​​​​ക്കാ ​​​​വി​​​​ശ്വാ​​​​സി​​​​ക​​​​ളു​​​​ടെ​​​​യും സ​​​​ഞ്ചാ​​​​രി​​​​ക​​​​ളു​​​​ടെ​​​​യും പ്ര​​​​ധാ​​​​ന ആ​​​​ക​​​​ർ​​​​ഷ​​​​ണ​​​കേ​​​ന്ദ്ര​​​വു​​​​മാ​​​​യ സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് ബ​​​സി​​​ലി​​​ക്ക​​​യു​​​ടെ കൂ​​​​ദാ​​​​ശ​​​​യു​​​​ടെ 400-ാം വാ​​​​ർ​​​​ഷി​​​​കം നാ​​​​ളെ ആ​​​​ഘോ​​​​ഷി​​​​ക്കു​​​​ക​​​​യാ​​​​ണ്.

ഇ​​​തോ​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് നാ​​​​ളെ ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ മു​​​​ഖ്യ​​​​കാ​​​​ർ​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ക്കും. പ്രാ​​​​ദേ​​​​ശി​​​​ക സ​​​​മ​​​​യം വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​നാ​​​​ണ് (​ഇ​​​​ന്ത്യ​​​​ൻ സ​​​​മ​​​​യം നാ​​​​ളെ രാ​​​​ത്രി 9.30) തി​​​​രു​​​​ക്ക​​​​ർ​​​​മ്മ​​​​ങ്ങ​​​​ൾ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. 2026 ഫെ​​​​ബ്രു​​​​വ​​​​രി 20ന് ​​​​ആ​​​​രം​​​​ഭി​​​​ച്ച ഒ​​​​രു വ​​​​ർ​​​​ഷം നീ​​​​ണ്ടു​​​​നി​​​​ന്ന വാ​​​​ർ​​​​ഷി​​​​കാ​​​​ഘോ​​​​ഷ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളു​​​​ടെ സ​​​​മാ​​​​പ​​​​നംകൂ​​​​ടി​​​​യാ​​​​ണി​​​​ത്.

ഈശോമിശിഹായുടെ ശി​​​​ഷ്യ​​​​നും സ​​​​ഭ​​​​യു​​​​ടെ പ്ര​​​​ഥ​​​​മ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​മാ​​​​യി ആ​​​​ദ​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന വി​​​​ശു​​​​ദ്ധ പ​​​​ത്രോ​​​​സി​​​​ന്‍റെ ക​​​​ബ​​​​റി​​​​ട​​​​ത്തി​​​​നു മു​​​​ക​​​​ളി​​​​ലാ​​​​ണ് ഈ ​​​​മ​​​​ഹാ​​​​ദേ​​​​വാ​​​​ല​​​​യം ഉ​​​​യ​​​​ർ​​​​ന്നു​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​ത്. എ​​​​ഡി 64ൽ ​​​​നീ​​​​റോ ച​​​​ക്ര​​​​വ​​​​ർ​​​​ത്തി​​​​യു​​​​ടെ ഭ​​​​ര​​​​ണ​​​​കാ​​​​ല​​​​ത്തു ര​​​​ക്ത​​​​സാ​​​​ക്ഷി​​​​യാ​​​​യ വി​​​​ശു​​​​ദ്ധ പ​​​​ത്രോ​​​​സി​​​​നെ അ​​​​ട​​​​ക്കം ചെ​​​​യ്ത സ്ഥ​​​​ല​​​​ത്ത് എ​​​​ഡി 326ൽ ​​​​കോ​​​​ൺ​​​​സ്റ്റ​​​​ന്‍റൈ​​​​ൻ ച​​​​ക്ര​​​​വ​​​​ർ​​​​ത്തി​​​​യാ​​​​ണ് ആ​​​​ദ്യ​​​​ത്തെ ബ​​​​സി​​​​ലി​​​​ക്ക നി​​​​ർ​​​​മി​​​​ച്ച​​​​ത്.

ഏ​​​​ക​​​​ദേ​​​​ശം 1,200 വ​​​​ർ​​​​ഷ​​​​ത്തോ​​​​ളം നി​​​​ല​​​​നി​​​​ന്ന പ​​​​ഴ​​​​യ പ​​​​ള്ളി കാ​​​​ല​​​​പ്പ​​​​ഴ​​​​ക്ക​​​​ത്താ​​​​ൽ ജീ​​​​ർ​​​​ണി​​​​ച്ച​​​​തോ​​​​ടെ പു​​​​തി​​​​യ പ​​​​ള്ളി നി​​​​ർ​​​​മി​​​​ക്കാ​​​​ൻ 1505ൽ ​​​​ജൂ​​​​ലി​​​​യ​​​​സ് ര​​​​ണ്ടാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ തീ​​​​രു​​​​മാ​​​​നി​​​​ക്കുകയായിരുന്നു. 1506ൽ ​​​​അ​​​​ദ്ദേ​​​​ഹം പു​​​​തി​​​​യ ബ​​​​സി​​​​ലി​​​​ക്ക​​​​യു​​​​ടെ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​നു ത​​​​റ​​​​ക്ക​​​​ല്ലി​​​​ടു​​​​ക​​​​യും ചെ​​​​യ്തു. ബ്ര​​​​മാ​​​​ന്തെ, റാ​​​​ഫേ​​​​ൽ, മൈ​​​​ക്ക​​​​ലാ​​​​ഞ്ച​​​​ലോ, ബെ​​​​ർ​​​​ണീനി തു​​​​ട​​​​ങ്ങി ന​​​​വോ​​​​ത്ഥാ​​​​ന കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ലെ അ​​​​തു​​​​ല്യ പ്ര​​​​തി​​​​ഭ​​​​ക​​​​ൾ പ​​​​ല ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​നും രൂ​​​​പ​​​​ക​​​​ല്പ​​​​ന​​​​യ്ക്കും നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി.

120 വ​​​​ർ​​​​ഷ​​​​ത്തി​​​​ലേ​​​​റെ നീ​​​​ണ്ട പ്ര​​​​യ​​​​ത്ന​​​​ത്തി​​​​നൊ​​​​ടു​​​​വി​​​​ൽ 1626 ന​​​​വം​​​​ബ​​​​ർ 18ന് ​​​​ഊർ​​​​ബ​​​​ൻ എ​​​​ട്ടാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യാ​​​​ണ് നി​​​​ല​​​​വി​​​​ലെ ബ​​​​സി​​​​ലി​​​​ക്ക ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി കൂ​​​​ദാ​​​​ശ ചെ​​​​യ്ത​​​​ത്. 611 അ​​​​ടി നീ​​​​ള​​​​വും 448 അ​​​​ടി ഉ​​​​യ​​​​ര​​​​മു​​​​ള്ള താ​​​​ഴി​​​​ക​​​​ക്കു​​​​ട​​​​വു​​​​മു​​​​ള്ള പ​​​​ള്ളി വാ​​​​സ്തു​​​​വി​​​​ദ്യ​​​​യു​​​​ടെ​​​​യും ശി​​​​ല്പ​​​​ക​​​​ല​​​​യു​​​​ടെ​​​​യും അ​​​​പൂ​​​​ർ​​​​വ വി​​​​സ്മ​​​​യ​​​​മാ​​​​ണ്. പ​​​​ള്ളിനി​​​​ർ​​​​മാ​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ച​​​​രി​​​​ത്ര​​​​രേ​​​​ഖ​​​​ക​​​​ൾ ആ​​​​ർ​​​​ക്കൈ​​​​വു​​​​ക​​​​ളി​​​​ൽ സൂ​​​​ക്ഷി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

വി​​​​ശ്വാ​​​​സി​​​​ക​​​​ളു​​​​ടെ തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​കേ​​​​ന്ദ്രം

കാ​​​​ലം മാ​​​​റി​​​​യി​​​​ട്ടും ബ​​​​സി​​​​ലി​​​​ക്ക​​​​യു​​​​ടെ ആ​​​​ത്മീ​​​​യ​​​പ്രാ​​​​ധാ​​​​ന്യ​​​​ത്തി​​​​ന് കു​​​​റ​​​​വു​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല. 2025ലെ ‘​​​​പ്ര​​​​ത്യാ​​​​ശ​​​​യു​​​​ടെ ജൂ​​​​ബി​​​​ലി’ വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ 185 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​യി ഏ​​​​ക​​​​ദേ​​​​ശം 3.35 കോ​​​ടി ആ​​​​ളു​​​​ക​​​​ളാ​​​​ണ് ബ​​​​സി​​​​ലി​​​​ക്ക സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച​​​​ത്. സാ​​​ധാ​​​ര​​​ണ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ മാ​​​​ത്രം 40,000ത്തോ​​​​ളം സ​​​​ന്ദ​​​​ർ​​​​ശ​​​​ക​​​​ർ എ​​​​ത്താ​​​​റു​​​​ണ്ട്. യു​​​​നെ​​​​സ്കോ​​​​യു​​​​ടെ ലോ​​​​ക​​​​പൈ​​​​തൃ​​​​ക​​​​ സ്മാ​​​​ര​​​​കം​​​​കൂ​​​​ടി​​​​യാ​​​​യ ഈ ​​​​പ​​​​ള്ളി പ്ര​​​​തി​​​​വ​​​​ർ​​​​ഷം ലോ​​​​ക​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ര​​​​ണ്ടു കോ​​​​ടി​​​​യി​​​​ല​​​​ധി​​​​കം വി​​​​ശ്വാ​​​​സി​​​​ക​​​​ൾ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ന്നു​​​​ണ്ട്.

നാ​​​​ല് നൂ​​​​റ്റാ​​​​ണ്ടു​​​​ക​​​​ൾ പി​​​​ന്നി​​​​ടു​​​​മ്പോ​​​​ഴും സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ബ​​​​സി​​​​ലി​​​​ക്ക വെ​​​​റു​​​​മൊ​​​​രു ച​​​​രി​​​​ത്ര​​​​സ്മാ​​​​ര​​​​ക​​​​മ​​​​ല്ല. വി​​​​ശു​​​​ദ്ധ പ​​​​ത്രോ​​​​സി​​​​ന്‍റെ സ്മ​​​​ര​​​​ണ​​​​യും ക്രൈ​​​​സ്ത​​​​വ വി​​​​ശ്വാ​​​​സ​​​​ത്തി​​​​ന്‍റെ പാ​​​​ര​​​​മ്പ​​​​ര്യ​​​​വും ലോ​​​​ക​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള വി​​​​ശ്വാ​​​​സി​​​​ക​​​​ളെ ഒ​​​​രു​​​​മി​​​​പ്പി​​​​ക്കു​​​​ന്ന ആ​​​​ത്മീ​​​​യകേന്ദ്രവു​​​​മാ​​​​ണ് ഈ ​​​​മ​​​​ഹാ​​​​ദേ​​​​വാ​​​​ല​​​​യം. ച​​​​രി​​​​ത്ര​​​​വും വി​​​​ശ്വാ​​​​സ​​​​വും ക​​​​ല​​​​യും സം​​​​ഗ​​​​മി​​​​ക്കു​​​​ന്ന ഈ ​​​​പു​​​​ണ്യ​​​​സ്ഥ​​​​ലം ഇ​​​​ന്നും ലോ​​​​ക​​​​ത്തി​​​​ന്‍റെ ആ​​​​ത്മീ​​​​യ ഹൃ​​​​ദ​​​​യ​​​​മാ​​​​യി നി​​​​ല​​​​കൊ​​​​ള്ളു​​​​ന്നു.

വാ​​​​സ്തു​​​​വി​​​​ദ്യ​​​​യു​​​​ടെ വി​​​​സ്മ​​​​യം

വി​​​​ശു​​​​ദ്ധ പ​​​​ത്രോ​​​​സി​​​​ന്‍റെ ക​​​​ബ​​​​റി​​​​ട​​​​ത്തി​​​​നു മു​​​​ക​​​​ളി​​​​ൽ നി​​​​ർ​​​​മി​​​​ച്ച സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ബ​​​​സി​​​​ലി​​​​ക്ക ന​​​​വോ​​​​ത്ഥാ​​​​ന-​​​​ബ​​​​റോ​​​​ക് വാ​​​​സ്തു​​​​വി​​​​ദ്യാ ശൈ​​​​ലി​​​​ക​​​​ളു​​​​ടെ മ​​​​കു​​​​ടോ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​മാ​​​​ണ്. ന​​​​വോ​​​​ത്ഥാ​​​​ന കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും പ്ര​​​​ശ​​​​സ്ത​​​​നാ​​​​യ ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ വാ​​​​സ്തു​​​​ശി​​​​ല്പി​​​​യും ചി​​​​ത്ര​​​​കാ​​​​ര​​​​നു​​​​മാ​​​​യി​​​​രു​​​​ന്ന ദൊ​​​​ണാ​​​​ത്ത ബ്ര​​​​മാ​​​​ന്തെ രൂ​​​​പ​​​​ക​​​​ല്പ​​​​ന​​​​യോ​​​​ടെ ആ​​​​രം​​​​ഭി​​​​ച്ച ബ​​​​സി​​​​ലി​​​​ക്ക​​​​യു​​​​ടെ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ൽ മൈ​​​​ക്ക​​​​ലാ​​​​ഞ്ച​​​​ലോ (136 മീ​​​​റ്റ​​​​ർ ഉ​​​​യ​​​​ര​​​​മു​​​​ള്ള താ​​​​ഴി​​​​ക​​​​ക്കു​​​​ടം), കാ​​​​ർ​​​​ലോ മ​​​​ദെ​​​​ർ​​​​ണോ (മു​​​​ൻ​​​​ഭാ​​​​ഗ​​​​വും കു​​​​രി​​​​ശാ​​​​കൃ​​​​തി​​​​യി​​​​ലു​​​​ള്ള വി​​​​പു​​​​ലീ​​​​ക​​​​ര​​​​ണ​​​​വും) ജാൻ ലൊറേ​​​​ൻ​​​​സോ ബെ​​​​ർ​​​​ണീ​​​​നി (വെ​​​​ങ്ക​​​​ലനി​​​​ർ​​​​മി​​​​ത​​​​മാ​​​​യ മേൽക്കട്ടിയോടു കൂടിയ അ​​​​ൾ​​​​ത്താ​​​​ര​​​​യും ച​​​​ത്വ​​​​ര​​​​വും) എ​​​​ന്നി​​​​വ​​​​രു​​​​ടെ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​ണ്. വാ​​​​ർ​​​​ഷി​​​​ക​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് സ്വി​​​​സ് ക​​​​ലാ​​​​കാ​​​​ര​​​​ൻ മാ​​​​നു​​​​വ​​​​ൽ ഡ്യൂ​​​​ർ രൂ​​​​പ​​​​ക​​​​ല്പ​​​​ന ചെ​​​​യ്ത പു​​​​തി​​​​യ കു​​​​രി​​​​ശി​​​​ന്‍റെ വ​​​​ഴി ഫെ​​​​ബ്രു​​​​വ​​​​രി 20ന് ​​​​ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ൽ സ്ഥാ​​​​പി​​​​ച്ചി​​​​രു​​​​ന്നു.

കൂ​​​ടു​​​ത​​​ൽ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ

വാ​​​​ർ​​​​ഷി​​​​കാ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​ർ​​​​ക്കും സ​​​​ന്ദ​​​​ർ​​​​ശ​​​​ക​​​​ർ​​​​ക്കു​​​​മാ​​​​യി നി​​​​ര​​​​വ​​​​ധി പു​​​​തി​​​​യ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളും പ​​​​ദ്ധ​​​​തി​​​​ക​​​​ളും ന​​​​ട​​​​പ്പാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. സ​​​​ന്ദ​​​​ർ​​​​ശ​​​​ക​​​​ർ​​​​ക്കു വൈ​​​​ദി​​​​ക​​​​രു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ക്കാ​​​​നും ആ​​​​ത്മീ​​​​യ​​​​മാ​​​​യ സം​​​​ശ​​​​യ​​​​ങ്ങ​​​​ളും ആ​​​​ശ​​​​ങ്ക​​​​ക​​​​ളും പ​​​​ങ്കു​​​​വ​​​​യ്ക്കാ​​​​നു​​​മു​​​ള്ള പ്ര​​​​ത്യേ​​​​ക ‘ലി​​​​സ​​​​ണിം​​​​ഗ് സ്പേ​​​​സ്’ ആ​​​ണ് ഇ​​​തി​​​ൽ ശ്ര​​​ദ്ധേ​​​യം.

പ​​​​ള്ളി​​​​യി​​​​ലേ​​​​ക്കു​​​​ള്ള പ്ര​​​​വേ​​​​ശ​​​​നം സൗ​​​​ജ​​​​ന്യ​​​​മാ​​​​ണ്. എ​​​​ന്നാ​​​​ൽ ഏ​​​​ഴു യൂ​​​​റോ ന​​​​ൽ​​​​കി ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി പ്ര​​​​വേ​​​​ശ​​​​നം ബു​​​​ക്ക് ചെ​​​​യ്യാം. താ​​​​ഴി​​​​ക​​​​ക്കു​​​​ട​​​​ത്തി​​​​ന്‍റെ മു​​​​ക​​​​ളി​​​​ലെ​​​​ത്താ​​​​നും നൂറോ​​​ളം മാ​​​ർ​​​പാ​​​പ്പ​​​മാ​​​രെ അ​​​ട​​​ക്കം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന ഭൂ​​​​ഗ​​​​ർ​​​​ഭ ക​​​​ല്ല​​​​റ​​​​ക​​​​ൾ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കാ​​​​നും ത്രി​​​​മാ​​​​ന ദൃ​​​​ശ്യാ​​​​വി​​​​ഷ്കാ​​​​ര​​​​ങ്ങ​​​​ൾ കാ​​​​ണാ​​​​നു​​​​മു​​​​ള്ള സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളു​​​​മു​​​​ണ്ട്. മേ​​​​ൽ​​​​ക്കൂ​​​​ര​​​​യി​​​​ലെ ക​​​​ഫേ വി​​​​പു​​​​ലീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നും ചെ​​​​റി​​​​യ താ​​​​ഴി​​​​ക​​​​ക്കു​​​​ട​​​​ങ്ങ​​​​ൾ​​​​ക്കു ചു​​​​റ്റു​​​​മു​​​​ള്ള ഭാ​​​​ഗ​​​​ങ്ങ​​​​ൾ പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി തു​​​​റ​​​​ന്നു​​​​കൊ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നും പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ണ്ട്.

Tags : Four Centuries Faith and History Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Vaticancitty

Recent News

Corehub Up