അഭിമന്യു
കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ആറുപേര്‍ കൂറുമാറി. വിചാരണയ്ക്കിടെ പ്രതികളുടെ ബന്ധുവും സുഹൃത്തുക്കളുമടക്കം 10 മുതല്‍ 15 വരെ സാക്ഷികളായ ആറുപേര്‍ പ്രതികള്‍ക്കനുകൂലമായി കൂറുമാറിയതായി പ്രോസിക്യൂഷന്റെ അപേക്ഷ അനുവദിച്ച എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രഖ്യാപിച്ചു.
ആറാം പ്രതി റജീബിന്റെ അയല്‍വാസിയായ മുഹമ്മദ് അബ്ദുള്‍, പൊലിസിന്റെ സെര്‍ച്ച് ലിസ്റ്റില്‍ താന്‍ ഒപ്പിട്ട സ്ഥലം മാറ്റിപ്പറഞ്ഞു. താന്‍ പൊലിസിന്റെ ഒരു രേഖയിലും ഒപ്പിട്ടിട്ടില്ലെന്നാണു ഏഴാം പ്രതി അബ്ദുള്‍ നാസറിന്റെ അയല്‍വാസി സിറാജ് പറഞ്ഞത്.
എട്ടാം പ്രതി ആദിലിനു ബൈക്ക് വിറ്റിരുന്നതായി പറയുന്ന അമാന്‍, നൗഫാന്‍ സഹോദരങ്ങളും മൊഴി മാറ്റി. 12ാം പ്രതി മുഹമ്മദ് ഷാഹിമിന്റെ ഭാര്യയായ റൂബിയ ഭര്‍ത്താവ് ബൈക്ക് ഓടിക്കാറില്ലെന്നും ഒളിവില്‍പ്പോയതായി അറിയില്ലെന്നുമാണ് കോടതിയെ അറിയിച്ചത്.
16ാം പ്രതി സാനിദ് സല്‍സ്വഭാവിയായിരുന്നുവെന്ന മൊഴിയാണു സഹപ്രവര്‍ത്തകനായിരുന്ന ശ്രീനാഥ് നല്‍കിയത്. സാക്ഷിവിസ്താരം ഇന്നും തുടരും.
Tags : Murder case hostile Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Maharajas College SFI