പ്രഭാത് പി. നായർ
ഹരിപ്പാട്: ആലപ്പുഴയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ടല്ലൂർ പുതിയവിള തുളസീഭവനത്തിൽ പ്രഭാത് പി. നായർ ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി 8.30ഓടെ ആയിരുന്നു അപകടം. കായംകുളം-കാർത്തികപ്പള്ളി റോഡിൽ മുതുകുളം വെട്ടത്തുമുക്കിന് സമീപമായിരുന്നു സംഭവം. പ്രഭാത് ഓടിച്ചിരുന്ന ബൈക്കിൽ എതിർദിശയിൽ നിന്ന് വന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രഭാത് ചൊവ്വാഴ്ച വൈകിട്ട് 5.30ഓടെയാണ് മരിച്ചത്. ആലപ്പുഴ ബീച്ചിൽ പ്രവർത്തിക്കുന്ന സ്കൈ സെയിൽ കമ്പനി ജീവനക്കാരനാണ്.
Tags : Accident Alappuzha Death NewsUpdate Headlines