Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mannar

മാ​ന്നാ​റി​ൽ കാ​ണാ​താ​യ വ​യോ​ധി​ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

മാ​ന്നാ​ർ: ആ​ല​പ്പു​ഴ മാ​ന്നാ​റി​ൽ കാ​ണാ​താ​യ വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം വീ​ടി​ന​ടു​ത്തു​ള്ള ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ൽ ക​ണ്ടെ​ത്തി. ചെ​ന്നി​ത്ത​ല ചെ​റു​കോ​ൽ ആ​റ്റു​ക​ട​വി​ൽ ഗോ​പി(82)​യെ ആ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വീ​ടി​ന് സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ വീ​ട്ടി​ൽ നി​ന്നും പു​റ​ത്തേ​ക്ക് പോ​യ ഗോ​പി​യെ രാ​ത്രി വൈ​കി​യും കാ​ണാ​താ​യ​തോ​ടെ ബ​ന്ധു​ക്ക​ൾ മാ​ന്നാ​ർ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ൽ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ക്യാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്നും ല​ഭി​ച്ച ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Kerala

നെ​ല്ലി​ന് വ​ളം വി​ത​റു​ന്ന​തി​നി​ടെ യു​വാ​വ് കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു

ആ​ല​പ്പു​ഴ: പാ​ട​ശേ​ഖ​ര​ത്തി​ൽ നെ​ല്ലി​ന് വ​ളം വി​ത​റു​ന്ന​തി​നി​ടെ യു​വാ​വ് കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. ചെ​ന്നി​ത്ത​ല പ​ഞ്ചാ​യ​ത്ത് തൃ​പ്പെ​രു​ന്തു​റ ന​മ്പൂ​ണാ​രി​ൽ പു​തു​വ​ൽ ബി​നു (അ​ച്ചു - 49) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം പ​ക​ൽ മൂ​ന്നി​ന് ഒ​ന്നാം ബ്ലോ​ക്ക് പാ​ട​ശേ​ഖ​ര​ത്തി​ൽ നെ​ല്ലി​ന് വ​ളം ഇ​ടു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ർ മാ​വേ​ലി​ക്ക​ര ജി​ല്ലാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി.

District News

മാ​ന്നാ​ര്‍ കോ​ട്ട​മു​റി-​മൂ​ലേ​കു​ന്നം റോ​ഡ് ഇ​നി അ​മ​ര്‍​ജ​വാ​ന്‍ ജോ​ര്‍​ജ് തോ​മ​സ് റോ​ഡ്

ക​ടു​ത്തു​രു​ത്തി: പ​ഞ്ചാ​യ​ത്തി​ലെ മാ​ന്നാ​ര്‍ കോ​ട്ട​മു​റി-​മൂ​ലേ​കു​ന്നം റോ​ഡ് ഇ​നി​മു​ത​ല്‍ അ​മ​ര്‍​ജ​വാ​ന്‍ ജോ​ര്‍​ജ് തോ​മ​സ് റോ​ഡ് എ​ന്നറി​യ​പ്പെ​ടും.
1980ല്‍ ​നാ​ഗാ​ലാ​ന്‍​ഡി​ലെ സൈ​നി​ക ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നി​ടെ​യു​ണ്ടാ​യ വി​മാ​നാ​പ​ക​ട​ത്തി​ല്‍ വീ​ര​മൃ​ത്യു വ​രി​ച്ച ജ​വാ​ന്‍ ജോ​ര്‍​ജ് തോ​മ​സ് മാ​ളി​യേ​ക്ക​ലി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്തി​ന്‍റെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് അ​ദ്ദേഹ​ത്തി​ന്‍റെ പേ​രി​ടു​ന്ന​ത്.

ക്യാ​പ്റ്റ​ന്‍​സ് ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഈ ​ആ​വ​ശ്യ​ത്തി​നാ​യി പ​ഞ്ചാ​യ​ത്തം​ഗം നോ​ബി മു​ണ്ട​യ്ക്ക​ന്‍ മു​ഖേ​ന പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കു​ക​യും 2025 ഒ​ക്‌ടോ​ബ​ര്‍ 17 ലെ ​ക​മ്മി​റ്റി തീ​രു​മാ​ന​പ്ര​കാ​രം മാ​ന്നാ​ര്‍-​കോ​ട്ട​മു​റി മൂ​ലേ​കു​ന്നം റോ​ഡ് അ​മ​ര്‍​ജ​വാ​ന്‍ ജോ​ര്‍​ജ് തോ​മ​സ് മെ​മ്മോ​റി​യ​ല്‍ റോ​ഡാ​യി പു​ന​ര്‍​നാ​മ​ക​ര​ണം ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യ് ജോ​ര്‍​ജി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ നാ​മ​ക​ര​ണം നി​ര്‍​വ​ഹി​ച്ചു. യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ദീ​പ ഇ​ന്ദു​ചൂ​ഡ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് പു​ത്ത​ന്‍​കാ​ല, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ നോ​ബി മു​ണ്ട​യ്ക്ക​ന്‍, നി​ഷാ കു​ര്യ​ന്‍, സ്റ്റീ​ഫ​ന്‍ പാ​റ​വേ​ലി, കേ​ര​ള എ​ക്‌​സ് സ​ര്‍​വീ​സ് ലീ​ഗ് ക​ടു​ത്തു​രു​ത്തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സാ​ബു ജോ​സ​ഫ്, ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് ജി​ജി, സെ​ക്ര​ട്ട​റി അ​തു​ല്‍ ഗി​രി​ജ​ന്‍, അ​മ​ര്‍​ജ​വാ​ന്‍റെ സ​ഹോ​ദ​ര​ന്‍ ജോ​ണ്‍ പാ​റേ​പ​റ​മ്പി​ല്‍, മു​ന്‍ സേ​നാം​ഗ​ങ്ങ​ള്‍, വി​വി​ധ സ​മു​ദാ​യ, രാ​ഷ്‌ട്രീ​യ നേ​താ​ക്കൾ, കു​ടും​ബാം​ഗ​ങ്ങ​ള്‍, ക്ല​ബ് ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. അ​മ​ര്‍ ജ​വാ​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മൊ​മെ​ന്‍റോ ന​ല്‍​കി ആ​ദ​രി​ച്ചു.
ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ക്ല​ബ്ബ് ഭാ​ര​വാ​ഹി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​നയും ന​ട​ത്തി.

Latest News

Corehub Up