x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ പി​ക് അ​പ് വാ​ൻ സ്കൂ​ട്ട​റി​ലി​ടി​ച്ച് അപകടം; യു​വാ​വ് മ​രി​ച്ചു

വെബ് ഡെസ്ക്
Published: September 30, 2026 02:19 PM IST | Updated: September 30, 2026 02:19 PM IST

പ്ര​ദീ​പ്

‌മാ​ന്നാ​ർ: മാ​ന്നാ​റി​ൽ അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ പി​ക് അ​പ് വാ​ൻ സ്കൂ​ട്ട​റി​ലി​ടി​ച്ച് പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​ക്ക് ദാ​രു​ണാ​ന്ത്യം. മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് 14ാം വാ​ർ​ഡ് കു​ള​ഞ്ഞി​ക്കാ​രാ​ഴ്മ അ​ക്ഷ​യ​ഭ​വ​നി​ൽ പ്ര​ദീ​പ് (38) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 11ഓ​ടെ ആ​യി​രു​ന്നു അ​പ​ക​ടം.

മാ​ന്നാ​ർ-​മാ​വേ​ലി​ക്ക​ര റോ​ഡി​ൽ ചെ​റു​കോ​ൽ ശ്രീ ​ശു​ഭാ​ന​ന്ദാ​ശ്ര​മ​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. മാ​വേ​ലി​ക്ക​ര​യി​ൽ​നി​ന്ന് വീ​ട്ടി​ലേ​ക്ക് സ്കൂ​ട്ട​റി​ൽ മ​ട​ങ്ങു​ക​യാ​യി​രു​ന്ന പ്ര​ദീ​പി​നെ അ​ല​ക്ഷ്യ​മാ​യി പാ​ഞ്ഞെ​ത്തി​യ പി​ക്ക​പ്പ് വാ​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​ദീ​പ് സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ച​താ​യി പൊ​ലി​സ് അ​റി​യി​ച്ചു.

Tags : Alappuzha Mannar Accident Death NewsUpdate Headlines

Recent News

Corehub Up