x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​യി​ക മേ​ഖ​ല​യി​ൽ മി​ക​വ് തെ​ളി​യി​ക്കു​ന്ന​വ​ർ​ക്ക് ഇ​നി കാ​യി​ക വ​കു​പ്പി​ൽ ത​ന്നെ ജോ​ലി ന​ൽ​കും: മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്

സ്പോർട്സ് ഡെസ്ക്
Published: September 30, 2026 03:44 PM IST | Updated: September 30, 2026 03:44 PM IST

കാ​യി​ക​മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്

തി​രു​വ​ന​ന്ത​പു​രം: കാ​യി​ക മേ​ഖ​ല​യി​ൽ മി​ക​വ് തെ​ളി​യി​ക്കു​ന്ന​വ​ർ​ക്ക് ഇ​നി കാ​യി​ക വ​കു​പ്പി​ൽ ത​ന്നെ ജോ​ലി ന​ൽ​കാ​ൻ ശ്ര​മി​ക്കു​മെ​ന്ന് കാ​യി​ക​മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്. അ​തി​ലൂ​ടെ സ്പോ​ർ​ട്സ്മാ​ൻ സ്പി​രി​റ്റ് ഉ​ൾ​ക്കൊ​ണ്ട് ഈ ​വ​കു​പ്പ് മു​ന്നോ​ട്ടു പോ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ മെ​ഡ​ൽ നേ​ടി​യ വി​ദ​ർ​ശ​ക്ക് കേ​ര​ള​ത്തി​ൽ ത​ന്നെ ജോ​ലി ന​ൽ​കു​മെ​ന്നും ജ​നീ​ഷ് അ​റി​യി​ച്ചു. വി​ദ​ർ​ഷ​യ്ക്ക് ആ​ര്യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ പൗ​ര സ്വീ​ക​ര​ണ​ത്തി​ലാ​ണ് പ്ര​ഖ്യാ​പ​നം.

എ​ല്ലാം അ​ഡ്വാ​ൻ​സ് ആ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ആ​ദ്യം ന​ൽ​കു​ക​യും ചെ​യ്യു​ക എ​ന്ന​ത് ആ​ണ് സ​ർ​ക്കാ​രി​ന്‍റെ ന​യം. മെ​ഡ​ൽ ജേ​താ​ക്ക​ൾ​ക്ക് ന​ൽ​കു​വാ​നു​ള്ള സാ​മ്പ​ത്തി​ക പാ​രി​തോ​ഷി​ക​ത്തി​ന്‍റെ ഫ​യ​ൽ നീ​ക്കം ക​ഴി​ഞ്ഞു. അ​ത് ഒ​ക്ടോ​ബ​ർ 13ന് ​ജി വി ​രാ​ജ ജ​ന്മ​ദി​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ച്ച് ന​ൽ​കും.

 

Tags : sports minister O.J. Janeesh jobs department

Recent News

Corehub Up