x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മി​ത് ഷാ​യ്ക്കെ​തി​രാ​യ പ്ര​തി​ഷേ​ധം; ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മെ​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

വെബ് ഡെസ്‌ക്
Published: September 30, 2026 06:04 PM IST | Updated: September 30, 2026 06:04 PM IST

രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

ന്യൂ​ഡ​ൽ​ഹി: കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ലം​ഘി​ച്ചു​കൊ​ണ്ടു​ള്ള പ്ര​തി​ഷേ​ധം അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ എം​എ​ൽ​എ. ‌

പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പേ​രി​ൽ ന​ട​ന്ന സു​ര​ക്ഷാ​ലം​ഘ​നം ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു. ജ​നാ​ധി​പ​ത്യ​പ​ര​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ബി​ജെ​പി എ​തി​ര​ല്ലെ​ന്നും സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ വ്യ​ക്ത​മാ​ക്കി.

പ​ര​സ്പ​രം വ​ഴ​ക്കു​ണ്ടാ​ക്കാ​നും ബ​ഹ​ള​മു​ണ്ടാ​ക്കാ​നു​മാ​ണ് സ​ർ​ക്കാ​രി​ന് താ​ത്പ​ര്യ​മെ​ങ്കി​ൽ അ​ഞ്ച് വ​ർ​ഷ​വും ബി​ജെ​പി പ്ര​തി​ഷേ​ധി​ക്കാ​ൻ ത​യാ​റാ​ണ്. എ​ന്നാ​ൽ ഇ​തി​ന്‍റെ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​ന്ന​ത് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളാ​യി​രി​ക്കു​മെ​ന്നും എം​എ​ൽ​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ന്ദ്ര​സ​ർ​ക്കാ​രു​മാ​യി ന​ല്ല ബ​ന്ധം നി​ല​നി​ർ​ത്തി സം​സ്ഥാ​ന​ത്തി​ന് ല​ഭി​ക്കേ​ണ്ട കേ​ന്ദ്ര​പ​ദ്ധ​തി​ക​ളും ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ളും സ​ഹാ​യ​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് സ​ർ​ക്കാ​ർ മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട​തെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : RajeevChandrasekhar Amit Shah BJP Congress NewDelhi NewsUpdate Headlines

Recent News

Corehub Up