x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂ​ത്ത് കോ​ൺ​ഗ്ര​സ് മാ​ർ​ച്ചി​നു​നേ​രെ ക​ല്ലേ​റ്; തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ൻ സം​ഘ​ർ​ഷം

വെബ് ഡെസ്ക്
Published: September 30, 2026 09:10 PM IST | Updated: September 30, 2026 09:13 PM IST

തി​രു​വ​ന​ന്ത​പു​ര​ത്തുണ്ടായ സംഘർഷത്തിൽ നിന്ന്

തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ൺ​ഗ്ര​സ് സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ചി​നി​ടെ പാ​ള​യ​ത്തെ യൂ​ണി​വേ​ഴ്സി​റ്റി മെ​ൻ​സ് ഹോ​സ്റ്റ​ലി​ന് മു​ന്നി​ൽ സം​ഘ​ർ​ഷം. മ​ന്ത്രി ഒ.​ജെ. ജ​നീ​ഷും ഷാ​ഫി പ​റ​മ്പി​ൽ എം​പി​യും ന​യി​ച്ച മാ​ർ​ച്ചി​നു​നേ​രെ ഹോ​സ്റ്റ​ലി​ൽ നി​ന്ന് ക​ല്ലേ​റു​ണ്ടാ​യ​താ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. ആ​വ​ശ്യ​ത്തി​ന് പൊ​ലി​സ് സ​ന്നാ​ഹം ഇ​ല്ലാ​തി​രു​ന്ന​താ​ണ് സ്ഥി​തി​ഗ​തി​ക​ൾ സ​ങ്കീ​ർ​ണ​മാ​ക്കി​യ​തെ​ന്നും പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ച്ചു.

തുടർന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ റോ​ഡി​ൽ ട​യ​ർ ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ക്കു​ന്ന​തി​നി​ടെ ഹോ​സ്റ്റ​ലി​ൽ നി​ന്ന് ക​ല്ലു​ക​ളും ബി​യ​ർ കു​പ്പി​ക​ളും എ​റി​ഞ്ഞു. ഇ​തി​നി​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​ത്തു​ന്ന തീ​പ്പ​ന്ത​ങ്ങ​ൾ ഹോ​സ്റ്റ​ൽ വ​ള​പ്പി​ലേ​ക്ക് എ​റി​ഞ്ഞ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. എ​ന്നാ​ൽ സം​ഘ​ർ​ഷ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നാ​ണ് ഹോ​സ്റ്റ​ലി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​രോ​പ​ണം

വൈ​ദ്യു​തി മു​ട​ങ്ങി​യ സ​മ​യ​ത്ത് ഹോ​സ്റ്റ​ലി​നു​ള്ളി​ൽ​നി​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്. മാ​ർ​ച്ച് ക​ട​ന്നു​പോ​കു​ന്ന​തി​നി​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ അ​സ​ഭ്യം പ​റ​യു​ക​യും ഹോ​സ്റ്റ​ലി​ലേ​ക്ക് ബി​യ​ർ കു​പ്പി​ക​ളും തീ​പ്പ​ന്ത​ങ്ങ​ളും എ​റി​യു​ക​യും ചെ​യ്തെ​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​രോ​പ​ണം. പി​ന്നീ​ട് ഹോ​സ്റ്റ​ൽ വ​ള​പ്പി​ൽ വീ​ണ തീ​പ്പ​ന്ത​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ കൂ​ട്ടി​യി​ട്ട് ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു.

തീ​യ​ണ​ക്കാ​ൻ കൂ​ടു​ത​ൽ പൊ​ലി​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി. വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ച്ച​ശേ​ഷം മാ​ത്ര​മേ തീ​യ​ണ​ക്കാ​ൻ അ​നു​വ​ദി​ക്കൂ എ​ന്ന നി​ല​പാ​ടി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ. സം​ഘ​ർ​ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വ​ൻ പൊ​ലി​സ് സം​ഘം സ്ഥ​ല​ത്ത് നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്.

Tags : Clash Protest YouthCongress SFI Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up