x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദ​ക്ഷി​ണ കൊ​റി​യ​യി​ൽ ഷി ​ജി​ൻ​പിം​ഗി​ന്‍റെ പേ​രി​ലു​ള്ള റ​സ്റ്റ​റ​ന്‍റി​നു​നേ​രേ ചൈ​നീ​സ് പൗ​ര​ന്മാ​രു​ടെ ആ​ക്ര​മ​ണം; പ്ര​തി​ക​ൾ രാ​ജ്യം വി​ട്ടു

ഇന്‍റർനാഷണൽ ഡെസ്ക്
Published: September 30, 2026 02:14 PM IST | Updated: September 30, 2026 02:14 PM IST

ഷി ​ജി​ൻ​പിം​ഗി​ന്‍റെ പേ​രി​ൽ ദ​ക്ഷി​ണ കൊ​റി​യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റ​സ്റ്റ​റ​ന്‍റി​നു​നേ​രേ ആ​ക്ര​മ​ണമുണ്ടായപ്പോൾ

സി​യൂ​ൾ: ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗി​ന്‍റെ പേ​രി​ൽ ദ​ക്ഷി​ണ കൊ​റി​യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റ​സ്റ്റ​റ​ന്‍റി​നു​നേ​രേ ഒ​രു സം​ഘം ചൈ​നീ​സ് പൗ​ര​ന്മാ​രു​ടെ ആ​ക്ര​മ​ണം. ദ​ക്ഷി​ണ കൊ​റി​യ​ൻ ത​ല​സ്ഥാ​ന​മാ​യ സി​യൂ​ളി​നു തെ​ക്കു​ള്ള സി​യോം​ഗ്‌​നാ​മി​ലെ റ​സ്റ്റ​റ​ന്‍റി​ലാ​ണ് മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ നാ​ലം​ഗ​സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ 24ന് ​പു​ല​ർ​ച്ചെ ന​ട​ന്ന സം​ഭ​വ​ത്തി​ൽ റ​സ്റ്റ​റ​ന്‍റി​ലെ ഫ​ർ​ണി​ച്ച​റു​ക​ൾ ത​ക​ർ​ക്കു​ക​യും പെ​യി​ന്‍റ് സ്പ്രേ ​ചെ​യ്യു​ക​യും ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം പ്ര​തി​ക​ൾ ചൈ​ന​യി​ലേ​ക്കു ക​ട​ന്ന​താ​യി പൊ​ലി​സ് അ​റി​യി​ച്ചു.

ഏ​ക​ദേ​ശം 11,100 യു​എ​സ് ഡോ​ള​റി​ന്‍റെ നാ​ശ​ന​ഷ്‌​ടം സം​ഭ​വി​ച്ച​താ​യി ഉ​ട​മ വ്യ​ക്ത​മാ​ക്കി. ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് അ​ഞ്ചു ദി​വ​സ​ത്തോ​ളം അ​ട​ച്ചി​ട്ട റ​സ്റ്റ​റ​ന്‍റ് ചൊ​വ്വാ​ഴ്ച​യാ​ണ് വീ​ണ്ടും തു​റ​ന്ന​ത്. സ്ഥാ​പ​ന​ത്തി​ന്‍റെ പേ​ര് മാ​റ്റു​ന്ന​തി​നെ​ക്കു​റി​ച്ച് നി​ല​വി​ൽ ആ​ലോ​ചി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ഉ​ട​മ​ക​ൾ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ എ​ട്ടു വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന റ​സ്റ്റ​റ​ന്‍റി​ന് ദ​ക്ഷി​ണ കൊ​റി​യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ചൈ​നീ​സ് റ​സ്റ്റ​റ​ന്‍റ് എ​ന്ന നി​ല​യി​ലാ​ണു ഷി ​ജി​ൻ​പിം​ഗി​ന്‍റെ പേ​ര് ന​ൽ​കി​യ​തെ​ന്നും ഇ​തി​നു​പി​ന്നി​ൽ രാ​ഷ്‌‌​ട്രീ​യ ല​ക്ഷ്യ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും ഉ​ട​മ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി സ്ഥാ​പ​ന​ത്തി​ന്‍റെ പേ​ര് മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​ന്ത​രം ഭീ​ഷ​ണി ഫോ​ൺ കോ​ളു​ക​ൾ വ​ന്നി​രു​ന്ന​താ​യി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. പേ​രു മാ​റ്റാ​ൻ വ​ലി​യ തു​ക വാ​ഗ്ദാ​നം ചെ​യ്തു​കൊ​ണ്ടു​ള്ള ഫോ​ൺ കോ​ളു​ക​ളും ല​ഭി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ റ​സ്റ്റ​റ​ന്‍റി​ലെ 'ഷി ​ജി​ൻ​പിം​ഗ് സ്പെ​ഷ​ൽ റൈ​സ്' എ​ന്ന വി​ഭ​വ​ത്തി​നെ​തി​രേ ദ​ക്ഷി​ണ കൊ​റി​യ​ൻ ബൗ​ദ്ധി​ക സ്വ​ത്ത് മ​ന്ത്രാ​ല​യ​ത്തി​ൽ പ​രാ​തി ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും അ​ന്വേ​ഷ​ണ​ത്തി​ൽ അ​പാ​ക​ത​ക​ളൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല.

അ​ക്ര​മി​ക​ൾ 20നും 40​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള ചൈ​നീ​സ് പൗ​ര​ന്മാ​രാ​ണെ​ന്ന് പൊ​ലി​സ് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ഇ​വ​ർ ചൈ​ന​യി​ലെ ഷാം​ഗ്‌​ഹാ​യ്, യാ​ന്‍റാ​യ് എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലേ​ക്കു ക​ട​ന്ന​താ​യാ​ണ് വി​വ​രം. പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഇ​ന്‍റ​ർ​പോ​ളി​ന്‍റെ റെ​ഡ് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ദ​ക്ഷി​ണ കൊ​റി​യ​ൻ പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

Tags : ChineseCitizen Attack Restaurant XiJinping SouthKorea

Recent News

Corehub Up