x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​സ​പ്പ​ടി കേ​സ്; മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് നോ​ട്ടി​സ് ന​ൽ​കി ഇ​ഡി

വെബ് ഡെസ്‌ക്
Published: November 18, 2026 05:45 PM IST | Updated: November 18, 2026 05:45 PM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ വീ​ണ്ടും ചോ​ദ്യം ചെ​യ്യ​ലി​ലേ​ക്ക് ക​ട​ക്കാ​ൻ ഇ​ഡി. മു​ൻ മ​ന്ത്രി​യും സി​പി​എം നേ​താ​വു​മാ​യ പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ നോ​ട്ടി​സ് ന​ൽ​കി ഇ​ഡി.

നി​ഖി​ൽ, ഷൈ​ജ​ൽ, ഹ​സ​ൻ വാ​രി​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ അ​റി​യി​ച്ച് നോ​ട്ടി​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്ത​ത് വി​ജി​ല​ൻ​സ് കേ​സി​ന്‍റെ ന​ട​പ​ടി​ക​ൾ മാ​ത്ര​മെ​ന്നാ​ണ് ഇ​ഡി അ​റി​യി​ക്കു​ന്ന​ത്.

സി​എം​ആ​ർ​എ​ൽ എ​ക്സാ​ലോ​ജി​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് നോ​ട്ടി​സ് ന​ൽ​കി​യി​ട്ടു​ള്ള​ത്. ആ​ദ്യ​ഘ​ട്ട കു​റ്റ​പ​ത്രം ഉ​ട​ൻ സ​മ​ർ​പ്പി​ക്കു​മെ​ന്നും ഇ​ഡി അ​റി​യി​ച്ചു. അ​തേ​സ​മ​യം, നാ​ളെ ഹാ​ജ​രാ​കാ​ൻ ആ​കി​ല്ലെ​ന്ന് റി​യാ​സി​ന്‍റെ സു​ഹൃ​ത്ത് വാ​രി​ഷ് ഇ​ഡി​യെ അ​റി​യി​ച്ചു. ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ സാ​വ​കാ​ശം തേ​ടി കൊ​ണ്ട് ഇ​ഡി​യ്ക്ക് വാ​രി​ഷ് മ​റു​പ​ടി ന​ൽ​കി.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ സാ​വ​കാ​ശം വേ​ണ​മെ​ന്നാ​ണ് വാ​രി​ഷി​ന്‍റെ ആ​വ​ശ്യം. ഹൈ​ക്കോ​ട​തി​യി​ലെ കേ​സി​ന്‍റെ സ്റ്റേ​യും മ​റു​പ​ടി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഷൈ​ജ​ലും നാ​ളെ ഹാ​ജ​രാ​കി​ല്ല. അ​ടി​യ​ന്ത​ര യാ​ത്ര​യാ​യ​തി​നാ​ൽ കൂ​ടു​ത​ൽ സാ​വ​കാ​ശം വേ​ണ​മെ​ന്നാ​ണ് ഷൈ​ജ​ല്‍ മ​റു​പ​ടി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Tags : PAMuhammadRiyas ED Notice CMRL Exalogic

Recent News

Corehub Up