Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SFI

ഡ​ൽ​ഹി​യി​ൽ‌ പ്ര​തി​ഷേ​ധം ക​ന​ക്കു​ന്നു; രാ​ത്രി​യി​ലും സ​മ​ര​വു​മാ​യി വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ൽ‌ പ്ര​തി​ഷേ​ധം ക​ന​ക്കു​ന്നു. രാ​ത്രി​യി​ലും വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ സ​മ​രം തു​ട​രു​ക​യാ​ണ്. കൊ​ണാ​ട്ട്പ്ലേ​സി​ലേ​ക്ക് വീ​ണ്ടും വി​ദ്യാ​ർ​ഥി​ക​ൾ മാ​ർ​ച്ചു​മാ​യെ​ത്തി.

എ​സ്എ​ഫ്ഐ വ​നി​ത​ക​ളു​ടെ തി​രം​ഗ മാ​ർ​ച്ചു​മാ​യി പ്ര​തി​ഷേ​ധി​ക്കു​ന്നു​ണ്ട്. എ​സ്എ​ഫ്ഐ നേ​താ​വ് ഐ​ഷി ഘോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം. അ​തേ​സ​മ​യം സം​ഘ​ടി​ച്ചെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ പൊ​ലീ​സ് ബ​ലം​പ്ര​യോ​ഗി​ച്ച് നീ​ക്കു​ക​യാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ പൊ​ലി​സ് ബ​സി​ന് മു​ക​ളി​ൽ ക​യ​റി നി​ന്നും പ്ര​തി​ഷേ​ധി​ക്കു​ന്നു​ണ്ട്.

 

 

Kerala

'ഒ​രു കൈ​യ​ബ​ദ്ധം പ​റ്റി ക്ഷമിക്കണം'; കോ​ടി​യേ​രി​യു​ടെ ഫ്ല​ക്‌​സ് കീ​റി​യ സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ

കൊ​ല്ലം: പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​നി​ടെ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ഫ്ല​ക്സ് ത​ക​ർ​ത്ത​തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ അ​ക്ബ​ർ ഷാ. ​താ​ൻ എ​സ്എ​ഫ്ഐ-​ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്നും കോ​ൺ​ഗ്ര​സി​ന്‍റെ ഫ്ല​ക്‌​സാ​ണെ​ന്ന് ക​രു​തി​യാ​ണ് അ​ത് കീ​റി​യ​തെ​ന്നും അ​ക്ബ​ർ ഷാ ​പു​റ​ത്തു​വി​ട്ട വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു.

തെ​റ്റു​പ​റ്റി എ​ല്ലാ​വ​രും എ​ന്നോ​ട് ക്ഷ​മി​ക്ക​ണം. ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി ഗ​ൾ​ഫി​ലാ​യി​രു​ന്നു. കൊ​ല്ല​ത്ത് എ​സ്എ​ഫ്ഐ പ്ര​ക​ട​നം ക​ണ്ട​പ്പോ​ൾ അ​തി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​ക​ട​ന​ത്തി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റി​യി​ട്ടി​ല്ല. താ​ൻ പ്ര​ക​ട​ന​ത്തി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റി വ​ന്ന​താ​ണെ​ന്നാ​ണ് പാ​ർ​ട്ടി​ക്കാ​ർ പ​റ​യു​ന്ന​ത്. അ​ങ്ങ​നെ​യ​ല്ല. താ​ൻ എ​സ്എ​ഫ്ഐ​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന വ്യ​ക്തി​യാ​ണ്.

പ്ര​ക​ട​നം ക​ണ്ട​പ്പോ​ൾ അ​തി​ൽ ക​യ​റി. ഞാ​ൻ ചെ​യ്ത തെ​റ്റ് എ​നി​ക്ക് മ​ന​സി​ലാ​യി​ട്ടു​ണ്ടെ​ന്നും അ​ക്ബ​ർ ഷാ ​പ​റ​ഞ്ഞു. കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ഓ​ർ​മ്മ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചി​ന്ന​ക്ക​ട​യി​ൽ സി​പി​എം ടൗ​ൺ ലോ​ക്ക​ൽ ക​മ്മി​റ്റി സ്ഥാ​പി​ച്ച ഫ്ല​ക്‌​സാ​ണ് ക​ഴി​ഞ്ഞ ദി​വ​സം എ​സ്എ​ഫ്ഐ പ്ര​ക​ട​ന​ത്തി​നി​ടെ വ​ലി​ച്ചു​കീ​റി​യ​ത്.

ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കോ​ടി​യേ​രി​യു​ടെ ഫ്ല​ക്‌​സ് സ്ഥാ​പി​ച്ചി​രു​ന്നു.

Kerala

കോ​ടി​യേ​രി​യെ തി​രി​ച്ച​റി​യാ​ത്ത​വ​ർ​ക്ക് എ​ന്ത് ഗ്യാ​നേ​ഷ് കു​മാ​ർ; സി​പി​എ​മ്മി​നെ വി​മ​ർ​ശി​ച്ച് മ​ന്ത്രി ജ​നീ​ഷ്

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ സം​ഘ​ർ​ഷം സു​വ​ർ​ണാ​വ​സ​ര​മാ​ക്കി മാ​റ്റാ​ൻ പി​ണ​റാ​യി വി​ജ​യ​നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും ശ്ര​മി​ച്ചെ​ന്ന് മ​ന്ത്രി ഒ.​ജെ.​ജ​നീ​ഷ്. എ​സ്എ​ഫ്ഐ സം​ഘ​ർ​ഷം ആ​സൂ​ത്ര​ണം ചെ​യ്ത​താ​ണെ​ന്നും ത​ന്‍റെ വാ​ഹ​ന​ത്തി​ന് നേ​രെ പ​ത്ത് സ്ഥ​ല​ങ്ങ​ളി​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ന്ദ്ര​സ​ർ​ക്കാ​ർ വോ​ട്ട​വ​കാ​ശ​ത്തെ അ​ട്ടി​മ​റി​ച്ചാ​ണ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തെ​ന്നാ​രോ​പി​ച്ച് രാ​ജ്യ​വ്യാ​പ​ക​മാ​യി കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം ന​ട​ത്തു​ക​യാ​ണ്. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യെ ക​രി​ങ്കൊ​ടി കാ​ണി​ച്ച​തെ​ന്നും ജ​നീ​ഷ് പ​റ​ഞ്ഞു. തു​ട​ർ​ന്ന് ബി​ജെ​പി അ​ക്ര​മം അ​ഴി​ച്ചു​വി​ട്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ന് മു​ന്നി​ലൂ​ടെ യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം ക​ട​ന്നു പോ​കു​ന്ന​തി​നി​ടെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ബി​യ​ർ കു​പ്പി​ക​ളും ക​ല്ലു​ക​ളും വ​ലി​ച്ചെ​റി​ഞ്ഞു. യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം അ​ല​ങ്കോ​ല​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ന്ന​ത്. കോ​ടി​യേ​രി​യെ തി​രി​ച്ച​റി​യാ​ത്ത​വ​ർ​ക്ക് എ​ന്ത് ഗ്യാ​നേ​ഷ് കു​മാ​റെ​ന്നും മ​ന്ത്രി ചോ​ദി​ച്ചു.

ദേ​ശീ​യ​പ​താ​ക ത​ക​ർ​ക്കാ​നാ​ണ് ഡി​വൈ​എ​ഫ്ഐ ശ്ര​മി​ച്ച​ത്. ഡി.​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം. ​വി​ജി​ൻ മാ​ത്ര​മ​ല്ല, പി​ണ​റാ​യി വി​ജ​യ​നും ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ലു​ണ്ടെ​ന്നാ​ണ് ജ​നീ​ഷി​ന്‍റെ ആ​രോ​പ​ണം. പി​ണ​റാ​യി​യെ ര​ക്ഷി​ക്കാ​നും മാ​സ​പ്പ​ടി കേ​സി​ലെ​യും ഇ​ഡി അ​ന്വേ​ഷ​ണ​ത്തി​ലെ​യും ശ്ര​ദ്ധ തി​രി​ക്കാ​നു​മാ​ണ് സം​ഘ​ർ​ഷം ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Kerala

ത​ല​സ്ഥാ​ന​ത്തെ സം​ഘ​ർ​ഷം: തു​ട​ക്ക​മി​ട്ട​ത് കൂവലി​ൽ, പ​ന്ത​മേ​റും കു​പ്പി​യേ​റും ന​ട​ന്നു; പൊ​ലി​സ് റി​പ്പോ​ർ​ട്ട് പു​റ​ത്ത്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം രാ​​​ത്രി ത​​​ല​​​സ്ഥാ​​​ന ന​​​ഗ​​​രി​​​യെ മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ളം യു​​​ദ്ധ​​​ക്ക​​​ള​​​മാ​​​ക്കി​​​യ അ​​​ക്ര​​​മ​​​സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ൽ പൊ​​​ലി​​​സി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ട് പു​​​റ​​​ത്ത്.

എ​​​സ്എ​​​ഫ്ഐ - യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ കൂ​​​വ​​​ലോ​​​ടെ​​​യാ​​​ണ് സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു തു​​​ട​​​ക്ക​​​മാ​​​യ​​​തെ​​​ന്ന് പൊ​​​ലി​​​സ് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

കേ​​​ന്ദ്ര മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മിഷ​​​ണ​​​ർ ഗ്യാ​​​നേ​​​ഷ് കു​​​മാ​​​റി​​​ന്‍റെ രാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് ന​​​ട​​​ത്തി​​​യ പ​​​ന്തം​​​കൊ​​​ളു​​​ത്തി പ്ര​​​ക​​​ട​​​ന​​​ത്തി​​​നി​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ കൈ​​​യി​​​ലെ പ​​​ന്തം ക​​​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണ് ഇ​​​രു​​​വി​​​ഭാ​​​ഗ​​​വും ത​​​മ്മി​​​ൽ പ​​​ര​​​സ്പ​​​രം കൂ​​​ക്കി​​​വി​​​ളി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​ത്. ഇ​​​തു പി​​​ന്നീ​​​ട് രൂ​​​ക്ഷ​​​മാ​​​യ കു​​​പ്പി​​​യേ​​​റി​​​ലേ​​​ക്കും പ​​​ന്ത​​​മേ​​​റി​​​ലേ​​​ക്കും വ​​​ഴി​​​മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു.

ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ലു​​​ണ്ടാ​​​യ ഉ​​​ര​​​സ​​​ൽ പൊ​​​ലി​​​സ് ഇ​​​ട​​​പെ​​​ട്ട് വേ​​​ഗ​​​ത്തി​​​ൽ പ​​​രി​​​ഹ​​​രി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. എ​​​ന്നാ​​​ൽ ഇ​​​തി​​​നു​​​പി​​​ന്നാ​​​ലെ എ​​​സ്എ​​​ഫ്ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സു​​​കാ​​​രെ ആ​​​ക്ര​​​മി​​​ച്ചു​​​വെ​​​ന്ന ത​​​ര​​​ത്തി​​​ൽ പ്ര​​​ചാ​​​ര​​​ണ​​​മു​​​ണ്ടാ​​​യ​​​തോ​​​ടെ​​​യാ​​​ണ് വീ​​​ണ്ടും വ​​​ൻ സം​​​ഘ​​​ർ​​​ഷം പൊ​​​ട്ടി​​​പ്പു​​​റ​​​പ്പെ​​​ട്ട​​​ത്.

സ​​​മ​​​രം ആ​​​രം​​​ഭി​​​ക്കാ​​​നാ​​​യി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഹോ​​​സ്റ്റ​​​ലി​​​ന്‍റെ മു​​​ൻ​​​വ​​​ശം തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​തി​​​ലും പി​​​ശ​​​ക് പ​​​റ്റി​​​യ​​​താ​​​യും ഇ​​​തു സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ന് ആ​​​ക്കം കൂ​​​ട്ടി​​​യ​​​താ​​​യു​​​മാ​​​ണ് പൊ​​​ലി​​​സ് വി​​​ല​​​യി​​​രു​​​ത്ത​​​ൽ. യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഹോ​​​സ്റ്റ​​​ൽ പ​​​രി​​​സ​​​ര​​​ത്തു നി​​​ന്നു സ​​​മ​​​രം ആ​​​രം​​​ഭി​​​ക്ക​​​രു​​​താ​​​യി​​​രു​​​ന്നു. സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നൊ​​​രു പ്ര​​​കോ​​​പ​​​നം ത​​​ന്നെ ഈ ​​​തീ​​​രു​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ സൂ​​​ച​​​ന​​​യു​​​ണ്ട്.

പാ​​​ള​​​യം മേ​​​ഖ​​​ല​​​യി​​​ൽ മൂ​​​ന്നു മ​​​ണി​​​ക്കൂ​​​റി​​​ലേ​​​റെ​​​യാ​​​ണ് ഇ​​​രു​​​വി​​​ഭാ​​​ഗ​​​വും ചേ​​​രി​​​തി​​​രി​​​ഞ്ഞ് ക​​​ല്ലേ​​​റും കു​​​പ്പി​​​യേ​​​റും ന​​​ട​​​ത്തി​​​യ​​​ത്. ഹോ​​​സ്റ്റ​​​ലി​​​ൽ​​​നി​​​ന്നു ക​​​ല്ലേ​​​റും കു​​​പ്പി​​​യേ​​​റു​​​മു​​​ണ്ടാ​​​യി. സം​​​ഭ​​​വ​​​ത്തി​​​ൽ പ​​​ത്തു പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റെ​​​ങ്കി​​​ലും ആ​​​രു​​​ടെ​​​യും പ​​​രി​​​ക്ക് ഗു​​​രു​​​ത​​​ര​​​മ​​​ല്ലെ​​​ന്നും നി​​​ല​​​വി​​​ൽ ആ​​​രും ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലി​​​ല്ലെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. അ​​​ക്ര​​​മ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് എ​​​സ്എ​​​ഫ്ഐ, യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കെ​​​തി​​​രേ പൊ​​​ലി​​​സ് കേ​​​സെ​​​ടു​​​ത്തു. ഇ​​​രു​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ​​​യും സം​​​സ്ഥാ​​​ന നേ​​​താ​​​ക്ക​​​ളെ അ​​​ട​​​ക്കം പ്ര​​​തി​​​ ചേ​​​ർ​​​ത്താ​​​ണ് ന​​​ട​​​പ​​​ടി.

നേ​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ ജാ​​​മ്യ​​​മി​​​ല്ലാ കേ​​​സ്

സം​​​ഭ​​​വ​​​ത്തി​​​ൽ മ്യൂ​​​സി​​​യം പൊ​​​ലീ​​​സാ​​​ണ് ര​​​ണ്ട് എ​​​ഫ്ഐ​​​ആ​​​റു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് നേ​​​മം ഷ​​​ജീ​​​ർ, കെ​​​എ​​​സ്‍​യു ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് ഗോ​​​പു നാ​​​യ​​​ർ, യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് ജി​​​ല്ലാ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​യ്ദ​​​ലി, ശ്യാം​​​ലാ​​​ൽ, അ​​​ഭി​​​ജി​​​ത്ത് എ​​​ന്നി​​​വ​​​ർ​​​ക്കും ക​​​ണ്ടാ​​​ല​​​റി​​​യാ​​​വു​​​ന്ന നൂ​​​റി​​​ല​​​ധി​​​കം പേ​​​ർ​​​ക്കു​​​മെ​​​തി​​​രേയാ​​​ണ് ആ​​​ദ്യ കേ​​​സ്. എ​​​സ്എ​​​ഫ്ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​യ വേ​​​ണു, ശ്രീ​​​കു​​​മാ​​​ർ, ഡെ​​​ന്നി, അ​​​ശ്വി​​​ൻ, ആ​​​ദി​​​ത്യ​​​ൻ എ​​​ന്നി​​​വ​​​ർ​​​ക്കും ക​​​ണ്ടാ​​​ല​​​റി​​​യാ​​​വു​​​ന്ന എ​​​ഴു​​​പ​​​ത്ത​​​ഞ്ചി​​​ല​​​ധി​​​കം പേ​​​ർ​​​ക്കു​​​മെ​​​തി​​​രേ​​​യാ​​​ണ് ര​​​ണ്ടാ​​​മ​​​ത്തെ കേ​​​സ്.

Kerala

കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രാ​യ സ​മ​ര​ത്തി​ൽ എ​സ്എ​ഫ്ഐ​യ്ക്ക് ഹാ​ലി​ള​കു​ന്ന​തെ​ന്തി​ന്: അ​ബി​ൻ വ​ർ‌​ക്കി

പ​ത്ത​നം​തി​ട്ട: യൂ​ത്ത് കോ​ൺ​ഗ്ര​സ് മാ​ർ​ച്ചി​നു നേ​രെ എ​സ്എ​ഫ്ഐ ബോ​ധ​പൂ​ർ​വം സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി​യ​താ​ണെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ. യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്റ്റ​ലി​നു​ള്ളി​ൽ ബി​ജെ​പി​യു​ടെ സ്ലീ​പ്പ​ർ സെ​ല്ലു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​സ്എ​ഫ്ഐ​ക്കാ​ർ എ​ന്ന വ്യാ​ജേ​ന എ​സ്എ​ഫ്ഐ​യി​ൽ മെ​മ്പ​ർ​ഷി​പ്പ് എ​ടു​ത്ത് ബി​ജെ​പി​ക്കാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടോ​യെ​ന്ന് സി​പി​എം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. ഹോ​സ്റ്റ​ലി​ൽ എ​ങ്ങ​നെ ബി​യ​ർ കു​പ്പി​ക​ൾ വ​ന്നു​വെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ബി​ൻ വ​ർ​ക്കി പ​റ​ഞ്ഞു.

യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്റ്റ​ലി​ൽ ന​ട​ക്കു​ന്ന​ത് അ​രാ​ജ​ക​ത്വ​മാ​ണ്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​ന്തം ക​ത്തി​ച്ച ഉ​ട​നെ ബി​യ​ർ കു​പ്പി​ക​ൾ ഹോ​സ്റ്റ​ലി​ൽ നി​ന്നും വ​ലി​ച്ചെ​റി​ഞ്ഞു. മാ​ർ​ച്ച് തു​ട​ങ്ങി​യ ശേ​ഷ​വും ക​ല്ലേ​റു​ണ്ടാ​യെ​ന്നും അ​ബി​ൻ വ​ർ​ക്കി ആ​രോ​പി​ച്ചു.

യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജി​ന് സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ വാ​ഹ​ന​ങ്ങ​ൾ അ​ടി​ച്ചു ത​ക​ർ​ത്തു. കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള സ​മ​ര​ത്തി​ൽ എ​സ്എ​ഫ്ഐ​യ്ക്ക് ഹാ​ലി​ള​കു​ന്ന​ത് എ​ന്തി​നെ​ന്നും അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ ചോ​ദി​ച്ചു.

Kerala

ക​ണ്ണൂ​രി​ൽ മ​ന്ത്രി ഒ.​ജെ. ജ​നീ​ഷി​ന്‍റെ വാ​ഹ​ന​ത്തി​ന് നേ​രെ ഡി​വൈ​എ​ഫ്ഐ ആ​ക്ര​മ​ണം

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ മ​ന്ത്രി ഒ.​ജെ. ജ​നീ​ഷി​ന്‍റെ വാ​ഹ​ന​ത്തി​ന് നേ​രെ ഡി​വൈ​എ​ഫ്ഐ ആ​ക്ര​മ​ണം. ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് കു​പ്പ​ത്ത് വ​ച്ചാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വാ​ഹ​ന​ത്തി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. പ​യ്യ​ന്നൂ​രി​ൽ വ​ച്ചും വാ​ഹ​ന​ത്തി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി.

ക​ല്ലു​കൊ​ണ്ടും കൈ ​കൊ​ണ്ടും വാ​ഹ​ന​ത്തി​ന് മേ​ൽ ആ​ഞ്ഞ​ടി​ച്ചു. ക​ണ്ണൂ​ർ ഗ​സ്റ്റ് ഹൗ​സി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്കു​ശേ​ഷം ത​ളി​പ്പ​റ​മ്പി​ൽ പു​രാ​വ​സ്തു വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് കാ​സ​ർ​ഗോ​ട്ടേ​യ്ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു മ​ന്ത്രി ജ​നീ​ഷ്.

പ​ത്തി​ലേ​റെ വ​രു​ന്ന പ്ര​വ​ർ​ത്ത​ക​ർ വാ​ഹ​ന​ത്തി​നു​നേ​രെ ചാ​ടി​വീ​ഴു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ൽ ക​ല്ലു​കൊ​ണ്ടും കൈ​കൊ​ണ്ടും ഇ​ടി​ച്ചു​വെ​ന്ന് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പ​റ​യു​ന്നു. കാ​റി​ന് മു​ന്നി​ലെ കൊ​ടി​യും ഒ​ടി​ഞ്ഞു. റെ​യി​ൻ​ഗാ​ർ​ഡി​നും കേ​ടു​പാ​ടു​ണ്ടാ​യി.

Kerala

ഇ​താ​ണോ സ​ർ​ക്കാ​രി​ന്‍റെ പൊ​ലി​സ് ന​യം; വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത് ആ​രാ​ണെ​ന്ന് ബി​നോ​യ് വി​ശ്വം

തി​രു​വ​ന​ന്ത​പു​രം: കോ​ൺ‍​ഗ്ര​സ്-​ബി​ജെ​പി ബ​ന്ധ​ത്തി​ന്‍റെ നാ​ണം​കെ​ട്ട അ​ധ്യാ​യ​ങ്ങ​ൾ മ​റ​ച്ചു​വ​യ്ക്കാ​നാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രേ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. ഇ​താ​ണോ സ​ർ​ക്കാ​രി​ന്‍റെ പൊ​ലി​സ് ന​യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യൂ​ത്ത് കോ​ൺ‌​ഗ്ര​സ്-​എ​സ്എ​ഫ്ഐ സം​ഘ​ർ​ഷ​ത്തി​ന് പി​ന്നാ​ലെ യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്റ്റ​ൽ സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി. ഹോ​സ്റ്റ​ലി​ൽ ചെ​ന്നാ​യ്ക്ക​ളെ​പ്പോ​ലെ ചാ​ടി​വീ​ണ് കു​രു​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത് ആ​രാ​ണെ​ന്നും ബി​നോ​യ് വി​ശ്വം ചോ​ദി​ച്ചു. ‌
‌
‌ഇ​ത് കേ​ര​ളം പൊ​റു​ക്കാ​ൻ പോ​കു​ന്നി​ല്ല. ബി​ജെ​പി​യു​മാ​യു​ള്ള രാ​ഷ്ട്രീ​യ​ബ​ന്ധ​മ​ട​ക്കം മു​ഖ്യ​മ​ന്ത്രി​ക്ക് പ​ല​തും മ​റ​ച്ചു​വ​യ്ക്കാ​നു​ണ്ടാ​കും. ബി​ജെ​പി​ക്കെ​തി​രേ​യെ​ന്ന് പ​റ​ഞ്ഞാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​ക​ട​നം ന​ട​ത്തി​യ​ത്. പ​ക്ഷേ ബി​ജെ​പി​ക്കെ​തി​രാ​യ പ്ര​ക​ട​ന​ത്തി​ന്‍റെ ഇ​ര​ക​ളാ​യ​ത് എ​സ്എ​ഫ്ഐ സ​ഖാ​ക്ക​ളാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. കു​ഞ്ഞു​ങ്ങ​ളെ ആ​ക്ര​മി​ക്കാ​ൻ ഇ​ട​തു​പ​ക്ഷം അ​നു​വ​ദി​ക്കി​ല്ലെ​ന്നും ബി​നോ​യ് വി​ശ്വം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ക​ട​ന​ത്തി​ന് നേ​രെ ക​ല്ലേ​റു​ണ്ടാ​യി; അ​ടി​ക്ക് തി​രി​ച്ച​ടി ത​ങ്ങ​ളു​ടെ ശൈ​ലി​യ​ല്ലെ​ന്ന് പി.​സി. വി​ഷ്ണു​നാ​ഥ്

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യു​ണ്ടാ​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് - എ​സ്എ​ഫ്ഐ സം​ഘ​ര്‍​ഷ​ത്തി​ല്‍ പ്ര​തി​ക​രി​ച്ച് മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്. അ​ടി​ക്ക് തി​രി​ച്ച​ടി എ​ന്ന​ത് ഞ​ങ്ങ​ളു​ടെ ശൈ​ലി​യ​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗ്യാ​നേ​ഷ്കു​മാ​റി​നെ​തി​രെ ന​ട​ത്തി​യ യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ക​ട​ന​ത്തി​ന് നേ​രെ ക​ല്ലേ​റു​ണ്ടാ​യെ​ന്നും അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​തെ​ന്നും പി.​സി. വി​ഷ്ണു​നാ​ഥ് വ്യ​ക്ത​മാ​ക്കി. യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​ക​ട​ന​ത്തി​ന് നേ​രെ എ​സ്എ​ഫ്ഐ ക​ല്ലെ​റി​യു​ന്ന​ത് എ​ന്തി​നാ​ണെ​ന്നും മ​ന്ത്രി ചോ​ദി​ച്ചു.

സം​ഘ​ർ​ഷ​ത്തി​നെ​തി​രെ ഉ​ണ്ടാ​യ പൊ​ലി​സ് ന​ട​പ​ടി​യി​ൽ പൊ​ലി​സ് വി​ശ​ദീ​ക​ര​ണം ന​ൽ​ക​ട്ടെ​യെ​ന്നും ഹോ​സ്റ്റ​ലി​ൽ ഗു​ണ്ട​ക​ളെ താ​മ​സി​പ്പി​ക്കു​മ്പോ​ൾ പ​ഠി​ക്കാ​നാ​യെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​തെ​ന്നും പി.​സി. വി​ഷ്ണു​നാ​ഥ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്തെ സം​ഘ​ര്‍​ഷം; വ്യാ​ഴാ​ഴ്ച എ​സ്എ​ഫ്ഐ പ​ഠി​പ്പ് മു​ട​ക്കും

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്‌​സി​റ്റി മെ​ൻ​സ് ഹോ​സ്റ്റ​ലി​ല്‍ പൊ​ലി​സ് ക​യ​റി വി​ദ്യാ​ര്‍​ഥി​ക​ളെ മ​ര്‍​ദ്ദി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് വ്യാ​ഴാ​ഴ്ച എ​സ്എ​ഫ്ഐ സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി പ​ഠി​പ്പ് മു​ട​ക്കും. പൊ​ലി​സി​ന്‍റെ​യും യൂ​ത്ത് കോ​ൺ​ഗ്ര​സ് - കെ​എ​സ്‍​യു പ്ര​വ​ർ​ത്ത​ക​രു​ടെ​യും ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​ക​ളു​ടെ ഓ​ഫീ​സു​ക​ളി​ലേ​ക്കും എ​സ്എ​ഫ്ഐ മാ​ർ​ച്ച് ന​ട​ത്തും.

കൂ​ടാ​തെ ആ​ക്ര​മ​ണ​ത്തി​നെ​തി​രെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ്ര​തി​ഷേ​ധ​ത്തി​നും സം​ഘ​ട​ന ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്.  സം​ഭ​വ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ഴി​ക്കോ​ട് മാ​വൂ​ർ റോ​ഡി​ൽ ഡി​വൈ​എ​ഫ്ഐ  പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. തി​രു​വ​ന​ന്ത​പു​ര​ത്തെ സം​ഘ​ർ​ഷ​ത്തി​ന് പി​ന്നാ​ലെ സം​സ്ഥാ​ന​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പ്ര​തി​ഷേ​ധം വ്യാ​പി​ക്കു​ക​യാ​ണ്.

അ​തേ​സ​മ​യം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു നേ​രെ​യു​ണ്ടാ​യ​ത് ആ​സൂ​ത്രി​ത​മാ​യ മ​ർ​ദ​ന​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി ആ​രോ​പി​ച്ചു. യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് ഹോ​സ്റ്റ​ലി​നെ​യും യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​നെ​യും ല​ക്ഷ്യ​മി​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കാ​റു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

യൂ​ത്ത് കോ​ൺ​ഗ്ര​സ് മാ​ർ​ച്ചി​നു​നേ​രെ ക​ല്ലേ​റ്; തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ൻ സം​ഘ​ർ​ഷം

തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ൺ​ഗ്ര​സ് സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ചി​നി​ടെ പാ​ള​യ​ത്തെ യൂ​ണി​വേ​ഴ്സി​റ്റി മെ​ൻ​സ് ഹോ​സ്റ്റ​ലി​ന് മു​ന്നി​ൽ സം​ഘ​ർ​ഷം. മ​ന്ത്രി ഒ.​ജെ. ജ​നീ​ഷും ഷാ​ഫി പ​റ​മ്പി​ൽ എം​പി​യും ന​യി​ച്ച മാ​ർ​ച്ചി​നു​നേ​രെ ഹോ​സ്റ്റ​ലി​ൽ നി​ന്ന് ക​ല്ലേ​റു​ണ്ടാ​യ​താ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. ആ​വ​ശ്യ​ത്തി​ന് പൊ​ലി​സ് സ​ന്നാ​ഹം ഇ​ല്ലാ​തി​രു​ന്ന​താ​ണ് സ്ഥി​തി​ഗ​തി​ക​ൾ സ​ങ്കീ​ർ​ണ​മാ​ക്കി​യ​തെ​ന്നും പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ച്ചു.

തുടർന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ റോ​ഡി​ൽ ട​യ​ർ ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ക്കു​ന്ന​തി​നി​ടെ ഹോ​സ്റ്റ​ലി​ൽ നി​ന്ന് ക​ല്ലു​ക​ളും ബി​യ​ർ കു​പ്പി​ക​ളും എ​റി​ഞ്ഞു. ഇ​തി​നി​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​ത്തു​ന്ന തീ​പ്പ​ന്ത​ങ്ങ​ൾ ഹോ​സ്റ്റ​ൽ വ​ള​പ്പി​ലേ​ക്ക് എ​റി​ഞ്ഞ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. എ​ന്നാ​ൽ സം​ഘ​ർ​ഷ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നാ​ണ് ഹോ​സ്റ്റ​ലി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​രോ​പ​ണം

വൈ​ദ്യു​തി മു​ട​ങ്ങി​യ സ​മ​യ​ത്ത് ഹോ​സ്റ്റ​ലി​നു​ള്ളി​ൽ​നി​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്. മാ​ർ​ച്ച് ക​ട​ന്നു​പോ​കു​ന്ന​തി​നി​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ അ​സ​ഭ്യം പ​റ​യു​ക​യും ഹോ​സ്റ്റ​ലി​ലേ​ക്ക് ബി​യ​ർ കു​പ്പി​ക​ളും തീ​പ്പ​ന്ത​ങ്ങ​ളും എ​റി​യു​ക​യും ചെ​യ്തെ​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​രോ​പ​ണം. പി​ന്നീ​ട് ഹോ​സ്റ്റ​ൽ വ​ള​പ്പി​ൽ വീ​ണ തീ​പ്പ​ന്ത​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ കൂ​ട്ടി​യി​ട്ട് ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു.

തീ​യ​ണ​ക്കാ​ൻ കൂ​ടു​ത​ൽ പൊ​ലി​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി. വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ച്ച​ശേ​ഷം മാ​ത്ര​മേ തീ​യ​ണ​ക്കാ​ൻ അ​നു​വ​ദി​ക്കൂ എ​ന്ന നി​ല​പാ​ടി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ. സം​ഘ​ർ​ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വ​ൻ പൊ​ലി​സ് സം​ഘം സ്ഥ​ല​ത്ത് നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്.

Kerala

എം​ജി സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്; എ​സ്എ​ഫ്‌​ഐക്ക് മു​ന്നേ​റ്റം

കൊ​ച്ചി: എം​ജി സ​ര്‍​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​സ്എ​ഫ്‌​ഐ​ക്ക് മു​ന്നേ​റ്റം. ആ​റ് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം ആ​ലു​വ യു​സി കോ​ള​ജ് എ​സ്എ​ഫ്‌​ഐ കെ​എ​സ്‌​യു​വി​ൽ നി​ന്ന് തി​രി​ച്ചു​പി​ടി​ച്ചു. കോ​ട്ട​യം സി​എം​എ​സ് കോ​ള​ജും പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജും എ​സ്എ​ഫ്‌​ഐ തി​രി​ച്ചു​പി​ടി​ച്ചു. 

ഭാ​ര​ത് മാ​താ ലോ ​കോ​ള​ജ് ഇ​ത്ത​വ​ണ​യും നി​ല​നി​ര്‍​ത്തി. എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ല്‍ മു​ഴു​വ​ന്‍ സീ​റ്റു​ക​ളും എ​സ്എ​ഫ്‌​ഐ നേ​ടി. അ​ടി​മാ​ലി കാ​ര്‍​മേ​ല്‍​ഗി​രി കോ​ള​ജ്, ജ​യ്ഭാ​ര​ത് കോ​ള​ജ് പെ​രു​മ്പാ​വൂ​ര്‍, തൊ​ടു​പു​ഴ മു​ട്ടം ഐ​എ​ച്ച​ആ​ര്‍​ഡി കോ​ള​ജ് തു​ട​ങ്ങി​യി​ട​ത്തും എ​സ്എ​ഫ്ഐ വി​ജ​യി​ച്ചു.

കോ​ത​മം​ഗ​ലം എം​എ കോ​ള​ജ്, കാ​ല​ടി ശ്രീ​ശ​ങ്ക​ര കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഏ​ഴ് വ​ർ​ഷ​ത്തി​നു​ശേ​ഷം കെ​എ​സ്‍​യു വി​ജ​യി​ച്ചു. തേ​വ​ര സേ​ക്രെ​ട്ട് ഹാ​ർ​ട്ട്, ആ​ലു​വ അ​ൽ അ​മീ​ൻ, മൂ​വാ​റ്റു​പു​ഴ നി​ർ​മ്മ​ല കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ കെ​എ​സ്‌​യു മു​ഴു​വ​ൻ സീ​റ്റു​ക​ളും നി​ല​നി​ർ​ത്തി. 

National

പ്ര​തി​പ​ക്ഷം ഒ​ന്ന​ട​ങ്കം തെ​രു​വി​ൽ; ന​ടു​വി​ൽ​പ്പെ​ട്ട് ഗ്യാ​നേ​ഷ് കു​മാ​ർ

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: മു​​​​​ഖ്യ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ക​​​​​മ്മി​​​​​ഷ​​​​​ണ​​​​​ർ ഗ്യാ​​​​​നേ​​​​​ഷ് കു​​​​​മാ​​​​​റി​​​​​ന്‍റെ രാ​​​​​ജി​​​​​യാ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് രാ​​​​​ജ്യ​​​​​ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​ത്ത് പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​ സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ൾ ഒ​​​​​ന്ന​​​​​ട​​​​​ങ്കം തെ​​​​​രു​​​​​വി​​​​​ലി​​​​​റ​​​​​ങ്ങി.

യൂ​​​​​ത്ത് കോ​​​​​ൺ​​​​​ഗ്ര​​​​​സ്, ഇ​​​​​ട​​​​​തു​​​​​പ​​​​​ക്ഷ സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ളാ​​​​​യ ഐ​​​​​സ, എ​​​​​സ്എ​​​​​ഫ്ഐ എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ വി​​​​​വി​​​​​ധ കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളി​​​​​ൽ ശ​​​​​ക്ത​​​​​മാ​​​​​യ പ്ര​​​​​തി​​​​​ഷേ​​​​​ധപ്ര​​​​​ക​​​​​ട​​​​​ന​​​​​ങ്ങ​​​​​ൾ ന​​​​​ട​​​​​ന്നു. സ​​​​​മ​​​​​രം ചെ​​​​​യ്ത നേ​​​​​താ​​​​​ക്ക​​​​​ളെ​​​​​യും പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രെ​​​​​യും പൊ​​​​ലി​​​​​സ് ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലെ​​​​​ടു​​​​​ത്തു. വ​​​​​രും​​​​​ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ലും രാ​​​​​ജി ആ​​​​​വ​​​​​ശ്യ​​​​​മു​​​​​യ​​​​​ർ​​​​​ത്തി പ്ര​​​​​ക്ഷോ​​​​​ഭം ശ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​മെ​​​​​ന്ന വ്യ​​​​​ക്ത​​​​​മാ​​​​​യ സൂ​​​​​ച​​​​​ന ന​​​​​ൽ​​​​​കു​​​​​ന്ന​​​​​താ​​​​​യി​​​​​രു​​​​​ന്നു വി​​​​​ദ്യാ​​​​​ർ​​​​​ഥി-​​​​​യു​​​​​വ​​​​​ജ​​​​​ന സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ളു​​​​​ടെ പ്ര​​​​​തി​​​​​ഷേ​​​​​ധം.

പൊ​​​ലി​​​സ് ബാ​​​​​രി​​​​​ക്കേ​​​​​ഡ്

ഗ്യാ​​​​​നേ​​​​​ഷ് കു​​​​​മാ​​​​​റി​​​​​ന്‍റെ അ​​​​​റ​​​​​സ്റ്റ് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് സി​​​​പി​​​​ഐ (എം​​​​എ​​​​​ൽ) നേ​​​​​താ​​​​​വ് ദീ​​​​​പ​​​​​ങ്ക​​​​​ർ ഭ​​​​​ട്ടാ​​​​​ചാ​​​​​ര്യ, ഐ​​​​​സ ദേ​​​​​ശീ​​​​​യ അ​​​​​ധ്യ​​​​​ക്ഷ നേ​​​​​ഹ ബോ​​​​​റ, മു​​​​​തി​​​​​ർ​​​​​ന്ന സു​​​​​പ്രീം​​​​കോ​​​​​ട​​​​​തി അ​​​​​ഭി​​​​​ഭാ​​​​​ഷ​​​​​ക​​​​​ൻ പ്ര​​​​​ശാ​​​​​ന്ത് ഭൂ​​​​​ഷ​​​​​ൺ, സാ​​​​​മൂ​​​​​ഹ്യ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രാ​​​​​യ അ​​​​​ഞ്ജ​​​​​ലി ഭ​​​​​ര​​​​​ദ്വാ​​​​​ജ്, യോ​​​​​ഗേ​​​​​ന്ദ്ര യാ​​​​​ദ​​​​​വ് തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​രു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ ജ​​​​​ന്ത​​​​​ർ മ​​​​​ന്തറി​​​​​ൽ പ്ര​​​​​തി​​​​​ഷേ​​​​​ധം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ സ​​​​​മ​​​​​ര​​​​​ത്തി​​​​​ന് അ​​​​​നു​​​​​മ​​​​​തി നി​​​​​ഷേ​​​​​ധി​​​​​ച്ച പൊ​​​​ലി​​​​സ്, സ്ഥ​​​​​ലം ബാ​​​​​രി​​​​​ക്കേ​​​​​ഡു​​​​​ക​​​​​ൾ വ​​​​​ച്ച് കെ​​​​​ട്ടി​​​​​യ​​​​​ട​​​​​ച്ചു.

ത​​​​​ട​​​​​സ​​​​​ങ്ങ​​​​​ൾ മ​​​​​റി​​​​​ക​​​​​ട​​​​​ന്ന് ജ​​​​​ന്ത​​​​​ർ മ​​​​​ന്തറി​​​​​ലേ​​​​​ക്കെ​​​​​ത്തി​​​​​യ പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ക്കാ​​​​​രെ അ​​​​​ക​​​​​ത്തു​​​​ക​​​​​ട​​​​​ക്കാ​​​​​ൻ അ​​​​​നു​​​​​വ​​​​​ദി​​​​​ക്കാ​​​​​തെ പൊ​​​​ലി​​​​​സ് ത​​​​​ട​​​​​ഞ്ഞു. തു​​​​​ട​​​​​ർ​​​​​ന്ന് മു​​​​​ദ്രാ​​​​​വാ​​​​​ക്യം വി​​​​​ളി​​​​​ച്ച പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രെ പൊ​​​​ലി​​​​സ് ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലെ​​​​​ടു​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. നേ​​​​​ഹ ബോ​​​​​റ, അ​​​​​ഞ്ജ​​​​​ലി ഭ​​​​​ര​​​​​ദ്വാ​​​​​ജ് തു​​​​​ട​​​​​ങ്ങി​​​​​യ വ​​​​​നി​​​​​താ​​​​നേ​​​​​താ​​​​​ക്ക​​​​​ളെ വ​​​​​ലി​​​​​ച്ചി​​​​​ഴ​​​​​ച്ചാ​​​​​ണ് ബ​​​​​സി​​​​​ലേ​​​​​ക്കു മാ​​​​​റ്റി​​​​​യ​​​​​ത്. വാ​​​​​ർ​​​​​ത്ത റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്യാ​​​​​നെ​​​​​ത്തി​​​​​യ ചി​​​​​ല മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രെ​​​​​യും പൊ​​​​ലി​​​​​സ് ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലെ​​​​​ടു​​​​​ത്തു. സ്ഥ​​​​​ലം പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യി ഒ​​​​​ഴി​​​​​പ്പി​​​​​ച്ച​​​​ശേ​​​​​ഷം ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലെ​​​​​ടു​​​​​ത്ത​​​​​വ​​​​​രെ ക​​​​​ഞ്ചാ​​​​​വ​​​​​ല, സ​​​​​മ​​​​​യ്പു​​​​​ർ ബാ​​​​​ദ്‌​​​​​ലി, ഭ​​​​​വാ​​​​​ന, ന​​​​​രേ​​​​​ല തു​​​​​ട​​​​​ങ്ങി​​​​​യ ന​​​​​ഗ​​​​​ര​​​​​പ്രാ​​​​​ന്ത​​​​​ങ്ങ​​​​​ളി​​​​​ലെ പൊ​​​​ലി​​​​​സ് സ്റ്റേ​​​​​ഷ​​​​​നു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് മാ​​​​​റ്റു​​​​​ക​​​​​യും പി​​​​​ന്നീ​​​​​ട് വി​​​​​ട്ട​​​​​യ​​​​​യ്ക്കു​​​​​ക​​​​​യും ചെ​​​​​യ്തു.

മു​​​​​ഖം​​​​​മൂ​​​​​ടി​​​​​യ​​​​​ണി​​​​​ഞ്ഞ് യൂ​​​​​ത്ത് കോ​​​​​ൺ​​​​​ഗ്ര​​​​​സ് പ്ര​​​​​തി​​​​​ഷേ​​​​​ധം

ഗ്യാ​​​​​നേ​​​​​ഷ് കു​​​​​മാ​​​​​റി​​​​​ന്‍റെ മു​​​​​ഖം​​​​​മൂ​​​​​ടി​​​​​യും ധ​​​​​രി​​​​​ച്ച് വേ​​​​​റി​​​​​ട്ട പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​വു​​​​​മാ​​​​​യാ​​​​​ണ് യൂ​​​​​ത്ത് കോ​​​​​ൺ​​​​​ഗ്ര​​​​​സ് തെ​​​​​രു​​​​​വി​​​​​ലി​​​​​റ​​​​​ങ്ങി​​​​​യ​​​​​ത്. പ്ര​​​​​തീ​​​​​കാ​​​​​ത്മ​​​​​ക​​​​​മാ​​​​​യി ഗ്യാ​​​​​നേ​​​​​ഷ് കു​​​​​മാ​​​​​റി​​​​​ന്‍റെ മു​​​​​ഖം​​​​​മൂ​​​​​ടി​​​​​യ​​​​​ണി​​​​​ഞ്ഞ വ്യ​​​​​ക്തി​​​​​യു​​​​​ടെ കൈ​​​​​ക​​​​​ളി​​​​​ൽ വി​​​​​ല​​​​​ങ്ങ​​​​​ണി​​​​​യി​​​​​ച്ചാ​​​​​യി​​​​​രു​​​​​ന്നു സ​​​​​മ​​​​​രം.

യൂ​​​​​ത്ത് കോ​​​​​ൺ​​​​​ഗ്ര​​​​​സ് അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ ഉ​​​​​ദ​​​​​യ് ഭാ​​​​​നു ചി​​​​​ബി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ യൂ​​​​​ത്ത് കോ​​​​​ൺ​​​​​ഗ്ര​​​​​സ് ആ​​​​​സ്ഥാ​​​​​ന​​​​​ത്തു​​​​​നി​​​​​ന്ന് ജ​​​​​ന്ത​​​​​ർ മ​​​​​ന്ദ​​​​​റി​​​​​ലേ​​​​​ക്ക് നൂ​​​​​റു​​​​​ക​​​​​ണ​​​​​ക്കി​​​​​ന് പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ അ​​​​​ണി​​​​​നി​​​​​ര​​​​​ന്ന മാ​​​​​ർ​​​​​ച്ച് ആ​​​​​രം​​​​​ഭി​​​​​ച്ച് നൂ​​​​​റ് മീ​​​​​റ്റ​​​​​ർ പി​​​​​ന്നി​​​​​ട്ട​​​​​പ്പോ​​​​​ഴേ​​​​​ക്കും പൊ​​​​ലി​​​​​സ് ബാ​​​​​രി​​​​​ക്കേ​​​​​ഡ് വ​​​​​ച്ച് ത​​​​​ട​​​​​യു​​​​​ക​​​​​യും നേ​​​​​താ​​​​​ക്ക​​​​​ളെ​​​​​യ​​​​​ട​​​​​ക്കം ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലെ​​​​​ടു​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു.

എ​​​​​സ്എ​​​​​ഫ്​​​​​ഐയുടെ മിന്നൽ പ്രതിഷേധം

രാ​​​​​ജ്യ​​​​​സ​​​​​ഭാ എം​​​​പി​​​​​മാ​​​​​രാ​​​​​യ എ.​​​​​എ. റ​​​​​ഹീം, വി. ​​​​​ശി​​​​​വ​​​​​ദാ​​​​​സ​​​​​ൻ എ​​​​​ന്നി​​​​​വ​​​​​രെ മു​​​​​ൻ​​​​​നി​​​​​ർ​​​​​ത്തി എ​​​​​സ്എ​​​​​ഫ്​​​​​ഐ ന​​​​​ട​​​​​ത്തി​​​​​യ മി​​​​​ന്ന​​​​​ൽ പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​വും അ​​​​​റ​​​​​സ്റ്റി​​​​​ൽ ക​​​​​ലാ​​​​​ശി​​​​​ച്ചു. പ​​​​​ട്ടേ​​​​​ൽ ചൗ​​​​​ക്ക് മെ​​​​​ട്രോ സ്റ്റേ​​​​​ഷ​​​​​നി​​​​​ൽ​​​​നി​​​​​ന്ന് തെ​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ക​​​​​മ്മി​​​​​ഷ​​​​​ൻ ആ​​​​​സ്ഥാ​​​​​ന​​​​​ത്തേ​​​​​ക്കു നീ​​​​​ങ്ങി​​​​​യ മാ​​​​​ർ​​​​​ച്ച് ക​​​​​മ്മി​​​​ഷ​​​​​നു മു​​​​​ന്നി​​​​​ലെ പ്ര​​​​​ധാ​​​​​ന റോ​​​​​ഡി​​​​​ൽ പൊലിസ് ത​​​​​ട​​​​​ഞ്ഞു.

തു​​​​​ട​​​​​ർ​​​​​ന്ന് എം​​​​പി​​​​​മാ​​​​രു​​​​​ൾ​​​​​പ്പെ​​​​​ടെ അ​​​​​മ്പ​​​​​തോ​​​​​ളം പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രെ പോ​​​​​ലീ​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തു നീ​​​​​ക്കി. മോ​​​​​ത്തി​​​​​ന​​​​​ഗ​​​​​ർ, ദ്വാ​​​​​ര​​​​​ക, ഡ​​​​​ൽ​​​​​ഹി ക​​​​​ന്‍റോ​​​​ൺ​​​​മെ​​​​ന്‍റ് എ​​​​​ന്നീ പൊ​​​​ലി​​​​​സ് സ്റ്റേ​​​​​ഷ​​​​​നു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് മാ​​​​​റ്റി​​​​​യ ഇ​​​​​വ​​​​​രെ രാ​​​​​ത്രി​​​​​യോ​​​​​ടെ വി​​​​​ട്ട​​​​​യ​​​​​ച്ചു.

National

ഡൽഹിയിൽ ഡിവൈഎഫ്ഐ-എസ്എഫ്ഐ മാർച്ചിൽ സംഘർഷം, നേതാക്കൾ കസ്റ്റഡിയിൽ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജിയാവശ്യപ്പെട്ട് ഡൽഹിയിൽ എസ്എഫ്ഐ - ഡിവൈഎഫ്ഐ സംഘടനകൾ നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധ മാർച്ചിനിടെ എ.എ. റഹീം എംപി ഉൾപ്പെടെയുള്ള നേതാക്കളെയും പ്രവർത്തകരെയും ഡൽഹി പൊലിസ് കസ്റ്റഡിയിലെടുത്തു.

പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് നീങ്ങിയ മാർച്ചിന് നേരെയാണ് പൊലിസിന്‍റെ നടപടിയുണ്ടായത്. പ്രതിഷേധത്തിനിടെ റഹീമിനെ പൊലിസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്.

എസ്എഫ്ഐ, ഡിവൈഎഫ്ഐ ദേശീയ നേതാക്കൾ ഉൾപ്പെടെ നിരവധി പ്രവർത്തകരെയും വിദ്യാർഥികളെയും കസ്റ്റഡിയിലെടുത്ത് വിവിധ സ്റ്റേഷനുകളിലേക്ക് മാറ്റിയിട്ടുണ്ട്.

Kerala

മു​ഖ്യ​മ​ന്ത്രി​യു​ടെ വി​മാ​ന​യാ​ത്ര; രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന്‍റെ യാ​ത്ര​യ്ക്കാ​യി ചാ​ർ​ട്ടേ​ർ​ഡ് വി​മാ​നം എ​ത്തി​ച്ച സം​ഭ​വ​ത്തി​ൽ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എ​സ്. സ​ഞ്ജീ​വ്. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് മ​ല​പ്പു​റ​ത്തേ​ക്ക് പോ​കാ​നാ​യി​രു​ന്നു വി​മാ​ന​യാ​ത്ര.

മു​ഖ്യ​മ​ന്ത്രി സ​ഞ്ച​രി​ച്ച ചാ​ർ​ട്ടേ​ർ​ഡ് വി​മാ​ന​ത്തി​ന്‍റെ ചെ​ല​വ് വ​ഹി​ക്കു​ന്ന​ത് സ്പോ​ൺ​സ​റാ​ണെ​ന്ന വി​ശ​ദീ​ക​ര​ണ​ത്തെ ചോ​ദ്യം ചെ​യ്ത സ​ഞ്ജീ​വ് സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ​യോ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യോ സൗ​ജ​ന്യം​പ​റ്റി യാ​ത്ര ചെ​യ്യു​ന്ന​ത് ഗു​രു​ത​ര​മാ​യ സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​മാ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ജ​ന​ങ്ങ​ളു​ടെ പ​ണ​ത്തി​ന് ന​ഷ്ട​മൊ​ന്നു​മി​ല്ല​ല്ലോ എ​ന്നും സ​ർ​ക്കാ​രി​ന് ലാ​ഭ​മ​ല്ലേ എ​ന്നും വാ​ദി​ച്ച് ഈ ​കൊ​ള്ള​ത്ത​ര​ത്തെ ന്യാ​യീ​ക​രി​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സും മു​സ്‌​ലിം ലീ​ഗും ശ്ര​മി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ആ​രാ​ണ് ഈ ​സ്പോ​ൺ​സ​ർ​ഷി​പ്പ് ന​ൽ​കി​യ​തെ​ന്നും എ​ന്തി​നാ​ണ് ഇ​ത്ത​ര​മൊ​രു സൗ​ജ​ന്യം ന​ൽ​കു​ന്ന​തെ​ന്നു​മു​ള്ള കാ​ത​ലാ​യ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യി​ല്ലാ​തെ യു​ഡി​എ​ഫ് കേ​ന്ദ്ര​ങ്ങ​ൾ ചോ​ദ്യ​മു​ന്ന​യി​ക്കു​ന്ന​വ​രെ വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ക്കു​ക​യാ​ണെ​ന്നും സ​ഞ്ജീ​വ് വി​മ​ർ​ശി​ച്ചു.

സം​സ്ഥാ​ന​ത്തി​ന്‍റെ ആ​സ്തി​ക​ൾ വി​റ്റു​തു​ല​യ്ക്കാ​ൻ ഈ ​അ​ഴി​മ​തി​ക്കാ​ർ ത​യാ​റാ​യാ​ലും യു​ഡി​എ​ഫ് സ​ഖ്യ​ക​ക്ഷി​ക​ൾ അ​തി​നെ ന്യാ​യീ​ക​രി​ക്കു​ക​യേ ഉ​ള്ളൂ​വെ​ന്നും സ​ഞ്ജീ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

കാലടി സര്‍വകലാശാലയിലെ സമരം: 17 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും മുന്‍കൂര്‍ ജാമ്യം

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വിസി സിസ തോമസിനെതിരെ പ്രതിഷേധിച്ച 17 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. വിദ്യാര്‍ഥികള്‍ കയ്യേറ്റം ചെയ്‌തെന്ന് കാട്ടി വിസി നല്‍കിയ പരാതിയിലായിരുന്നു വിദ്യാര്‍ഥികള്‍ക്കെതിരായ കേസ്.

നേരത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിദ്യാര്‍ഥികളുടെ ജാമ്യം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയത്. സെപ്റ്റംബര്‍ മൂന്നിന് ഹര്‍ജി പരിഗണച്ചപ്പോള്‍ വിദ്യാര്‍ഥികളെ അറസ്റ്റ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇന്ന് വീണ്ടും പരിഗണിച്ചപ്പോള്‍ ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു.

വിസിയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ നാല് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. ഓഗസ്റ്റ് 13ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. സിസ തോമസ് സിന്‍ഡിക്കേറ്റ് യോഗത്തിനായി എത്തിയപ്പോഴായിരുന്നു വിദ്യാര്‍ഥികള്‍ പ്രതിഷേധം ഉയര്‍ത്തിയത്.

ഈ സംഭവത്തെ തുടര്‍ന്ന് ആലുവ പൊലിസ് കേസ് എടുത്തിരുന്നു. തന്നെ മുടിക്ക് കുത്തിപ്പിടിച്ചു ഭിത്തിയോട് ചേര്‍ത്തു നിര്‍ത്തി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും തന്‍റെ പ്രതീകാത്മക ശവസംസ്‌കാര പ്രതിഷേധം നടത്തിയെന്നുമുള്ള പരാതി വിസി ഗവര്‍ണര്‍ക്കും ആഭ്യന്തര മന്ത്രിക്കും നല്‍കിയിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ വീണ്ടും ഒരു എഫ്‌ഐആര്‍ കൂടി ഇട്ടിരുന്നു.

വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി എടുക്കാന്‍ വൈകിയതില്‍ ഗവര്‍ണര്‍ ഡിജിപിയെ വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഗുരുതര വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തത്. ഒരു കേസില്‍ രണ്ടു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം.

സര്‍ട്ടിഫിക്കറ്റ് വിതരണം വൈകിയത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ഥികള്‍ സമരം നടത്തിയിരുന്നത്. ഇതിനിടെ നാടക വിഭാഗം പ്രവര്‍ത്തിക്കാത്ത ലൈറ്റുകളുടെ ശവമഞ്ചമൊരുക്കി, പ്രതീകാത്മക ശവസംസ്‌കാരം നടത്തിയിരുന്നു. ഇത് വിസിയുടെ ശവസംസ്‌കാരമാണെന്ന പേരില്‍ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.

Kerala

പൊ​ലി​സി​നെ ആ​ക്ര​മി​ച്ച കേ​സ്; എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ചി​നി​ടെ പൊ​ലി​സി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ. എ​സ്എ​ഫ്ഐ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം മ​നേ​ഷി​നെ​യാ​ണ് പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

എ​സ്എ​ഫ്ഐ ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​യ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ക​ന്‍റോ​ൺ​മെ​ന്‍റ് എ​സി​പി​യെ ആ​ക്ര​മി​ച്ച​തെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. മാ​ർ​ച്ചി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ​ക്കും പൊ​ലി​സു​കാ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു.

അ​തി​നി​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ടെ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എ​സ്. സ​ഞ്ജീ​വ​നെ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത​തി​ന് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് എ​സ്എ​ഫ്ഐ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി. 

Kerala

എ​സ്എ​ഫ്ഐ സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്കു ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ത്തെ എ​​​സ്എ​​​ഫ്ഐ മാ​​​ർ​​​ച്ചി​​​ന് നേ​​​രേ പൊ​​ലി​​​സ് ന​​​ട​​​ത്തി​​​യ ലാ​​​ത്തി​​​ചാ​​​ർ​​​ജി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് എ​​​സ്എ​​​ഫ്ഐ സെ​​​ക്ര​​​ട്ടേ​റി​​​യറ്റി​​​ലേ​​​ക്ക് ന​​​ട​​​ത്തി​​​യ മാ​​​ർ​​​ച്ചി​​​ൽ സം​​​ഘ​​​ർ​​​ഷം.

പൊ​​​ലീ​​​സ് ജ​​​ല​​​പീ​​​ര​​​ങ്കി​​​യും ലാ​​​ത്തി​​​ച്ചാ​​​ർ​​​ജും ന​​​ട​​​ത്തി. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് പ​​​ന്ത്ര​​​ണ്ട​​ര​​​യോ​​​ടെ പാ​​​ള​​​യം ര​​​ക്ത​​​സാ​​​ക്ഷി മ​​​ണ്ഡ​​​പ​​​ത്തി​​​ന് സ​​​മീ​​​പ​​​ത്ത് നി​​​ന്നും ആ​​​രം​​​ഭി​​​ച്ച മാ​​​ർ​​​ച്ച് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ പ്ര​​​ധാ​​​ന ഗേ​​​റ്റി​​​ലെ​​​ത്തി.

പൊ​​ലി​​​സി​​​ന്‍റെ ബാ​​​രി​​​ക്കേ​​​ഡ് മ​​​റി​​​ച്ചി​​​ടാ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ശ്ര​​​മി​​​ച്ചു. ഇ​​​തി​​​നി​​​ടെ പൊ​​ലി​​​സ് നാ​​​ല് ത​​​വ​​​ണ ജ​​​ല​​​പീ​​​ര​​​ങ്കി പ്ര​​​യോ​​​ഗി​​​ച്ചു. എ​​​സ്എ​​​ഫ്ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി പി​.​​എ​​​സ്. സ​​​ഞ്ജി​​​വി​​​ന് പ​​​രി​​​ക്കേ​​​റ്റു.

Kerala

കേരള സർവകലാശാലയിലെ ലാ​ത്തി​ച്ചാ​ര്‍​ജി​ന് കാ​ര​ണം എ​സ്എ​ഫ്‌​ഐ​യു​ടെ പ്ര​കോ​പ​ന​മെ​ന്ന് സ്‌​പെ​ഷല്‍ ബ്രാ​ഞ്ച് റി​പ്പോ​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ എ​സ്എ​ഫ്‌​ഐ ന​ട​ത്തി​യ സ​മ​ര​ത്തി​ല്‍ ലാ​ത്തി​ച്ചാ​ര്‍​ജി​ന് കാ​ര​ണം എ​സ്എ​ഫ്‌​ഐ​യു​ടെ പ്ര​കോ​പ​ന​മെ​ന്ന് സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി.

എ​സ്എ​ഫ്‌​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ഞ്ജീ​വ് ക​ണ്‍​ട്രോ​ള്‍ റൂം ​അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ ക​ഴു​ത്തി​ല്‍ പി​ടി​ച്ചു​വെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. സ​മ​ര​ത്തി​ലെ കു​ടു​ത​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് ശേ​ഖ​രി​ച്ച് വ​രി​ക​യാ​ണ്.

കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഗ​വ​ര്‍​ണ​ര്‍ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ല്‍ വ​ന്ദേ​മാ​ത​രം ആ​ല​പി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് എ​സ്എ​ഫ്‌​ഐ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി​യ​ത്. ഇ​ത് സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. ഗ​വ​ര്‍​ണ​റോ​ടൊ​പ്പം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി റോ​ജി എം ​ജോ​ണും കാ​യി​ക മ​ന്ത്രി ഒ.​ജെ ജ​നീ​ഷും വേ​ദി​യി​ലു​ണ്ടാ​യി​രു​ന്നു.

പ്രോ​ട്ടോ​ക്കോ​ള്‍ അ​നു​സ​രി​ച്ചു​ള്ള പ​രി​പാ​ടി​യാ​യ​തി​നാ​ലാ​ണ് വ​ന്ദേ​മാ​ത​രം ആ​ല​പി​ച്ച​തെ​ന്ന് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​ഷേ​ധ​ക്കാ​ര്‍ വ​ഴ​ങ്ങി​യി​രു​ന്നി​ല്ല.

Kerala

ആ​ർ​ഷോ​യ്ക്ക് അ​ന​ധി​കൃ​ത പ്ര​വേ​ശ​നം; എം​ജി സ​ർ​വ​ക​ലാ​ശാ​ല തു​ട​ര​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു

കോ​ട്ട​യം: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ പി.​എം. ആ​ർ​ഷോ​യ്ക്ക് മ​തി​യാ​യ ഹാ​ജ​രി​ല്ലാ​തെ പ്ര​വേ​ശ​നം ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ എം​ജി സ​ർ​വ​ക​ലാ​ശാ​ല വീ​ണ്ടും അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ആ​ർ​ക്കി​യോ​ള​ജി കോ​ഴ്‌​സി​ൽ ആ​ർ​ഷോ​യ്ക്ക് ഏ​ഴാം സെ​മ​സ്റ്റ​റി​ലേ​ക്ക് പ്ര​വേ​ശ​നം ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ പ്രി​ൻ​സി​പ്പ​ലി​നെ​തി​രെ നേ​ര​ത്തെ അ​ന്വേ​ഷ​ണം ന​ട​ന്നി​രു​ന്നു. 

വി​ഷ​യ​ത്തി​ൽ മു​ൻ ഇ​ട​ത് സി​ൻ​ഡി​ക്കേ​റ്റി​ന് ര​ജി​സ്ട്രാ​ർ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് തെ​റ്റാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്ന് മു​ൻ സി​ൻ​ഡി​ക്കേ​റ്റ് പ്രി​ൻ​സി​പ്പ​ലി​ന് താ​ക്കീ​ത് ന​ൽ​കി കേ​സ് തീ​ർ​പ്പാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ വെ​ള്ളി​യാ​ഴ്ച ചേ​ർ​ന്ന സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു. 

സം​ഭ​വ​ത്തി​ൽ തു​ട​ർ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ മൂ​ന്നം​ഗ സ​മി​തി​യെ​യും നി​യോ​ഗി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ഉ​ണ്ടാ​യ മാ​ന​ഹാ​നി​ പ​രി​ഗ​ണി​ച്ചാ​ണ് സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സി​ൻ​ഡി​ക്കേ​റ്റ് ഉ​ത്ത​ര​വി​ട്ട​ത്. സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളാ​യ ഡോ. ​ആ​ൽ​സ​ൺ മാ​ർ​ട്ട്, ഡോ. ​ആ​തി​ര പ്ര​കാ​ശ്, പ്ര​മോ​ദ് ഗോ​പി​നാ​ഥ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സ​മി​തി അം​ഗ​ങ്ങ​ൾ.

അ​തേ​സ​മ​യം മു​ൻ ഇ​ട​ത് സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​മാ​യി​രു​ന്ന പി. ​ഹ​രി​കൃ​ഷ്ണ​ൻ കൃ​ത്രി​മ രേ​ഖ​ക​ൾ സൃ​ഷ്ടി​ച്ച് യാ​ത്രാ​ബ​ത്ത ഉ​ൾ​പ്പെ​ടെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ലും സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സി​ൻ​ഡി​ക്കേ​റ്റ് തീ​രു​മാ​നി​ച്ചു. ഡോ. ​ജോ​ബി​ൻ ജോ​സ് ചാ​മ​ക്കാ​ല, ഡോ. ​ജി.​എ​സ്. ഗി​രീ​ഷ്‌​കു​മാ​ർ, ഡോ. ​ആ​ൽ​സ​ൺ മാ​ർ​ട്ട് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സ​മി​തി അം​ഗ​ങ്ങ​ൾ.

Kerala

കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ര​തി​ഷേ​ധം; എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജാ​മ്യം

കൊ​ച്ചി: കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് റി​മാ​ൻ​ഡി​ലാ​യി​രു​ന്ന എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജാ​മ്യം ല​ഭി​ച്ചു. എ​സ്എ​ഫ്ഐ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം മെ​ബി​ൻ ജോ​സ്, ബേ​സി​ൽ, യ​ദു, വി​ജേ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്.

ഓ​ഗ​സ്റ്റ് 16ന് ​ആ​ണ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പി​ടി​യി​ലാ​യ​ത്. സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഒ​രു സം​ഘം വി​ദ്യാ​ർ​ഥി​ക​ൾ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ചു​വെ​ന്നും കൈ​യേ​റ്റം ചെ​യ്തു​വെ​ന്നും കാ​ട്ടി വൈ​സ് ചാ​ൻ​സ​ല​ർ സി​സ തോ​മ​സ് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

‌‌‌‌ഔ​ദ്യോ​ഗി​ക കൃ​ത്യ നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യെ​ന്നും ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ന് കേ​ടു​പാ​ട് വ​രു​ത്തി​യെ​ന്നും ത​ന്നോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളും പേ​ഴ്സ​ണ​ൽ സ്റ്റാ​ഫും ആ​ക്ര​മി​ക്ക​പ്പെ​ട്ടു​വെ​ന്നും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

Kerala

അഭിമന്യു വധക്കേസ്: രേഖകള്‍ പരിശോധിക്കാന്‍ സമയം ആവശ്യപ്പെട്ട് പ്രതിഭാഗം, അനുവദിക്കാതെ കോടതി

കൊച്ചി: അഭിമന്യു വധക്കേസിലെ രേഖകള്‍ പരിശോധിക്കാന്‍ സമയം അനുവദിക്കാതെ കോടതി. രേഖകള്‍ ആവശ്യപ്പെട്ടുള്ള പ്രതിഭാഗത്തിന്‍റെ ഹര്‍ജിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിച്ചത്. പ്രതിഭാഗത്തിന് മുഴുവന്‍ രേഖകളും പ്രോസിക്യൂഷന്‍ കൈമാറി.

പരിശോധിക്കാന്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഇപ്പോള്‍ തന്നെ പരിശോധിക്കൂ, കുടുതല്‍ സമയമില്ലെന്ന് കോടതി വ്യക്തമാക്കിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് അധികമായി ചുമത്തിയ കുറ്റം പ്രതികളെ വായിച്ചു കേള്‍പ്പിച്ചത്. തുടര്‍ന്ന് സാക്ഷി വിസ്താര തിയതി നിശ്ചയിക്കാനായി കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിയിരുന്നു.

എന്നാല്‍ തിങ്കളാഴ്ച കേസ് പരിഗണിച്ചിരുന്നില്ല. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് പ്രതിഭാഗം രേഖകള്‍ ആവശ്യപ്പെട്ടത്. രേഖകള്‍ ഉടന്‍ പ്രോസിക്യൂഷന്‍ കൈമാറിയതോടെ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു.

എന്നാല്‍ ഇക്കാര്യം അനുവദിക്കാന്‍ ആകില്ലെന്ന് കോടതി വ്യക്തമാക്കി. കേസിന്‍റെ വിചാരണ നാലു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ സമയം അനുവദിക്കാന്‍ ആവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

തുടര്‍ന്ന് ഇന്ന് തന്നെ രേഖകള്‍ പരിശോധിക്കാന്‍ കോടതി പ്രതിഭാഗത്തിന് നിര്‍ദേശം നല്‍കി. ഉച്ചയ്ക്ക് മൂന്നിന് ശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സാക്ഷി വിസ്താരത്തിന്റെ തിയതിയും കോടതി തീരുമാനിക്കും.

2018 ജൂലൈ രണ്ടിനായിരുന്നു മഹാരാജാസ് കോളജില്‍ വച്ച് അഭിമന്യു കൊലപ്പെട്ടത്. കേസിന്‍റെ വിചാരണ എട്ടു വര്‍ഷം നീണ്ടു പോയതില്‍ അഭിമന്യുവിന്‍റെ അമ്മ ഭൂപതി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നാലു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശം നല്‍കിയത്.

Kerala

ഒരു മാസം പിന്നിട്ട് വിദ്യാര്‍ഥി സമരം; കാലടി സര്‍വകലാശാലയില്‍ വിസി-എസ്എഫ്‌ഐ പോര് കനക്കുന്നു

കൊച്ചി: ഒരു മാസം പിന്നിട്ട് കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സമരം. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക, ഗസ്റ്റ് അധ്യാപക നിയമനം ഉടനടി നടത്തുക, വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം പൂര്‍ത്തിയാക്കുക തുടങ്ങി 18 ഓളം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാലയില്‍ എസ്എഫ്‌ഐ സമരം നടത്തുന്നത്.

വിസി സിസ തോമസിന്‍റെ പ്രതീകാത്മക ശവസംസ്‌കാരം നടത്തിയെന്ന വിമര്‍ശനത്തിന് പിന്നാലെയാണ് വിദ്യാര്‍ഥി സമരത്തിന് കൂടുതല്‍ ശ്രദ്ധ ലഭിച്ചത്. എന്നാല്‍ നാടക വിഭാഗത്തിലെ പ്രവര്‍ത്തിക്കാത്ത ലൈറ്റുകള്‍ക്ക് മേല്‍ റീത്ത് വച്ച് ലൈറ്റുകളുടെ മരണം മാത്രമാണ് ചിത്രീകരിച്ചതെന്നും സംഘപരിവാര്‍ ആഭിമുഖ്യമുള്ള യൂണിവേഴ്‌സിറ്റി ജീവനക്കാര്‍ ദൃശ്യം തെറ്റായി പ്രചരിപ്പിച്ചു എന്നുമായിരുന്നു എസ്എഫ്‌ഐയുടെ വിശദീകരണം.

സിന്‍ഡിക്കേറ്റ് യോഗത്തില്‍ പങ്കെടുത്ത് മടങ്ങവെ കൈയേറ്റം ചെയ്‌തെന്ന വിസിയുടെ പരാതിയില്‍ 19 എസ്എഫ്‌ഐ പ്രവര്‍ത്തകരെ പ്രതി ചേര്‍ത്ത് പോലീസ് കേസ് എടുത്തിട്ടുണ്ട്. വിസിക്കെതിരായ പ്രതിഷേധത്തില്‍ നേരത്തെ അറസ്റ്റിലായ നാല് എസ്എഫ്‌ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തിരുന്നു. സര്‍വകലാശാലയിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരായ ബേസില്‍, യദു, ബിനീഷ് എന്നിവരാണ് റിമാന്‍ഡിലായത്.

ഇത് വിദ്യാര്‍ഥി വേട്ടയാണെന്നും സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും കൂടുതല്‍ ശക്തമാക്കുമെന്നുമാണ് എസ്എഫ്‌ഐയുടെ പ്രതികരണം. എസ്എഫ്‌ഐ അഖിലേന്ത്യ ജോയിന്‍റ് സെക്രട്ടറി ഐഷി ഘോഷ് ഇന്ന് സമരവേദിയില്‍ എത്തും.

Kerala

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ല​ക്ക് മ​റി​ക​ട​ന്ന് 'ഷീ ​ഫെ​സ്റ്റ്' സം​ഘ​ടി​പ്പി​ച്ച് എ​സ്എ​ഫ്ഐ, ഐ​ഷി ഘോ​ഷ് പ​ങ്കെ​ടു​ത്തു

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ അ​നു​മ​തി നി​ഷേ​ധി​ച്ച വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ പ​രി​പാ​ടി വി​ല​ക്ക് മ​റി​ക​ട​ന്ന് സം​ഘ​ടി​പ്പി​ച്ച് എ​സ്എ​ഫ്ഐ. പാ​ല​യാ​ട് ക്യാ​മ്പ​സ് വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ സം​ഘ​ടി​പ്പി​ച്ച 'ഷീ ​ഫെ​സ്റ്റ്' ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നാ​ണ് എ​സ്എ​ഫ്ഐ അ​ഖി​ലേ​ന്ത്യാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഐ​ഷി ഘോ​ഷ് ക്യാ​മ്പ​സി​ലെ​ത്തി​യ​ത്.

നേ​ര​ത്തെ മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങി​യി​ല്ലെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വി.​സി പ​രി​പാ​ടി​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച​ത്. എ​ന്നാ​ൽ ഐ​ഷി ഘോ​ഷ് പ​ങ്കെ​ടു​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് വി.​സി അ​നു​മ​തി നി​ഷേ​ധി​ച്ച​തെ​ന്നും സ​ർ​വ്വ​ക​ലാ​ശാ​ല​യു​ടേ​ത് ആ​ർ​എ​സ്എ​സ് അ​നു​കൂ​ല നി​ല​പാ​ടാ​ണെ​ന്നും എ​സ്എ​ഫ്ഐ ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​യ​ൽ തോ​മ​സ് ആ​രോ​പി​ച്ചു. ത​ട​സ​ങ്ങ​ൾ നി​ല​നി​ൽ​ക്കെ ത​ന്നെ നി​ശ്ച​യി​ച്ച സെ​മി​നാ​ർ ഹാ​ളി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​പാ​ടി​യി​ൽ സം​സാ​രി​ച്ച ഐ​ഷി ഘോ​ഷ് വൈ​സ് ചാ​ൻ​സ​ല​ർ​ക്കെ​തി​രെ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. "പ​രി​പാ​ടി ന​ട​ക്കു​ന്ന​ത് ആ​ർ​എ​സ്എ​സ് ശാ​ഖ​യി​ലോ നാ​ഗ്പൂ​രി​ലോ അ​ല്ല, വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ സ്വ​ന്തം ക്യാ​മ്പ​സി​ലാ​ണ്" എ​ന്ന് ഐ​ഷി വ്യ​ക്ത​മാ​ക്കു​ക​യും വി​ഷ​യ​ത്തി​ൽ തു​റ​ന്ന സം​വാ​ദ​ത്തി​ന് വി​സി​യെ ക്ഷ​ണി​ക്കു​ക​യും ചെ​യ്തു. വി​ല​ക്ക് മ​റി​ക​ട​ന്ന് പ​രി​പാ​ടി ന​ട​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ സം​ഘാ​ട​ക​രാ​യ വി​ദ്യാ​ർ​ത്ഥി​ക​ളോ​ട് വി​ശ​ദീ​ക​ര​ണം തേ​ടാ​നാ​ണ് സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.

 

Kerala

ഐ​ഷി ഘോ​ഷ് പ​ങ്കെ​ടു​ക്കേ​ണ്ട പ​രി​പാ​ടി ത​ട​ഞ്ഞു; കൊ​മ്പു​കോ​ർ​ത്ത് എ​സ്എ​ഫ്ഐ​യും സ​ർ​വ​ക​ലാ​ശാ​ല​യും

ക​ണ്ണൂ​ർ: ഐ​ഷി ഘോ​ഷ് പ​ങ്കെ​ടു​ക്കേ​ണ്ട പ​രി​പാ​ടി​ക്ക് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല അ​നു​മ​തി നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി എ​സ്എ​ഫ്ഐ. പാ​ല​യാ​ട് ക്യാ​മ്പ​സി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.30ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച പ​രി​പാ​ടി​ക്കാ​ണ് സ​ർ​വ​ക​ലാ​ശാ​ല അ​നു​മ​തി നി​ഷേ​ധി​ച്ച​ത്. 

വൈ​സ് ചാ​ൻ​സ​ല​റു​ടെ മു​ൻ​കൂ​ർ അ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ക്യാ​മ്പ​സ് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ പ​രി​പാ​ടി​യി​ൽ നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്ന് എ​സ്എ​ഫ്ഐ​യും വ്യ​ക്ത​മാ​ക്കി. നി​ശ്ച​യി​ച്ച സ​മ​യ​ത്ത് ത​ന്നെ ഷീ ​ഫെ​സ്റ്റ് ന​ട​ത്തു​മെ​ന്ന് എ​സ്എ​ഫ്ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യ​ൽ തോ​മ​സ് പ​റ​ഞ്ഞു. 

അ​തേ​സ​മ​യം പ​രി​പാ​ടി ത​ട​യി​ല്ലെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ അ​നു​മ​തി​യി​ല്ലാ​തെ പ​രി​പാ​ടി ന​ട​ത്തി​യാ​ൽ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് വി​ശ​ദീ​ക​ര​ണം തേ​ടാ​നാ​ണ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ തീ​രു​മാ​നം.

Kerala

ടി.​ജി. മോ​ഹ​ൻ​ദാ​സി​നെ വ​ഞ്ചി​യൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി, കോ​ട​തി​വ​ള​പ്പി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തി എ​സ്എ​ഫ്ഐ

തി​രു​വ​ന​ന്ത​പു​രം: സൈ​ബ​ർ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത സം​ഘ​പ​രി​വാ​ർ സ​ഹ​യാ​ത്രി​ക​ൻ ടി.​ജി. മോ​ഹ​ൻ​ദാ​സി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​യൂ​ർ കോ​ട​തി​യി​ലാ​ണ് ഹാ​ജ​രാ​ക്കി​യ​ത്. ഡ​ൽ​ഹി ജ​ന്ത​ർ​മ​ന്ദ​റി​ൽ സ​മ​രം ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ കേ​സി​ൽ ആ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ട​തി പ​രി​സ​ര​ത്ത് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ന​ട​ത്തി. ക​രി​ങ്കൊ​ടി​യും പ്ല​ക്കാ​ഡു​ക​ളു​മാ​യെ​ത്തി​യ സ​മ​ര​ക്കാ​ർ പ്ര​തി​ക്കെ​തി​രേ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും, ന​ട​പ​ടി​യെ​ടു​ത്ത കേ​ര​ളാ പോ​ലീ​സി​നെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. കൊ​ച്ചി​യി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ ഇ​ദ്ദേ​ഹ​ത്തെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷ​മാ​ണ് കോ​ട​തി​യി​ലെ​ത്തി​ച്ച​ത്.

സി​ജെ​പി സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​തി​രേ​യാ​യി​രു​ന്നു വി​ദ്വേ​ഷ പ​രാ​മ​ർ​ശം. കേ​സെ​ടു​ത്ത് 11 ദി​വ​സ​ത്തി​നു ശേ​ഷ​മാ​ണ് പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ത്ത​ത്.

Kerala

അഭിമന്യു വധക്കേസ്: മാധ്യമങ്ങളെ ഭയം, ഹാജരാകാനാവില്ലെന്ന് പ്രതികള്‍; അതൃപ്തി അറിയിച്ച് കോടതി

കൊച്ചി: അഭിമന്യു വധക്കേസിലെ പ്രതികള്‍ നേരിട്ട് ഹാജരാകാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി. മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനാല്‍ നേരിട്ട് ഹാജരാകാന്‍ ആവില്ലെന്നും അഭിഭാഷകര്‍ മുഖേന വിചാരണ അനുവദിക്കണമെന്നുമാണ് പ്രതികള്‍ കോടതിയെ അറിയിച്ചത്.

ഓഗസ്റ്റ് 10ന് കേസ് പരിഗണിക്കുമ്പോള്‍ 16 പ്രതികളും നേരിട്ടു ഹാജരാകണമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഓഗസ്റ്റ് ആറിന് കേസ് പരിഗണിച്ചപ്പോള്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പ്രതികളാരും ഹാജരായില്ല. ഇത് രണ്ടാം തവണയാണ് കോടതി നിര്‍ദേശം പ്രതികള്‍ ലംഘിക്കുന്നത്.

പ്രതികള്‍ എട്ട് വര്‍ഷത്തിനിടെ കോടതിയില്‍ ഹാജരായത് ഒരുതവണ മാത്രമാണ്. പത്തനംതിട്ടയിലും ഇടുക്കിയിലും ഉള്ളവര്‍ക്ക് ഹാജരാകാന്‍ എന്താണ് തടസമെന്ന് കോടതി ചോദിച്ചു. വ്യാഴാഴ്ച പ്രതികളോട് ഹാജരാകാനും കോടതി നിര്‍ദേശം നല്‍കി.

16 പ്രതികള്‍ക്കെതിരെ ഐപിസി 323 വകുപ്പ് കൂടി ചുമത്തിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാനായാണ് പ്രതികളോട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചത്. അധികമായി ചുമത്തിയ കുറ്റം അഭിഭാഷകന്‍ വായിച്ചു കേട്ടാല്‍ മതിയെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു.

അതേസമയം കേസില്‍ നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ജൂലൈ 14ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. വിചാരണ വൈകുന്നതിനെതിരെ അഭിമന്യുവിന്‍റെ അമ്മ ഭൂപതി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

ഇനി സമയപരിധി നീട്ടി നല്‍കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ക്രൂരമായി കൊലപ്പെടുത്തിയത്.

National

ഐ​ഷി ഘോ​ഷി​ന്‍റെ അ​റ​സ്റ്റ് വാ​റ​ണ്ടി​ന് സ്റ്റേ

ന്യൂ​ഡ​ൽ​ഹി: എ​സ്എ​ഫ്ഐ അ​ഖി​ലേ​ന്ത്യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും മു​ൻ ജെ​എ​ൻ​യു വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ നേ​താ​വു​മാ​യ ഐ​ഷി ഘോ​ഷി​ന്‍റെ അ​റ​സ്റ്റ് വാ​റ​ണ്ടി​ന് സ്റ്റേ. ​പാ​ട്യാ​ല ഹൗ​സ് കോ​ട​തി​യാ​ണ് നാ​ളെ ന​ട​ക്കാ​നി​രി​ക്കു​ന്ന അ​ടു​ത്ത ഹി​യ​റിം​ഗ് വ​രെ ഐ​ഷി ഘോ​ഷി​ന്‍റെ അ​റ​സ്റ്റ് വാ​റ​ണ്ടി​ന് സ്റ്റേ ​ന​ൽ​കി​യ​ത്.

ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ തു​ട​രെ​യു​ള്ള അ​റ​സ്റ്റ് നീ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് ഐ​ഷി ഘോ​ഷ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​കെ​ജി ഭ​വ​ന് സ​മീ​പം ഐ​ഷി​യെ തെ​ര​ഞ്ഞ് എ​ത്തി​യി​രു​ന്നു.

2021ൽ ​ഡ​ൽ​ഹി ബം​ഗ്ല ഭ​വ​നി​ലേ​യ്ക്ക് ന​ട​ന്ന പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് ഡ​ൽ​ഹി പോ​ലീ​സ് ഐ​ഷി ഘോ​ഷി​ന്‍റെ അ​റ​സ്റ്റി​ന് ശ്ര​മി​ക്കു​ന്ന​ത്. ജ​ന്ത​ർ മ​ന്ദ​റി​ൽ സി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തി​ലും ഐ​ഷി മു​ൻ​നി​ര​യി​ലു​ണ്ടാ​യി​രു​ന്നു.

District News

എ​സ്എ​ഫ്ഐ​യു​ടെ ഹെ​ഡ് പോ​സ്റ്റ്ഓ​ഫീ​സ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം

പാ​ല​ക്കാ​ട്: നീ​റ്റ് പ​രീ​ക്ഷ​യി​ലെ ക്ര​മ​ക്കേ​ടി​ന്‍റെ ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വ​യ്ക്കു​ക, പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്തു​ക, വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് എ​സ്എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം.

സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് പ​രി​സ​ര​ത്ത് എ​ത്തി​യ​പ്പോ​ൾ പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സ് ബാ​രി​ക്കേ​ഡ് മ​റി​ക​ട​ന്ന് പോ​സ്റ്റ് ഓ​ഫീ​സ് വ​ള​പ്പി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ചു. പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യി.

പ്ര​തി​ഷേ​ധ​ക്കാ​രെ പി​ന്തി​രി​പ്പി​ക്കാ​ൻ പോ​ലീ​സ് ശ്ര​മി​ച്ചെ​ങ്കി​ലും സ​മ​രം ശ​ക്ത​മാ​യ​തോ​ടെ മൂ​ന്നു​ത​വ​ണ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​രെ പി​രി​ച്ചു​വി​ട്ടു. ജി​ല്ല​യി​ലെ വി​വി​ധ ഏ​രി​യാ ക​മ്മി​റ്റി​ക​ളി​ൽ നി​ന്നാ​യി നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്തു. പ്ര​തി​ഷേ​ധ​യോ​ഗം എ​സ്എ​ഫ്ഐ കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം കെ.​എ​സ്. അ​മ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
നീ​റ്റ് പ​രീ​ക്ഷ​യി​ലെ ക്ര​മ​ക്കേ​ടു​ക​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​യെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന​താ​ണെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​രീ​ക്ഷാ സം​വി​ധാ​ന​ത്തി​ൽ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

ജി​യോ​ണ ജെ​യിം​സി​നെ മാ​റ്റി​ല്ല: കെ​എ​സ്‌​യു ആ​വ​ശ്യം ത​ള്ളി മു​ഖ്യ​മ​ന്ത്രി; ഏ​റ്റു​മു​ട്ട​ലി​നി​ല്ലെ​ന്ന് കെ​എ​സ്‌​യു

തി​രു​വ​ന​ന്ത​പു​രം: മു​ൻ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​യെ ഗ​വ​ൺ​മെ​ന്‍റ് പ്ലീ​ഡ​റാ​യി നി​യ​മി​ച്ച ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന കെ​എ​സ്‌​യു​വി​ന്‍റെ ആ​വ​ശ്യം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ത​ള്ളി. നി​യ​മ​നം മാ​റ്റാ​നാ​വി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി സാ​ഹ​ച​ര്യ​ത്തി​ൽ ഇ​നി സ​ർ​ക്കാ​രു​മാ​യി ഏ​റ്റു​മു​ട്ട​ലി​ലേ​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് കെ​എ​സ്‌​യു നേ​തൃ​ത്വം.

തി​രു​വ​ന​ന്ത​പു​രം ലോ ​കോ​ള​ജി​ൽ എ​സ്എ​ഫ്ഐ. പ്ര​വ​ർ​ത്ത​ക​യാ​യി​രു​ന്ന ജി​യോ​ണ ജെ​യിം​സി​നെ പ്ലീ​ഡ​റാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​എ​സ്‌​യു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​ർ മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ടി​രു​ന്നു. ലോ​യേ​ഴ്സ് കോ​ൺ​ഗ്ര​സി​ന്‍റെ​യും എം​പി ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ​യും ശു​പാ​ർ​ശ കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് ഈ ​നി​യ​മ​ന​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഒ​രേ ച​ട​ങ്ങി​ൽ വെ​ച്ച് ത​ന്നെ അ​വ​ഗ​ണി​ച്ച​താ​യി പ​രാ​തി ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന്, കെ​പി​സി​സി. പ്ര​സി​ഡ​ന്‍റി​ന്‍റെ ഇ​ട​പെ​ട​ലോ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി അ​ലോ​ഷ്യ​സ് സേ​വ്യ​ർ​ക്ക് കൂ​ടി​ക്കാ​ഴ്ച​യ്ക്ക് സ​മ​യം അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി നി​ല​പാ​ട് ക​ടു​പ്പി​ച്ച​തോ​ടെ ത​ർ​ക്കം തു​ട​രേ​ണ്ട​തി​ല്ലെ​ന്ന് കെ​എ​സ്‌​യു തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

Kerala

തോ​ക്കു​ള്ള​വ​ർ​ക്ക് എ​ന്തി​നാ ബ്ലേ​ഡ്; എ​സ്എ​ഫ്ഐ​ക്കെ​തി​രെ ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​ഫ്ഐ ന​ട​ത്തി​യ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ചി​ലെ ബ്ലേ​ഡ് പ്ര​യോ​ഗ​ത്തി​ന് പി​ന്നി​ൽ ആ​രാ​ണെ​ന്ന് ക​ണ്ടെ​ത്താ​ൻ സ​മ​ഗ്ര അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. മാ​ർ​ച്ചി​ൽ പോ​ലീ​സ് ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ചെ​ന്ന ആ​രോ​പ​ണം ത​ള്ളി​യ മ​ന്ത്രി ലാ​ത്തി​യും തോ​ക്കും കൈ​വ​ശ​മു​ള്ള പോ​ലീ​സി​ന് എ​ന്തി​നാ​ണ് ബ്ലേ​ഡെന്ന്ചോ ​ദി​ച്ചു.

സ​ഹ​ക​ര​ണ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ഫീ​സ് വ​ർ​ധ​ന​വി​നെ​തി​രാ​യ എ​സ്എ​ഫ്ഐ​യു​ടെ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ചി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​തേ​സ​മ​യം സംഭവത്തിൽ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പെ​ടെ 10 എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ബാ​രി​ക്കേ​ഡ് കെ​ട്ടി​യി​രു​ന്ന ക​യ​റു​ക​ൾ അ​റു​ത്തു​മാ​റ്റാ​ൻ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ബ്ലേ​ഡ് കൊ​ണ്ടു​വ​ന്നു എ​ന്നാ​ണ് എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്ന​ത്.

വ​നി​താ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ശ​രീ​ര​ത്തി​ൽ ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് മു​റി​വേ​ൽ​പ്പി​ച്ച​താ​യും പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​താ​യും എ​ഫ്ഐ​ആ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ന​ത്ത അ​ക്ര​മം അ​ര​ങ്ങേ​റി​യ സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Kerala

ആ​ർ​ഷോ​യ്ക്കും കെ.​വി​ദ്യ​യ്ക്കും തി​ങ്ക​ളാ​ഴ്ച മം​ഗ​ല്യം; ച​ട​ങ്ങു​ക​ൾ തൃ​ക്ക​രി​പ്പൂ​രി​ൽ

കാ​സ​ർ​ഗോ​ഡ്: എ​സ്എ​ഫ്ഐ മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം. ആ​ർ​ഷോ​യും എ​സ്എ​ഫ്ഐ നേ​താ​വ് കെ.​വി​ദ്യ​യും വി​വാ​ഹി​ത​രാ​കു​ന്നു. തൃ​ക്ക​രി​പ്പൂ​ർ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ തി​ങ്ക​ളാ​ഴ്‌​ച ന​ട​ത്തു​ന്ന ച​ട​ങ്ങി​ൽ സി​പി​എ​മ്മി​ന്‍റെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ക്കും.

പാ​ല​ക്കാ​ട് കാ​ഞ്ഞി​ര​പ്പു​ഴ സ്വ​ദേ​ശി​യാ​യ ആ​ര്‍​ഷോ സി​പി​എം ജി​ല്ലാ​ക്ക​മ്മി​റ്റി​ അം​ഗ​മാ​ണ്. കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​യാ​യ വി​ദ്യ അ​ധ്യാ​പ​ക ജോ​ലി​ക്ക് വ്യാ​ജ​രേ​ഖ ച​മ​ച്ച കേ​സി​ലെ പ്ര​തി​കൂ​ടി​യാ​ണ്. എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ ആ​ർ​ക്കി​യോ​ള​ജി പി​ജി വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു ആ​ർ​ഷോ.

പി​ന്നീ​ട് പ​ഠ​നം മ​തി​യാ​ക്കു​ക​യാ​യി​രു​ന്നു. ആ​ര്‍​ഷോ​യു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ളും നി​ല​പാ​ടു​ക​ളും പ​ല​പ്പോ​ഴും വ​ലി​യ വി​മ​ര്‍​ശ​ന​ത്തി​നു വി​ധേ​യ​മാ​യി​ട്ടു​ണ്ട്.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്തെ വി​ദ്യാ​ർ​ഥി സം​ഘ​ർ​ഷം; എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ തി​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ തി​രു​വ​ന​ന്ത​പു​രം പാ​ള​യ​ത്ത് ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ങ്ങ​ളി​ൽ ക​ണ്ടോ​ൺ​മെ​ന്‍റ് പോ​ലീ​സ് ര​ണ്ട് എ​ഫ്.ഐആ​റു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യാ​ണ് ര​ണ്ട് എ​ഫ്ഐ​ആ​റു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി വി​വ​ര​മി​ല്ല. കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​നെ മ​ർ​ദ്ദി​ച്ച​തി​നും, വി​ജ​യാ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​നി​ടെ പോ​ലീ​സി​നെ ആ​ക്ര​മി​ക്കു​ക​യും പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ങ്ങ​ളി​ലു​മാ​ണ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ കെ.​എ​സ്.​യു പ്ര​വ​ർ​ത്ത​ക​നാ​യ അ​ഭി​ജി​ത്ത് സ​ജി​യോ​ട് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ഐ​ഡി കാ​ർ​ഡ് ആ​വ​ശ്യ​പ്പെ​ടു​ക​യും അ​ത് ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് മ​ർ​ദ്ദി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​ഭി​ജി​ത്തി​നെ അ​സ​ഭ്യം വി​ളി​ക്കു​ക​യും മ​തി​ലി​നോ​ട് ചേ​ർ​ത്തു​നി​ർ​ത്തി മു​ഖ​ത്തും ത​ല​യി​ലും ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് എ​ഫ്ഐ​ആ​റി​ൽ ആ​രോ​പി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ ആ​ഷി​ഖ്, അ​ർ​ജു​ൻ, വൈ​ഭ​വ് ചാ​ക്കോ, ഹ​രി​കൃ​ഷ്ണ​ൻ എ​ന്നീ എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കും ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റ് മൂ​ന്ന് പേ​ർ​ക്കു​മെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​തി​ന് പി​ന്നാ​ലെ രാ​ത്രി 10 ഓടെ എ​സ്.​എ​ഫ്.​ഐ ന​ട​ത്തി​യ വി​ജ​യാ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​നി​ടെ​യാ​ണ് ര​ണ്ടാ​മ​ത്തെ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ന് സ​മീ​പം വ​ച്ച് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും കെ​എ​സ്യു പ്ര​വ​ർ​ത്ത​ക​രും ഏ​റ്റു​മു​ട്ടി.

പ​ര​സ്പ​രം ക​ല്ലെ​റി​ഞ്ഞ ശേ​ഷം എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ സം​ഘ​ർ​ഷം ത​ട​യാ​ൻ ശ്ര​മി​ച്ച പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ചു​വെ​ന്നു​മാ​ണ് ആ​രോ​പ​ണം. ആ​ക്ര​മ​ണ​ത്തി​ൽ മ്യൂ​സി​യം എ​സ്എ​ച്ച്ഒ അ​നൂ​പി​ന്‍റെ ഇ​ട​ത് കൈ​യി​ലെ എ​ല്ലൊ​ടി​ഞ്ഞെ​ന്നും മ​റ്റ് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു​വെ​ന്നും എ​ഫ്ഐ​ആ​റി​ലു​ണ്ട്.

 

 

Kerala

പോ​ലീ​സു​കാ​ർ​ക്കെ​തി​രേ​യു​ള്ള കൊ​ല​വി​ളി പ്ര​സം​ഗം; എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ​ക്കെ​തി​രെ കേ​സ്

പാ​ല​ക്കാ​ട്: പോ​ലീ​സു​കാ​ർ​ക്കെ​തി​രേ കൊ​ല​വി​ളി പ്ര​സം​ഗം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ​ക്കെ​തി​രെ കേ​സ്. എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എ​സ്. വി​പി​ൻ, പ്ര​വ​ർ​ത്ത​ക​രാ​യ ഷാ​ദു​ൽ, അ​ഭി​ഷേ​ക് എ​ന്നി​വ​രു​ൾ​പ്പെ​ടെ ക​ണ്ടാ​ല​റി​യാ​വു​ന്ന അ​മ്പ​തോ​ളം പേ​ർ​ക്കെ​തി​രെ​യാ​ണ് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത​ത്

പാ​ല​ക്കാ​ട് നോ​ർ​ത്ത് പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​നെ​തി​രെ എ​സ്എ​ഫ്ഐ പാ​ല​ക്കാ​ട് ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ലാ​യി​രു​ന്നു വി​പി​ന്‍റെ വി​വാ​ദ പ്ര​സം​ഗം. വോ​ട്ടെ​ണ്ണ​ൽ ദി​വ​സം യു.​ഡി.​എ​ഫ്-​എ​ൽ.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ പോ​ലീ​സ് ലാ​ത്തി​വീ​ശി​യ കാ​ര്യം പ​രാ​മ​ർ​ശി​ച്ചു​കൊ​ണ്ടാ​ണ് കൊ​ല​വി​ലി പ്ര​സം​ഗം ന​ട​ത്തി​യ​ത്.

"ഞ​ങ്ങ​ളെ ത​ല്ലി​യ​വ​ർ​ക്കെ​തി​രെ ഞ​ങ്ങ​ൾ​ക്ക് ന​ല്ല നി​ശ്ച​യ​ദാ​ർ​ഢ്യ​മു​ണ്ട്. ഞ​ങ്ങ​ളു​ടെ മാ​ത്ര​മ​ല്ല, പൊ​ലീ​സു​കാ​ര​ന്‍റെ​യും ശ​രീ​ര​ത്തി​ൽ നി​ന്ന് ചോ​ര ചി​ന്തും. എ​ല്ലാ​വ​രെ​യും ഞ​ങ്ങ​ൾ നോ​ക്കി​വെ​ച്ചി​ട്ടു​ണ്ട്. കി​ട്ടി​യ​തെ​ല്ലാം തി​രി​ച്ചു കൊ​ടു​ക്കാ​ത്ത ച​രി​ത്രം ഈ ​വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ത്തി​നി​ല്ല. ഞ​ങ്ങ​ളെ അ​ടി​ച്ചാ​ൽ ഞ​ങ്ങ​ളു​ടെ ഭീ​ക​ര​ത​യ്ക്ക് അ​റു​തി​യു​ണ്ടാ​കി​ല്ല," എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു പൊ​ലീ​സു​കാ​ര​ന്‍റെ പേ​രെ​ടു​ത്ത്
പ​റ​ഞ്ഞു​കൊ​ണ്ടു​ള്ള ഭീ​ഷ​ണി.

Kerala

എ​ല്ലാ​ത്തി​നും പ്ര​തി​ഷേ​ധി​ക്കു​ന്ന​ത് ഭാ​ര​തീ​യ സം​സ്കാ​ര​മ​ല്ല; ച​ർ​ച്ച​ക​ളും സം​വാ​ദ​ങ്ങ​ളു​മാ​ണ് വേ​ണ്ട​തെ​ന്ന് ഗ​വ​ർ​ണ​ർ

എ​റ​ണാ​കു​ളം: എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും പ്ര​തി​ഷേ​ധി​ക്കു​ന്ന​ത് ഭാ​ര​തീ​യ സം​സ്കാ​ര​ത്തി​ന് ചേ​ർ​ന്ന​ത​ല്ലെ​ന്നും മു​ദ്രാ​വാ​ക്യം വി​ളി​ക​ള​ല്ല, മ​റി​ച്ച് ച​ർ​ച്ച​ക​ളും സം​വാ​ദ​ങ്ങ​ളു​മാ​ണ് ജ​നാ​ധി​പ​ത്യ​ത്തി​ന് ആ​വ​ശ്യ​മെ​ന്നും ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ർ​ലേ​ക​ർ. കാ​ല​ടി ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ശ​ങ്ക​ര ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

'സി​ന്ദാ​ബാ​ദ്', 'മു​ർ​ദാ​ബാ​ദ്' വി​ളി​ക​ളി​ലൂ​ടെ എ​ല്ലാ​ത്തി​നെ​യും എ​തി​ർ​ക്കു​ന്ന ശൈ​ലി ഭാ​ര​തീ​യ​മ​ല്ല. ആ​ദി​ശ​ങ്ക​ര​ൻ വി​ഭാ​വ​നം ചെ​യ്ത​ത് എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന സം​വാ​ദ​ത്തി​ന്‍റെ സം​സ്കാ​ര​മാ​ണെ​ന്നും ഗ​വ​ർ​ണ​ർ ഓ​ർ​മി​പ്പി​ച്ചു. ആ​ദി​ശ​ങ്ക​ര​ന്‍റെ ജ​ന്മ​ദി​നം മ​റ്റു പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും വ​ലി​യ രീ​തി​യി​ൽ ആ​ഘോ​ഷി​ക്ക​പ്പെ​ടു​മ്പോ​ൾ, കേ​ര​ള​ത്തി​ൽ ഇ​ത് ഒ​രു ഔ​ദ്യോ​ഗി​ക സം​സ്ഥാ​ന പ​രി​പാ​ടി​യാ​യി മാ​റാ​ത്ത​തി​ൽ അ​ദ്ദേ​ഹം അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു.

സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​യ ഗ​വ​ർ​ണ​ർ​ക്കെ​തി​രെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ട്ടി പ്ര​തി​ഷേ​ധി​ച്ചു. ഗ​വ​ർ​ണ​ർ മ​ട​ങ്ങി​യ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന് പി​ന്തു​ണ​യു​മാ​യി എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​രും മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി എ​ത്തി​യ​തോ​ടെ ക്യാ​മ്പ​സി​ൽ നേ​രി​യ സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ന്നു.

ഗ​വ​ർ​ണ​ർ പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങി​ൽ വി​ദ്യാ​ർ​ത്ഥി​ക​ളും അ​ധ്യാ​പ​ക​രും നി​ർ​ബ​ന്ധ​മാ​യും കൈ​യ​ടി​ക്ക​ണ​മെ​ന്നും, പ്ര​സം​ഗം ക​ഴി​യു​ന്ന​ത് വ​രെ ആ​രും പു​റ​ത്തു​പോ​ക​രു​തെ​ന്നും നി​ർ​ദേ​ശി​ച്ചു കൊ​ണ്ട് സ​ർ​വ​ക​ലാ​ശാ​ല നേ​ര​ത്തെ പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​ർ വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ ഈ ​സ​ർ​ക്കു​ല​ർ പി​ൻ​വ​ലി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഗ​വ​ർ​ണ​റു​ടെ സ​ന്ദ​ർ​ശ​ന​വും തു​ട​ർ​ന്നു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ളും ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.

ശ​ങ്ക​രാ​ചാ​ര്യ​രു​ടെ പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ​ശേ​ഷ​മാ​ണ് ഗ​വ​ർ​ണ​ർ വേ​ദി​യി​ലേ​ക്ക് എ​ത്തി​യ​ത്. പ്ര​തി​ഷേ​ധി​ച്ച എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ഗേ​റ്റി​ൽ വെ​ച്ച് ത​ട​യു​ക​യാ​യി​രു​ന്നു. ഗ​വ​ർ​ണ​ർ എ​ത്തി​യ​പ്പോ​ഴും പ​രി​പാ​ടി ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ​പ്പോ​ഴും എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ മു​ദ്രാ​വാ​ക്യം വി​ളി​ച്ചു. ഗ​വ​ർ​ണ​ർ തി​രി​ച്ചു​പോ​കു​മ്പോ​ൾ പി​ന്തു​ണ​യു​മാ​യി എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​ർ മു​ദ്രാ​വാ​ക്യം വി​ളി​ച്ചു.

 

 

 

 

 

 

Kerala

ബിഎഫ്എ തോറ്റ വിദ്യാര്‍ഥിക്ക് എംഎഫ്എ പ്രവേശനം; ഫ​​​യ​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട വി​​​സി​​​യെ ത​​​ട​​​യാ​​​ന്‍ എ​​​സ്എ​​​ഫ്‌​​​ഐ ശ്ര​​​മം

കാ​​​ല​​​ടി: സം​​​സ്‌​​​കൃ​​​ത സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ ബി​​​എ​​​ഫ്എ തോ​​​റ്റ വി​​​ദ്യാ​​​ര്‍ഥി​​​ക്ക് എം​​​എ​​​ഫ്എ​​​യ്ക്കു പ്ര​​​വേ​​​ശ​​​നം ന​​​ല്‍കി​​​യ​​​തി​​​ന്‍റെ ഫ​​​യ​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് വൈ​​​സ് ചാ​​​ന്‍സ​​​ല​​​റെ ത​​​ട​​​യാ​​​ന്‍ എ​​​സ്എ​​​ഫ്‌​​​ഐ ശ്ര​​​മം.

ലോ​​​ക്ഭ​​​വ​​​ന്‍റെ നി​​​ര്‍ദേ​​​ശ​​​പ്ര​​​കാ​​​രം പോ​​​ലീ​​​സ് സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ലാ കാ​​​മ്പ​​​സി​​​ല്‍ എ​​​ത്തി​​​യാ​​​ണു പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രെ നീ​​​ക്കി വി​​​സി​​​ക്കു പോ​​​കാ​​​ന്‍ സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കി​​​യ​​​ത്.

വി​​​ദ്യാ​​​ര്‍ഥി​​​യു​​​ടെ എം​​​എ​​​ഫ്എ പ്ര​​​വേ​​​ശ​​​ന​​​വും വി​​​ദ്യാ​​​ര്‍ഥി​​​യെ ജ​​​യി​​​പ്പി​​​ക്കാ​​​ന്‍ സി​​​ന്‍ഡി​​​ക്ക​​​റ്റ് ഉ​​​പ​​​സ​​​മി​​​തി ശി​​​പാ​​​ര്‍ശ ചെ​​​യ്ത​​​തു​​​ സം​​​ബ​​​ന്ധി​​​ച്ച ഫ​​​യ​​​ലു​​​ക​​​ളും ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച സി​​​ന്‍ഡി​​​ക്ക​​​റ്റ് രേ​​​ഖ​​​ക​​​ളും വൈ​​​കു​​​ന്നേ​​​ര​​​ത്തി​​​നു​​​മു​​​മ്പ് ത​​​നി​​​ക്കു ന​​​ല്‍ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ര​​​ജി​​​സ്ട്രാ​​​റോ​​​ടും പ​​​രീ​​​ക്ഷാ ക​​​ണ്‍ട്രോ​​​ള​​​റോ​​​ടും വി​​​സി ഡോ. ​​​സി​​​സാ തോ​​​മ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഫ​​​യ​​​ലു​​​ക​​​ളൊ​​​ന്നും കൈ​​​വ​​​ശ​​​മി​​​ല്ലെ​​​ന്ന് ര​​​ജി​​​സ്ട്രാ​​​റും പ​​​രീ​​​ക്ഷാ ക​​​ൺ​​​ട്രോ​​​ള​​​റും വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍കി​​​യ​​​താ​​​യാ​​​ണു വി​​​വ​​​രം.

ഗ​​​വ​​​ര്‍ണ​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടും ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച രേ​​​ഖ​​​ക​​​ള്‍ ന​​​ല്‍കാ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് മു​​​ന്‍ വി​​​സി ഡോ. ​​​ഗീ​​​താ​​​കു​​​മാ​​​രി​​​യെ ചു​​​മ​​​ത​​​ല​​​യി​​​ല്‍നി​​​ന്നു നീ​​​ക്കി​​​യ​​​ത്.

Kerala

ക​ണ്ണൂ​ർ ഡി​സി​സി ഓ​ഫീ​സി​ന് മു​ന്നി​ൽ വെ​ല്ലു​വി​ളി​യു​മാ​യി എ​സ്എ​ഫ്ഐ; സം​ഘ​ർ​ഷാ​വ​സ്ഥ

ക​ണ്ണൂ​ർ: ഡി​സി​സി ഓ​ഫീ​സി​ന് മു​ന്നി​ൽ എ​സ്എ​ഫ്ഐ പ്ര​തി​ഷേ​ധം. പ്ര​ക​ട​ന​വു​മാ​യെ​ത്തി​യ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ഡി​സി​സി ഓ​ഫീ​സി​ന് മു​ന്നി​ൽ നി​ന്ന് വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ്.

സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഗേ​റ്റ് പൂ​ട്ടി, ഡി​സി​സി ഓ​ഫീ​സി​ന് പ​രി​സ​ര​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ൽ നി​ന്നും എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ ത​ട​ഞ്ഞു.

ഡി​സി​സി ഓ​ഫീ​സി​ൽ നി​ന്നും പു​റ​ത്തു​വ​ന്ന കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും വെ​ല്ലു​വി​ളി മു​ഴ​ക്കു​ന്നു​ണ്ട്. സ്ഥ​ല​ത്ത് വ​ലി​യ സം​ഘ​ർ​ഷ സാ​ധ്യ​ത​യാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. ഡി​സി​സി ഓ​ഫീ​സി​ന് മു​ന്നി​ലെ ഗ​താ​ഗ​തം സ്തം​ഭി​ച്ചു.

National

ജെ​എ​ൻ​യു​വി​ൽ‌ സം​ഘ​ർ​ഷം; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

ന്യൂ​ഡ​ൽ​ഹി: ജെ​എ​ൻ​യു ക്യാ​മ്പ​സി​ൽ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ ത​മ്മി​ലു​ണ്ടാ‍​യ ഏ​റ്റു​മു​ട്ട​ലി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. ക്യാ​മ്പ​സി​ൽ നി​ല​വി​ൽ സം​ഘ​ർ​ഷം തു​ട​രു​ക​യാ​ണ്. വ്യാ​പ​ക​മാ​യി ക​ല്ലേ​റും ന​ട​ക്കു​ന്ന​താ​യാ​ണ് വി​വ​രം.

വി​സി​യു​ടെ ദ​ളി​ത് വി​രു​ദ്ധ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ന് നേ​രെ എ​ബി​വി​പി ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ടെ​ന്നാ​ണ് എ​സ്എ​ഫ്ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ട​തു സം​ഘ​ട​ന​ക​ളു​ടെ ആ​രോ​പ​ണം. ക്യാ​മ്പ​സി​ൽ ഇ​ട​ത് സം​ഘ​ട​ന​ക​ൾ ന​ട​ത്തി​യ ജാ​ഥ​യ്ക്ക് നേ​രെ എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​ർ ക​ല്ലേ​റ് ന​ട​ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണ​മു​യ​രു​ന്ന​ത്.

അ​തേ​സ​മ​യം ഇ​ട​ത് സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​ർ ത​ങ്ങ​ളെ ആ​ക്ര​മി​ച്ചെ​ന്നാ​ണ് എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​രു​ടെ വാ​ദം. നി​ല​വി​ൽ ക്യാ​മ്പ​സി​ൽ സം​ഘ​ർ​ഷ സാ​ഹ​ച​ര്യം തു​ട​രു​ക​യാ​ണ്.

Kerala

എ​സ്എ​ഫ്ഐ ആ​ക്ര​മ​ണം; പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ സ​മ്മേ​ള​ന​ത്തി​ൽ വീ​ണ്ടും ത​ർ​ക്കം

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് ഷോ​പ്പിം​ഗ് മാ​ളി​ൽ വ​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് നേ​രെ​യു​ണ്ടാ​യ എ​സ്എ​ഫ്ഐ ആ​ക്ര​മ​ണ​ത്തെ ചൊ​ല്ലി പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ വാ​ക്കു​ത​ർ​ക്കം.

അ​ക്ര​മ സം​ഭ​വ​ത്തി​ൽ എ​സ്എ​ഫ്ഐ​ക്കെ​തി​രേ പ്ര​മേ​യം ആ​വ​ശ്യ​മാ​ണെ​ന്ന നി​ല​പാ​ടി​ൽ എ​തി​ർ​പ്പു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ത​ർ​ക്കം ഉ​ട​ലെ​ടു​ത്ത​ത്. ഇ​തു​സം​ബ​ന്ധി​ച്ച പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​ൻ ഔ​ദ്യോ​ഗി​ക​വി​ഭാ​ഗം അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

നെ​ടു​മ​ങ്ങാ​ട് ന​ട​ന്ന തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ലാ​ണ് വാ​ക്കു​ത​ർ​ക്കം രൂ​പ​പ്പെ​ട്ട​ത്. തി​രു​വ​ന​ന്ത​പു​രം സി​റ്റി ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ലും സ​മാ​ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച് ര​ണ്ട് ചേ​രി​ക​ളാ​യി തി​രി​ഞ്ഞ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടി​രു​ന്നു.

നെ​ടു​മ​ങ്ങാ​ട് ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ എ​സ്എ​ഫ്ഐ​ക്കെ​തി​രേ പ്ര​മേ​യം വേ​ണ​മെ​ന്ന് ആ​വ​ശ്യ‌​മു​യ​രു​ക​യും തു​ട​ർ​ന്ന് എ​സ്എ​ഫ്ഐ ഗു​ണ്ട​ക​ൾ എ​ന്ന പ​രാ​മ​ർ​ശം ഉ​ണ്ടാ​കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ബ​ഹ​ള​മു​ണ്ടാ​യ​ത്.

Kerala

മാ​ൾ സം​ഘ​ർ​ഷം: പോ​ലീ​സു​കാ​ര​നെ​തി​രെ ജാ​മ്യ​മി​ല്ലാ കേ​സ് ശ​രി​വ​ച്ചു റി​പ്പോ​ർ​ട്ട്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഷോ​​​പ്പിം​​​ഗ് മാ​​​ളി​​​ൽ​​വ​​​ച്ച് എ​​​സ്എ​​​ഫ്ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​മാ​​​യി ഉ​​​ണ്ടാ​​​യ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ സി​​​വി​​​ൽ പോ​​​ലീ​​​സു​​​കാ​​​ര​​​നാ​​​യ മി​​​ഥു​​​ൻ റോ​​​യി​​​ക്കെ​​​തി​​​രേ ജാ​​​മ്യ​​​മി​​​ല്ലാ വ​​​കു​​​പ്പ് പ്ര​​​കാ​​​രം കേ​​​സെ​​​ടു​​​ത്ത​​​തി​​​ൽ തെ​​​റ്റി​​​ല്ലെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട്.

ഫോ​​​ർ​​​ട്ട് അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ർ ത​​​യാ​​​റാ​​​ക്കി​​​യ റി​​​പ്പോ​​​ർ​​​ട്ട് സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്കു സ​​​മ​​​ർ​​​പ്പി​​​ച്ചു. മി​​​ഥു​​​ൻ റോ​​​യി​​​യു​​​ടെ കൂ​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന സ​​ത്രീ​​​ക്കെ​​​തി​​രേ​​​യും കേ​​​സെ​​​ടു​​​ത്തി​​​രു​​​ന്നു. എ​​​സ്എ​​​ഫ്ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തെ​​​ങ്കി​​​ലും നി​​​സാ​​​ര വ​​​കു​​​പ്പു​​​ക​​​ളാ​​​ണു ചു​​​മ​​​ത്തി​​​യി​​​രു​​​ന്ന​​​ത്.

ആ​​​ഘോ​​​ഷ​​​ത്തി​​​നി​​​ടെ പോ​​​ലീ​​​സ് ലാ​​​ത്തി​​വീ​​​ശി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു നേ​​​ര​​​ത്തേ ഉ​​​ണ്ടാ​​​യ ത​​​ർ​​​ക്ക​​​മാ​​​ണു മാ​​​ളി​​​ലെ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ച്ച​​​ത്. എ​​​സ്എ​​​ഫ്ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ മാ​​​ളി​​​ൽ​​​വ​​​ച്ചു പോ​​​ലീ​​​സു​​​കാ​​​ര​​​നെ പി​​​ന്നാ​​​ലെ ചെ​​​ന്ന് പ്ര​​​കോ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ​​​യും പോ​​​ലീ​​​സു​​​കാ​​​ര​​​ൻ ഇ​​​ടി​​​വ​​​ള ഉ​​​പ​​​യോ​​​ഗി​​​ച്ചു നേ​​​രി​​​ടു​​​ന്ന​​​തി​​​ന്‍റെ​​​യും ദൃ​​​ശ്യ​​​ങ്ങ​​​ൾ പു​​​റ​​​ത്തുവ​​​ന്നി​​​രു​​​ന്നു.

Kerala

മാളിലെ സംഘർഷം: എസ്എഫ്ഐയുടെ തലയില്‍ ഇടാമെന്നാണ് ചിലർ നോക്കുന്നതെന്ന് എം. ശിവപ്രസാദ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ മാളില്‍വച്ച് എസ്എഫ്ഐ പ്രവര്‍ത്തകരും പോലീസുകാരനും തമ്മിലുണ്ടായ സംഘര്‍ഷത്തിന്‍റെ പഴി എസ്എഫ്‌ഐയുടെ തലയില്‍ ഇടാന്‍ ചിലര്‍ നോക്കുന്നുവെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്‍റ് എം. ശിവപ്രസാദ്.

നടന്നത് വ്യക്തിപരമായ സംഘര്‍ഷമാണെന്നും ഒരു പോലീസുകാരനെയും തല്ലാന്‍ എസ്എഫ്‌ഐ ആഹ്വാനം ചെയ്തിട്ടില്ലെന്നും ശിവപ്രസാദ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

ഒരു സംഘര്‍ഷത്തെയും എസ്എഫ്‌ഐ അനുകൂലിക്കുന്നില്ല. എസ്എഫ്‌ഐയുടെ തലയില്‍ ഇടാന്‍ ചിലര്‍ നോക്കുന്നു. ചെറിയ ശതമാനം പുഴുക്കുത്തുകള്‍ പോലീസിലും ഉണ്ട്. അത്തരക്കാര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിച്ചതാണ് സമീപകാല അനുഭവമെന്നും ശിവപ്രസാദ് ചൂണ്ടിക്കാട്ടി.

Kerala

പോലീസുകാരനെ മർദിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളിവച്ച് പോലീസ് ഉദ്യോഗസ്ഥൻ മിഥുൻ റോയിയെ മർദിച്ച സംഭവത്തിൽ രണ്ട് എസ്എഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ. വിനയ്, സുർജിത്ത് എന്നിവരാണ് അറസ്റ്റിലായത്.

വഞ്ചിയൂർ പോലീസാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ എസ്എഫ്‌ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യാത്തത് വിമർശനത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

ഡിസംബർ 31-ന് പുതുവത്സരാഘോഷവേളയിലുണ്ടായ തർക്കത്തിന്‍റെ പേരിലാണ് ശനിയാഴ്ച ഷോപ്പിംഗ് മാളിൽ എസ്എഫ്‌ഐ പ്രവർത്തകർ മിഥുനെ ആക്രമിച്ചത്. മിഥുന്‍റെ പേരിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. സഹോദരിയുടെ പേരിലും കേസ് എടുത്തിട്ടുണ്ട്.

എന്നാൽ സഹോദരിയുടെ പേര് എഫ്ഐആറിൽ ഇല്ല. കണ്ടാലറിയാവുന്ന സ്ത്രീ എന്നു മാത്രമാണ് ചേർത്തിട്ടുള്ളത്. അതേസമയം, മിഥുൻ നൽകിയ പരാതിയിൽ ദുർബല വകുപ്പുകളിട്ടാണ് എസ്എഫ്ഐ പ്രവർത്തകരുടെ പേരിൽ കേസെടുത്തിട്ടുള്ളത്.

Kerala

പോലീസുകാരനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവം; റിപ്പോര്‍ട്ട് തേടി സിറ്റി പോലീസ് കമ്മീഷണര്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളില്‍ പോലീസുകാരനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി സിറ്റി പോലീസ് കമ്മീഷണര്‍ കെ. കാര്‍ത്തിക്. പോലീസുകാരനും സഹോദരിക്കുമെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്തതില്‍ വിശദീകരണം നല്‍കാനും നിര്‍ദേശമുണ്ട്.

ഔദ്യോഗിക ജോലിക്കിടയില്‍ ഉണ്ടായ പ്രശ്‌നങ്ങളുടെ പേരില്‍ പോലീസുകാരെ ആക്രമിക്കാന്‍ സമ്മതിക്കില്ലെന്നും പ്രതികരണമുണ്ട്. അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കുമെന്നാണ് വിവരം.

ഇരുകൂട്ടരില്‍ നിന്നും പരാതി ലഭിച്ചു. ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് എന്തിനെന്ന് പരിശോധിക്കും. അടിയന്തരമായ നടപടി സ്വീകരിക്കും. ഡ്യൂട്ടിയുടെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥരെ അനാവശ്യമായി ഉപദ്രവിച്ചാല്‍ അടിയന്തര നടപടി ഉണ്ടാകും.

പോലീസ് ഉദ്യോഗസ്ഥനെതിരെ മുന്‍കാലത്ത് പരാതി ലഭിച്ചിട്ടുണ്ട്. അത് വിശദമായി പരിശോധിക്കും. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരായ പരാതിയിലും വൈകാതെ നടപടി സ്വീകരിക്കുമെന്നും കാര്‍ത്തിക് പറഞ്ഞു.

Kerala

പോലീസുകാരനെ എസ്എഫ്ഐക്കാർ മർദിച്ച സംഭവം: വിമർശനവുമായി പോലീസ് അസോസിയേഷൻ

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനു നേരെ മാളിലുണ്ടായ ആക്രമണം ജനാധിപത്യ കേരളത്തിന് അപമാനമാണെന്ന് കേരള പോലീസ് അസോസിയേഷൻ. ഔദ്യോഗിക ഡ്യൂട്ടി നിർവഹിച്ചതിന്‍റെ പേരിൽ തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥനെ പിന്തുടർന്ന് ആക്രമിച്ച സംഭവം ഞെട്ടിക്കുന്നതാണെന്നും അസോസിയേഷൻ അറിയിച്ചു.

നാട്ടിൽ അരാജകത്വം സൃഷ്ടിക്കാനുള്ള ഇത്തരം ശ്രമങ്ങളെ പ്രതിരോധിക്കാൻ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ പേരിൽ ആണ് ഇതൊക്കെ ചെയ്യുന്നത് എന്നത് ഏറെ ആശങ്കപ്പെടുത്തുന്നതാണ്.

നിയമം നടപ്പിലാക്കുന്നതിന്‍റെ പേരിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉണ്ടാകുന്ന അക്രമ സംഭവങ്ങളും ജനാധിപത്യവിരുദ്ധ പ്രതിഷേധങ്ങളും തടയുന്നതിനു വേണ്ടി രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഉൾപ്പെടെയുള്ള പൊതുസമൂഹം ഒറ്റക്കെട്ടായ പ്രതിരോധം തീർക്കണം.

സംഭവത്തിൽ കൃത്യമായി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. നിയമപാലനം നിർവഹിക്കുന്ന ഉദ്യോഗസ്ഥനു സുരക്ഷിതത്വ ബോധം ഉറപ്പാക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

Kerala

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് നേ​രെ​യു​ള്ള ആ​ക്ര​മ​ണം; ഞെ​ട്ടി​ക്കു​ന്ന സം​ഭ​വ​മെ​ന്ന് പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: കു​ടും​ബ​ത്തോ​ടൊ​പ്പം മാ​ളി​ലെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ. എ​ആ​ർ ക്യാ​മ്പി​ലെ പോ​ലീ​സു​കാ​ര​നാ​യ മി​ഥു​ൻ റോ​യി​ക്ക് മ​ർ​ദ​ന​മേ​റ്റ സം​ഭ​വം ഞെ​ട്ടി​ക്കു​ന്ന​താ​ണ്.

നാ​ട്ടി​ൽ അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ക്കാ​നു​ള്ള ഇ​ത്ത​രം ശ്ര​മ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ജ​നാ​ധി​പ​ത്യ സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്നും കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ത്തി​ന്‍റെ പേ​രി​ലാ​ണ് ഇ​തൊ​ക്കെ ചെ​യ്യു​ന്ന​തെ​ന്ന് ഏ​റെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണ്.

പ്ര​തി​ക​ൾ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കും. നി​യ​മ​പാ​ല​നം നി​ർ​വ​ഹി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന് സു​ര​ക്ഷി​ത​ത്വ ബോ​ധം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്‍റും സ​ർ​ക്കാ​രും സ്വീ​ക​രി​ക്ക​ണ​മെ​ന്നും സം​ഘ​ട​ന അ​ഭ്യ​ർ​ത്ഥി​ച്ചു.

പു​തു​വ​ത്സ​ര രാ​ത്രി​യി​ൽ ശം​ഖു​മു​ഖ​ത്ത് സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞി​ട്ടും ഡി​ജെ പാ​ർ​ട്ടി ന​ട​ത്തി​യ​തി​നെ ചൊ​ല്ലി എ​സ്എ​ഫ്ഐ​ക്കാ​രും പോ​ലീ​സും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു. അ​ന്ന് എ​സ്എ​ഫ്ഐ​ക്കാ​രെ ത​ല്ലി​യ പോ​ലീ​സ് സം​ഘ​ത്തി​ൽ​പെ​ട്ട​യാ​ളാ​ണ് മി​ഥു​ൻ റോ​യ്.

Kerala

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് മ​ർ​ദ​ന​മേ​റ്റ സം​ഭ​വം; തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ വൈ​കി​യേ​ക്കും

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ഷോ​പ്പിം​ഗ് മാ​ളി​ൽ വ​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​തെ പോ​ലീ​സ്. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തെ​ങ്കി​ലും തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ വൈ​കി​യേ​ക്കു​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.

സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​ൾ​പ്പെ​ടെ ഇ​തോ​ട​കം വൈ​റ​ലാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് സാ​ക്ഷി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മേ തു​ട​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കൂ എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ല​പാ​ട്.

വ​ഞ്ചി​യൂ​ർ‌ പോ​ലീ​സ് ആ​ണ് സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം എ​സ്എ​ഫ്ഐ​ക്കാ​രു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ കേ​സെ​ടു​ത്ത ന​ട​പ​ടി​യി​ൽ സേ​ന​യ്ക്കു​ള്ളി​ൽ വ​ലി​യ വി​മ​ർ​ശ​നം ഉ​യ​രു​ന്നു​ണ്ട്.

ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം പോ​ലീ​സ് ട്രെ​യി​നിം​ഗ് കോ​ള​ജി​ൽ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

ഇ​ന്ന് ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ വി​ഷ​യം ഉ​ന്ന​യി​ക്കാ​നാ​ണ് ഒ​രു വി​ഭാ​ഗം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ തീ​രു​മാ​നം. അ​തേ​സ​മ​യം, ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശ​ത്തി​ലാ​ണ് എ​സ്എ​ഫ്ഐ​ക്കാ​രു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

 

Kerala

എസ്എഫ്ഐക്കാരുടെ മർദനമേറ്റ പോലീസുകാരനെതിരെ കേസ്

തിരുവനന്തപുരം: എസ്എഫ്ഐക്കാർ മർദിച്ച പോലീസുകാരനെതിരെ കേസ്. എസ്എഫ്ഐ പ്രവർത്തകർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസുകാരനായ മിഥുൻ റോയിക്കെതിരെ കേസെടുത്തത്.

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പോലീകാരനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. ഉന്നത നിർദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കുടുംബത്തോടൊപ്പം മാളിലെത്തിയ പോലീസുകാരനെയാണ് എസ്എഫ്ഐ പ്രവർത്തകർ മർദിച്ചത്. പുതുവത്സര രാത്രിയിൽ ശംഖുമുഖത്ത് സമയപരിധി കഴിഞ്ഞിട്ടും ഡിജെ പാർട്ടി നടത്തിയതിനെ ചൊല്ലി എസ്എഫ്ഐക്കാരും പോലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു.

അന്ന് എസ്എഫ്ഐക്കാരെ തല്ലിയ പോലീസ് സംഘത്തിൽപെട്ടയാളാണ് മിഥുൻ റോയ്. അതിനുള്ള പ്രതികാരമാണ് മാളിലെ തല്ലെന്നാണ് മിഥുൻ റോയിയുടെ പരാതി.

Kerala

ത​ല​സ്ഥാ​ന​ത്തെ എ​സ്എ​ഫ്ഐ പ്ര​തി​ഷേ​ധം; യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ഉ​ൾ​പ്പ​ടെ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ മോ​ഹ​ൻ കു​ന്നു​മ്മ​ലി​നെ​തി​രെ​യു​ണ്ടാ​യ എ​സ്എ​ഫ്ഐ സ​മ​ര​ത്തി​ൽ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ അ​ശ്വി​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ അ​റ​സ്റ്റി​ൽ. അ​റ​സ്റ്റി​ലാ​യ​വ​രു​മാ​യി പോ​യ പോ​ലീ​സ് വാ​ഹ​നം പ്ര​വ​ർ​ത്ത​ക​ർ ബാ​രി​ക്കേ​ഡ് വ​ച്ച് ത​ട​ഞ്ഞു.

പോ​ലീ​സു​മാ​യി എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി. സം​ഘ​ർ​ഷം തെ​രു​വി​ലേ​ക്കും നീ​ണ്ടു. അ​റ​സ്റ്റി​ലാ​യ​വ​രെ വി​ട്ട​യ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​വ​ർ​ത്ത​ക​ർ ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കും പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി.

സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വം ന​ട​ത്താ​ൻ അ​നു​വ​ദി​ക്കാ​ത്ത, കാ​യി​ക വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ടി​എ ന​ൽ​കാ​ത്ത വി​സി​യു​ടെ നി​ല​പാ​ടി​നെ​തി​രെ​യാ​ണ് എ​സ്എ​ഫ്ഐ സ​മ​രം. ക​ലോ​ത്സ​വം ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും മോ​ഹ​ന​ൻ കു​ന്നു​മ്മ​ൽ അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ല്ല. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ആ​ർ​ട്സും സ്പോ​ർ​ട്സും അ​നു​വ​ദി​ക്കി​ല്ല എ​ന്ന വി​സി​യു​ടെ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ​യാ​ണ് എ​സ്എ​ഫ്ഐ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്.

Kerala

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല കൈ​യ​ട​ക്കി എ​സ്എ​ഫ്ഐ, വ​ൻ സം​ഘ​ർ​ഷം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വൈ​സ് ചാ​ൻ​സ​ല​ർ മോ​ഹ​ൻ കു​ന്നു​മ്മ​ലി​നെ​തി​രെ എ​സ്എ​ഫ്ഐ പ്ര​തി​ഷേ​ധം. പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി.

സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വം ന​ട​ത്താ​ൻ അ​നു​വ​ദി​ക്കാ​ത്ത​തി​ലും കാ​യി​ക വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ടി​എ ന​ൽ​കാ​ത്ത വി​സി​യു​ടെ നി​ല​പാ​ടി​നെ​തി​രെ​യാ​യി​രു​ന്നു എ​സ്എ​ഫ്ഐ സ​മ​രം.

ബാ​രി​ക്കേ​ഡു​ക​ൾ വ​ച്ച് സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തി​ന്‍റെ ക​വാ​ട​ത്തി​ൽ പോ​ലീ​സ് പ്ര​തി​ഷേ​ധ​ക്കാ​രെ ത​ട​ഞ്ഞു. പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. എ​ന്നാ​ൽ ബാ​രി​ക്കേ​ഡ് മ​റി​ക​ട​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തേ​ക്ക് ക​യ​റി.

ക​ലോ​ത്സ​വം ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും വി​സി മോ​ഹ​ന​ൻ കു​ന്നു​മ്മേ​ൽ അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ല്ല. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ആ​ർ​ട്സും സ്പോ​ർ​ട്സും അ​നു​വ​ദി​ക്കി​ല്ല എ​ന്ന വി​സി​യു​ടെ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ​യാ​ണ് എ​സ്എ​ഫ്ഐ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്.

ബു​ധ​നാ​ഴ്ച മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത് രാ​പ്പ​ക​ൽ സ​മ​രം ആ​രം​ഭി​ച്ചി​രു​ന്നു. എ​സ്എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം. ​ശി​വ​പ്ര​സാ​ദ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​സ്. സ​ഞ്ജീ​വും സ​മ​ര​മു​ഖ​ത്തു​ണ്ട്.

 

 

Kerala

തൃ​ശൂ​ർ ലോ ​കോ​ളേ​ജി​ൽ എ​സ്എ​ഫ്ഐ-​കെ​എ​സ്‌​യു സം​ഘ​ർ​ഷം

തൃ​ശൂ​ർ: തൃ​ശൂ​ർ ഗ​വ. ലോ ​കോ​ളേ​ജി​ലെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ കെ​എ​സ്‌​യു ആ​ക്ര​മ​ണ​മെ​ന്ന് പ​രാ​തി. എ​സ്എ​ഫ്ഐ യൂ​ണി​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഭ​ര​ത്, മി​ഥു​ൻ, വി​ഷ്ണു, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ദേ​വ​പ്ര​സാ​ദ്, പ്ര​സി​ഡ​ന്‍റ് റു​വൈ​സ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

പ​രി​ക്കേ​റ്റ അ​ഞ്ച് പേ​രും ചി​കി​ത്സ​യി​ലാ​ണ്. നാ​ഷ​ണ​ൽ മൂ​ട്ട് കോ​മ്പ​റ്റീ​ഷ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണ​മെ​ന്ന് എ​സ്എ​ഫ്ഐ യൂ​ണി​റ്റ് ക​മ്മി​റ്റി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. കോ​ളേ​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ട്ട് ക്ല​ബ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് എ​സ്എ​ഫ്ഐ വി​ജ​യി​ച്ചി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് അ​ഖി​ലേ​ന്ത്യ മൂ​ട്ട് കോ​മ്പ​റ്റീ​ഷ​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ക്യാ​മ്പ​സി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ സം​ഘം ചേ​ർ​ന്നെ​ത്തി ആ​ക്ര​മി​ച്ച​താ​യാ​ണ് എ​സ്എ​ഫ്ഐ​യു​ടെ പ​രാ​തി.

National

ജെഎന്‍യുവില്‍ മോദി വിരുദ്ധ മുദ്രാവാക്യവുമായി ഇടത് വിദ്യാര്‍ഥി സംഘടനകള്‍; പരാതി

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ മോ​ദി വി​രു​ദ്ധ മു​ദ്രാ​വാ​ക്യ​വു​മാ​യി ഇ​ട​ത് വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ള്‍. ജെ​എ​ന്‍​യു​വി​ലെ മു​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളാ​യി​രു​ന്ന ഉ​മ​ര്‍ ഖാ​ലി​ദ്, ഷ​ര്‍​ജീ​ല്‍ ഇ​മാം എ​ന്നി​വ​ര്‍​ക്ക് സു​പ്രീം​കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ട​ത് വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ള്‍ കാ​മ്പ​സി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​എ​ന്നി​വ​ര്‍​ക്കെ​തി​രേ മു​ദ്രാ​വാ​ക്യം ഉ​യ​ര്‍​ത്തി​യ​ത്.

സു​പ്രീം​കോ​ട​തി വി​ധി വ​ന്ന​തി​ന് പി​ന്നാ​ലെ തി​ങ്ക​ളാ​ഴ്ച രാ​ത്രി ജെ​എ​ന്‍​യു​വി​ലെ സ​ബ​ര്‍​മ​തി ഹോ​സ്റ്റ​ലി​ന് മു​ന്‍​പി​ലാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ വി​വാ​ദ മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ മു​ഴ​ക്കി​യ​ത്. മോ​ദി​ക്കും അ​മി​ത് ഷാ​യ്ക്കും ജെ​എ​ന്‍​യു​വി​ന്‍റെ മ​ണ്ണി​ല്‍ ക​ല്ല​റ​ക​ള്‍ തീ​ര്‍​ക്കും എ​ന്ന ത​ര​ത്തി​ലു​ള്ള മു​ദ്രാ​വാ​ക്യ​ങ്ങ​ളാ​ണ് മു​ഴ​ങ്ങി​യ​ത്.

ആ​ര്‍​എ​സ്എ​സ്, എ​ബി​വി​പി, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി എ​ന്നി​വ​ര്‍​ക്കെ​തി​രേ മോ​ശം പ​രാ​മ​ര്‍​ശ​ങ്ങ​ളാ​ണ് ഇ​ട​ത് വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ള്‍ ന​ട​ത്തി​യ​തെ​ന്ന് ജെ​എ​ന്‍​യു​വി​ലെ എ​ബി​വി​പി നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു. ഇ​വ​ര്‍​ക്കെ​തി​രെ പ​രാ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും ഇ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഡ​ല്‍​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ല്‍ ഉ​മ​ര്‍ ഖാ​ലി​ദി​നും ഷ​ര്‍​ജീ​ല്‍ ഇ​മാ​മി​നു​മെ​തി​രെ ചു​മ​ത്തി​യ കു​റ്റ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന​താ​ണെ​ന്നാ​യി​രു​ന്നു സു​പ്രീം​കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. എ​ന്നാ​ല്‍ കേ​സി​ല്‍ ഇ​വ​ര്‍​ക്കൊ​പ്പം പ്ര​തി​ക​ളാ​യ മ​റ്റ് അ​ഞ്ച് പേ​രെ കോ​ട​തി വെ​റു​തെ വി​ട്ടു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജെ​എ​ന്‍​യു​വി​ലെ ഇ​ട​ത് വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ​ത്.

Kerala

വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്; കു​സാ​റ്റ് എ​സ്എ​ഫ്ഐ തി​രി​ച്ച് പി​ടി​ച്ചു

കൊ​ച്ചി: കു​സാ​റ്റ് വി​ദ്യാ​ര്‍​ഥി യൂ​ണി​യ​ന്‍ കെ​എ​സ്‌​യു​വി​ല്‍ നി​ന്ന് എ​സ്എ​ഫ്ഐ തി​രി​ച്ചു പി​ടി​ച്ചു. യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ന്‍ കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​കെ​യു​ള്ള 190 സീ​റ്റി​ല്‍ 104 സീ​റ്റു​ക​ളാ​ണ് എ​സ്എ​ഫ്ഐ​ക്ക് ല​ഭി​ച്ച​ത്.

ക​ഴി​ഞ്ഞ ത​വ​ണ 174 സീ​റ്റി​ല്‍ 86 സീ​റ്റ് നേ​ടി​കൊ​ണ്ടാ​യി​രു​ന്നു കെ​എ​സ്‌​യു കു​സാ​റ്റി​ല്‍ യൂ​ണി​യ​ന്‍ ഭ​ര​ണം പി​ടി​ച്ച​ത്. മു​പ്പ​ത് വ​ർ​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷ​മു​ള്ള കെ​എ​സ്‌​യു​വി​ന്‍റെ ആ​ദ്യ വി​ജ​യ​വു​മാ​യി​രു​ന്നി​ത്.

പി​ന്നീ​ട് 2024 വ​രെ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലെ​ല്ലാം എ​സ്എ​ഫ്ഐ​ക്കാ​യി​രു​ന്നു വി​ജ​യം. വി​ജ​യ​ത്തി​ല്‍ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​രെ അ​ഭി​ന​ന്ദി​ച്ച് മ​ന്ത്രി പി.രാ​ജീ​വ് അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ രം​ഗ​ത്തു​വ​ന്നു.

 

 

Kerala

ആ​ർ​ഷോ​യ്ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ നി​മി​ഷ രാ​ജു​വി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി സി​പി​ഐ

കൊ​ച്ചി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ​എ​ഐ​എ​സ്എ​ഫ് സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി നി​മി​ഷ രാ​ജു​വി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി സി​പി​ഐ. എ​സ്എ​ഫ്ഐ മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ​ആ​ർ​ഷോ​യ്ക്കെ​തി​രെ പ​രാ​തി നേ​താ​വാ​ണ് നി​മി​ഷ രാ​ജു.

പ​റ​വൂ​ർ ബ്ലോ​ക്കി​ൽ കെ​ടാ​മം​ഗ​ലം ഡി​വി​ഷ​നി​ൽ നി​ന്നാ​കും നി​മി​ഷ മ​ത്സ​രി​ക്കു​ക. എ​സ്എ​ഫ്ഐ​യു​ടെ​യും ഡി​വൈ​എ​ഫ്ഐ​യു​ടെ​യും എ​തി​ർ​പ്പ് മ​റി​ക​ട​ന്നാ​ണ് ​നി​മി​ഷ രാ​ജു​വി​നെ ​സി​പി​ഐ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​ത്.

എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 2021 ഒ​ക്ടോ​ബ​റി​ൽ സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ലാ​ണ് ആ​ർ​ഷോ​യ്ക്ക് എ​തി​രെ നി​മി​ഷ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ചെ​യ്ത​ത്.

നി​മി​ഷ ഇ​പ്പോ​ൾ അ​ഭി​ഭാ​ഷ​ക​യും സി​പി​ഐ പ​റ​വൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​വു​മാ​ണ്.

Kerala

അ​ഭി​മ​ന്യു കൊ​ല​ക്കേ​സ്; പ്രാ​രം​ഭ വാ​ദം ഡി​സം​ബ​ര്‍ മൂ​ന്നി​ന് തു​ട​ങ്ങും

കൊ​ച്ചി: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ എ​സ്എ​ഫ്‌​ഐ നേ​താ​വ് അ​ഭി​മ​ന്യു കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ പ്രാ​രം​ഭ വാ​ദം ഡി​സം​ബ​ര്‍ മൂ​ന്നി​ന് ആ​രം​ഭി​ക്കും. എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍​ക്കാ​യി കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്

2018 ജൂ​ലൈ ര​ണ്ടി​ന് പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ഭി​മ​ന്യു​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. 2018 സെ​പ്റ്റം​ബ​ര്‍ 26ന് ​കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. കേ​സി​ൽ കാ​മ്പ​സ് ഫ്ര​ണ്ട് - പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​രാ​യ പ​തി​നാ​റ് പേ​രാ​ണ് പ്ര​തി​ക​ൾ.

പ്ര​തി​ക​ള്‍​ക്കെ​തി​രെ ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ​ത്തി​ലെ അ​നു​ബ​ന്ധ വ​കു​പ്പു​ക​ള്‍ അ​നു​സ​രി​ച്ച് കൊ​ല​പാ​ത​കം, വ​ധ​ശ്ര​മം ഉ​ള്‍​പ്പ​ടെ​യു​ള്ള കു​റ്റ​ങ്ങ​ളാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചു​മ​ത്തി​യ​ത്. കേ​സി​ന്‍റെ വി​ചാ​ര​ണ വൈ​കു​ന്ന​തി​നെ​തി​രേ അ​ഭി​മ​ന്യു​വി​ന്‍റെ അ​മ്മ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ഹൈ​ക്കോ​ട​തി വി​ചാ​ര​ണ​ക്കോ​ട​തി​യോ​ട് റി​പ്പോ​ർ​ട്ടു തേ​ടി​യി​രു​ന്നു. വി​ചാ​ര​ണ ന​വം​ബ​റി​ന​കം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് വി​ചാ​ര​ണ​ക്കോ​ട​തി ഹൈ​ക്കോ‌​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

Kerala

എ​സ്എ​ഫ്ഐ - യു​ഡി​എ​സ്എ​ഫ് സം​ഘ​ർ​ഷം; ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ൾ​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി ഹോ​സ്റ്റ​ലി​ൽ എ​സ്എ​ഫ്ഐ യു​ഡി​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ൾ​ക്ക് പ​രി​ക്ക്. പ​രി​ക്കേ​റ്റ യു​ഡി​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​ത്തി​ല്‍ പ​രാ​തി ന​ൽ​കി​യി​ട്ടും കേ​സ് എ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് തേ​ഞ്ഞി​പ്പ​ലം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ യു​ഡി​എ​സ്എ​ഫ് നേ​താ​ക്ക​ൾ കു​ത്തി​യി​രു​പ്പ് സ​മ​രം ന​ട​ത്തു​ക​യാ​ണ്. കെ​എ​സ്‌​യു സം​സ്ഥാ​ന ട്ര​ഷ​റ​ർ കെ.​ബി.​ആ​ദി​ൽ, എം​എ​സ്എ​ഫ് മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ബീ​ർ മു​തു​പ​റ​മ്പ് എ​ന്നി​വ​രാ​ണ് കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തു​ന്ന​ത്.

സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ര്‍​ഷം ഉ​ണ്ടാ​യി​രു​ന്നു. തുടർന്ന് ഇ​രു വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ളി​ലെ പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ പ​ല​പ്പോ​ഴാ​യി ഏ​റ്റു​മു​ട്ട​ല്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. സം​ഘ​ർ​ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സ്ഥ​ല​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Kerala

കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ലാ ഫീ​സ് വ​ർ​ധ​ന; എ​സ്എ​ഫ്ഐ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം

തി​രു​വ​ന​ന്ത​പു​രം: കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ലാ ഫീ​സ് വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​സ്എ​ഫ്ഐ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ബി. ​അ​ശോ​ക​ന്‍റെ വീ​ട്ടി​ലേ​ക്ക് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ രാ​ത്രി ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു സം​ഘ​ർ​ഷം.

ബാ​രി​ക്കേ​ഡ് ചാ​ടി​ക്ക​ട​ന്ന പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സു​കാ​ർ പി​ടി​ച്ചു മാ​റ്റാ​ൻ ശ്ര​മി​ച്ച​തോ​ടെ സ്ഥ​ല​ത്ത് സം​ഘ​ർ​ഷ​മു​ണ്ടാ​കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ റോ​ഡി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ചു. ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം. ​ശി​വ​പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സി​ന്‍റെ ഷീ​ൽ​ഡ് ബ​ല​മാ​യി പി​ടി​ച്ചു വാ​ങ്ങി​യാ​ണ് ജ​ല​പീ​ര​ങ്കി​യെ പ്ര​തി​രോ​ധി​ച്ച​ത്. ര​ണ്ടു മ​ണി​ക്കൂ​ർ നേ​രം സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മൂ​ന്നു ഗേ​റ്റു​ക​ളും പ്ര​വ​ർ​ത്ത​ക​ർ ഉ​പ​രോ​ധി​ച്ചു.

Kerala

പി​എം ശ്രീ ​പ​ദ്ധ​തി; വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യെ ആ​ശ​ങ്ക അ​റി​യി​ച്ച് എ​സ്എ​ഫ്ഐ

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ
ആ​ശ​ങ്ക വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യെ അ​റി​യി​ച്ച് എ​സ്എ​ഫ്ഐ. എ​ൻ​ഇ​പി​യി​ലൂ​ടെ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ കാ​വി​വ​ൽ​ക​ര​ണ​ത്തെ കേ​ര​ള​ത്തി​ൽ പൂ​ർ​ണ്ണ​മാ​യി പ്ര​തി​രോ​ധി​ക്ക​ണ​മെ​ന്ന് എ​സ്എ​ഫ്ഐ ആ​വ​ശ്യ​പ്പെ​ട്ടു.

എ​സ്എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം. ​ശി​വ​പ്ര​സാ​ദ് അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളാ​ണ് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യെ നേ​രി​ട്ടു​ക​ണ്ട് ആ​ശ​ങ്ക​യ​റി​യി​ച്ച​ത്. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യ​ത്തി​ലൂ​ടെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ലെ കാ​വി​വ​ൽ​ക്ക​ര​ണ​ത്തെ കേ​ര​ള​ത്തി​ൽ പൂ​ർ​ണ​മാ​യി പ്ര​തി​രോ​ധി​ക്ക​ണ​മെ​ന്നും എ​സ്എ​ഫ്ഐ ആ​വ​ശ്യ​പ്പെ​ട്ടു.

. എ​സ്എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മ​ന്ത്രി ശി​വ​ൻ​കു​ട്ടി​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച ക​ത്ത് കൈ​മാ​റു​ന്ന ചി​ത്ര​വും എ​സ്എ​ഫ്ഐ ഫെ​യ്‌​സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

Kerala

സി​പി​ഐ എം​എ​ൽ​എ​ക്കെ​തി​രെ ഡി​വൈ​എ​ഫ്ഐ പ്ര​തി​ഷേ​ധം

കൊ​ല്ലം: കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ത​ർ​ക്ക​ത്തി​ൽ സി​പി​ഐ എം​എ​ൽ​എ​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ഡി​വൈ​എ​ഫ്ഐ. പു​ന​ലൂ​ർ എം​എ​ൽ​എ പി.​എ​സ്.​സു​പാ​ലി​നെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി ഡി​വൈ​എ​ഫ്ഐ രം​ഗ​ത്തെ​ത്തി​യ​ത്.

സു​പാ​ലി​നെ​തി​രെ ഡ​യിം​ഗ് ഹാ​ർ​നെ​സ് എം​എ​ൽ​എ എ​ന്ന ബാ​ന​റു​മാ​യാ​ണ് പ്ര​തി​ഷേ​ധം ന​ട​ന്ന​ത്. പു​ന​ലൂ​ർ എ​സ്എ​ൻ കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടി​പ്പി​ലെ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ലും സു​പാ​ലി​നെ​തി​രെ ബാ​ന​ർ ഉ​യ​ർ​ന്നി​രു​ന്നു.

സു​പാ​ൽ അ​ട​വ് പ​ഠി​ച്ച സ്കൂ​ളി​ലെ ഹെ​ഡ്മാ​സ്റ്റ​ർ​മാ​രു​ടെ പ്ര​സ്ഥാ​ന​മാ​ണ് എ​സ്എ​ഫ്ഐ എ​ന്നാ​യി​രു​ന്നു ബാ​ന​ർ. ഇ​തി​ന് പി​ന്നാ​ലെ എ​സ്എ​ഫ്ഐ​യ്ക്കും ഡി​വൈ​എ​ഫ്ഐ​യ്ക്കും എ​തി​രെ അ​ധി​ക്ഷേ​പ മു​ദ്ര​വാ​ക്യ​വു​മാ​യി എ​ഐ​എ​സ്എ​ഫും എ​ഐ​വൈ​എ​ഫും പ്ര​തി​ഷേ​ധം ന​ട​ത്തി​യി​രു​ന്നു.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ കാ​ര്‍ ത​ട​ഞ്ഞ് എ​സ്എ​ഫ്ഐ; റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധം

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​യു​ടെ വാ​ഹ​നം ത​ട​ഞ്ഞ് എ​സ്എ​ഫ്‌​ഐ പ്ര​വ​ർ​ത്ത​ക​ർ.

നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് എം​എ​ൽ​എ ഹോ​സ്റ്റ​ലി​ൽ എ​ത്തി​യ​ശേ​ഷം വീ​ണ്ടും തി​രി​ച്ച് നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ലേ​ക്ക് പോ​കാ​ൻ ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് വാ​ഹ​നം ത​ട​ഞ്ഞ​ത്. അ​തേ​സ​മ​യം, രാ​ഹു​ൽ കാ​റി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യി​ല്ല.

ഏ​റെ​നേ​രം പ്ര​തി​ഷേ​ധം തു​ട​ര്‍​ന്നു. തു​ട​ര്‍​ന്ന് പോ​ലീ​സെ​ത്തി പ്ര​വ​ര്‍​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കു​ക​യാ​യി​രു​ന്നു. ഡി​സി​പി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ്ഥ​ല​ത്തെ​ത്തി. എ​സ്എ​ഫ്ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഭി​റാം, ജി​ല്ലാ സെ​ക്ര​ട്ട​റി മി​ഥു​ൻ പൊ​ട്ടോ​ക്കാ​ര​ൻ, സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ഖി​ലേ​ഷ് അ​ട​ക്ക​മു​ള്ള പ്ര​വ​ര്‍​ത്ത​ക​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി​യ​ത്. ഇ​തി​നു​ശേ​ഷ​വും പ്ര​വ​ര്‍​ത്ത​ക​ര്‍ സ്ഥ​ല​ത്ത് പ്ര​തി​ഷേ​ധി​ച്ചു.

എം​എ​ൽ​എ ഹോ​സ്റ്റ​ലി​ന്‍റെ പി​ന്‍​ഭാ​ഗ​ത്തു​നി​ന്നാ​ണ് പ്ര​വ​ര്‍​ത്ത​ക​രെ​ത്തി വാ​ഹ​നം ത​ട​ഞ്ഞ​ത്. അ​തേ​സ​മ​യം, പോ​ലീ​സു​കാ​ര്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​ട്ടും എം​എ​ൽ​എ ഹോ​സ്റ്റ​ലി​ന്‍റെ ഗേ​റ്റ് വ​ഴി വാ​ഹ​നം വ​രു​മ്പോ​ള്‍ പ്ര​തി​ഷേ​ധ​ക്കാ​രെ ത​ട​ഞ്ഞി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.

പ്ര​തി​ഷേ​ധ​ത്തെ​തു​ട​ര്‍​ന്ന് തി​രു​വ​ല്ലം പോ​ലീ​സി​ന്‍റെ എ​സ്കോ​ര്‍​ട്ട് വാ​ഹ​ന​വും എ​ത്തി​ച്ചു. പോ​ലീ​സ് സം​ര​ക്ഷ​ണ​യോ​ടെ​യാ​യി​രി​ക്കും രാ​ഹു​ൽ ഇ​നി ഇ​വി​ടെ നി​ന്ന് പോ​വു​ക.

Kerala

രാ​ഹു​ലി​നെ​തി​രെ എം​എ​ല്‍​എ ഓ​ഫീ​സി​ലേ​ക്ക് എ​സ്എ​ഫ്ഐ പ്ര​തി​ഷേ​ധം

 

പാ​ല​ക്കാ​ട്: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ എം​എ​ല്‍​എ ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് സം​ഘ​ടി​പ്പി​ച്ച് എ​സ്എ​ഫ്ഐ. രാ​ഹു​ല്‍ എം​എ​ല്‍​എ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

പോ​ലീ​സ് ബാ​രി​ക്കേ​ട് മ​റി​ക​ട​ക്കാ​ൻ പ്ര​വ​ർ​ത്ത​ക​ർ ശ്ര​മി​ച്ച​തോ​ടെ പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ഉ​ന്തും ത​ള്ളും ഉ​ണ്ടാ​യി. ഇ​തോ​ടെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.

രാ​ഹു​ലി​നെ​തി​രെ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഉ​യ​ര്‍​ന്നു വ​ന്ന​ത്. ഇ​തി​നെ തു​ട​ര്‍​ന്ന് രാ​ഹു​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​നം രാ​ജി​വ​ച്ചി​രു​ന്നു.

Latest News

Corehub Up