ഖവാജയും വാര്‍ണറും
സിഡ്നി: സാൻഡ്പേപ്പർ ഗേറ്റ് വിവാദം വീണ്ടും ഉയർന്നതിനു പിന്നാലെ ഓസ്ട്രേലിയയുടെ മുൻ താരങ്ങളായ ഉസ്മാൻ ഖവാജയ്ക്കും ഡേവിഡ് വാർണർക്കും ഫോക്സ് ക്രിക്കറ്റ് കമന്ററി ചുമതലകളിൽ നിന്നു വിലക്ക്.
വിവാദം ഉടൻ അവസാനിക്കാത്ത നിലയിലേക്ക് പോകുന്ന സാഹചര്യത്തിലാണ് കമന്ററി ചുമതലകളിൽ നിന്നു മാറ്റിനിർത്താൻ തീരുമാനിച്ചത്.
പന്ത് ചുരണ്ടൽ പദ്ധതിയെക്കുറിച്ച് കാമറൂണ്‍ ബാൻക്രോഫ്റ്റ്, സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ എന്നിവർക്കപ്പുറം മറ്റുള്ളവർക്കും അറിവുണ്ടായിരുന്നുവെന്ന് ഉസ്മാൻ ഖവാജയുടെ ആത്മകഥയായ ‘സബർ’ൽ അവകാശപ്പെട്ടതോടെയാണ് സാൻഡ്പേപ്പർ ഗേറ്റ് ചർച്ച വീണ്ടും സജീവമായത്.
സാൻഡ്പേപ്പർ നീക്കത്തെക്കുറിച്ച് ടീമിലെ എല്ലാവർക്കും അറിയാമായിരുന്നുവെന്ന വാദങ്ങളെ പാറ്റ് കമ്മിൻസ് തള്ളിയിരുന്നു. പിന്നാലെ വിവാദം കൂടുതൽ ചർച്ചയാക്കി ബാൻക്രോഫ്റ്റും രംഗത്തെത്തി.
ടീമിലെ കൂടുതൽ പേർക്ക് അറിവുണ്ടായിരുന്നുവെന്നും കമ്മിൻസ് ഉൾപ്പടെയുള്ള ബൗളർമാർ പന്തിന്റെ അവസ്ഥയെക്കുറിച്ച് ചർച്ച ചെയ്തിരുന്നുവെന്നുമാണ് ബാൻക്രോഫ്റ്റ് ആരോപിച്ചത്. പിന്തുണയുമായി വാർണറും രംഗത്ത് വന്നിരുന്നു.
Tags : Autralia Usman Khawaja David Warner Cricket Sports